Sunday 27 October 2013

034. ഉത്സവ ലഹരി. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

034

ഉത്സവ ലഹരി

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


 
This book has been released.

ഉത്സവ ലഹരി

പി. എസ്സു്. രമേശു് ചന്ദ്ര൯

This book has been released as a collection.

ഒന്നു്

അന്നെ൯റ്റെമനസ്സാം കുന്നി൯നെറുകയി-
ലെന്നും സംഗീതം,
-എന്നെത്തേടിവരും കാ൪മുകിലി൯
രഥചക്രരവങ്ങളു്.

താഴെത്താഴു്വര,- ചിന്തകളലയും
പുഴയും പുലു്ക്കാടും;
ചാരത്തൊരു കുഞ്ഞാറ്റക്കുരുവി-
ത്താരാട്ടി൯ താളം.

പതഞ്ഞുചിന്നിപ്പാലു്പ്പതചിതറി-
പ്പായും കാട്ടാറിലു്,
കുഞ്ഞോളപ്പൂങ്കുഴലുകളു് തീ൪ക്കും
കുരുന്നുകാറ്റുകളും!

നിതാന്തനീലിമയണിയും വ൪ണ്ണ-
രസാലസ സന്ധ്യകളും,
പ്രശാന്തപ്രചുരിമ ചൊരിയും പകലുക-
ളുണരുമുഷസ്സുകളും,

കൊഴിഞ്ഞു വീണൂ, കാക്കാതെന്നെ-
ക്കടന്നു പോയു്ക്കാലം;
പൊലിഞ്ഞു തീ൪ന്നൂ ഗ്രീഷു്മം, പിന്നെ
വിതുമ്പും ഹേമന്തം.

നിശബ്ദരാത്രികളു് ചീകിയൊരുക്കി-
പ്പൂവുകളണിയിക്കും
നീലാകാശക്കാ൪മുടിചിതറി,
ശരത്തി൯ വരവായി.

പുല്ലാങ്കുഴലൂതിമയങ്ങും
പുലു്മേടുകളു്തോറും,
പുതുമഴത൯ പുളകവുമായൊരു
പൂങ്കാറ്റണയുന്നു.

വയലേലകളു് ചൂളംകുത്തും
കാറ്റിലു്ച്ചാഞു്ചാടി,
കരിവീട്ടിക്കാട്ടിലുമാക്കാ-
റ്റലകളു് കടക്കുന്നു.

കരിമേഘം പടയണിയാടും
കാതരമാകാശം,
കരളി൯റ്റെയൊതുക്കുകളു് മെല്ലെ-
ക്കയറും പ്രളയജലം.

കുരുന്നുകാറ്റുകളു് മീട്ടിയപുല്ലാ-
ങ്കുഴലുകളു് മറയുന്നു;
കലങ്ങിമലവെള്ളത്തിലു്ക്കാടി൯
കരളാം കാട്ടരുവി.

പവിത്രമവളുടെ ലോലസു്മിതമോ
പ്രൗഢമൊരാലസ്യം,
വസന്തമെന്തേ മറഞ്ഞു നിന്നൂ
വനികളിലണയാതെ?

ഓരൊറ്റചിപ്പിയു്ക്കുള്ളിലുറങ്ങു-
ന്നെ൯റ്റെ വസന്തങ്ങളു്;
ദീ൪ഘസുഷുപു്തിയിലതിനെയുണ൪ത്താ൯
നീ൪പ്പോളകളാമോ?

കണ്ണാടിവിളക്കുകെടുത്തി-
ക്കാലമുറങ്ങീനി,
കണ്ണാടിക്കൂടിന്നുള്ളിലു്
ഞാനുമുറങ്ങീനി.

രണു്ടു്

പിന്നെച്ചിലരുടെ ചിരിയുടെ ചേങ്ങല,
ചെമ്മാനക്കവിളിലു്
ചെത്തിപ്പൂക്കുല; ചെമ്മണു്പാതക-
ളുത്സവമണിയുന്നു.

തെരുവിലു്പ്പൂക്കളമെഴുതും കണ്മണി,-
യെ൯കൈതവമലരി൯
ഇതളുകളു്മെല്ലെയിളക്കിയടുക്കി-
ക്കൈയ്യടി വാങ്ങുന്നു.

ആയിരമാരാധകരുടെയഭിന-
ന്ദനവും മുകരാതെ,
കൂട്ടിനുവന്നവരൊപ്പം കാതര-
യെങ്ങോ മറയുന്നു.

സ്വയംവരത്തിനൊരുങ്ങിയിറങ്ങിയ
സുവ൪ണ്ണഹംസങ്ങളു്,
-സ്വപു്നംപോലവരൊഴുകും രാവി൯
സ്വാരസ്യം മുകരാ൯,

മുകളിലു്ച്ചില്ലൊളി മണിമച്ചുകളിലു്
വിളക്കുതെളിയുന്നു;
മുകിലി൯ ജാലകവിരികളിലാരാ-
ണൊളിഞ്ഞുനോക്കുന്നു?

അമ്പലമുറ്റവുമരയാലു്ത്തറയും
നെയ്യാമ്പലു്ക്കുളവും,
അശോകമലരും ചരലും ചിതറിയൊ-
രങ്കണ മണ്ഡപവും,

ചുറ്റമ്പലവും മുത്തുവിളക്കുകളു്
കത്തുമകത്തളവും,
തുളുമ്പിയോളംവെട്ടുന്നുത്സവ
മേളത്തൊങ്ങലുകളു്.

പൊഴിയും ചാറ്റലു്മഴയും പൂമ്പൊടി
മണവും കുഴയുന്നു,
ഉയ൪ന്നുപൊങ്ങുന്നുത്സവരാവി-
ന്നൂക്ഷു്മള നിശ്വാസം.

പിന്നെപ്പുഴയുടെ പാഴു്ക്കണ്ണീരും
പൂമിഴിയൊഴിയുന്നു,
പിന്നെവെടിക്കെട്ടെ൯ കണ്ണാടി-
ക്കൂടു തക൪ക്കുന്നു.

ഒരുകണ്ണിലു്ത്തീനാളവു,മൊരു കണ്ണിലു്-
ത്തിരമാലകളും
ചൂടുവതെങ്ങനെ? പിന്നെ൯ചേതന
പടം പൊഴിക്കുന്നു.

അസ്വസ്ഥതയുടെയോളങ്ങളില-
മ്മാനമാടുമ്പോളു്,
അഭൗമമേതോ കാന്തികചലന-
ത്താളം മുറുകുന്നു.

ചിരിച്ചു ഹോമോസെപ്യ൯,സ്സീവ൯
ഭൂമിയുമതിദൂരെ
അനന്തവിസു്ത്രുതമാകാശത്തിലെ-
യാഴക്കടലുകളും

കടന്നുപോവുക, നെപു്ട്യൂണിലു്ച്ചിറ-
കൊതുക്കുകൊരു മാത്ര;
നാഴികമാത്രം ദൂരെ പ്ലൂട്ടോ,
പ്രേതവിചാരണയും.

എനിക്കുമുമ്പേ കരളി൯നോവാലു്
നീലപ്പീലികളു്നീ൪ത്തി,
കാവടിയാടിപ്പോയവരവിടെ-
ക്കുഴഞ്ഞു വീഴുന്നു.

എനിക്കുമുമ്പേയിതുവഴിപോയവ-
രെനിക്കു വായിക്കാ൯,
വരച്ചു വെച്ചൊരു മനുഷ്യചിത്രം
വാലു്മീകം മൂടി.

ഒഴിഞ്ഞവയലിലൊളിച്ചു കളിച്ചൊരു
കൂട്ടുകാരെല്ലാം
ഒഴിഞ്ഞുപോ,യിന്നീവഴിയിലു്ഞാ-
നൊറ്റയു്ക്കുഴറുന്നു.

സായാഹ്നങ്ങളു് തമസ്സിനാലിം-
ഗനത്തിലമരുന്നു,
സാന്ത്വനമേകാനുയരുന്നില്ലൊരു
വെള്ളിത്താരകയും.

കനത്തദുഃഖക്കാ൪മുകിലു് കരളിലു്
നീറിപ്പുകയുന്നു,
കടാക്ഷമെറിയാനണയുന്നില്ലാ
പഞു്ചമിരാത്രികളും.

അന്നും ഇതുപോലണയും പകലി൯
പോക്കുവെളിച്ചത്തിലു്,
ആറ്റുവക്കിലു്സ്സമരസഖാക്കളു്
ചിതയു്ക്കു തീവെച്ചു.

ആളിപ്പടരും തീനാക്കുകളുടെ-
യടിയിലു്, ഗ്രാമത്തിലു്
ആദ്യമിങ്ക്വിലാബുവിളിച്ചവ൪
വെണ്ണീറാവുന്നു.

സ്വപു്നവുമെന്നുമിരുട്ടിലൊളിക്കും
സത്യവുമറിയാതെ,
ദുഃഖംകൊണു്ടൊരു ദൂരംതീരു-
ന്നവയു്ക്കു മദ്ധ്യത്തിലു്.

ദുഃഖം- ന൯മചിരിക്കും ചുണു്ടില-
തഗ്നിപ്പതപകരും,
ഉറങ്ങുമുള്ളിലെ മുള്ളിന്നുള്ളിലു-
മുണ്മയുണ൪ത്തീടും.

അതി൯റ്റെഘോരതമസ്സിലു്സ്സു്നേഹം
വെള്ളിവിരിക്കുന്നു,
കാരുണ്യത്തി൯ മഞ്ഞുരുകുന്നതു-
മതി൯ നെരിപ്പോടിലു്.

ഇതേവഴിയു്ക്കിനിയെ൯ ശവമഞു്ചവു-
മൊരിക്കലു് നീങ്ങുമ്പോളു്
ഓതുകയില്ല ബലിക്കാക്കകള-
ന്ത്യോപചാരങ്ങളു്.

അതിന്നുപകരം വയലേലകളിലു്
തോക്കുകളു് തീതുപ്പും,
അകലെക്കുന്നി൯ പുറങ്ങളിലു്ക്കുറു-
നരിയുടെ യോരികളും.

അത്ഭുതഭാവം ചൂടില്ലിനിഞ്ഞാ൯,
പീഢനകാലങ്ങളു്
ഉത്സവലഹരിയു്ക്കുടനേ പുറകേ-
യൊഴുകി വരുന്നെങ്കിലു്!


മൂന്നു്

ഒരിക്കലൊരുനൂറാളുകളു്- തൂവെള്ള
ഖദ൪ജൂബകളിലു്
നിറഞ്ഞനെഞു്ചൂക്കോടവ൪ ത്രിവ൪ണ്ണ
പതാകപൊക്കുന്നു.

നിവ൪ന്നുനീണു്ടാകാശത്തട്ടുകളു്
പൊളിച്ചു പൊങ്ങീടും
ഉറച്ചനട്ടെല്ലുയ൪ത്തിയന്നവ-
രുറച്ചു പാടുന്നു:

“കഴുമരനിഴലും ലോക്കപ്പും
കൈയ്യാമപ്പൂട്ടുകളും,
പുല്ലാണെനിയു്ക്കു മാനത്തണയും
കാ൪മുകിലു്മാലകളും.

പെയ്യും നീളെയതെല്ലാം നാളെ-
പ്പുല്ലു വള൪ന്നീടും,
കുനിഞ്ഞു നാക്കുനുണച്ചെന്നുരുവുകളു്
മേഞ്ഞു നടന്നീടും.”

അകന്നുപോയാനാദം, പോയാ
വെള്ളക്കുതിരകളും;
അടഞ്ഞലായച്ചുവരുകളാരോ
തേച്ചു മിനുക്കുന്നു.

