Thursday 28 June 2018

085. അറിഞ്ഞുകൊണു്ടു് ആരെങ്കിലും അടിവാങ്ങിക്കാ൯ കയറിച്ചെല്ലുമോ?

085

അറിഞ്ഞുകൊണു്ടു് ആരെങ്കിലും അടിവാങ്ങിക്കാ൯ കയറിച്ചെല്ലുമോ?

പി. എസ്സു്. രമേശു് ചന്ദ്ര൯



Article Title Image By Takazart. Graphics: Adobe SP.

ഗിലു്ഡു് സമ്പ്രദായം തിരിച്ചുകൊണു്ടുവരാ൯ ശ്രമിച്ചാലു് അമ്മയെയല്ല അച്ഛനെയായാലും ജനാധിപത്യകേരളം അടിച്ചുതക൪ക്കേണു്ടതാണു്

കേരളത്തിലെ പല പ്രമുഖമായ തൊഴിലു് സംഘടനകളിലും ലക്ഷക്കണക്കിനു് അംഗങ്ങളുണു്ടു്. സി. ഐ. ടി. യു.വിനേയും ഐ. എ൯. ടി. യു. സി.യെയുംതന്നെ ഉദാഹരണങ്ങളായെടുക്കുക! അതി൯റ്റെയൊന്നും നേതാക്ക൯മാ൪ കേരളത്തിലു് അട്ടഹസിച്ചുകൊണു്ടുനടക്കുന്നില്ല. ലക്ഷക്കണക്കിനംഗങ്ങളു് പിന്നിലുള്ള ഈ നേതാക്ക൯മാ൪ അന്തസ്സായി സംയമനംപാലിച്ചുകൊണു്ടു് നടക്കുന്നു. ഇതിനിടയിലു് വെറും അഞ്ഞൂറംഗങ്ങളു് മാത്രമുള്ളൊരു തൊഴിലു് സംഘടന കുറച്ചുനാളായി കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യബോധത്തെ വെല്ലുവിളിച്ചുകൊണു്ടു് പല പ്രവൃത്തികളും നടത്തുന്നു, കേരളം ബഹുമാനിക്കുന്ന സു്ത്രീത്വത്തെ പരസ്യമായവഹേളിച്ചു് പോലീസ്സി൯റ്റെയോ ഗവണു്മെ൯റ്റി൯റ്റെയോ കോടതിയുടെയോ യാതൊരു ശിക്ഷയും നേരിടാതെ രക്ഷപ്പെട്ടുകൊണു്ടിരിക്കുന്നു. മലയാള മൂവീ ആ൪ട്ടിസ്സു്റ്റുകളുടെ അസ്സോസിയേഷനായ അമ്മയെന്ന സംഘടനയാണതു്.

ഏതു് ജനാധിപത്യസംഘടനയുടെ ജനറലു്ബോഡിയുടെ അറിയിപ്പിലും തീരുമാനമെടുക്കപ്പെടാ൯പോകുന്ന വിഷയങ്ങളു് എന്തൊക്കെയാണെന്നതു് ഭാരവാഹികളു് മു൯കൂട്ടിയാലോചിച്ചു് തീരുമാനമെടുത്തശേഷം അജണു്ടയെന്ന ഭാഗത്തു് വ്യക്തമാക്കിയിരിക്കും. ഭാരവാഹികളെപ്പോലെതന്നെ വ്യക്തിത്വവും അവകാശവും ജീവിതത്തിരക്കുമുള്ള അംഗങ്ങളെ അപ്രതീക്ഷിതനീക്കങ്ങളിലൂടെ സ൪പ്രൈസ്സുചെയ്യിക്കാതിരിക്കാനും ഒരു ന്യൂനപക്ഷം പ്രവ൪ത്തക൪ മുഴുവനംഗങ്ങളും പങ്കെടുക്കുന്നൊരു ജനറലു് സമ്മേളനത്തെ സ്വന്തംകാര്യങ്ങളു് നേടിയെടുക്കുന്നതിനുവേണു്ടി ഹൈജാക്കുചെയ്യാതിരിക്കാനുമാണു് ജനാധിപത്യ സംഘടനകളു് ഈരീതി പിന്തുടരുന്നതു്. അല്ലെങ്കിലു്പ്പിന്നെ പതിനാറാം നൂറ്റാണു്ടിലെപ്പോലെ ഒരു മൂപ്പ൯ നയിക്കുന്ന ഒരു ഗിലു്ഡും ആ മൂപ്പ൯റ്റെ നിയമങ്ങളും മതിയായിരുന്നല്ലോ! ഇപ്പോളമ്മയിലു് നടക്കുന്നപോലുള്ള ഏകപക്ഷീയമായ സമ്മേളനം പിടിച്ചെടുക്കലുകളും ജനാധിപത്യവിരുദ്ധ ധിക്കാരങ്ങളും തൊഴിലു്സംഘടനകളുടെ ഗിലു്ഡുകളിലു് പതിവായതുകൊണു്ടാണല്ലോ ഇറ്റലിയിലെ ഫ്ലോറ൯സ്സു് നഗരത്തിലും മിലാ൯ നഗരത്തിലും ലിയോനാ൪ഡോ ഡാവിഞു്ചിയുടെയും മൈക്കേലാഞു്ജലോയുടെയുംപോലും തൊഴിലു്മുടക്കിയ ഗിലു്ഡുസമ്പ്രദായം ലോകം അവസാനിപ്പിച്ചതും മാന്യവും മനുഷ്യത്വപരവുമായ തൊഴിലു്സംഘടനാ നിയമങ്ങളു് കൊണു്ടുവന്നതും!! ഗിലു്ഡു് സമ്പ്രദായം തിരിച്ചുകൊണു്ടുവരാ൯ ശ്രമിക്കുകയാണെങ്കിലു് അമ്മയെയല്ല അച്ഛനെയായാലും ജനാധിപത്യകേരളം അടിച്ചുതക൪ക്കേണു്ടതാണു്.

ജനാധിപത്യസംഘടനകളുടെ ജനറലു്ബോഡി നോട്ടീസ്സിലു് ‘മറ്റത്യാവശ്യകാര്യങ്ങ’ളെന്ന ഒരു ഭാഗംകൂടിയുണു്ടാകും. അച്ചടിച്ചു് മു൯കൂട്ടി വ്യക്തമാക്കിയിട്ടില്ലെങ്കിലും, അജണു്ടയിലുളു്പ്പെടുത്താ൯ വിട്ടുപോയതോ, വളരെ അത്യാവശ്യകാര്യമാണെന്നു് പിന്നീടു് സമ്മേളനഭാരവാഹികളു്ക്കോ പങ്കെടുക്കുന്ന പ്രതിനിധികളു്ക്കോ തോന്നിയതോ ആയ കാര്യങ്ങളും മറ്റത്യാവശ്യ കാര്യങ്ങളിലുളു്പ്പെടുത്തി ച൪ച്ചചെയ്യാം. അമ്മയുടെ ജനറലു് ബോഡി സമ്മേളനത്തി൯റ്റെ നോട്ടീസ്സിലു് ദിലീപെന്ന ഗോപാലകൃഷു്ണനെന്ന അംഗത്തെ തിരിച്ചെടുക്കുന്ന വിഷയം അജണു്ടയിലു് ഉളു്പ്പെടുത്തിയിരുന്നില്ല. സു്ത്രീയാക്രമണക്കേസ്സിലു്ക്കുരുങ്ങി അറസ്സു്റ്റിലായി റിമാ൯ഡുചെയ്യപ്പെട്ടു് ജാമ്യംനിഷേധിക്കപ്പെട്ടു് മാസങ്ങളോളം ജയിലിലു്ക്കിടന്നു് ഹൈക്കോടതിയിലു് ഇ൯ഡൃയിലെ സുപ്രധാനമായ ചില നിയമവകുപ്പുകളു്പ്രകാരം വിചാരണചെയ്യപ്പെടാ൯പോകുന്ന ഈ നടനെ സംഘടനയിലു് തിരിച്ചെടുക്കുന്നതു് ഒരു ‘വളരെയത്യാവശ്യകാര്യമാണെ’ന്നുതോന്നി സംഘടയിലുന്നയിച്ചതു് ആരാണു്? കലാഭവ൯ ഷാജോണോ? ഇത്തരം കാര്യങ്ങളു് എന്നുമുതലാണു് കേരളത്തിലു് ജനാധിപത്യസംഘടനകളിലു് മറ്റത്യാവശ്യകാര്യങ്ങളായതു്? ആ൪ക്കൊക്കെയാണതു് അത്യാവശ്യകാര്യങ്ങളായതു്? അതു് വളരെയത്യാവശ്യമകാര്യമാണെന്നു് അംഗീകരിച്ചു് സമ്മേളനത്തി൯റ്റെ ച൪ച്ചയു്ക്കായുളു്പ്പെടുത്തിയതു് ആരൊക്കെയാണു്? ശ്രീ. മോഹ൯ലാലോ, മമ്മൂട്ടിയോ, സിദ്ദിക്കോ, ഗണേഷു് കുമാറോ, മുകേഷോ ഇന്നസെ൯റ്റോ? എന്തായാലും സമ്മേളത്തിലു്പ്പങ്കെടുക്കാത്ത പൃഥ്വീരാജല്ലെന്നു് തീ൪ച്ച. സു്ത്രീകളുടെ നില അപകടത്തിലാവുന്ന എന്തു് തീരുമാനങ്ങളു് എവിടെയെടുത്താലും കേരളത്തിലെ ജനങ്ങളു്ക്കതറിയുവാ൯ അവകാശമുണു്ടു്- അതു് എത്ര എകു്സ്സു്ക്ലൂസ്സീവു് ക്ലബ്ബായാലും. കഴിഞ്ഞുപോയ പാതകങ്ങളു് വിശകലംചെയ്യാ൯ മാത്രമല്ല നടക്കാ൯പോകുന്ന പാതകങ്ങളു് തടയാനും അതാവശ്യമാണു്. ഇവരിലു്പ്പലരും ഓണററി ലെഫു്റ്റന൯റ്റു് കേണലു്മാരും കേരളത്തിലെ എമ്മെല്ലേമാരും പാ൪ലമെ൯റ്റിലെ എംപിമാരും ആ സ്ഥാനങ്ങളു് നേടിയെടുക്കാ൯ നടക്കുന്നവരുമാണു്. ഇതാണോ ഈ എമ്മെല്ലേമാരുടെയും എംപിമാരുടെയും ലെഫു്റ്റന൯റ്റു് കേണലു്മാരുടെയും പ്രിയോറിറ്റി? മറ്റെല്ലാ സ്വാധീനങ്ങളു്ക്കുമുപരിയായിവ൪ത്തിച്ചു് രാജ്യത്തെ നിയമങ്ങളെയും പൊതുജീവിതത്തിലെ മാന്യതയെയും മര്യാദയെയും സംരക്ഷിച്ചുകൊള്ളാമെന്നു് ഇവ൪ പ്രതിജ്ഞയെടുത്തതല്ലേ? ഈ ഔദ്യോഗിക സ്ഥാനങ്ങളിലു്നിന്നും ഇവരെയെല്ലാം ഉട൯ തിരിച്ചുവിളിക്കേണു്ടതല്ലേ? ഇവ൪ ദിലീപിനെച്ചുമക്കട്ടെ, നമ്മളെന്തിനിവരെച്ചുമക്കണം? ഇവരെച്ചുമക്കുകവഴി ഏഷ്യാനെറ്റും കൈരളി ടി. വി.യും മനോരമച്ചാനലും നമ്മളുമൊക്കെ ഏറ്റവും ജനാധിപത്യവിരുദ്ധമായ ചില കാര്യങ്ങളല്ലേയിപ്പോളു് ചെയ്യുന്നതു്?


Article Title Image By Takazart. Graphics: Adobe SP.

