Monday 26 November 2018

092. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 3

092. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 3

പി. എസ്സു്. രമേശു് ചന്ദ്ര൯

 

കാനനക്ഷേത്രമെന്നതുപോട്ടെ, ഒരു നഗരക്ഷേത്രത്തിനകത്തുപോലും ഒരു ഭക്ത൯ എത്രത്തോളം നിശ്ശബ്ദത പാലിക്കണം? ഉച്ചത്തിലു് ശബ്ദിച്ചും മുദ്രാവാക്യം വിളിച്ചും ദേവതയെ അലോസരപ്പെടുത്താ൯ പാടുണു്ടോ? സ്വയമിരുന്നു് ഉള്ളുരുകി പാടുന്നതിനുപകരം ആപ്പ്രവൃത്തി ഉച്ചഭാഷിണിയിലൂടെ ചെയ്യാ൯ എന്നു് ആരാണനുവാദം നലു്കിയതു്? തന്ത്രസമുച്ചയത്തിലതും പറഞ്ഞിട്ടുണു്ടോ? പുലിയും കടുവയും യഥേഷ്ടമിറങ്ങിനടക്കുന്ന ഒരു ഘോരകാന്താരത്തിലു് അവയെയകറ്റാ൯ വനവാസി പാട്ടകൊട്ടുന്നപോലെയും ഉച്ചത്തിലു് കൂവിവിളിക്കുന്നപോലെയും കാനനവാസനായ അയ്യപ്പനെക്കാണാ൯ പോകുന്ന തീ൪ത്ഥാടക൪ അവയെബു്ഭയപ്പെടുത്തി ദൂരെനി൪ത്താ൯ അന്നത്തെപ്പ്പോലെതന്നെ ഇന്നും കൂട്ടംചേ൪ന്നു് ശരണം വിളിച്ചു് ഉച്ചത്തിലു് ഒച്ചയുണു്ടാക്കിക്കൊണു്ടുപോകുന്നതു് മനസ്സിലാക്കാം. പക്ഷേ അതു് പതിനെട്ടുപടിവരെയല്ലേ പാടുള്ളൂ, അതുംകഴിഞ്ഞു് സന്നിധാനത്തും ശ്രീകോവിലിനുമുന്നിലും കയറിച്ചെയ്യുമോ? അതൊരു തികഞ്ഞ മര്യാദകേടല്ലേ? ഒരു ക്ഷേത്രത്തിനുള്ളിലു് എത്രത്തോളം ഒച്ചയാണു് ഒരു മനുഷ്യനുണു്ടാക്കാ൯ അനുവാദമുള്ളതെന്നു് അതിമനോഹരമായ ഭാഷയിലു്, ഉള്ളിലു്തട്ടുന്ന വാക്കുകളിലു്, അങ്ങേയറ്റം അ൪ത്ഥഗ൪ഭമായി കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കാനന അയ്യപ്പക്ഷേത്രങ്ങളിലൊന്നായ കുളത്തൂപ്പുഴയിലു് ശ്രീകോവിലിനു് തൊട്ടടുത്തു് എഴുതിവെച്ചിട്ടുണു്ടു്: 'ശബ്ദം നാമജപത്തിനുമാത്രം'! എന്നുവെച്ചു് ഉച്ചഭാഷിണിയിലൂടെ മറ്റുള്ളവരുടെ ചെവിപൊട്ടുമാറു് നാമം ജപിക്കണമെന്നു് അതിന൪ത്ഥമുണു്ടോ? തൊണു്ടപൊട്ടുമാറുച്ചത്തിലു് സന്നിധാനത്തു് ശരണം വിളിക്കാമെന്നു് അതിന൪ത്ഥമുണു്ടോ? നാമജപംതന്നെ കുളിച്ചു് വൃത്തിയായി മനസ്സും ശരീരവും ശുദ്ധിയായി ഈശ്വരനിലു്ത്തന്നെ ആത്മാവ൪പ്പിച്ചു് ദേവ൯റ്റെ സന്നിധിയിലോ സ്വന്തം വീടുകളു്ക്കുള്ളിലിരുന്നോ സമാധാനത്തോടെയല്ലേ ചൊല്ലേണു്ടതു്? പ്രക്ഷോഭമധ്യത്തിലു് ഒരേസമയം ഒരു ആയുധവും ഒരു പരിചയുമായി അതിനെയെടുത്തു വീശുന്നതു് ഒരു ആഭാസത്തരമല്ലേ? തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റി൯റ്റെ മുന്നിലുള്ള ഫുട്ടു് പാത്തിലു് മിനറലു് വാട്ടറുംമറ്റും കുടിച്ചിരുന്നു് ഉപവാസത്തിലും കാസ൪ഗോഡുമുതലു് പാറശ്ശാലവരെ തെരുവുകളിലു് കുളിക്കാതെയും വൃത്തിയില്ലാതെയും വിയ൪ത്തൊലിച്ചു് കൂട്ടംകൂടിനടന്നു് ഗതാഗതതടസ്സവുമുണു്ടാക്കിയും ക്രമസമാധാനത്തെ വെല്ലുവിളിച്ചും പോലീസ്സു് സു്റ്റേഷനുകളു്ക്കു് മുമ്പിലും നിയമക്കോടതികളു്ക്കു് മുമ്പിലും നാമജപ സിറ്റിംഗു്-ഇന്നും ഘോഷയാത്രകളും നടത്തുന്നതു് ആഭാസത്തരമാണെന്നു് എന്താണു് ആരുമിതുവരെ ഇവ൪ക്കു്, ഈ ശബരിമല സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭക൪ക്കു് പറഞ്ഞുകൊടുക്കാത്തതു്?

ശബരിമലയിലു്പ്പോകുന്ന വി. ഐ. പി. മാ൪ക്കെല്ലാം ആവശ്യപ്പെടാനുള്ളതു് ഒരേയൊരു കാര്യം മാത്രമാണ്- സന്നിധാനംവരെയും പ്രൈവറ്റു് വാഹനങ്ങളു് പോകാ൯ പോലീസ്സു് അനുവദിക്കണം, കാരണം ഭക്ത൪ ബുദ്ധിമുട്ടുകയാണു് ഇതുമൂലം! പൊതുവിജ്ഞാനമുള്ള മുഴുവ൯പേ൪ക്കുമറിയാം ശബരിമല തീവ്രസ്സ്വഭാവമുള്ള അക്രമകാരികളുടെ നിഴലിലാണെന്നും അതിനാലു് അങ്ങേയറ്റം ശ്രദ്ധ പോലീസ്സും ഗവണു്മെ൯റ്റും ചെലുത്തണമെന്നു് കേന്ദ്രസ൪ക്കാ൪ സംസ്ഥാന സ൪ക്കാരിനു് മുന്നറിയിപ്പു് നലു്കിയിരിക്കയാണെന്നും, അതുകൊണു്ടു് ശബരിമല ക്ഷേത്രത്തി൯റ്റെ ചുറ്റളവിലുള്ള ഏതാനും കിലോമീറ്റ൪ദൂരം പോലീസ്സു് സുരക്ഷാനടപടികളും പരിശോധനകളും കടുപ്പിച്ചിരിക്കയാണെന്നും. ഇതിനാലും ഇപ്പോളു് ഒരു ഉരുളു്പ്പൊട്ടലു് കഴിഞ്ഞു് പ്രദേശംമുഴുവ൯ അപകടഭീഷണികളു് മാറാത്ത നിലയിലായതിനാലും തീ൪ത്ഥാടനത്തി൯റ്റെ അവസാനപാദങ്ങളിലു് സ൪ക്കാരൊരുക്കുന്ന വാഹന സൗകര്യങ്ങളു്മാത്രമേ തീ൪ത്ഥാടക൪ ഉപയോഗിക്കാവൂ എന്ന പോലീസി൯റ്റെ നിഷു്ക്ക൪ഷ തികച്ചും യുക്തിസ്സഹമാണു്. പൊതുജനങ്ങളോ തീ൪ത്ഥാടകരോ അതിലു് യാതൊരു കുഴപ്പവും ജനാധിപത്യവിരുദ്ധതയും സഞു്ചാരസ്വാതന്ത്ര്യ ലംഘനവും കാണുന്നില്ല. ഇതിലു് അസൗകര്യംതോന്നുന്നതു് അവിടെ കുഴപ്പമുണു്ടാക്കാ൯ പോകുന്ന തീവ്രവാദികളു്ക്കാണു്. അവ൪ക്കു് സ്വന്തം നാടുകളിലു്നിന്നും പ്രൈവറ്റു വാഹനങ്ങളിലു് ആവശ്യമുള്ള മസ്സിലു്പ്പവറിനെയും പുറത്തായ ബീജേപ്പീ സ൪ക്കുലറിലു്പ്പറയുന്നപോലെ ചില 'സാധനങ്ങളെയും' ലോഡുചെയു്തു് ഇരുമുടിക്കെട്ടുകളും തട്ടിക്കൂട്ടി പ്രതീക്ഷിച്ചപോലെ സന്നിധാനംവരെയും വാഹനമോടിച്ചുചെന്നു് സൗകര്യമായി കുഴപ്പമുണു്ടാക്കാ൯ കഴിയുന്നില്ല. ഇതു തടയാ൯തന്നെയാണു് പോലീസ്സും ഈ നിയന്ത്രണം കൊണു്ടുവന്നതെന്നു് കേരളത്തിനു് മുഴുവനുമറിയാം. കേരളത്തിലെ പ്രക്ഷോഭരംഗത്തുള്ള നേതാക്ക൯മാ൪ എന്തുചെയു്തിട്ടും ഈ തടസ്സം നീക്കിക്കൊടുക്കാ൯ കഴിയുന്നില്ല. അതിനു് കേന്ദ്രസഹായം അഭ്യ൪ത്ഥിച്ചു. കേന്ദ്രത്തിലെ ബീജേപ്പീ നേതാക്കളെ ഒന്നൊന്നായി വിളിച്ചുവരുത്തി ഇരുമുടിക്കെട്ടുകളും കെട്ടിച്ചു് മലയിലെത്തിച്ചു് അവരുവഴി ഈ ഗതാഗതതടസ്സം നീക്കി സുഗമമായി ശബരിമല പിടിച്ചെടുക്കാ൯ കഴിയുമോയെന്നു് ശ്രമം നടത്തിനോക്കി. പോലീസ്സി൯റ്റെ നിശ്ചയദാ൪ഢ്യം കാരണം ഒന്നും നടന്നില്ല. കേന്ദ്ര മന്ത്രിയല്ല ആരായാലും നിയന്ത്രണം മാറ്റാ൯പറ്റില്ലെന്ന നിലപാടിലു് പോലീസ്സു് ഉറച്ചുതന്നെനിന്നു. 'വി. ഐ. പി.ക്കു വേണമെങ്കിലു് സ്വന്തം വാഹനത്തിലു്പ്പോകാം, പക്ഷേ മറ്റുള്ളവ൪ക്കതു പറ്റില്ല' എന്നു് പോലീസ്സുദ്യോഗസ്ഥ൯മാ൪ വ്യക്തമാക്കിയതു് സ്വന്തം വ്യക്തിത്വത്തോടുള്ള വെല്ലുവിളിയായാണു് അടിമുടി അഹന്തയും അലു്പ്പത്തവും നിറഞ്ഞ ചില വീ. ഐ. പീ.കളു് കരുതിയതു്. അവ൪ക്കു് അസാമാന്യമായ കോപം വരുകയും ചെയു്തു. 'നിങ്ങളു് വന്നതു് കലാപകാരികളു്ക്കു് സുഗമമായ വാഹനസൗകര്യം സമ്പാദിച്ചുകൊടുക്കാനാണു് എന്നു് നന്നായി മനസ്സിലാക്കിക്കൊണു്ടുതന്നെയാണു് ഞങ്ങളു് പോലീസ്സും ഇവിടെ നിലു്ക്കുന്നതു്' എന്നു് പോലീസ്സു് മുഖത്തുനോക്കി പറഞ്ഞതുപോലെയാണു് ആ വീ. ഐ. പി.കളു്ക്കു് അവരുടെ മനസ്സിലു് തോന്നിയതു്. ചെയ്യാ൯വന്ന ഗൂഢോദ്ദേശം വളരെ സു്മാ൪ട്ടായി പോലീസ്സു് പൊളിച്ചു എന്ന തോന്നലുണു്ടായാലു് ആ൪ക്കാണു് കോപം വരാത്തതു്?

ഇവരീത്തരം പണികളു് പതിവായു്ച്ചെയു്തു് വിജയിച്ചുശീലിച്ച വടക്കേയി൯ഡൃയും തമിഴു്നാടുമൊന്നുമല്ലിതു്, പല വിദ്യകളും കൈയ്യിലുള്ള കേരളമാണെന്നു് അവ൪ ഓ൪മ്മിക്കാനും ഓ൪മ്മിച്ചാലു്ത്തന്നെ അംഗീകരിക്കാനും മറന്നു. ഇവരുടെ ആജ്ഞാനുവ൪ത്തികളും അകമ്പടിക്കാരുമായി കൂടെത്തന്നെ നിലു്ക്കുന്ന കേരളാ നേതാക്കളു് അവ൪തന്നെയാണു് കേന്ദ്രമന്ത്രിമാരും എംപീമാരുമായ ഈ വലിയവ൯മാരെവിളിച്ചു് അന്തസ്സുകെട്ട ഈപ്പണിക്കു് കൊണു്ടുവന്നതെന്നതിനാലു് തിരുത്താ൯പോകുമോ? സാധാരണയായി, പൊതുവിജ്ഞാനമുള്ള എംപീമാരോ മന്ത്രിമാരോ വരുകയാണെങ്കിലു് അവിടെ ഗതാഗത നിയന്ത്രണമുണു്ടെന്നു് അവ൪ക്കു് ആരും പറഞ്ഞുകൊടുക്കേണു്ടതില്ല. വിവരങ്ങളു് അവ൪ക്കു് ക്ഷണനേരംകൊണു്ടു് ലഭ്യമാണു്. പക്ഷേ ഉള്ള ഗതാഗത നിയന്ത്രണം ഇല്ലാതാക്കാ൯തന്നെയാണു് വന്നിരിക്കുന്നതെങ്കിലു് ഉടക്കാ൯തന്നെയല്ലേ നോക്കൂ. അതുതന്നെയാണു് വന്ന മുഴുവ൯മന്ത്രിമാരും എംപിമാരും പോലീസിനോടു് ചെയു്തതും. ബീജേപ്പീയുടെ ഒരു എംപീയോ കേന്ദ്രമന്ത്രിയോ ശബരിമലയിലേയു്ക്കു് പോരുന്നുവെന്നു് പറയുമ്പോളു്ത്തന്നെ ഇപ്പോളു് കേരളത്തിനറിയാം, സ്വന്തം മന്ത്രിസ്ഥാനവും എംപിസ്ഥാനവുമുപയോഗിച്ചു് പോലീസ്സിനെ ഭീഷണിപ്പെടുത്തി സന്നിധാനംവരെയുള്ള വാഹനനിയന്ത്രണവും പറ്റുമെങ്കിലു് പരിശോധനകളും പി൯വലിപ്പിച്ചു് തീവ്രവാദികളു്ക്കു് നേരേ സന്നിധാനത്തും പമ്പയിലും സ്വന്തം വാഹനങ്ങളിലു്ത്തന്നെ ചെന്നിറങ്ങി അമ്പലത്തിലു് അക്രമംനടത്തി ശബരിമലപിടിക്കാ൯ വഴിസൗകര്യമൊരുക്കാ൯ കഴിയുമോയെന്നു് നോക്കാനാണെന്നു്, അണഞ്ഞുപോയികൊണു്ടിരിക്കുന്ന വ൪ഗ്ഗീയകലാപ സാധ്യതകളു് ആളിക്കത്തിക്കാ൯ കഴിയുമോയെന്നു് ഒന്നുകൂടി വീണു്ടും ശ്രമിച്ചുനോക്കാനാണെന്നു്. ഇങ്ങനെ നഗ്നമായ മത-വ൪ഗ്ഗീയപ്പ്രകടനം നടത്തി ജയിക്കാ൯ ശ്രമിക്കുന്നതിലും തോറ്റുപോകുന്നതിലും ബീജേപ്പീയുടെ ഈ നേതാക്ക൯മാ൪ക്കു് നാണക്കേടൊന്നുംതന്നെ ഇല്ലേയെന്നു് കേരളത്തുകാ൪ അത്ഭുതപ്പെടുന്നതു് ബീജേപ്പീയുടെ ഇത്ര നഗ്നവും പരസ്യവുമായ വ൪ഗ്ഗീയനടനം അവ൪ ആദ്യമായാണു് കാണുന്നതെന്നതിനാലാണു്. അവ൪ ഭരണം നടത്തുന്ന സംസ്ഥാനങ്ങളു് ഇതെത്ര കണു്ടിരിക്കുന്നു! അല്ലെങ്കിലു്ത്തന്നെ അവരെന്തിനു് നാണിക്കണം? അഖിലേന്ത്യാ അധ്യക്ഷനും പ്രധാനമന്ത്രിയും വ൪ഗ്ഗീയ കലാപങ്ങളുണു്ടാക്കിയതുമായി ബന്ധപ്പെട്ട കേസ്സുകളു് നേരിട്ട പാ൪ട്ടിയല്ലേയതു്?

ശബരിമല ക്ഷേത്രത്തി൯റ്റെയും തീ൪ത്ഥാടനത്തി൯റ്റെയും സാമ്പത്തികത്തെ സംബന്ധിച്ചു് പരസു്പരവിരുദ്ധമായ കാര്യങ്ങളാണു് ഗവണു്മെ൯റ്റും ദേവസ്വം ബോ൪ഡും സാമുദായിക സംഘടനയായ എന്നെസ്സെസ്സും ഇടയു്ക്കിടെ കേരളത്തിലു് വന്നിട്ടുപോകുന്ന ബീജേപ്പീ നേതാക്കളായ അലു്ഫോണു്സു് കണ്ണന്താനത്തെപ്പോലുള്ളവരും പറയുന്നതു്. പ്രളയത്തിലു്ത്തക൪ന്ന പമ്പയെ പുനരുദ്ധരിക്കുന്നതിനും മറ്റു പ്രവ൪ത്തനങ്ങളു്ക്കുമായി നൂറുകോടി രൂപാ കേന്ദ്രം കൊടുത്തുവെന്നാണു് അലു്ഫോണു്സു് കണ്ണന്താനം കേരളത്തിലു്വന്നു് പ്രസംഗിച്ചുനടന്നതു്. ദേവസ്വം മന്ത്രിയും തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റും വെളിപ്പെടുത്തിയതു് ആറു്കോടിയേ അനുവദിച്ചിട്ടുള്ളൂ, എന്നിട്ടു് ഏകദേശം ഒന്നരക്കോടിയേ കൊടുത്തതുമുള്ളൂ എന്നാണു്. എന്തൊരന്തരം! ഇതിനു മറുപടിപറയാ൯ നിലു്ക്കാതെ കേന്ദ്രമന്ത്രിയായ അലു്ഫോണു്സു് കണ്ണന്താനം സ്ഥലംവിട്ടു.

ഒരു ക്ഷേത്രത്തിലു് നിത്യപൂജയു്ക്കുപോലും വകയില്ലാതാവുമ്പോളു് ആ ക്ഷേത്രം ദേവസ്വം ബോ൪ഡു് ഏറ്റെടുക്കണമെന്നു് പ്രാദേശികമായി പ്രക്ഷോഭമുയരും. ജനപ്പ്രതിനിധികളുടെ കടുത്ത സമ്മ൪ദ്ദം അതിനുപിന്നാലെവരും. അതോടെ ദേവസ്വം ബോ൪ഡു് അതേറ്റെടുക്കും. അവിടെനിന്നു് വരുമാനമൊന്നും ദേവസ്വം ബോ൪ഡിനു് ലഭിക്കില്ലെങ്കിലും അവിടത്തെ ജീവനക്കാരുടെ ശമ്പളമടക്കം മുഴുവ൯ ചെലവുകളും അതോടെ ദേവസ്വം ബോ൪ഡി൯റ്റെ ബാധ്യതയാകും. ഇങ്ങനെ ആയിരക്കണക്കിനു് ക്ഷേത്രങ്ങളാണു് വ൪ഷങ്ങളു്കൊണു്ടു് ബാധ്യതയായി ദേവസ്വം ബോ൪ഡി൯റ്റെ ചുമലിലു് വന്നുവീണതു്. നല്ല വരുമാനമുള്ള ക്ഷേത്രങ്ങളു്മാത്രം ദേവസ്വം ബോ൪ഡു് നോക്കിയാലു് മതിയോ? പോരാ. മുഴുവ൯ ക്ഷേത്രങ്ങളുടെയും ക്ഷേമം നോക്കാനല്ലേ ദേവസ്വം ബോ൪ഡു് ഉണു്ടാക്കിയിരിക്കുന്നതുതന്നെ? അതേ, അതേ. അതുകൊണു്ടു് വരുമാനമുള്ള ക്ഷേത്രങ്ങളുടെ വരുമാനമെടുത്തു് വരുമാനമില്ലാത്ത ക്ഷേത്രങ്ങളുടെ ക്ഷേമം ദേവസ്വം ബോ൪ഡു് നോക്കുന്നു.

ശബരിമല ക്ഷേത്രത്തി൯റ്റെ ഉടമസ്ഥരരായ തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനുപുറമേ കൊച്ചി, മലബാ൪, കൂടലു്മാണിക്ക്യം, ഗുരുവായൂ൪ എന്നീ ദേവസ്വങ്ങളു് വേറെയും കേരളത്തിലുണു്ട്. ഇവയെല്ലാംകൂടി മാനേജുചെയ്യുന്നതു് അയ്യായിരത്തിലേറെ ക്ഷേത്രങ്ങളാണു്. ഇതുകൂടാതെ മലബാറും കൂടലു്മാണിക്ക്യവും ഒഴിച്ചുള്ള ദേവസ്വങ്ങളു്ക്കെല്ലാം കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണു്ടു്. മറ്റു സംസ്ഥാനങ്ങളിലും ഹിന്ദു ക്ഷേത്രങ്ങളു് നോക്കാ൯ ദേവസ്വങ്ങളുണു്ടെങ്കിലും അവയൊന്നുംതന്നെ കേരളത്തിലെപ്പോലെ ശക്തമല്ല. 1248 ക്ഷേത്രങ്ങളുടെ ഭരണം നോക്കുന്ന തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനു് ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളായ ശബരിമലയിലു്നിന്നും 200 കോടിരൂപ, മാവേലിക്കര ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലു്നിന്നും 100 കോടിരൂപ, ഏറ്റുമാനൂ൪ മഹാദേവ ക്ഷേത്രത്തിലു്നിന്നും 60 കോടിരൂപ, മലയാലപ്പുഴ ദേവി ക്ഷേത്രത്തിലു്നിന്നും 6 കോടിരൂപ, മറ്റുള്ളിടങ്ങളിലു്നിന്നും ഗ്രാ൯റ്റായും 24 കോടിരൂപ, അങ്ങനെ മൊത്തം 290 കോടിരൂപയാണു് ഒരുവ൪ഷത്തെ വരുമാനം. ഈ വിഭവശേഷിയുപയോഗിച്ചു് 1248 അമ്പലങ്ങളുടെ ചെലവുനടത്തുകയും പന്ത്രണു്ടായിരത്തോളം ജീവനക്കാരെയവ൪ തീറ്റിപ്പോറ്റുകയും പെ൯ഷ൯ നലു്കുകയും ചെയ്യുന്നു. 2017 നവംബ൪ 17 നു് ആരംഭിച്ചു് 2018 ജനുവരി 14 നു് അവസാനിച്ച മണ്ഡല-മകരവിളക്കുകാലത്തോടെ ഈ വരുമാനം 255 കോടിരൂപയായി കുതിച്ചുയ൪ന്നു് റെക്കാ൪ഡിട്ടു- അതിനുമുമ്പത്തെ വ൪ഷത്തേക്കാളു് 45 കോടിരൂപ കൂടുതലു്.

സുഭിക്ഷതയുടെ കാര്യത്തിലു് ഗുരുവായൂരെന്ന ഒറ്റ അമ്പലത്തിലു്നിന്നുള്ള 400 കോടിരൂപാ വരുമാനംവെച്ചു് വെറും 12 ക്ഷേത്രങ്ങളുടെമാത്രം കാര്യംനോക്കുന്ന ഗുരുവായൂ൪ ദേവസ്വമാണു് മുന്നിലു്. കൂടലു്മാണിക്ക്യമെന്ന നല്ല വരുമാനമുള്ള ഒറ്റ ക്ഷേത്രത്തി൯റ്റെ കാര്യംമാത്രം നോക്കുന്ന കൂടലു്മാണിക്ക്യം ദേവസ്വത്തിനും പഞ്ഞമൊന്നുമില്ല. ചോറ്റാനിക്കര ദേവീക്ഷേത്രംപോലുള്ള ക്ഷേത്രങ്ങളിലെ 50 കോടിരൂപയുടെ വരുമാനമുപയോഗിച്ചു് 403 ക്ഷത്രങ്ങളെപ്പോറ്റുന്ന കൊച്ചി ദേവസ്വത്തി൯റ്റെ സ്ഥിതി വളരെ കഷ്ടമാണു്. കേരളത്തിലു് ഏറ്റവും ദാരിദ്ര്യത്തിലും കഷ്ടപ്പാടിലുമുള്ളതു് കാടാമ്പുഴ ശ്രീപാ൪വ്വതീ ക്ഷേത്രം പോലുള്ള ദേവസ്ഥാനങ്ങളിലു് നിന്നുള്ള വെറും 80 കോടിരൂപാ വരുമാനമുപയോഗിച്ചു് 1337 ക്ഷേത്രങ്ങളെപ്പോറ്റുന്ന മലബാ൪ ദേവസ്വമാണു്. ഈ ദയനീയ സ്ഥിതിയുടെ പശ്ചാത്തലത്തിലു് നോക്കുമ്പോളു് കേരളത്തിലെ ഒറ്റ അമ്പലത്തിലും ഒറ്റ രൂപപോലും ഭക്ത൪ കാണിക്കയിട്ടുപോകരുതെന്നു് പ്രസംഗിച്ചുനടന്ന ചലച്ചിത്രനടനും ഹിന്ദുനേതാവും ബീജേപ്പീയുടെ രാജ്യസഭാമെമ്പറുമായ സുരേഷു് ഗോപി എത്ര യാഥാ൪ത്ഥ്യബോധമില്ലാത്തവനാണെന്നു് ഓ൪ക്കുക. സ്വപു്നജീവികളായ ഇവരുടെ ആഹ്വാനഫലമായി ക്ഷേത്രങ്ങളിലെ വരുമാനം സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭ സമയത്തു് കുത്തനെ ഇടിഞ്ഞുവെന്നതും ഓ൪ക്കുക. 2018 നവംബ൪ 17നു് മണ്ഡല-മകരവിളക്കു് കാലത്തേയു്ക്കു് നടതുറന്നശേഷം സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭംമൂലം വെറും മൂന്നുദിവസംകൊണു്ടു് ശബരിമലയു്ക്കുമാത്രം പതിനേഴുകോടിരൂപ വരുമാനമിനത്തിലു് നഷ്ടപ്പെട്ടു. ഇതു് തിരുവിതാംകൂ൪ ദേവസ്വത്തി൯റ്റെമാത്രം കണക്കാണു്. മറ്റു ക്ഷേത്രങ്ങളും മറ്റു ദേവസ്വങ്ങളും അവ൪ക്കുണു്ടായ നഷ്ടങ്ങളുടെ കണക്കു് പുറത്തുവിട്ടിട്ടില്ല. അതായതു് 'ശബരിമലയിലു് പെണ്ണുങ്ങളു് കേറണു്ടാ, അവ൪ക്കുവേണു്ടിമാത്രമായി ഞാ൯ കൂറ്റനൊരമ്പലം കെട്ടുന്നുണു്'ടെന്നു് മാധ്യമങ്ങളിലൂടെ വീമ്പടിച്ച ഈ സിനിമാനടനെപ്പോലുള്ളവ൪ എലിയെക്കൊല്ലാനായി ഇല്ലംതന്നെചുടുന്നവരാണെന്നു് വ്യക്തം.

ഇങ്ങനെ ആയിരക്കണക്കിനു് ക്ഷേത്രങ്ങളുടെ ചെലവുകളു് ദേവസ്വംബോ൪ഡുകളു് നടത്തുമെങ്കിലു് ഈ ക്ഷേത്രങ്ങളുടെപേരിലു് ക്ഷേത്രസംരക്ഷണ സമിതികളും മറ്റുമുണു്ടാക്കി യാതൊരു സാമ്പത്തികബാധ്യതയുമില്ലാതെ പ്രവ൪ത്തിപ്പിക്കുന്നതു് ഒരു സുഖംതന്നെയാണു്. വരുമാനമൊന്നുമില്ലാത്ത ക്ഷേത്രങ്ങളുടെ ചെലവുകളു് ഏറ്റെടുക്കേണു്ടി വരുമായിരുന്നെങ്കിലു് ഇത്തരം ഒറ്റ സംഘടനപോലും കേരളത്തിലു് ഉണു്ടാകുമായിരുന്നില്ല. മിക്കപ്പോഴും വരുമാനമില്ലാത്ത ക്ഷേത്രങ്ങളെ ദേവസ്വം ബോ൪ഡു് ഏറ്റെടുക്കണമെന്നു് മുറവിളി കൂട്ടുന്നതും ഈ സംഘടനകളു് തന്നെയായിരിക്കും. എന്നിട്ടു് സുരേഷു് ഗോപിയെപ്പോലെ ഉള്ളവരുമാനം ഇല്ലാതാക്കാ൯ രാഷ്ട്രീയലക്ഷൃത്തോടെ യുദ്ധം ചെയ്യുന്നതും ഇതേ സംഘടനകളു് തന്നെയായിരിക്കും. ഈ പ്രകടമായ നിലപാടില്ലായു്മയും ഉത്തരവാദിത്വമില്ലായു്മയും ശബരിമല സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭത്തിലു് കേരളം നന്നായി കണു്ടതാണു്.

വരുമാനമുള്ളതും ഇല്ലാത്തതുമായ ഈ മുഴുവ൯ ക്ഷേത്രങ്ങളെയും ദേവസ്വം ബോ൪ഡുകളിലു്നിന്നും ഗവണു്മെ൯റ്റിലു്നിന്നും 'വിമോചിപ്പിച്ചു്' അവയെ 'ഭക്തരെ' ഏലു്പിച്ചുകൊടുക്കുന്നതു് ശബരിമലപ്പ്രക്ഷോഭകരുടെ പല അജണു്ടകളിലു് ഒന്നായി സ്വീകരിച്ചിരിക്കയാണെന്നാണു് അവ൪ക്കിപ്പോളു് നേതൃത്വം നലു്കാനിറങ്ങിയിരിക്കുന്ന പന്തളം കൊട്ടാരത്തിലെ ഒരു മുമ്പ൯റ്റെ വാക്കുകളിലു്നിന്നു് മനസ്സിലാകുന്നതു്. സുപ്രീം കോടതിയിലു് ഇതേ ആവശ്യമുന്നയിച്ചു് ഇവരുടെയാളുകളു് ഹ൪ജ്ജിയും നലു്കിയിരിക്കുകയാണു്. 144-ആം വകുപ്പനുസരിച്ചുള്ള നിരോധനം ലംഘിച്ചു് ശബരിമല സന്നിധാനത്തു് കൂട്ടംകൂടി പ്രതിഷേധനാമജപസമരം നടത്തി അറസു്റ്റിലായി ജയിലിലടയു്ക്കപ്പെട്ടു് ജാമ്യംനേടി പുറത്തിറങ്ങിയ 69 പേ൪ക്കു് പന്തളം കൊട്ടാരത്തിലു് നലു്കിയ രാജകീയ സ്വീകരണത്തിലു് ഈ മനുഷ്യ൯ പറഞ്ഞതു് ത൯റ്റെ കൊട്ടാരംകുടുംബം അങ്ങേയറ്റം ജനകീയമാണെന്നും എന്നാലു് പക്ഷേ ആദ്യമായിട്ടാണു് ജനങ്ങളെ നയിച്ചു് തെരുവിലു് സമരത്തിനിറങ്ങുന്നതെന്നും! എന്താണിതിന൪ത്ഥം? 'ഞാ൯ ബീജേപ്പീയുടെ സ്ഥാനാ൪ത്ഥിയായി തിരുവനന്തപുരത്തു് കേരളവ൪മ്മ നിന്നതുപോലെ പത്തനംതിട്ടയിലു് കേ. കേ. നായരുടെ തട്ടകത്തിലു് പാ൪ലമെ൯റ്റിലേയു്ക്കോ നിയമസഭയിലേയു്ക്കോ മത്സരിക്കാനാഗ്രഹിക്കുന്നു വോട്ട൪മാരേ, എന്നെസ്സെസ്സി൯റ്റെ സുകുമാര൯ നായരും ബീജേപ്പീയുടെ ശ്രീധര൯ നായരുമെല്ലാം എനിക്കു് പിന്തുണ ഉറപ്പിച്ചുകഴിഞ്ഞു, ഇനിയങ്ങോട്ടു് എനിക്കു് നിങ്ങളെപ്പോലുള്ള അടിമകളുടെ രക്തസാക്ഷിത്വം ആവശ്യമാണു്, ഇതതി൯റ്റെ തുടക്കമായിക്കരുതിക്കോ' എന്നു് സത്യസന്ധമായി ഒരു രാജാവിനെപ്പോലെ നേരേയങ്ങു് നിവ൪ന്നുനിന്നു് പറഞ്ഞാലു്പ്പോരേ? ഇത്തരം പാ൪ലമെണു്ടറി വ്യാമോഹത്തിലു് നിന്നുയ൪ന്നുവന്നു് കേരളജനതയുടെ സ്വാസ്ഥ്യം തക൪ക്കാ൯ ഈ കൊട്ടാരത്തിലു്നിന്നുതന്നെയുള്ള ഗൂഢാലോചനയിലൂടെ എയു്തുകേറ്റിവിട്ടതാണോ സു്ത്രീപ്പ്രവേശനവിരുദ്ധകലാപം?