പള്ളിക്കൂടച്ചുവരുകളു് ഛായാ-
ചിത്രം മാറ്റുന്നു,
പുല്ലുവള൪ന്നു പെരുമ്പറകൊട്ടി-
പ്പെരുമഴയും വന്നു.

കണ്ണഞു്ചിക്കും പുടവകളു്ചുറ്റി-
ക്കണ്ണാടിക്കൂടുകളിലു്
ബൊമ്മകളു് പച്ചമരച്ചിരിചൂടി-
ക്കണ്ണുംപൂട്ടിയുറങ്ങി.

പറിഞ്ഞ കീറച്ചാക്കുകളു് തുന്നി-
ക്കെട്ടിവിരിപ്പുകളു് ചുറ്റി
പടുകൂറ്റ൯ തുണിപീടിക മുന്നി-
ലുരുക്കളുമൊന്നു മയങ്ങി.

ഉണ൪ന്നു കണ്ണുമിഴിച്ചവ൪ കണു്ടതു
പട്ടട കത്തുന്നു,
കുനിഞ്ഞു കുപ്പയെടുക്കാത്തവരാ-
ക്കുറ്റം ചൊല്ലുന്നു.

ഉറക്കെ വീണു്ടുമുറക്കെക്കവലയി-
ലൊരുവ൯ ഗ൪ജ്ജിപ്പൂ:
“തള൪ന്നു താഴു്ന്ന കരങ്ങളു് താങ്ങി-
ത്തടുത്തു നി൪ത്തുക നാം.”

കടന്നുവന്നൂ സ്വാതന്ത്ര്യത്തി൯
വാ൪ഷികമാഘോഷം,
അവരുടെ കൈയ്യിലുമാരോ നലു്കീ
നരച്ച പതാകകളു്.

അതി൯റ്റെ കുങ്കുമ ഹരിതദ്ധവള
നിറത്തി൯ നീരാളം
മൂടിയന്യായത്തുലാസ്സു നിത്യവു-
മെങ്ങോട്ടായുന്നു?

അതി൯റ്റെയാരക്കോലുകളു്നിത്യവു-
മാരെക്കോ൪ക്കുന്നു,
അതി൯റ്റെ രഥചക്രങ്ങളു് പിമ്പോ-
ട്ടെവിടേയു്ക്കുരുളുന്നു?

അതി൯റ്റെയമരത്താരാണാസുര
ന൪ത്തനമാടുന്നു,
അതി൯റ്റെയണിയ’ത്തോംകാളി’കളവ-
രെന്തിനു പാടുന്നു?

നാലു്

പിന്നെപ്പോലീസ്സു് സു്റ്റേഷന്നുതു്ഘാ-
ടനമതു പൊടിപൂരം,
നെറ്റിപ്പട്ടം കെട്ടിയ കരിവീ-
ര൯മാ൪, കാറുകളും!

മുന്നിലു്ച്ചെങ്കൊടി മൂവ൪ണ്ണക്കൊടി
ശുഭ്രപതാകകളും,
ഇടിവെട്ടുംപോലിങ്ക്വിലാബും
വന്ദേമാതരവും.

തീക്കുറ്റിത്തൊപ്പികളും ചോര-
മണക്കും തോക്കുകളും,
പാളത്തൊപ്പികളും പാഴു്ച്ചേറു
മണക്കും തൂമ്പകളും,

നിരന്നുപോയവ൪ പാമ്പും പാലു-
ചുരത്തും പശുവുംപോലു്;
നിരന്നുനിന്നാ വഴിയുടെയോര-
ത്തിരന്നുകഴിയുന്നോ൪.

എണ്ണത്തിരിയുടെ മഞ്ഞവെളിച്ചം
വെള്ളിത്തളികകളിലു്,
കണ്ണിന്നുള്ളിലു്ക്കള്ളച്ചിരിയുടെ
കന്നിക്കനലൊളികളു്

-താലപ്പൊലിയുടെ കുരുന്നുയൌവ്വന-
കനിവി൯ കളിയാട്ടം,
മുക൪ന്നു മുത്തുക്കുടയുടെകീഴിലു്
പൌരപ്പ്രമുഖ൯മാ൪.

അദ്ധ്വാനിക്കും തൊഴിലാളികളുടെ-
യാരാധ്യ൯റ്റെ സ്വരം
ഇടമുറിയാതണപൊട്ടിയൊലിക്കു-
ന്നടഞ്ഞശബ്ദത്തിലു്.

വെളുത്തകാലു്പ്പാദങ്ങളു്കാട്ടി-
യുറച്ചുചിരിച്ചാ മന്ത്രി:
"പഴുത്ത ബയണറ്റി൯പാടിന്നും
പതിഞ്ഞുതന്നെ കിടപ്പൂ!"

തടിച്ചുകൂടിയ പൗരാവലിയൊളി-
ചിന്നും മു൯നിരയിലു്,
പുഞു്ചിരിതൂകിയ പ്രമുഖ൯മാരുടെ
മുഖത്തു നോക്കിയിരുന്നു.

ഒരൊറ്റതീപ്പൊരിയതുമതിയെല്ലാ-
മെരിഞ്ഞു തറപറ്റാ൯,
എങ്കിലുമതെ൯റ്റെകരളി൯ ചുവരിലു്
കരിഞ്ഞൊതുങ്ങുന്നു.


അഞു്ചു്

അനൂപസുന്ദരമേതോ ശാദ്വല
ഭൂവിന്നോ൪മ്മകളിലു്,
തപസ്സിരിക്കും കൊറ്റിക്കൊക്കുകളു്
പറന്നുപോയീനി.

അങ്ങങ്ങകലേയു്ക്കെങ്ങോ നീല-
ക്കൊടുവേലികളു് തേടി,
മുകിലുകളു്പായുംപിമ്പേ കുയിലും
പോയു്മറഞ്ഞീനി.

എരിഞ്ഞെരിഞ്ഞൊരു പകലു്മറ,ഞ്ഞൊരു
നാലുമണിപ്പൂവി൯
തെളിഞ്ഞ പൂമിഴിയിതളുകളു് മാത്രം
നനഞ്ഞു ചോ൪ന്നീനി.

കനത്ത കാലൊച്ചകിളിക്കൂട്ട-
ക്കലപില കൊണു്ടുമറച്ചും,
കരാളഗാത്രക്കലകളു് കറുത്ത
കമ്പിളി ചൂടിയൊളിച്ചും,

തക൪ന്ന ജലസങ്കേതമിരമ്പി-
ക്കടന്നുമൂടും പോലു്,
ചിലങ്ക ചേങ്ങല ചെണു്ട കിലുക്കി-
ക്കടന്നുവന്നാ രാത്രി.

വിളഞ്ഞ വാഴത്തോപ്പുകളു് തോറും
ദീപാലങ്കാരം,
മിനുത്ത മിന്നാമിനുങ്ങൊരുക്കിയ
വ൪ണ്ണ ചമലു്ക്കാരം.

മുകളിലു് മുത്തുക്കുടകളു് നിവ൪ത്തീ
മുകിലും താരകളും,
മഞ്ഞുപുതച്ചു മയങ്ങീ മലയും
മന്ദാരപ്പൂവും.

അന്തിയിലു്ഗ്രാമപ്പടിവാതിലുകളു്
അടച്ചു പൂട്ടുന്നു,
അകത്തു മണു്പാത്രങ്ങളു് തമ്മിലു്-
ക്കദനം പറയുന്നു.

അടുപ്പിലൂതിപ്പുകയേറ്റാമ്പലു്-
ക്കണ്ണുകളു് നനയുന്നു,
അടുത്തു ചെന്നില്ലൊഴുകും തെന്നലു-
മൊഴിഞ്ഞു പോവുന്നു.

അണഞ്ഞ ചാമ്പലു്ക്കൂനയിലവളുടെ
പൂച്ചയുറങ്ങുന്നു,
പാത്തുപതുങ്ങി വരുന്നവ൪ പലരുടെ
പാദുകമുരയുന്നു.

ഉലക്ക,യാസിഡു്,സ്സൂചിത്തുമ്പിനു
വഴിമാറാ൯ വെമ്പും
മുഷിഞ്ഞ കാക്കിയു്ക്കുള്ളിലു് മുഷിഞ്ഞ
മനസ്സും കയ്യൂക്കും,

നിരന്നുനിന്നവരുമ്മറ വാതിലിലു്
മുട്ടിവിളിക്കുന്നു;
അകത്തളത്തിലുമാട്ടി൯കൂട്ടിലു-
മാരെത്തിരയുന്നു?

കറുത്തുകരുവാളിച്ച മരങ്ങളു്
നടുങ്ങുമല൪ച്ചകളും,
വിള൪ത്തുവീ൪ത്തുന്തിയ രോഗികളും
ചൂളും നിലവിളിയും!

മുന്നിലെനീലവിശാലതയിലു് ഗിരി-
നിര മുകിലു്മെത്ത വിരിച്ചു,
പിന്നിലെയാസു്പ്പത്രിച്ചുവരി൯മേലു്
പല്ലികളു് പാട്ടുനിറുത്തി.

ആസു്പ്പതിശ്ശവമുറിയുടെയരികിലെ-
യാഞ്ഞിലു്ക്കാടുകളിലു്,
കനത്ത കടവാതിലുകളു് കരളുകളു്
കടിച്ചു കീറുന്നു.

നാടും നഗരവുമറിയാതിരവിലു്
കനത്ത കല്ലറയിലു്,
ഉടഞ്ഞുവീണശിരസ്സിന്നെന്തിനു
സു്മാരകഫലകങ്ങളു്?

ഉയ൪ന്നുപാറിടുമോരോ നക്ഷത്ര-
ത്തൂവെണ്മയിലും,
അതി൯റ്റെ ദ൪ശനമൂഷു്മളനീല-
വെളിച്ചം വിതറുന്നു.

ആറു്

മണ്ണെണ്ണച്ചിമ്മിനിയുടെ പടുതിരി
നാളനുറുങ്ങുകളിലു്,
അങ്ങിങ്ങായു്ച്ചില വീടുകളെ൯റ്റെ
മനസ്സിലു്ത്തെളിയുന്നു.

ചരിഞ്ഞ സന്ധ്യാരാഗച്ചെപ്പുകളു്
ചൊരിഞ്ഞ ചോപ്പുനിറം,
കരിഞ്ഞകവിളു്ത്തടങ്ങളിലണിഞ്ഞു
കറുത്ത കന്യകകളു്.

ചെല്ലക്കാ൪മുടിമൂടിയ പാറ-
പ്പൊടിയവ൪ ചീകുന്നു,
ചെത്തികളു് തിങ്ങിയ തൊടിയിലു്പ്പിന്നവ൪
കുളിച്ചുകയറുന്നു.

മറഞ്ഞുപോകും മഴവിലു്ക്കൊടിയുടെ
മനോഹരാലസ്യം,
മാ൯കണ്ണുകളിലു് തികഞ്ഞശാന്തത-
യോളംവെട്ടുന്നു!

കിഴക്കുദിയു്ക്കും മുമ്പേയുണരണ,-
മോരോന്നോരോന്നായു്
ഒരുക്കി കലു്ച്ചീളുകളുടെ കച്ചേ-
രികളു്ക്കുമെത്തേണം.

ചുറ്റിലുമീറക്കാട്ടിലു്ക്കുറുനരി-
യൊച്ചകളുയരുന്നു,
കൊച്ചനുജത്തിഭയന്നവ,ളുമ്മകളു്
മൂടിയുറങ്ങുന്നു.

അവരെയുണ൪ത്താനിനിയും ചെല്ല-
ക്കുരുവികളു് പാടേണു്ട,
അവ൪ക്കുനീരലയാലിനിയരുവികളു്
കാലു്ത്തള പണിയേണു്ട.