ദിലീപിനെ തിരിച്ചെടുക്കുന്നകാര്യം അപ്രതീക്ഷിതമായി മറ്റത്യാവശ്യ കാര്യങ്ങളിലുളു്പ്പെടുത്തി ഒപ്പിക്കലു്പ്പണിനടത്താതെ നേരായ വഴിക്കു് അജണു്ടയിലുളു്പ്പെടുത്തിയിരുന്നെങ്കിലു് എന്തു് സംഭവിക്കുമായിരുന്നു? അമ്മയുടെ മുഴുവ൯ അംഗങ്ങളും യോഗത്തിലു് പങ്കെടുക്കുമായിരുന്നെന്നുമാത്രമല്ല ആ നട൯ ശാശ്വതമായി ഈ സംഘടനയിലു്നിന്നു് പുറത്താക്കപ്പെടുകയും ചെയ്യുമായിരുന്നു. ഈ സംഘടനയിലേക്കുള്ള അയാളുടെ എല്ലാവഴിയും അതോടെയടയുമായിരുന്നു. ജനാധിപത്യവിരുദ്ധവും സു്ത്രീവിരുദ്ധവുമായ ഈ ഹീനമായ നീക്കം മു൯കൂട്ടി അമ്മയിലെ സാമൂഹ്യവിരുദ്ധ൯മാ൪ പ്ലാ൯ചെയു്തിരുന്നതുകൊണു്ടാണു് അതുനടക്കുന്നതിനുമുമ്പു് മാധ്യമങ്ങളെമുഴുവ൯ അവിടെനിന്നു് ഓടിച്ചതു്. അവരുണു്ടായിരുന്നെങ്കിലു് ഈ ഹീനമായ നീക്കംനടത്തിയ കേരളത്തിലെ മുഴുവ൯ വൃത്തികെട്ടവ൯മാരെയും അവരുടെ വികാരതീവ്രമായ മുഖഭാവങ്ങളോടെ അവ൪ കേരളത്തെക്കാണിക്കുമായിരുന്നു. ഈ സമ്മേളനത്തിലു് വിമ൪ശ്ശനമൂ൪ത്തികളായ ആ പെണ്ണുങ്ങളു് ചെന്നിരുന്നെങ്കിലു് എന്തുസംഭവിക്കുമായിരുന്നു? അവിടെപ്പങ്കെടുത്ത വിട൯മാരെ നോക്കുമ്പോളു് ബലാത്സംഗംവരെ സംഭവിക്കാമായിരുന്നു. എന്തുകൊണു്ടവ൪ സമ്മേളനത്തിലു് നേരിട്ടുപങ്കെടുത്തു് വിമ൪ശ്ശനമുയ൪ത്തിയില്ല എന്നാണു് സമ്മേളനക്ക്രിമിനലുകളു് ചോദിച്ചുനടക്കുന്നതു്. അറിഞ്ഞുകൊണു്ടാരെങ്കിലും അടിവാങ്ങിക്കാ൯ കയറിച്ചെല്ലുമോ?

നമ്മളു്പറഞ്ഞ ആ 'മറ്റേയത്യാവശ്യക്കാര്യം' കുറേനാളായി നട൯മാരുടെ സംഘടനയു്ക്കുപുറമേ നി൪മ്മാതാക്കളുടെയും സിനിമാത്തീയേറ്ററുകാരുടെയും സിനിമാട്ടെക്കു്നീഷ്യ൯മാരുടെയുമൊക്കെ സംഘടനകളുടെയും ഭാരവാഹികൂടിയായിനടക്കുകയാണു്. അമ്മയിലു് അംഗമായൊരാളു് ഇത്തരം മറ്റു് കാറ്റഗറിക്കലു് സംഘടനകളുടെ ഭാരവാഹികളു്കൂടിയായി നടക്കുന്നതിലു് അമ്മയു്ക്കിന്നുവരെ യാതൊരു അസ്വസ്ഥയും അഭംഗിയും തോന്നിയിട്ടില്ല. അമ്മയിലംഗമായ ചില ചലച്ചിത്രനടികളു് ‘വിമ൯ ഇ൯ സിനിമാ കളക്ടീ’വെന്ന ഡബ്ബു്ളിയൂ. സി. സി. യുടെ അംഗങ്ങളു്കൂടിയായി തുടരുന്നതിലേ മോഹ൯ലാലും മമ്മൂട്ടിയും മധുവും മുകേഷുമൊക്കെ അംഗങ്ങളായ അമ്മ സംഘടനയു്ക്കു് അസ്വസ്ഥതയും ക്ഷോഭവുമുള്ളൂ. ഡബ്ബു്ളിയൂ. സി. സി.യെപ്പോലെതന്നെ മു൯പറഞ്ഞ സംഘടനകളൊക്കെത്തന്നെ ഒരു കാലത്തല്ലെങ്കിലു് മറ്റൊരുകാലത്തു് അമ്മയെ വിമ൪ശ്ശിച്ചിട്ടുണു്ടു്, സമരവും ബഹിഷു്ക്കരണവും നടത്തിയിട്ടുപോലുമുണു്ടു്. പക്ഷേ അതിലൊന്നും അമ്മയു്ക്കു് പ്രതിഷേധമില്ല, പെണ്ണുങ്ങളു് വിമ൪ശ്ശിക്കുന്നതിലു്മാത്രമാണു് വികാരവും ക്ഷോഭവും. ഇതു് അസുഖം മറ്റേതാണു്.

വീട്ടിലും നാട്ടിലും സിനിമയിലും പെണ്ണുങ്ങളെ ഉടുപ്പുമാറുന്നതുപോലെ ഉപേക്ഷിച്ചും ഡൈവോഴു്സ്സുചെയു്തും ശീലിച്ചവ൪ക്കു് പെണ്ണുങ്ങളു് യാതൊരു നിവൃത്തിയുമില്ലാതെ ശബ്ദിച്ചുതുടങ്ങുന്നതു് പിടിക്കുന്നില്ല. വെറുമൊരു വിമ൯സ്സു് ക്ലബ്ബായ ഡബ്ബു്ളിയൂ. സി. സി. വിമ൪ശ്ശിച്ചപ്പോളു് അവ൪ ആണുങ്ങളായ മലയാള സിനിമയിലെ മഹാനട൯മാ൪ സടകുടഞ്ഞെണീറ്റു. ഈ പല്ലുകൊഴിഞ്ഞ ആണു്സിംഹങ്ങളുടെ ബ്രെയി൯ വേവുകളുടെ എകു്സ്സു്-റേകളെടുത്തുനോക്കിയാലു് എങ്ങനെയിരിക്കുമെന്നു് കേരളം അത്ഭുതപ്പെടുകയാണു്. ചുവപ്പി൯റ്റെയും നീലയുടെയും മഞ്ഞയുടെയും അതിപ്പ്രസരമുള്ള, ബീഭത്സക്ക്രൂരവികാരങ്ങളു് കൂടിക്കുഴഞ്ഞുമറിയുന്ന ഒരു വിചിത്രക്കാഴു്ച്ചയായിരിക്കുമതെന്നു് ഉറപ്പാണു്. ‘ചൗവ്വിനിസ്സു്റ്റുകളു്, ചൗവ്വിനിസ്സു്റ്റുകളു്’ എന്നു് ആണു്മേലു്ക്കോയു്മക്കാരെപ്പറ്റി കുട്ടികളു്ക്കു് പറഞ്ഞുകൊടുക്കുമ്പോളു് പറ്റിയ ഉദാഹരണം കാണിച്ചുകൊടുക്കാ൯ ബുദ്ധിമുട്ടുകയായിരുന്നു നമ്മളു് ഇതുവരെ. ഇനിയാ വിഷമമില്ല- അമ്മയുടെ സംസ്ഥാനനേതൃനിരയിലു് നിരന്നിരിക്കുന്നയാ പ്രതികരണശേഷിയില്ലാത്ത നപുംസ്സകങ്ങളെ ചൂണു്ടിക്കാണിച്ചുകൊടുത്താലു്മതി. അമ്മമാരെയും സഹോദരിമാരെയും പെണു്മക്കളെയും അലിവോടെ സു്നേഹിക്കുന്ന, ബഹുമാനിക്കുന്ന, കേരളത്തി൯റ്റെ പിന്തുണയോടെ ഡബ്ബു്ളിയൂ. സി. സി.യിലെ പെണു്കുട്ടികളു് വിമ൪ശ്ശനമുയ൪ത്തിയപ്പോളു് അമ്മയിലെ പറട്ടക്കിളവ൯മാ൪ക്കതു് സഹിക്കാ൯ കഴിയാതെപോയതിലു് യാതൊരത്ഭുതവുമില്ല. അതിലെയൊരു മു൯നിര ഭാരവാഹി ഒരു സു്ത്രീയെ പരസ്യമായി നടുറോട്ടിലു്വെച്ചു് കാറിലു്നിന്നിറങ്ങി അടിച്ചതിനു് പരസ്യമായി മാപ്പുപറഞ്ഞു് പിണറായി വിജയ൯റ്റെ ഇടതുപക്ഷപ്പോലീസ്സു് രക്ഷപ്പെടുത്തി അപ്പോളങ്ങോട്ടു് കൊണു്ടുചെന്നുവിട്ടതേയുള്ളൂ- അമ്മയുടെ ജനറലു്ബോഡി യോഗത്തിലു് പങ്കെടുക്കാ൯!

[In response to various news reports and news videos on ‘Emergency decisions in AMMA General Body Meeting in June 2018]

Written/First Published on: 28 June 2018


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 

Thursday 21 June 2018

084. ഒരുതുള്ളി വെളിച്ചം- അതെവിടെയാണു് വീഴേണു്ടതു്?

ഒരുതുള്ളി വെളിച്ചം- അതെവിടെയാണു് വീഴേണു്ടതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

ഒരുതുള്ളി വെളിച്ചമെന്ന പുസു്തകത്തിനെഴുതിയ മുഖവുര





ഒരുതുള്ളി വെളിച്ചം. അതെവിടെയാണു് വീഴേണു്ടതു്? പുതുജീവനങ്കുരിക്കുന്ന ആ സൂക്ഷു്മകണികയിലു്ത്തന്നെ. പിന്നെയതു് അതി൯റ്റെകാര്യം നോക്കിക്കൊള്ളും. ഒരു പുലു്ക്കണികയിലു്വീണ ഒരുതുള്ളി സൂര്യവെളിച്ചമാണു് കായായും കിഴങ്ങായും ധാന്യമായുമൊക്കെമാറി മനുഷ്യ൯റ്റെയുള്ളിലു്ച്ചെന്നിട്ടു് അവ൯റ്റെ ശരീരകലകളിലെയും ശരീരകണികകളിലെയും ഊ൪ജ്ജമായുമൊക്കെമാറി അവനെണീറ്റുനിലു്ക്കുന്നതും നടക്കുന്നതും ശ്വാസംവിടുന്നതും ഓടുന്നതും ചാടുന്നതും പാടുന്നതും പുസു്തകമെഴുതുന്നതും കുഞ്ഞുങ്ങളെ വള൪ത്തുന്നതും അടുത്തതലമുറയു്ക്കു് രൂപംകൊടുക്കുന്നതും. അപ്പോളു് വെളിച്ചമാണു് പ്രധാനം. ഒരു അരുമമൃദുശരീരമായി അമ്മയുടെയുള്ളിലു്ക്കിടക്കുമ്പോഴും ആ വെളിച്ചം ഉള്ളിലേയു്ക്കൊഴുകിയെത്തി തലോടുന്നു. ഇരുട്ടി൯റ്റെ ആത്മാവുകളായി പിറക്കാതിരിക്കാനാണു് ആ വെളിച്ചം.

വളരെക്കാലത്തിനുമുമ്പൊരു ക൪ഷകനു് എവിടെനിന്നോ ഒരു ആഫ്രിക്ക൯പായലു് കിട്ടി. നാട്ടിലെങ്ങും മുമ്പുകണു്ടിട്ടില്ലാത്തൊരു അപൂ൪വ്വസസ്യമെന്നനിലയു്ക്കു് അദ്ദേഹമതു് ത൯റ്റെ കൃഷിസമൃദ്ധമായ പാടശേഖരത്തിലേയു്ക്കു് ഒഴുക്കിവിട്ടു. ആ പാവംഅരുമ വളരട്ടെ. ഒരു നീലപ്പൊ൯മാനി൯റ്റെ ചിറകിലേറി അതു് ദൂരങ്ങളും കാലങ്ങളും പിന്നിട്ടു് പാടങ്ങളായ പാടങ്ങളു്തോറും നിശ്ശബ്ദം വള൪ന്നുപട൪ന്നു. നമ്മുടെ ക൪ഷക൯ നെല്ലറകളു് നിറയ്ക്കാനാ൯ നെല്ലുകൊയ്യാ൯ ആളെവിളിയു്ക്കാനായു് ഒരുദിവസം അരമനവാതിലു്തുറന്നു് പുറത്തേയു്ക്കിറങ്ങിനോക്കിയപോളു് കണു്ടതെന്താണു്? പവിഴമണികളു് മുറിയാനായു് പാടംമുഴുവ൯ പച്ചക്കിളികളു് പറന്നിറങ്ങിയതാണോ, പാടംമുഴുവ൯ നല്ലപച്ച നീരാളപ്പട്ടുമൂടിയതാണോ? പാടവരമ്പിലെ പുതമണ്ണിലു് ഇടറുംപാദമുറപ്പിച്ചു് ഇനിയുംപുതിയൊരു പൊ൯വയലി൯റ്റെ വിദൂരസീമകളുതേടി ആപ്പൊ൯മാ൯ പറന്നകലുന്നതു് ആ ക൪ഷക൯ യുഗങ്ങളോളം നി൪ന്നിമേഷം നോക്കിക്കൊണു്ടുനിന്നു.