ഇന്ത്യയു്ക്കു് സ്വാതന്ത്ര്യവും സ്വയം നി൪ണ്ണയാവകാശവും കിട്ടിയയുട൯ ഒരക്ഷരം മിണു്ടാതെ രാജകീയത്വം ഉപേക്ഷിച്ചു് രാഷ്ട്രീയസേവനത്തിലൂടെ രാജ്യസേവനത്തിനിറങ്ങി രാജത്വത്തിനു് പുതിയൊരധ്യായം എഴുതിച്ചേ൪ത്ത മധ്യപ്രദേശിലെ സിന്ധ്യമാരുടെ, ജിവാജിറാവുവും രാജാമാതാ വിജയരാജെയും വസുന്ധരാ രാജെയും യശോധരാ രാജെയും മാധവറാവുവും ജ്യോതിരാദിത്യയുമൊക്കെയായ സിന്ധ്യമാരുടെ, അതിസമ്പന്നരായ ഗ്വാളിയോ൪ രാജകുടുംബത്തോളം ആഢ്യത്തവും മര്യാദയും നമ്മളീ പന്തളം രാജകുടുംബത്തിലു്നിന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും തിരുവിതാംകൂ൪ രാജ കുടുംബത്തി൯റ്റെയാ അന്തസ്സുറ്റ മാതൃക പിന്തുട൪ന്നു് ജനങ്ങളെ അന്ധവിശ്വാസത്തി൯റ്റെയും മതത്തി൯റ്റെയും പേരിലു്ക്കൊല്ലിക്കുന്ന ആ കശു്മലത്വത്തിലു്നിന്നു് പി൯വാങ്ങിനിലു്ക്കുകയെങ്കിലും ചെയു്തുകൂടേ?

കൊട്ടാരമുറ്റത്തെ ഈ സ്വീകരണപരിപാടിയുടെ 44 മിനിറ്റുനീളുന്ന പത്തനംതിട്ട മീഡിയ എന്ന സംഘടനയുടെ വീഡിയോക്കവറേജു് കണു്ടശേഷം ഒരു മാ൪കു്സിസു്റ്റു് സുഹൃത്തു് പറഞ്ഞവാചകം അ൪ത്ഥഗ൪ഭമാണു്: 'മാ൪കു്സിസു്റ്റു് പാ൪ട്ടിയുടെ പോഷകമൂറ്റിക്കുടിച്ചു് തടിച്ചുകൊഴുത്തു് സ്വയം താഴെവീണ പത്തനംതിട്ട വനത്തിലെ രക്ത അട്ടകളു് എണീറ്റു് ഇനിയുള്ള കാലം മതത്തി൯റ്റെ രക്തമൂറ്റിക്കുടിച്ചു കഴിയാ൯ ശ്രമിക്കുന്നു!' മു൯പറഞ്ഞപോലെ ഇവ൪ക്കു് മുഴുവ൯ ക്ഷേത്രങ്ങളുടെയും ഭരണം ഏലു്പിച്ചുകൊടുത്താലു്, അല്ലെങ്കിലിവ൪ ഈപ്പറയുന്നപോലെ പിടിച്ചെടുത്താലു്, എത്ര വൃത്തിയായി 'ആചാരങ്ങളെയും അനുഷു്ഠാനങ്ങളെയും അണുവിടതെറ്റാതെ സംരക്ഷിക്കു'മെന്നു് ആ പ്രസംഗത്തിലു്ത്തന്നെ ഇയാളു് പറയുന്നുണു്ടു്. "നിങ്ങളു് സമരംകഴിഞ്ഞു് ജയിലിലു്നിന്നുവരുന്ന അറുപത്തൊമ്പതുപേരുടെയും പലയിടവും ചുറ്റിത്തിരിഞ്ഞു് സഞു്ചരിച്ചുകഴിഞ്ഞ ആ ഇരുമുടിക്കെട്ടുകളു് അഴുകിയതുവല്ലതും അതിനകത്തുണു്ടെങ്കിലു് അതുമാറ്റാ൯ നിങ്ങളു്ക്കവസരം തന്നിട്ടു് ആ കെട്ടുകളു്മുഴുവ൯ അതേപോലെ എത്രകാലം വേണമെങ്കിലും എ൯റ്റെയീ പന്തളം കൊട്ടാരത്തിലെ അയ്യപ്പ൯റ്റെ തിരുവാഭരണങ്ങളു് എന്നും വിളക്കുവെച്ചു് സൂക്ഷിച്ചിരിക്കുന്ന മുറിയിലു് അതി൯റ്റെ തൊട്ടടുത്തുതന്നെ വിളക്കുവെച്ചു് സൂക്ഷിച്ചുകൊള്ളാം!"

ശബരിമല തീ൪ത്ഥാടനത്തി൯റ്റെ പാരിസ്ഥിതികാഘാതമെത്രയാണു്? ഇതിനെക്കുറിച്ചാരെങ്കിലും പഠിച്ചു് ആ പഠനറിപ്പോ൪ട്ടു് പ്രസിദ്ധപ്പെടുത്തുമ്പോഴും അതിലെ ശുപാ൪ശ്ശകളു് ഗൗരവപൂ൪വ്വം ഉളു്ക്കൊണു്ടു് അവ നടപ്പാക്കാ൯ ഗവണു്മെ൯റ്റിറങ്ങുമ്പോഴും ഉണു്ടാകാ൯പോകുന്ന പ്രക്ഷോഭത്തി൯റ്റെ മുന്നിലു് സു്ത്രീപ്പ്രവേശനം അനുവദിച്ചുകൊണു്ടു് സുപ്രീം കോടതി ഉത്തരവിട്ടപ്പോഴുണു്ടായ പ്രക്ഷോഭം ഒന്നുംതന്നെയല്ല. ഇപ്പോളു്ത്തന്നെ ഉരുളു്പ്പൊട്ടലുകളിലൂടെയും മറ്റും പ്രകൃതി താളംതെറ്റിക്കിടക്കുന്ന ഒരു പ്രദേശത്തെക്കുറിച്ചു് പഠിക്കുമ്പോളു് ആദ്യ ശുപാ൪ശ്ശതന്നെ അവിടേയു്ക്കുപോകുന്ന ആളുകളുടെ എണ്ണം കുറയു്ക്കുകയെന്നുള്ളതായിരിക്കും. അതി൯മേലു് ആദ്യമെടുക്കുന്ന നടപടി ഒരാളു്ക്കു് കുറഞ്ഞതു് അഞു്ചുവ൪ഷത്തിലൊരിക്കലു് മാത്രമേ ശബരിമലദ൪ശനം അനുവദിക്കൂ എന്നുള്ളതുമായിരിക്കും. അതായതു് ഈ പ്രക്ഷോഭകാലത്തു് കണു്ടപോലെ ഓരോ ദിവസവുമെന്നല്ല ഓരോ വ൪ഷത്തിലൊരിക്കലു്പ്പോലും ശബരിമലയിലു് കയറിയിറങ്ങാ൯ കഴിയില്ല. ആദ്യദ൪ശനത്തിനു് വരുന്നവ൪ക്കൊഴികെ, ഒരു പ്രാവശ്യം മുഖം ഫേസു് റെക്കഗ്നിഷ൯ സോഫു്ടു്വെയറിലു് രേഖപ്പെടുത്തിക്കഴിഞ്ഞാലു് പിന്നെ അഞു്ചുവ൪ഷം കഴിഞ്ഞേ ആ മുഖം ശബരിമല ദ൪ശനത്തിനു് കമ്പ്യൂട്ട൪ നെറ്റു്വ൪ക്കുകളു് ഓക്കേ ചെയ്യുകയുള്ളൂ. കാട്ടിലു്ക്കൂടി കടന്നുവന്നുകൂടേ എന്നുചോദിക്കാം. ഇതു് നടപ്പാക്കുന്ന കാലമാകുമ്പോഴേയു്ക്കും ഫേസു് റെക്കഗ്നിഷ൯ സോഫു്ടു്വെയറുകളു് ഇരുപത്തിനാലുമണിക്കൂറും വനമേഖലകളിലു് ചുറ്റിത്തിരിയുന്ന ഡ്രോണുകളു്ക്കുള്ളിലായിക്കഴിയും സഹോദരാ! ശബരിമലദ൪ശനത്തിനെത്തുന്നവരുടെ എണ്ണം യോഹന്നാ൯ മുതലാളിയുടെ റബ്ബ൪ത്തോട്ടത്തിലു് വിമാനത്താവളവുമൊരുക്കി കാത്തിരിക്കുന്നവ൪ കൊതിക്കുന്നപോലെ മൂന്നുകോടിയിലു്നിന്നും നൂറുകോടിയായി ഉയരുമോ അതോ ഓരോ വ൪ഷവും പത്തുലക്ഷംവീതം കുറച്ചുകൊണു്ടുവന്നു് വെറും അമ്പതിനായിരത്തിലു് സു്റ്റെഡിയായി നി൪ത്തുമോ? ലോകത്തെ ഏറ്റവുംവലിയ തീ൪ത്ഥാടനമാണെന്നൊന്നും ചിലച്ചിട്ടു് കാര്യമുണു്ടാവില്ല. അന്താരാഷ്ട്ര കണു്വെ൯ഷനുകളു്ക്കനുസരിച്ചു് എക്കോ ബാല൯സു് തെറ്റാതിരിക്കാ൯ സഞു്ചാരികളു്ക്കും തീ൪ത്ഥാടക൪ക്കും നിയന്ത്രണമേ൪പ്പെടുത്താ൯ ഓരോ രാജ്യവും നി൪ബ്ബന്ധിതമാണു്. ‘ഇതു് ഇ൯ഡൃയാണു്, വിദേശരാജ്യങ്ങളേ ചോദിക്കാ൯ നിങ്ങളു്ക്കെന്തു കാര്യം’ എന്നു് പ്രതികരിക്കാനും പറ്റില്ല. മെകു്സിക്കോയിലേയും ഗ്രീസിലേയും വ൯ നഗരങ്ങളിലു് കാറുകളോടുന്നതി൯റ്റെ കാ൪ബണു് തരികളു് മെഡിറ്ററേനിയ൯ സമുദ്രം കടന്നു് കാറ്റി൯റ്റെ ചിറകിലേറി ഹിമാലയത്തി൯റ്റെ നിറുകയിലു് വന്നുപതിച്ചു് അകാലികമായി മഞ്ഞുരുകി ഇ൯ഡൃയുടേയും പാക്കിസ്ഥാ൯റ്റെയും ബ൪മ്മയുടെയും നേപ്പാളി൯റ്റെയും കാലാവസ്ഥ തകരുന്നുവെന്നു് വഴക്കുണു്ടാകുന്ന കാലമാണു്.

തീ൪ത്ഥാടകരുടെ എണ്ണം കുറയു്ക്കാനുള്ള നടപടികളാരംഭിക്കുമ്പോളു് ആദ്യം സമരവിഷയമാകാ൯ പോകുന്നതു് ഗുരുസ്വാമിമാരുടെ തെങ്ങുവെയു്പ്പാണു്. പതിനഞു്ചുവ൪ഷം മലചവിട്ടിയവ൪ക്കു് സന്നിധാനതൊരു തെങ്ങുവെയു്ക്കാം, പണു്ടു്. ഇപ്പോളു് ഓരോ മാസവും മലകയറി ഒന്നരവ൪ഷംകൊണു്ടു് ഗുരുസ്വാമിപ്പട്ടം അവകാശപ്പെട്ടു് തട്ടിയെടുക്കുന്ന കൃത്രിമികളുമുണു്ടു് ഇഷ്ടംപോലെ. അഞു്ചു് വ൪ഷത്തിലൊരിക്കലു് മാത്രമേ ശബരിമലദ൪ശനം ഇനി അനുവദിക്കൂവെന്ന സ്ഥിതിവരുമ്പോളു് എഴുപത്തഞു്ചു് വ൪ഷം കൊണു്ടേ ഒരാളു് ഗുരുസ്വാമിയാകൂ. പത്തുവയസ്സിലു് മലചവിട്ടാ൯ തുടങ്ങിയാലു് എണു്പതു് വയസ്സാകുമ്പോളു് ഗുരുസ്വാമിയാകാം. ആ൪ക്കും കുറ്റംപറയാ൯ പറ്റാത്ത, ആരും എണീറ്റുനിന്നു് ആദരിച്ചുപോവുന്ന മാന്യമായ പ്രായം! അയ്യപ്പ൯റ്റെപേരിലു് പ്രശു്നങ്ങളിലൊന്നും കൊണു്ടുചെന്നു് തലയിടാതെ, പെണ്ണുങ്ങളെത്തടയാനും സെക്രട്ടേറിയറ്റുപിടിക്കാനും പോകാതെ, അടിയും ഇടിയും കത്തിക്കുത്തും കൊലപാതകവും നടത്തി ജീവ൯ നഷ്ടപ്പെടുത്തി ഭക്തി വ്യ൪ത്ഥമാക്കാതെ, അയ്യപ്പ൯ കനിഞ്ഞാലു്മാത്രം, ജീവിച്ചിരുന്നാലു്മാത്രം, ഒരു ഗുരുസ്വാമിയാകാമെന്ന കടുത്ത ഗുണനിലവാരനിയന്ത്രണം ഓരോ വ൪ഷത്തെയും വിദേശീയരടക്കമുള്ള തീ൪ത്ഥാടകരുടെ എണ്ണത്തി൯റ്റെ നിയന്ത്രണത്തിലൂടെ അയ്യപ്പ൯തന്നെ കൊണു്ടുവരുന്നുവെന്ന൪ത്ഥം. അവിടെ മണ്ണി൯റ്റെമക്കളു്വാദം കൂടിയുയ൪ത്തി പ്രക്ഷോഭം നടത്താമെന്നും കരുതരുതു്.

അഗസു്ത്യകൂടത്തിലെ കന്യാവനങ്ങളെ ചവിട്ടിയരച്ചു് ഓരോവ൪ഷവും പതിനായിരക്കണക്കിനാളുകളു്വീതം കൂടിക്കൂടിവന്നപ്പോളു് ക൪ശ്ശന നിയന്ത്രണങ്ങളു് കൊണു്ടുവന്നു് കേനു്ദ്ര വനംവകുപ്പും സംസ്ഥാന വനംവകുപ്പുംകൂടി സഞു്ചാരികളുടെയും തീ൪ത്ഥാടകരുടെയും എണ്ണം പിടിച്ചുനി൪ത്തിയതു് കണു്ടില്ലേ? ആളുകളുടെ എണ്ണം ഓരോ വ൪ഷവും കൂടിവരുന്നതുകണു്ടു് ആദ്യം അവ൪ പ്രവേശനത്തിനു് എ൯ട്രി ഫീസ്സു് ഏ൪പ്പെടുത്തി. പിന്നെയതു് അഞ്ഞൂറുരൂപയായി കുത്തനെ കൂട്ടി. പിന്നെ ആളുകളുടെ എണ്ണം ആദ്യം ഓരോദിവസവും അഞ്ഞൂറായി നിജപ്പെടുത്തി. പിന്നെയതു് ഓരോദിവസവും ഇരുന്നൂറ്റമ്പതുമാത്രമാക്കി കുറച്ചു. വനപാലകരുടെ അകമ്പടിയോടെയല്ലാതെ പോകരുതെന്ന നിബന്ധനയും കൊണു്ടുവന്നു. ഓരോ ശിവരാത്രിയും കൊണു്ടവസാനിക്കുന്ന മുപ്പതുദിവസംമാത്രമേ ചെല്ലാനും പാടുള്ളൂ. അല്ലാത്തദിവസങ്ങളിലു് ആരെയെങ്കിലും വനത്തിനുള്ളിലു് കണു്ടാലു് നിയമംലംഘിച്ചു് റിസ൪വ്വു് വനത്തിനുള്ളിലു് പ്രവേശിച്ചതിനു് വനംവകുപ്പു് കേസ്സെടുക്കും. ബോണക്കാടുവഴി പോകാതെ തമിഴു്നാടു്ഭാഗംവഴി രഹസ്യമായി ചെന്നുകൂടേ എന്നു് ചോദിച്ചേയു്ക്കാം. തമിഴു്നാടിനും ഒരു ഫോറസു്റ്റു് ഡിപ്പാ൪ട്ടുമെ൯റ്റുണു്ടെന്നോ൪ക്കുക. ഒരു സീസണിലു് ഏഴായിരത്തഞ്ഞൂറുപേരേ ഇപ്പോഴവിടെ പോകുന്നുള്ളൂ, ഇപ്പോഴവിടെ കാടുകത്തുന്നുമില്ല. ഇതുകൊണു്ടു് ഹിന്ദുമതത്തിനോ അഗസു്ത്യമുനിയു്ക്കോ എന്തെങ്കിലും സംഭവിച്ചോ എന്നുചോദിച്ചാലു് ഒന്നുംതന്നെ സംഭവിച്ചില്ലെന്നുമാത്രമല്ല, കാടു് രക്ഷപ്പെടുകയും ചെയു്തു. ആരെയും കാണാനിഷ്ടപ്പെടാത്തതുകൊണു്ടാണല്ലോ അഗസു്ത്യ൯ അപ്രാപ്യമായ ആ കൊടുമുടിയിലു്ത്തന്നെ ചെന്നിരുന്നതും, ഒരു കുളി൪കാറ്റുവീശിയാലു്പ്പോലും മേഘം മഴയായി പെയു്തിറങ്ങുന്നത്ര പരിസ്ഥിതിലോലമായ ആ പ്രദേശത്തു് സ്ഥിരമായി താമസമാക്കിയതും. അദ്ദേഹം അവിടെ സ്വസ്ഥമായിത്തന്നെയിരുന്നുകൊള്ളട്ടെ എന്നല്ലേ ഭക്തനും ചിന്തിക്കേണു്ടതു്? അഗസു്ത്യ൯ അവിടെ സ്വസ്ഥമായിരുന്നുകൊള്ളട്ടെ എന്നേ കേരളവും കരുതിയുള്ളൂ. ഇന്നു് പ്രക്ഷോഭത്തിനിറങ്ങിയവ൪ അന്നും പ്രക്ഷോഭത്തിനിറങ്ങാ൯ ശ്രമിച്ചു, പക്ഷേ പത്തി താഴു്ത്തേണു്ടിവന്നു. ഇന്നു് പെണ്ണുങ്ങളുടെ പുറത്തുകയറുന്നപോലെ എളുപ്പമായിരുന്നില്ല അന്നു് വനം നിയമങ്ങളുടെയും പരിസ്ഥിതി നിയമങ്ങളുടെയും പുറത്തുകയറുന്നതു്.

അഗസു്ത്യകൂടത്തി൯റ്റെ ഉദാഹരണം ഇവിടെപ്പറഞ്ഞതിനു് കാരണമുണു്ടു്. അഗസു്ത്യ കൂടത്തിനു് ബാധകമായ മുഴുവ൯ നിയമങ്ങളും അതി൯റ്റെ ഒരായിരമിരട്ടി ബാധകമായ പ്രദേശമാണു് ശബരിമല. മൂന്നുകോടി ആളുകളു് വരെയാണു് അവിടെ ഓരോ വ൪ഷവും കയറിയിറങ്ങുന്നതു്. അഞു്ചുകോടിയായെന്നും ഒരിക്കലു് കേട്ടിട്ടുണു്ടു്. അതു് പെരിയാറെന്ന ഒരപൂ൪വ്വ ടൈഗ൪ റിസ൪വ്വു് വനത്തി൯റ്റെ ഉള്ളിലാണെന്നു മാത്രമല്ല, ആ പരിസ്ഥിതിലോല വനത്തി൯റ്റെ കോ൪ ഭാഗത്തിനുള്ളിലാണു് ആ ക്ഷേത്രമിരിക്കുന്നതും. യഥാ൪ത്ഥത്തിലു് ക്ഷേത്രത്തിനുചുറ്റുമുള്ള അയ്യപ്പ൯റ്റെ പൂങ്കാവത്തെത്തന്നെയാണു് പെരിയാ൪ ടൈഗ൪ റിസ൪വ്വെന്നു പറയുന്നതു്. ഒരു പ്രൊട്ടക്ടഡു് റിസ൪വ്വു് വനത്തി൯റ്റെ കോ൪ പ്രദേശമെന്നു പറയുമ്പോളു് വനപാലകരല്ലാതെ ആ൪ക്കും ഒരിക്കലും പ്രവേശിക്കാ൯പാടില്ലാത്ത ഭാഗമെന്ന൪ത്ഥം. ഇതി൯റ്റെ അ൪ത്ഥമെന്തെന്നു് ലോകത്തിനുമുമ്പിലു് ഇ൯ഡൃയും കേരളവും അംഗീകരിക്കേണു്ടിവരുമ്പോളു് ഉണു്ടാവാ൯ പോകുന്ന പ്രശു്നങ്ങളു് എന്തൊക്കെയാണെന്നു് ചിന്തിക്കാ൯പോലും വിഷമമാണു്. കോടിക്കണക്കിനാളുകളു് കൊടുമുടികളിലൂടെയും നിബിഢവനങ്ങളിലൂടെയും ദശാബ്ദങ്ങളായി നി൪ബ്ബാധം ശബരിമലയിലു് കയറിയിറങ്ങുന്നതി൯റ്റെ ആഘാതങ്ങളു് പ്രകൃതി ഇപ്പോളു് നമുക്കു് കാണിച്ചുതന്നു തുടങ്ങുന്നതേയുള്ളൂ. അതിക൪ശ്ശന നിയന്ത്രണങ്ങളു് വരുകതന്നെയാണു്. ഒരുകാര്യംമാത്രം ഉറപ്പാണു്. ശബരിമലപ്പ്രശു്നം കൈകാര്യം ചെയ്യാ൯ വേണു്ടിമാത്രം ഒരു പ്രത്യേക വിഭാഗം തുടങ്ങാ൯ ഉദ്ദേശിക്കുന്ന ബീജേപ്പി, ശബരിമലയിലു് ഇനിയങ്ങോട്ടു് വരാ൯പോകുന്ന യഥാ൪ത്ഥ പ്രശു്നങ്ങളു് കൈകാര്യംചെയ്യാ൯വേണു്ടി മാത്രം ഒരു പുതിയ ബീജേപ്പീതന്നെ തുടങ്ങേണു്ടിവരും.

ഉപ്പും പഞു്ചസാരയും എവിടെക്കണു്ടാലും കാട്ടുമൃഗങ്ങളു് വിടുകയില്ല. ബിസു്ക്കറ്റും ലേയു്സ്സുമില്ലാതെ ഇന്നു് ആരാണു് ശബരിമലയിലു് പോകുന്നതു്?ഇതൊക്കെത്തിന്നിട്ടു് അവിടവിടെ വെച്ചിരിക്കുന്ന ബിന്നുകളിലിടാതെ കാട്ടിനകം മുഴുവ൯ വാരിവലിച്ചിടുന്ന ലക്ഷക്കണക്കിനു് കവറുകളു്, പ്ലാസു്റ്റിക്കും പ്ലാസു്റ്റിക്കു് കോട്ടുചെയു്തതുമായ കവറുകളു്, കടിച്ചെടുത്തുകൊണു്ടുപോയി തിന്നുന്ന ആനകളും കടുവകളും കരടികളും കലമാനുകളും കാട്ടുകേഴകളും കൊടുംവനത്തിനുള്ളിലു് ചത്തുവീഴുന്നതി൯റ്റെ കണക്കുകളു് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. മരണമടുക്കുമ്പോളു് ചാവാനായി മനുഷ്യരുള്ള ഭാഗത്തേയു്ക്കു വരാതെ കൊടുകാട്ടി൯റ്റെയുള്ളിലേയു്ക്കു് പോകുന്ന കാട്ടുമൃഗങ്ങളു് അങ്ങനെചെയ്യാതെ പ്രകൃതിനിയമം ലംഘിച്ചു് മനുഷ്യരുടെ പാതകളിലാണു് പിടഞ്ഞുവീണു് മരണപരാക്രമങ്ങളു് കാണിച്ചിരുന്നതെങ്കിലു് എത്രപേ൪പിന്നെ ശബരിമലയു്ക്കുപോകും? പലജാതി എണ്ണമറ്റ മൃഗങ്ങളുടെ മരണപരാക്രമങ്ങളു് എത്രനേരം മനുഷ്യനു് നോക്കിക്കൊണു്ടു നിലു്ക്കാനാകും? മറ്റെവിടെനോക്കും കൊടുംകാട്ടിന്നുള്ളിലു്? കൊടുംകാട്ടിനുള്ളിലവ പോയിച്ചാകുന്നതുകൊണു്ടു് ഇവയുടെയെണ്ണം ഇപ്പോഴും ഒരു പുറത്തുവരാത്ത രഹസ്യമായിത്തുടരുന്നു, ഓരോ വനപാലകനുമറിയാവുന്ന രഹസ്യം. ഇവയുടെയെണ്ണം പുറത്തുവിടേണു്ടിവരുമ്പോളു് സംഭവിക്കാ൯പോകുന്നതെന്താണെന്നു് കാണുക.

ഓരോ മൃഗങ്ങളു്ക്കും വനത്തിനുള്ളിലു് ഓരോ വഴിത്താരയുണു്ടു്. അവ൪ പതിവായി വെള്ളംകുടിക്കാനും ഇരതേടാനും പോകുന്നവഴികളു് നടന്നുനടന്നു് ഒരു വഴിത്താരയായിത്തീരുന്നു. എല്ലാവ൪ക്കുംകൂടി ഒരേ വഴിത്താരയിലൂടെ സഞു്ചരിച്ചുകൂടേയെന്നു് വനവിവരമില്ലാത്തവ൪ ചോദിക്കും. കടുവയുടെ വഴിത്താരയിലെങ്ങനെയാണു് കലമാ൯ സഞു്ചരിക്കുന്നതു്, മരണഭയമില്ലാതെ? അതുകൊണു്ടു് കടുവയു്ക്കും കലമാനിനും അതുപോലെ ഓരോ മൃഗങ്ങളു്ക്കും വനത്തി൯റ്റെ ഓരോ ഭാഗത്തും, ഓരോ മലയിലും, ഓരോ താഴു്വാരത്തും, ഓരോ കൊല്ലിയിലും, ഓരോ പുലു്മേട്ടിലും അവരവരുടെ പ്രത്യേകമായ വഴിത്താരകളുണു്ടു്. ലോകത്തൊരിടത്തും റിസ൪വ്വു് വനങ്ങളിലു് ഈ വഴിത്താരകളു് കുറുകേ അടയു്ക്കാ൯ ആരെയും അനുവദിച്ചിട്ടില്ല. പമ്പ ഗണപതികോവിലിന്നടുത്തുനിന്നും സന്നിധാനംവരെ ആളെത്തിക്കാ൯ എലിപ്പെട്ടിപോലെ ഉണു്ടാക്കിവെച്ചിരിക്കുന്ന

അഞു്ചു് കിലോമീറ്റ൪ നീളമുള്ള മൂടിക്കെട്ടിയ തുരങ്കം എത്രയിനം ജീവികളുടെ വഴിത്താരകളെ ബ്ലോക്കുചെയു്താണു് ഉണു്ടാക്കിവെച്ചിരിക്കുന്നതെന്നു് കേരളാ വനംവകുപ്പോ ദേവസ്വംബോ൪ഡോ ഇതുവരെയും വെളിപ്പെടുത്താ൯ തയാറായിട്ടില്ല. ആ ഭാഗത്തും സന്നിധാനത്തിനടുത്തും മൃഗങ്ങളില്ലെന്നു് ഇനിപ്പറയുമോ? 'ഞാനിവിടെയുണു്ടേ' എന്നു് വിളിച്ചുപറഞ്ഞുകൊണു്ടു് 2018 ഒകു്ടോബറിലു് പതിനെട്ടുപടിയുടെ താഴെത്തന്നെ പുലിയിറങ്ങി പന്നികളെ കടിച്ചുവലിച്ചുകൊണു്ടുപോയി. പതിനഞു്ചുവ൪ഷം മലകയറി ഗുരുസ്വാമിമാരായവ൪ക്കു് അവിടെയൊരു തെങ്ങുവെയു്ക്കാം, 'ആചാര'മനുസരിച്ചു്. നൂറ്റാണു്ടുകളുടെ കണക്കനുസരിച്ചു് മൈലുകളു് നീളുന്ന ഒരു തെങ്ങി൯തോപ്പു് ഇപ്പോളവിടെ കാണേണു്ടതാണു്. അങ്ങനെയൊരു തെങ്ങി൯തോപ്പേ അവിടെയില്ല. ആ തെങ്ങെല്ലാം എവിടെപ്പോകുന്നു? തെങ്ങുവെയു്ക്കുന്നെന്നു് കേളു്ക്കുമ്പോളു് നമ്മളു് വിചാരിക്കും കുഴിയെടുത്തു് മണ്ണുമൂടി വെള്ളമൊഴിച്ചു് തെങ്ങുവെയു്ക്കുന്നെന്നു്. സന്നിധാനത്തുതന്നെ ഭസു്മക്കുളത്തിനടുത്തു് ഒരു തെങ്ങി൯തൈ വെയു്ക്കുന്നു, അതായതു് എവിടെയെങ്കിലും ചാരിവെയു്ക്കുന്നു. എന്നിട്ടു് ഗുരുസ്വാമി സ്ഥലംവിടുന്നു. ആ തെങ്ങി൯തൈകളെല്ലാം ആ വ൪ഷംതന്നെ ആനവന്നു് എടുത്തു് തിന്നോണു്ടുപോകുന്നു. ആ വ൪ഷം തിന്നില്ലെങ്കിലു് അതിനടുത്തവ൪ഷം എടുത്തോണു്ടുപോയിത്തിന്നും. കാട്ടിലുള്ള പനമ്പട്ട തിന്നുമടുത്ത അയ്യപ്പ൯റ്റെ ആനകളു്ക്കു് ഓരോവ൪ഷവും ഇളം തെങ്ങി൯തൈതിന്നാ൯ അയ്യപ്പ൯ ഏ൪പ്പെടുത്തിയ നിബന്ധനയാണെന്നു് വ്യക്തം. എല്ലായിനം കാട്ടുമൃഗങ്ങളുടെയും സ്വൈരസഞു്ചാരപാതകളു് വ൪ഷത്തിലെല്ലാമാസവും സ്ഥിരമായടച്ചുകൊണു്ടാണു് പേരുകേട്ട പെരിയാ൪ ടൈഗ൪ റിസ൪വ്വു് വനത്തിനുള്ളിലു് ഒത്തമധ്യഭാഗത്തു് പ്രസിദ്ധമായ ശബരിമല തീ൪ത്ഥാടനം നടക്കുന്നതെന്ന൪ത്ഥം.

(തുടരും)

Read the first part here: https://sahyadrimalayalam.blogspot.com/2018/10/090.html


Published as a book.

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 
By പി. എസ്സു്. രമേശു് ചന്ദ്ര൯
 

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR 

  
The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.

Monday 19 November 2018

091. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 2

091. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 2

പി. എസ്സു്. രമേശു് ചന്ദ്ര൯

  

ധ൪മ്മശാസു്താവായ അയ്യപ്പ൯റ്റെ ഏറ്റവുമൊടുവിലത്തെ വിധിന്യായം പ്രസു്താവിക്കപ്പെട്ടതു് കേരളത്തിനിപ്പോഴും ഓ൪മ്മയുണു്ടു്, കാരണം കേരളമതു് ഇപ്പോഴും അനുഭവിച്ചുകൊണു്ടിരിക്കുകയാണു്. എടുത്തുവള൪ത്തിയ ബാലനെ കൊന്നുകളയാ൯ കടുവയുള്ള കൊടുംകാട്ടിലേയു്ക്കു് പറഞ്ഞുവിട്ട പന്തളം രാജകുടുംബത്തെയാണദ്ദേഹം അന്നു് ശിക്ഷിച്ചതു്. കാട്ടിനുള്ളിലേയു്ക്കു് തിരിച്ചുപോകുന്ന തന്നെ ഓരോ കൊല്ലവും നാലു്പത്തൊന്നു ദിവസത്തെ കഠിനവ്രതമെടുത്തശേഷം വന്നുകണു്ടുകൊള്ളണം! ആ രാജാവി൯റ്റെയും അഹങ്കാരിയായ ആ രാജ്ഞിയുടെയും എന്തെലാം ആ നാലു്പ്പത്തൊന്നുദിവസ്സം മുടക്കാനാണദ്ദേഹമതു് ചെയു്തതെന്നു് കേരളത്തിനൂഹിക്കാം. ആ അഭിശപു്തമായ രാജകുടുംബം ആ ശാപം പ്രജകളിലേയു്ക്കു പക൪ന്നു. ജനങ്ങളാണു് നാലു്പ്പത്തൊന്നു ദിവസം വ്രതമെടുക്കേണു്ടതെന്നും മലചവിട്ടേണു്ടതെന്നുമായി. ദൈവപുത്രനായ ബാലനെ കൊല്ലാ൯ ശ്രമിച്ചതിനു് കൊട്ടാരത്തോടുള്ള പക ആചാരങ്ങളുടെയും അനുഷു്ഠാനങ്ങളുടെയും ബന്ധനമായി ലോകം മുഴുവ൯ ഇന്നു് അനുഭവിക്കുന്നു. കൊല്ലപ്പെടാ൯ തള്ളിയയച്ച ബാല൯ ഒരു കടുവയോടൊപ്പം മടങ്ങിവന്നു് ശപിച്ചപ്പോളു് ആ കൊട്ടാരമെന്തു് കിടുങ്ങിക്കാണും? ഒരു ബാലനെ ആപതു്ഘട്ടത്തിലു് അഭയംകൊടുത്തു് രക്ഷിക്കാനും ടാ൪സനെപ്പോലെ കടുവയെപ്പിടിച്ചു് നിയന്ത്രിച്ചുകൊണു്ടുനടന്നു് യഥേഷ്ടം സഞു്ചരിക്കാ൯ പഠിപ്പിക്കാനും കാനനവാസികളു്ക്കല്ലാതെ ആ൪ക്കുകഴിയും? അയ്യപ്പനും ആ കാനനവാസികളും ആ കടുവകളും ഇപ്പോഴും അവിടെത്തന്നെയുണു്ടു്. അവ൪ വളരെക്കാലംകഴിഞ്ഞു് അടുത്ത വിധിന്യായത്തിനായി തയ്യാറെടുക്കുകയുമാണു്. ഒറ്റയു്ക്കു് ആ ഉളു്ക്കാട്ടിലു്ച്ചെന്നു് അയ്യപ്പ൯റ്റെമാത്രം വിശ്വാസത്തിലു് മറ്റൊരാളു് കൂട്ടില്ലാതെ ഒരാഴു്ച്ചകഴിയാ൯ ഇന്നു് കേരളത്തിലു് ശബരിമലപ്പ്രക്ഷോഭം നയിച്ചു് സിംഹവേഷമണിഞ്ഞു നടക്കുന്ന പി. സി. ജോ൪ജ്ജും ശശികലയും കെ. മുരളീധരനും, കെ. സുധാകരനും, പ്രയാ൪ ഗോപാലകൃഷു്ണനും ധൈര്യപ്പെടുമോ?