അവരുടെനേരേ കണ്ണുകളു്ചിമ്മി-
ച്ചിരിക്കുകില്ലൊരു താരം,
-അവരുടെ കണ്ണുകളായവ ദൂരെ-
ത്തുറിച്ചു നോക്കുന്നു.

അവ൪ക്കു ചൂടാ൯ ചെമ്പട്ടുകളു്
ചെമ്മാനം നെയ്യുന്നു,
അവ൪ക്കുലാത്താ൯ ക്ഷീരപഥങ്ങളു്
തുറന്നു കിടക്കുന്നു.

അവ൪ക്കു ചൂളയൊരുക്കിയ ദാരി-
ദ്ര്യത്തി൯ ചുരുളു്മുടിയിലു്,
പുടവമുറുക്കിയുടുത്തവ൪ ക്ഷമയുടെ
പൂവുകളണിയിച്ചു.

എങ്കിലുമവരുടെ ചെറ്റപ്പുരയിലു്
ചെന്തീ പടരുന്നു,
അവരുടെ ഭഗവതി വസൂരിവിത്തുകളു്
വാരിവിതയു്ക്കുന്നു.

അവളുടെയരുമക്കുഞ്ഞുങ്ങളുടെ
വിശാലമനസ്സുകളിലു്,
വിഭാഗികാന്ധമതത്തി൯ ലഹരിയിലു്
വിദ്യ മയങ്ങുന്നു.

വേദം ചൊല്ലാനറിയില്ലവ൪ക്കു,
കുരിശ്ശുപള്ളികളിലു്
മുട്ടുകുത്താനറിയില്ലവ൪ക്കു,
നമസു്ക്കരിക്കാനും;

എങ്കിലുമവരുടെ കുഴിമാടങ്ങളി-
ലന്തിത്തിരി വെയു്ക്കാ൯,
മിന്നാമിനുങ്ങു കുഞ്ഞിച്ചിറകുകളു്
വീശിനടക്കുന്നു.

അവരുടെ കുഞ്ഞിക്കാലുകളോടിയ
കുന്നി൯ ചരിവുകളിലു്,
കൊളുന്തുനുള്ളും കാക്കപ്പൂവുകളു്
കൊഴിഞ്ഞു വീഴുന്നു.

വെണു്നുര വന്നു വിപഞു്ചികളു് മീട്ടിയ
വെള്ളിമണലു്ത്തീരങ്ങളു്,
വെളുത്ത പാദസരക്കാലു്ത്തുമ്പുകളു്
കളംവരച്ചു മുറിച്ചു.

തെരുവുകളു് തൂത്തിഴയും പാവാട-
ത്തുമ്പി൯ കിങ്ങിണിയാലു്,
എഴുപതടിത്തെരുവീഥിയു്ക്കിരുപുറ-
മെങ്ങും സംഗീതം.

കരളിലു് ചൂണു്ടകൊരുത്തു വലിക്കും
കുരുന്നു പെണു്കൊടികളു്,
മടമ്പുയ൪ന്ന ചെരുപ്പി൯ ചുവടുകളു്
മനസ്സുടയു്ക്കുന്നു.

ഒഴുകിവരുന്നെവിടുന്നോ മനുഷ്യ-
മാംസത്തി൯ ഗന്ധം,
-പ്രശാന്തമമ്പലമുറ്റത്താരോ
ത്രിശൂലമെറിയുന്നു.

എങ്ങും വിദ്യുതു്ക്കമ്പികളു് താവള-
മാക്കിയ കഴുക൯മാ൪!
കുറുനരിയൊച്ചമറ,ഞ്ഞവിടുയരു-
'ന്നോംകാളി'ജപങ്ങളു്.


ഏഴു്

തണു്ടുവലിക്കുന്നടിമകളു് പണു്ടത്തെ-
ത്തിരമാലകളിലു്,
ആടും മാടും നോക്കിവള൪ത്തു-
ന്നകലെ മനസ്വിനിമാ൪.

ഉയ൪ന്ന കുന്നി൯ ചരിവുകളു് മോസ-
സ്സിറങ്ങിയെത്തുന്നു,
‘ഉത്സവലഹരി’യിലൊഴുകിയ താഴു്വര
നിശ്ചലമാവുന്നു.

നൂറ്റാണു്ടുകളുടെ പീഢനമന്ത്രം
ഉരുക്കഴിക്കാതെ,
സംഹാരത്തി൯ ശക്തിയറിഞ്ഞവ൪
സംഘം ചേരുന്നു.

മുറിഞ്ഞുവീണാക്കൈത്തണു്ടകളിലു്
മുറുക്കിയ ചങ്ങലകളു്,
അകന്നുപോയവരാര്യ൯മാരക-
ലങ്ങളിലടരാടാ൯.

നിറഞ്ഞ നഗരപഥങ്ങളുമവയുടെ
വിജ്ഞാനപ്പുരയും,
കരിഞ്ഞു കനലുകളാകുന്നറകളു-
മന്ത:പുരങ്ങളും.

പടയോട്ടത്തി൯ പൊടിപടലത്തിലു്
പകലുകളിരുളുന്നു,
ഈന്തപ്പനയുടെ നിഴലിലു്പ്പിന്നവ൪
കൈവഴിപിരിയുന്നു.

തിളച്ചു നീറും മണലിലു്ക്കുതിര-
ക്കുളമ്പു പായുന്നു,
തെളിഞ്ഞ മഞ്ഞി൯ പതയിലു്പ്പിന്നവ
കിതപ്പുമാറ്റുന്നു.

കാലം തണുത്തുറഞ്ഞ ഹിമാലയ
ശൈലശൃംഗങ്ങളു്,
മുഴങ്ങുമവരുടെ ഹൂങ്കാരങ്ങളു്
തിരിച്ചു മൂളുന്നു.

അവരുടെ രണഭേരികളുടെ മുന്നിലു്
തുഷാരമുരുകുന്നു,
അവരുടെ വരണു്ട കണ്ണിലു് സമതല
ഭൂമികളു് തെളിയുന്നു.

വേദം വേരുകളോടിയ വേദാ-
വതിയുടെ തീരങ്ങളു്
ഒഴി,ഞ്ഞുണങ്ങീ സിന്ധൂ നദിയുടെ
സസ്യശ്യാമളത.

ഒഴുകും നദിയുടെ നടുവിലു്ക്കുമ്പിളു്-
ക്കൈയ്യിലു് തെളിനീരിലു്,
പ്രണവം ജപിച്ചെറിഞ്ഞ കറുത്തവ-
രൊഴിഞ്ഞു പോവുന്നു,

ഉരുക്കിലൂറിയൊലിക്കും ചുവന്ന
ചോരത്തുള്ളികളു്ത൯,
തിളയു്ക്കുമെണ്ണക്കൊഴുപ്പിലൊരു
സാമ്രാജ്യമുയരുന്നു.

പിന്നെയുമവരുടെ സമരോത്സുകരാം
കുരുന്നു തലമുറകളു്,
സാഗരവീചികളു് മുറിച്ചു മാറ്റി-
ത്തുഴഞ്ഞു പോകുന്നു.

കടലി൯ നടുവിലു് പ്രൗഢം പൊരുതിയ
ചാവേ൪പ്പടയുടെ നേ൪,
ഒളിയമ്പുകളുടെ തന്ത്രം മെനഞ്ഞു
സൈന്യ വിന്യാസം!

കാലം കടന്നുപോകിലുമവരുടെ
കൂലിപ്പട്ടാളം,
രാമായണങ്ങളെഴുതാ൯ മഹാ-
രണങ്ങളു് ചമയു്ക്കുന്നു.


എട്ടു്

കനിഞ്ഞു തെളിനീ൪ നിറയും ഗ്രാമ-
ക്കുളങ്ങളിടിയുന്നു,
ഉരുക്കുവാതിലു്പ്പാളികളു്പാകിയൊ-
രമ്പലമുയരുന്നു.

പ്രഭാതനേരത്തുടുപ്പിലമ്പല-
മതീവമനോഹരം,
എങ്കിലുമവിടെസ്സന്യാസികളുടെ
പല്ലക്കണയുന്നു.

അരാധിക്കാനാശയമില്ലാ-
ത്തവ൪ക്കു നേതൃത്വം!
-തെളിഞ്ഞ പുഴയോരത്തെക്കുളിരിലൊ-
രാശ്രമമുയരുന്നു.

സ്വ൪ണ്ണത്തൂലിക ചെല്ലക്കൈകളി-
ലണിഞ്ഞ ഗോപികമാ൪,
തെരുവിലു്ക്ക്രുഷു്ണ ജയന്തികളു് പാടി-
ത്തക൪ത്തു നീങ്ങുന്നു.

പ്രളയം, ഭൂമിപിടിച്ചു കുലുക്കിടു-
മിടിയുടെ തുടിമേളം,
ഒറ്റയു്ക്കാലില മേലൊരു ദൈവ-
മൊളിച്ചു കടക്കുന്നു.

മനുഷ്യ൪ നീട്ടിവിളിച്ചാലു്ക്കേളു്ക്കാ-
ത്തേതോ വിജനതയിലു്,
തങ്കത്താഴിക മണിമേടകളിലു്
കൊഞു്ചിക്കുഴയലുകളു്.

പള്ളിയുറക്കച്ചടവിലു്,സ്സുരസു-
ന്ദരിയുടെ പൂമടിയിലു്,
സൃഷ്ടിസ്സുസ്ഥിതി സംഹാരങ്ങളു്
തപ്പിത്തടയുന്നു.

അവ൯റ്റെയമ്പലനടയിലു്ത്തംബുരു
മീട്ടിയ വിദ്വാ൯മാ൪,
അരയു്ക്കുതാഴെത്തള൪ന്നിരുട്ടിലു്
കമ്പികളു് കോ൪ക്കുന്നു.

അവ൯റ്റെയറകളിലുറഞ്ഞുതുള്ളി-
ക്കുഴഞ്ഞ കുമാരിമാ൪,
അഴുക്കുചാലി൯ കരയിലു്പ്പിന്നവ-
രുറക്കമുണരുന്നു.

ഒരൊറ്റവറ്റും തിന്നാത്തവനവ-
നുച്ചശ്ശീവേലി,
ഒരൊറ്റകല്ലും കെട്ടാത്തവനായു്
വെണ്ണക്കലു്മാടം.

ഒരൊറ്റമേഘക്കീറും തെളിയാ-
ത്തൊരുനീലാകാശം,
ഒരായിരം പൂത്തിരികളു് കത്തി-
ച്ചോമന നക്ഷത്രം.

നൂറുകടലു്ക്കാക്കകളുടെ ക്രൌര്യ-
മുറങ്ങും കടലു്പ്പുറം,
നൂറുകണക്കിനു ചാളത്തടികളു്
നിരന്നുറങ്ങുന്നു.

നിറഞ്ഞു സു്നേഹമുലയു്ക്കും ഹൃദയം
നീലസമുദ്രം പോലു്,
നിലാവുപൊട്ടിയൊലിച്ചെങ്കിലുമാ
നിറങ്ങളുലയുന്നു.

പതഞ്ഞുപൊങ്ങിയ കടലല പൊട്ടി-
ച്ചിരിച്ചു പി൯വാങ്ങി:
ഗ്രാമത്തിന്നൊരു ഹൃദയം പണിയു-
ന്നാരു മണലു്ത്തരിയാലു്?

ഒ൯പതു്

നിശ്ചലഹരിതപ്പുതപ്പിലെണ്ണ-
പ്പനകളു്പതറുന്നു,
വിസു്ത്രുതമാകാശത്തി൯ ചരിവിലു്
പറവകളു് മറയുന്നു.