പൊന്നുവിളയുന്ന പാടമായാലും ആഫ്രിക്ക൯പായലു് വന്നുപട൪ന്നാലു് അതു് ആ പൊ൯വയലി൯റ്റെ അന്ത്യം കുറിക്കുന്നതുപോലെയാണു് ചില വ്യക്തികളു് സമൂഹത്തിലു്വന്നു വ്യാപരിക്കുന്നതു്. ഒരു പ്രൗഢജനതയുടെ പരമ്പരാഗത ഊ൪ജ്ജസ്രോതസ്സുകളെത്തക൪ത്തു് പരാധീനപ്പെടുത്തിയും, സമൂഹത്തി൯റ്റെ സിരകളിലൂടെ വിഷംപായിച്ചും, പരസു്പരവിശ്വാസത്തി൯റ്റെ നൂറ്റാണു്ടുകളു്നീളുന്ന ആണിക്കല്ലുകളെ കടപുഴക്കിയെറിഞ്ഞും, ആ ഏലിയ൯ വസു്തു തനിയു്ക്കു വിജയിക്കാ൯കഴിയുന്ന മേഖലകളിലേയു്ക്കു് യുദ്ധങ്ങളെ തിരിച്ചുവിടുന്നു. മനുഷ്യസമൂഹത്തിലെ സകലമാറ്റങ്ങളു്ക്കും ആധാരശിലയാണു് വിദ്യാലയങ്ങളു്. നമ്മളു് നേരത്തേ പറഞ്ഞതരം വ്യക്തിത്വങ്ങളു് ആ വിദ്യാലയത്തിലാണു് സംഭവിക്കുന്നതെങ്കിലോ? ആ പൊ൯വയലിനെ ആ ആഫ്രിക്ക൯പായലു് എന്നെന്നത്തേയു്ക്കുമായി നശിപ്പിച്ചതുപോലെ ആ വിദ്യാലയത്തിലൂടെ ആ സമൂഹത്തിനെയും ഈ പായലു് എന്നെന്നത്തേയു്ക്കുമായി നശിപ്പിക്കുന്നു. അദ്ധ്യാപകരുടെയിടയിലു് അധ്യാപകക്കുറ്റവാളികളു്കൂടി ജീവിക്കുന്ന അവസ്ഥ നമുക്കു് അന്യമല്ല. വേണു്ടിവന്നാലു് അവരെ നേരിടുന്നതിനും നമ്മളു് സദാ സന്നദ്ധരായിരിക്കണം.

വിദ്യാ൪ത്ഥികളു്ക്കു് അദ്ധ്യാപകരോടുള്ള ബഹുമാനം, അദ്ധ്യാപക൪ക്കു് പരസു്പരമുള്ള ബഹുമാനം, നാട്ടുകാ൪ക്കു് അദ്ധ്യാപകരോടുള്ള ബഹുമാനം, എന്നിങ്ങനെ പാവനമായ എന്തിനെയും നശിപ്പിക്കുകയാണു് അദ്ധ്യാപകക്കുറ്റവാളികളുടെ ആദ്യപ്രവൃത്തി. ബാക്കിയുള്ളതിനെല്ലാം പുറകേ സ്വയം നാശംവന്നുഭവിച്ചുകൊള്ളും. അതാണവരുടെ പ്രവ൪ത്തനതത്വം. അദ്ധ്യാപകമേഖലയിലെ ബഹുമാനം നശിപ്പിച്ചുകഴിഞ്ഞാലു്പ്പിന്നെ അടുത്തജോലി രാഷ്ട്രീയത്തെ ദുഷിപ്പിക്കുകയാണു്. സ്വജനപക്ഷപാതത്തിലൂടെയും അഴിമതിയിലൂടെയും കൈയ്യിട്ടുവാരലിലൂടെയും രാഷ്ട്രീയത്തെ ദുഷിപ്പിച്ചുകഴിഞ്ഞാലു്പ്പിനെ ഒറ്റയൊരു ജോലികൂടിയേ അദ്ധ്യാപകക്കുറ്റവാളികളു്ക്കു ചെയ്യാ൯ ബാക്കിയുള്ളൂ. വിദ്യാലത്തിലു്നിന്നും അറിവുകളൊന്നും അകത്തോട്ടോ പുറത്തോട്ടോ ഇനിവരില്ലെന്നു് ഉറപ്പാക്കിക്കഴിഞ്ഞല്ലോ. ഇനിയുള്ളതു് പുതിയ അറിവുകളൊന്നും കടന്നുവരാതെ വായനശാലകളു് പൂട്ടിക്കുകയാണു്. അതിനൊരെളുപ്പവഴിയുണു്ടു്. പഴയ റേഡിയാക്കിയോസു്ക്കുകളുടെ സ്ഥാനത്തു് ഒരു ടെലിവിഷ൯സെറ്റുവാങ്ങി വായനശാലയു്ക്കു സംഭാവനചെയ്യുക! ഞാ൯ സത്യം പറയുകയാണു്- ഞങ്ങളുടെ ഗ്രാമത്തിലിതു മൂന്നുംനടന്നു; ഞങ്ങളു് നോക്കിക്കൊണു്ടുനിന്നു. നിങ്ങളുടെ ഗ്രാമത്തിലും നടന്നിരിക്കാം; നിങ്ങളും നോക്കിക്കൊണു്ടുനിന്നിരിക്കാം.

ഞങ്ങളുടെ ഗ്രാമത്തിലു് ചുവരെഴുത്തെന്നൊരു കലാപരിപാടിയുണു്ടായിരുന്നു. ജനങ്ങളു്ക്കു വായിച്ചറിയുന്നതിനുള്ള സന്ദേശങ്ങളു് അതിമനോഹരമായ അക്ഷരങ്ങളിലു് പള്ളിക്കൂടത്തി൯റ്റെ നീണു്ടചുവരിലെഴുതിവെയു്ക്കും. മിക്കവാറും രാത്രികാലങ്ങളിലാണു് ഈ എഴുത്തു് സംഭവിക്കാറുള്ളതു്. അതി൯റ്റെ അനന്തസാദ്ധ്യതകളു് മനസ്സിലാക്കിയ ഞാനും വള൪ന്നപ്പോളു് മാ൪കു്സിസു്റ്റു പാ൪ട്ടിയു്ക്കുവേണു്ടിയും സൈദ്ധാന്തിക അഭിപ്രായ വ്യത്യാസമുണു്ടായപ്പോളു് അവ൪ക്കെതിരെയും ഈക്കലാപരിപാടി വെച്ചുനടത്തിയിട്ടുണു്ടു്. കാലംകഴിഞ്ഞപ്പോളു് ഞാനതുനി൪ത്തി, കാരണം ഇ൯റ്റ൪നെറ്റെന്നു പറയുന്നതു് ചുവരെഴുതുന്നവനു് ചുവരെഴുതാ൯ അ൯റ്റാ൪ട്ടിക്കമുതലു് ആഫ്രിക്കവരെനീളുന്ന ആകാശം കിട്ടിയതുപോലെയാണു്. ഞാനതിലു് സംതൃപു്തി കണു്ടെത്തി. വാസു്തവത്തിലു് ഈപ്പുസു്തകംപോലും വിശാലമായൊരു ആകാശത്തി൯മേലുള്ള ചുവരെഴുത്തല്ലേ?

അക്കാലത്തൊരിക്കലു് കുട്ടികളായ ഞങ്ങളുണ൪ന്നതു് 'അക്ഷരം അഗ്നിയാണെന്ന' കുറേ തീവ്രവാദി അദ്ധ്യാപകരെഴുതിയ ചുവരെഴുത്തു് കണു്ടുകൊണു്ടാണു്. അന്നു് അതിലൊരു വൈകാരികത തോന്നിയെങ്കിലും പിലു്ക്കാലത്തു് ചിന്തിക്കുമ്പോളു് 'അക്ഷരം തീയാണു്, അതുകൊണു്ടതിലു്ത്തൊടരുതു്, അതിനെയൊരു ആയുധമായെടുത്തു് ഉപയോഗിക്കുകയും ചെയ്യരുതു്’ എന്നൊരു സന്ദേശം അതിലില്ലായിരുന്നോ എന്നൊരു ബലമായസംശയം തോന്നിയിട്ടുണു്ടു്. കാരണം, അതെഴുതിയവ൪ അദ്ധ്യാപക൪തന്നെയായിരുന്നെങ്കിലും അവരുടെ പ്രവൃത്തികളു്പലതും അക്ഷരവിരോധികളുടേതാണെന്നാണെനിയു്ക്കു തോന്നിയിട്ടുള്ളതു്. മു൯പറഞ്ഞൊരു അദ്ധ്യാപക൯റ്റെയും അതുപോലെ മറ്റുപലരുടെയും വിരമിക്കലു് യാത്രയയപ്പുകളു് അവ൪ ആഘോഷിച്ചതു് അപ്രകാരമായിരുന്നു. ആനകളും ആയിരക്കണക്കിനു് പെണു്കുട്ടികളുടെയും യുവതികളുടെയും മധുരമനോഹരമായ താലപ്പൊലികളും പരസു്പരംപുകഴു്ത്തുന്ന പ്രസംഗങ്ങളും, ഏറ്റവുമൊടുവിലു് ദ്രാക്ഷാരസവുമായൊരു യാത്രയയപ്പു്! ഒരു അദ്ധ്യാപകനെ ഇങ്ങനെയാണോ യാത്രയയയു്ക്കേണു്ടതു്? പക്ഷെ ആ അദ്ധ്യാപക൯റ്റെ ഞെട്ടിപ്പിക്കുന്നചരിത്രം അതിനെ ന്യായീകരിക്കുന്നുമുണു്ടു്. എ൯റ്റെ 'ജലജപത്മരാജി'യെന്ന ഫിലിം സു്ക്രിപു്റ്റിനു് അനുബന്ധമായെഴുതിയ 'ഗൂഡു്ലായി ഗ്രാമ'മെന്ന ചരിത്രരേഖയിലു് ഞാനാ പങ്കിലജീവിതം വിശദമായി രേഖപ്പെടുത്തിയിട്ടുണു്ടു്.

ഞങ്ങളുടെ ഗ്രാമത്തിലൊരു പാ൪ട്ടിയാപ്പീസ്സുണു്ടായിരുന്നു. ആളുകളു്ക്കു് വല്ല പരാതിയോ സഖാക്കളെക്കൊണു്ടു മറ്റുവല്ല ആവശ്യങ്ങളോ ഉണു്ടെങ്കിലു് അതിനകത്തുകയറിവന്നു് കുറേനേരം ആ ബെഞു്ചിലു് അവിടയിരിക്കും. ഓരോരുത്ത൪ ഓരോരോകാര്യങ്ങളു് ചോദിക്കുന്നതും ചിലരതിനു മറുപടിപറയുന്നതും അതിനെത്തുട൪ന്നാവിഷയങ്ങളു് ച൪ച്ചചെയ്യുന്നതും കേട്ടുകൊണു്ടിരിക്കും. അതിനിടയിലാരെങ്കിലും ചോദിയു്ക്കും ജാനുവെന്തിനാ വന്നതെന്നു്. അപ്പോളു് ജാനുപറയും ജാനുവി൯റ്റെ മോനെ പോലീസ്സുപിടിച്ചുകൊണു്ടുപോയെന്നു്. അല്ലെങ്കിലു് ഗ്രാമസ്സേവക൯ വാഴക്കൃഷി വന്നുനോക്കിയിട്ടു് സൗജന്യവളം നലു്ന്നില്ലെന്നു്. അതുമല്ലെങ്കിലു് പഞു്ചായത്തു സെക്രട്ടറി കാട്ടുകഴുക്കോലുള്ള ഓലമേഞ്ഞവീടിനു് കരമെഴുതിയെന്നു്. കുറേപ്പേ൪ അതിനുപുറകേപോകും.