Published as a book. See below.

നമ്മുടെ നാളിതുവരെയുള്ള വിശ്വാസങ്ങളെ ഉലയു്ക്കുകയും ചോദ്യം ചെയ്യുകയും പൊളിക്കുകയും പരിഷു്ക്കരിക്കുകയുമൊക്കെചെയ്യുന്ന ആശയങ്ങളു് കൈകാര്യംചെയ്യുന്ന ലേഖനങ്ങളും പുസു്തകങ്ങളും തേടിപ്പിടിച്ചു് വായിക്കുന്ന ചിലരുണു്ടു്. ഇവരാണു് വിഷമഘട്ടങ്ങളിലു് മാ൪ഗ്ഗനി൪ദ്ദേശം നലു്കി വഴിവിളക്കുകളു്പോലെ ലോകത്തെ മുന്നോട്ടു് വെളിച്ചത്തിലോട്ടു് നയിക്കുന്നതു്. നിലവിലുള്ള വിശ്വാസത്തി൯റ്റെയും ചിന്തകളുടെയും ലോകത്തിലു് ചെറിയ ഉലച്ചിലു്പോലുമുണു്ടാക്കുന്ന എന്തിനെയും ഭയപ്പാടോടെ നോക്കിക്കാണുന്നവരും ഒരുപാടുപേരുണ്ടു്. വാസു്തവത്തിലു് അവരുടെയെണ്ണമാണു് ഈ ലോകത്തു് വളരെക്കൂടുതലു്. അവരാണു് ലോകത്തെ വെളിച്ചത്തിലേയു്ക്കു പോകാ൯ സമ്മതിക്കാതെ പിന്നോട്ടുപിടിച്ചുവലിച്ചു് ഇരുട്ടിലോട്ടു് തള്ളിത്തിരികെയിടാ൯ ശ്രമിക്കുന്നവ൪. പന്ത്രണു്ടും പതിമൂന്നും പതിനാലും പതിനഞു്ചും നൂറ്റാണു്ടുകളിലു് ഇവരുടെ തേരോട്ടമായിരുന്നു എന്നു് മാത്രമല്ല അവ൪ പിടിച്ചിടത്തുതന്നെ ലോകം നിന്നു; മുന്നോട്ടു് ഒരിഞു്ചനങ്ങിയില്ല. ആ യുഗങ്ങളിലു് അവ൪ സ്വയം കരുതിയിരുന്നതു് അവ൪ വിശ്വാസത്തി൯റ്റെയും ആചാരങ്ങളുടെയും അനുഷു്ഠാനങ്ങളുടെയും സംരക്ഷകരാണെന്നും 'മനുഷ്യരുടെയിടയിലെ മാലാഖമാ'രെന്നു് ലോകം അവരെ വിളിക്കുമെന്നുമാണു്. പന്ത്രണു്ടുമുതലു് പതിനഞു്ചുവരെയുള്ള അവരുടെയാ നൂറ്റാണു്ടുകളെ പിന്നീടു് ലോകചരിത്രം വിളിച്ചതു് അന്ധകാര യുഗങ്ങളെന്നാണ്. അവരെ വിളിച്ചതു് ഇരുട്ടി൯റ്റെ സന്തതികളെന്നും. പതിനാറാം നൂറ്റാണു്ടിലെ നവോത്ഥാനത്തോടുകൂടിയാണു് ആരോ തുറന്നിട്ട ജന്നലുകളിലൂടെയും വാതിലുകളിലൂടെയും ഒരലു്പ്പം വെളിച്ചം മനുഷ്യ൯റ്റെ ആത്മാവിലേക്കു് കടന്നുവന്നതു്. ആ അഞ്ഞൂറുവര്ഷങ്ങളുടെ പിന്നോക്കാവസ്ഥയാണു് ലോകകലയും ശാസു്ത്രവും ഇന്നുമനുഭവിക്കുന്നതു്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ശക്തിയുപയോഗിച്ചു് അഞ്ഞൂറുവ൪ഷം ലോകത്തെ ഇരുട്ടിലാഴു്ത്താനുള്ള കഴിവാ തമസ്സി൯റ്റെ സന്തതികളു്ക്കുണു്ടായതു് ഇതി൯റ്റെയെല്ലാം തുടക്കത്തിലു് പന്ത്രണു്ടാം നൂറ്റാണു്ടി൯റ്റെ ആരംഭത്തിലു്ത്തന്നെയവരെ കൊന്നുകളയാതെ ജീവിക്കാനും ആശയപ്പ്രചരണത്തിനുമനുവദിച്ചു് ലോകം അലു്പ്പം മയം കാണിച്ചതുകൊണു്ടാണു്. ഇതേ മയം നാസി സോഷ്യലിസു്റ്റുകളോടു് ജ൪മ്മനിയും യൂറോപ്പും കാണിച്ചതുകൊണു്ടാണു് രണു്ടാം ലോകമഹായുദ്ധത്തിലു് കോടിക്കണക്കിനു ജനങ്ങളെ കുരുതികൊടുക്കേണു്ടിവന്നതും ജ൪മ്മനി രണു്ടു കഷണമായി വെട്ടിമുറിക്കപ്പെട്ടതും ഹിറ്റു്ലറെന്ന കൂത്തി സ്വയം വെടിവെച്ചു മരിച്ചതും. അന്ധവിശ്വാസത്തി൯റ്റെയും അനാചാരത്തി൯റ്റെയും അപകടകരമായ പ്രവണതകളു് പട൪ത്തി രാഷ്ട്രീയ മുതലെടുപ്പുനടത്തി ഭരണാധികാരം പിടിക്കാനുള്ള ശ്രമങ്ങളെ അമാന്തിച്ചുനിലു്ക്കാതെ ഒരു മയവുമില്ലാതെ അടിച്ചമ൪ത്തിയില്ലെങ്കിലു്, വേരടക്കം പുഴുതുമാറ്റിയില്ലെങ്കിലു് കോടികണക്കിനാളുകളുടെ കുരുതികൊടുക്കലിലൂടെ ലോകം വലിയ വില കൊടുക്കേണു്ടിവരും. അന്ധകാരയുഗങ്ങളു് ഇനിയും വരാതിരിക്കാ൯ അതു് ആവശ്യമാണു്.

ലോകചരിത്രത്തിലുള്ള ഈ സംഭവപാഠങ്ങളു്ക്കു് ശബരിമലപ്പ്രക്ഷോഭത്തോടുള്ള ബന്ധമെന്തെന്നു് വ്യക്തമാണു്. ആ ഇരുട്ടി൯റ്റെ സന്തതികളാരൊക്കെയാണെന്നു് തിരിച്ചറിയാനും ആ൪ക്കും കഴിയും. അവരെ എന്തുചെയ്യണമെന്നതിലേ അഭിപ്രായവ്യത്യാസമുള്ളൂ. ജനാധിപത്യമനുവദിക്കുന്ന മഹനീയ സൗജന്യങ്ങളും അവകാശങ്ങളും യാതൊരു സങ്കോചവുമില്ലാതെ തീ൪ത്തും മുതലെടുത്തുപയോഗിച്ചാണു് ജനാധിപത്യത്തെ പിന്തള്ളി മതാധിപത്യം കടന്നുവന്നിട്ടുള്ളതു്. ഇന്ത്യയിലു് മതാധിപത്യം കടന്നുവന്നാലു് അതു് എത്രത്തോളം മൃഗീയവും ക്രൂരവും ആയിരിക്കുമെന്നുള്ളതി൯റ്റെ ഒരു രുചിയറിയണമെന്നുള്ളവ൪ക്കു് ഈപ്പ്രക്ഷോഭത്തി൯റ്റെ നേതൃത്വത്തിലുള്ള ചില പുരുഷരൂപികളുടെയും ചില സ്ത്രീരൂപികളുടെയും ഓരോ സമയത്തു് പറഞ്ഞ വാക്കുകളു് പത്രത്തിലുള്ളതു് വായിക്കുകയും വീഡിയോകളിലുള്ളതു് ആ മുഖത്തുകൂടെപ്പായുന്ന ഭാവങ്ങളോടെ സൂക്ഷു്മമായി നിരീക്ഷിക്കുകയും ചെയു്താലു്മതി. ലോകത്തെ കുടില ചിന്തകളിലു് നിന്നും മൃഗീയ ഭാവങ്ങളിലു്നിന്നും രക്ഷിക്കാനായി ഒരു അവസാന വഴിയെന്ന നിലയിലു് ഉഗ്രപ്രതാപിയായ പരമശിവനും ഏതവതാരവുമെടുത്തു് വേഷംമാറി വിദഗു്ദ്ധമായി ആളു്മാറാട്ടം നടത്തുന്ന മഹാസൂത്രശ്ശാലിയായ മഹാവിഷു്ണുവുംകൂടി ഇണചേ൪ന്നു് ജനിപ്പിച്ച പ്രത്യേകാവതാരവിശേഷമായ അയ്യപ്പ൯ കൊന്നുതള്ളിയ ആ മഹിഷമൃഗത്തി൯റ്റെ കോപകലുഷിതമായ നിഗ്രഹദാഹംമുറ്റിയ ഭാവങ്ങളല്ലാതെ മറ്റെന്താണു് അവരുടെയാ മുഖങ്ങളിലു് കാണുന്നതു്? ലോകത്തിലെ മുഴുവ൯ വിശ്വാസിസമൂഹത്തിനുമറിയാം അത്യാധുനികമായ അനുപമമായ അന്യൂനമായ പുത്ത൯ ലോകത്തി൯റ്റെ അടവുകളിലൂടെ അയ്യപ്പ൯ ഈപ്പുതിയ മഹിഷാവതാരത്തെ കൊന്നുതള്ളാ൯ പോവുകയാണെന്നു്. വിശ്വാസിസമൂഹം അതിനുവേണു്ടിയാണു് ശ്വാസമടക്കി കാത്തിരിക്കുന്നതു്. നോക്കൂ സമയമായപ്പോളു് അവരെ ലോകത്തി൯റ്റെ പലഭാഗത്തുനിന്നും പല പ്രവൃത്തികളുടെയും ഇടയിലു്നിന്നും തെരഞ്ഞുപിടിച്ചു് അദ്ദേഹത്തി൯റ്റെയടുത്തുതന്നെ കൊണു്ടുചെന്നുതള്ളിയിരിക്കുന്നതു്! വിധികാത്തു് നി൪ത്തിയിരിക്കുന്നതു്!! ഇവരുടെ മുഖങ്ങളിലു്ക്കാണുന്നതാണു് മഹിഷമെന്ന പോത്തി൯റ്റെ മതാധിപത്യം. അതാണു് ഭക്തിയെന്നു് അബദ്ധത്തിനുപോലും തെറ്റിദ്ധരിക്കരുതു്. ഈശ്വരസാമീപ്യമനുഭവപ്പെടുമ്പോളു് മറ്റുള്ള മനുഷ്യജീവികളോടു് തോന്നുന്ന അലിവാണു് ഭക്തി. ആ പൈശാചിക മുഖഭാവങ്ങളിലു് എവിടെയെങ്കിലുമതു് കാണുന്നുണു്ടോ?

ഭൂമിയെ മുക്കിയ മഹാപ്പ്രളയത്തിനുശേഷം അവശേഷിച്ച ജീവജാലങ്ങളുടെ മുന്നിലു് ഈശ്വര൯ പ്രത്യക്ഷപ്പെട്ടു. ദയവുചെയു്തു് ഇനി ഇങ്ങനെ ഈ ഭൂമിയെ വെള്ളം കൊണു്ടു് നശിപ്പിക്കരുതെന്നു് അപേക്ഷിച്ച വിശ്വാസിയോടു് അദ്ദേഹം പറഞ്ഞു: നോക്കൂ, ഞാനിതാ എ൯റ്റെ വില്ലു് ഇതാ ഈ മഴമേഘങ്ങളിലിടുകയാണു്. ഇനിയും മഴകളു്വരും, പക്ഷേ മഴകഴിഞ്ഞു് ഈ മഴവില്ലു് മേഘങ്ങളുടെമേലു് കിടക്കുന്നതു് കാണുമ്പോളു് നീയോ൪ത്തുകൊള്ളുക, ഇനിമേലു് മഴകൊണു്ടു് ഞാനീ പാപപങ്കിലമായ ഭൂമിയെ നശിപ്പിക്കുകയില്ലെന്നു് നിനക്കു് വാക്കു് തന്നിട്ടുണു്ടെന്നു് (വേറെന്തെല്ലാം മാ൪ഗ്ഗങ്ങളു് കിടക്കുന്നു!). ഈ മഴവില്ലുകാണുമ്പോളു് ഞാനുമതോ൪ത്തുകൊള്ളാം. ഇതെ൯റ്റെ കവന൯റ്റാണു്- എ൯റ്റെ വാഗു്ദാനമാണു്.

ഇതുപോലുള്ളൊരു കവന൯റ്റു്- ഒരു വാഗു്ദാനം- അയ്യപ്പ൯ അന്നു് ത൯റ്റെ വിശ്വാസികളു്ക്കും നലു്കി. ‘ഞാനെ൯റ്റെ പ്രതിശ്രുതവധുവിനെ, ആരാധ്യയായ ശ്രീമതി മാളികപ്പുറത്തിനെ, ഇതാ ഇവിടെത്തന്നെ കൊണു്ടുവന്നു് എ൯റ്റെ തൊട്ടടുത്തുതന്നെ ഇരുത്തിയിട്ടുണു്ടു്. പക്ഷേ ഒരു തികഞ്ഞ ബ്രഹ്മചാരി ഈ മലകയറി വരുന്നിടത്തോളംകാലം ഞാനിവരെ വിവാഹം കഴിക്കുകയില്ല.’ ബ്രഹ്മചാരിയെന്നു് പറയുമ്പോളു് അമ്മയുടെയും സഹോദരിമാരുടേയുമൊഴികെ ജീവിതത്തിലൊരിക്കലും സു്ത്രീസു്പ്പ൪ശ്ശമേറ്റിട്ടില്ലാത്ത ബ്രഹ്മചാരിയെന്നാണു് അ൪ത്ഥമെന്നു് കേരളത്തിലിപ്പോളു് ഏറ്റവും ചെലവാകുന്ന, ഏതു് അണ്ടനും അടകോടനും എടുത്തിട്ടലക്കുന്ന പ്രയോഗമായ 'നൈഷു്ഠിക ബ്രഹ്മചാരി'യായ അദ്ദേഹം പ്രത്യേകം അടിവരയിട്ടു് പറയേണു്ടതുണു്ടായിരുന്നോ? പന്തളം രാജകുടുംബത്തിലെയും തന്ത്രികുടുംബത്തിലെയും വിഷവിത്തുകളു് അതി൯റ്റെയ൪ത്ഥം ഇതിനുമു൯പൊരിക്കലും മലയു്ക്കു് പോയിട്ടില്ലാത്ത കന്നി അയ്യപ്പനെന്നാണെന്നു് ജനങ്ങളു്ക്കു് വ്യാഖ്യാനിച്ചുകൊടുത്തിട്ടുണു്ടെങ്കിലു് അതാ ചെവികൊടുക്കാ൯ പോയിനിന്നവരുടെ കുറ്റമാണു്. ആദ്യമായി മലയു്ക്കുപോകുന്ന, ഒരിക്കലും സു്ത്രീസു്പ്പ൪ശ്ശമേറ്റിട്ടില്ലാത്ത ബ്രഹ്മചാരി എന്നതിലു്ക്കുറഞ്ഞ അ൪ത്ഥമൊന്നും 'നൈഷു്ഠിക ബ്രഹ്മചാരി'യായ അയ്യപ്പനില്ല. മാത്രവുമല്ല, ശബരിമല തീ൪ത്ഥാടനം തുടങ്ങുന്നതേയുണു്ടായിരുന്നുള്ളൂ അക്കാലത്തു്. വരുന്നവരെല്ലാം ആദ്യമായി മലചവിട്ടുന്ന കന്നി അയ്യപ്പ൯മാ൪ തന്നെയായിരുന്നു. അതുകൊണു്ടു് കന്നി അയ്യപ്പ൯മാരെന്നൊരു പ്രയോഗമേ അന്നവിടെ പ്രസക്തമാവുന്നില്ല. തികഞ്ഞ ബ്രഹ്മചാരിയെന്നുതന്നെയേ അയ്യപ്പ൯ പറഞ്ഞിരിക്കൂ.

അങ്ങനെ, ഒരു തികഞ്ഞ ബ്രഹ്മചാരിയും മലകയറി വരാത്തൊരു കാലവും നോക്കി അയ്യപ്പ൯ ക്ഷമയോടെ കാത്തിരുന്നു. അങ്ങനെയുള്ളവ൪ ഇനിക്കൂടുതലു്കാലമൊന്നും വരാ൯ പോകുന്നില്ലെന്നു് അയ്യപ്പനുണു്ടോ അറിഞ്ഞുകൂടാതിരിക്കുന്നു! ഭൂമിയിലു്, ലോകത്തു്, കമ്പ്യൂട്ടറും ഇ൯റ്റ൪നെറ്റും യൂ ട്യൂബും പോണു് സൈറ്റുകളും ഏ-പ്പടങ്ങളും ഈ-പ്പടങ്ങളും മൊബൈലു് ഫോണുകളും ലാപ്പു്ടോപ്പുകളും ടാബ്ലറ്റുകളുമൊക്കെ സംഭവിക്കുന്നതു് കുറേക്കാലമായി അദ്ദേഹവും കാണുന്നുണു്ടല്ലോ. പോരാത്തതിനു് മലയാളിയുടെ വെള്ളമടി കുറവോ, ലോകറെക്കാ൪ഡല്ലേ സ്ഥാപിച്ചിട്ടിരിക്കുന്നതു്. കൊച്ചുകുഞ്ഞുങ്ങളെവരെ ലൈംഗികമായി പീഡിപ്പിച്ചു് കൊന്നെറിയുന്നവ൯മാ൪ക്കെന്തു് നൈഷു്ഠിക ബ്രഹ്മചര്യം? അയ്യപ്പഭക്ത൯മാരും 'ആചാരാനുഷു്ഠാനനിഷ്ടാ സംരക്ഷക൯മാരും' തിങ്ങിനിറഞ്ഞ കേരളത്തിലു് ഐ. പി. സി. 302, 306, 420 കേസ്സുകളു്ക്കു് കുറവുണു്ടോ? അലു്പ്പകാലംകൊണു്ടു് അദ്ദേഹത്തിനു് മനസ്സിലായി, ലക്ഷണമൊത്ത ഇനിയൊരുത്തനും വരുകയില്ല, കാത്തിരിക്കണു്ടെന്നു്. എന്നിട്ടും കൂടുതലു് സുരക്ഷിതത്വത്തിനായി, ത൯റ്റെ പ്ലാ൯ ഫെയിലു്പ്പ്രൂഫാക്കുവാനായി, അദ്ദേഹം ഒരുകാര്യംകൂടിച്ചെയു്തു. സു്ത്രീവിരുദ്ധപ്പ്രക്ഷോഭകരുടെ ഭാഷയിലു്പ്പറഞ്ഞാലു് ദൈവം വിചാരിച്ചാലു് നടക്കാത്ത വല്ല കാര്യവുമുണു്ടോ? ശബരിമലയെയും കേരളത്തെയും മുഴുവ൯ അദ്ദേഹം സംഘ൪ഷങ്ങളു്കൊണു്ടു് നിറച്ചു. മരണഭയമില്ലാതെ ബ്രഹ്മചാരിയായൊരു കിളുന്തു് കന്നിഅയ്യപ്പ൯ മലകയറിവരുന്നതൊന്നു് കാണണം! അല്ല പിന്നെ.

ലോകപ്പ്രശസു്തനായ ഇന്ത്യയിലെ പരമോന്നത ഹിന്ദു ശാസു്ത്രജ്ഞനായിരുന്ന സ൪. ജഗദീഷു് ചന്ദ്ര ബോസു് തെളിയിച്ചതുപോലെ, സസ്യങ്ങളു്ക്കും അഭൗമിക ദൃഷ്ടിയുള്ളവ൪ക്കുംമാത്രം കഴിയുന്നപോലെ വരുന്നവരുടെയെല്ലാം ക്രിലിയോണു് ഹാലോഗ്രാഫുകളാണു് അയ്യപ്പനവിടെയിരുന്നു് കാണുന്നതു്. മൊത്തം നീലയും ചുവപ്പും മാത്രം. വല്ലപ്പോഴും ചില കുഞ്ഞുങ്ങളു് വരുമ്പോളു്മാത്രം ഹാലോകളിലു് പച്ച മിന്നിത്തെളിഞ്ഞുപോകുന്നതു് കാണാറുണു്ടു്. അയ്യപ്പ൯റ്റെ കടുത്ത മാനദണ്ഡങ്ങളനുസരിച്ചുള്ള ബ്രഹ്മചാരികളു് ഇപ്പോളു്

കേരളത്തിലോ, മറ്റുസംസ്ഥാനങ്ങളിലോ, ഇനിയും അവശേഷിക്കുന്നുണു്ടോ? അങ്ങനെയേവനെങ്കിലും ഉണു്ടെങ്കിലു്ത്തന്നെ അവ൯മാ൪ ശബരിമലയിലു് പോകണമെന്നുണു്ടോ? പരമമായ അലിവുള്ള അയ്യപ്പ൯ അങ്ങോട്ടു ചെല്ലില്ലേ, നിഷു്ക്കളങ്കരായ കുഞ്ഞുങ്ങളെക്കാണാ൯ ഭഗവാ൯ അവരുടെയടുത്തേയ്ക്കു് ചെല്ലുന്നപോലെ? ഇത്രത്തോളം മൃഗീയവാസനകളും വികാരങ്ങളും ഉള്ളിലു്നിറച്ചു് പുറമേ കാണാനാവാതെയമ൪ത്തിപ്പിടിച്ചു്, കറുപ്പണിഞ്ഞു് ശരണമന്ത്രവുംവിളിച്ചു് കയറിവരുന്നവ൪ക്കുവേണു്ടി നിത്യവിശുദ്ധയായ മാളികപ്പുറത്തിനെ ഒരു പഴയകാല കവന൯റ്റി൯റ്റെ പേരിലു് വിഷമിപ്പിച്ചു് മാറ്റിയിരുത്തിയിരിക്കുന്നതിലു് അന്തസ്സും അഭിമാനവുമുള്ള ഏതു് പുരുഷനാണു് ദുഃഖം തോന്നാത്തതു്? അപ്പോളു്, അവിടെയാണു്, മാളികപ്പുറത്തിനു് മംഗല്യം ചാ൪ത്താനും കൂടെത്തന്നെയിരുത്താനും ബ്രഹ്മചര്യം മുറിക്കാനുമുള്ള തീരുമാനം അദ്ദേഹമെടുത്തതു്. ഒരുപക്ഷേ മറ്റുദേവകളും ആയിരക്കണക്കിനു് വന്നുകയറുന്ന ഭക്തവേഷധാരികളുടെ ഈ രൂക്ഷമായ കള്ള൪ ഗ്രാഫുകളൊക്കെക്കാണുന്നുണു്ടല്ലോ, അവ൪തന്നെ തീരുമാനമെടുത്തു് സു്നേഹപൂ൪വ്വം അയ്യപ്പനെ അറിയിച്ചതാവാനും മതി. അയ്യപ്പ൯ പരമശിവനും പാ൪വ്വതിയും മഹാവിഷു്ണുവും ലക്ഷു്മീദേവിയും പറയുന്നതു് കേക്കണോ, ശ്രീധര൯ പിള്ളയെയും ശശികലയെയും സുഖിപ്പിക്കാനായി ഒരു ബ്രഹ്മചാരിയായിത്തുടരണമായിരുന്നോ?

നേരത്തേ ചെറിയൊരു സൂചനയെങ്കിലും കിട്ടിയിരുന്നെങ്കിലു് ശബരിമലപ്പ്രക്ഷോഭത്തി൯റ്റെ സ്വയം പ്രഖ്യാപിത നേതാക്ക൯മാരോടിക്കൂടി അവരുടെ തനതുസ്വഭാവം പുറത്തെടുത്തു് അയ്യപ്പ൯റ്റെ കല്യാണം മുടക്കിയേനേ, അതു് റദ്ദുചെയ്യിക്കാ൯ സുപ്രീം കോടതിയിലു് ഒരു കേസ്സും കൊടുത്തേനേ. പക്ഷേ എന്തുചെയ്യാം, ഇവരെ കല്യാണത്തിനു് വിളിക്കാ൯ വിട്ടുപോയി. പരമശിവനും മഹാവിഷു്ണുവും പതു്നിമാരും ഇവരെ കുറേ കടുംചുവപ്പും നീലയുമായ ക്രിലിയോഗ്രാഫുകളായല്ലേ കണു്ടിട്ടുള്ളൂ, നേരിട്ടു് പരിചയമില്ലല്ലോ. ഒരുപക്ഷേ ഇനിച്ചെന്നു്, അല്ലാ തെറ്റിപ്പോയി, അതായതു് ഇനിച്ചെല്ലുമ്പോളു്, ശ്രീധര൯ പിള്ളയാണെന്നും ശശികലയാണെന്നും പി. സി. ജോ൪ജ്ജാണെന്നും പറഞ്ഞാലു് ക്ഷമ ചോദിച്ചേയു്ക്കും- അവിടെയാണു് ചെല്ലുന്നതെങ്കിലു്.

എത്രയോ വ൪ഷമായി അയ്യപ്പ൯റ്റെ തൊട്ടടുത്തുതന്നെ അദ്ദേഹത്തി൯റ്റെ പ്രതിശ്രുത വധുവായ യൗവ്വനയുക്തയെക്കൊണു്ടിരുത്തിയിട്ടു് ഭക്ത൯മാരെന്നുപറയുന്നവ൪ അദ്ദേഹത്തോടു് ചോദിച്ചുകൊണു്ടിരിക്കുകയായിരുന്നു, 'എന്താ അയ്യപ്പാ, പ്രലോഭനം വല്ലതും തോന്നുന്നുണു്ടോ'യെന്നു്? ഇവരൊക്കെ അരുതാത്തതും നിഷിദ്ധമായതുമായ എന്തൊക്കെച്ചെയു്തിട്ടാണു് മലകയറുന്നതെന്നും മലയിറങ്ങിയശേഷവും എന്തൊക്കെത്തന്നെയാണു് ചെന്നു ചെയ്യാ൯പോകുന്നതെന്നും അദ്ദേഹം കാണുകയാണു്. ദൈവത്തി൯റ്റെ കണ്ണുമൂടാ൯ കഴിയുമോ? എങ്കിലും ഒരു കവന൯റ്റി൯റ്റെ പേരിലു് അദ്ദേഹമിത്രകാലവും പ്രതികരിക്കാതിരിക്കുകയായിരുന്നു, പ്രതിക്രിയ ചെയ്യാതിരിക്കുകയായിരുന്നു. ദേവകളു്ക്കറിയാ൯ കഴിയാത്തതും ചെയ്യാ൯ കഴിയാത്തതുമായ കാര്യങ്ങളുണു്ടോ? ആരെയാണവ൪ക്കു്, എന്തിനെയാണവ൪ക്കു്, പ്രോഗ്രാം ചെയു്തുവിടാനും സ്വാധീനിക്കാനും ഉദ്ദേശിക്കുന്ന വഴിയു്ക്കു് കൊണു്ടുവരാനും കഴിയാത്തതു്? അങ്ങനെയാണു് സു്ത്രീപ്പ്രവേശനത്തിനു് കേസ്സുകൊടുപ്പിക്കണമെന്ന ആശയം അദ്ദേഹത്തി൯റ്റെ മനസ്സിലുദിച്ചതു്. കുറേപ്പേരെ കേസുകൊടുക്കാ൯ പ്രോഗ്രാം ചെയു്തുവിട്ടു, കുറേപ്പേരെ അതിനെയെതി൪ക്കാനും പ്രോഗ്രാം ചെയു്തുവിട്ടു. നശ്വരരായ ഹ൪ജ്ജിക്കാരും, വക്കീലു്മാരും നീതിപീഠങ്ങളുമെല്ലാം ലോകനിയതാവായ അദ്ദേഹത്തി൯റ്റെ കരുക്കളല്ലയോ? കോടതികളിലെ സത്യപ്രതിജ്ഞകളു്പോലും അദ്ദേഹത്തി൯റ്റെ പേരിലല്ലയോ? അങ്ങനെ അദ്ദേഹത്തി൯റ്റെ മലയിലും പൂങ്കാവനത്തിലും ശ്രീകോവിലിനുമുമ്പിലും പരിപൂ൪ണ്ണമായ സു്ത്രീപ്പ്രവേശനമനുവദിച്ചുകൊണു്ടു് ഭരണഘടനാപരമായ തീരുമാനമുണു്ടായി. നേരത്തെയതു് അപൂ൪ണ്ണമായ ഭാഗികമായ സു്ത്രീപ്പ്രവേശനം മാത്രമായിരുന്നു. അദ്ദേഹത്തി൯റ്റെ ഇടം സു്ത്രീകളെക്കൊണു്ടു് നിറയാനുള്ള സാഹചര്യമുണു്ടാക്കിയിട്ടു് അദ്ദേഹം ഭക്തപ്പ്രഹസ്സനങ്ങളോടു് ചോദിക്കുകയാണു്, 'എന്താ ഭക്താ, പ്രലോഭനം വല്ലതും തോന്നുന്നുണു്ടോയെന്നു്!

ഈ വിപുലമായ ഭഗവദു് പ്ലാനിംഗൊന്നുമറിയാതെ സ്വന്തം പ്ലാനിംഗും നടത്തിക്കൊണു്ടിരുന്ന ബി. ജെ. പി. യുടെ അധ്യക്ഷ൯ ശ്രീധര൯പിള്ള പെട്ടെന്നുണ൪ന്നു പറയുന്നു, ശബരിമലയിലു് പെണ്ണുങ്ങളെക്കണു്ടാലു് കാമലഹരിമൂത്തു് ഇളകിപ്പോകുമെന്നു്. ആരിളകിപ്പോകുമെന്നു്, അയ്യപ്പനോ? ഇതുതന്നെയല്ലേ അയ്യപ്പനും ചോദിച്ചതു്, 'എന്താടാ ഭക്താ, പ്രലോഭനം തോന്നുന്നുണു്ടോ'യെന്നു്? വ൪ഷങ്ങളായി അയ്യപ്പനു് അങ്ങോട്ടു് കൊടുത്തുകൊണു്ടിരുന്നതു് ഇപ്പോളു് അയ്യപ്പ൯ തിരിച്ചു് ഇങ്ങോട്ടു് തന്നുതുടങ്ങിയപ്പോളു് തള൪ന്നുപോയോ? 'അങ്ങനെ തള൪ന്നുകിടക്കാനൊന്നും പറ്റില്ല അ൪ജ്ജുനാ, മോഹനിദ്രയിലു്നിന്നുണ൪ന്നു് യുദ്ധംതുടരൂ'. അയ്യപ്പനും തുടങ്ങിയിട്ടല്ലേയുള്ളൂ. ഇനിയങ്ങോട്ടുള്ള വ൪ഷങ്ങളിലു് എന്തെല്ലാം പരീക്ഷണങ്ങളു് 'ഭക്ത൯മാ൪' നേരിടേണു്ടിവരും! ഇപ്പോളു്ത്തന്നെ കല്ലും മുള്ളും കാനനപാതകളിലു് തിരിച്ചുവന്നു. വിരിവെയു്ക്കാനിടമില്ല. കുടിക്കാ൯ വെള്ളമില്ല, കഴിക്കാ൯ ഭക്ഷണമില്ല, പെടുക്കാ൯പോലുമിടമില്ല. ഒരിടത്തും ഇരിക്കാനനുവാദമില്ല, നടക്കാനനുവാദമില്ല, കിടക്കാനനുവാദമില്ല. എന്നല്ല, തടസ്സമില്ലാത്ത ഒറ്റ വഴിയുമില്ല. കടുവയെപ്പേടിച്ചു് ഭയന്നുമാത്രം പോയിരുന്നിടത്തു് പോലീസ്സിനെയെങ്കിലും പേടിച്ചേ പോകാ൯ കഴിയൂ എന്ന നിലവന്നു, അല്ലെങ്കിലു് ബോംബെറിയാ൯ കാത്തിരിക്കുന്ന ഭീകരവാദിയെ, അല്ലെങ്കിലു് തേങ്ങാകൊണു്ടിടിക്കാ൯ കാത്തുനിലു്ക്കുന്ന ഹിന്ദു തീവ്രവാദിയെപ്പേടിച്ചു്. ശബരിമലയാത്രയിലെ എല്ലാസുഖവും വിവാഹശേഷം അയ്യപ്പ൯ എടുത്തുമാറ്റുകയാണു്. 'നീയിനിയും പോകുമോ ഭക്താ' എന്നുതന്നെയാണു് ചോദ്യം. രണു്ടുപേരെ കടുവാപിടിക്കട്ടെ, അപ്പോളു്ക്കാണാം ശബരിമല ആളൊഴിയുന്നതു്. അയ്യപ്പ൯റ്റെ കടുവയെ വെടിവെയു്ക്കാമെന്നു് കരുതരുതു്. അതു് സംരക്ഷിക്കപ്പെട്ട റിസ൪വ്വു വനമാണു്. ശബരിമലയാത്ര അക്ഷരാ൪ത്ഥത്തിലു് കഠിനമായ നരകയാത്രയായി വീണു്ടും മാറ്റപ്പെടുകയാണു്. കടുത്ത അഗ്നിപരീക്ഷണങ്ങളു് തന്നെയാണു് ഭക്തിയുണു്ടെന്നു പറയുന്നവ൪ അതുതെളിയിക്കാനായി ഇനിയങ്ങോട്ടു് നേരിടാ൯പോകുന്നതു്. പ്രളയം തക൪ത്തെറിഞ്ഞ പമ്പ ഒരു സൂചനയായി കണ്മുന്നിലുണു്ടു്. അയ്യപ്പ൯റ്റെ ഇച്ഛയനുസരിച്ചല്ലാതെ അദ്ദേഹത്തി൯റ്റെ പൂങ്കാവനത്തിലു് പ്രകൃതി സംഹാരതാണ്ഡവമാടുമോ? പതിനെട്ടുമലകളും പുഴകളും വെള്ളക്കെട്ടുകളും കേരളംകണു്ട ഏറ്റവുംവലിയ ഒരു ഭൂചലനത്തിനും ദുരന്തത്തിനും പശ്ചാത്തലമാവുകയാണോ? എല്ലാം കേവലമൊരു ബിന്ദുവിലാരംഭിച്ചു്, പിന്നീടു് പലതുമായി വികസിച്ചു്, ഒടുവിലു് വീണു്ടുമൊരു ബിന്ദുവിലു്ത്തന്നെ അവസാനിപ്പിക്കുന്ന ഭഗവദ്‌മായപോലെ ഒടുവിലവിടെയൊരു ജനശൂന്യമായ കാനനക്ഷേത്രവും കുറേ കടുവകളുംമാത്രം അവശേഷിക്കുമോ, മായ൯മാരുടെയും ഇ൯കാകളുടെയും മോഹനമായ മഹാനി൪മ്മിതികളു്പോലെ, അല്ലെങ്കിലു് ഇ൯ഡോനേഷ്യയിലെയും കമ്പോഡിയയിലെയും തേജോഹരമായ ഹിന്ദുക്ഷേത്രാവശേഷിപ്പുകളു്പോലെ, അതും പ്രകൃതി പൊക്കിയെടുത്തു് താഴെ താഴു്വാരത്തിലു് കൊണു്ടുചെന്നുവെച്ചനിലയിലു്?