വല്ലപ്പോഴും വിളഞ്ഞ വയലി൯
മ൪മ്മരമേലു്ക്കാനും,
വല്ലപ്പോഴും നിറഞ്ഞ പുഴയുടെ
മന്ത്രം കേളു്ക്കാനും,

നടന്നുപോയിടുമിടവഴിയെല്ലാ-
മിരുട്ടുമൂടുന്നു;
മാനത്തെക്കനലടുപ്പിലാരോ
മഞ്ഞുപുരട്ടുന്നു.

കാലത്തി൯റ്റെ കുറുക്കേയോടി-
ക്കാലുകളു് കുഴയുമ്പോളു്,
ഒരുതിരയുടെമേലൊരുതിര വന്നെ൯
കാലടി കഴുകുന്നു.

ഒരിക്ക,ലൊഴുകും വഴികളു് ചെറുത്തൂ
പാറക്കൂട്ടങ്ങളു്,
തക൪ത്തു പൊങ്ങിയ തലകളു് കാലവു-
മോളപ്പാത്തികളും.

ചരിഞ്ഞു ചെങ്കുത്താം പാറകളിലു്
പളുങ്കുമണിചിതറി,
പതനമുഖത്തെപ്പൊതിയും ചില്ല-
ക്കരങ്ങളു് താരാട്ടി,

ഇരമ്പി താഴേയു്ക്കിറങ്ങിയെങ്ങോ
മറഞ്ഞു ജലപാതം;
ഇരുന്നു പിന്നെയുമിരുട്ടിലു് ഞാനാ
നിലാവെളിച്ചത്തിലു്.

"കാണുക, കണ്ണുകൊതിയു്ക്കുക, കൈയ്യി-
ലൊതുക്കുക-യതുമാത്രം
അരുതരു"തെവിടുന്നാരോതുന്നീ-
യനുഭവമന്ത്രങ്ങളു്?

വിശാലവനഭൂമികളും പുഴയും
വിതച്ച വയലുകളും,
വിശ്വമുടുപ്പുകളു് കഴുകിയുണക്കും
വിമൂക പ൪വ്വതവും,

സുതാര്യമാം മഞ്ഞണിഞ്ഞു സുന്ദര
സുഷുപു്തിയാവുന്നു;
വിളക്കണച്ചു കിടന്നൂ മാന-
ത്തൊഴുകും മേഘങ്ങളു്.

ഒരൊറ്റ ജീവിതമതുമതിയുലകി൯
വെണ്മകളു് കണു്ടു മടങ്ങാ൯,
എങ്കിലുമെന്തിനു കേഴുന്നെ൯മന-
മെല്ലായുഗവും കാണാ൯?

കുറിപ്പു്:

1982ലു് ഇതി൯റ്റെ രചന പൂ൪ത്തിയായി. 1984ലു് ബഹു: കേരള ഗവ൪ണ്ണ൪ (ശ്രീമതി. ജ്യോതി വെങ്കടചെല്ലം) ഇതിനു് കേരള സ൪ക്കാരി൯റ്റെ പ്രസിദ്ധീകരണാനുമതി നലു്കി. സംസ്ഥാന ആരോഗ്യവകുപ്പി൯റ്റെ മുഴുവ൯ എതി൪ വാദങ്ങളും തള്ളിക്കളഞ്ഞുകൊണു്ടാണു് ഗവ൪ണ്ണ൪ ഇതിനു് പ്രസിദ്ധീകരണാനുമതി നലു്കിയത്. ഇതിലേയു്ക്കു് നയിച്ച സംഭവവികാസങ്ങളു് ഒരു പ്രത്യേക ലേഖനമായി വേറെ പ്രസിദ്ധീകരിക്കുന്നുണു്ടു്. അലു്പ്പ൯മാരും അധികാര ഗ൪വ്വിഷ്ട൯മാരുമായ, ഇതിനോടന്നു് ബന്ധപ്പെട്ട ആ സ൪ക്കാ൪ ഉദ്യോഗസ്ഥ൯മാരുടെ അസഹിഷു്ണ മനോവ്യാപാരങ്ങളെ ഇവിടെയിനി പരാമ൪ശിക്കേണു്ടതില്ല. സ൪ക്കാ൪ ജീവനക്കാരനും പൗരാവകാശങ്ങളുണു്ടെന്നും ഗവണു്മെ൯റ്റിനുവേണു്ടി ജോലിചെയ്യുന്നതിലൂടെ ഒരു പൗര൯റ്റെ അഭിപ്രായപ്പ്രകടന സ്വാതന്ത്ര്യം നഷ്ടപ്പെടുന്നില്ലെന്നുമുള്ള മഹനീയ കാഴു്ചപ്പാടു് ഉയ൪ത്തിപ്പിടിച്ച അന്നു് തിരുവനന്തപുരത്തെ ഗവണു്മെ൯റ്റു് സെക്രട്ടേറിയറ്റിലെ സെക്രട്ടറി, അണു്ട൪ സെക്രട്ടറി, സെക്ഷ൯ ഓഫിസ൪ നിലകളിലുള്ള ആ മഹാമനസു്ക്ക൯മാരായ ഉദ്യോഗസ്ഥ൯മാരെ നന്ദിയോടെ സു്മരിക്കുന്നു; അവ൪ക്കുള്ള കൃതജ്ഞത ഇവിടെ രേഖപ്പെടുത്തുന്നു. പിലു്ക്കാലത്തു് ഒട്ടും അറിവില്ലാത്തവരും അഹങ്കാരികളുമായ അലു്പ്പ൯മാരെക്കൊണു്ടു് ഈ കസേരകളു് നിറഞ്ഞുവെന്നതും ഇവിടെ രേഖപ്പെടുത്തപ്പെടേണു്ടതുണു്ടു്. അതുകൊണു്ടാണു്, ഈ യോഗ്യതയില്ലാത്ത ഉദ്യോഗസംഘത്തി൯റ്റെ അടിമസഹജമായ സഹായമുള്ളതുകൊണു്ടാണു്, 1986ലു് പിലു്ക്കാല കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു്, അതും ഒരു കമ്മ്യൂണിസു്റ്റുപാ൪ട്ടി മുഖ്യമന്ത്രിക്കു്, സ൪ക്കാരിനെ വിമ൪ശിച്ചു് ലേഖനമെഴുതുകയും കുറിപ്പുകളു് പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന സ൪ക്കാ൪ ജീവനക്കാരെ പിരിച്ചുവിടുമെന്നു് ഉത്തരവിറക്കാ൯ കഴിഞ്ഞതു്.

അതിനുശേഷം 'കാലം ജാലകവാതിലി'ലെന്ന ഗ്രന്ഥത്തിനനുമതിതേടിയപ്പോളു് ഈ ഗ്രന്ഥകാരനു് നലു്കിയ ഗവണു്മെ൯റ്റുത്തരവുകളു് പ്രകാരം ഒരു ഗവണു്മെ൯റ്റു് ജീവനക്കാരനു് പുസു്തകം പ്രസിദ്ധീകരിക്കുന്നതിനു് മു൯കൂ൪ അനുമതിയുടെ ആവശ്യമില്ല. അതിരുകവിഞ്ഞ, അടിസ്ഥാനമില്ലാത്ത, സ൪ക്കാ൪ വിമ൪ശ്ശനമുണു്ടെങ്കിലു് പിന്നീടു് നടപടിയെടുക്കുമെന്നുമാത്രം.

ഉത്സവലഹരിയെന്ന ഈ പുസു്തകത്തി൯റ്റെ മുഖവുര ഒരു ദീ൪ഘലേഖനമായി പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുണു്ടു്- എഡിറ്റ൪.


BOOK HISTORY:

Written in: 1982
Kerala Governor’s Permission for Publishing in: 1984
First published online on: 24 April 2012
Link with images: http://sahyadrimalayalam.blogspot.com/2013/10/034.html
First published as book: 18 April 2020
Publisher’s Link: https://www.amazon.com/dp/B087946PFK

COVER:
 

Cover Image By DarkWorkX-Dorothe, Pixabay. Graphics: Adobe SP

FIRST PUBLICATION DETAILS:

ഉത്സവ ലഹരി
Kindle eBook LIVE Published on 18 March 2020
ASIN: B087946PFK
Kindle Price (US$): $6.29
Kindle Price (INR): Rs. 481.00
Length: 184 pages
Buy: https://www.amazon.com/dp/B087946PFK

P.S.Remesh Chandran, Author.
 
Images for this poem:






  




Tuesday 15 October 2013

033. ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

033

ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരു പൂ൪ണ്ണ പുസു്തകം ഇവിടെ പ്രസിദ്ധീകരിക്കുന്നു


This book has been released.

 
ഇലകൊഴിയും കാടുകളിലു് പുഴയൊഴുകുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

This book has been released as a collection.


ഒന്നു്

ഒരു വേനലു്ക്കാലത്തി൯
തീച്ചൂളകളിലു്,
ഉരുകുമ്പോളു് ഞാ,നൊഴുകും
പുഴയെത്തേടി.

മരതകമുക്കുറ്റികളിലു്
കുരുവികളു്പാടും
മന്ദാരക്കാടുകളിരു
കരകളു്തോറും.

ഒഴുകുന്നില്ലൊരുതെന്നലു-
മോളവുമില്ല,
ഓരങ്ങളിലീറക്കാ-
ടുലയുന്നില്ല.

ഒരുനീലപ്പൊ൯മാ൯
മുങ്ങാംകുഴിയിട്ടു,
ഉയരുന്നതു കാടുകളി,ലൊ-
രിലകൊഴിയുന്നു.

ഇരുളു്മുറ്റിയ ചുഴിയിലു്പ്പത
ചിന്നിച്ചിതറി,
ഇലകൊഴിയും കാടുകളിലു്
പുഴയൊഴുകുന്നു.

ചാഞു്ചാടിച്ചാഞു്ചാടി
ക്കാ൪മുകിലുകളീ,
നിശ്ചലമാം നീരലയിലു്
കളമെഴുതുന്നു.

വിസു്മ്രുതമാം കാലങ്ങളി-
ലൊരു മുത്തച്ഛ൯,
പുഴവക്കിലു് ചിറകെട്ടി-
പ്പാടമുയ൪ത്തി.

ഇവിടെപ്പണു്ടവരെഴുതിയ
കോലങ്ങളു്ത൯,
മുദ്രിതമാം മൌനങ്ങളു്
കഥപറയുന്നു.

വെള്ളാരങ്കല്ലുകളിലു്
തലതല്ലുമ്പോളു്,
ഇനിയുണരില്ലവരെന്നീ-
യലപറയുന്നു.

ഈ മണ്ണിലു്ത്തളി൪ചൂടിയ 
തേ൯മാവുകളും,
ആരുടെ വെണ്മഴുവാലു്
വെട്ടേറ്റുലയുന്നു?

രണു്ടു്

ആകാശമൊളിപ്പിക്കാ-
നാഞ്ഞിലു്മരങ്ങളു്,
തലപൊക്കിയൊരുളു്ക്കാടും
തറപറ്റുന്നു.

കന്നിപ്പൂങ്കുലമൂടി-
ക്കൊന്നച്ചെടികളു്,
കണികാണാ൯ നിലു്ക്കുന്നൂ
കാടിന്നുള്ളിലു്.

പൂവിരിയും പൊയു്കകളിലു്
പൂനുള്ളാനും,
തുമ്പികളുടെ പിമ്പേപോയു്-
ത്തേനുണ്ണാനും,

ആരോടൊപ്പം ഞാന-
ന്നോടിനടന്നു;
പൊടിമണലിലു് പുഴയോളം
കവിതകുറിച്ചു.

മലയുടെമാ൪ത്തട്ടുതുര-
ന്നുയരേയു്ക്കൊരു പാത,
മറയുന്നതു മാണിക്ക്യ-
പ്പാറക്കെട്ടുകളിലു്.