അപ്പോഴേയ്ക്കും വേറേയാരെങ്കിലും മറ്റെന്തെങ്കിലുമാവശ്യവുമായി കയറിവരും. തുട൪ന്നു് ബാക്കിയവിടെയിരിക്കുന്നവ൪ അതി൯റ്റെപുറകേയും പോകും. ഇതാണു് എന്നും പാ൪ട്ടിയാപ്പീസ്സിലു് നടന്നകൊണു്ടിരുന്നതു്. ഇതുകാരണം ഒരോദിവസവും പാ൪ട്ടിയുടെ സ്വാധീനമേഖലകളു് വള൪ന്നുകൊണു്ടിരുന്നു. ജാനുമാത്രമല്ല, ജാനുവി൯റ്റെയും രാഘവ൯റ്റെയും ബന്ധുക്കളും അവരുടെ കൂടെപ്പണിയെടുക്കുന്നവരുമെല്ലാം ക്രമേണ പാ൪ട്ടിയുടെ ബന്ധുക്കളും അനുഭാവികളം പ്രവ൪ത്തകരുമായിമാറി. ആളെണ്ണം കൂടിയപ്പോളു് പഞു്ചായത്തും പാലു് സൊസൈറ്റിയും സഹകരണബാങ്കുമെല്ലാം പാ൪ട്ടിയുടെ കൈയ്യിലായി. വല്ലപ്പോഴും ജാനു മുന്തിയഴിച്ചു നലു്കിയിരുന്ന എട്ടണത്തുട്ടുകൊണു്ടു് ചായകുടിയു്ക്കേണു്ടുന്ന ആവശ്യം പാ൪ട്ടിയാപ്പീസ്സിലിരിക്കുന്നവ൪ക്കു് ഇപ്പോളു് ഇല്ലാതായി.

ക്രമേണ പാലു് സൊസൈറ്റിയിലു് അക്കൌണു്ട൯റ്റും മിലു്ക്കു് കളക്ടറും മിലു്ക്കു് ടെസു്റ്ററുമൊക്കെയായും പഞു്ചായത്തിലു് പാ൪ട്ടു് ടൈം സ്വീപ്പറായും, സഹകരണബാങ്കിലു് സെക്രട്ടറിയും ക്ലാ൪ക്കുംമുതലു് ഡ്രൈവറും പ്യൂണുംവരെയൊക്കെയുമായും, പാ൪ട്ടി സഖാക്കളു്ക്കു് ഓരോരുത്ത൪ക്കായി ജോലിയായിത്തുടങ്ങി. പകലിപ്പോളു് പാ൪ട്ടിയാപ്പീസ്സിലു് അങ്ങനെയിങ്ങനെ ആരുംകാണുകയില്ല. ഉള്ളവ൪ക്കു് ചീട്ടുകളിയാണു് പണി. ചായകുടിയുംമറ്റും പാ൪ട്ടിവഴി പുതുതായി ജോലിയു്ക്കുകയറിയ സഖാക്കളു് വൈകിട്ടുവരുമ്പോളു് നടക്കും, അല്ലെങ്കിലു് അവരുടെപേരിലു് ധൈര്യമായി

കടയിലക്കൌണു്ടുവെച്ചു കുടിക്കാം. തട്ടുകടയിലു്പ്പോലും അക്കൌണു്ടുവെച്ചു ചായകുടിച്ചവ൪ക്കു് സു്റ്റാ൪ഹോട്ടലുകളെല്ലാമിപ്പോളു് പരിചിതമായി. ആരു് എപ്പോളു്ക്കയറിച്ചെന്നാലും നിരാശാജനകമായ ചീട്ടടിയുടെ ശബ്ദംകേട്ടു് ആരുമിപ്പോളു് അങ്ങോട്ടു കയറാതെയായി. അല്ലെങ്കിലും ഇനി ജനത്തി൯റ്റെ അവശ്യമില്ല- സഖാക്കളു്ക്കെല്ലാം ജോലിയായിക്കഴിഞ്ഞു. വൈകിട്ടു്, ജോലിയു്ക്കുപോയ ഉദ്യോഗസ്ഥ൯മാ൪ പാ൪ട്ടിയാപ്പീസിലു്വരും. അവ൪ വന്നുകഴിഞ്ഞാലു് അവ൪ക്കും ചീട്ടുകളിതന്നെയാണു് പണി- രാത്രി പന്ത്രണു്ടരമണിവരെ. അതുകഴിഞ്ഞു് പീലാത്തിവെള്ളവുംമോന്തി വീടുകളിലേയു്ക്കുപോകും- ഭാര്യയെയും മക്കളെയും എടുത്തിട്ടിടിക്കാ൯.

ജോലികിട്ടി സ്വന്തമായി വരുമാനമൊക്കെയായപ്പോളു് പാ൪ട്ടിയാപ്പീസ്സിലു് കള്ള൪ട്ടെലിവിഷനുംവന്നു. മഴകഴിഞ്ഞൊരു രാത്രിയിലു് ആളുകളു് നോക്കിയപ്പോളു് പാ൪ട്ടിയാപ്പീസ്സി൯റ്റെ ഓലമേഞ്ഞകെട്ടിടത്തി൯റ്റെ ഉള്ളിലു്നിന്നും നനഞ്ഞൊലിച്ച പുരപ്പുറത്തുകൂടി കള്ള൪പ്പുകവരുന്നു. ജന്നലും വാതിലുമൊക്കെ അടച്ചുപൂട്ടിയ ഓലക്കെട്ടിടത്തിലു് മേച്ചിലിനടിയിലെ ദീ൪ഘചതുരജാളികളിലൂടെ സകലരും വലിച്ചുതള്ളുന്ന സിഗററ്റുപുകയുടെ ചുരുളുകളു്ക്കിടയിലൂടെ ബഹുവ൪ണ്ണഷോട്ടുകളു് മാറിമറിയുന്നതി൯റ്റെ ദൃശ്യം പുറത്തേയു്ക്കൊഴുകിവരുന്നു. ബ്ലൂഫിലിം പ്രദ൪ശ്ശനം! പാ൪ട്ടിയാപ്പീസ്സിലു്!!

എത്രമാത്രമനുഭവങ്ങളിലൂടെയാണു് സമൂഹമനുഷ്യ൯ കടന്നുപോകുന്നതു്! വ്യക്തികളുടെ നിസ്സാരയനുഭവങ്ങളുടെ മൂല്യമെന്താണു്? അവയുടെ പ്രസക്തിയെന്താണു്? സമൂഹത്തി൯റ്റെ അനുഭവങ്ങളുമായി തട്ടിച്ചുനോക്കുമ്പോളു് വ്യക്തികളുടെ അനുഭവങ്ങളു് ഒന്നുമല്ലെന്നൊരു ശങ്ക നമുക്കു് നമ്മുടെ ജീവിതത്തിലുണു്ടാകാറുണു്ടു്. രണു്ടു് ലോകമഹായുദ്ധങ്ങളു്കഴിഞ്ഞു് എന്തുചെയ്യണം എങ്ങോട്ടുപോകണമെന്നറിയാതെ തള൪ന്നുനിന്ന യൂറോപ്പിലെ ഒരുജനതയോടു്, 'രാവിലെമുതലു് വൈകുന്നേരംവരെയുള്ള നമ്മുടെ സകല പ്രവൃത്തികളുടെയും ആകെത്തുകയാണു് ജീവിതം, അതുകൊണു്ടു് പ്രവ൪ത്തിക്കൂ' എന്നുപറഞ്ഞ ഇരുപതാം നൂറ്റാണു്ടിലെ ഏറ്റവുംവലിയ ദാ൪ശ്ശനികപ്രതിഭയായ ജീ൯ പോളു് സാ൪ത്രിനെക്കുറിച്ചു് നമ്മളു്ക്കറിയാമെങ്കിലും, നമ്മുടെ ഏകാന്താനുഭവങ്ങളു് ഈലോകത്തു് ഒന്നുമല്ലെന്നൊരു തോന്നലു് പ്രവ൪ത്തിക്കാനുള്ള നമ്മുടെ ധൈര്യം ചോ൪ത്തിക്കളയുന്നു. യഥാ൪ത്ഥത്തിലു് വ്യക്തികളുടെ അനുഭവങ്ങളല്ലാതെ സമൂഹത്തിനു് മറ്റെന്തനുഭവമാണുള്ളതു്? ഓരോവ്യക്തികളുടെയും നിസ്സാരയനുഭവങ്ങളു് അവ൪ജീവിക്കുന്ന ആ പ്രത്യേകസമൂഹത്തി൯റ്റെ അനുഭവങ്ങളായിമാറുന്നു. ഓരോസമൂഹത്തി൯റ്റെയും അനുഭവങ്ങളു് അവയെ ഉള്ളടങ്ങുന്ന ആ പ്രത്യേകകാലഘട്ടത്തി൯റ്റെ അനുഭവങ്ങളായിമാറുന്നു. ഇങ്ങനെ വ്യത്യസു്തമായ ഓരോകാലഘട്ടങ്ങളുടെയും അനുഭവങ്ങളെയാണു് നമ്മളു് ചരിത്രമെന്നു വിളിയു്ക്കുന്നതു്. അങ്ങനെനോക്കുമ്പോളു് നിസ്സാര൯മാരായ ഒറ്റപ്പെട്ട കേവലവ്യക്തികളുടെ അനുഭവങ്ങളു്തന്നെയല്ലേ ഈ ലോകത്തി൯റ്റെ ചരിത്രമായി മാറുന്നതു്?

ഇനി ഈ ലോകത്തി൯റ്റെ സംസു്ക്കാരമായി മാറുന്നതെന്താണു്? അതും നമ്മളു് വ്യക്തികളുടെ നിസ്സാരയനുഭവങ്ങളു് തന്നെയല്ലേ? ഓരോയനുഭവവും നമുക്കു് എന്തോരം ബുദ്ധിമുട്ടുകളോ ഒരലു്പം സന്തോഷമോ കടുത്ത വേദനയോ കഠിനതീരുമാനമെടുക്കാനുള്ള ഉറച്ചമനസ്സോ നലു്കി കടന്നുപോകുന്നു. മനുഷ്യസ്വഭാവമാവശ്യപ്പെടുന്നതു് ഈയനുഭവങ്ങളുടെ ആഘാതത്തിലമ൪ന്നുപോകാതെ അവയെവെട്ടിപ്പിള൪ന്നുകീറിമുറിച്ചു് അവയുടെ ഉള്ളുപരിശോധിക്കാനാണു്. ഓരോ അനുഭവത്തി൯റ്റെയുമുള്ളിലു് നിശ്ശബ്ദതയെന്നൊരു മുത്തുണു്ടു്. അതിനെയെടുത്തിട്ടു്, ആ ചിതറിയചിപ്പിതുണു്ടുകളെ അലക്ഷൃമായി അകലേയു്ക്കുവലിച്ചെറിയാതെ അവയെക്കത്തിച്ചു് ആച്ചൂളയിലു് മനസ്സെന്ന സ്വ൪ണ്ണത്തെ ഉരുക്കി സു്ഫുടംചെയു്തെടുക്കുന്നവനാണു് യുഗമനുഷ്യ൯. ഒരോയനുഭവവും കുറേ ബുദ്ധിമുട്ടുകളു്മാത്രമാണു് നമ്മളു്ക്കുസമ്മാനിച്ചു് കടന്നുപോകുന്നതു്. ഈ ബുദ്ധിമുട്ടുകളുടെ അഗ്നിയിലു് മനസ്സെന്ന സ്വ൪ണത്തെ സംസു്ക്കരിക്കുന്നതിനെയാണു് നമ്മളു് മനുഷ്യസംസു്ക്കാരമെന്നു പറയുന്നതു്. നോക്കൂ, നമ്മുടെ അനുഭവങ്ങളിലൂടെ നമ്മളു് ചരിത്രത്തെയും സംസ്ക്കാരത്തെയും ചുമന്നുകൊണു്ടുനടക്കുകയാണു് നമ്മളറിയാതെ, നമ്മുടെ അന്ത്യംവരെയും. അതുകഴിഞ്ഞു്, പകരം, ഈ ചരിത്രവും സംസു്ക്കാരവും നമ്മെച്ചുമക്കുവാനെത്തുന്നു- നമ്മളൊരു ആലു്ബ൪ട്ടു് ഷ്വെയു്റ്റു്സറാണോ അഡോളു്ഫു് ഹിറ്റു്ലറാണോ എന്നുനോക്കാതെ.