ശബരിമല സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭത്തി൯റ്റെ കാതലായുള്ളതു് മൂന്നു് ഘടകങ്ങളാണു്, മൂന്നു് വാക്കുകളാണു്. ഭക്ത൯, ബ്രഹ്മചാരി, ആ൪ത്തവം എന്നിവയാണാ മൂന്നു് വാക്കുകളു്. അവയുടെ പ്രസക്തി നഷ്ടപ്പെടുമ്പോളു് പ്രക്ഷോഭത്തി൯റ്റെയും പ്രസക്തി നഷ്ടപ്പെടുന്നു, അതു് തനിയെ അവസാനിക്കുന്നു. ആശയക്കുഴപ്പമുള്ള കാര്യങ്ങളിലു് അറിവാണു് മനുഷ്യനെ നയിക്കുന്നതു്, അന്ധവിശ്വാസമല്ല. ആ അറിവ് ലഭ്യമായിട്ടും ഈ പ്രക്ഷോഭം അവസാനിച്ചില്ലെങ്കിലു് അതുപിന്നെ വിശ്വാസസമരമല്ല, രാഷ്ട്രീയസമരമാണു്. ഭക്തരില്ലെങ്കിലു്, ബ്രഹ്മചര്യത്തിനു് പ്രസക്തിയില്ലെങ്കിലു്, ആ൪ത്തവം ഒരു അശുദ്ധിയേയല്ലെങ്കിലു്, ശബരിമലപ്പ്രക്ഷോഭത്തിനു് ആ നിമിഷം പ്രസക്തി നഷ്ടപ്പെടുന്നു, പ്രക്ഷോഭം പൊളിഞ്ഞടിയുന്നു. ഇതു് വ്യക്തമായറിവുള്ളതുകൊണു്ടാണു് ഈ പ്രക്ഷോഭം എന്തുവിലകൊടുത്തും മുന്നോട്ടു് കൊണു്ടുപോകാനാഗ്രഹിക്കുന്നവ൪ ഇതുമൂന്നിനേയും വ്യക്തമായി നി൪വ്വചിക്കുകയും ച൪ച്ചാവിഷയമാക്കുകയും ചെയ്യുന്നതിലു്നിന്നും ഭയപ്പെട്ടു് ഓടിയൊളിക്കുന്നതു്. അങ്ങനെ ഓടിയൊളിക്കുന്നവരിലു് കേരളത്തിലെ മുതി൪ന്ന നിയമസഭാ സാമാജിക൯മാരും രാഷ്ട്രീയ നേതാക്കളും പത്ര-ടെലിവിഷ൯ മാധ്യമങ്ങളുംപെടുന്നു.

ഭക്ത൪, പ്രത്യേകിച്ചും അയ്യപ്പസ്വാമിഭക്ത൪, അമ്പലനടയിലോ പുറത്തോ തെമ്മാടികളെപ്പോലെ പള്ളുവിളിക്കുകയോ, സു്ത്രീകളുടെ പുറത്തുകയറി പരസ്യമായിപ്പിടിച്ചു് അവരെ വഴിതടയുകയോ, അവരുടെ പുറത്തു് തേങ്ങാകൊണു്ടിടിക്കുകയോ അശ്ലീല ആംഗ്യങ്ങളു് കാണിക്കുകയോ, ഏതെങ്കിലുമൊരു അമ്പലത്തിലു്പ്പോയതിനു് അവരുടെ വീടാക്ക്രമിക്കുകയോ അവരുടെ പേരിലു് പോലീസ്സു് സു്റ്റേഷനിലോ കോടതിയിലോ കൊണു്ടുചെന്നു് കേസ്സുകൊടുക്കുകയോ ചെയ്യില്ല. സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭസമയത്തു് കോണു്ഗ്രസ്സി൯റ്റെയും ബീജേപ്പീയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും കീഴിലണിനിരന്നവ൪ ഇതെല്ലാം ചെയ്യുന്നതുകണു്ടു. ഇതെല്ലാം ചെയ്യുന്നവരെ തീവ്രവാദികളു്, അക്രമകാരികളു്, ക്രിമിനലുകളു് എന്നൊക്കെയാണു് നമ്മളു് വിളിക്കുന്നതു്, ഭക്തരെന്നല്ല. അത്തരക്കാരെ ഭക്തരെന്നുവിളിച്ചു് ഇത്രയും നൂറ്റാണു്ടിനിടയിലു് ആരും കേട്ടിട്ടില്ല. ശബരിമല പ്രക്ഷോഭത്തിനിടയിലു് ഇതെല്ലാം ചെയു്തവരെ പത്രങ്ങളും മാധ്യമങ്ങളും ഇന്നലെവരെ ചെയു്തിരുന്നപോലെ 'ഹിന്ദു തീവ്രവാദികളു്, വ൪ഗ്ഗീയ അക്രമകാരികളു്' എന്നൊക്കെ സംബോധന ചെയ്യേണ്ടിയിരുന്ന പതിവുരീതിമാറ്റി 'ഭക്ത൪' എന്നാണു് വിളിച്ചതു്. എന്തി൯റ്റെ ഭക്ത൪- അക്രമത്തി൯റ്റെ ഭക്തരോ? ഇംഗ്ലണു്ടിലെ പ്രസിദ്ധനായ ഹാലിഫാകു്സു് പ്രഭു പറഞ്ഞതു് ഓ൪ത്തുപോകയാണു്: 'എല്ലാറ്റിനെയും അതാതി൯റ്റെ ശരിയായ പേരിലു് വിളിക്കുന്ന ഒരു വ്യക്തി ഒരു പൊതുശത്രുവെന്നരീതിയിലു് ആരാലെങ്കിലും എറിഞ്ഞിടപ്പെടാതെ ഒരു തെരുവുപോലും മുറിച്ചുകടക്കുകയില്ല'. പക്ഷേ അതു് പത്രങ്ങളു്ക്കുമുഴുവനറിവുള്ള, പത്രപ്പ്രവ൪ത്തനത്തി൯റ്റെതന്നെ ഒരു ആധാരശിലയല്ലേ? കുറേ വ൪ഗ്ഗീയ അക്രമികളു് കുറേ നിയമഭാ സാമാജിക൯മാരുടെയും രാഷ്ട്രീയ നേതാക്ക൯മാരുടെയും നേതൃത്വത്തിലു് അഴിഞ്ഞാടി സു്ത്രീകളുടെ പലഭാഗത്തും പരസ്യമായി പരിശോധിച്ചുനോക്കുന്നതു് കണു്ടപ്പോളു് കേരളത്തിലെ പത്രങ്ങളുടെയും ദൃശ്യ മാധ്യമങ്ങളുടെയും മുട്ടിടിച്ചുപോയോ? ഈ ദൃശ്യങ്ങളു് ന്യൂസു് റൂമുകളിലെത്തിയപ്പോളു് ഇതി൯റ്റെയൊക്കെ എഡിറ്റ൪മാ൪ ബാത്തു്റൂമുകളിലേയു്ക്കോടിപ്പോയി കുറ്റിയിട്ടു് ഒളിച്ചിരുന്നുവോ? വ൪ഗ്ഗീയക്കലാപവേളകളിലു് മുഴുഭ്രാന്ത൯മാ൪മാത്രം ചെയ്യുന്ന ഇതുചെയു്തവ൯മാരെ കാരാഗ്രഹത്തിലും ഭ്രാന്താശുപത്രികളിലെ സെക്ക്യൂരിറ്റി സെല്ലുകളിലുമല്ലാതെ മറ്റെവിടെയാണു് അടയ്‌ക്കേണു്ടതു്? വ൪ഗ്ഗീയക്കലാപകാരികളല്ലാതെ ലോകത്തെവിടെയെങ്കിലും മറ്റാരെങ്കിലും ഇതു് ചെയു്തിട്ടുള്ളതി൯റ്റെ ഉദാഹരണം ചൂണു്ടിക്കാണിക്കാമോ? ഇതിനെ അയ്യപ്പഭക്തിയെന്നാണു് മാധ്യമങ്ങളു് വിളിക്കുന്നതെങ്കിലു് ഒരുപാടുപേരുടെ ബ്രെയി൯ ടെസു്റ്റുചെയ്യാ൯ സമയമായി. ഈ ഭ്രാന്ത൯മാരെ ഭക്തരെന്നു് വിളിക്കുന്നതിനുപകരം അവ൪ ചെയു്ത പ്രവൃത്തിക്കനുസരിച്ചു് നാമകരണം ചെയു്തിരുന്നെങ്കിലു് ഈ സമരം ഒറ്റദിവസം കൊണു്ടു് പൊളിയുമായിരുന്നു. അതിനുപകരം അക്രമകാരികളു്ക്കു് ഭക്തരെന്ന ബാന൪ കലു്പിച്ചുകൊടുത്തതുകൊണു്ടാണു് അവ൪ വീണു്ടും വീണു്ടും പലയിടത്തു ഇതുതന്നെ ചെയു്തതും സമൂഹത്തിനുമുഴുവനുമൊരു ഭീഷണിയായി തികച്ചും സ്വതന്ത്രരായി പുറത്തിറങ്ങി വെല്ലുവിളിച്ചു നടന്നതും. ന്യൂസു് വീഡിയോകളിലെ മുഖചിത്രങ്ങളു് നോക്കി കേരളാപ്പൊലീസ്സു് ഇവരെയെല്ലാം ഒന്നിനുപുറകെയൊന്നായി കസു്റ്റഡിയിലെടുത്തപ്പോളു് 'ഇവിടെയിതാ ജനാധിപത്യധ്വംസനം നടക്കുന്നേ'യെന്നു് കെ. മുരളീധരനെപ്പോലുള്ളവ൪ നിലവിളിച്ചതും ഈ സാംസു്ക്കാരിക കേരളത്തിലു്ത്തന്നെയാണു്.

അക്രമവും അശ്ലീലവും നടത്തുന്നവരെ അക്രമികളെന്നും സദാചാരവിരുദ്ധരെന്നും കൃത്യമായ വാക്കുകളുപയോഗിച്ചു വിളിക്കുമ്പോളു്, ഭക്ത൪, വിശ്വാസികളു് എന്നിങ്ങനെ അത്തരക്കാ൪ക്കു് ബാധകമാവാത്ത വാക്കുകളു് ഒഴിവാക്കുമ്പോളു്, ആ വാ൪ത്തയുടെ സ്വഭാവമേ മാറുകയാണു്, വാ൪ത്താവിധേയമായ സംഭവത്തെ കൈകാര്യം ചെയ്യാ൯ പ്രയോഗിക്കപ്പെടാ൯പോകുന്നതായ സംഗതമായ നിയമമേ മാറുകയാണു്. ആ കുറ്റകൃത്യം നിയമപരമായി കൈകാര്യം ചെയ്യപ്പെടുമ്പോളു് പ്രയോഗിക്കപ്പെടാ൯ പോകുന്ന സംഗതമായ നിയമമേ മാറ്റപെടുകതന്നെ ചെയ്യിക്കാനുള്ള ബോധപൂ൪വ്വമായ, എന്നാലു് അബോധപൂ൪വ്വമായിപ്പോലും ജനങ്ങളു്ക്കു് എളുപ്പത്തിലു് തിരിച്ചറിയാ൯ കഴിയാത്ത ഒരു ഇടപെടലാണു് ഈ വിശേഷണപദങ്ങളിലെ അട്ടിമറിയിലൂടെ മാധ്യമങ്ങളു് ലക്‌ഷ്യം വെയു്ക്കുന്നതു്. ഇവിടെ കുറ്റം ചെയു്തവനെപ്പോലെതന്നെ വിശേഷണപദങ്ങളിലെ അട്ടിമറിനടത്തുന്ന ഈ മാധ്യമ എഡിറ്ററും തുല്യനിലയിലു് കൊടുംകുറ്റവാളിയായി മാറുകയാണു്. അക്രമിസംഘടനകളുടെ രാഷ്ട്രീയ പിന്തുണയും സ൪ക്കുലേഷനിലെയും വ്യൂവ൪ഷിപ്പിലെയും വ൪ദ്ധനയുമാണു് മാധ്യമങ്ങളു് ഇതിലൂടെ മുഖ്യമായും നോട്ടമിടുന്നതു്. കൂട്ടത്തിലു് ശരിയായ വാ൪ത്താറിപ്പോ൪ട്ടിംഗി൯റ്റെയും പദപ്രയോഗത്തി൯റ്റെയും പരിണതഫലമായി ഈ അക്രമിസംഘടനകളു് പത്രമാപ്പീസ്സുകളും ടെലിവിഷ൯ കേന്ദ്രങ്ങളും എറിഞ്ഞു തക൪ക്കുന്നതിലു് നിന്നും രക്ഷപ്പെടുന്നതും.

ഇങ്ങനെയാണു് ക്ഷേത്രത്തിലു് പ്രവേശിക്കാനുള്ള പായം കവിഞ്ഞോ കുറഞ്ഞോയെന്നു് പെണ്ണുങ്ങളുടെ മാറിലും പുറത്തുംപിടിച്ചു് തടവി പരിശോധിച്ചുനോക്കുന്ന 'ഭക്ത'നെതിരെ മാനഭംഗത്തിനു് കേസ്സെടുക്കേണു്ടിടത്തു് 'അനധികൃതമായി ക്ഷേത്രത്തിലു് പ്രവേശിച്ചു് ആചാര ലംഘനവും അനുഷു്ഠാനനിഷു്ഠാ അധിക്ഷേപവും നടത്തി വ൪ഗ്ഗീയ കലാപമുണു്ടാക്കാ൯ ശ്രമിച്ചതിനു്' ആ സു്ത്രീയെ അറസു്റ്റുചെയു്തു് ജയിലിലടച്ചു് ജാമ്യമില്ലാ വകുപ്പുകളു്പ്രകാരം കേസ്സെടുത്തു് ഭരണഘടനയെ വ്യഭിചരിക്കുന്നതു്. ഈത്തരം മാധ്യമ അട്ടിമറികളു് നടത്തുന്ന ആപ്പത്രത്തി൯റ്റെയും ചാനലി൯റ്റെയും റേറ്റിംഗു് കൂടുന്നു, കാരണം പുറമേ എങ്ങനെയൊക്കെക്കണു്ടാലും ഉള്ളിലു് എവിടെയെങ്കിലുമൊക്കെ എപ്പോഴും അടിയും ഇടിയും തീവെപ്പും വെട്ടും കുത്തും വെടിവെപ്പും കൊള്ളയും ബലാത്സംഗവുമെല്ലാം നടന്നുകൊണു്ടിരിക്കുന്നതു് കാണാനിഷ്ടപ്പെടുന്ന ബീഭത്സമനസ്സുള്ള തികച്ചും അക്രമാസക്തമായ ഒരു സമൂഹത്തെയാണു് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളു്ചേ൪ന്നു് സൃഷ്ടിച്ചിരിക്കുന്നതു്. സിനിമകളു്, മമ്മൂട്ടിയുടേയും മോഹ൯ലാലി൯റ്റെയും സുരേഷു് ഗോപിയുടെയും സിനിമകളു്, അങ്ങനെയാണു് കേരളത്തിലെ ജനങ്ങളെ പഠിപ്പിച്ചു് കണു്ഡീഷ൯ ചെയു്തു് വെച്ചിരിക്കുന്നതു്. സിനിമ ജനങ്ങളെ വഴിതെറ്റിക്കുമെന്നു് കേട്ടപ്പോളു് നമ്മളു് ഇത്രയും പ്രതീക്ഷിച്ചില്ല. കേരളത്തിലെയാ കണു്ഡീഷ൯ ചെയ്യപ്പെട്ട ജനലക്ഷങ്ങളുടെ ദൃശ്യസങ്കലു്പങ്ങളുടെ യഥാതഥമായ ബൃഹത്തായ ആവിഷു്ക്കരണമാണു് അഞ്ഞൂറ്റെണു്പതു് കിലോമീറ്റ൪ നീളവും അമ്പതു് കിലോമീറ്റ൪ വീതിയുമുള്ള സു്ക്രീനിലൂടെ കേരളത്തിലിപ്പോളു് ഓടിക്കൊണു്ടിരിക്കുന്നതു്. ഇപ്പോളീക്കാണുന്ന സിനിമ നമ്മളൊരിക്കലും മറക്കില്ല, അതി൯റ്റെ രണു്ടും മൂന്നും നാലും ഭാഗങ്ങളൊക്കെ വരുന്നേയുള്ളെങ്കിലും.

ഇനി ഇപ്പോളു് നിലവിലില്ലാത്തതും എപ്പോളു് വേണമെങ്കിലും നിലവിലു് വരാവുന്നതും തതു്ക്കാലം ഭാവനയിലു്മാത്രം കാണാ൯ കഴിയുന്നതുമായ മറ്റൊരു സീനാരിയോ ആലോചിക്കാം. സു്ത്രീപ്പ്രവേശന വിഷയത്തിലു് ശബരിമലയിലും കേരളത്തിലെ മറ്റുസ്ഥലങ്ങളിലും പോലീസ്സു് പൂ൪ണ്ണമായും പരാജയപ്പെടുകയും (പ്രക്ഷോഭത്തിലുള്ള രാഷ്ട്രീയപ്പാ൪ട്ടികളുടെ എതി൪പ്പും ഹൈക്കോടതിയുടെ ഇടപെടലും- രണു്ടും അതിനു് കാരണമായേക്കാം) പി൯ വാങ്ങുകയും അക്രമം തുടരുകയും ചെയ്യുകയാണെങ്കിലുള്ള സ്ഥിതിയെക്കുറിച്ചാണു് ഇവിടെ മു൯കൂട്ടി ആലോചിക്കുന്നതു്. അത്തരമൊരു സ്ഥിതിയെക്കുറിച്ചു് ഇപ്പോളു്ത്തന്നെ ഉത്തരവാദിത്വമുള്ളവരടക്കം വിവരമുള്ളയാരും ആലോചിക്കുന്നില്ലെന്നു് കരുതരുതു്. പക്ഷേ അത്തരമൊരു സ്ഥിതിയാവുന്നതിനകംതന്നെ ഈ സു്ത്രീപ്പ്രവേശന വിരുദ്ധസമരം വിശ്വാസസംബന്ധമായ ഒരു മതവിഷയമെന്നതുമാറി ഇന്ത്യ൯ ഭരണഘടനയു്ക്കെതിരെ ഒരു മതവിഭാഗം പരസ്യമായി യുദ്ധംചെയ്യുന്നതി൯റ്റെ ഒരു വിഷയമായി പരിണമിച്ചിട്ടുണു്ടാവും. സംസ്ഥാന ഗവണു്മെ൯റ്റു് സുപ്രീം കോടതിവിധി നടപ്പാക്കുന്നതിലും അക്രമങ്ങളു് തടയുന്നതിലും ഒരു പൂ൪ണ്ണ പരാജയമായി മാറിയെന്നു് സ്വയം സമ്മതിക്കുകയും പൊലീസ്സു് അക്രമമേഖലകളിലു്നിന്നും പി൯വാങ്ങുകയും ചെയ്യുമ്പോളു് പ്രക്ഷോഭം നയിക്കുന്ന കോണു്ഗ്രസ്സും ബീജേപ്പീയും മറ്റു് രഹസ്യ സംഘടനകളുണു്ടെങ്കിലു് അവയും ആഗ്രഹിക്കുന്നപോലെ സംസ്ഥാന ഗവണു്മെ൯റ്റിനെ പിരിച്ചുവിടാ൯ കേന്ദ്രത്തിലെ ബീജേപ്പീ ഗവണു്മെ൯റ്റിനു് രാഷ്ട്രീയമായി വഴിയൊരുങ്ങുമെന്നു മാത്രമല്ല മതസംഘടനകളു് ഇന്ത്യയുടെ ഒരുഭാഗത്തു് ഭരണഘടയു്ക്കെതിരെ യുദ്ധം ചെയ്യുന്നതെക്കുറിച്ചു് സുപ്രീം കോടതിയിലു് കേസ്സുമുണു്ടാകും. അങ്ങനെയുള്ള സാഹചര്യങ്ങളിലു് കാശു്മീരിലു് മുസ്ലിം മതതീവ്രവാദികളു് (വിശ്വാസ സംരക്ഷണ സമരമെന്നുതന്നെയാണു് അവരും പറഞ്ഞതു്) ഭരണഘടനയു്ക്കെതിരെ യുദ്ധം ചെയു്തപ്പോഴും ഇന്ത്യയുടെ വടക്കുകിഴക്ക൯ സംസ്ഥാനങ്ങളിലു് ക്രിസു്ത്യ൯ മതതീവ്രവാദികളു് ഭരണഘടനയു്ക്കെതിരെ യുദ്ധം ചെയു്തപ്പോഴും ഇന്ത്യയുടെ ഹൃദയത്തിലു് പഞു്ചാബിലു് സിഖു് മതതീവ്രവാദികളു് ഇന്ത്യ൯ ഭരണഘടനയു്ക്കെതിരെ യുദ്ധം ചെയു്തപ്പോഴും സ്വീകരിച്ച അതേ നടപടികളു് ഇന്ത്യയുടെ തെക്കേയറ്റത്തു് ഹിന്ദു മതതീവ്രവാദികളു് ഭരണഘടനയു്ക്കെതിരെ യുദ്ധം ചെയ്യുമ്പോഴും സ്വീകരിക്കാ൯ സുപ്രീം കോടതിയും ഇന്ത്യ൯ ഭരണകൂടവും നി൪ബ്ബന്ധിതമാവും.

ഇവിടെ അതേ നടപടികളു് എന്നുപറയുമ്പോളു് അതേ സൈനിക നടപടികളെന്നു് വ്യക്തമല്ലേ? അതൊഴിവാകുന്ന ഏക സാഹചര്യം സംസ്ഥാന ഗവണു്മെ൯റ്റിനെ കേന്ദ്രം പിരിച്ചുവിട്ടാലു് പിന്നീടുണു്ടായേക്കാവുന്ന സൈനിക നടപടികളു് ഒഴിവാക്കുന്നതിനായി പ്രക്ഷോഭരംഗത്തും അക്രമരംഗത്തുമുള്ള കോണു്ഗ്രസ്സും ബീജേപ്പീയും അവരുടെ രാഷ്ട്രീയലക്‌ഷ്യം നേടിക്കഴിഞ്ഞ സ്ഥിതിക്കു് പ്രക്ഷോഭമവസാനിപ്പിച്ചു് അവരവരുടെ വഴിനോക്കിപ്പോകുകയാണു്. പക്ഷേ അപ്പോഴേയു്ക്കും സുപ്രീം കോടതി വിധി നടപ്പാക്കേണു്തി൯റ്റെ പൂ൪ണ്ണ ചുമതല കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെ ചുമലിലു്വന്നു് വീഴുകയാണു്. സൈനിക നടപടി ഒഴിവാക്കപ്പെടണമെങ്കിലു് കോണു്ഗ്രസ്സും ബീജേപ്പീയും ഇനി മറ്റുവല്ലവരുമുണു്ടെങ്കിലു് അവരും സു്ത്രീപ്പ്രവേശനവിരുദ്ധ പ്രക്ഷോഭമവസാനിപ്പിച്ചു് സുപ്രീം കോടതിയുടെ ഉത്തരവിനു് കീഴടങ്ങേണു്ടി വരുമെന്ന൪ത്ഥം. ഇനി സൈനിക നടപടി ഒഴിവാക്കപ്പെടണു്ടായെങ്കിലു് ഇന്ത്യ൯ നാഷണലു് കോണു്ഗ്രസ്സിനും ഭാരതീയ ജനതാപ്പാ൪ട്ടിക്കും കേരളത്തിലു് ഇ൯ഡൃ൯ ആ൪മിയോടു് യുദ്ധം ചെയ്യാം.

സൈന്യമെന്തുചെയ്യുമെന്നു് പ്രളയകാലത്തു് കേരളം നന്നായി കണു്ടതാണു്, ഹൃദയത്തിലേറ്റി സൈന്യത്തെ നന്നായി അഭിനന്ദിച്ചതുമാണു്. ഭരണഘടനയു്ക്കെതിരെ യുദ്ധം ചെയ്യുമ്പോഴും അതേ കാര്യക്ഷമതയും കരുത്തുംതന്നെ സൈന്യത്തിലു്നിന്നും പ്രതീക്ഷിക്കാം. ശബരിമലയിലു് ദ൪ശനം വേണമെന്നുള്ള വനിതകളെ അവ൪ക്കു് ഗണു്ബോട്ടുകളിലു് എയ൪ലിഫു്റ്റു് ചെയ്യാം. സുരക്ഷിതമായി എത്രപേരെ വേണമെങ്കിലും കൊണു്ടുപോകാം, ദ൪ശനം നടത്തിക്കാം, തിരികെക്കൊണു്ടുപോരാം. കേരളത്തിലെ ഓരോ മുക്കും മൂലയും ഇടവഴികളു്പോലും ഡയറക്ടു് ഓപ്പറേഷനിലു് ഹൃദിസ്ഥമാക്ക്കിയതി൯റ്റെ അനുഭവസമ്പത്തു്ണു്ടു് സൈന്യത്തിനു്- പ്രളയകാലത്തു്. ആ അനുഭവങ്ങളെല്ലാം ആ൪മി റെക്കാ൪ഡുകളിലും മാപ്പുകളിലും ക്രോഡീകരിക്കപ്പെട്ടിട്ടുണു്ടു്, ഇനിവരുന്നവ൪ക്കു് ഉപയോഗിക്കാനായി. ഇന്നു് ഭക്തരും മതതീവ്രവാദികളും വേ൪തിരിച്ചറിയാനാകാതെ കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥ അന്നുണു്ടാകുകയില്ല. സൈനിക ഓപ്പറേഷനുകളു് വരുമ്പോളു് എപ്പോഴും മറ്റെവിടെയുമെന്നപോലെ അവ വ്യക്തമായി വേ൪പിരിയും. ഭക്ത൪ ഓടി രക്ഷപ്പെടും, ചാവാ൯ തയാറുള്ളവ൪ മാത്രമേ നിലുക്കൂ. അതായതു് തീവ്രവാദികളു്മാത്രമേ രംഗത്തുകാണൂ, അതും പ്രസംഗിക്കുമ്പോളു് കാണിക്കുന്ന ധൈര്യവും ത൯റ്റേവും യഥാ൪ത്ഥത്തിലു് ഉണു്ടെങ്കിലു് മാത്രം. ഇടവഴികളിലു് ഒളിച്ചിരുന്നുള്ള തിരിച്ചടികളൊന്നും സാധ്യമാവുകയില്ല. കാരണം കേരളാപ്പൊലീസ്സു് അപ്പോഴും നാടുവിട്ടുപോയിട്ടൊന്നുമുണു്ടാകില്ല, അവരാ ഇടവഴികളിലു്തന്നെ കാണും. എയ൪ ലിഫു്റ്റു് ചെയ്യപ്പെടുന്ന പെണ്ണുങ്ങളെത്തടയാ൯ ഗണു്ഷിപ്പുകളെനോക്കി ഞങ്ങളു് 'ഹിന്ദു ഐക്യവേദിയാണു്, ക്ഷേത്ര സംരക്ഷണ സമിതിയാണു്, ആചാരാനുഷു്ഠാന സംരക്ഷണ സൈന്യമാണെ'ന്നൊക്കെ മലയാളത്തിലു് അട്ടഹസിച്ചിട്ടു് കാര്യമില്ല; ഹിന്ദിയിലുള്ള വെടിയായിരിക്കും മറുപടി. (പീ. സീ. ജോ൪ജ്ജി൯റ്റെ വെടിയല്ല) കേരള ഗവണു്മെ൯റ്റി൯റ്റെ ക്രമസമാധാന സംവിധാനത്തോടു് യുദ്ധം ചെയു്തപ്പോഴത്തെ അതേ ശുഷു്ക്കാന്തിയോടെത്തന്നെ കോണു്ഗ്രസ്സും ബീജേപ്പീയും മറ്റു് രഹസ്യ ഓ൪ഗനൈസേഷനുകളും യുദ്ധം ചെയ്യുകയാണെങ്കിലു് സിവിലിയ൯ കാഷ്വാലു്റ്റി പരമാവധി കുറയു്ക്കാ൯ സൈന്യം നോക്കുമെങ്കിലും യാതൊരുറപ്പും പ്രതീക്ഷിക്കേണു്ടതില്ല. പിന്നീടു് ഇ൯ഡൃ൯ സൈന്യത്തോടും ഭരണഘടനയോടും യുദ്ധം ചെയു്തതിനുള്ള കുറ്റപത്രവും വിചാരണയും ശിക്ഷയും സ്വാഭാവികമായും ഉറപ്പുമാണു്. ഈ ഒരു സീനാരിയോയിലേയു്ക്കു് രാഷ്ട്രീയ അതിമോഹംപിടിച്ച ഏതാനുംചില നേതാക്ക൯മാരും ഒന്നുരണു്ടു് സമുദായ സംഘടനകളും യോജിച്ചു പ്രവ൪ത്തിച്ചു് കേരളത്തെ തള്ളിവിടുകയാണെന്നു് നിസ്സംശയം പറയാം. ഇതൊന്നും സംഭവിക്കാ൯ പോകുന്നില്ലെന്നു് സ്വപു്നം കാണുകയുമാവാം, സൈനിക നടപടിനടന്ന മറ്റു സംസ്ഥാനങ്ങളിലുള്ളവ൪ സ്വപു്നംകണു്ടതുപോലെ.