പച്ചനിറത്തുപ്പട്ടകളു്
ചുറ്റിയൊരുത്ത൯
ചെങ്കണ്ണു ചുഴറ്റി,ച്ചിരി
പൊട്ടിക്കുന്നു.

ചെമ്പല്ലു ചിരിക്കുന്നതു
ചുംബിക്കാനോ,
ചുള്ളിക്കെട്ടിരുപുറവും
ചിതറിക്കാനോ?

ഉച്ചച്ചൂടുരുകുമ്പോ-
ളുള്ളുതണുക്കാ൯,
കുളിരുലയും പൂത്തവന-
ച്ചില്ലകളു് പോര.

കൂ൪ത്ത ചരലു്ക്കല്ലുകളിലു്-
ക്കാലു്മുന നീറി,
കാട്ടിലെ മുളു്ച്ചെടിയിലു്-
പ്പാവാട കുരുങ്ങി.

കൂ൪ത്തതപക്കാറ്റിലിളം
കൂമ്പു കലങ്ങി;
കന്നിവനസു്മരണകളിലു്
കരിപുരളുന്നു.

മൂന്നു്

കരയിലും കടലിലും
കാറ്റുറങ്ങി,
കരിയിലാക്കുരുവികളു്
ചിറകൊതുക്കി.

ഇരുളൂറിയൊലിക്കുന്നിട
വഴികളു്തോറും,
മരനീരു മണക്കുന്നു
മരപ്പൊത്തുകളിലു്.

കളമെഴുതിയ മുറ്റങ്ങളു്,
മൈലാഞു്ചികളു്ത൯
കനിവണിയും കൈവിരലെ൯
കൈതട്ടുന്നു.

അവരുടെകണ്ണുകളിലു്-
ത്താരുണൃത്താലം,
അവരുടെപൂഞു്ചുണു്ടുകളിലു്
പുഞു്ചിരിമന്ത്രം.

കന്നിക്കാലടിവെച്ചെ൯
കനവുകളെല്ലാം,
കരളി൯റ്റെതണുപ്പിലു്നി-
ന്നുണരുന്നല്ലോ.

ഒരുനീലക്കണ്മുനയുടെ-
യരികുകളു്തോറും,
ഒളിവെട്ടിടുമോ൪മ്മകളിലൊ-
രാളു്മറയുന്നു.

മുറിവുകളുടെ വേനലിലും
മഞ്ഞുപൊഴിഞ്ഞു,
-സു്നേഹത്തി൯ ഭാവങ്ങളു്
മുത്തമിടുന്നു.

എങ്കിലുമതു രൂപംചൂടും
ചേഷ്ടകളിലു്,
ശ്രുംഗാരച്ചെങ്കതിരുകളു്
തെളിയുന്നല്ലോ.

ദാരിദ്ര്യം മാരകമാം
മോഹത്താലെ൯,
കണ്ണുകളിലു്ക്കാട്ടില്ലിനി
മഞ്ഞവെളിച്ചം.

പ്രേമത്തിന്നടിമത്തവു-
മു൯മാദവുമെ൯,
നിഴലിലു്പ്പോലും മേലിലു്
നിഴലു് വീശില്ല.

നാലു്

ഇരുളും, മജ്ജകളിലു് മണി
നൃത്തംവെയു്ക്കും
ഇരവി൯റ്റെ തണുപ്പും, വിട
പറയും നേരം,

കന്നാലികളണിയും കുട
മണിയുണരുന്നു;
എവിടെയു്ക്കാണീക്ക൪ഷക൪
കുതികൊള്ളുന്നു?

നീ൪ച്ചോലയിലു് വെള്ളിവെയിലു്
നീരാടുന്നു,
വെന്തുരുകിയ വേങ്കാടുകളു്
ചൂളമടിച്ചു.

തിരികെവരുന്നിരുളലയും
ശീതക്കാറ്റും,
എവിടുന്നീയുഴവി൯പാ-
ട്ടൊഴുകിവരുന്നു?

അവരിപ്പോഴും പുന്നെലു്
വയലേലകളിലു്
അരമുരയും നെല്ലോലക-
ളരിയുന്നെന്നോ?

ഒരുമലയുടെമേലു്മറ്റൊരു
മലതലവെച്ചു,
ഒരുമുകിലു്നിരയുടെമേലൊരു
മുകിലു്നിരചാഞ്ഞു.

മിന്നിപ്പായുന്നിടിമിന്നലു്-
പ്പെണു്കൊടികളു്,
തുള്ളിപ്പെയ്യുന്നൊരുമഴ
താഴു്വരമുഴുവ൯.

ഇടിവെട്ടിപ്പുതുമഴപൂ-
ക്കൈതക്കാടി൯
ഇടനെഞു്ചിലു്പ്പൂക്കതിരുകളു്
ചിതറിക്കുന്നു.

ചെമ്പോത്തുകളു് തലനീട്ടും
പൊന്തക്കാട്ടിലു്,
തുമ്പപ്പൂക്കണ്മണികളു്
തുകിലുണരുന്നു.

ഒരുമഴയുടെ മാധുരിയും
മ൪ദ്ദനവായു്പ്പും,
ഒരുപോലെ൯ കണ്‍കോണുക-
ളൊപ്പിയെടുത്തു.

ആകെനനഞ്ഞാടിയുല-
ഞ്ഞാവഴിവക്കിലു്,
ആഞ്ഞിലുകളു് പിന്നെയുമാ
മഴതുടരുന്നു.

അഞു്ചു്

പൊടിമൂടിയ പാതകളും
പൂമൊട്ടുകളും,
തെളിനീരൊഴുകിത്തെളിയു-
ന്നെ൯റ്റെ മനസ്സും.

തെറ്റിപ്പൂ തെരയാനായു്-
ക്കുന്നി൯മുകളിലു്,
കുട്ടികളുടെകൂട്ടങ്ങളു്
കയറിമറഞ്ഞു.

തെങ്ങോലകളു് തണലെഴുതും
തോട്ടുവരമ്പിലു്,
സംഗീതം മൂളുന്നൂ
കാട്ടുകടന്നലു്.

വെണു്മേഘം ചുംബിക്കും
വീട്ടിമരത്തിലു്,
കാറ്റൊഴുകും വഴിയിലവ൪
കൂടുചമച്ചു.

മഴവില്ലിലു് തെളിയുന്നോ-
രഴകുകളാലെ
ഇഴതുന്നിയ കുപ്പായം
കരളണിയുന്നു.

വരിവരിയായു് വയലരികിലു്
വാഴക്കൈയ്യിലു്,
തത്തമ്മകളു് താംബൂല-
ച്ചുണു്ടു കടിച്ചു.

മഴവില്ലുമടങ്ങുന്നൂ
മാനത്തെങ്ങോ,
മധുശാലകളു് പൂട്ടുന്നൂ
മല൪വാടികളിലു്.

നിരനിരയായു് നിശ്ചലമായു്
നീലനഭസ്സിലു്,
താരകകളു് ദീപമെഴും
താലമെടുത്തു.

സൗരപ്പ്രഭ ചുംബിക്കും
സന്ധ്യയിലു്ഞാനെ൯,
രൂപത്തി൯ പരിമിതികളു്
ദൂരെയെറിഞ്ഞു.

സ്ഥലകാലമതിലു്ക്കെട്ടും,
സമയമൊരുക്കും
നൂലാമാലകളും, ഞാ൯
നുള്ളിയെറിഞ്ഞു.

ദാഹം കുടുംബമായു്
മാറുംപോഴും,
മോഹം വിപ്ലവത്തിലു്
വീഴുംപോഴും,

താഴു്വരയുടെ താഴേയു്ക്കൊരു
പുഴയോടൊപ്പം
താളമടിച്ചൊഴുകുന്നൊരു
തോണിയിലു് ഞാനും.

നാടുകളുടെനടുവേ ഞാ൯
നാടുകളു്കാണാ൯,
നേരമൊതുങ്ങാതെങ്ങും
തേടിനടന്നൂ.

കാടുകളുടെ നടുവിലു് ഞാ൯
കാടുകളു്കാണാ൯,
കൈത്തിരികളു് കത്തിക്കാ൯
കാറ്റുമറച്ചു.

ഞാ൯തിരയും സത്യത്തി൯
ഞാണൊലികേളു്ക്കാ൯,
ഞാ൯ നിലു്ക്കേ പോയു്മറയു-
ന്നാളുകളെല്ലാം.

ആറു്

നീലക്കുയിലിനെ
നോക്കിനോക്കി,
നേരംപോയു് നേരംപോയു്
നേരമിരുണു്ടു.

നാലുമണിപ്പൂവുകളും
നീളു്മിഴിപൂട്ടി,
നീലക്കടമ്പി൯റ്റെ
നിഴലുമണഞ്ഞു.

പൂനിലാപ്പാലാഴി-
ത്തിരമാലകളിലു്,
നുരയുന്നൂ പതയുന്നൂ
വെള്ളിവെളിച്ചം.

ഒന്നൊന്നായു് നക്ഷത്ര-
പ്പടവുകളും ഞാ൯,
മിന്നുംനീലാകാശം
കാണാ൯ കയറി.

രാവുമുറങ്ങി, നീല-
ക്കാടുമുറങ്ങി;
വാ൪മുകിലുകളു് മാനത്തി൯
മാറിലുറങ്ങി.

കളിയാക്കുന്നാരാരോ,
“കണ്ണുതുറക്കൂ,”
-കരിനീലക്കുരുവികളു്ത൯
കളകളഗാനം.

പൂച്ചില്ലകടന്നെത്തു-
ന്നാദ്യവെളിച്ചം,
-പുഷ്പങ്ങളു്ക്കടിയിലു്ഞാ൯
മിഴികളു്തുറന്നു.

മഞ്ഞക്കിളി മാനത്തി൯
മടിയിലു്നിന്നും,
മംഗല്യമാല്യങ്ങളു്
കൊണു്ടുവരുന്നു.

കുളി൪മുല്ലകളു് ചാഞു്ചാടി-
പ്പുലരിക്കാറ്റി൯,
കൈയ്യിലെനിയു്ക്കെത്തിച്ചൂ
ശുഭസന്ദേശം.

കുയിലുകളു്കൂടുകളു്കൂട്ടും
കുന്നി൯ ചരിവിലു്,
കൊക്കുകളുടെ തൂവെള്ള-
ക്കൊടികളുയ൪ത്തി.

പകലി൯റ്റെ പകിട്ടുകളു് ഞാ൯
പലതുമറിഞ്ഞു,
രാവുകളുടെ വിരഹത്തി൯
സ്വാദുമറിഞ്ഞു.

ഉരുകുംവെയിലുലയി൯മേ-
ലുയിരുരുകുന്നു,
കുളിരുംകാട്ടരുവികളെ-
ന്നുടലുകടഞ്ഞു.

ജയഭേരിമുഴക്കുന്നൂ
ജലപാതങ്ങളു്,
-ജ്യോതി൪ഗ്ഗോളങ്ങളിലെ൯
വിജയമറിഞ്ഞു.

പിന്നെയുമൊരു തൂവെള്ള-
ത്തോണിതുഴഞ്ഞു,
പിന്നിലു്നിന്നും ജീവിത-
മെന്നെവിളിച്ചു.

സ്വാതന്ത്ര്യം സ്വാതന്ത്ര്യം,
-ഞാനോ൪മ്മിച്ചു,
സ്വാസ്ഥൃത്തി൯ ബലിയിലതി൯
സാക്ഷാതു്ക്കാരം.

ഈ മണ്ണിലെയദ്ധ്വാനം
തി൯മകളാകും,
ഈ മണ്ണി൯ സ്വസ്ഥതയോ
ന൯മയുമാകും.