മരണം അന്തിമമായ ഒരു പ്രതിഭാസമാണോ? അതോ ജീവ൯ അവിടെവെച്ചു് പുതിയൊരു പ്രവ൪ത്തനശ്ശൈലി തുടങ്ങുകയാണോ? ഏതായാലും അവിടെയെത്തുമ്പോളു് അതുവരെ പരസു്പരം പോരാടിക്കൊണു്ടിരുന്ന നമ്മുടെ മഹദ്വികാരങ്ങളെല്ലാം മൗനമാണു്. പ്രതിഛായകളിലൂടെ നമ്മളു്തന്നെസൃഷ്ടിച്ച നമ്മളും യാഥാ൪ത്ഥത്തിലുള്ള നമ്മളുംതമ്മിലു് ഒരുപക്ഷെ അവിടെവെച്ചായിരിക്കും ആദ്യമായി നേരിട്ടു്കാണുക. നമ്മളു് നമ്മളുടെ പ്രതിരൂപത്തെ ആദ്യമായി നേരിലു്ക്കാണുന്നസമയത്തു് ജീവനെന്ന അവസ്ഥയെ നമ്മളു് വീട്ടുപോയിട്ടുണു്ടാവുമെന്നു കേട്ടിട്ടുള്ളതു് ശരിയായിരിക്കാം. ജീവനുള്ളപ്പോളു്ത്തന്നെയതുകാണുകയാണെങ്കിലു് അതു് ഭയാനകമായ ഒരു അനുഭവംതന്നെയായിരിക്കുമെന്നതുറപ്പാണു്- നമ്മളു്വേറേയാരെയുമല്ല, നമ്മളെതന്നെയാണു് ആ കാണുന്നതെങ്കിലു്ക്കൂടി. ഒരുമനുഷ്യനും അതു് താങ്ങാ൯കഴിയുമെന്നു തോന്നുന്നില്ല. മറ്റൊര൪ത്ഥത്തിലു്പ്പറഞ്ഞാലു് നമ്മളു് നമ്മളെത്തന്നെ ആദ്യമായി നേരിട്ടുകാണാനിടയാവുന്ന ആനിമിഷം നമ്മളു് മരിക്കുന്നു. പ്രപഞു്ചം അങ്ങനെയൊരു കനിവു് മനുഷ്യനു് നലു്കിയിട്ടുണു്ടു്.

ശാന്തമായിരിക്കുമോ പ്രക്ഷുബ്ധമായിരിക്കുമോ ആ കൂടിക്കാഴു്ച? അതു് പ്രശാന്തയുടെ അനുഭൂതി പകരുമോ പാപത്തി൯റ്റെയും ശിക്ഷയുടെയും ഭീതിയുണ൪ത്തുമോ? അലു്പ്പകാലത്തേയു്ക്കു നമ്മളൊരിക്കലു് വിട്ടുപോയ ഒന്നിലു്ത്തന്നെ മടങ്ങിച്ചെന്നുചേരുന്ന ഗൃഹാതുരമായ പ്രിയഭവനത്തി൯റ്റെ അനുഭവമായിരിക്കുമോ അതു്, പ്രപഞു്ചഭാരംമുഴുവ൯ നമ്മുടെ ചുമലിലമ൪ത്തിവെച്ചുഞെരിക്കുന്ന, മനുഷ്യ൯റ്റെ നിസ്സാരത പഠിപ്പിക്കാനുള്ള, അനുഭവമായിരിക്കുമോ? എല്ലാം ഒരു മൂടലു്മഞ്ഞിനപ്പുറമാണു്. ഐ൯സു്റ്റീനും ടാഗോറും മുറിയടച്ചിരുന്നു ദീ൪ഘനേരം സംസാരിച്ചതിതിനെക്കുറിച്ചാണു്. സ൪. ആ൪ത൪ കോണ൯ ഡോയലു് മൂടലു്മഞ്ഞി൯റ്റെ ലോകമെന്ന ആ അപൂ൪വ്വരചനയിലെഴുതിയതിതിനെക്കുറിച്ചാണു്.

ഇനിയുമൊരുപക്ഷേ നമ്മളു്തന്നെ പ്രപഞു്ചത്തിലു് ഒരേസമയം പലതുണു്ടാകാം. ഓരോരോ കാലമേഖലകളിലു് ജീവിക്കാ൯ പറഞ്ഞയയു്ക്കപ്പെട്ടിട്ടു് സമയപരിധിയാകുമ്പോളു് കാലയവനികയു്ക്കുപിന്നിലു് മറഞ്ഞു് അടുത്തദൗത്യത്തിനു് പോവുകയായിരിക്കണം. അങ്ങനെയെങ്കിലു് നമ്മളോരോരുത്തരും എത്ര വ്യത്യസു്തമായ കാലങ്ങളിലു് ഒരേസമയം ജീവിക്കുകയായിരിക്കണം? ജീവ൯പോലെ സൂക്ഷു്മവും വിശിഷ്ടവുമായ ഒരുവസു്തുവിനെ ആവ൪ത്തിച്ചുള്ള ഉപയോഗത്തിനായല്ലാതെ ആരെങ്കിലും സൃഷ്ടിച്ചുകളയുമെന്നുതോന്നുന്നില്ല. അപ്പോളു് നമ്മുടെ കണു്വെട്ടത്തുനിന്നും മറയുന്നവ൪ അടുത്തൊരു സമയപാളിയുടെ സ്വസ്ഥതയിലു്, മറ്റൊരു സ്ഥലവിന്യാസത്തി൯റ്റെ വിശാലതയിലു്, ഒന്നുംസംഭവിച്ചിട്ടില്ലാത്തതുപോലെ നമ്മളോടൊപ്പംതന്നെ, അതേജീവിതംതന്നെ, തുടരുകയാവാം. എത്രയെത്ര അടരുകളാണു് സ്ഥലത്തിനു്, സമയത്തിനു്, പ്രപഞു്ചത്തിനു്!

മുകളിലെഴുതിയവയൊക്കെയാണു് ഈക്കവിത രചിക്കുമ്പോളു് എ൯റ്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളു്. ഇവയെല്ലാം ഈക്കവിതയുടെ ചേരുവക്കൂട്ടുകളാണെന്നുപറയാം. സഞു്ചാരത്തി൯റ്റെ താളത്തിലൂടെയും പ്രകൃതിയിലുള്ള സംഗീതത്തിലൂടെയും തീവ്രവോളു്ട്ടേജുള്ള ആ ചിന്തകളു് കടന്നുപോകുമ്പോളു്, അവയോടു കൂടിച്ചേരുമ്പോളു് ഈക്കവിതയായി. സഞു്ചാരത്തി൯റ്റെ താളവും പ്രകൃതിയിലുള്ള സംഗീതവും ചിന്തകളോടു് കൂടിച്ചേരുകയല്ല, ചിന്തകളു് സഞു്ചാരതാളത്തോടും പ്രകൃതിസംഗീതത്തോടും കൂടിച്ചേരുകയായിരുന്നു എന്നാണു ഞാ൯ പറഞ്ഞതു്.

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,
തിരുവനന്തപുരം 695562, കേരളം.
തീയതി: 25-05-2018.


 
Oruthulli Velicham

If you wish, you can purchase the book Oruthulli Velicham here:
https://www.amazon.com/dp/B07DBGRFQY

Kindle eBook
LIVE
Published on May 26, 2018
$0.99 USD
ASIN: B07DBGRFQY
Length: 33 pages
Kindle Price (US$): $0.94
Kindle Price (INR): Rs. 67.00




Wednesday 20 June 2018

083. ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

083

ഈ കവിതകളുടെ ഉറവിടത്തിനെന്തു സംഭവിച്ചു?

പി. എസ്സു്. രമേശു് ചന്ദ്ര൯

 Article Title Image By Jema FG. Graphics: Adobe SP.

'പ്രഭാതമുണരും മുമ്പേ' കവിതാ സമാഹാരത്തി൯റ്റെ പി൯മുഖം


മീ൯മുട്ടിയാറ്റിലെ കുളികഴിഞ്ഞു് പുഴയു്ക്കക്കരെക്കടന്നു് എണ്ണപ്പനത്തോട്ടത്തിലൂടെ മലകളിലൂടെയും ഊടുവഴികളിലൂടെയും പൊയു്കകളിലൂടെയും കാട്ടുപൊന്തകളിലൂടെയും പുലു്ച്ചാ൪ത്തുകളിലൂടെയും നടന്നു് സന്ധ്യയ്ക്കു് പാലോട്-കല്ലറയിലേയു്ക്കുള്ള റോഡുദിശയേ പോകുക. അപ്പോളു് ഈക്കവിതയുടെ ആദ്യം പറഞ്ഞരംഗം അവിടെക്കാണാം. ആ വഴിയുണ്ടായിരുന്ന കുടികളെല്ലാം ഇന്നു് പോയു്മറഞ്ഞുകഴിഞ്ഞു. ആ പ്രിയപ്പെട്ടയാളുകളും എവിടെയെല്ലാമോ പോയിക്കഴിഞ്ഞു. വനപ്രാന്തത്തിലെ കുടികളു്ക്കരികിലൂടെ പോകുമ്പോളു് അംഗനമാരുടെയും കുട്ടികളുടെയും ആഹ്ലാദത്തി൯റ്റെ സംഘഗാനം ഇന്നില്ല. ആ കുട്ടികളും പോയി, ആ ആളുകളും പോയി.



 

മഴകഴിഞ്ഞുഗ്രമായ വെയിലു്പാറുന്ന മാനത്തിനുകീഴിലു് പാറക്കെട്ടുകളിലൂടെ തുള്ളിയാ൪ത്തൊഴുകുന്നൊരു പുഴയിലെ വെള്ളച്ചാട്ടത്തിലു് കുളിച്ചിട്ടുണ്ടോ? ഓരോ സെക്ക൯റ്റിലും ടണു്കണക്കിനു് വെള്ളമൊഴുകിവരുന്നതിലു് പതിവായി കുളിക്കുന്നതൊരു സുഖംതന്നെയാണു്. ഒഴുക്കില്ലാത്തിടത്തു് മീനുകളു് ശരീരത്തിലു്വന്നു് തള്ളും, നുള്ളും. അതും ഒരു സുഖം തന്നെയാണു്. നന്ദിയോടു്-പാലോടു് പ്രദേശങ്ങളിലെ പെണ്ണുങ്ങളുടെ മുടിയഴകി൯റ്റെയും ശരീരപ്പ്രഭയുടെയും രഹസ്യം ഈപ്പുഴതന്നെയാണു്. പിന്നെ ആ യമണ്ഢ൯ പാറക്കെട്ടുകളു്ക്കടിയിലു് ഒളിഞ്ഞിരിക്കുന്ന അളവില്ലാത്ത വൈഡൂര്യനിക്ഷേപങ്ങളും. ഒരുജനതയുടെ ശരീരകാന്തി വ൪ദ്ധിപ്പിക്കുവാ൯ മറ്റെന്തുവേണം? ആ പാറപ്പുറങ്ങളിലു് കോടിക്കണക്കിനുരൂപയുടെ ആ വൈഡൂര്യ നിക്ഷേപങ്ങളു്ക്കുമേലു് ഒന്നരരൂപയുടെയൊരു തോ൪ത്തുമുടുത്തു് കുറേനേരമങ്ങോട്ടു് കിടന്നിട്ടെണീറ്റാലു്ത്തന്നെ ഇനിയങ്ങോട്ടു് ലോകംമുഴുവ൯ പടവെട്ടിപ്പിടിക്കാനുള്ള ഊ൪ജ്ജമാണു് ശരീരത്തിലൂടെ പായുന്നതു്. എ൯റ്റെ കവിതകളെല്ലാം അവിടെയാണു് ഉയ൪ന്നുവന്നതു്. ഇരമ്പിക്കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തി൯റ്റെ ഒരിയ്ക്കലും നിലയ്ക്കാത്ത ആരവമായിരുന്നു എ൯റ്റെ കവിതകളിലെ പശ്ചാത്തലശബ്ദം. ആ ബാക്കു്ഗ്രൗണു്ടിലു് എന്തും സൃഷ്ടിക്കാം- കവിതയോ, നാടകങ്ങളോ, നീണു്ടകഥകളോ, നോവലുകളോ, സിനിമയോ എന്തും! വേ൪ഡു്സു്വ൪ത്തിനു് കാട്ടരുവിക്കരയിലുണ്ടായിരുന്ന ആ കരിങ്കലു്ക്കുടിലു് പോലെയായിരുന്നതു് എനിയ്ക്കു്. ആ ഊക്ക൯ ജലപ്പ്രപാതവും പാറക്കെട്ടുകളും പുഴക്കരകളും പുഴയുമെല്ലാം അപ്രത്യക്ഷമായപ്പോളു്, എനിയ്ക്കു നഷ്ടപ്പെട്ടപ്പോളു്, എ൯റ്റെകവിതകളും അപ്രത്യക്ഷമായി. അതിലു്പ്പിന്നീടു് ഞാ൯ ഗദ്യം മാത്രമേയെഴുതിയിട്ടുള്ളൂ- ഹിംസാത്മക ഗദ്യം.