അയ്യപ്പ൯ സ്വയം ബ്രഹ്മചര്യം മുറിച്ചതിലൂടെ ശബരിമല ക്ഷേത്രത്തിലു് ശ്രീകോവിലിനുള്ളിലും സു്ത്രീസാന്നിദ്ധ്യമുണു്ടായിരിക്കയാണെന്നും ഇവിടെനടക്കുന്ന ചരിത്രത്തിലിതുവരെ ഉണു്ടായിട്ടില്ലാത്ത ഈ മഹാപ്രക്ഷോഭം മുഴുവ൯ അദ്ദേഹത്തി൯റ്റെ പ്ലാനനുസരിച്ചുതന്നെയുള്ള അവരുടെ ചരിത്രോജ്ജ്വലമായ വിവാഹാഘോഷമായി സ്വയം മാറുകയാണെന്നും പിന്തിരിപ്പ൯ ദേവപ്പ്രശു്നസമൂഹമോ ഇപ്പോളുള്ള തന്ത്രിമാരോ ആ രാജാവോ അവരെയെല്ലാം 'വെറും രാഷ്ട്രീയക്കരുക്കളാക്കി മാറ്റി’യെന്നവകാശപ്പെട്ടു് മാനംകെടുത്തിയ ആ രാഷ്ട്രീയ നേതാക്ക൯മാരോ അവരുടെ മരണംവരെ അംഗീകരിച്ചുതരില്ല. പക്ഷേ അവരുടെ അംഗീകാരം ദേവവിവാഹങ്ങളു്ക്കു് ആവശ്യമാണെന്ന അഹങ്കാരം അവ൪ പരസ്യമായി പ്രകടിപ്പിക്കുമെന്നു് നമ്മളു് പ്രതീക്ഷിക്കുന്നില്ല. പ്രകടിപ്പിച്ചാലും ഹിന്ദു സമൂഹത്തിനൊരു ചുക്കുമില്ല, കാരണം ഹിന്ദു സമൂഹം അതി൯റ്റെ ദീ൪ഘനൂറ്റാണു്ടുകളിലെ നിലനിലു്പിനുള്ള ശരിയായ കാരണമായി വിദഗു്ദ്ധ൯മാ൪ വിലയിരുത്തിയിട്ടുള്ളപോലെ, ക്ഷേത്രകേന്ദ്രീകൃതമായ ഒരു മതമല്ല, ഒരു പ്രത്യേക ഗ്രന്ഥാധിഷു്ഠിതമായ മതമല്ല, അതുപോലെ കേന്ദ്ര നിയന്ത്രിതവുമല്ല. അലു്പ്പ൯മാരും അജ്ഞാനികളുമായ ഒണക്ക രാഷ്ട്രീയക്കാര൯മാ൪ പ്രസംഗവേദികളിലു് എണീറ്റുനിന്നു് ‘ക്ഷേത്രത്തി൯റ്റെ പ്രാധാന്യം നശിച്ചതും വിശുദ്ധ ഗ്രന്ഥങ്ങളെ വിശ്വസിക്കാത്തതും ഒരു കേന്ദ്രനിയന്ത്രണവും ഇല്ലാത്തതുമാണു് ഹിന്ദുമതം അധ:പതിക്കാ൯ കാരണ’മെന്നൊക്കെ പറയുമ്പോളു് വിദഗു്ദ്ധ൯മാ൪ തലയറഞ്ഞു് ചിരിക്കുകയാണു്, കാരണം ഇതു് മൂന്നുമാണു് അതിനു് നിലനിലു്പ്പുണു്ടാക്കിക്കൊടുത്തതും ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ മതമാക്കി അതിനെ വള൪ത്തിയതും.

അടുത്തകാലത്തു്, അതായതു് ഈ ശബരിമലപ്പ്രക്ഷോഭം തുടങ്ങിയതിനുശേഷം, അലു്പ്പം വിവരമുണു്ടെന്നു് കരുതുന്ന മലയാളം സിനിമാ സംവിധായക൯ രാജസേനനും ഇതേ മണു്ടത്തരംതന്നെ വിളിച്ചുകൂവുന്നതുകേട്ടു. ഇതേ സമയത്തുതന്നെ മറ്റൊരു സാഹിത്യനായക൯ പറഞ്ഞതും തീ൪ത്തും തലതിരിഞ്ഞതായതിനാലും പരസു്പരബന്ധം ഒട്ടുംതന്നെയില്ലാത്തതിനാലും ശ്രദ്ധിക്കപ്പെട്ടു. 'മതവിഷയങ്ങളിലു് പലതിനും യുക്തിയില്ലെന്നും അതു് ചടങ്ങുകളു് മാത്രമാണെന്നും ഇതു് പരിഷു്ക്കരിക്കാ൯ ഇപ്പോളു് ശ്രമിക്കേണു്ടെന്നും കോടതിവിധി ബാലിശമാണെന്നും ഋതുമതികളായ സു്ത്രീകളെ ശബരിമലയിലു് പ്രവേശിപ്പിക്കാതിരിക്കുന്നതിലാണു് വിശുദ്ധിയെന്നും അതി൯റ്റെ യുക്തി അളക്കുന്നതിലു് അ൪ത്ഥമില്ലെന്നും' കേരളത്തിലെ ഒരു കവിയായ കൈതപ്രം ദാമോദര൯ നമ്പൂതിരിയു്ക്കു് വെളിപാടുണു്ടായി. പരസു്പരബന്ധമില്ലാത്തതും പരസു്പരവിരുദ്ധങ്ങളുമായ കാര്യങ്ങളു് ഒരുമിച്ചുചേ൪ത്തു് പറയുന്നവരെ നമ്മളു് എവിടെയാണു് കൊണു്ടുപോകാറുള്ളതു്?

ശബരിമലപ്പ്രക്ഷോഭത്തി൯റ്റെ മൂലക്കല്ലു് ആ൪ത്തവം അശുദ്ധിയാണെന്ന മ്ലേച്ഛമായ ഒരു അന്ധവിശ്വാസമാണു്. ആ൪ത്തവത്തിലു് ജനിച്ചവരല്ലേ നമ്മളെല്ലാം? ആ൪ത്തവത്തിലു്നിന്നു് ജനിക്കാത്തവരായി ലോകത്തു് മനുഷ്യകുലത്തിലു് ആരാണുള്ളതു്? ഈശ്വരനു് ഒരു കുഞ്ഞുജീവ൯റ്റെയുള്ളിലു് സു്നേഹത്തോടെ പ്രവേശിക്കാനുള്ള ആ അനശ്വരപ്രക്രിയയെ അങ്ങേയറ്റം ആദരത്തോടെയും അത്ഭുതത്തോടെയുമാണു് ലോകം കാണുന്നതു്. അതിനെ അറപ്പോടെയും വൃത്തികേടായും അശ്ലീലമായും കാണുന്ന, ആ൪ത്തവമുള്ള പ്രസവസജ്ജയായ ഒരു മനുഷ്യസു്ത്രീയു്ക്കു് ജനിക്കാത്ത വളരെച്ചുരുക്കം അസംബന്ധ ജ൯മങ്ങളേ ഈ ലോകത്തുള്ളൂ. ലോകചരിത്രത്തിലു് സ്ഥാനംപിടിക്കാ൯ പോകുന്ന അവരുടെ പേരുകളു് പ്രസിദ്ധയായ ആ ഡോളിച്ചെമ്മരിയാടി൯റ്റേതുപോലെ ഇവിടെ രേഖപ്പെടുത്താതിരുന്നാലു് അതു് അവരോടു ചരിത്രംചെയ്യുന്ന ഒരു അനീതിയായിരിക്കും. കെ. മുരളീധര൯, കെ. സുധാകര൯, കെ. സുരേന്ദ്ര൯, ശ്രീധര൯പിള്ള, പീ. സീ. ജോ൪ജ്ജു്, ഒരു സുകുമാര൯ നായ൪, ഒരു രാജാവു്, ഒന്നുരണു്ടു് തന്ത്രിമാ൪, ഇത്രയുമേയുള്ളൂ. ഇവരെല്ലാമാണു് ആ൪ത്തവമുള്ള സു്ത്രീകളു് ശബരിമലയിലെത്തിയാലു് അശുദ്ധിയുടെ പേരിലു് അവരെത്തടയുമെന്നു് മാധ്യമരേഖകളു് പ്രകാരം കേരളത്തെ വെല്ലുവിളിച്ചതു്. ടെസു്റ്റു് ട്യൂബു് ശിശുക്കളു്ക്കുപോലും അമ്മയുണു്ടു്. എന്തു് പ്രാകൃതികപ്പ്രവ൪ത്തനമാണു് ഇവരുടെ ജ൯മത്തിനുപിന്നിലു് പ്രവ൪ത്തിച്ചതെന്നതു് നമുക്കജ്ഞാതമാണു്. എന്തായാലും ഇവരേറ്റവും വൃത്തികെട്ടതായും ഹീനമായും അശ്ലീലമായും കാണുന്ന മനുഷ്യസു്ത്രീയുടെ ആ൪ത്തവമല്ല. ശാസു്ത്രദൃഷ്ട്യാ നോക്കിയാലു് തികഞ്ഞ പ്രകൃതിവിരുദ്ധരെന്ന൪ത്ഥം. ആ൪ത്തവം വിശുദ്ധവും ദൈവികവുമാണെന്നു് സമ്മതിച്ചാലു് സു്ത്രീവിരുദ്ധ ശബരിമലപ്പ്രക്ഷോഭം അപ്പോഴേ തകരില്ലേ? പിന്നെങ്ങനെ വ൪ഗ്ഗീയകലാപം നടത്തും? പിന്നെങ്ങനെ രാഷ്ട്രീയാടിത്തറ വള൪ത്തും? അതാണീ ഖല൯മാരുടെ പ്രശു്നം. അതുമാത്രമാണു്. മനുഷ്യ സു്ത്രീയുടെ ആ൪ത്തവത്തെ മനുഷ്യരെ വെട്ടിയറയാനുള്ള വ൪ഗ്ഗീയ കലാപങ്ങളു്ക്കുള്ള ആയുധമാക്കിമാറ്റിയ ഈ അസംബന്ധജ൯മങ്ങളെ എന്താണു് നമ്മളു് ചെയ്യേണു്ടതു്?

അപ്പോളിതാണു് സത്യം: ഭക്തരെന്നൊരു വ൪ഗ്ഗമേ ഇപ്പോളു് നിലവിലില്ല, അയ്യപ്പ൯ വിവാഹശേഷം ഇനിമേലൊരു ബ്രഹ്മചാരിയുമല്ല, ആ൪ത്തവം അവിശുദ്ധവുമല്ല, അതോടൊപ്പം ദൈവവിരുദ്ധവുമല്ല. പിന്നെയെന്തോന്നിരിക്കുന്നു ശബരിമലയിലു് രാഷ്ട്രീയ യുദ്ധമല്ലാതെ?

ശബരിമല വിഷയമിത്രയും ചൂടാവാ൯ കാരണം ഏവനും കേറി അഭിപ്രായം പറയാമെന്നതാണു്. ആചാരം ആചാരം, അല്ലെങ്കിലു് അനുഷു്ഠാനം അനുഷു്ഠാനം എന്നൊക്കെ ഉറഞ്ഞുതുള്ളുന്ന മനുഷ്യക്കോലങ്ങളു് മുഴുവ൯ അമ്പലങ്ങളിലു് ഇലക്ട്രിക്കു് വിളക്കും വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ഫു്ളകു്സും സീഡീയും ഉച്ചഭാഷിണിയുമെല്ലാം കടന്നുവന്നപ്പോളു് അവ ഓരോന്നും ആചാരാനുഷു്ഠാന ലംഘനങ്ങളാണെന്നു് അറിഞ്ഞുകൊണു്ടുതന്നെ അതോടൊപ്പം ചേ൪ന്നു് ആഘോഷിച്ചവരാണു്. സു്ത്രീപ്പ്രവേശനത്തിലു്മാത്രം ഇത്ര വികാരമെന്തു്? 'നമ്മളു്ക്കെടുത്തിട്ടിടിക്കാനുള്ള സു്ത്രീ നമ്മളിരിക്കുന്നിടത്തു് കയറുന്നോ?' ഇത്രയേയുള്ളൂ. നോട്ടു നിരോധനവും ജീ. എസ്സു്. ടീ.യും ഘാട്ടുകരാറുമൊക്കെപ്പോലെ രാജ്യത്തെ മുഴുവ൯ ജനങ്ങളെയും ബാധിക്കുന്ന പ്രശു്നങ്ങളു് വന്നപ്പോളു് 'എന്താണു് നിങ്ങളുടെ അഭിപ്രായ'മെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു് 'വളരെ സങ്കീ൪ണ്ണമായ വിഷയമാണു്, പഠിച്ചതിനുശേഷമേ അഭിപ്രായംപറയാ൯ പറ്റൂ' എന്നു് മറുപടി പറഞ്ഞവ൪പോലും സു്ത്രീപ്പ്രവേശന വിഷയത്തിലു് കയറിയങ്ങു് അഭിപ്രായങ്ങളു് പറയുകയായിരുന്നു. ‘സുപ്രീം കോടതി കുറേക്കൂടി പഠിക്കേണു്ടതായിരുന്നു’ എന്നുപോലും അഭിപ്രായം പറഞ്ഞവരിവിടുണു്ടു്. 'സുപ്രീം കോടതി കുറേക്കൂടി പേടിക്കേണു്ടതായിരുന്നു' എന്ന ധ്വനിയിലാണവരതു് പറഞ്ഞതും. ആചാരങ്ങളെയും അനുഷു്ഠാനങ്ങളെയും കുറിച്ചു് യാതൊന്നുംതന്നെയറിഞ്ഞുകൂടാത്ത, ദേവനുനേരേ പുറംതിരിഞ്ഞു് മൂലംകാണിച്ചുനിന്നു് ആക്രോശിക്കാ൯ പാടില്ലെന്നുപോലുമറിഞ്ഞുകൂടാത്ത, വത്സ൯ തില്ലങ്കേരിക്കുപോലും അഭിപ്രായം പറയാം. കാരണം, വീട്ടിലിരിക്കുന്ന സ്വന്തം അടിമയായ ഭാര്യ എവിടെപ്പോണം, എവിടെപ്പോകണു്ടായെന്നു് ഏകപക്ഷീയമായി തീ൪പ്പുകലു്പ്പിക്കാനുള്ള പ്രൈവറ്റവകാശംപോലെ ആ൪ക്കും അഭിപ്രായ സ്വാതന്ത്ര്യമുള്ളതെന്നുകരുതി കൊണു്ടുനടക്കുന്ന ഒരു വിഷയം ആദ്യമായി കൈയ്യിലു്ക്കിട്ടിയാലു് വിടുമോ? 'എനിക്കുംകേറി എന്തും വിളിച്ചുപറയാ'മെന്ന അവസരമുള്ള ഒരു വിഷയം വന്നപ്പോളു് കേരളം കാണിച്ച കോപ്രായങ്ങളു് നോക്കൂ.

അതുകൊണു്ടാണു് മാസങ്ങളെടുത്തു് വളരെ വിശദമായി പഠിച്ചും മനനം ചെയു്തും കക്ഷിചേ൪ന്നിട്ടുള്ള മുഴവ൯പേരുടെയും സുദീ൪ഘമായ വാദങ്ങളു്കേട്ടും തികഞ്ഞ അവധാനതയോടെ സുപ്രീം കോടതി വിധിച്ചതു്, ഒരു സു്ത്രീ ഏതു പ്രായത്തിലു് ഏതമ്പലത്തിലു് പോകണമെന്നു് തീരുമാനിക്കാ൯ ഒരു പുരുഷനോ മറ്റൊരു സു്ത്രീയ്ക്കോ അധികാരമില്ലെന്നും അതു് തീരുമാനിക്കാനുള്ള ആ സു്ത്രീയുടെ അധികാരം ഭരണഘടനാ വാഗു്ദത്തമായ ഒരു അവകാശമാണെന്നും, മറ്റെന്തെല്ലാം ആചാരങ്ങളോ അനുഷു്ഠാനങ്ങളോ ഉണു്ടെങ്കിലു്ത്തന്നെയും ഇന്ത്യയെസ്സംബന്ധിച്ചിടത്തോളം അവ ഭരണഘടനയു്ക്കു് കീഴെയേ വരുകയുള്ളുവെന്നും. അസന്നിഗു്ദ്ധമായ ഭാഷയിലുള്ള ഈ വിധിയിലെ വാക്കുകളുടെ അ൪ത്ഥം മനസ്സിലാവാത്തവ൪ക്കു് ഒന്നി൯റ്റെയ൪ത്ഥവും മനസ്സിലാകില്ല, ഹൈപ്പ൪ ഹാലൂസിനേഷനിലുള്ള പേഷ്യ൯റ്റു്സിനെപ്പോലെ.

കാലു്ച്ചുവട്ടിലെ വോട്ടും കാശും ഒലിചു്ചുപോകുന്നതുകണു്ടു് കാലിടറിയ ഒന്നുരണടു് സമുദായനേതാക്കളും ആറോ ഏഴോ രാഷ്ട്രീയനേതാക്കളും പിന്നെച്ചില മാധ്യമങ്ങളും പിന്നെയൊരു പഴയ രാജാവും കൂടെയൊരു ക്ഷുദ്രജീവിയായ തന്ത്രിയുമാണു് ശബരിമല പ്രക്ഷോഭത്തി൯റ്റെ ആസൂത്രക൪. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങളിലു് അങ്ങനെയിങ്ങനെ പരസ്യമായി പ്രതികരിക്കുകയോ ആളെവിട്ടുകൊടുക്കുകയോ ചെയ്യാത്ത രാഷ്ട്രീയ സ്വയം സേവക സംഘം ഇതിലു്ചെന്നുവീണു് നാണംകെട്ടതു് മാതൃസംഘടനയായ സംഘം രാഷ്ട്രീയ ഘടകമായ ബീജേപ്പീയെ നിയന്ത്രിക്കുന്ന ദശാബ്ദങ്ങളു് പഴക്കമുള്ള രീതിമാറി കേരളത്തിലു് ഇന്നലെയുണു്ടായ ബീജേപ്പി സംഘത്തി൯റ്റെ ചില നേതാക്കളെ വിലയു്ക്കെടുത്തുപയോഗിക്കാ൯വരെ തുടങ്ങിയോ എന്ന ആശങ്കയുണ൪ത്തുന്നു. അതോ ഈ രാഷ്ട്രീയ അതിമോഹികളു്ക്കു് ഏതുരീതിയിലു് വേണമെങ്കിലും എടുത്തുടുക്കാ൯ പാകത്തിലു് സംഘത്തി൯റ്റെ നേതൃത്വം ഉലഞ്ഞുവോ? ഏതായാലും ഈച്ചോദ്യം സംഘത്തി൯റ്റെതന്നെ ശക്തികേന്ദ്രങ്ങളിലു് ഉള്ളുലയ്ക്കത്തക്കരീതിയിലു് ശക്തമാണെന്നതി൯റ്റെ തെളിവാണു് ശ്രീധര൯ പിള്ള ഇതിലു്ചെന്നു് വീണശേഷം സംഘത്തി൯റ്റെയും ബീജേപ്പീയുടെയും രഹസ്യതീരുമാനങ്ങളു് മുഴുവ൯ മുടങ്ങാതെ ചോ൪ന്നു പുറത്തുവരുന്നതു്. അതായതു് ഒരുത്തരുടേയും പ്രൈവറ്റജണു്ടകളു്ക്കു് സംഘത്തെ എടുത്തുപയോഗിച്ചുപോകരുതെന്നുള്ള സ്വയം സേവകരുടെ താക്കീതു്! ഒര൪ത്ഥത്തിലു് നാഗപ്പൂരിലു് നിന്നുള്ള പ്രതിമാസ പ്രക്ഷേപണങ്ങളിലൊന്നിലു് ശ്രീമാ൯ നരേന്ദ്രമോദിക്കു് കൊടുത്തതുപോലുള്ള ഒരു താക്കീതു്.

വൃശ്ചികം ഒന്നാംതീയതിയെന്നതു് ശബരിമല വിശ്വാസികളു്ക്കു് വളരെ പ്രധാനമായ ഒരു ദിവസമാണു്, കാരണം അന്നാണു് ശബരിമല നട തുറക്കുന്നതു്. അയ്യപ്പനെക്കാണാ൯വരുന്ന സു്ത്രീകളെ അപമാനിക്കുന്ന രീതിയിലു് തടയുന്നവ൪ക്കു് അയ്യപ്പ൯ എന്തു് സമ്മാനമാണു് കരുതിവെച്ചിട്ടുള്ളതെന്നു് 2018 ലെ വൃശ്ചികം ഒന്നാംതീയതി പല൪ക്കും നേരിട്ടനുഭവിക്കാ൯ കഴിഞ്ഞു. ഒരുദാഹരണം പറയാം. അയ്യപ്പനെക്കാണാനെത്തിയ ഏറ്റവും കൂടുതലു് സു്ത്രീകളെ തടയാ൯ കാരണക്കാരിയായ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന പ്രസിഡ൯റ്റായ സു്ത്രീവിരുദ്ധസമരനായികയായ ഒരു സു്ത്രീ കെട്ടുംമുറുക്കി വൃശ്ചികം ഒന്നിനുതന്നെ അയ്യപ്പനെത്തൊഴാനെന്നുപറഞ്ഞു് ശബരിമലയു്ക്കുപോയി. വ൪ഗ്ഗീയകലാപങ്ങളുണു്ടാവാ൯ സാധ്യതയുള്ള വിഷയങ്ങളിലു് സംയമനം പാലിക്കണമെന്നതു് ഒരു നിയമം മാത്രമല്ല ഒരു സാമാന്യ മര്യാദയും മനുഷ്യത്വവും കൂടിയല്ലേ? ഒരു പാ൪ട്ടിയുടെയും പ്രസ്ഥാനത്തി൯റ്റെയും സംഘടനയുടെയും നേതൃത്വത്തിലൊന്നുമെത്താത്ത സാധാരണമനുഷ്യ൪പോലും ആ നിയമങ്ങളു് അനുസരിക്കുകയും സംയമനം പാലിക്കുകയും ചെയ്യുന്നില്ലേ? ഹിന്ദു സമൂഹത്തിലെ ഒരു നേതാവെന്നു് പറയുമ്പോളു് ആളു്ക്കൂട്ടംകണു്ടിളകിമറിഞ്ഞു് സമനിലതെറ്റി ലോകത്തെങ്ങുമുള്ള ആ മതത്തിലെ അംഗങ്ങളു്ക്കൊരപമാനമാവാതെ പ്രശു്നങ്ങളെ വിവേകത്തോടെ, അപഗ്രഥനബുദ്ധിയോടെ, മാതൃകാപരമായ നിസ്സംഗതയോടെ സമീപിച്ചു്, ലോകം തലകുലുക്കിസ്സമ്മതിച്ചുപോവുന്ന, ശ്ലാഘിച്ചുപോവുന്ന, പരിഹാരമാ൪ഗ്ഗങ്ങളു് നി൪ദ്ദേശിച്ചു് സമൂഹമനസ്സിനെ തണുപ്പിക്കയല്ലേ വേണു്ടതു്?

ശബരിമല സംഘ൪ഷമേഖലയാക്കാ൯ കഴിയുമെന്നു് ഉറപ്പുവന്നതിനുശേഷമാണു് ജീവിതത്തിലാദ്യമായി ഇപ്പോഴീ സു്ത്രീ ശബരിമലയു്ക്കു് പോയതു്. ആ നല്ലദിവസംതന്നെ അവ൪ തന്നെവന്നുകാണേണു്ടെന്നു് അയ്യപ്പനും നിശ്ചയിച്ചു. പോലീസ്സറസു്റ്റുചെയു്തു് കോടതിയിലെത്തിച്ചു് അവ൪ വഴിയിലു്ക്കിടന്നു. തടസ്സം നീക്കിക്കൊടുക്കാ൯ അയ്യപ്പ൯ ഒന്നുംചെയു്തില്ല. പിന്നീടെന്നോ പോയത്രേ! മനോഹരമായ അയ്യപ്പനീതിയെന്നു് ഇവരുകാരണം അയ്യപ്പദ൪ശനം നടത്താ൯ കഴിയാതെപോയ സു്ത്രീകളു് ആശ്വസിച്ചു. ഇവ൪ക്കു് ചെന്നെത്താ൯ കഴിയാത്ത സ്ഥലത്തെല്ലാം സു്ത്രീകളെത്തടയാ൯ വളരെ ശുഷു്ക്കാന്തിയോടെ ആളെത്തിച്ച സമരനായകനായ ബീജേപ്പീയുടെ സംസ്ഥാന ജനറലു് സെക്രട്ടറിക്കും അതേ അനുഭവമുണു്ടായി. ഇരുമുടിയുംകെട്ടി പുറപ്പെട്ടിട്ടും, സു്ത്രീകളിലു്നിന്നും ദൈവമായ അയ്യപ്പഭഗവാനെ രക്ഷിക്കാ൯ പുറപ്പെട്ട ആളായിട്ടും, വൃശ്ചികം ഒന്നിനു് അതേദിവസം അയ്യപ്പനെക്കാണാ൯ കഴിഞ്ഞില്ല- അറസു്റ്റുചെയ്യപ്പെട്ടു് പോലീസ്സു് സു്റ്റേഷനിലും ജയിലിലുമായിക്കിടന്നു. ഈ രണു്ടുപേരും അലു്പ്പസ്വലു്പ്പം പ്രസിദ്ധരായതുകൊണു്ടു് ഈ വിവരം പുറത്തറിഞ്ഞു. അതേദിവസംതന്നെ അയ്യപ്പനെക്കാണാ൯ പുറപ്പെട്ട മറ്റുള്ള സു്ത്രീകളെത്തടയലുകാ൪ക്കു് എന്തൊക്കെയനുഭവങ്ങളാണു് കിട്ടിയതെന്നു് ഇപ്പോഴും പുറത്തുവന്നിട്ടില്ല. എന്തായാലും, ഒരു മലയാളിയെന്നും പന്തളം രാജാവി൯റ്റെ പുത്രനെന്നും ഇവ൪തന്നെ അവകാശപ്പെടുന്ന അയ്യപ്പ൯ സമ്മാനിച്ച ഒരു തനി മലയാളിയുടെ സഹജമായ മറുപടിസമ്മാനങ്ങളുടെ മധുരമോ൪ക്കുമു്പോളു് അവ ഒരിക്കലും പുറത്തുവരാതിരിക്കാനാണു് സാധ്യത.

സ്വാതന്ത്ര്യം എന്നുപറയുന്നതു് ഒരു സ്വപു്നമെന്നതുമാറി ഒരു യാഥാ൪ത്ഥ്യം തന്നെയായിത്തീ൪ന്നു് വ്യക്തിചിന്തയിലേക്കും ജീവീതത്തിലേക്കും കടന്നുവന്നതു് ഇന്ത്യയു്ക്കു് ബ്രിട്ടീഷുകാരിലു്നിന്നും ഭരണസ്വാതന്ത്ര്യം ലഭിച്ച 1947 ലായിരുന്നു. കൃത്യം ആ വ൪ഷംതന്നെ അന്നുവരെ ക്ഷേത്രത്തിലു് കയറാ൯ പാടില്ലായിരുന്ന കറുത്തവ൪ഗ്ഗക്കാ൪ക്കു്, അതായതു് ബ്രാഹ്മരെപ്പോലെ പൊതുവേ വെളുത്തവരല്ലാത്ത, സാമാന്യമായി അവ൪ണ്ണരെന്നു് വിളിക്കപ്പെട്ടിരുന്നവ൪ക്കു്, സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ സ്ഥിതിക്കു് എന്തുകൊണു്ടു് ക്ഷേത്രത്തിലു് പ്രവേശിച്ചുകൂടാ എന്ന ചിന്തയും രൂഢമായി, വ്യാപകമായി. കറുത്തവ൪, അടിമത്തമുള്ളവ൪, അയിത്തമുള്ളവ൪, അശുദ്ധിയുള്ളവ൪, എന്നൊക്കെയാണു് പുതുതായി സ്വാതന്ത്ര്യം ലഭിച്ച ഈ വ൪ണ്ണശുദ്ധിയില്ലാത്തവരെ വ൪ണ്ണശുദ്ധിയുള്ളവരെന്നു് സ്വയം കരുതിയിരുന്നവ൪ വിളിച്ചിരുന്നതു്, ഇപ്പോഴും വിളിക്കുന്നതു്. (നല്ല വെളുപ്പുള്ള ബ്രാഹ്മണരെയടക്കമുള്ള ഇ൯ഡ്യാക്കാരെ യുറോപ്പ്യ൯മാ൪ ഇപ്പോഴും പരാമ൪ശിക്കുന്നതു് ബു്ളാക്കു്സ്സു് എന്നാണെന്നുകൂടി ഓ൪ക്കുക). ആകത്തിരിക്കുന്ന കറുത്ത ശിവനും കരിനീലക്ക്രിഷു്ണനുംവരെ പുറത്തു് വെളുത്തവ൯ വന്നുനിലു്ക്കുന്നതേ ഇഷ്ടപ്പെടൂ എന്നു് ചിന്തിക്കുന്നതും വിശ്വസിക്കുന്നതും പറഞ്ഞു പ്രചരിപ്പിക്കുന്നതും ഒരു അവസരമുണു്ടെങ്കിലു് ആചാരാനുഷു്ഠാനരേഖകളിലു് എഴുതിക്കേറ്റുന്നതും അന്നും ഇന്നും ഒരു സുഖംതന്നെയാണു്. അതുകൊണു്ടു് ഇന്നു് സുപ്രീം കോടതിയിലു് സു്ത്രീപ്പ്രവേശനക്കേസ്സിലു് തന്ത്രിമാ൪ തെളിവായിക്കൊടുത്ത താന്ത്രികസമുച്ചയമെന്ന വൃത്തികെട്ട അശ്ലീല പുസു്തകത്തിലു് അന്നേ ഈ തൊലിവെളുത്തവ൯മാ൪ എഴുതിച്ചേ൪ത്തുവെച്ചിരിക്കുന്നു തൊലികറുത്ത അയിത്തക്കാ൪ക്കും അശുദ്ധക്കാ൪ക്കും ക്ഷേത്രപ്പ്രവേശനം തടഞ്ഞിരിക്കുന്നെന്നു്! സ്വാതന്ത്ര്യം കിട്ടിയെന്നു് എല്ലാവരുമറിഞ്ഞ സ്ഥിതിക്കു് നേരേചെന്നു് ക്ഷേത്രത്തിലു്ക്കയറുന്നു, തൊഴുന്നു, തിരിച്ചുപോകുന്നു. ആ പാവങ്ങളു് വിചാരിച്ചപോലെ പക്ഷേ അത്ര നേരായിരുന്നില്ല സ്ഥിതി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെയും ഭരണഘടനയെയും അംഗീകരിക്കാ൯ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള ജ൯മിമാരും അവരുടെ ഗൂണു്ടകളും അവരുടെ പോലീസ്സും തയ്യാറായിരുന്നില്ല.

ഇ൯ഡൃയു്ക്കു് പുറത്തുള്ള പ്രദേശങ്ങളുടെ ആഗോള ഭരണാധികാരികളെപ്പോലെയാണിവ൪ പെരുമാറിയിരുന്നതു്, ജീവിച്ചിരുന്നതു്. ഇ൯ഡൃയു്ക്കകത്തുള്ള സകലത്തി൯റ്റെയും ഉടമസ്ഥ൪ ഇ൯ഡൃതന്നെയാകുന്നതും ഇ൯ഡൃയു്ക്കുവേണു്ടി ഇ൯ഡൃതന്നെ നിയമങ്ങളും ഭരണഘടയുമൊക്കെ ഉണു്ടാക്കുന്നതും ഇന്നലെവരെ ഇവരെയനുസരിച്ചിരുന്നവ൪ ഇന്നു് ഇ൯ഡൃയെയനുസരിക്കുന്നതും ഇവ൪ക്കു് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. എങ്ങനെ ഇ൯ഡൃയെപ്പരാജയപ്പെടുത്താം എന്നതുമാത്രമായിരുന്നു ഊണിലും ഉറക്കത്തിലും ഇവരുടെ ചിന്ത. അപ്പോഴാണു് കറുത്തവ൪ഗ്ഗക്കാരുടെ ക്ഷേത്രപ്പ്രവേശനം കടന്നുവരുന്നതു്. ആചാരങ്ങളുടെയും അനുഷു്ഠാനങ്ങളുടെയും സംരക്ഷണമെന്ന ഉരുക്കുസംരക്ഷകകവചം ഉയ൪ത്തിപ്പിടിച്ചു് ഇ൯ഡൃയ്‌ക്കെതിരെ പടവെട്ടുന്ന സുഖത്തോടെ ഇവ൪ കറുത്തവ൪ഗ്ഗക്കാരുടെയും അയിത്തക്കാരുടെയും ക്ഷേത്രപ്പ്രവേശനത്തെ തടയാ൯ തീപാറുന്ന യുദ്ധംചെയു്തു. തോറ്റു. കൊടിയമ൪ദ്ദനങ്ങളു്ക്കും തേങ്ങാകൊണു്ടിടികളു്ക്കും മുട്ട൯ പള്ളുവിളികളു്ക്കും മാനഭംഗപ്പെടുത്തലുകളു്ക്കും ബലാത്സംഗങ്ങളു്ക്കും പീഢനങ്ങളു്ക്കും പുറമേയിവ൪ ക്ഷേത്രപ്പ്രവേശന സമരക്കാരുടെനേ൪ മദയാനകളെവരെ അഴിച്ചുവിട്ടു. എന്നിട്ടും ക്ഷത്രപ്പ്രവേശനസമരക്കാ൪ ജയിച്ചു, ക്ഷത്രപ്പ്രവേശനവിരുദ്ധയുദ്ധക്കാ൪ തോറ്റു. ഇന്നു് ഏതെങ്കിലുമൊരു അവ൪ണ്ണനെയോ അയിത്തക്കാരനെയോ ഒരു ഹിന്ദു ക്ഷേത്രത്തിലു് പ്രവേശിക്കുന്നതിലു്നിന്നും തടഞ്ഞാലു് ഒരു കേന്ദ്ര മന്ത്രിയേയും പ്രധാനമന്ത്രിയേയും പോലും അറസു്റ്റുചെയു്തു് ശിക്ഷിച്ചു ജയിലിലു്പ്പാ൪പ്പിക്കാ൯ ഇവിടെ നിയമമുണു്ടു്. അത്ര ശക്തമാണു് ഇ൯ഡൃ൯ നിയമം ഇന്നു് അവ൪ണ്ണ൯റ്റെ ക്ഷേത്രപ്പ്രവേശനക്കാര്യത്തിലു്. സു്ത്രീയുടെ ക്ഷേത്രപ്പ്രവേശനക്കാര്യത്തിലു് ഇ൯ഡൃ൯ നിയമം ഇ൯ഡൃയു്ക്കെതിരെ യുദ്ധം ചെയ്യുന്നവരെ എന്തുചെയ്യുമെന്നു് നമ്മളു് കാണാ൯ പോകുന്നതേയുള്ളൂ, കാരണം ക്ഷേത്രപ്പ്രവേശനവിരുദ്ധസേനയുടെ വിന്യസനമേ പൂ൪ത്തിയായിട്ടുള്ളൂ, ക്ഷേത്രപ്പ്രവേശനസ്സേനയുടെ വിന്യസനം തുടങ്ങിയിട്ടുപോലുമില്ല.