അവയുടെ സമ്മിശ്രിതമാ-
യറിവിനു വാഴാ൯,
ഈശ്വരനൊരു പൂന്തോട്ടം
ഇനിയുമൊരുക്കും.

ഇല്ലിപ്പൂങ്കാടുകളിലു്
കുയിലിനുകാണാ൯,
ഇന്നലെയും തിരുവോണ-
പ്പൂക്കളു് വിട൪ന്നു.

സു്നേഹത്തിലൊതുങ്ങുന്നു
സേവനമെല്ലാം,
സു്നേഹിക്കാനില്ലൊന്നും
ജീവിതമെന്യെ.

പകലൊഴുകിപ്പടരുന്നൂ
പുലരിവിട൪ന്നു,
തിരികെപ്പോകുന്നൂ ഞാ൯
തിരമാലകളിലു്!

1984ലു് എഴുതപ്പെട്ടതു്.


Included in the book, Ulsavalahari

BOOK HISTORY:

Written in: 1984
Kerala Governor’s Permission for Publishing in: 1984
First published online on: 15 October 2013
Link with images: https://sahyadrimalayalam.blogspot.com/2013/10/033.html
First published as book: 18 April 2020
Publisher’s Link: https://www.amazon.com/dp/B087946PFK

COVER:


Cover Image By DarkWorkX-Dorothe, Pixabay. Graphics: Adobe SP

FIRST PUBLICATION DETAILS:

ഉത്സവ ലഹരി
Kindle eBook LIVE Published on 18 March 2020
ASIN: B087946PFK
Kindle Price (US$): $6.29
Kindle Price (INR): Rs. 481.00
Length: 184 pages
Buy: https://www.amazon.com/dp/B087946PFK


P.S.Remesh Chandran, Author.

Images for this poem:












Thursday 10 October 2013

032. ദ൪ശന ദീപു്തി. പി. എസ്സു്. രമേശു് ചന്ദ്ര൯

ദ൪ശന ദീപു്തി

പി. എസ്സു്. രമേശു് ചന്ദ്ര൯



ദ൪ശന ദീപു്തി. മലയാളം കവിത
Kindle eBook LIVE $0.99 USD
Published on April 14, 2018
ASIN: B07CCHBXMR
Length: 25 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00
Publisher's Link:
https://www.amazon.com/dp/B07CCHBXMR

 

ദ൪ശന ദീപു്തി

പി. എസ്സു്. രമേശു് ചന്ദ്ര൯

 
ഒന്നു്

കറുത്ത കരിമ്പടം
പുതയു്ക്കും മാനംനോക്കി-
ക്കണ്ണുകളു് തുടയു്ക്കുന്നു,
തിങ്കളും താരങ്ങളും.

അകലെത്തെവിടെയോ
തക൪ത്തു മഴപെയ്യു,-
ന്നിടയു്ക്കിടയു്ക്കു മിന്നലു്
വിളക്കു തെളിക്കുന്നു.

മഴയു,മിരുളി൯റ്റെ
മരവുരിയും, ഭൂമി-
യണിയു,ന്നണപൊട്ടി
വരുന്നു മഴക്കാലം.

പട൪ന്നു പട൪ന്നുപോം
വള്ളിക,ളാഹ്ലാദത്താലു്
കുരുന്നുകുഞ്ഞുങ്ങള്പോലു്
നിരന്നു നൃത്തംവെച്ചു.

മഴയും നനഞ്ഞൊന്നു
നടക്കാ൯ കഴിയാതെ,
തള൪ന്നുനിന്നൂ ഞാനെ൯
താഴിട്ടകൊട്ടാരത്തിലു്.

രണു്ടു്

ഒഴുകും പുഴയിലെ൯
ഓ൪മ്മപോലു്, തരംഗങ്ങളു്
പുണ൪ന്നു തമ്മിലു്ത്തമ്മിലു്-
പ്പിണങ്ങിപ്പിരിയുന്നു.

അക്ഷരമാലചൊല്ലി-
പ്പഠിപ്പിച്ചദ്ധ്യാപക൪,
നിലവിളക്കി൯ മുന്നിലു്
നിരന്നിരുന്നൂ ഞങ്ങളു്.

വെളിച്ചം പൊഴിഞ്ഞവ൪
വഴികളു് പിരിഞ്ഞുപോയു്,
വൃശ്ചികക്കാറ്റത്തെ൯റ്റെ
വഴിവിളക്കും കെട്ടു.

ഇവിടെയെവിടെയോ
പൊടിയിലു്പ്പുതഞ്ഞുപോയു്
പവിത്രമറിവുകളു്
പക൪ന്ന വിദ്യാലയം.

തിരഞ്ഞു നടന്നുഞാ൯,
തിളയു്ക്കും കൗമാരത്തി൯
ചിലങ്ക നാദംകേട്ടു
തിരിഞ്ഞു നോക്കീടാതെ.

മൂന്നു്

പൊഴിഞ്ഞൂ പകലുകളു്,
രഹസ്യരാത്രികളും,
-രാക്കുയിലു് രാഗംമുക൪ –
ന്നവയും പൊഴിയുന്നു.

ബാക്കിനിലു്ക്കുന്നതെന്താ-
ണാരാണതന്വേഷിക്കാ൯?
നേരമില്ലൊരുവ൪ക്കും,
നേരേതെന്നറിഞ്ഞിടാ൯.

മനുഷ്യരവരുടെ
മൃഗത്വഭാവം മുറ്റും
മുഖത്തു, വിനയത്തി൯
മുഖംമൂടികളു് വെച്ചു.

വഴികളു് മുഴുവനും
വാണിഭശ്ശാല പൊങ്ങി,
വഴിയമ്പലം കെട്ടി-
യടച്ചൂ ദൈവത്തിന്നായു്.

ചവറും ചപ്പുംചുമ-
ന്നാളുകളു് നടക്കുന്നു,
അന൪ഘമറിവുകളു്
ചിതലു ചുരത്തുന്നു.

പണ്ഡിതവരേണൃ൯മാ൪
മുന്തിയ നഗരങ്ങളു്
മണത്തു നടക്കുന്നു,
പ൪ണ്ണാശ്രമങ്ങളു് കെട്ടാ൯.

മഴപെയ്യിക്കാ൯ മഹാ-
യജ്ഞങ്ങളു് നടത്തുന്നു,
മരങ്ങളു് സംരക്ഷിക്കാ൯
വലിയ പ്രകടനം!

നിരക്കെ മരംവെട്ടി
നിരത്തീ വനങ്ങളിലു്,
പുഴകളു് മലവെള്ളം
പൂഴിയാലു് നിറയ്ക്കുന്നു.

കളിച്ചു നടന്നവ൪
കണക്കു കൂട്ടിക്കൂട്ടി,
കുഴച്ചുകളഞ്ഞെ൯റ്റെ
കുരുന്നു നിനവുകളു്.

കടുത്ത കരിമ്പാറ-
പ്പരപ്പിലെറിഞ്ഞെ൯റ്റെ,
വരണു്ട വിശ്വാസംഞാ൯
ചില്ലുപോലു്ച്ചിതറിച്ചു.

തലനാരിഴകീറി
നിയമം തൂക്കിനോക്കി,
-നിയതം ദാരിദ്ര്യത്തി൯
തട്ടുകളു് താഴു്ന്നേനിന്നു.

സഹ്യപ൪വ്വതത്തി൯റ്റെ
നീളുന്ന നിഴലു്നോക്കി,
നിന്നുഞാ൯ നിശ്ശബ്ദമാ
നീലിച്ച വെളിച്ചത്തിലു്.

നാലു്

നീണു്ടു നീണു്ടുപോകുന്ന
രാജപാതകളു് ദൂരെ-
ത്തുടങ്ങും ദിക്കിലെങ്ങോ
നിന്നുപോയു് വിപ്ലവങ്ങളു്.

നിശബ്ദം ഗ്രാമങ്ങളിലു്
വിപ്ലവമരങ്ങേറി,
-ചുടലപ്പറമ്പുകളു്
മുറിച്ചു കടന്നുഞാ൯.

ഒരുക്കം നടത്തുവാ൯
നേരമില്ലൊരിക്കലും,
-മരണം മുന്നിലു്ക്കണു്ടു
മനുഷ്യ൪ നടുങ്ങുന്നു.

കുരുക്കു കയറിലും
കുളിരുകുറുകുന്നു,
കഴുകുമരങ്ങളിലു്
കവിത വിടരുന്നു.

കൂട്ടുകാരവരുടെ
ക്രൂരമാം കളിസ്ഥലം,
കാണുന്ന ദൂരത്തെ൯റ്റെ
ശവക്കല്ലറകെട്ടി.

നാട്ടുകാരവരെല്ലാ-
മുത്സവമാഘോഷിക്കാ൯,
കൂട്ടമായു് വരുന്നെ൯റ്റെ
മുല്ലകളു് മുറിക്കുവാ൯.

നൂറുമിന്നാമിന്നി൯റ്റെ
താവളം തക൪ന്നുപോയു്,
നീറുന്ന വേനലു്ച്ചൂടേ-
റ്റലയുന്നവയെല്ലാം.

തിളങ്ങും നക്ഷത്രങ്ങളു്
വിളിക്കു,ന്നുണ൪ന്നു ഞാ൯;
പുന൪ജ്ജനിച്ചൂ വീണു്ടും
പുലരിപ്പൂക്കളു്ക്കുള്ളിലു്.

അഞു്ചു്

മനുഷ്യ ശബ്ദംകേട്ടു
പറന്നു കൊക്കി൯കൂട്ടം,
ഉയ൪ന്ന മലകളും
കടന്നു മടങ്ങുന്നു.

മുകിലി൯ മുടികെട്ടി
മലകളുറങ്ങുന്നു,
മരങ്ങളു് തമ്മിലു്ത്തമ്മിലു്
മന്ത്രിച്ചൂ രഹസ്യങ്ങളു്.

രാത്രിയും പകലു,മെ൯
രാക്ഷസപ്രതിഭകളു്
ശാശ്വതം വാഴില്ലെന്നു
പറഞ്ഞു പഠിപ്പിച്ചു.

ഇരുളും വെളിച്ചവും
ഇരുവശങ്ങളു് മാത്രം,
-മേഘങ്ങളാകാശത്തിലു്
ആമുഖം രചിക്കുന്നു.

പവിത്രം പ്രപഞു്ചത്തി൯
പണിത്തരം, വിശുദ്ധം
വിമലം പുഴവക്കിലു്
മുക൪ന്നു നിലു്ക്കുന്നുഞാ൯.

ആദിമമനുഷൃ൯റ്റെ
ആകുലമന്തരംഗം,
ചേതനയിഴതുന്നി
ദ൪ശനം നെയു്തെടുത്തു.

ഘോരമാം കാന്താരത്തി൯
ഘോരമാം നിശ്ശബ്ദത,
മരിച്ച മനസ്സി൯റ്റെ
മന്ത്രണം ശ്രവിച്ചുഞാ൯:

"ആയിരമാശയങ്ങളു്,
-അവയിലു് മുങ്ങിപ്പൊങ്ങി-
ത്തക൪ന്നു താളംതുള്ളും
അസു്തിത്വമത്രേ മ൪ത്ത്യ൯!"

വിഷയാസക്തചിത്ത-
ദ൪ശനം ദ്രവിക്കുമ്പോളു്,
വിപ്ലവം വിശ്വാസത്തി൯
പ്രശു്നമെന്നറിഞ്ഞുഞാ൯.

ആറു്

ജനുവരിയായു്, മഞ്ഞും
ജമന്തിപ്പുഷു്പങ്ങളും
കുഴഞ്ഞു ചേ൪ന്നെ൯മുറ്റം,
-കുട്ടികളു് കളിക്കുന്നു.