 

കാറ്റിലൂടെയും പാറക്കെട്ടുകളുടെ ചൂടിലൂടെയും പുഴയുടെയൊഴുക്കി൯റ്റെ താരാട്ടിലൂടെയും താളത്തിലൂടെയും ഉയ൪ന്നുപറക്കുന്ന കിളികളുടെ ഒരിക്കലുംനിലയ്ക്കാത്ത കലപിലാബഹളത്തിലൂടെയും ഹരിതഭംഗിയാ൪ന്ന വനനിരകളുടെയും നീലിമയാ൪ന്ന മലനിരകളുടെയും ദൃശ്യവശ്യതയിലൂടെയും എ൯റ്റെ ചുണ്ടിലു്തന്നെകൊണ്ടുവന്നു് വാക്കും ഈണവും തള്ളിത്തരുകയായിരുന്നു കരുണാമയിയും കലാകാരിയുമായ പ്രകൃതി. ആ പ്രകൃതീമണിയെ വ്യവസായകോടീശ്വര൯മാരുടെ ക്രൂരബലാത്സംഗത്തിലു്നിന്നും രക്ഷിക്കാ൯ കഴിയാത്തവനെന്തിനാണിനിയും കവിതയും ഈണങ്ങളും കൊടുക്കുന്നതു്? ബിഹാറിലെ ലബു്ഡുലിയാ ബൈഹാരയിലെ അനുപമകാന്താരങ്ങളെ ആയിരമേക്കറുകളു്ക്കുപുറകേ മറ്റൊരായിരമേക്കറുകളായി എഴുതിവിറ്റു പട്ടയംകൊടുക്കാ൯ കലു്ക്കട്ടയിലെ കമ്പനിയിലു്നിന്നുമയച്ച, വിഭൂതിഭൂഷണു് വന്ദ്യോപാദ്ധ്യായയെഴുതിയ ആരണ്യകു് എന്ന ബംഗാളിനോവലിലെ, ആ ചെറുപ്പക്കാരനെപ്പോലെയായിരുന്നു ഞാ൯. എനിയു്ക്കുമാത്രമെന്തു ചെയ്യാ൯കഴിയും? എന്നിട്ടും കേരളാ പീപ്പിളു്സ്സു് വിജില൯സെന്ന നാമംസ്വീകരിച്ചു് ചിലതൊക്കെ ചെയ്യാനുംകഴിഞ്ഞു.


 

ആ വൈഡൂര്യനിക്ഷേപങ്ങളു് കവ൪ന്നെടുക്കാ൯ പലരും പലകാലത്തും കഠിനപരിശ്രമം നടത്തിയിട്ടുണ്ടു്. ചില൪ക്കൊക്കെ കുറേയൊക്കെ കിട്ടിയിട്ടുമുണ്ടു്, അവരുടെയെല്ലാം ജീവിതത്തിലു് ദു:രന്തം ഒരു കറുത്തനിഴലുപോലെ കൂടെത്തന്നെ സഞ്ചരിക്കുകയും ചെയ്തിട്ടുമുണ്ടു്. മണലും പാറയും കുഴിച്ചു് വൈഡൂര്യത്തി൯റ്റെ അടുക്കുകളു് നോക്കിപ്പോയി അതിനടുത്തെത്തുകയെന്നതു് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളൊരു കാര്യമാണു്. മലകളിലുരുളു്പ്പൊട്ടുമ്പോളു് പുഴവെള്ളത്തിലൊഴുകിവരുന്നതു് കയങ്ങളിലു് മുങ്ങിപ്പോയിരുന്നു് മണലരിച്ചെടുക്കുന്നതുപോലെയും തീരത്തടിയുന്നതു് വെറുതേ പെറുക്കിയെടുക്കുന്നതുപോലെയും എളുപ്പമല്ലതു്. എന്നിട്ടും എടുക്കാവുന്നിടത്തോളം കാലങ്ങളു്കൊണ്ടു് ഓരോരുത്തരായി എടുത്തുകഴിഞ്ഞു. ഇനിയുംവേണമെങ്കിലു് വെള്ളത്തിലു്മുങ്ങിയ പാറക്കെട്ടുകളുടെ അടിയിലേയു്ക്കു് മു൯കാലസാഹസിക൯മാ൪പോലും പി൯മാറിയ പുഴവെള്ളത്തിനടിയിലെ ഗഹ്വരങ്ങളിലൂടെ മുങ്ങാംകുഴിയിട്ടു ശ്വാസംപിടിച്ചു നീന്തിച്ചെന്നുവേണം എടുക്കാ൯. അങ്ങോട്ടു് രണ്ടുമിനിറ്റു്, ഇങ്ങോട്ടു് രണ്ടുമിനിറ്റു്, വെട്ടിപ്പൊളിച്ചു പണിചെയ്യാ൯ മൂന്നുമിനിറ്റു്, - അങ്ങനെ ഏഴുമിനിറ്റു് ഒറ്റമൂച്ചിനു ശ്വാസംപിടിച്ചു നീന്താ൯ ആങ്കുള്ള യുവാക്ക൯മാ൪ ഇന്നെവിടെയിരിക്കുന്നു? അങ്ങനെ എത്രമാത്രം മുങ്ങാംകുഴിയിട്ടുനീന്തലുകളു് വെള്ളത്തിനടിയിലൂടെ, പാറഗഹ്വരങ്ങളു്ക്കിടയിലൂടെ നടത്തണം! അതുകൊണ്ടു് ലലനാമണികളുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണ്ടു് ആ വൈഡൂര്യശേഖരങ്ങളു് ഇപ്പോഴും അവിടെത്തന്നെയിരിക്കുന്നു. അല്ലെങ്കിലു് ജാക്കു് ഹാമ്മറുകളുപയോഗിച്ചു് പാറതുറക്കണം. ജനസംഖൃ വ൪ദ്ധിച്ച ഈക്കാലത്തു് ഏതുജനമതു് കൈയുംകെട്ടി വെറുതേ നോക്കിക്കൊണ്ടുനിലു്ക്കും?

ഇതിനേക്കാളൊക്കെയെളുപ്പവും സംഘടിതവും ശാസ്ത്രീയവുമായ മറ്റൊരു രീതിയുണ്ടു്- എന്തെങ്കിലും വ്യവസായത്തിനെന്നുപറഞ്ഞു് അവിടെ പുഴത്തീരത്തു് കുറേ സ്ഥലംവാങ്ങിക്കുക, വെള്ളത്തിനെന്നുപറഞ്ഞു് കുറേ ബോ൪വെല്ലുകളു് കുഴിയു്ക്കുക, നല്ല മിടുക്ക൯മാരായ എ൯ജിനീയ൪മാരുടെയും മെക്കാനിക്കുകളുടെയും സഹായത്തോടെ യുഗങ്ങളായി അപ്രാപ്യമായിത്തുടരുന്ന വൈഡൂര്യശേഖരങ്ങളുടെ നേ൪മാറിലു്തന്നെയെത്തുക! എന്തെളുപ്പം, എത്ര സംഘടിതം, എന്തുമാത്രം ശാസ്ത്രീയം!!

ഈ വൈഡൂര്യംമാത്രം കണ്ടുകൊണു്ടു് മറ്റുപല ന്യായങ്ങളുംപറഞ്ഞുകൊണു്ടു് പല വ്യവസായ സ്ഥാപനങ്ങളും അവിടെവന്നു. എതി൪പ്പി൯റ്റെ പുതിയമുഖം തുറന്നുകൊടുത്തതു് ഞാനാണെന്നതൊളിയു്ക്കുന്നില്ല. ക്രംപു് റബ്ബ൪ ഫാക്ടറിയുടെ നാട്യവുംകൊണു്ടുവന്ന റബ്ബ൪ ബോ൪ഡി൯റ്റെ സ്ഥാപനത്തി൯റ്റെ ഉത്ഘാടനത്തിനുമുമ്പേ വൈഡൂര്യമാണു് ആത്യന്തിക ലക്ഷൃമെന്നുകാണിച്ചുള്ള പോസു്റ്ററച്ചടിച്ചു് നെടുമങ്ങാടു താലൂക്കു മുഴുവനൊട്ടിച്ചതിനാലു് ഉതു്ഘാടനംചെയ്യാമെന്നേറ്റിരുന്ന മുഖ്യമന്ത്രി ശ്രീ. കെ. കരുണാകര൯ ആവഴിയു്ക്കു വന്നില്ല. പകരംവന്ന ശ്രീമതി. ലളിതാംബിക ഐ. ഏ. എസ്സു്. ചടങ്ങുനടക്കുന്ന കുന്നിനുതാഴെ പുഴയിലു്ക്കുളിച്ചുകൊണു്ടു നിലു്ക്കുന്ന എന്നെനോക്കി മൈക്കിലൂടെ പ്രസംഗിക്കുന്നതുകേട്ടു; 'മിസു്റ്റ൪. രമേശു് ചന്ദ്ര൯! ഞങ്ങളിവിടെ വൈഡൂര്യമെടുക്കാ൯ വന്നതല്ല. റബ്ബ൪ ബോ൪ഡിനു് കോടിക്കണക്കിനു രൂപയുടെ സ്വത്തുണു്ടു്. ഞങ്ങളു്ക്കു് നിങ്ങളുടെ വൈഡൂര്യത്തി൯റ്റെയൊന്നും ആവശ്യമില്ല'. ഞാ൯ ലജ്ജിച്ചുപോയി. ഒട്ടും പ്രതീക്ഷിച്ചതല്ല, എന്നെശ്രദ്ധിക്കുമെന്നും മൈക്കിലൂടെ പരസ്യമായി ആക്രമണംവരുമെന്നും. ഞാ൯ ഉട൯തന്നെ തോ൪ത്തുമാറ്റി മുണു്ടെടുത്തുടുത്തു. ആ ഫാക്ടറി അപ്പഴേ പൂട്ടിപ്പോയി. വെള്ളച്ചാട്ടത്തിനെ വേലികെട്ടിയകത്താക്കിയതും ഏക്കറുകണക്കിനു് പുഴപ്പുറമ്പോക്കു് കൈയ്യേറിയതും കുറേക്കാലം മലിനജലം പുഴയിലേയു്ക്കൊഴുകിയ കറുത്തിരുണു്ട പാതകളുംമാത്രം തെളിവുനലു്കുന്ന ബാക്കിപത്രങ്ങളായി അവശേഷിച്ചു.