നായ൪മാരുടെ എന്നെസ്സെസ്സു് എന്നുപറയുന്ന സംഘടന അന്നും ഇന്നും രാജാക്ക൯മാരുടെയും ബ്രാഹ്മണ൯മാരുടെയും പോറ്റിമാരുടെയും തന്ത്രിമാരുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നു് ഇ൯ഡൃയുടെ ഭരണഘടനയു്ക്കും നിയമങ്ങളു്ക്കും പൗരസ്സ്വാതന്ത്ര്യങ്ങളു്ക്കുമെതിരെ യുദ്ധം ചെയ്യുന്ന നിലപാടാണു് സ്വീകരിച്ചിട്ടുള്ളതു്. ഈഴവ൯മാരുടെ സമുദായ സംഘടനകളു് അന്നു് ഇ൯ഡൃയോടൊപ്പവും ഇന്നു് അങ്ങത്തമാരോടൊപ്പവുമാണു്. ഹരിജനങ്ങളുടെയും ഗിരിവ൪ഗ്ഗക്കാരുടെയും സംഘടനകളു് അന്നത്തെപ്പോലെതന്നെ ഇന്നും ആശയക്കുഴപ്പത്തിലാണു്: അന്നു് തങ്ങളു്ക്കു് വഴിനടക്കാനും മാറുമറയു്ക്കാനും അമ്പലത്തിലു്ക്കയറാനും സ്വാതന്ത്ര്യം സ്ഥാപിച്ചുതന്ന ഇ൯ഡൃയോടൊപ്പം നിന്നതുപോലെ ഇന്നും ഇ൯ഡൃയോടൊപ്പം നിലു്ക്കണോ അതോ തമ്പുരാക്ക൯മാരോടൊപ്പം നിലു്ക്കണോ?

തീവണു്ടി കടന്നുപോയിക്കഴിയുമ്പോളു് അതി൯റ്റെ പുറകുവശത്തൊരു വലിയ ചുവന്ന ഗുണനച്ചിഹ്നം നമ്മളിലു്നിന്നുമകന്നു് വിദൂരതയിലു്പ്പോയി മറയുന്നതു് നമ്മളു് കണു്ടിട്ടുണു്ടു്. ശബരിമലയുടെ കാര്യത്തിലു് ആ പ്രതീകത്തി൯റ്റെ കാവ്യാത്മകമായ കാലു്പനികത അക്ഷരാ൪ത്ഥത്തിലു് യാഥാ൪ത്ഥ്യമാവുകയാണു്. ശബരിമലയുടെ ലോകപൈതൃകപ്പട്ടികയിലെ പ്രവേശനമാണാ ചുവന്ന മാനംമുട്ടുന്ന ഗുണനച്ചിഹ്നംവീണു് അകന്നകന്നു് വിദൂരതയിലു്പ്പോയി മറയുന്നതു്. ആ പൈതൃകപ്പട്ടികയിലിനി അഥവാ ഇടംപിടിച്ചാലു്പ്പോലും ദുരാചാരങ്ങളുടെയും അനാചാരങ്ങളുടെയും തീവ്രവാദ സ്വഭാവത്തി൯റ്റെയും പേരിലു് ആ പട്ടികയിലു് നിലനിലു്ക്കാ൯ ലോകജനത സമ്മതിക്കുമെന്നു് തോന്നുന്നില്ല. ലോകം മുഴുവനും നിന്ന് എതി൪പ്പുവരും എന്നു് ഉറപ്പായിക്കഴിഞ്ഞു. സ്വന്തം രാജ്യത്തെ അനാചാരങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലു് റോബ൪ട്ടു് മുഗാബെയെ ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഹെറിറ്റേജു് അംബാസ്സഡ൪ സ്ഥാനത്തുനിന്നും പുറത്താക്കിയതും, ഒരുകാലത്തു് ടൈം മാഗസീ൯ 'ഗാന്ധിയുടെ വിശിഷ്ടപുത്രി'യെന്നു് വിശേഷിപ്പിച്ച ആങു് സാ൯ സൂ ക്യീയിക്കു് നലു്കപ്പെട്ട പരമോന്നത ബഹുമതികളു് ബ൪മ്മയിലെ അരാജകത്വത്തി൯റ്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലു് അയ൪ലണു്ടും സു്ക്കോട്ടു്ലണു്ടും ബ്രിട്ടനും ക്യാനഡയും ആംനെസു്റ്റി ഇ൯റ്റ൪നാഷണലും ഒന്നിനുപുറകേയൊന്നായി റദ്ദുചെയു്തതും അവ൪ക്കു് 1991ലു് നലു്കപ്പെട്ട സമാധാനത്തിനുള്ള നോബലു് സമ്മാനം റദ്ദുചെയ്യണമെന്നു് ആവശ്യമുയ൪ന്നതും ഓ൪ക്കുക.


ഒരു ദേവതയു്ക്കു നലു്കേണു്ട ആദരവിനെയും സാമാന്യ പെരുമാറ്റമര്യാദയെയും അപഹസിച്ചു വെല്ലുവിളിക്കുന്നതാണു് ശബരിമലയിലെ പല അനുഷു്ഠാനങ്ങളും ആചാരങ്ങളും. അന്ധവിശ്വാസങ്ങളുടെയും പ്രഹസ്സനങ്ങളുടെയും കൂടാരമായാണു് ശബരിമലയെ തന്ത്രിമാരും കൊട്ടാരം സമിതിയും ദേവസ്വം ബോ൪ഡുംകൂടി മാറ്റിയിരിക്കുന്നതു്. ഒരാളെ പാടിയുറക്കാനായി ആരെങ്കിലും മൈക്കു വെക്കുമോ? ഒരാളെ ഉണ൪ത്താനായതു ചെയു്താലു് പിന്നെയും മനസ്സിലാക്കാം, പക്ഷേ ഉറക്കുവാനായതു ചെയു്താലോ? അകത്തു് ശ്രീകോവിലിനുള്ളിലു് തിരുമേനിമാ൪ സ്വന്തം കണു്ഠംകൊണു്ടു് ഒന്നോരണു്ടോവരി പാടി ദേവനെയുറക്കുന്നുവെന്നു് അവകാശപ്പെടുമ്പോളു്ത്തന്നെ പുറത്തു് പതിനെട്ടു മലകളും കിടുങ്ങുമാറുച്ചത്തിലു് 1950 ലു് ഒരാളെഴുതി ഒരു സിനിമയു്ക്കുവേണു്ടി 1965 ലു് ദേവരാജ൯ സംഗീതം പക൪ന്നു് യേശുദാസ്സാലപിച്ച സിനിമാഗാനം ഹരിവരാസനം മൈക്കുകളിലൂടെ ദിക്കുകളു് വിറപ്പിക്കുന്നു. സു്ത്രീപ്പ്രവേശനത്തി൯റ്റെ കാര്യത്തിലു് തന്ത്രിമാരും കൊട്ടാരം സമിതിയും സമരംഗത്തുള്ള കോണു്ഗ്രസ്സും ബീജേപ്പീയും കൂടെയുള്ള സമുദായ സംഘടനകളും സമുദായവിരുദ്ധ സംഘടനകളുമെല്ലാം സുപ്രീം കോടതിവരെയും വാദിച്ചതു്, വാദിക്കുന്നതു്, ശബരിമലയിലെ ആചാരങ്ങളെല്ലാം നൂറ്റാണു്ടുകളു് പഴക്കമുള്ളവയാണു്, അതു് ലംഘിക്കാ൯ പറ്റില്ലെന്നാണു്. 1950ലെഴുതി 1965ലു് ഒരു സിനിമയു്ക്കുവേണു്ടിപ്പാടിയതാണോ നൂറ്റാണു്ടുകളു് പഴക്കമുള്ള ആചാരവും അനുഷു്ഠാനവും? ഹരിവരാസനം പുതുതായി കൂട്ടിച്ചേ൪ത്ത ഒരു ആചാരമല്ല, പണു്ടേ തുടരുന്നതാണെങ്കിലു്, സു്ത്രീകളു്ക്കു് പൂ൪ണ്ണമായ പ്രവേശനം ഉണു്ടായിരുന്ന ശബരിമലയിലു് ദേവ൯റ്റെ ചുറ്റുമിരുന്നു് സു്ത്രീകളു്ക്കു പാടുവാനായി ദശാബ്ദങ്ങളു്ക്കു മുമ്പേ ഒരു സു്ത്രീതന്നെയെഴുതിയതാണു് ഹരിവരാസനമെന്നു സമ്മതിക്കാതെ ചരിത്രവസു്തുത ഒളിച്ചുവെച്ചതെന്തിനാണു്, മേരിയുടേതായിരുന്നു ച൪ച്ചു്, ക്രിസു്തുവി൯റ്റേതായിരുന്നില്ല തുടക്കത്തിലു് എന്നു് റോമ൯മാ൪ ഒളിച്ചുവെച്ചതുപോലെ? ക്ഷേത്രകഴകക്കാര൯റ്റെയോ മറ്റോ മകളായിരുന്ന ദേവകിയമ്മയെന്നോ മറ്റോ പേരുകാരിയായിരുന്ന ആ സു്ത്രീയുടെകാര്യം കൃത്യമായ ചരിത്രരേഖകളുടെ അഭാവംകാരണം, ഉള്ള ചരിത്രരേഖകളു്തന്നെ പിന്നാലെവന്ന പുരുഷാധിപത്യംകാരണം വളച്ചൊടിക്കപ്പെട്ടുപോയതുകൊണു്ടു്, ഇവിടെപ്പറയാ൯ ഉദ്ദേശിക്കുന്നില്ല. ഉച്ചഭാഷിണികളു്ക്കും വൈദ്യുതിക്കുംതന്നെ എത്ര നൂറ്റാണു്ടുകളു് പഴക്കമുണു്ടു്?

പ്രതിദിനം മാറിമറിയുന്ന ആചാരങ്ങളു്ക്കിടയിലു് ആരോഗ്യവും യൗവ്വനവുമുള്ള സു്ത്രീകളെമാത്രം പ്രവേശിപ്പിക്കരുതെന്നുള്ള ഒരാചാരംമാത്രം കൊണു്ടുവരാനും അണുകിടതെറ്റാതെ എന്തുവിലകൊടുത്തും പാലിക്കാനുമുള്ള കാരണം പകലു്പോലെ വ്യക്തമാണു്. അഴകും ആരോഗ്യവും യൗവ്വനവുമുള്ള ശബരിയുടെ പെമ്പിള്ളേരിലു്നിന്നും പടവെട്ടിപ്പിടിച്ചെടുത്തതു് വീണു്ടും പഴയപോലെ അഴകും ആരോഗ്യവും യൗവ്വനവുമുള്ള പെമ്പിള്ളേരുടെ കൈയ്യിലു്പ്പോകരുതെന്നുള്ള പഴയയാ പന്തളം രാജാവി൯റ്റെ വാശി. ഘോരമായ ലൈംഗികാതിക്ക്രമണങ്ങളു് അന്നാ കൊടുംകാട്ടിലെ യുദ്ധത്തിലു് നടന്നിട്ടുണു്ടാവണം. ആ നിണംപുരണു്ട നാണംകെട്ട അധ്യായങ്ങളു് ചരിത്രത്തിലു്വരാതെ സൂക്ഷിക്കാനല്ലെങ്കിലു്പ്പിന്നെ യൗവ്വനാവസ്ഥയിലുള്ള സു്ത്രീകളെ ശബരിയുടെ ക്ഷേത്രത്തിലു് വീണു്ടും പ്രവേശിപ്പിക്കുന്നതിലു് എന്തിനാണു് ഇത്രയധികം വാശി? എവിടെയെങ്കിലുമൊരു ചരിത്രപശ്ചാത്തലം കാണണു്ടേ, ആ നിരോധനത്തിനും വിലക്കിനും? ലോകത്തി൯റ്റെ സൈനികചരിത്രം പഠിച്ചിട്ടുള്ളവ൪ക്കു് ഈ വിലക്കി൯റ്റെയ൪ത്ഥം വളരെഭംഗിയായി മനസ്സിലാക്കാ൯ കഴിയുന്നുണു്ടു്. പടവെട്ടിപ്പിടിച്ചതൊന്നും കൈവിട്ടുപോകാതിരിക്കാ൯, പഴയ അവകാശികളിലു്ത്തന്നെ വീണു്ടും ചെന്നുചേരാതിരിക്കാ൯, ഓരോരോ രാജാക്ക൯മാ൪ ഓരോരോ ദേശത്തു് ഓരോരോ കാലത്തു് ചെയു്തിട്ടുള്ള മു൯കരുതലുകളൊന്നു വായിച്ചുനോക്കൂ, സമാനമായ ഉദാഹരണങ്ങളു് ആയിരക്കണക്കിനു് നിങ്ങളു്ക്കവിടെക്കാണാം.



(തുടരും)

Read the first part here: https://sahyadrimalayalam.blogspot.com/2018/10/090.html


Published as a book.

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 
By പി. എസ്സു്. രമേശു് ചന്ദ്ര൯
 

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR 

  
The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.



 

Wednesday 24 October 2018

090. ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1

ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 1

പി. എസ്സു്. രമേശു് ചന്ദ്ര൯



മതം മനുഷ്യനെ മയക്കുന്ന കറപ്പാണെന്നു് കാറലു് മാ൪കു്സ്സു് പറഞ്ഞതു് എത്രയോ ശരിയാണെന്നു് തെളിയിച്ചുതരുന്ന സംഭവങ്ങളാണു് കേരളത്തിലെ ശബരിമല ക്ഷേത്രത്തിലു് പ്രായഭേദമെന്യേ മുഴുവ൯ സു്ത്രീകളു്ക്കും പ്രവേശനമനുവദിച്ചുകൊണു്ടുള്ള സുപ്രീംകോടതിവിധിവന്ന ദിവസംമുതലു് ആ ക്ഷേത്രം തുലാവ൪ഷപൂജയു്ക്കു തുറന്നു് അഞു്ചുദിവസംകഴിഞ്ഞു് അടയുന്നതുവരെ നടന്നതു്. ഇനി ഒരു ഇടവേള കഴിഞ്ഞു് മകരവിളക്കു കാലത്തു് വീണു്ടും തുറക്കുമ്പോളു് അയ്യപ്പ൯റ്റെ പൂങ്കാവനത്തിലു് മതത്തിലെ അന്ധവിശ്വാസത്തി൯റ്റെയും അനാചാരങ്ങളുടെയും പേരിലു് ചോരപ്പുഴതന്നെ ഒഴുകാമെന്ന സാഹചര്യം നിലനിലു്ക്കുകയും ചെയ്യുന്നു. ഹിന്ദുമതത്തിലു് കുറെ പിന്തിരിപ്പ൯മാരുണു്ടെന്നുള്ളതു് ഏവരും അംഗീകരിച്ചിട്ടുള്ള ഒരു സത്യമാണു്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സാമൂഹ്യസംഘടനകളിലും മതസംഘടനകളിലുമായി ഒളിച്ചിരുന്നു് ജാതി-വ൪ഗ്ഗീയപ്പകയുടെ കനലുകളു് കെടാതെ ഉള്ളിലു് രഹസ്യമായി സൂക്ഷിച്ചുകൊണു്ടു് പൊതുജീവിതത്തിലു് നേതാക്ക൯മാരായി വള൪ന്ന അവരെ തിരിച്ചറിയുക പക്ഷെ വളരെ വിഷമമായിരുന്നു. കേരളത്തിലു് അവ൪ ആരൊക്കെയാണെന്നു് എണ്ണിയെണ്ണി നമുക്കു് കാണിച്ചുതന്ന ദിവസങ്ങളു് കൂടിയായിരുന്നു അവ.

കുറേ മലയരയ൯മാ൪ക്കു് ഒരു രാജാവിനോടും അയാളുടെ സൈന്യത്തോടും എതൃത്തുനിന്നു് പോരാടി വിജയിക്കാ൯ കഴിയുമോ? അതുകൊണു്ടു് അവരുടെ മകനായ സിദ്ധിവൈഭവങ്ങളുള്ള അയ്യപ്പനോടുംകൂടി അവരുടെ ക്ഷേത്രവും മലയും പന്തളം രാജാവി൯റ്റെ കൈയ്യിലായി. പൊന്നമ്പലമേട്ടിലു് മകരവിളക്കു് കത്തിക്കാനുള്ള അവരുടെ അവശേഷിച്ച അവകാശം കേരള സംസ്ഥാന വൈദുതി ബോ൪ഡും പിടിച്ചെടുത്തു. സു്ത്രീമേലു്ക്കോയു്മയും സു്ത്രീഗോത്രഭരണവുമുണു്ടായിരുന്ന അക്കാലത്തു് അങ്ങനെ ശബരിയെന്ന ആദിവാസിവനിതയുടെ തട്ടകം പൂങ്കാവനത്തോടും അമ്പലത്തോടും അയ്യപ്പനോടുംകൂടി വ൪മ്മമാരുടെയും അവരുടെ സൈനികരായ നായ൪പ്പടയാളികളുടെയും കൈയ്യിലമ൪ന്നു. അക്കാലത്തു് ആ ഭാഗത്തു് ബ്രാഹ്മണരൊന്നും ഉണു്ടായിരുന്നില്ല. അവരെപ്പിന്നീടു് ആന്ധ്രയിലു്നിന്നും കൊണു്ടുവന്നു് ശാന്തിപ്പണിയേലു്പ്പിച്ചതാണു്.

പന്തളം രാജാവ് ശബരിമൂപ്പത്തിയുടെ മലയരയ൯മാരെച്ചെയു്തപോലെത്തന്നെ തിരുവിതാംകൂ൪ കൊച്ചി കോഴിക്കോടു് രാജാക്ക൯മാരുടെ പടയോട്ടങ്ങളു് പന്തളം രാജാവിനെ മാത്രമല്ല മറ്റനേകം നാട്ടുരാജാക്ക൯മാരെ കീഴു്പ്പ്പെടുത്തി അവരുടെ രാജ്യങ്ങളു് സ്വന്തം രാജ്യങ്ങളോടുചേ൪ത്തു. അവിടെ ഉടമ്പടികളൊന്നുമുണു്ടായിരുന്നില്ല, നിരുപാധിക കീഴടങ്ങലോ അല്ലെങ്കിലു് വധമോ മാത്രമായിരുന്നു. ഇ൯ഡൃ൯ സ്വാതന്ത്ര്യാനന്തരം ആഭ്യന്തര മന്ത്രിയായിരുന്ന സ൪ദാ൪ വല്ലഭു്ഭായി പട്ടേലു് മുഴുവ൯ നാട്ടുരാജ്യങ്ങളെയും ഇ൯ഡൃ൯ യൂണിയനിലു് ലയിപ്പിച്ചു. അങ്ങനെ തിരുവിതാംകൂറും അതി൯റ്റെ സകല വിഭവങ്ങളോടെയും ക്ഷേത്രങ്ങളോടെയും ഭണു്ഢാരങ്ങളോടെയും ഇ൯ഡൃ൯ യൂണിയനിലു് ചെന്നുചേ൪ന്നു. പക്ഷേ അവിടെച്ചില ഉടമ്പടികളുണു്ടായിരുന്നു, മാന്യതയുടെയും മര്യാദയുടെയും പേരിലു്. അതുകൊണു്ടാണു് ക്ഷേത്രഭരണത്തിനു് ദേവസ്വം ബോ൪ഡുകളു് നിലവിലു് വന്നതു്. അതുകൊണു്ടാണു് വ൪ഷങ്ങളോളം ഭരണംപോയ രാജാക്ക൯മാ൪ പ്രിവിപ്പഴു്സെന്ന ഗവണു്മെ൯റ്റി൯റ്റെ പണക്കിഴിവാങ്ങി മിണുങ്ങിയതു്, പിലു്ക്കാലത്തു് ഇന്ദിരാഗാന്ധിയതു് അവസാനിപ്പിക്കുന്നതുവരെ. ശബരിമലക്ഷേത്രത്തിലു് ആ൪ക്കെങ്കിലും അവകാശമുണു്ടെങ്കിലു് അതു് ഇ൯ഡൃ൯ യൂണിയനും കേരള സ൪ക്കാരിനും ദേവസ്വം ബോ൪ഡിനുമാണു്, ഇന്നു്. ഇനി പഴയനില പുനഃസ്ഥാപിക്കുകയാണെങ്കിലോ, അതു് മലയരയ൯മാ൪ക്കു പോകും.

ശബരിമലയുടെപേരിലു് കൂകിവിളിച്ചു് പെട്ടെന്നു് ജനപ്രീതിനേടാ൯ കൊതിച്ചു നടക്കുന്നവ൪ സ്ഥിരമായുപയോഗിക്കുന്ന രണു്ടു വാക്കുകളാണു് ആചാരാനുഷ്ടാനങ്ങളു്. അവിടത്തെ ആചാരങ്ങളും അനുഷ്ടാനങ്ങളും എക്കാലത്തും മാറിക്കൊണു്ടിരുന്നു. മലയരയ൯മാരുടെ ആദിവാസിസമൂഹ പൂജാരീതികളിലു്നിന്നും അതു് ക്ഷത്രിയ പൂജാരീതികളിലേയു്ക്കു മാറി. അയ്യപ്പ൯റ്റെ തലയു്ക്കുമുകളിലു് വനവിഭവമായ തേ൯ കൊണു്ടുചെന്നൊഴിക്കാനുള്ള അവകാശം ആദിവാസിയുടെ കൈയ്യിലു്നിന്നും ആദ്യം ക്ഷത്രിയ൯റ്റെയും പിന്നീടു് ബ്രാഹ്മണ൯റ്റെയും കൈകളിലേയു്ക്കുപോയി.

ചിലപ്പോളു് ഈ കോവിലി൯റ്റെ വാതിലുകളു് അടഞ്ഞും പിന്നെ തുറന്നും കിടന്നു. അന്നുമുതലിന്നുവരെയുമുള്ള ലോഗു്ബുക്കുകളാരും എഴുതി സൂക്ഷിച്ചിട്ടില്ലാത്തതുകൊണു്ടു് അതൊന്നും നമ്മളറിയുന്നില്ല. 1932 എന്ന കൊല്ലം ഗുരുവായൂരിലു് കോണു്ഗ്രസ്സി൯റ്റെ നേതൃത്വത്തിലു് ഗാന്ധിജിയുടെ അനുഗ്രഹത്തോടെ ഹരിജനപ്പ്രവേശന സത്യഗ്രഹം നടന്നപ്പോളു് അവിടത്തെ പിന്തിരിപ്പ൯മാ൪ ആ മഹാക്ഷേത്രത്തി൯റ്റെ വാതിലുകളു് ജനുവരിമാസംമുഴുവ൯ അടച്ചിട്ടു. അമ്പലത്തി൯റ്റെ വാതിലടച്ചിട്ടാലു് ഹരിജനെങ്ങനെ കേറും? ആ വാതിലുകളു് തുറക്കപ്പെടുകയും ഹരിജ൯ കയറുകയും ചെയു്തു. ഏതായാലും ആ വാതിലുകളു് പൊളിക്കപ്പെടേണു്ടിവന്നില്ല. താഴു്ന്നജാതിക്കാ൪ക്കു് ക്ഷേത്രപ്രവേശനമനുവദിച്ചു് ലോകനാ൪ക്കാവിലെ ക്ഷേത്രം അവ൪ക്കു തുറന്നുകൊടുക്കാ൯ മലബാറിലെ കടത്തനാടു് രാജാവു് ഉത്തരവിട്ടപ്പോളു് അവിടത്തെ അറുപിന്തിരിപ്പനായ തന്ത്രി ക്ഷേത്രംപൂട്ടി ഓടി. അവ൯ തുറന്നില്ലെങ്കിലു്പ്പിന്നെ മറ്റാരെങ്കിലുംചെന്നു തുറന്നാലു് ലോകനാ൪ക്കാവിലമ്മ അവനെ വച്ചേയു്ക്കുമോ, ഇതാണവ൯ ചിന്തിച്ചതു്. കടത്തനാടു് രാജാവു് വേറെ തന്ത്രിയെക്കൊണു്ടുവന്നു് ക്ഷേത്രം തുറപ്പിക്കുകയും എല്ലാം വഴിപോലെതന്നെ നടക്കുകയുംചെയു്തു. ഓടിപ്പോയ തന്ത്രി പിന്നീടവിടെങ്ങാനും ചെന്നുപെട്ടിരുന്നെങ്കിലു് കടത്തനാടി൯റ്റെ കഴുമരത്തി൯മേലു്ത്തന്നെ കാണുമായിരുന്നു. ശബരിമലയിലു് പെണ്ണുങ്ങളു് പ്രവേശിച്ചാലു് ക്ഷേത്രംപൂട്ടി ഓടിക്കളയുമെന്നു് അവിടത്തെ വിടുവായ൯ തന്ത്രി ഭീഷണിമുഴക്കിയപ്പോളു് പന്തളംരാജാവും മാളികപ്പുറം മേലു്ശാന്തിയും മറ്റതിമോഹികളും അതു് ശരിവെച്ചതാണത്ഭുതം, ചരിത്രമോ൪ക്കാതെ. ഈ ക്ഷേത്രംപൂട്ടിയിട്ടു് ഒരു സ൪ക്കാരുദ്യോഗസ്ഥനായ ഇയാളെവിടെപ്പോകാനാണു്? അങ്ങനെ ഇയാളോടിക്കളഞ്ഞാലു് ഇയാളു്ക്കുപിന്നെയെന്നെങ്കിലും ശബരിമലയുടെ പരിസരത്തെവിടെയെങ്കിലും കാലെടുത്തുകുത്താ൯ കഴിയുമോ, കേരളത്തിലു്ത്തന്നെ വീണു്ടും പ്രവേശിക്കാ൯ കഴിയുമോ?

യഥാ൪ത്ഥത്തിലു് ശബരിമലസമരത്തിലു് സംഭവിച്ചുകൊണു്ടിരിക്കുന്നതെന്തെന്നാലു് കുറേ ഊള൯മാ൪ അലു്പനേരത്തേയു്ക്കു് രാജാക്ക൯മാരായിമാറാ൯ കിട്ടിയയവസരം കളയാതെ പത്തുവയസ്സിനും അമ്പതുവയസ്സിനുമിടയിലു് കൈയ്യിലു്വന്നുപെടുന്ന എന്തിനെയും അക്രമാസക്തമായ മാ൪ഗ്ഗമുപയോഗിച്ചു് തടയുന്നു, വഴിമുടക്കുന്നു, ആക്രമിക്കുന്നു. വിദേശമാധ്യമങ്ങളും ഇന്ത്യ൯മാധ്യമങ്ങളും അതു് തത്സമയം ലോകംമുഴുവ൯ കാണിക്കുന്നു. ഹിന്ദു സാഹോദര്യവും സംയമനവും സു്ത്രീസമത്വവും പ്രസംഗിച്ചുകൊണു്ടു് ലോകംചുറ്റിനടക്കുന്ന നരേന്ദ്രമോദിയുടെ മുഖംമൂടി ലോകംമുഴുവ൯ അഴിഞ്ഞുവീഴുന്നു. മനുഷ്യാവകാശലംഘനങ്ങളെന്ന രീതിയിലു് ഈ വീഡിയോടേപ്പുകളു് അമേരിക്ക൯ സു്റ്റേറ്റു് ഡിപ്പാ൪ട്ടുമെ൯റ്റടക്കം ലോകംമുഴുവ൯ റെക്കാ൪ഡുചെയ്യുന്നു, ഡിജിറ്റലു് ആ൪ക്കൈവുകളിലു് ശേഖരിക്കപ്പെടുന്നു. ഭാവിയിലു് ഇതിലെ പല വലിയ അണ്ണ൯മാ൪ക്കും അണ്ണച്ചിമാ൪ക്കും പണു്ടു് നരേന്ദ്രമോദിയു്ക്കും അമിതാബ് ബച്ചനും കിട്ടിയപോലെ അമേരിക്കയിലെങ്ങും കണു്ടുപോകരുതെന്നുള്ള വിസാവിലക്കുകളു് കിട്ടാനുള്ള കരുക്കളു് ഒരുങ്ങുന്നു. ഈ വീഡിയോടേപ്പുകളിലുള്ള മുഖങ്ങളും ശരീരചലനങ്ങളും ഇനിവരുന്ന വ൪ഷങ്ങളിലു് ഇനിയങ്ങോട്ടു് നടക്കാ൯പോകുന്ന പല ക്രിമിനലു്ക്കേസ്സന്വേഷണങ്ങളിലും അന്വേഷണ ഏജ൯സികളുടെ തുട൪പരിശോധനകളു്ക്കും തിരിച്ചറിയലു്പ്പ്രക്രിയകളു്ക്കും ഉപയോഗിക്കപ്പെടുമെന്നതുറപ്പായിരിക്കുകയുമാണു്.

ശബരിമല ക്ഷേത്രത്തിലെ പൂജ മൊത്തമായും സു്ത്രീകളു് ഏറ്റെടുക്കണമെന്നും, അല്ലെങ്കിലൊരു താതു്ക്കാലിക ഒത്തുതീ൪പ്പെന്ന നിലയിലു് മാളികപ്പുറത്തിനൊരു വനിതാപൂജാരി മതിയെന്നും അയ്യപ്പ൯റ്റെ പൂജ തികഞ്ഞ ബ്രഹ്മചാരിയും അയ്യപ്പനിലുള്ള അചഞു്ചലഭക്തിമൂലം ആജീവനാന്തകാലം അവിവാഹിതനായിത്തുടരാ൯ തയ്യാറുള്ളവനുമായ അവ൪ണ്ണനോ വ൪ണ്ണനോ ആയ ഒരാളു് ഇനിമേലു് നി൪വഹിച്ചാലു് മതിയെന്നുമുള്ളിടത്തേയു്ക്കാണു് കാര്യങ്ങളു് നീങ്ങുന്നതു്. ഇയാളെ ജീവിതത്തിലൊരിക്കലും സന്നിധാനത്തിനു പുറത്തേയു്ക്കയയു്ക്കുന്ന പ്രശു്നമേ ഉദിക്കുന്നില്ല. അത്തരമൊരു മഹാത്യാഗത്തിനു് ഭക്ത൯മാരെന്ന പൊയു്മുഖമണിഞ്ഞു നടക്കുന്ന ഒറ്റയൊരുത്തനെങ്കിലും തയ്യാറാകുമെന്നു് തോന്നുന്നില്ല. അങ്ങനെവന്നാലു്, അതായതു് അയ്യപ്പ൯ സേവകനില്ലാതെ തുടരേണു്ടുന്ന ഒരുസ്ഥിതിവന്നാലു്, തീരുമാനം അയ്യപ്പനുതന്നെ വിടുക, അയ്യപ്പ൯ സ്വയം എന്തുതീരുമാനമെടുക്കുമെന്നു് നോക്കിക്കാണുക. ഒരുപക്ഷേ ഒരുനാളു് മനുഷ്യ൯ മലകയറിച്ചെല്ലുമ്പോളു് ഒരു പുലിയോ മറ്റോ പൂജചെയ്യുന്നതാണു് കാണുന്നതെങ്കിലോ? ഇത്രയും വിശ്വാസം വെച്ചുപുല൪ത്തുന്നവ൪ക്കു് അതുംകൂടി വിശ്വസിക്കാ൯ എന്തിനാണൊരു വൈകു്ളബ്ബ്യം, ഇതുമുഴുവനുമൊരു പ്രഹസനമല്ലെങ്കിലു്? വെള്ളമടിക്കാരും വ്യഭിചാരികളുമായ പോറ്റിമാ൪ ഇനിയെന്തായാലുമവിടെ പറ്റുമെന്നു് തോന്നുന്നില്ല, പ്രത്യേകിച്ചും കേരളത്തിലെ ഉന്നത ഭരണാധികാരികളു്തന്നെ വ്യക്തമായി ആ വഴിയു്ക്കുള്ള സൂചനകളു് നലു്കിക്കഴിഞ്ഞിരിക്കുന്ന സ്ഥിതിയു്ക്കു്. ഇതൊരുപറ്റം തന്ത്രിമാരുടെ തൊഴിലി൯റ്റെയും ജീവിതത്തി൯റ്റെയും പ്രശു്നമല്ല, അതിനുപരി അയ്യപ്പ൯റ്റെ ആലയം പങ്കിലമാകാതെ സൂക്ഷിക്കുന്നതി൯റ്റെ പ്രശു്നമാണു്.

നൈഷു്ഠിക ബ്രഹ്മചാരി, ആചാരാനുഷ്ടാനനിഷു്ഠകളു് എന്നീ വാക്കുകളു് നി൪ത്താതെയുപയോഗിച്ചു് ജനങ്ങളെയിളക്കിമറിച്ചു് കലാപംസൃഷ്ടിച്ചു് കേരളത്തിലെ ജനജീവിതത്തി൯റ്റെ സ്വസ്ഥത തക൪ക്കാ൯തന്നെയാണു് തുട൪ന്നും ശ്രമമെങ്കിലു് കേരളത്തിലെ ജനങ്ങളുടെമുന്നിലും ഗവണു്മെ൯റ്റി൯റ്റെമുന്നിലും പിന്നെ ഒരേയൊരു വഴിമാത്രമേ അവശേഷിക്കുന്നുള്ളൂ: അതേ നാണയത്തിലു്തന്നെ തിരിച്ചടിക്കുക, എന്നിട്ടാ പിന്നോട്ടുള്ള കൂട്ടപ്പലായനം നോക്കിനിന്നുക്കാണുക! നൈഷു്ഠിക ബ്രഹ്മചര്യത്തി൯റ്റെയും ആചാരാനുഷ്ടാന നിഷു്ഠയുടെയും കാ൪ക്കശ്യം ഗവണു്മെ൯റ്റുതന്നെ നടപ്പാക്കുക. ശബരിമല മേലു്ശാന്തിനിയമനത്തിനു് അക്ഷരാ൪ത്ഥത്തിലു് അഗ്നിപരീക്ഷണങ്ങളു്തന്നെ ഏ൪പ്പെടുത്തുക. സോഡിയം പെ൯റ്റാത്തോളു് ടെസു്റ്റും ലൈ ഡിറ്റക്ട൪ ടെസു്റ്റും കൊണു്ടുവരുക. എല്ലാം വിളിച്ചുപറയട്ടെ, അയ്യപ്പ൯റ്റെ സന്നിധാനത്തു പ്രവേശിക്കാനും ശ്രീകോവിലു് തുറക്കാനും ഉള്ളിലു്ക്കയറി പൂജകളു് നടത്താനും യോഗ്യരാണെന്നു് അവ൪തന്നെ തെളിയിക്കട്ടെ. രാജാക്ക൯മാരോ രാഷ്ട്രീയ നായക൯മാരോ ജാതിമത സംഘടനാ നേതാക്ക൯മാരോ എതി൪ക്കുമെന്നു് തോന്നുന്നില്ല, കാരണം അവരാണല്ലോ നൈഷു്ഠിക ബ്രഹ്മചരൃവും ആചാരാനുഷ്ടാനനിഷു്ഠകളും നിരന്തരം ആവശ്യപ്പെടുന്നതു്. എതി൪ത്താലു് അവരുടെയും പൂ൪വ്വകാല സംരംഭങ്ങളു് അന്വേഷിച്ചു് കൊച്ചുകൊച്ചു പുസു്തകങ്ങളായിറക്കുക. അതോടെ പ്രസിദ്ധമായ പല അശ്ലീല പ്രസിദ്ധീകരണങ്ങളുടെയും കച്ചവടം നിലച്ചുപോകുമെന്നുള്ളതു് ഉറപ്പാണു്.

ഓ൪ഡിന൯സു് കൊണു്ടുവരൂ, ഓ൪ഡിന൯സു് കൊണു്ടുവരൂ എന്നു് കുറേ ഇരുട്ടി൯റ്റെ ആത്മാവുകളു് മുറവിളികൂട്ടുകയാണല്ലോ. അവ൪ക്കു് ആ ഓ൪ഡിന൯സു് തന്നെയങ്ങു് കൊടുത്തേയു്ക്കൂ. ഒരു ഓ൪ഡിന൯സി൯റ്റെ രൂപത്തിലു് ഇതുതന്നെയങ്ങു് കൊടുക്കൂ. ആചാരാനുഷ്ടാനനിഷു്ഠകളിലു് വെള്ളം ചേ൪ക്കുകയാണെന്നാണല്ലോ അവരുടെ പരാതി. അപ്പോളു്പ്പിന്നെ ആചാരാനുഷ്ടാനനിഷു്ഠകളിലു് ഇപ്പോഴുള്ള വെള്ളംതന്നെ ചോ൪ത്തിക്കളഞ്ഞു് അവ ഇപ്പോഴുള്ളതിനേക്കാളു് ക൪ക്കശമാക്കുന്നതിനെ ഇവ൪ എങ്ങനെയെതി൪ക്കാനാണു്? തന്ത്രിമാ൪ക്കേ൪പ്പെടുത്തുന്ന പുതിയ ടെസു്ററുകളുടെയും ഭക്ത൯മാ൪ക്കേ൪പ്പെടുത്തുന്ന പുതിയ പരിശോധനകളുടെയും വിവരങ്ങളു് ഒരു ഓ൪ഡിന൯സായിറക്കിയാലു് ഭക്തരായി പിന്നെയെത്രപേ൪ കേരളത്തിലവശേഷിക്കുമെന്നു് നമുക്കു് കാണാം.

കേരളത്തിലെ സു്ത്രീപ്പ്രവേശനവിരുദ്ധസമരത്തെ ദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും അപക്വവും ബാലിശവും ഐക്യരാഷ്ട്രസഭാ ചാ൪ട്ടറുകളു്ക്കു വിരുദ്ധവുമെന്നുകണു്ടു് അവഗണിക്കുകയോ അപലപിക്കുകയോ ആണുണു്ടായതു്. ലോകരാഷ്ട്രങ്ങളിലു് വള൪ന്നുവരുന്ന സു്ത്രീപുരുഷസമത്വത്തെയും തുല്യാവസരാവകാശത്തെയും അംഗീകരിക്കാത്തവ൪ ഇന്ത്യയിലിപ്പോഴുമുണു്ടോ എന്നു് അത്ഭുതംകൂറുകയാണവ൪ ചെയു്തതു്. ഈ പ്രക്ഷോഭസമരങ്ങളു്ക്കു നേതൃത്വംനലു്കി വിരിഞ്ഞുനിന്നു പ്രസംഗിക്കുന്ന നേതാക്കളുടെയും ഏതാനുംചില വനിതകളുടെയും ഒന്നുരണു്ടു് പഴയ രാജാക്ക൯മാരുടെയും മുഖങ്ങളു് വാ൪ത്താവീഡിയോകളിലു്ക്കണു്ടവ൪ മനോരോഗികളുടെയെണ്ണം കേരളത്തിലു് വളരെയധികം കൂടുകയാണല്ലോയെന്നു് ആശങ്കപ്പെടുകയാണുണു്ടായതു്. ലോകത്തെ ഒറ്റയൊരു വാ൪ത്താമാധ്യമംപോലും ഇതിനെയനുകൂലിച്ചു്, ഇവരെയനുകൂലിച്ചു്, വാ൪ത്തകളു് കൊടുത്തില്ല, ലേഖനങ്ങളെഴുതിയില്ല. ഭീമമായൊരു ഭൂഗോളത്തി൯റ്റെ വിദൂരസീമയിലൊരു കുഞ്ഞുപ്രദേശത്തു് ഇനിയും വെറുമൊരു പത്തുവ൪ഷത്തേക്കുകൂടിപ്പോലും നിലനിലു്ക്കാ൯പോകുന്നില്ലാത്ത ഒരു ദുരാചാരത്തിനുവേണു്ടി ജനനേതാക്കളും രാഷ്ട്രീയനേതാക്കളും തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളായ ജനപ്രതിനിധികളും ലക്ഷക്കണക്കിന് ജനങ്ങളെയിളക്കിമറിച്ചു് വ്യ൪ത്ഥമായി യുദ്ധംചെയ്യുന്നതുകണു്ടവ൪ പുച്ഛിച്ചു ചിരിക്കുകയാണുണു്ടായതു്. ക്രിസു്ത്യാനികളും മുസ്ലിമുകളും നിറഞ്ഞ ഈ ഭൂഗോളത്തിലു് വിവിധരാജ്യങ്ങളിലകപ്പെട്ടുപോയ വിദേശഹിന്ദു ചില കമ൯റ്റുകളും കേട്ടു: 'നിങ്ങളിലു് പാപം ചെയ്യാത്തവ൪ ഈ സു്ത്രീയെക്കല്ലെറിയട്ടെ' എന്നുപറഞ്ഞു് ഈശോ കുനിഞ്ഞുനോക്കി പാദംകൊണ്ടു് പൂഴിയിലു് പടംവരച്ചുകൊണു്ടു് കുറേനേരംനിന്നിട്ടു് തലയുയ൪ത്തിനോക്കിയപ്പോളു് ആ വ൯പുരുഷാരം മുഴുവ൯ പോയു്മറഞ്ഞിരിക്കുന്നു, താനും ആ സു്ത്രീയുംമാത്രം ബാക്കിയായിരിക്കുന്നു.

പൂ൪ണ്ണ യൗവ്വനയുക്തയായ ഒരു യുവതി ഇപ്പോളു്ത്തന്നെ ശബരിമലയിലു് അയ്യപ്പനടുത്തു് ഇരിക്കുന്നില്ലേ? മാളികപ്പുറം പിന്നെയാരാണു്? അതോ അവരെയും ഇറക്കിവിടുമോ? അയ്യപ്പനുണു്ടെങ്കിലു് മാളികപ്പുറവുമില്ലേ? അദ്ദേഹം നൈഷു്ഠിക ബ്രഹ്മചാരിയാണെങ്കിലു് കല്യാണം കഴിക്കാനുള്ള യുവതിയെ എന്തിനാണു് തൊട്ടടുത്തുതന്നെ ഇരുത്തിയിരിക്കുന്നതു്? ഇനിയദ്ദേഹം മനുഷ്യനും പന്തളം രാജാവി൯റ്റെ പുത്രനുമാണെങ്കിലു് അദ്ദേഹം ദൈവമാണോ? അദ്ദേഹം ദൈവമാണെങ്കിലു് ഒരു മനുഷ്യപുത്രനാണോ? വിശ്വാസം ചോദ്യം ചെയ്യരുതായിരിക്കാം, പക്ഷേ അന്ധവിശ്വാസങ്ങളു്ക്കെതിരെയുള്ള നവോത്ഥാനം ഒരുകാലത്തും ഹിന്ദുമതത്തിലു് തടഞ്ഞുനി൪ത്താ൯ കഴിഞ്ഞിട്ടില്ല. ആചാരങ്ങളു്ക്കു് വിരുദ്ധമായി ഇലക്ട്രിക്കു് ലൈറ്റുകളും ഉച്ചഭാഷിണികളും ആനയെഴുന്നള്ളിപ്പുകളും കമ്പക്കെട്ടുകളും മതിലു്ക്കെട്ടുകളും കടന്നുവന്നപ്പോളു് കമാന്നുമിണു്ടാതിരുന്നിട്ടു് സു്ത്രീപ്രവേശനത്തെമാത്രം എതി൪ത്തു് കോപക്കലിപൂണു്ടു് തുള്ളിവിറയു്ക്കുന്ന പിന്തിരിപ്പ൯മാ൪ ഭക്ത൯മാരാണെന്നാരുപറഞ്ഞു? എന്തുകൊണു്ടാണിവ൯മാ൪പോയി ഹിന്ദുമതത്തിലെ ഹീനമായ സു്ത്രീധനദുരാചാരവും ജാതിവിവേചന ദുരാചാരവും അവസാനിപ്പിക്കാത്തതു്?


നാലു്പ്പത്തൊന്നു ദിവസം തുട൪ച്ചയായി മദ്യം കഴിച്ചിട്ടില്ലെന്നും മാസം കഴിച്ചിട്ടില്ലെന്നും സു്ത്രീകളുമായി മാത്രമല്ല പുരുഷ൯മാരുമായിപ്പോലും ലൈംഗിക ബന്ധത്തിലേ൪പ്പെട്ടിട്ടില്ലെന്നും രക്തപരിശ്ശോധനയിലൂടെയും അവയവപരിശ്ശോധനയിലൂടെയും ബ്രെയി൯വേവു് ടെസു്റ്റിലൂടെയും ശാസു്ത്രീയമായി തെളിയിച്ചു് സ൪ട്ടിഫിക്കറ്റുകളുംകൊണു്ടു വന്നാലു്മാത്രമേ പുരുഷ൯മാരെപ്പോലും ഇനിമേലിവിടെ മലകയറാ൯ അനുവദിക്കുകയുള്ളൂവെന്നു് ഇവിടെ വ്യവസ്ഥകൊണു്ടുവന്നാലു് അയ്യപ്പ൯റ്റെ ശബരിമലയിലെ പൂങ്കാവനം ഒറ്റദിവസംകൊണു്ടു് ആളൊഴിഞ്ഞു് നിശ്ശബ്ദമാകും. അത്രയും ഭക്തിയും ആചാരാനുഷു്ഠാന നിഷു്ഠയുമേ കേരളത്തിലുള്ളൂ. സു്ത്രീകളെത്തടഞ്ഞുനി൪ത്തി തൊട്ടും തൊടാതെയും വൃത്തിയും പ്രായവും പരിശോധിച്ച ഭക്തവേഷധാരികളു്ക്കു് അത്രയുമെങ്കിലും കേരളം ഒരു ഓ൪ഡിന൯സിലൂടെ കൊടുക്കണു്ടേ? ബാറിലു്നിന്നും നേരേ മാലയിടാനോടുകയും മലയിറങ്ങിയയുട൯ നേരേ നിലയു്ക്കലെയും പത്തനംതിട്ടയിലെയും ബാറുകളിലേയു്ക്കോടുകയും ചെയ്യുന്ന മലയാളിയുടെ പ്രഹസ്സനങ്ങളു്ക്കും ഒരു പരിധിയുണു്ടു്. അതുംകഴിഞ്ഞവ൪ ജനസമൂഹത്തെയും രാജ്യത്തെ ഭരണഘടനയെയും വെല്ലുവിളിക്കാനുംകൂടി പോകരുതു്.

ശബരിമലയിലെന്തു വിഷയമുണു്ടായാലും എന്നെസ്സെസ്സുമായാലോചിച്ചതിനുശേഷമേ തന്ത്രികുടുംബം തീരുമാനമെടുക്കൂ. എസ്സെ൯ഡിപിയുമായോ മലമ്പണു്ടാരങ്ങളുമായോ കൂടെ സമരത്തിലു്നിലു്ക്കുന്ന മറ്റുസമുദായങ്ങളുമായോ ഒന്നും ആലോചിച്ചാലവ൪ക്കു് ശരിയാകത്തില്ല. ആചാരങ്ങളായും അനുഷു്ഠാനങ്ങളായും നൂറ്റാണു്ടുകളിലൂടെയും തലമുറകളിലൂടെയും നീണു്ടുപരന്നുകിടക്കുന്നതാണു് പോറ്റിമാ൪ക്കു് നായ൪മാരോടുമാത്രമുള്ളയാ ബന്ധം. നായരെ പടയു്ക്കുപറഞ്ഞയച്ചിട്ടു് പടയു്ക്കുപോകേണു്ടതില്ലാത്ത പോറ്റിമാ൪ നായ൪സു്ത്രീകളുടെ മറ്റത്യാവശ്യകാര്യങ്ങളു് നോക്കിത്തുടങ്ങിയ കാലംമുതലേയുള്ള ഒരു പ്രത്യേക ബന്ധമാണതു്. അത്തരമൊരവകാശത്തോടും കീഴു്വഴക്കത്തോടും ബന്ധപ്പെട്ട മറ്റുസകല ആചാരങ്ങളോടെയും അനുഷു്ഠാനങ്ങളോടെയും ആ ബന്ധമിപ്പോഴും തുടരുന്നുണു്ടാവണം. നായ൪സമുദായത്തിനുമതിലു് വിഷമമുള്ളതായിക്കാണുന്നില്ല. ദേവസ്വം ബോ൪ഡു് ഇന്ത്യ൯ ഭരണഘടനയും രാജ്യത്തെ നിയമങ്ങളും പാലിച്ചു് വളരെ വിഷമത്തോടെയാണെങ്കിലും നിയമിക്കുന്ന അവ൪ണ്ണരായ ക്ഷേത്രശാന്തിമാ൪ക്കു് കണു്ഠരുരുമാ൪ ശ്രീകോവിലിനുള്ളിലു് പ്രവേശനം നിഷേധിച്ചാലു്മാത്രം പോരേയവ൪ സംതൃപു്തരാവാ൯? അതിവിടെ പതിവായി നടക്കുന്നുമുണു്ടല്ലോ? അപ്പോളു്പ്പിന്നെ പോറ്റിയുടെ സുഖംതന്നെയാണവരുടെയും സുഖം.

അതുകൊണു്ടു് കേരളാ ഗവണു്മെ൯റ്റി൯റ്റെ സമവായച൪ച്ചയു്ക്കു പോകണു്ടെന്നു് എന്നെസ്സെസ്സു പറഞ്ഞതുകൊണു്ടു് തന്ത്രിമാ൪ ച൪ച്ചയു്ക്കുപോയില്ല. എന്തു് സമവായം, എന്തയ്യപ്പ൯, അഴുകിയ കിടപ്പറബന്ധങ്ങളു്ക്കും തലയണമന്ത്രങ്ങളു്ക്കുമുപരി! ഭരണഘടനയെയും ഇന്ത്യ൯ നിയമങ്ങളെയും അയ്യപ്പനെയും നൈമിഷിക സുഖങ്ങളെയും തന്ത്രിമാ൪
തൂക്കിനോക്കിയപ്പോളു് സുഖങ്ങളു്ക്കുതന്നെയാണു് മു൯തൂക്കം കണു്ടതു്. ഭരണഘടനയു്ക്കും ഇന്ത്യ൯ നിയമങ്ങളു്ക്കും അയ്യപ്പനും ആ സുഖങ്ങളു് നലു്കാ൯ സാധ്യമാണോ? അയ്യപ്പ൯പോലും ഈ പന്തളം കൊട്ടാരത്തിലു്നിന്നും പുറത്തായതുതന്നെ ഐതിഹ്യമനുസരിച്ചു് ഈ തലയണമന്ത്രങ്ങളിലൂടെയല്ലേ? അയ്യപ്പനെ കുത്തകപ്പാട്ടമെടുത്തപോലെ പൂജിക്കാ൯ ഈ തന്ത്രികുടുംബം മുഴുവനുമെന്താ ബ്രഹ്മചാരികളാണോ? അല്ലെങ്കിലു്ത്തന്നെ ഈ തന്ത്രിമാരിലൊരുവനെങ്കിലും ബ്രഹ്മചാരിയാണോ? അവരിണചേരാറില്ലേ? ഇണചേ൪ന്നശേഷവും പൂജയു്ക്കുകയറാറില്ലേ? മദ്യപിക്കാറില്ലേ? നീലപ്പടം കാണാറില്ലേ? മന്ത്രിമാരെപ്പോലെ തന്ത്രിബോ൪ഡുവെച്ച വാഹനങ്ങളു് മദ്യഷാപ്പുകടകളുടെ മുന്നിലു് ജനങ്ങളു്തടഞ്ഞിട്ടതും പഞു്ചനക്ഷത്ര ഹോട്ടലുകളിലു് വ്യഭിചാരത്തിനു് തന്ത്രിമാരെ തുണിയില്ലാതെ പോലീസ്സുപിടിച്ചതും മാധ്യമവാ൪ത്തകളിലൂടെ എത്രയോവട്ടം കേരളം വായിച്ചറിഞ്ഞിട്ടുള്ളതാണു്! ഇവരാണു് ആചാരാനുഷ്ടാനങ്ങളെ എക്കാലത്തും ലംഘിച്ചുപോന്നിട്ടുള്ളതു്, അതോടൊപ്പം ഇവരെ ഇക്കാലമത്രയു ഊട്ടിവള൪ത്തി സംരക്ഷിച്ചു് കൊണു്ടുനടന്ന ആ കൊട്ടാരകുടുംബവും. കണു്ഠരുരുമാരും വ൪മ്മമാരും നായ൪മാരുംകൂടി കേരളത്തിലഴിഞ്ഞാടിയിരുന്ന കാലത്തുനിന്നും ഭരണഘടനാവാഗു്ദത്തമായ സു്ത്രീപുരുഷ സമത്വത്തി൯റ്റെയും സഞു്ചാര സ്വാതന്ത്ര്യത്തി൯റ്റെയും ആരാധനാസ്വാതന്ത്ര്യത്തി൯റ്റെയും ഇക്കാലംവരെ തീപാറുന്ന, യാതനാനി൪ഭരമായ പ്രക്ഷോഭവഴികളിലൂടെ കേരളം ഒരുപാടു് സഞു്ചരിച്ചിട്ടുണു്ടു്. കുറേ കുടിയ൯മാ൪ക്കും വ്യഭിചാരികളു്ക്കുംവേണു്ടി കേരളമാ മഹത്വമാ൪ന്ന നേട്ടങ്ങളുപേക്ഷിക്കാ൯ ഉദ്ദേശിക്കുന്നില്ല. കണു്ഠരുരുമാരുടെയും വ൪മ്മമാരുടെയും നായ൪പ്പ്രമാണിമാരുടെയുംകൂടെ കസേരയിലു് ഒപ്പമിരിക്കാ൯ കഴിഞ്ഞപ്പോളു് കടകംപള്ളി സുരേന്ദ്രനു് കുളിരുകോരിയിട്ടുണു്ടെങ്കിലു് അദ്ദേഹം പൂണൂലിട്ടു് ബ്രാഹ്മണനായിക്കൊള്ളട്ടെ, അവരതിനനുവദിക്കുമെങ്കിലു്. പക്ഷേ കേരളമതിനു് ഉദ്ദേശിക്കുന്നില്ല. ജാതിമതരഹിതവും സു്ത്രീപുരുഷസമവുമാണു് കേരളമെന്നിപ്പോളു് പ്രളയദുരിതാശ്വാസസമയത്തു് കേരളം ലോകത്തി൯റ്റെ മുഴുവ൯മുന്നിലു് സംശയാതീതമായി തെളിയിച്ചുകഴിഞ്ഞതേയുള്ളൂ.

അടിമുതലു് മുടിവരെ അധഃപതിച്ച ചിന്താഗതികളും ജീവിതരീതികളും പേറിയിട്ടു് പുരോഗമനകേരളത്തെയും സുപ്രീംകോടതിയേയും വെല്ലുവിളിക്കുന്നോ? ഇത്തരം കിന്ത്രിമാ൪ക്കും രാജാക്ക൯മാ൪ക്കും പൂ൪ണ്ണമായും മനസ്സിലാക്കാ൯ കഴിയുന്നൊരു ഭാഷപറയുന്ന ഒറ്റയൊരാളേ കേരളത്തിലെ മന്ത്രിസ്സഭയിലുള്ളൂ- മന്ത്രിശ്രീ മണി. പ്രോട്ടീ൯ സമൃദ്ധമായ ഭക്ഷണംകഴിച്ചു് ആരോഗ്യവും അഴകുംവെച്ച അംഗനമാരെയും, വഞു്ചനനിറഞ്ഞതെങ്കിലും കൃത്രിമകുലീനത്വത്തി൯റ്റെ അംഗവിക്ഷേപങ്ങളോടെ ഗൗരവഭാഷണം നടത്തുന്ന അധികാരംപോയ കുറേ പഴയ രാജാക്ക൯മാരെയും കണു്ടപ്പോളു് കമ്മ്യൂണിസു്റ്റു മാനിഫെസു്റ്റോയും ഏംഗലു്സി൯റ്റെയും ലെനി൯റ്റെയും രചനകളെയും തൊഴിലാളിവ൪ഗ്ഗ സ൪വ്വാധിപത്യത്തെയും ലിയു ഷാവോ ചി യുടെ ‘എങ്ങനെ നല്ല കമ്മ്യൂണിസു്റ്റാകാ’മെന്നതിനെയുമൊക്കെമറന്നു് മുട്ടിടിച്ചിരുന്നുപോയ കടകംപള്ളി സുരേന്ദ്രനെക്കാളു് എത്രയോ നല്ലയൊരു ദേവസ്വം മന്ത്രിയാകുമായിരുന്നു 'രാജാക്ക൯മാരുടെ കാലമൊക്കെക്കഴിഞ്ഞുപോയി പന്തളം രാജാവേ, അതുകൊണു്ടു് മിണു്ടാതിരി'ക്കെന്നു് നട്ടെല്ലുയ൪ത്തിനിന്നു് പറഞ്ഞ മന്ത്രി മണി!



ന്യൂയോ൪ക്കു് ടൈംസി൯റ്റെ ദക്ഷിണേഷ്യ൯ ലേഖികയും ന്യൂഡലു്ഹി ആസ്ഥാനമാക്കി പ്രവ൪ത്തിക്കുന്ന ഉത്ത൪പ്രദേശു് സ്വദേശിനിയുമായ ശ്രീമതി സുഹാസിനി രാജു് തുലാമാസപൂജയു്ക്കു് ശബരിമല നടതുറന്നപ്പോളു് കാനനപാതയിലൂടെ മലകയറാ൯ ശ്രമിച്ചെങ്കിലും 30 കിലോമീറ്റ൪ ഭാഗത്തു് നിരോധനാജ്ഞ നിലനിലു്ക്കേ അപ്പാച്ചിമേടിനടുത്തും മരക്കൂട്ടത്തും അവരെത്തടയുകയും അവരെ തേങ്ങകൊണു്ടു് അടിക്കുകയും അസഭ്യവ൪ഷവും ആക്രോശവും കൈയ്യേറ്റശ്രമവും കല്ലേറും നേരിടുകയുമുണു്ടായി. പൊലീസിനു് അവ൪ നലു്കിയ മൊഴിയുടെയടിസ്ഥാനത്തിലു് പോലീസ്സു് കേസ്സു് രജിസു്റ്റ൪ ചെയു്തു. സുഹാസിനി രാജു് മലകയറിയെന്ന വാ൪ത്തയേക്കാളു് അന്താരാഷ്ട്ര വാ൪ത്താപ്രാധാന്യം ഹിന്ദുസാമൂഹ്യവിരുദ്ധ൯മാരുടെ ശാരീരികമായ ആക്രമണം കാരണം ഇവ൪ക്കു് മലകയറാ൯ കഴിഞ്ഞില്ല എന്നതിനാവണം. അതുകൊണു്ടുതന്നെയായിരിക്കണം ഇവ൪ മലകയറ്റം പാതിവഴിയിലുപേക്ഷിച്ചു് മടങ്ങിയതും. അതേദിവസംതന്നെ മലകയറാ൯ ശ്രമിച്ച തമിഴു്നാടു്, ആന്ധ്ര സ്വദേശിനികളായ രണു്ടു് സു്ത്രീകളെയും നിലയു്ക്കലിലും പമ്പയിലും ഇതേതരം ആക്രമണത്തിലൂടെ ഓടിച്ചുവിട്ടു.

അന്നുരാത്രി 9.30നു് ക്ഷേത്രപ്പടിക്കെട്ടിനുതാഴെ പുലിയിറങ്ങി കാട്ടുപന്നികളെ കടിച്ചുവലിച്ചുകൊണു്ടുപോയി. മനുഷ്യരെക്കിട്ടിയില്ല. ഭക്തവേഷധാരികളു് പറഞ്ഞതു് സു്ത്രീകളു് വളരെയടുത്തുവരെ എത്തിയതുകൊണു്ടു് കോപാകുലനായ അയ്യപ്പ൯ പുലിയെ പറഞ്ഞയച്ചതാണെന്നാണു്, അല്ലാതെ അദ്ദേഹത്തെക്കാണാ൯ ദൂരദേശത്തുനിന്നെത്തിയ അബലകളായ സു്ത്രീകളെ തേങ്ങകൊണു്ടിടിച്ചു് ഓടിച്ചതുകൊണു്ടല്ല. ഇതിനുമെത്രയോ മുമ്പു് പ്രളയജലവും ഉരുളു്പൊട്ടലും വിശുദ്ധപമ്പയെ അന്വേഷിച്ചുചെന്നു് ത്രിവേണിപ്പാലം എടുത്തുകൊണു്ടുപോയതും ക്ഷേത്രസന്നിധിയിലേക്കുള്ള വഴിയെല്ലാമടഞ്ഞതും പൂജമുടങ്ങിയതും തന്ത്രി പോലീസ്സുസഹായത്തോടെ ഏകനായി മലകയറിയതും സു്ത്രീപ്പ്രവേശനവിധി വന്നതുകൊണു്ടാണത്രെ, അല്ലാതെ വ്രതശുദ്ധിയില്ലാത്ത നെറികെട്ടവ൯മാ൪ നിരന്തരം കേറിയിറങ്ങിയതുകൊണു്ടല്ല. നമ്മെ അത്ഭുതപ്പെടുത്തുന്നതു് അവിടെ നിരന്തരം ദേവപ്രശു്നം നടത്തി പണംതട്ടുന്ന നേരില്ലാത്തവ൯മാ൪ അയ്യപ്പകോപത്തിനു കാരണമായി ഇതൊന്നുമല്ല കാണുന്നതെന്നതാണു്. [അവലംബം: വാ൪ത്തകളു് 7 October 2018]


വിധി നടപ്പാക്കാ൯ എന്തുചെയു്തുവെന്നു് ആരാഞ്ഞ ഹൈക്കോടതിയോടു് ദേവസ്വംബോ൪ഡു് പറഞ്ഞതു് സു്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളു് നടത്തുന്നുവെന്നും സ്ഥലപരിമിതിമൂലം കൂടുതലു് സൗകര്യങ്ങളൊരുക്കാനും പുതിയ നി൪മ്മാണ പ്രവ൪ത്തനങ്ങളു് നടത്താനും ബുദ്ധിമുട്ടുണു്ടെന്നും നിലവിലുള്ള സൗകര്യങ്ങളിലു് സു്ത്രീകളു്ക്കു് പ്രത്യേകസൗകര്യമേ൪പ്പെടുത്താമെന്നും സു്ത്രീകളു്ക്കുമാത്രമായി ശുചിമുറി ഒരുക്കാമെന്നും നിലവിലെ സു്ത്രീകളു്ക്കുവേണു്ടിയുള്ള ശുചിമുറികളു്ക്കു് പ്രത്യേകനിറം കൊടുക്കാമെന്നുമാണു്. സു്ക്കൂളു്ക്കുട്ടികളു് അശോക൯റ്റെകാലത്തെ ഭരണപരിഷു്ക്കാരങ്ങളെപ്പറ്റി കാമ്പോസിഷനെഴുതുന്നതുപോലെ ഒരു കടലാസ്സല്ല, സു്ത്രീകളു് വന്നാലു് തടയുന്നവരെ കൈകാര്യം ചെയ്യാനും അവ൪ക്കു് സുരക്ഷയൊരുക്കാനും സു്ത്രീകളെ ഉപദ്രവിക്കുകയോ ഉപദ്രവിക്കാ൯ കൂട്ടുനിലു്ക്കുകയോ ചെയ്യുന്ന ദേവസ്വം ജീവനക്കാരെ എങ്ങനെയാണു് കൈകാര്യം ചെയ്യാ൯ പോകുന്നതു് എന്നിത്യാദി കാര്യങ്ങളാണു് ഹൈക്കോടതിയടക്കം സാമാന്യബുദ്ധിയുള്ള ആ൪ക്കുമറിയേണു്ടിയിരുന്നതു്. അക്കാര്യങ്ങളിലു് ദേവസ്വം ബോ൪ഡു് കുറ്റകരമായ പൂ൪ണ്ണനിശബ്ദത പാലിക്കുകയും അതേസമയം കൃത്യം ഇതൊക്കെത്തന്നെ പിന്നീടവിടെ നടക്കുകയും ചെയു്തു. നടക്കുമെന്നുറപ്പുള്ള കാര്യങ്ങളെപ്പറ്റി മു൯കൂട്ടി നിശബ്ദത പാലിച്ചതിലൂടെ സമരക്കാരായ അക്രമികളെ നയിച്ചവരുമായി ദേവസ്വം ബോ൪ഡിനും അതി൯റ്റെയും മുകളിലുണു്ടായിരുന്നവ൪ക്കും അവിഹിത രഹസ്യബന്ധമുണു്ടായിരുന്നു എന്നല്ലേ ഇതുകൊണു്ടു് തെളിയുന്നതു്? ദശാബ്ദങ്ങളായി ശബരിമലയെ നയിക്കുന്ന തിരുവിതാംകൂ൪ ദേവസ്വം ബോ൪ഡിനല്ലേ അവിടെയെന്തൊക്കെ എവിടെയൊക്കെ സംഭവിക്കാ൯ സാധ്യതയുണു്ടെന്നും, അക്രമമുണു്ടാവുകയാണെങ്കിലു് അതി൯റ്റെ മോഡസ്സു് ഓപ്പെറാ൯ഡൈ ഏന്തായിരിക്കുമെന്നും അതു് അക്ഷണംതന്നെ പിടിച്ചുനി൪ത്താ൯ ആ൪ക്കൊക്കെ എന്തൊക്കെച്ചെയ്യാ൯ കഴിയുമെന്നും ഏറ്റവും നന്നായി ആ൯റ്റിസിപ്പേറ്റുചെയ്യാ൯ കഴിയുകയുള്ളൂ? അതിലെന്തു സംഭാവനയാണു് ദേവസ്വം ബോ൪ഡു് പ്രസിഡ൯റ്റും മെമ്പ൪മാരും നലു്കിയതു്? ഒരുപക്ഷേ അധികാരംപോയ മു൯ പ്രസിഡ൯റ്റു് പ്രക്ഷോഭകാരികളു്ക്കും അക്രമികളു്ക്കും നേതൃത്വം കൊടുത്തുകൊണു്ടു് എതി൪വശത്തുനിന്നു് പാരപണിയുകയാണെന്നു് പറഞ്ഞേക്കാം. ഒരുപക്ഷേ അയാളുതന്നെയായിരുന്നിരിക്കാം ത൯റ്റെ സിലു്ബന്ധികളായ ജീവനക്കാരെ പറഞ്ഞിളക്കി വഴിതെറ്റിച്ചുവിട്ടതു്. പക്ഷേ ദേവസ്വം ബോ൪ഡു് അതുനേരിടാനെന്തുചെയു്തു, അയാളുടെകൂടെച്ചേ൪ന്നോ? [07 October 2018]
 
2018 ഒക്ടോബ൪ ഒമ്പതിനു് വെള്ളാപ്പള്ളി നടേശ൯ പറഞ്ഞതു് സു്ത്രീപ്പ്രവേശനത്തിനെതിരായ സമരത്തിനു് എസ്സെ൯ഡീപ്പീ യോഗത്തി൯റ്റെ പിന്തുണയില്ലെന്നും കോടതിവിധിയു്ക്കെതിരെ തെരുവിലിറങ്ങിയതു് ശരിയായില്ലെന്നും ദേവസ്വം പ്രസിഡ൯റ്റു് രാജിവെക്കണമെന്നും തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദുസമൂഹമെന്നും സമരംതുട൪ന്നാലു് 'സമാന്തര പ്രതിരോധസമര'ത്തെക്കുറിച്ചു് എസ്സെ൯ഡീപ്പീ ആലോചിക്കുമെന്നും. പിറ്റേന്നു് പത്താം തീയതി ബീജേപ്പീയുടെ ശ്രീധര൯പിള്ളയുടെ കൂടെയിരുന്നു് ഇയാളുടെ മക൯ പറയുന്നു ഇവരുടെ രാഷ്ട്രീയവിഭാഗമായ ബീഡീജേയെസ്സു് സമരക്കാ൪ക്കൊപ്പമാണെന്നു്. അച്ഛനും മകനും തമ്മിലു് രാഷ്ട്രീയ നിലപാടുകളിലു് വലിയ അന്തരമുണു്ടെങ്കിലു് കേരളത്തിലതൊരു അപൂ൪വ്വസംഭവമല്ല. പക്ഷെ പിറ്റേന്നു് പതിനൊന്നാം തീയതി കോടതിവിധി നിരാശാജനകമാണെന്നും സു്ത്രീപ്പ്രവേശനവിരുദ്ധ സമരത്തിലു് എസ്സെ൯ഡീപ്പീ പ്രവ൪ത്തക൪ പങ്കെടുക്കുന്നതു് തടയില്ലെന്നും ഈ മനുഷ്യനെന്തിനു പറഞ്ഞു? എന്നിട്ടതി൯റ്റെയും പിറ്റേന്നു് പന്ത്രണു്ടാം തീയതി വീണു്ടുംപറയുന്നു പന്തളം കൊട്ടാരം തലച്ചോ൪ ആ൪ക്കോ പണയം വെച്ചിരിക്കുകയാണെന്നും കോടതിവിധിയു്ക്കെതിരെ ഇദ്ദേഹം സമരത്തിനില്ലെന്നും. എന്തായാലും ഈ പ്രസു്താവനകളുടെ ഇടവേളകളിലു്നടന്ന വിലപേശലുകളു് എന്തെന്തെല്ലാമാണെന്നു് നമ്മളാരും അന്വേഷിക്കാനോ അവ പുന൪സൃഷ്ടിക്കാനോ പോകുന്നില്ല, കാരണം അതിന൪ഹമാക്കുന്ന ഒരു വ്യക്തിത്വമുള്ളയാളല്ല ഇദ്ദേഹം. ഇദ്ദേഹത്തി൯റ്റെ യഥാ൪ത്ഥ നിലപാടെന്തെന്നറിഞ്ഞിട്ടു് തീരുമാനമെടുക്കാ൯ കേരളം മുട്ടിനിലു്ക്കുകയാണെന്നു് ഇദ്ദേഹമടക്കം ആരും കരുതുന്നില്ലെന്നും എല്ലാവ൪ക്കുമറിയാം. പക്ഷേ ഇതുപോലെ രാവുംപകലും വിലപേശി മറ്റുള്ളവരുടെ വാഗു്ദാനത്തിനും വാഗു്ദാനലംഘനതിനുമൊപ്പിച്ചു് നിലപാടുകളു് പ്രഖ്യാപിക്കാ൯ മാധ്യമങ്ങളെ ഇത്ര വിലകുറഞ്ഞ രീതിയിലു്ക്കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഇയാളെക്കുറിച്ചു് കേരളം രണു്ടാമതൊന്നാലോചിക്കേണു്ടതല്ലേ? ഇത്തരം തീപിടിക്കുന്ന പ്രതിസന്ധികളിലൂടെയും കലാപസാധ്യതകളിലൂടെയും കേരളം കടന്നുപോകുന്ന നേരംനോക്കി ലാഭനഷ്ടബോധാധിഷു്ഠിതമായ അഭിപ്രായങ്ങളു് ജനമനസ്സുകളിലേയു്ക്കു് കയറ്റിവിടുന്ന ഇത്തരം അപകടകാരികളെ ഇത്രയുംനാളു് ചുമന്നതുപോരേയെന്നു് ഒരുത്തനെയും വകവെയു്ക്കാത്ത ഈഴവസമുദായവും ഒന്നുകൂടിയൊന്നാലോചിക്കേണു്ടതാണു്.

പൊലീസു്ഹെലു്മറ്റും ജാക്കറ്റും ധരിപ്പിച്ചു് യുവതികളെ ശബരിമല സന്നിധാനത്തേയു്ക്കു് ഐ. ജി. ശ്രീജിത്തി൯റ്റെ നേതൃത്വത്തിലു് കൊണു്ടുപോയതുകൊണു്ടു് പോലീസിനെതിരെ കേസ്സെടുക്കണമെന്നാണു് യുഡിഎഫു് കണു്വീനറും കോണു്ഗ്രസ്സുകാരനുമായ ബെന്നി ബഹനാ൯റ്റെ ആവശ്യം. യുവതികളു് ഈ വേഷത്തിലായിരുന്നതുകൊണു്ടു് തിരിച്ചറിയാനും ആക്രമിച്ചു മാനഭംഗപ്പെടുത്താനും അക്രമികളു്ക്കു് പറ്റിയില്ലത്രേ! ലോകംമുഴുവ൯ ഇത്തരം ആപലു്ഘട്ടങ്ങളിലു് പോലീസ്സ് സ്വന്തം കുപ്പായംതന്നെയാണു് ഊരിനലു്കുന്നതു്. അവിടെ ബെന്നി ബെഹനാനെപ്പോലെ ഉടുപ്പും കസ്സേരയും നഷ്ടപ്പെട്ടാലോയെന്നുഭയന്നു് ദുരഭിമാനം പുല൪ത്താതിരുന്നതു് പോലീസി൯റ്റെ ഒരു ഉയ൪ച്ചയാണു്. തണുത്തുറഞ്ഞ നദിയിലു്നിന്നും രക്ഷിക്കപ്പെട്ട ഒരു കുട്ടിയു്ക്കു്, അല്ലെങ്കിലു് ഒരു യുവതിയു്ക്കു്, ഹൈപ്പോത്തെ൪മിയ ബാധിക്കാതെ പോലീസ്സ് സ്വന്തംകുപ്പായമൂരി നലു്കില്ലേ ലോകത്തെവിടെയും? ഇതുപോലും നന്നായൊന്നു മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഈ മൂഢനെങ്ങനെയാണു് ഐക്യജനാധിപത്യമുന്നണിയെന്ന മഹാസ൪ക്കസ്സി൯റ്റെ കണു്വീനറായിരിക്കുന്നതു്? പക്ഷെ ഇയാളൊരു മൂഢനാണെന്നും തോന്നുന്നില്ല. കാരണം ഇതി൯റ്റെകൂടെച്ചേ൪ത്തിയാളു് പറഞ്ഞതു് 'പോലീസ്സ് യുവതികളെ ഇങ്ങനെ സംരക്ഷിച്ചുകൊണു്ടുപോയതു് ശബരിമലയിലു് സാമുദായികസു്പ൪ധ സൃഷ്ടിക്കാ൯ ഏതോ നേതൃത്വം നലു്കിയ ആസൂത്രിതമായ നീക്കമായിരുന്നു'വെന്നാണു്. ഏതാണാ നേതൃത്വമെന്നിപ്പോളു് മനസ്സിലായില്ലേ?

അമ്പത്തഞു്ചുവയസ്സുള്ള തമിഴു്നാട്ടിലു്നിന്നെത്തിയ ഒരു
സു്ത്രീയു്ക്കു് രേഖകളു്പ്രകാരം ആപ്പറഞ്ഞ പ്രായമുണു്ടെന്നു് പോലീസ്സു് പറഞ്ഞിട്ടും അമ്പതിനാലുവയസ്സേയുള്ളുവെന്ന സംശയത്തിലു് സന്നിധാനമാകെ ഭക്തരെന്നുപറയുന്നവ൪ വമ്പിച്ച തെരച്ചിലു്നടത്തി. ശബരിമലയുടെ ചരിത്രത്തിലിന്നുവരെ മദ്യപിച്ചിട്ടുണു്ടെന്നു് സംശയിക്കുന്ന ഒരു പുരുഷനെക്കണ്ടുപിടിക്കാ൯ ഇത്രയും വ്യാപകമായ ഒരു തെരച്ചിലു് നടന്നിട്ടുണു്ടോ? ഇതു് അധിനിവേശ കാശു്മീരിലെ മതതീവ്രവാദികളു് ജമ്മു-കാശു്മീരിനുള്ളിലു് കടന്നുവന്നു് കലാപമുണു്ടാക്കാ൯ നടത്തുന്ന തെരച്ചിലു്പോലെത്തന്നെയില്ലേ? ഒരുപക്ഷേ ഈ ഭക്തവേഷങ്ങളു്ക്കുള്ളിലു്ക്കണു്ടതു് അവരെത്തന്നെയാകില്ലെന്നു് ആരറിഞ്ഞു? അവ൪ വിദേശതീവ്രവാദികല്ലായിരുന്നു, ഞങ്ങളുടെ ആളുകളായിരുന്നുവെന്നു് ഏതെങ്കിലുമൊരു ഹിന്ദു സംഘടന ഇനിപ്പറയുമോ? അവിടെക്കണു്ട അക്രമവീഡിയോകളു് നാഷണലു് സെക്യൂരിറ്റി ഏജ൯സിയുടെ ഡേറ്റാ ബാങ്കുകളിലൂടെ കേറ്റിവിടുമ്പോളു് എന്തെങ്കിലും കണു്ടുപിടിക്കപ്പെടുമോ? പണു്ടു് കമ്മ്യൂണിസു്റ്റുകാ൪ ഒളിച്ചിരുന്നെന്നു പറയുന്ന കൊട്ടാരക്കെട്ടുകളിലും പത്തനംതിട്ടയിലെ നിബിഢവനങ്ങളിലും ഇന്നു് മതകലാപമുണു്ടാക്കാ൯നടക്കുന്ന പാക്കിസ്ഥാ൯ ചാര൯മാരും തീവ്രവാദികളും ഒളിച്ചിരിക്കുന്നുണു്ടാവുമോ?

ജനങ്ങളെ വലിയ യുദ്ധങ്ങളിലൊന്നും കൊണു്ടുചെന്നുചാടിച്ചു് കഷ്ടപ്പെടുത്താത്തവരായിരുന്നു തിരുവിതാംകൂ൪ രാജാക്ക൯മാ൪. അവരുടെ സാമന്ത൯മാരായിരുന്ന പന്തളം രാജവംശത്തിലെ ഇളമുറക്കാ൪ ഇപ്പോളതാണു് ചെയ്യുന്നത്- കേരളത്തിലെ ജനങ്ങളെ വ൪ഗ്ഗീയകലാപങ്ങളിലു് കൊണു്ടുചെന്നിറക്കി നശിപ്പിക്കുക. വിദ്യാസമ്പന്നരും വിപ്ലവകാരികളുമുണു്ടായിരുന്ന പന്തളം രാജകുടുംബം അവസരവാദികളുടെയും രാഷ്ട്രീയ അതിമോഹികളുടെയും വ൪ണ്ണവെറിയ൯മാരുടെയും കേന്ദ്രമായി മാറിയെങ്കിലു് കാലത്തി൯റ്റെ അപചയമെന്നു പരിതപിക്കുകയല്ലാതെ കേരളമെന്തുചെയ്യും? അതിലൊരു രാജാവു് ഈ സമരകാലത്തു് രാഷ്ട്രീയ ഉപദേശക൯മാരാലു് ചുറ്റപ്പെട്ടപ്പോളു് ഒരു എമ്മെല്ലേയോ എംപിയോയൊക്കെയായിമാറാ൯ മോഹമുദിച്ചു് ഒരു സത്യാഗ്രഹമിരിക്കുന്നതി൯റ്റെ മറവിലു് തിരുവനന്തപുരത്തു് സെക്രട്ടേറിയറ്റൊക്കെ ഒന്നുവന്നുകണു്ടിട്ടുപോയി എന്നാണറിയുന്നതു്.

പണു്ടു് പുലിപിടിക്കുന്നതിലു് ഭയമില്ലാത്ത ധൈര്യശാലികളായ പെണ്ണുങ്ങളാണു് ശബരിമലയിലു് പോയിരുന്നതു്. പിന്നീടൊരുപാടുകാലം പുലിപിടിക്കുന്നതി൯റ്റെയും ആണുങ്ങളു് കയറിപ്പിടിക്കുന്നതി൯റ്റെയും ഭയമില്ലാതെ ധൈര്യമൊന്നുമില്ലെങ്കിലും പെണ്ണുങ്ങളു്ക്കു് ശബരിമലയിലു്പ്പോകാമെന്നായി. ഇപ്പോളു് വീണു്ടും പുലിപിടിച്ചില്ലെങ്കിലും ഉറപ്പായി ആണുങ്ങളു്കയറിപ്പിടിക്കുമെന്നുള്ള ഭയത്തോടെമാത്രമേ, അതിനുള്ള ധൈര്യത്തോടെമാത്രമേ പെണ്ണുങ്ങളു്ക്കു് ശബരിമലയിലു്പ്പോകാനാവു എന്നുള്ള സ്ഥിതി തിരികെക്കൊണു്ടുവന്നു. ഇതുമാത്രമാണ് ശബരിമലസമരത്തിലു് ശബരിമലത്തന്ത്രിയുടെയും പന്തളം രാജാവി൯റ്റെയും കുറേ ഹിന്ദു സംഘടനകളുടെയും എന്നെസ്സെസ്സി൯റ്റെയും എസ്സെ൯ഡീപ്പീയുടെയും ബീജേപ്പീയുടെയും കോണു്ഗ്രസ്സി൯റ്റെയും നേട്ടം. കോണു്ഗ്രസ്സു്→ ബീജേപ്പി → എന്നെസ്സെസ്സു്→ എസ്സെ൯ഡീപ്പി→ കുറേ ഹിന്ദു സംഘടനകളു്→ പന്തളം രാജാവു്→ ശബരിമലത്തന്ത്രി എന്നതായിരുന്നു കേരളത്തെയും ഹിന്ദുമതത്തെയും ഈ പതനത്തിലെത്തിച്ച അതോറിറ്റി ഹിയേറാ൪ക്കിയും കമ്മ്യൂണിക്കേഷ൯ ഫു്ളോ ചാ൪ട്ടും. ഇത്തരമൊരു അഭിശപു്തമായ നേട്ടം കേരളത്തിലു് നേടുന്നതിനുപകരം ഇവ൯മാ൪ കൂട്ടത്തോടെപോയി ആത്മഹത്യ ചെയ്യുന്നതായിരുന്നില്ലേ കേരളത്തിനും ഹിന്ദുമതത്തിനും നേട്ടം?

ഇതിനിടയിലു് കവന൯റ്റെന്നൊരു സാധനവും കൈയ്യിലെടുത്തുപിടിച്ചു് പന്തളം കൊട്ടാരത്തിലെ ശശികുമാര വ൪മ്മയെന്നൊരാളു് പലരെയും കണു്ടുനടന്നു. ക്ഷേത്രവും രാജ്യവും ദശാബ്ദങ്ങളു്ക്കുമുമ്പു് തിരുവിതാംകൂറിനടിയറവു വെച്ചപ്പോളു് ഇംഗു്ളീഷിലു് കവന൯റ്റെന്നൊരു ഉടമ്പടിയുണു്ടാക്കിയത്രേ. അതിലു് ക്ഷേത്രത്തി൯റ്റെ യൂസ്സേജു് എന്നെഴുതിയിരിക്കുന്നതു് ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കപ്പെടണമെന്നു് സൂചിപ്പിക്കാ൯ കസു്റ്റം എന്നൊര൪ത്ഥത്തിലാണു് പ്രയോഗിച്ചതെന്നാണു് അദ്ദേഹം ചില മാധ്യമങ്ങളോടു് പറഞ്ഞുനടക്കുന്നതു്. ഓകു്സു്ഫോ൪ഡി൯റ്റെയോ ഇനി അതുപോരെങ്കിലു് ഗുണു്ട൪ട്ടി൯റ്റെതന്നെയോ ഡിക്ഷു്ണറിയെടുത്തു നോക്കിയാലു് അതിലു് യൂസ്സേജിനു് ഉപയോഗമെന്ന ഒര൪ത്ഥമേയുള്ളൂ ഇന്നും പണു്ടും, അല്ലാതെ കസു്റ്റം എന്നൊര൪ത്ഥമില്ല. കുശാഗ്രബുദ്ധികളായ ബ്രിട്ടീഷുകാരായിരുന്ന കൊട്ടാരമുപദേശക൪ തിരുവിതാംകൂ൪ രാജാവിനോടൊപ്പം ചേ൪ന്നൊരുക്കിയ ചതിക്കുഴിയിലു് പന്തളം രാജകുടുംബം വീഴുകയായിരുന്നു അന്നും ഇന്നും എന്നു് ആ പന്തളംവ൪മ്മ ഇപ്പോഴും അറിയുന്നില്ല.

   
ഇന്ത്യ൯ ഭരണഘടനയു്ക്കകത്തു് ജീവിക്കുമ്പോഴും ശമ്പളവും അലവ൯സുകളും കൈപ്പറ്റുമ്പോഴും ഈ ജനാധിപത്യഭരണഘടനയെ ഉള്ളിലു് ഒരു അലോസരമായിക്കരുതാനും ധിക്കരിക്കാനും ഒരവസരംകിട്ടിയാലു് ലംഘിച്ചു് സംതൃപു്തിയടയാനും നോക്കിനടക്കുന്നവ൪ നമ്മുടെ രാജ്യത്തുണു്ടു്. ഭരണഘടനയു്ക്കെതിരായി ഉള്ളിലു് കത്തിജ്ജ്വലിക്കുന്ന ദീ൪ഘകാലമായുള്ള അവരുടെപക അവരറിയാതെ പുറത്തുവന്ന ഒരു സന്ദ൪ഭമായിരുന്നു സു്ത്രീപ്പ്രവേശനവിരുദ്ധസമരം. അതോടെ അവരുടെയുള്ളിലെയും പുറത്തെയും വേഷപ്പക൪ച്ചമാറി അവ൪ നഗ്നരായി. അതിലൂടെ അവരുടെയുള്ളിലെ കള്ളം പുറത്തുവന്നു. ദീ൪ഘകാലം ഇന്ത്യ൯ ഭരണഘടനയുടെ അനുസരണയുള്ള കുട്ടികളായി മുഖംമൂടിവെച്ചുനടന്ന അവരുടെ തീക്ഷു്ണമായ ഭരണഘടനാവിരുദ്ധ വികാരവും ചിന്താഗതിയും പതിനായിരക്കണക്കിന് ജനങ്ങളു് അണിയണികളായി അവരാഹ്വാനംചെയു്ത സമരത്തിനൊഴുകിയെത്തിയപ്പോളു് അറിയാതെ ഒഴുകിപ്പുറത്തുവന്നു. ദശാബ്ദങ്ങളോളം തീക്ഷു്ണമായ നാസിവികാരങ്ങളുമടക്കിപ്പിടിച്ചു്, യുദ്ധക്കുറ്റവാളികളാണെന്നതു് അതിവിദഗു്ധമായി മറച്ചുപിടിച്ചു്, ജനാധിപത്യരാജ്യങ്ങളായ യൂറോപ്പിലും അമേരിക്കയിലും ബ്രിട്ടനിലും സ്വിറ്റു്സ൪ലാ൯ഡിലുമൊക്കെക്കഴിഞ്ഞ ആ കഠിനഹൃദയ൯മാരുടെ രഹസ്യംസൂക്ഷിക്കാനുള്ളശേഷി ഒരലു്പം പുകഴു്ത്തിയാലു്പ്പോലും ഇളകിമറിഞ്ഞുപോവുന്ന ഈ ഹ്രസ്വദൃഷ്ടികളു്ക്കെങ്ങനെ കാണാനാണു്? കമ്മ്യൂണിസു്റ്റു റഷ്യയിലോ ചൈനയിലോ ആയിരുന്നു ഭരണഘടയു്ക്കെതിരെ വ൪ഷങ്ങളു് കൊണു്ടുനടന്നിരുന്ന രഹസ്യചിന്താഗതികളു് ഇതുപോലെ പുറത്തുവന്നു് നഗ്നരാക്കപ്പെട്ടിരുന്നതെങ്കിലു് അവരെ നിസ്സംശയം തൂക്കിക്കൊല്ലുമായിരുന്നു.

ഈ സമരത്തോടനുബന്ധിച്ചു് ഇവ൪പറഞ്ഞ ഓരോവാക്കും ഓരോവാചകവും വാ൪ത്താമാധ്യമങ്ങളുടെ ആ൪ക്കൈവുകളിലുണു്ടു്. സുപ്രീംകോടതിയിലു്നിന്നും ശബരിമലക്ഷേത്ര സു്ത്രീപ്പ്രവേശനവിധിവന്നശേഷം 2018 ഒകു്ടോബ൪ മാസത്തിലു് ക്ഷേത്രനട തുലാമാസപൂജയു്ക്കു് തുറന്നടയുന്നതുവരെ പ്രി൯റ്റു് മീഡിയകളിലും വിഷ്വലു് മീഡിയകളിലുംവന്ന ഇവരുടെ പ്രസു്താവനകളിലും ആഹ്വാനങ്ങളിലും ഏതാണു്ടെല്ലാംതന്നെ ഭരണഘടനയെ ലംഘിക്കാനും ലാ ആ൯ഡു് ഓ൪ഡറിനെ വെല്ലുവിളിക്കാനും ജനങ്ങളു്ക്കു് പ്രേരണനലു്കുന്നവയായിരുന്നു, ഇപ്രകാരം പ്രക്ഷോഭവും കലാപങ്ങളു്തന്നെയും നടത്തിയാലു് തങ്ങളു് സംരക്ഷണവുമായി പിന്നിലുണു്ടാവുമെന്നും വ്യക്തമായി സന്ദേശം നലു്കുന്നവയായിരുന്നു. ഇനിയഥവാ ഈ പത്രങ്ങളു് പൂട്ടിപ്പോയാലും, ഈ വീഡിയോകളു് പി൯വലിക്കപ്പെട്ടാലും പബ്ലിക്കു് ലൈബ്രറികളിലു് അവയുടെ ഹാ൪ഡു് കോപ്പികളും ഇ൯റ്റ൪നെറ്റിലു് ഗൂഗിളു് കേഷുകളിലും മറ്റു് ആ൪ക്കൈവുകളിലും അവ പ്രസിദ്ധീകരിക്കപ്പെട്ട സമയത്തെ ഡിജിറ്റലു്രൂപവും കാണാവുന്നതാണു്. നിരവധിയാളുകളുടെ കൈയ്യിലും ഇതെല്ലാമുണു്ടു്. ഓരോ തീയതിയുംനോക്കി ആ൪ക്കുവേണമെങ്കിലുമവ പരിശോധിക്കാം, അവ എത്രത്തോളം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു് ബോധ്യപ്പെടാം. അങ്ങനെ നഗ്നരാക്കപ്പെട്ട നേതാക്ക൯മാരുടെ പേരുകളു് നമ്മെ അമ്പരപ്പിക്കുന്നു. സുകുമാര൯ നായ൪, വെള്ളാപ്പള്ളി നടേശ൯, കെ മുരളീധര൯, രമേശു് ചെന്നിത്തല, പ്രയാ൪ ഗോപാലകൃഷു്ണ൯, പി. സി. ജോ൪ജ്ജു്, മുല്ലപ്പള്ളി രാമചന്ദ്ര൯, കെ. സുധാകര൯, കെ. സുരേന്ദ്ര൯, ശ്രീധര൯ നായ൪, അങ്ങനെ അതങ്ങനെ ആ പേരുകളങ്ങനെ നീണു്ടുനീണു്ടുനീണു്ടുപോകുന്നു.

ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും ശബരിമലയുടെ വൃതശുദ്ധിയും സംരക്ഷിച്ചില്ലെങ്കിലു് വ൯പ്രശു്നങ്ങളു് നേരിടാ൯ ഭരണകൂടവും ഭരണഘടനയുമൊക്കെയൊരുങ്ങിക്കോ എന്നു് വെല്ലുവിളിച്ചുനടന്ന, ജീവിതത്തിലെപ്പോഴും കു്ളീ൯ഷേവുചെയു്തു് കണ്ണാടിപോലെ മുഖം മിനുക്കിമാത്രം ജനങ്ങളു് കണു്ടിട്ടുള്ള ഇവരുടെ മുഖത്തു് ശബരിമല വ്രതശുദ്ധിയുടെ താടിയും മുടിയും ജീവിതത്തിലൊരിക്കലു്പ്പോലും ആരും കണു്ടിട്ടില്ല. മലയു്ക്കുപോയില്ലെങ്കിലു്പ്പോലും ഒരു അയ്യപ്പഭക്തനു് നി൪ബ്ബന്ധമായിട്ടുള്ള നാലു്പ്പത്തൊന്നുദിവസത്തെ വ്രതശുദ്ധിക്കാലത്തു് താടിയും മുടിയുമില്ലാതെ ഇലക്ട്രിക്കു്റേസറും ക്രോപ്പറും ട്രിമ്മറുംപിടിച്ചു് പ്യൂമാസു്റ്റോണുമുരച്ചുനടന്ന ഇവ൯മാരാണോ അയ്യപ്പഭക്ത൯മാ൪? ഇവ൯മാരാണോ ശബരിമലയിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കാ൯പോകുന്നതു്? ഇതായിരിക്കണം നമ്മളു്പറഞ്ഞ ആ ഓ൪ഡിന൯സിലെ ഒരു വ്യവസ്ഥ: നാലു്പത്തൊന്നുദിവസത്തെ വ്രതശുദ്ധിയുടെ ദീക്ഷയും മീശയുമില്ലാതെ ഒറ്റയൊരുത്തനെപ്പോലും ശബരിമലയിലു് കണു്ടുപോകരുതു്. ഘോരഘോരം പ്രസംഗിച്ചുനടക്കുന്ന കുറേ പെണ്ണുങ്ങളെ താടിയുംമീശയുമില്ലാത്തതുകൊണു്ടുമാത്രം നമുക്കു് വെറുതെവിടാം.

ഗാന്ധിജി സമരം നയിച്ചിട്ടുണു്ടു്- പെണ്ണുങ്ങളെ ക്ഷേത്രത്തിലു് കയറ്റുന്നതിനുവേണു്ടി. ജവഹ൪ലാലു് നെഹു്റു വിശദമായി പുസു്തകങ്ങളിലെഴുതിയിട്ടുണു്ടു്- ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും എങ്ങനെ ഒരു ജനതയുടെ മനസ്സിനെയും ജീവിതത്തെയും നശിപ്പിക്കുമെന്നു്. ഡോക്ട൪ രാധാകൃഷു്ണ൯ സുദീ൪ഘമായി ലേഖനങ്ങളിലെഴുതിയിട്ടുണു്ടു്- മാറുന്ന ലോകത്തിലു്, വളരുന്ന ലോകത്തിലു്, ഹിന്ദു അവ൯റ്റെ ആചാരങ്ങളു് മാറ്റിയില്ലെങ്കിലു് എന്തുസംഭവിക്കുമെന്നു്. രവീന്ദ്രനാഥ ടാഗോ൪ കവിതയിലെഴുതിയിട്ടുണു്ടു്, ദേശീയ-അന്ത൪ദ്ദേശീയ വിദ്യാസ്ഥാപനമായ വിശ്വഭാരതിയിലു് പഠിപ്പിച്ചിട്ടുമുണു്ടു്- ദൈവം എന്നേ അമ്പലങ്ങളിലു് നിന്നുമിറങ്ങി ഓടിക്കളഞ്ഞിരിക്കുന്നുവെന്നു്. പക്ഷേ പെണ്ണുങ്ങളെ അമ്പലങ്ങളിലു്ക്കയറ്റാതിരിക്കാ൯ പ്രക്ഷോഭം നടത്തിയവ൪ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലു് ഖല൯മാരെന്നിപ്പോളു് പേരുചേ൪ക്കപ്പെട്ടിരിക്കുന്ന ഇവരേയുള്ളു.


നിലയു്ക്കലു്നിന്നും പമ്പയിലേയു്ക്കു് നി൪ത്താതെ കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളോടുന്നു, ഭക്ത൪ യാതൊരു വിസമ്മതവവും പറയാതെ മണിക്കൂറുകളു് കാത്തുനിന്നു് ആ ബസ്സുകളിലു്ക്കയറി പമ്പയിലേയു്ക്കു് പോകുന്നു, കാരണം നിലയു്ക്കലു്മുതലു് മറ്റുവാഹനങ്ങളൊന്നും അനുവദിക്കുന്നില്ല. ബി. ജെ. പി.യുടെ കുറേ നേതാക്കളു്ക്കു് അവരുടെ കാറുകളിലു്ത്തന്നെ പമ്പയു്ക്കു പോകണം. അതനുവദിക്കാത്തതുകൊണു്ടു് അവ൪ കടുത്ത പ്രതിഷേധസമരം നടത്തുന്നു. അതായതു് ഭക്തരെങ്ങനെയോ പോകട്ടെ, പക്ഷേ തങ്ങളു്ക്കു് കാറുകളിലു്ത്തന്നെ പോകണം, കാരണം തങ്ങളു് നേതാക്ക൯മാരും നേതാക്കികളുമാണു്! ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളു് സംരക്ഷിക്കാ൯ വളരെ കഷ്ടപ്പെട്ടു് വന്നതാണു്, എന്നിട്ടു് മറ്റുള്ളവരെപ്പോലെ നടന്നുപോകാനോ? ആചാരങ്ങളും അനുഷ്ടാനങ്ങളും പദയാത്രകളുമൊന്നും തങ്ങളോടു് പറയേണു്ട, കാരണം തങ്ങളു് ജനങ്ങളു്ക്കും ഭക്ത൪ക്കും സാക്ഷാലു് അയ്യപ്പസ്വാമിക്കുമൊക്കെ എത്രയോ ഉയരത്തിലാണു്! ബസ്സിലു്പ്പോയാലു്പ്പിന്നെ എന്തോന്നു് നേതാവു്? ഒരൊറ്റയെണ്ണത്തിനു് താടിയും മുടിയുമില്ല, എല്ലാം കു്ളീ൯ ഷേവു്. വ്രതശുദ്ധിയൊന്നുമില്ലാത്ത വൃത്തികെട്ടവ൯മാരാണെന്നുള്ളതു് വ്യക്തം. കാറിലു്പ്പോകാ൯ സമ്മതിക്കാത്തതുകൊണു്ടു് ഈ സമരത്തിനിടയിലു്നിന്നുകൊണു്ടു് ഒരു നേതാവു് ഘോരഘോരം പത്രക്കാരോടു് ചോദിക്കുന്നതുകേട്ടു, ജനങ്ങളുടെ സഞു്ചാരസ്വാതന്ത്ര്യം തടയാ൯ പിണറായി വിജയ൯റ്റെ പോലീസിനെ ആരാണനുവദിച്ചതെന്നു്. ഇയാളെന്തുസമരത്തിനാണവിടെപ്പോയതു്, ശബരിമലയിലു്പ്പോകുന്ന സു്ത്രീകളുടെ സഞു്ചാരസ്വാതന്ത്ര്യത്തെ തടയാനല്ലേ? അതിനു് ആരാണിയാളെ അനുവദിച്ചതു്?

വെള്ളമടിയു്ക്കു് ഇ൯ഡൃയിലു് റെക്കാ൪ഡിട്ട സംസ്ഥാനമാണു് കേരളം. കേരളത്തിലെ പുരുഷജനസംഖ്യയുടെ എഴുപതുശതമാനവും അയ്യപ്പഭക്ത൯മാരാണെന്നതൊന്നും ഈ മുഴുക്കുടിയു്ക്കു് തടസ്സമായില്ല. ഒരു കുടിയനു് ആദ്യം അയാളുടെ ജോലിയും വരുമാനവും പിന്നീടയാളുടെ സുഹൃത്തുക്കളും ഒടുവിലയാളുടെ ഭാര്യയും മക്കളും കുടുംബവും നഷ്ടപ്പെടുമെന്നതൊരു ചരിത്ര വസു്തുതയാണു്. ഒടുവിലയാളു്ക്കു് അയാളെത്തന്നെയും നഷ്ടമാവുന്നു. ഒടുവിലു് എന്തിനെയെങ്കിലും ചുറ്റിപ്പിടിച്ചുനിന്നയാളു് കുറച്ചുകാലംകൂടി കഴിയാ൯നോക്കുന്നു. അയാളുടെ ഈ അവസാനപിടിവള്ളിയാണു് ആചാരാനുഷ്ടാന സംരക്ഷണയുദ്ധം. യുക്തിബോധം മുഴുവനുംനശിച്ച ഒരു മദ്യപ൯റ്റെ തീവ്രതയോടെയും പിടിവാശിയോടെയും പരിഹാസ്യമായ ആ സംരക്ഷണയുദ്ധം അയാളു് നടത്തിക്കൊണു്ടിരിക്കുന്നതാണു് നമ്മളിപ്പോളു് കാണുന്നതു്. കടുവകളെക്കീഴടക്കി കൂടെക്കൊണു്ടുനടക്കുന്ന അയ്യപ്പ൯റ്റെ കരതലം ഇതി൯റ്റെയൊക്കെ കരണക്കുറ്റിനോക്കി ഓരോന്നങ്ങു പൊട്ടിക്കാ൯ തരിച്ചുകാണില്ലേ? ഇവരുടെയൊക്കെ പേരുകളന്വേഷിച്ചപ്പോഴാണറിയുന്നതു് കാറിലു് മാത്രമേ സഞു്ചരിക്കുകയുള്ളുവെന്ന ഇതുങ്ങളുടെയെല്ലാം പേരുകളു് ഇപ്പോളു് അയ്യപ്പനെന്നാണത്രെ!



(തുടരും)

Read the second part here: https://sahyadrimalayalam.blogspot.com/2018/11/091-2.html
Published as a book.
ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ? 
By പി. എസ്സു്. രമേശു് ചന്ദ്ര൯
 

Kindle eBook LIVE Published on 23 November 2018
ASIN: B07KT72PBR Length: 75 pages
Kindle Price (US$): $2.99 (INR): Rs. 214.00
Publisher’s Link: https://www.amazon.com/dp/B07KT72PBR 

  
The story and critical analysis of what happened after the Supreme Court of India allowed entry of women of all ages to the world famous Sabarimala Temple in Kerala, India. This series of articles in Malayalam examines how the superstitious and anti democratic elements used the customs and rituals in Hindu religion to sabotage the communal harmony and peace in Kerala to gain a few electoral votes and tried to push Kerala back to the dark ages when untouchability and caste and gender discrimination had free reign.