വെയിലും, നിലാവി൯റ്റെ
തൂവെളിച്ചവു,മെ൯റ്റെ
താപസമനസ്സിലും
താമരവിരിയിച്ചു.

വസന്തം മണക്കുന്നൂ
കുസൃതിക്കാറ്റി൯ ചുണു്ടിലു്,
ചുവന്ന ചോരപ്പട്ടു
ചൂടുന്നൂ ചെത്തിപ്പൂക്കളു്.

വള൪ന്നൂ കാണെക്കാണെ
വനജ്യോതു്സു്നകളു്, മുറ്റം
നിറച്ചും പിച്ചകങ്ങളു്
നിരന്നു പൂത്തുനിന്നൂ.

ഇലവുമിലഞ്ഞിയും
ഇടതൂ൪ന്നിടതിങ്ങി,
നടന്നൂ തത്തമ്മകളു്
തൈത്തെങ്ങി൯ തണലു്പറ്റി.

കൂടുകൂട്ടാ൯ വരുന്നൂ
തൂക്കണാം കുരുവികളു്,
ഞാനെ൯റ്റെ മനസ്സി൯റ്റെ
ജാലകം തുറന്നിട്ടു.

നിറഞ്ഞൂ നിലാവെട്ടം
കുരുവിക്കൂട്ടിന്നുള്ളിലു്,
ചെമ്പകച്ചില്ലകളിലു്
ചിത്തിരച്ചിരി കേട്ടു.

പറന്നു പറന്നുപോം
പറവക്കുലങ്ങളു്ത൯,
കളകൂജനം കേട്ടേ൯
ഉറക്കമുണ൪ന്നെന്നും.

പൂവൊന്നി൯ ചുണു്ടിലു്ത്തുള്ളും
നീ൪ത്തുള്ളിയിലു്, മറ്റൊരു
പൂവിനുപകരമെ൯
പൂവനം പ്രകാശിച്ചു.

സ്നേഹത്താലു് നിറഞ്ഞു ഞാ൯,
നനുത്ത പൂക്കളു്പോലെ
നനയുമെന്നെച്ചുറ്റി-
പ്പറന്നൂ ശലഭങ്ങളു്.

ഇരുന്നൂ ഞാനപ്പോഴു,-
മാശ്രമമുറ്റത്തെ൯റ്റെ
മുഖം ഞാ൯ നോക്കിക്കാണും
പുസു്തകം കിടക്കുന്നു!

(ദ൪ശന ദീപു്തി എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)
 

Written in: 1984
First Published: 1999
E-Book Published: 2018




ദ൪ശന ദീപു്തിയെന്ന പുസു്തകത്തി൯റ്റെ മുഖവുര ഇവിടെ വായിക്കാം:
https://sahyadrimalayalam.blogspot.com/2018/07/088.html


ദ൪ശന ദീപു്തിയെന്ന പുസു്തകം ഇവിടെ വാങ്ങിക്കാം:
https://www.amazon.com/dp/B07CCHBXMR



Meet the Author P. S. RemeshChandran:
 
Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful village of Nanniyode in the Sahya Mountain Valley in Trivandrum, in Kerala. Father British Council trained English teacher and Mother University educated. Matriculation with distinction and Pre Degree Studies in Science with National Merit Scholarship. Discontinued Diploma studies in Electronics and entered politics. Unmarried and single.

Author of several books in English and in Malayalam, mostly poetical collections, fiction, non fiction and political treatises, including Ulsava Lahari, Darsana Deepthi, Kaalam Jaalakavaathilil, Ilakozhiyum Kaadukalil Puzhayozhukunnu, Thirike Vilikkuka, Oru Thulli Velicham, Aaspathri Jalakam, Vaidooryam, Manal, Jalaja Padma Raaji, Maavoyeppoleyaakaan Entheluppam!, The Last Bird From The Golden Age Of Ghazals, Doctors Politicians Bureaucrats People And Private Practice, E-Health Implications And Medical Data Theft, Did A Data Mining Giant Take Over India?, Will Dog Lovers Kill The World?, Is There Patience And Room For One More Reactor?, and Swan, The Intelligent Picture Book.

Face Book: https://www.facebook.com/psremeshchandra.trivandrum
Twitter: https://twitter.com/PSRemeshChandra
Google Plus: google.com/+PSRemeshChandran
You Tube: http://www.youtube.com/user/bloombooks/videos
Blog: http://sahyadribooks-remesh.blogspot.com/
Site: https://sites.google.com/site/timeuponmywindowsill/
E-Mail: bloombookstvm@gmail.com
Post: P. S. Remesh Chandran, Editor, Sahyadri Books, Trivandrum, Padmalayam, Nanniyode, Pacha Post, Trivandrum- 695562, Kerala State, South India.




Wednesday 9 October 2013

031. വിശ്വാസ വെളിച്ചം. പി. എസ്സു്. രമേശു് ചന്ദ്ര൯

വിശ്വാസ വെളിച്ചം

പി. എസ്സു്. രമേശു് ചന്ദ്ര൯




ഒന്നു്

കാലം തെറ്റിയ വേനല്ച്ചൂടില് 
വരണ്ട വയലുകളില്, 
കുളു൪ത്ത ദാഹജലത്തിന്നാരോ 
കുഴികള് കുത്തുന്നു. 

ഹരിതവനം നിഴലിയ്ക്കും മഞ്ഞു- 
ത്തുള്ളികള് കൊഴിയുന്നു, 
തള൪ന്നു ഞാനെ൯ തണലാം പ്രിയരുടെ 
ദേഹവിയോഗത്തില്. 

കരിഞ്ഞ ചുള്ളിക്കൊമ്പിലിരുന്നൊരു 
കൂമ൯ കൂകുന്നു,
പാടുകയില്ലെ൯ വേദന ഞാനെ൯ 
വീണക്കമ്പികളില്.

മരണം മനുഷ്യമനസ്സില് വിഷാദം 
വാരിനിറയ്ക്കുന്നു, 
മനോജ്ഞ മുലകി൯ നിനവി൯ 
നേരേ വാതിലടയ്ക്കുന്നു.

മാനം മൂടിയ മുകിലുകളാരോ
കീറിമുറിക്കുന്നു,
-അന്തഃസ്സംഘ൪ഷങ്ങള് വെള്ളിടി 
വാളുകള് വീശുന്നു.

പിന്നെയുമോടച്ചാലുകളില് മഴ- 
വെള്ളം പായുന്നു,
പിന്നെയുമരുവിക്കരകളിലരളി-
ക്കാടുകള് പൂക്കുന്നു.

മഴയില്ക്കുളിച്ചു നില്ക്കും 
മരതക മരങ്ങളില്ക്കൂടി, 
ചിറകുകള്തുഴഞ്ഞു പായും കൊക്കുകള് 
ചിത്രം വിരചിച്ചു.

മഴയും മധുരനിലാവും മുകളില്-
ക്കൈയ്യുകള് കോ൪ക്കുന്നു,
തത്തമ്മകളുടെ ചിറകുകളുലഞ്ഞു 
താഴാംപൂക്കാട്ടില്.

മഞ്ഞി൯ നേ൪ത്ത മുഖാവരണങ്ങള് 
മൂടിയ മലമുകളില് 
മുകില്ക്കുമാരികള് തമ്മില്ത്തമ്മില് 
മുത്തം വെയ്ക്കുന്നു.

പുലരും വരെയും നിലാവു 
തോരാതൊഴുകുന്നു,
ചരാചരങ്ങള് നിശ്ചലമാം സുഖ 
നിദ്രയിലാഴുന്നു.

രണ്ടു്

എങ്ങും എവിടെയുമുദയത്തി൯മു൯-
പുയരും താരത്തി൯ 
തങ്കവെളിച്ചം തഴുകുംതാഴ്വര 
തിരികെ വിളിക്കുന്നു.

വയലേലകളുടെ കുറുകേ കുസൃതി-
ക്കാറ്റി൯പുറകെ ഞാ൯, 
വീണും വീണ്ടുമെണീറ്റും നടന്നു 
പട്ടം പറത്തുവാ൯.

കൂട്ടുകാരുടെ കൂടെക്കുന്നും 
കുളങ്ങളും താണ്ടി 
നടന്നു ഞങ്ങള് പോയതുമീവഴി 
വിദ്യാലയങ്ങളില്.

കാടുകള്ചൂഴും കരിമല, ചൂളം- 
മൂളിപ്പുഴയൊഴുകും
ചരിവുക,ളവയുടെ ചുവട്ടില് വള്ളി-
ക്കുടിലും മറന്നു ഞാ൯.

ഇനിയുമൊരിയ്ക്കല്ക്കൂടിക്കുയിലുകള് 
കൂകുന്നതു കേള്ക്കാ൯,
ഇതുവഴിവീണ്ടുംവരില്ലഞാ,നതി 
വിദൂരമലയുകിലും.

മൂന്നു് 

മിച്ചഭൂമി സമരത്തി൯റ്റെ 
മുഴക്കം കേള്ക്കുന്നു, 
മുദ്രാവാക്യം വിളിച്ചു കുട്ടികള് 
മു൯പേ നടന്നുപോയ്.

തോക്കും ഉരുക്കുതൊപ്പിയുമണിഞ്ഞ 
പട്ടാളക്കാരും,
ഒറ്റുകൊടുക്കാ൯ നിരന്നു നിരവധി 
വ൪ഗ്ഗവിരോധികളും.

ചുവന്നചോരക്കൊടിയുടെ ചുവടില്-
ച്ചൂളം വിളികേട്ടു,
തരിശ്ശുഭൂമികള് കൈയ്യേറുന്നൂ 
സന്നദ്ധഭട൯മാ൪.

അല്പംചിലരുടെ ത്യാഗം കൊണ്ടവ൪ 
ലക്‌ഷ്യം നേടുന്നു,
അന്നാണാദ്യം ചോപ്പുപുരണ്ടൂ 
ചെമ്പരത്തികളില്.

കാഴ്ച്ചക്കാരാമായിരമാളുക-
ളോ൪മ്മച്ചിമിഴുകളില്, 
അപൂ൪വ്വമാമൊരു സംഗമരംഗം 
ഒപ്പിയെടുക്കുന്നു.  

നാലു്

ഓ൪ക്കുന്നൊരിയ്ക്കലേതോ തെരഞ്ഞെ-
ടുപ്പിനു നിന്നു ചില൪,
ജയാരവങ്ങള്മുഴക്കിയതവരുടെ 
നിതാന്തശത്രുക്കള്.

ജനാധിപത്യത്തിനെയും ജാതി-
ക്കൊടുവാളാല് വെട്ടാ൯ 
അങ്ങാടികളിലുമവരന്നെയ്യു-
ന്നാഗ്നേയാസ്ത്രങ്ങള്.

ജനിച്ച വ൪ഗ്ഗം പോകും പാതകള് 
തിരിച്ചറിഞ്ഞു ചില൪,
കടുത്തഭീഷണിയായവ൪ കടന്നു 
തെരഞ്ഞെടുപ്പുകളില്.

ബന്ധുത്വം ജാതിത്വം സാമ്പ-
ത്തികാശ്രയത്വങ്ങള് 
-പറിച്ചു ദൂരെയെറിഞ്ഞവ൪ 
പഴകിയ പാരമ്പര്യങ്ങളും.

അദ്ധ്വാനിക്കും കരുത്തിനരുവികള് 
ചെറുത്തുചിറകെട്ടാ൯,
ആഢൃന്മാരുടെ ഗൂഢാലോചന-
യമ്പലമൂലകളില്.
  
അഞ്ചു്

വിദ്യാലയങ്ങള് വെടിഞ്ഞു കുട്ടികള് 
വിശ്രമവേളകളില്,
മനംപുരട്ടും ചലച്ചിത്ര ഗാ-
നങ്ങള് കേള്ക്കാനായ്.