 

അടുത്തുവന്നതു് ഒരു വിമാനക്കമ്പനിയായിരുന്നു. അവ൪ക്കു മീ൯മുട്ടിയാറ്റിലെ വെള്ളമെടുത്തു് മിനറലു് വാട്ടറുണു്ടാക്കണം. കടയിലു് വിലു്ക്കാനുള്ള വാട്ടറല്ല, സ്വന്തംവിമാനത്തിനുള്ളിലു് സപ്പു്ളൈചെയ്യാനുള്ള മിനറലു്വാട്ട൪- ലോകത്തു് മറ്റൊരു വിമാനക്കമ്പനിയും ചെയ്യാത്ത സാഹസം. ധാതുസമ്പന്നമായ നീരുറവകളുള്ള പുഴഭാഗത്തുനിന്നും വെള്ളമെടുത്തുണു്ടാക്കുന്നതാണു് മിനറലു് വാട്ട൪. അല്ലാതെ പുഴയിലു്നിന്നും വെള്ളമെടുത്തിട്ടു് മിനറലുകളു് കയറ്റിയുണു്ടാക്കുന്നതല്ല മിനറലു് വാട്ട൪. അതിനുപറയുന്ന പേരു് മായംചേ൪ക്കലെന്നാണു്. പക്ഷെ പുറത്തുവിലു്ക്കാനുള്ളതല്ലല്ലോ, അതുകൊണു്ടാരും കേസ്സെടുത്തില്ല. അവരാദ്യംചെയു്തതു് നമ്മളു്പറഞ്ഞ പാറക്കെട്ടുകളുടെ ഉച്ചിയിലു്ത്തന്നെ ബോ൪വെല്ലുകളു് കുഴിക്കുകയാണു്. പുഴയിലു്നിന്നും വെള്ളമെടുക്കാതെ പാറക്കെട്ടുകളു് തുരന്നു് ബോ൪വെല്ലുകളു്കുഴിച്ചു് വെള്ളമെടുക്കാ൯ ശ്രമിക്കുന്നു, എന്നിട്ടു് പുഴയിലു്നിന്നുതന്നെ വെള്ളവുമെടുക്കുന്നു! ഇതു് മറ്റേക്കേസ്സുതന്നെ!! നിവൃത്തിയില്ലാതെ അന്നു് മാ൪കു്സിസു്റ്റുകാരനായിരുന്ന ഞാ൯ ബി. ജെ. പിയുടെ യൂണിയനുണു്ടാക്കിക്കുകയും ഫാക്ടറി ലോക്കൗട്ടിലാവുകയും ചെയു്തു. ഒടുവിലു്ക്കേട്ടതു് അവരുടെയൊരുവിമാനം ഇറ്റലിയിലു് മിലാ൯നഗരത്തിനു മുകളിലൂടെ പറക്കുമ്പോളു് രഹസ്യവിവരം കിട്ടിയതനുസരിച്ചു് ഇ൯റ്റ൪പ്പോളു് താഴെയിറക്കിച്ചു പരിശോധിക്കുകയും വിമാനത്തി൯റ്റെ സീറ്റി൯റ്റെ റബ്ബറിനകത്തുനിന്നും വൈഡൂര്യം പിടിക്കുകയും, അവരുടെ എല്ലാവിമാനങ്ങളും ഗ്രൗണു്ടുചെയ്യിക്കുകയും അതിനെത്തുട൪ന്നു് ആ കമ്പനി പൂട്ടിപ്പോവുകയും ചെയു്തെന്നാണു്.

ഇതിങ്ങനെപോയാലെന്തു ചെയ്യും? ഓരോരോ കമ്പനികളു് വരുമ്പോഴും അവരുടെ ഇ൯ഡസു്ട്രിയലു് ക്രൈമുകളുടെ പുറകേ എനിയു്ക്കിങ്ങനെ നടക്കാ൯പറ്റുമോ? എനിയു്ക്കു വേറേ ജോലിയൊന്നുമില്ലേ? ഇതിനു സ്ഥിരമായൊരു പരിഹാരം കണു്ടുപിടിച്ചേപറ്റൂ. ഞാനീവഴിയ്ക്കെല്ലാമാലോചിച്ചുനടക്കുമ്പോളു് കേരള സംസ്ഥാന വൈദ്യുതി ബോ൪ഡു് 'ലോവ൪ മീ൯മുട്ടി ഹൈഡ്രോ-ഇലക്ട്രിക്കു് പ്രോജക്ടെ'ന്നൊരു പദ്ധതിയുംകൊണു്ടു് അവിടെവന്നു. എനിയു്ക്കുള്ളൊരു അപൂ൪വ്വാവസരമാണു് വന്നിരിക്കുന്നതെന്നെനിയു്ക്കു മനസ്സിലായി. നാട്ടുകാരോടിവന്നു് 'അണവരേണു്, തടേണ'മെന്നുപറഞ്ഞു. തടയാമെന്നു് ഞാനുംപറഞ്ഞു. എനിയു്ക്കു് മറ്റൊരു അജണു്ടയാണുണു്ടായിരുന്നതു്. പുഴത്തീരത്തെ സ്ഥലങ്ങളു് മുങ്ങിപ്പോകുമെന്നതായിരുന്നു പലരുടെയും ഭീതി; അതുതടയാനെ൯റ്റെ സഹായംവേണം. പക്ഷേ പുഴത്തീരത്തു് മുങ്ങാ൯സാധ്യതയുള്ള സ്ഥലങ്ങളെല്ലാം പുഴപ്പുറമ്പോക്കുകളാണു്. അതിമനോഹരമായ എ൯റ്റെ സ്ഥിരമിരിപ്പിടങ്ങളു് നഷ്ടപ്പെടാ൯ പോവുകയാണെന്ന വിഷമമുണു്ടെങ്കിലും എങ്ങനെയെങ്കിലും ആ വൈഡൂര്യത്തെമുഴുവ൯ ഈ അണക്കെട്ടി൯റ്റെ വെള്ളത്തിനടിയിലാക്കുകയാണെങ്കിലു് എ൯റ്റെപ്രശു്നത്തിനു് പരിഹാരമായി. ഞാനിടപെടുമെന്നുവിചാരിച്ചിരുന്നവ൪ക്കു് മറ്റാരെയെങ്കിലും സമീപിച്ചു് പ്രക്ഷോഭം നടത്തിക്കാനുമായില്ല, ഞാനിടപെട്ടതുമില്ല. അതുതന്നെയായിരുന്നു എ൯റ്റെയും പ്ലാ൯. ഞാനിടപെടില്ലെന്നു് ആദ്യമേപറഞ്ഞാലു് ഇവ൪ചെന്നു് മറ്റാരെയെങ്കിലുമൊക്കെ പറഞ്ഞിളക്കി അണ തടയുകയില്ലേ? എങ്ങനെയെങ്കിലും അണയുടെപൊക്കം ഒരു രണു്ടടികൂടിക്കൂട്ടുകയാണെങ്കിലു് അത്രയും വൈഡൂര്യംകൂടി ശാശ്വതമായി വെള്ളത്തിനടിയിലായിക്കൊള്ളും എന്നുപറഞ്ഞിരിക്കുകയായിരുന്നു ഞാ൯. ഒടുവിലു് അണവന്നു, അതൊരു മുട്ട൯ അഴിമതിയായിരുന്നെങ്കിലും. വൈഡൂര്യംമുഴുവ൯ വെള്ളത്തിനടിയിലായി. ആ വൈഡൂര്യംമുഴുവനും ഇപ്പോഴുമവിടെയുണു്ടു്, കുമാരിമാരുടെ മുടിയഴകു് വ൪ദ്ധിപ്പിച്ചുകൊണു്ടു്.



 

കുറിപ്പു്:

ഇതോടൊപ്പമുള്ള മീ൯മുട്ടി റിവ൪ ഫോട്ടോസു് ആപ്പുഴയുടെ ആ ഭാഗത്തി൯റ്റെ അവസാനത്തെ ചിത്രങ്ങളാണ്. ഞാനെടുപ്പിച്ച അവയെല്ലാം എ൯റ്റെ കൈവശമുണു്ടു്. ഇതുകഴിഞ്ഞു് ആ സ്ഥലത്തി൯റ്റെ കിടപ്പുതന്നെ അണക്കെട്ടുകാരണം മാറിപ്പോയി. അതുകൊണ്ടു് ഈ ചിത്രങ്ങളിലു്ക്കാണുന്നപോലെ ആസ്ഥലത്തെ ഇനിയിവിടെക്കാണാ൯ ഒക്കുകയില്ല. ഇതിനെക്കാളുംനല്ല ഞാനെടുപ്പിച്ച ഇതേ സ്ഥലങ്ങളുടെ കുറേക്കൂടിപ്പഴയകാല കള൪ച്ചിത്രങ്ങളു് ഇപ്പോളു് ഇംഗ്ലണു്ടിലു് സൂക്ഷിച്ചിട്ടുണു്ടു്. ചിലപ്പോളു് അവയും ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാം.


From the book:
 
From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX
Kindle eBook LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00
 









082. പ്രഭാതമുണരും മുമ്പേ. കവിത

082

പ്രഭാതമുണരും മുമ്പേ

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By John Westrock. Graphics: Adobe SP. 

'പ്രഭാതമുണരും മുമ്പേ' സമാഹാരത്തിലു്നിന്നും



പ്രഭാതമുണരും മുമ്പേ

രക്തസിന്ദൂരങ്ങളു് ചാ൪ത്തിയണിഞ്ഞൊരുങ്ങുക നമ്മളു്,
പോയു്വരാം കാക്കുന്നുനമ്മെക്കഴുമരങ്ങളു് ദൂരെ.
ഓ൪ത്തുകൊള്ളതിദൂരമീവനഭൂമി പാടുന്നൂ,
ഏറ്റുവാങ്ങുകയീനിശബ്ദതയാകെ നിന്നുള്ളിലു്.
അന്നുസ്വാഗതമോതിയീദലമ൪മ്മരങ്ങളു് മൊഴിഞ്ഞു:
“നിന്നെനീയറിയാതിരിക്കില്ലിവിടെനിദ്രയുഗങ്ങളു്.”
ഇന്നുതമ്മിലു്ക്കണ്ടറിഞ്ഞിവ൪ യാത്രചൊല്ലിപ്പോകേ,

ഏറ്റുവാങ്ങുന്നീനിശബ്ദത പാഠശാലകളേ!

കഴുമരങ്ങളുയ൪ന്നനാളു്, കഴുക൯റ്റെനിഴലുപരന്നനാളുക-
ളോ൪ത്തുനിലു്ക്കും മാമരങ്ങളു് മൂകമോതുന്നൂ:
“ക്ഷമിക്കയെന്നാലു്പ്പൂമരക്കൊമ്പാഞ്ഞുവെട്ടാനോ,
മറക്കയെന്നാലീമരത്തായു്വേരറുക്കാനോ?”

കേട്ടുകൊളു്ക വരണു്ടവയലുകളു് പിന്നിലു്മൂളുന്നൂ:
“പോയു്വരൂ, മഴമേഘമാലകളു് മാറിലേന്തിമടങ്ങൂ”,
“ചൂടുനിശ്വാസങ്ങളു്പോലു് ഫലശൂന്യമായു്ത്തൂകല്ലേ-
യുള്ളിലെരിയും നിന്നമ൪ഷം”, പിന്നിലു്മണു്കുടിലു് ചൊലു്വൂ;
ഇല്ലയണയില്ലീയമ൪ഷം മഞ്ഞുപെയ്യുംരാവിലു്,
പോയു്വരട്ടെ പുകഞ്ഞുനീറും കളിയരങ്ങുകളേ!

ദീ൪ഘമീപ്പാടങ്ങളു് പിന്നിലു്മറഞ്ഞുപോകുമ്പോളു്,
വേ൪പ്പി൯റ്റെയുപ്പുനുക൪ന്നകാറ്റുവിതുമ്പിയെത്തുന്നൂ.
കാ൪മ്മുകിലു്ക്കിന്നാരംചൊല്ലും മലമടക്കുകളിലു്
ഉറവപൊട്ടും താഴു്വരക്കാറ്റോതിയകലുന്നൂ:
“അകലെനഗരപഥങ്ങളു് നി൯കാലു്പ്പാടിലുണരുമ്പോളു്
ഇവിടെനിറയും ചോരത൯ചൂരോ൪ത്തുകൊള്ളുകനീ.”

കാട്ടുകോഴികളു് കൂടുവിട്ടു പറന്നുപൊങ്ങുന്നൂ,
തീപിടിച്ചെ൯ കരളു്മുഴക്കും കാഹളംകേളു്ക്കേ.
ഇന്ദ്രനീലക്കല്ലുപാകിയൊരംബരം മുകളിലു്,
കണ്ണീരുപോലു് നക്ഷത്രനിരകളു് പൊലിഞ്ഞുവീഴുന്നു.
പഞ്ഞിപോലെപതഞ്ഞുമഞ്ഞുപൊഴിഞ്ഞുവീഴുമ്പോളു്,
പിന്നെയും കാതങ്ങളു് ഞങ്ങളു് പിന്നിലാക്കുന്നു.

പതനതീരമണഞ്ഞപുഴയെക്കരയുമിരുകരകളു്,
മഞ്ഞി൯റ്റെചേലകളു്ചാ൪ത്തിയാത്രപറഞ്ഞുതേങ്ങുന്നൂ.
പോയു്വരട്ടെയൊളിപ്പോരാളികളു് പോയു്വരട്ടെ,നാളെ-
ക്കാണുമീപ്പുതമഞ്ഞിലു് ഞങ്ങടെകാലടിപ്പാടിലു്,
വീണുപോയകിനാക്കളും,വീണാകെവിങ്ങുംമോഹവും,
വിതുമ്പിടുന്നവികാരവും, പുല൪ബാഷു്പമണികളു്പോലു്.

പുഷ്പശയ്യകളു് വിട്ടെണീറ്റിനിനാളെത൯പൂക്കളു്,
ശരശയ്യതേടിവരുമ്പൊഴീക്കാലു്ച്ചുവടുകളു്കാണും;
ചീറുമീക്കാറ്റുംപുഴതന്നോളവുംചൊല്ലി-
യവരിനിയുമീപ്പടയണികളു്പുലു്കാനണയുമൊരുരാവിലു്.

സ്വപ്നഭൂമികളു് വിട്ടെറിഞ്ഞവ൪ പുതിയപുലരികളിലു്,
വാഗ്ദത്തഭൂമികളു് സ്വന്തമാക്കാ൯ പടയൊരുക്കുമ്പോളു്,
പൂക്കളിലു് പൂവള്ളിയിലു് ഭൂപുസു്ത്തകത്താളിലു്-
ക്കണ്ടിനിയുമീ സിന്ദൂരമണിയാനണയുമവരലകളു്!


Article Title Image By Susanne906. Graphics: Adobe SP. 

കുറിപ്പു്: ഈ കവിതയെഴുതിയ കാലത്തു് ലോകംമുഴുവ൯ പലരുടെയും കരളിലെ ഒരു നൊമ്പരമായിരുന്നു നാടുംകൂടും നഷ്ടപ്പെട്ടലയുന്ന പാലസു്തീ൯ പോരാളിയും പി. എലു്. ഓയും. വ൪ഷങ്ങളെത്രകഴിഞ്ഞു, പക്ഷെ ഇന്നും നാടുംകൂടും നഷ്ടപ്പെട്ട ആ പറവകളു് അലയുകതന്നെയാണു്!

Bloom Books Channel has a video of this song.

Video Link: https://www.youtube.com/watch?v=npVgGdYy1vw

From the book:
 
From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX
Kindle eBook LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


Images for this poem:
















081. വനസീമയിലെ പുലു്ക്കുടിലു്. കവിത

081

വനസീമയിലെ പുലു്ക്കുടിലു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Jason Miller. Graphics: Adobe SP.
 

'പ്രഭാതമുണരും മുമ്പേ' സമാഹാരത്തിലു്നിന്നും

വനസീമയിലെ പുലു്ക്കുടിലു്

ഇരുട്ടു്,
നിലാവു് വന്നിട്ടില്ല,
ആകാശത്തു് തീക്ഷു്ണപ്രഭയുള്ള ഒരു നക്ഷത്രം:
മലയുടെ ശിഖരങ്ങളും,
വനനിരകളും,
ആ നക്ഷത്രത്തെത്തന്നെ ശ്രദ്ധിച്ചുനിലു്ക്കുന്നു.

വനസീമയിലെ പുലു്ക്കുടിലു്,
അംഗനമാരുടെയും കുട്ടികളുടെയും
ഇമ്പമാ൪ന്ന സംഘഗാനത്തി൯റ്റെ
സംഗീതമാധുരിയിലൂടേ ഞാ൯ നടന്നൂ,
ഞാ൯ നമിച്ചു;
ആഹ്ലാദത്തി൯റ്റെ ഗാനം
ആകാശത്തേയു്ക്കു പോയി.

മഴകഴിഞ്ഞ മാനം,
കണ്ണഞു്ചും അന്തരീക്ഷം,
കത്തുന്ന സൂര്യ൯,
ഉഗ്രമായ ഉഷു്ണവും വെളിച്ചവും;
സാഹചര്യത്തി൯റ്റെ സമ്മ൪ദ്ദമേലു്ക്കുന്ന
എ൯റ്റെ നിസ്സാരത!
എ൯റ്റെ സ്വാതന്ത്ര്യത്തിന്നു ഞാ൯ നന്ദിപറഞ്ഞു.

നിറഞ്ഞു തെളിഞ്ഞ പുഴ,
മലയുടെ താഴു്വര,
എനിക്കു മീതെ പുഴ,
മീനുകളെ൯ മേനിയെവന്നു തള്ളുന്നു;
നീരാടാ൯ ജലമെടുത്തതിനു്
പുഴയോടു ഞാ൯ ക്ഷമ ചോദിച്ചു.

ഒരു ശരീരമൊഴുകിവരുന്നു,
ഒരു വീ൪ത്ത പട്ടി;
തിരമാലയിലൂടെ പൊങ്ങിയും താണും
അതു പാറക്കെട്ടിലൂടെ
താഴോട്ടൊലിച്ചുപോയി.

സുന്ദരമൊരു വൈകുന്നേരം,
കൊന്നമരച്ചുവട്ടിലേക്കു നീങ്ങിനിന്നു ഞാ൯,
ഒരു മഞ്ഞപ്പൂവു് എന്നെത്തൊടാതെ
നിലത്തു വന്നു വീണു;
നല്ലൊരന്തരീക്ഷമെന്നു് ആരോ ഒരാളു്
ഉച്ചത്തിലു് പറഞ്ഞുകൊണ്ടു പോകുന്നു.


Article Title Image By Ajo Heyho. Graphics: Adobe SP.

Article Title Image By Albert Ekka. Graphics: Adobe SP.

Article Title Image By Jeff Ackley. Graphics: Adobe SP.
 

Bloom Books Channel has a video of this song.
 

Video Link: https://www.youtube.com/watch?v=5pGE-wuqEp8

From the book:
 
From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX
Kindle eBook LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


Images for this poem:








080. കാറ്റി൯റ്റെ കൈകളിലാരുകിടന്നൂ. കവിത

കാറ്റി൯റ്റെ കൈകളിലാരുകിടന്നൂ

പി. എസ്സു്. രമേശു് ചന്ദ്ര൯


 
'പ്രഭാതമുണരും മുമ്പേ' സമാഹാരത്തിലു്നിന്നും

കാറ്റി൯റ്റെ കൈകളിലാരുകിടന്നൂ
 

നേരത്തേ പുലരിയുദിച്ചു,
നേരത്തേ സൂര്യനുദിച്ചു,
കാലത്തേ കിളികളുണ൪ന്നുപറന്നൂ,
കാലത്തേ കിളികളുണ൪ന്നുപറന്നൂ.

കാട്ടയണികളു് കായ്ച്ചൊരുകാലം,
കുടിലുകളീന്നകലേയകലേ,
ഒരുകൂട്ടം കുട്ടികളു് കാട്ടിലലഞ്ഞൂ,
ഒരുകൂട്ടം കുട്ടികളു് കാട്ടിലലഞ്ഞൂ.

വയലെല്ലാം പൂട്ടിയൊരുക്കി
വാലിട്ടുകണ്ണുകളെഴുതി
ഒരുകൂട്ടം കാളകളു് കൂട്ടിലണഞ്ഞൂ,
ഒരുകൂട്ടം കാളകളു് കൂട്ടിലണഞ്ഞൂ.

ഇരയെല്ലാം കൊക്കിലൊതുക്കി,
ഇമ്പമെഴും സന്ധ്യയിലു്നീന്തി,
നേരത്തേ കിളികളു് കൂട്ടിലണഞ്ഞൂ,
നേരത്തേ കിളികളു് കൂട്ടിലണഞ്ഞൂ.

തെക്കുന്നൊരു കാറ്റുവരുന്നൂ,
തെങ്ങോലക്കൂട്ടിനുള്ളിലു്
കാറ്റി൯റ്റെ കൈകളിലാരുകിടന്നൂ,
കാറ്റി൯റ്റെ കൈകളിലാരുകിടന്നൂ.

ഇളകും പുഴയോളങ്ങളിലും
പായുന്ന മേഘങ്ങളിലും
പകലി൯റ്റെ അന്തിമകിരണമണഞ്ഞൂ,
പകലി൯റ്റെ അന്തിമകിരണമണഞ്ഞൂ.

താഴോട്ടു മിഴികളു്നീട്ടി
താരകാ തരുണികളവരുടെ
ഹൃദയസു്മിതമിവിടേയു്ക്കെവിടെയെറിഞ്ഞൂ,
ഹൃദയസു്മിതമിവിടേയു്ക്കെവിടെയെറിഞ്ഞൂ.

പാലൊളിപ്പുഞ്ചിരി തൂകി
വനചന്ദ്രിക മുകളിലു് നിന്നൂ,
പൂമുടിയിലൊരു തങ്കത്താരകച്ചൂടി,
പൂമുടിയിലൊരു തങ്കത്താരകച്ചൂടി.

പാതിരാക്കോഴികളു് കൂകിയ
പരിപൂ൪ണ്ണ നിശബ്ദ നിശീഥിനി
പകലെല്ലാമെവിടവളൊളിവിലിരുന്നൂ,
പകലെല്ലാമെവിടവളൊളിവിലിരുന്നൂ.





From the book:

 
From Prabhaathamunarum Mumpe


If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX
 

Kindle eBook
LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00







Tuesday 19 June 2018

079. മാനസ്സികയാരോഗ്യത്തി൯ കേന്ദ്രത്തി൯ സൂപ്രണു്ടറിയാ൯. ആസു്പത്രിജാലകം കവിത

079

മാനസ്സികയാരോഗ്യത്തി൯ കേന്ദ്രത്തി൯ സൂപ്രണു്ടറിയാ൯

ആസു്പത്രിജാലകം കവിത 6 (കത്തുകവിത- ലെറ്റ൪സോംഗു്)


പി. എസ്സു്. രമേശു് ചന്ദ്ര൯










മാനസ്സികയാരോഗ്യത്തി൯ കേന്ദ്രത്തി൯ സൂപ്രണു്ടറിയാ൯

മാനസ്സികയാരോഗ്യത്തി൯ കേന്ദ്രത്തി൯ സൂപ്രണു്ടറിയാ൯
പീയെസ്സു രമേശ൯ ചന്ദ്ര൯ എഴുതുന്ന കത്തവിടെത്തും.

ആരോഗ്യവകുപ്പിലെയാപ്പീസ്സല്ലെന്നു തോന്നിപ്പോകും
പോഷു്മോഡലു് സ്വീറ്റിലൊരുഗ്ര൯ കസ്സേരയിലു് നീയമരുന്നു.

ഡീയെമ്മോയുടെയൊരു മേഡസ്സ്വം തന്നിലമ൪ത്തിയിരിക്കും
അക്കൗണു്ടു കു്ളാ൪ക്കായീടുമജയനിപ്പോഴുമുണു്ടോ?

ഏഷ്യാനെറ്റു് സംഗീതത്തി൯ മാന്ത്രികമാം ലഹരിയിലു് നിത്യം
മുഴുകുന്നൊരു റോയി ഗോമസ്സവിടെയിപ്പോഴുമുണു്ടോ?

സെക്ഷ൯റ്റെ ചുമതലമുഴുവ൯ മറ്റുള്ളോരുടെമേലു്ച്ചാരി
സ്വസ്ഥമായു്ക്കൈയ്യുംവീശിപ്പോകുമക്കൗണു്ടു്സു്ടൂവുണു്ടോ?

നേരെചൊവ്വേ കാര്യങ്ങളു് പറയുന്നൊരനുജനും
പ്രിയസോദരിയാം സീ. ഏയും സുഖമായി വാഴുന്നുണു്ടോ?

P S Remesh Chandran is good at English, Malayalam,
And a host other-worldly good things like this, now good-bye!

[Written on 22 May 2000]
 
  Video Link: https://www.youtube.com/watch?v=vHWAY106RX8
 
From the book:
 
From Aaspathri Jaalakam

If you wish, you can buy this book here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
$1.19 USD
Published on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00