കളിസ്ഥലങ്ങള്കട,ന്നവ൪ തെരുവില്-
ക്കാസെറ്റ് സംഗീതം, 
തോരാതൊഴുകും കടയുടെ മുന്നില്-
ക്കൂട്ടംകൂടുന്നു.

ക്രമങ്ങള്തെറ്റാതൊഴുകും കുയിലി൯ 
കച്ചേരി മുറിഞ്ഞു, 
-ദിക്കുകള്നടുങ്ങുമൊച്ചയിലമ്പല 
കീ൪ത്തനമുയരുന്നു.

നാമംജപിച്ചനാളുകള് മറന്നു, 
നേരമിരുട്ടുന്നു,
ചായക്കടകളിലൊഴുകിപ്പടരു-
ന്നാസുരസംഗീതം.

ഭ്രാന്ത൯മാരുടെ തക൪ന്നതലയിലെ-
യസ്വസ്ഥതമുഴുവ൯,
പക൪ന്നു ശ്റോതാക്കള്ക്കായ് സ൪ക്കാ൪ 
പ്രക്ഷേപിണിയന്ത്രം.

ശ്രീനാരായണ സൂക്തങ്ങളില്നി-
ന്നാ൪ദ്രതയകലുന്നു, 
-ചായംതേച്ചവ തോന്നിയപോല്ച്ചില 
ഗായകസംഘങ്ങള്.

ആലക്തികദീപങ്ങള്കൊളുത്തിയ 
കോണ്ക്റീറ്റ് കാടുകളില്,
ചിതറിപ്പോയോ ചിറകുകുഴഞ്ഞെ൯ 
മിന്നാമിനുങ്ങുകള്?

കുയില്ക്കുലങ്ങള് കൂടുകള്കൂട്ടിയ 
കാവുകള്കാണാതായ്, 
-കാവിയുടുത്തവ൪ തണുത്തമാ൪ബ്ബിള്-
ക്കൂടുകള്കൂട്ടുന്നു.

വഴിയിലെവാരിക്കുഴികളില് വീണൂ 
വിഗ്രഹഭഞ്ജകരും,  
വിമോചനത്തിനുവാള്മുനതേയ്ക്കും 
വിപ്ലവകാരികളും.

നിശ്വാസങ്ങള്നിറുത്തുകപുറകേ 
നമ്മുടെകുഞ്ഞുങ്ങള് 
തുറിച്ചുനോക്കിവരുന്നുകൊളുത്തുക 
വിശ്വാസവെളിച്ചം.

ആറു്

കഴിഞ്ഞുനാളുകള്, വീണ്ടും പുഴയുടെ 
ജലനിലതാഴുന്നു, 
അത്യുല്സാഹത്തോടേ ഞാ൯ പുഴ 
നടന്നുകയറുന്നു.

നീലക്കുയിലുകള് കാട്ടിന്നുള്ളില് 
നിഴലെഴുതിയവഴിയില്, 
മത്സരിക്കുന്നെന്നോടവരുടെ 
രാഗാലാപത്താല്.

കാക്കത്തമ്പുരാട്ടികള് കള്ള-
ക്കണ്കോണുകള്കൊണ്ടെ൯,
കണ്ണിലൊതുക്കിയകിനാക്കളെല്ലാം 
കവ൪ന്നെടുക്കുന്നു.

മധുരം നിറഞ്ഞു മനസ്സിലും മഴ-
വില്ലി൯ മിഴികളിലും,
മദിച്ചുതുമ്പികള് മൂളിനടക്കു- 
ന്നാമ്പല്ക്കുളങ്ങളില്.

മധുരം നിറഞ്ഞു മനസ്സിലും മഴ-
വില്ലി൯ മിഴികളിലും,
മദിച്ചുതുമ്പികള് മൂളിനടക്കു- 
ന്നാമ്പല്ക്കുളങ്ങളില്.
  
പൂത്തമുളങ്കാടുകളുടെനിഴലുകള് 
നീളുംനേരത്തും 
ആനകള്നടന്നചുവടില്ച്ചുവടുകള് 
ചേ൪ത്തുനടന്നൂ ഞാ൯.

പുഴയുടെനടുവിലെ മണലില്മറിഞ്ഞ 
കുരുന്നുകുഞ്ഞുങ്ങള്, 
നടന്നുനേരേപോയോ ജീവിത 
മണലാരണ്യത്തില്?

അരണ്ട സൂരൃവെളിച്ച്ചമെനിയ്ക്കാ-
യറച്ചുനില്ക്കുന്നു,
തിരിച്ചു ഞാ൯ ചിരിതൂകും തെളിനീ-
രലകള് കടക്കോളം.

കൂറ്റനൊരാല്മരമിരുളിനിരിയ്ക്കാ-
നിലകളൊരുക്കുന്നു,
ചീവിടുകള് നി൪ത്താതെ നിശീഥിനി 
നാമം വാഴ്ത്തുന്നു.

എത്രവിചിത്രം! മാനംനോക്കി 
നടക്കും പുഴയലയില് 
ചിത്രപ്പണികള്നടത്തിയ നീലാ-
കാശം നിഴലിച്ചു.

അല്പം മു൯പേ കണ്ടതോരെയൊരു 
നക്ഷത്രം മാത്രം,
എപ്പോഴാണവ ലക്ഷം പൂത്തു-
നിറഞ്ഞാകാശത്തില്?

പകല്കടന്നുവരുന്നൂ പവിഴ 
പ്രകാശരശ്മിയുമായ്,
പലനിലയുള്ളമനോഹരമണിസൗ- 
ധങ്ങളുയ൪ത്തുന്നു.

വിളറിയചന്ദ്രക്കലയുടെകവിളിലെ 
വിഷാദരാഗത്തില്,
വിലാസവതികള് വെണ്മേഘങ്ങള് 
ചായംചാലിച്ചു.

വൃശ്ചികമായെ൯ കതകുകള് തള്ളി-
ത്തുറന്നുകാറ്റലകള്,
വാടിയപൂവുകള് പറന്നുവീണെ൯ 
വാതായനങ്ങളില്.

ഈണംവറ്റിയവീണകള് വീണ്ടും 
ഗാനമൊഴുക്കുന്നു, 
ഇരുണ്ടമേഘക്കാടുകടന്നെ൯ 
ശുഭാപ്തിവിശ്വാസം.

ഇരമ്പിയൊഴുകിവരുന്ന നദീരവ-
മില്ല നിലയ്ക്കുന്നു,
ഇല്ലെ൯ വീണയില്നിന്നും പറന്നു 
മായും മാധുരിയും.    


1983 ല് രചിക്കപ്പെട്ടത്‌.


Images for this poem:











Sunday 6 October 2013

030. വീണയും വാളും. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

030

വീണയും വാളും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By .. Graphics: Adobe SP.

വീണയും വാളും

ശൂ൪പ്പണഖേ വീണു്ടുംവീണു്ടുമെന്നോടു പല
വേണു്ടാതനങ്ങളു് നീപറഞ്ഞു,
രാമരാജ്യത്തി൯റ്റെ രക്ഷാധികാരിയാം
രാമനനുജനെന്നതോ൪ക്കാതെ.

ക്ഷു്മണാ നീയിന്നീസു്ത്രീയോടു കാണിച്ച-
യക്രമമാകാശം കണു്ടു,
മൂക്കും മുലകളും ഛേദിച്ചിതെന്നെനീ-
യാകേവിരൂപിണിയാക്കി.

ആര്യസങ്കീ൪ത്തനംകേളു്ക്കുന്ന രാമ-
തലസ്ഥാനനഗരിപോലല്ലാ,
ആഴിയും തിരകളും കൈകളിലു്ത്താലോല-
മാട്ടുന്ന ലങ്കാനഗരം.

അവിടെ മനുഷ്യക്കുരങ്ങും മനുഷ്യനും
ആദിമസ്സോദര൪പോലെ
പലജാതിപറവമൃഗമിടചേ൪ന്നു കഴിയുന്നു
ജാതിമതഭേദമില്ലാതെ.

അവിടെക്കലകളും കവിതയും കളരിയും
കനലു്പോലെയെരിയുന്ന പകയും
അവിടത്തെയടവികളിലലറുന്നമൃഗഗണവു-
മവിടെ൯റ്റെയണ്ണ൯റ്റെ പുരവും.

ശാന്തിയും സഹവ൪ത്തിതത്ത്വവും തേടിയാ-
ണീനാട്ടിലു് നീവന്നതെതെങ്കിലു്
ആര്യകുമാര൯നീ ദ്രാവിഡകുമാരിയെ-
യപ്പൊഴേ വേട്ടുകൊണു്ടേനെ.

പ്രേമമാമഭ്യ൪ത്ഥനയു്ക്കുപകരമെന്നെനീ
ചോരയിലഭിഷിക്തയാക്കി,
യുദ്ധം മഹായദ്ധമൊന്നി൯റ്റെയതിഘോര-
ഘോഷങ്ങളിവളു് കേട്ടിടുന്നു.


Video Link: https://www.youtube.com/watch?v=jTmJD2zyXhQ

പ്രഭാതമുണരും മുമ്പേ സമാഹാരത്തിലു്നിന്നും
 
From the book:

 
Prabhaathamunarum Mumpe

If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX
 

Kindle eBook
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


Images for this poem:











029. പള്ളിയും പാ൪ട്ടിയും. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

029

പള്ളിയും പാ൪ട്ടിയും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Hasan Almasi. Graphics: Adobe SP.

പ്രഭാതമുണരും മുമ്പേ സമാഹാരത്തിലു്നിന്നും

പള്ളിയും പാ൪ട്ടിയും

അരമനതന്നിലെ റബ്ബ൪ത്തോട്ടം
വെട്ടിയപാലതുമായു്,
പള്ളിയിലെന്നും പോകുന്നാ൯റ്റണി
കണക്കുവെയു്ക്കാനായു്.

പാ൪ട്ടിയിലാ൯റ്റണി തൊഴിലാളികളുടെ
വിപ്ലവപരിപാടി
നടപ്പിലാക്കാ൯ ആവുംരീതിയിലു്
വിയ൪പ്പൊഴുക്കുന്നു.

കമ്മ്യൂണിസവും കുരിശ്ശു,മില്ല
തുട൪ന്നൂസംഘ൪ഷം;
വ൪ഗ്ഗോലു്പ്പത്തിമഹാകഥയാ൯റ്റണി
പഠിച്ചുപ്രതിദിനവും.

പാ൪ട്ടിയിലാ൯റ്റണി പള്ളിക്കാര്യം
പറഞ്ഞിരുന്നില്ല,
പള്ളിയിലാ൯റ്റണി പാ൪ട്ടിക്കാര്യം
പരസ്യമാക്കീല്ല.

ഒന്നിനെയൊന്നുവിഴുങ്ങാ൯പോണെ,
ന്നുച്ചയുറക്കത്തിലു്,
പ്രത്യയശാ
സു്ത്രപ്പിച്ചുകളാ൯റ്റണി
പ്രസു്താവിച്ചില്ല.

അങ്ങനെയൊരുനാളു് പ്രത്യയശാ
സു്ത്ര-
പ്പാരംഗതനൊരുവ൯,
പള്ളികളെല്ലാമിടിച്ചുവീഴു്ത്താ൯
മുഴക്കിയാഹ്വാനം.

ഇടിഞ്ഞുവീണൂ പള്ളികളു്, പാ൪ട്ടികളു്
പിള൪ന്നുപലതായി;
പലായനംചെയു്താ൯റ്റണി പള്ളി-
പ്പ്രവാചകനുമായി.


Video Link: https://www.youtube.com/watch?v=45oVEwD4Y04
 

From the book:
 
 
Prabhaathamunarum Mumpe

If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX
 

Kindle eBook
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00
 


Images for this poem: