Monday, 19 August 2013

020. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2.

ശബ്ദം ശരീരം സമൂഹം.
തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം 2.

പി.എസ്സ്.രമേഷ് ചന്ദ്ര

ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984 ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു.


നീചത മാനഹാനി ചിത്തഭ്രമം എന്നീ ദുഷിച്ച മനോഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നരാഗങ്ങളേയും, ഹാറ്പ്പ് മുതലായ കമ്പിത സ്വഭാവമുള്ള സംഗീതയന്ത്രങ്ങളേയും തന്റ്റെ മാതൃകാ റിപ്പബ്ലിക്കിനുള്ളില് പൂറ്ണ്ണമായും നിരോധിക്കുമെന്നാണ് പ്ലേറ്റോ പ്രഖ്യാപിക്കുന്നത്. ഇടയന്മാരുടെ കുഴലുകള്മാത്രം നിലനിറ്ത്തപ്പെടുമത്രേ. ശബ്ദോല്പ്പാദകന്റ്റെ കണ്‍ഠത്തിന്റ്റെയും ശ്വാസകോശത്തിന്റ്റെയും അദ്ധ്വാനം ആവശ്യപ്പെടാന്പോരുന്ന മൗലികത ഉള്ളതിനാലാണ് ഓടക്കുഴലുകള്മാത്രം നിലനിറ്ത്തുന്നത്. ജൈവപ്രകൃതിയുടെ മൗലികത്വം ഇല്ലാത്ത ഒറ്റ ശബ്ദംപോലും ഒരു മാതൃകാ റിപ്പബ്ലിക്കിനുള്ളില് അനുവദിക്കപ്പെടുകയില്ല. ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിന് പൗരന്മാരെ പ്രേരിപ്പിക്കാന് പറ്റുന്നതരം രാഗങ്ങളെ തെരഞ്ഞെടുത്തു നല്കുവാനാണ് വിജ്ഞാനിയും വൃദ്ധനുമായ ഗ്ലൌക്കോണിനോട്‌ പ്ലേറ്റോ ആവശ്യപ്പെടുന്നത്. ധീരനായ ഒരു പട്ടാളക്കാരന്റ്റെ സ്വരത്തേയും ശബ്ദത്തേയും തികച്ചും പ്രതിനിധീകരിക്കാന് കഴിവുള്ള ഒന്നിനെ അവറ് അന്വേഷിക്കുന്നു. പദം, ക്രമം, ലയം എന്നിങ്ങനെ ഗാനത്തിന്റ്റെ മൂന്നു ഘടകങ്ങളെയും അവറ് യുക്തിയുക്തം പരിശോധിച്ചു വിലയിരുത്തുന്നു. സങ്കലിതവും അന്യന്തവും ശോകഗീത [Elegy]ങ്ങള് ക്കുമാത്രം അനുയോജ്യവുമായ ലിഡിയന് [Lydian] പദങ്ങളെ അവറ് അപ്പാടെ തള്ളിക്കളയുന്നു. മാന്യരായ സ്ത്രീകള്പോലും അവയെ ഇഷ്ടപ്പെടുന്നില്ല. പിന്നെ പുരുഷന് മാറ്മാത്രമായി എന്തിനു സ്വീകരിക്കുന്നു? നമ്മുടെ ഭാവിരക്ഷകറ്ത്താക്കള്ക്കു മദ്യലഹരി മൃദുലത ആലസ്യം തുടങ്ങിയ ദോഷങ്ങളും ഉണ്ടാവുകവയ്യ. ആയതുകൊണ്ട് മദ്യപിച്ചിരിക്കുമ്പോഴും മനസ്സമാധാനമില്ലാത്തപ്പോഴും മനുഷ്യറ് ഇഷ്ടപ്പെടുന്ന അയോണിയന് [Ionian], ലിഡിയന് [Lydian] എന്നീ ശിഥിലക്രമങ്ങളെയും പൌരന്മാരുടെ ഏഴയലത്തുവെച്ചുപോലും കൈകാര്യം ചെയ്യുന്നത് അനുവദിക്കപ്പെടാന് പാടുള്ളതല്ലെന്ന് അവറ് വ്യവസ്ഥചെയ്യുന്നു. 'പൌരന്മാറ് അന്ധമായി പിന്തുടരുന്ന സുഖലോലുപത്വം രാഷ്ട്രത്തിന് ഒരു ശാപമായിത്തീറ്ന്നിരിക്കുകയാണ്. അതില്നിന്നും ഒരു മോചനം നേടലാണ് ഗാനങ്ങളെ അവയുടെ ക്രമത്തിന്റ്റെ അടിസ്ഥാനത്തില് ഇപ്രകാരം വിവേചനപ്പെടുത്തുന്നത്.'

പദം ക്രമം എന്നിവ കഴിഞ്ഞ് പരിശോധിക്കപ്പെടുന്നത് ലയമാണ്. വിപുലവും വൈവിദ്ധ്യപൂറ്ണ്ണവുമായ യോഗമല്ല നമുക്കാവശ്യമായിട്ടുള്ളത്, ധീരവും അനുശാസിതവുമായ ഒരു ജീവിതത്തിനു പറ്റുന്നതരം രാഗം മാത്രമാണ്. വൃത്തത്തെ തെരഞ്ഞെടുത്ത് യുക്തമായ പദങ്ങളെക്കൊണ്ട് അതിനെ ശ്രുതിയുക്തമാക്കിത്തീറ്ക്കുന്നു. അല്ലാതെ, പദങ്ങളെക്കൊണ്ട് വൃത്തവും ശ്രുതിയും നിറ്മ്മിക്കുകയല്ല വേണ്ടത്. പദം ക്രമം ലയം എന്നീ മൂന്നു ഘടകങ്ങളിലും മുന്പറഞ്ഞ നിബന്ധനകളെ അനുസരിക്കുന്ന ഗാനങ്ങളെ മാത്രമേ പൌരന്മാരുടെ ഉപയോഗത്തിനായി ശുപാറ്ശചെയ്യുവാന് സ്ടേറ്റിന് അധികാരമുള്ളൂ. അവയെ ധിക്കരിക്കുന്ന ഗാനം ഒരു വിദ്രോഹ വസ്തുവത്രേ. അതിനെ പ്രക്ഷേപണം ചെയ്യുന്നത് ആള് ഇന്ത്യാ റേഡിയോവായാലും ഒരു ആകാശക്കോളാമ്പിയായാലും അതൊരു കുറ്റകൃത്യമാണ്. 'കവികളോടും ഗായകന്മാരോടും അവരുടെ രചനകളില് നല്ല പാത്രങ്ങളെമാത്രം ചിത്രീകരിപ്പാനും മറ്റൊന്നുംതന്നെ എഴുതാതിരിപ്പാനും പ്രത്യേകം നിറ്ദ്ദേശിക്കേണ്ടതാണ്. മാത്രമല്ല അപ്രകാരമുള്ള നിറ്ദ്ദേശങ്ങള് മറ്റെല്ലാ കലാകാരന്മാറ് ക്കും നല്കുകയും ചീത്തപ്പാത്രങ്ങളെ ചിത്രീകരിക്കുന്നതില്നിന്ന് അവരെ വിരമിപ്പിക്കുകയും ചെയ്യേണ്ടതാണ്. സമൂഹത്തിലെ അച്ചടക്കരാഹിത്യം, നീചസ്വഭാവം, ചിത്രം കൊത്തുപണി ശില്പവിദ്യ തുടങ്ങിയവയില്ക്കാണുന്ന വൈരൂപ്യം മുതലായവയെ അങ്ങനെ ഇല്ലായ്മ ചെയ്യാം. അതിനു കലാകാരന്മാറ്ക്ക് സാധിക്കുകയില്ലെങ്കില് അവരുടെ കലാപ്രവറ്ത്തനങ്ങളെ നിരോധിക്കുകതന്നെ വേണം. അപ്രകാരം നമ്മുടെ ഭാവിരക്ഷകറ്ത്താക്കള് ദുഷിച്ചവരായിത്തീരാതെകഴിയ്ക്കാം. നിരവധി കലാകാരന്മാറ് ദിനംപ്രതി അല്പാല്പമായി ചെയ്തുവരുന്ന അനാരോഗ്യകരമായ പ്രവറ്ത്തനങ്ങളേയും അവിവേകത്തോടുകൂടി ചെയ്യുന്ന ഗൗരവതരമായ മാനസികത്തെറ്റുകളേയും നിരോധിക്കുകതന്നെവേണം. നമ്മുടെ കലാകാരന്മാറ്ക്കും തൊഴില്ക്കാറ്ക്കും സൗന്ദര്യത്തിന്റ്റെ യഥാറ്ത്ഥ രൂപത്തെ ആവിഷ്ക്കരിക്കുവാന് കഴിവുണ്ടാകട്ടെ. അങ്ങനെ ഒരു നല്ല അന്തരീക്ഷത്തില് ജീവിക്കുന്ന നമ്മുടെ യുവാക്കള് അഭിവൃദ്ധിപ്പെടണം. അവറ് കാണുന്നതും കേള്ക്കുന്നതുമായ എല്ലാ കലാപ്രവറ്ത്തനങ്ങളും അവരെ നന്നാക്കിത്തീറ്ക്കുന്നതിന്നു മാത്രമേ പ്രോത്സാഹജനകമായിക്കൂടൂ. സുഖാവഹമായ കുളിറ്കാറ്റ് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതുപോലെയാണിത്. അപ്രകാരം യുക്തിബോധത്തേയും യാഥാറ്ത്ഥ്യബോധത്തേയും അത് അവരില് സൃഷ്ടിക്കുകയും അവരെ പുതിയ ആളുകളായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.'  

[പ്ലേറ്റോ- റിപ്പബ്ലിക്ക് ഭാഗം 3. 'വിദ്യാഭാസത്തിന്റ്റെ ആരംഭിക ഘട്ടം.']

യഥാറ്ത്ഥ സൌന്ദര്യത്തിന്റ്റെ ദറ്ശനത്താല് ദീപ്തമാക്കപ്പെടുന്ന മനുഷ്യ മനസ്സു് സൗന്ദര്യത്തെ സമൂഹമദ്ധ്യത്തില് തെരയുകയും, അതിനെയവിടെ കാണാതെവരുന്നപക്ഷം അതിനെ മറച്ചുപിടിച്ച് ഇരുള്പരത്തുന്ന വൈരുദ്ധ്യങ്ങളോട് വിരോധഭാവേന വറ്ത്തിക്കുകയും ചെയ്യുന്നു. ഒരു ദറ്ശനം സ്വായത്തമാക്കിക്കഴിഞ്ഞ പരിവറ്ത്തനദാഹികളായ വിശ്വാസികള് വിഷയാസക്തിയ്ക്കെതിരെ പൊരുതുകയും കലയിലെയും സാഹിത്യത്തിലെയും രാഷ്ട്രീയത്തിലെയും അന്ധകാരത്തിന്റ്റെ ഉള്ളില്നിന്നുതന്നെ വിപ്ലവങ്ങള് വികസിപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ട് പ്രവറ്ത്ത നത്തിന്റ്റെ പറ്വ്വതോന്നതിയിലേയ്ക്കു കുതിയ്ക്കുന്നു. ദറ്ശനദരിദ്രരാകട്ടെ അന്ധകാരത്തെത്തന്നെ ആവിഷ്ക്കരിക്കുകയും ദുഷ്ടിനു നിത്യത കല്പ്പിക്കുകയും ചെയ്തുകൊണ്ട് അരാജകത്വത്തിന്റ്റെ ആഴത്തിലേയ്ക്കു തലകുത്തി വീഴുന്നു. ആദരണീയവും അനുകരണീയവുമായ ഭാവമാതൃകകള് കലയിലൂടെയും സാഹിത്യത്തിലൂടെയും രാഷ്ട്രീയത്തിലൂടെയും പ്രോജ്ജ്വലവും പ്രകാശമാനവുമാക്കപ്പെടുമ്പോഴാണ് പരിഷ്ക്കരണ ത്തിലൂടെയും പരിവറ്ത്തനത്തിലൂടെയും പ്രസ്തുത സമൂഹം പുരോഗമിക്കുന്നത്. തമസ്സിന്റ്റെയും ദറ്ശനത്തിന്റ്റെയും നൂറ്റാണ്ടുകള് നീളുന്ന പരസ്പര സംഘറ്ഷത്തില്നിന്നും വല്ലപ്പോഴുമൊരിക്കല് മിന്നല്പ്പിണരുകള് ഉയിരെടുക്കുകയും മനുഷ്യമനസ്സിനു വഴികാട്ടുകയും ചെയ്യാറുണ്ട്. നാരായണ ഗുരു, കുമാരനാശാന്, കെ.പി.ജി.നമ്പൂതിരി മാസ്ടറ് തുടങ്ങിയ അദ്ധ്യാപക ശ്രേഷ്ഠറ് അക്ഷരത്തിന്റ്റെ കൊള്ളിമീന് വെളിച്ചത്തില് ഈ അന്ധകാരത്തിനകത്തെ വൈരുദ്ധ്യങ്ങളെ ചുടലപ്പറമ്പിലെ തീയിലെന്നപോലെ നമുക്ക് ദൃശ്യമാക്കിത്തന്നു. വിഷയാസക്തിയ്ക്കെതിരെ പടപൊരുതിയ ഈ വിശ്വാസികള് കാമോല്സുകതയുടെ കനത്ത ഭിത്തികള് ഭേദിച്ച് മനുഷ്യസൗന്ദര്യത്തെയും സ്വത്വത്തെയും പുറത്തു കൊണ്ടുവരുകയും, സ്വച്ഛവും ആദറ്ശ സുന്ദരവുമായ ഒരു ജീവിതം നയിക്കുന്നതിന് ഈ സമൂഹത്തിന്റ്റെയുള്ളില്ത്തന്നെ നിലവിലുള്ള സാദ്ധ്യതകളെ വ്യക്തമായി വിശദീകരിക്കുകയും ചെയ്തു. പ്രഖ്യാതങ്ങളായ നിരവധി പ്രക്ഷോഭസമരങ്ങള് അതിനെത്തുടറ്ന്ന് കേരളക്കരയെ പ്രകമ്പനം കൊള്ളിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുവെന്നതും, മാറുമറച്ചുകൊണ്ട് പൊതുവഴിയെ നടക്കാനും പള്ളിക്കൂടത്തില് പോകാനും കുടികിടപ്പുഭൂമിയിലെ അദ്ധ്വാനഫലം അനുഭവിയ്ക്കാനും മിച്ചഭൂമിയുടെ ഏറ്റെടുക്കലും പൊതുവിതരണവും ആവശ്യപ്പെടാനു മൊക്കെയുള്ള അവകാശങ്ങള്ക്കു നിയമപരിരക്ഷ നല്കുന്ന നയങ്ങള് നടപ്പിലാക്കാന് നമ്മുടെ ഗവ ണ്‍മെന്റ്റുകള് നിറ്ബ്ബന്ധിതമായിത്തീറ്ന്നുവെന്നതും ചരിത്രവസ്തുതകളാണ്. കലാപരവും സാഹിത്യപരവും രാഷ്ട്രീയവുമായ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യക്തിയിലുള്ള മൃഗമോ മനുഷ്യനോ ഉണറ്ന്നെഴുന്നേല്ക്കുന്നത്. കഥാപാത്രങ്ങള് ജീവിതത്തിലെ ദുഷ്ടിനോടു സാത്മ്യം പ്രാപിച്ച തരത്തില് ആയിരിക്കുമ്പോള് വൈരൂപ്യത്തിന്റ്റെ നിരന്തരസ്പറ്ശനത്താല് അവമതിക്കപ്പെടുകയും വൈരുദ്ധ്യത്തിന്റ്റെ ഭോഗലോലുപതയില് നീന്തിത്തുടിക്കയും ചെയ്തുകൊണ്ട്, ദുഷ്ട് ലോകനിയതമാണെന്ന മിഥ്യാധാരണയില്പ്പെട്ട്, അക്രമത്തിന്റ്റെയും അരാജകത്വത്തിന്റ്റെയും അഗാധഗറ്ത്തത്തിലേയ്ക്ക് മനുഷ്യമനസ്സു് ആപതിയ്ക്കുന്നു. സാഹചര്യത്തിന്റ്റെ സ്വാധീനത വളറ്ന്നുവരുന്ന മനസ്സുകളെ അത്രയേറെ ബാധിക്കുന്നു. രാഗവും ലയവും മനസ്സിലേയ്ക്കു ചൂഴ്ന്നിറങ്ങി അതിന്റ്റെതായ ഒരു മുദ്ര അവിടെ പതിപ്പിക്കുന്നു. തന്നിമിത്തമാണ് സമൂഹത്തില് വ്യാപരിപ്പിക്കപ്പെടുന്ന കാവ്യങ്ങളേയും സംഗീതത്തേയും ഇത്ര കറ്ശ്ശനമായ രീതിയില് പരിശോധിക്കേണ്ടി വരുന്നത്. അധികമായ ശബ്ദം അരക്ഷിതത്വത്തിലേയ്ക്കും അരാജകത്വത്തിലേയ്ക്കും വ്യക്തിയേയും സമൂഹത്തേയും വഴിതെറ്റിക്കുന്നു. അധികം ശബ്ദവും അരക്ഷിതത്വബോധവുമാണ് നമ്മുടെ സമൂഹത്തില് ദൃശ്യമായിരിക്കുന്ന ധാറ്മ്മികാപഭ്രംശത്തിനു നിദാനമെന്ന് വിശ്രുത ഇന്ത്യന് ശാസ്ത്രജ്ഞന് ഡോ. സുദറ്ശന് തിരുവനന്തപുരത്ത് അഭിപ്രായപ്പെടുകയുണ്ടായി. പുരാതന കാലത്തെ അദ്ധ്യാപക ശ്രേഷ്ഠനായിരുന്ന പ്ലേറ്റോവും ആധുനിക കാലത്തെ ശാസ്ത്രപ്രതിഭയായ സുദറ്ശനും ഒരേപോലെ യോജിപ്പിലെത്തിയിരിക്കുന്ന വസ്തുത സ്വന്തം കണ്‍ഠവും ശ്വാസകോശവും പരമാവധി അനുവദിക്കുന്നത്ര ഉച്ചത്തില് ശബ്ദമുണ്ടാക്കുവാനുള്ള സ്വാതന്ത്ര്യമേ മനുഷ്യനു നല്കപ്പെട്ടിട്ടുള്ളൂ എന്നതാണ്. കൃത്രിമവും അസ്വാഭാവികവുമായ ശബ്ദങ്ങള് പക്ഷികള്, മൃഗങ്ങള്, മനുഷ്യറ് എന്നീ ജൈവാവിഷ്ക്കരണങ്ങളില് വിന്യസിക്കപ്പെട്ടിട്ടുള്ള ഉണ്മയെ നേരിട്ടു് ആദേശംചെയ്യുകയും ജൈവധറ്മ്മതിന്റ്റെ കാര്യനിറ്വ്വാഹകരായ നൈസറ്ഗ്ഗികസിദ്ധികളുടെ പ്രവറ്ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കോഴിയുടെ ശരീരത്തില്നിന്നും കൂടുതല് കൂടുതല് മുട്ടകള് പുറത്തു ചാടിക്കാന് പോലും യന്ത്രസംഗീതം പര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. ശബ്ദം വിഷമാണ്. അത് വിഷയാസക്തി വളറ്ത്തുന്നു. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന വിശ്വാസത്തകറ്ച്ചയുടെ ആഴം ശബ്ദദുരന്തത്തിന്റ്റെ വ്യാപ്തിയ്ക്കുള്ളില് കൃത്യമായും അളന്നുകുറിക്കാം.നമ്മുടെ ദേശീയമൃഗമായി പട്ടി പ്രഖ്യാപിക്കപ്പെടുകയും നിറ്ത്താതെ പട്ടി കുരച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ദേശീയശബ്ദവും ശാപവുമായി മാറുകയും ചെയ്യപ്പെടുന്നതിനും മൂന്നുദശാബ്ദംമുമ്പു് എഴുതപ്പെട്ടത്.

Tuesday, 13 August 2013

019. ശബ്ദം ശരീരം സമൂഹം. തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1.

ശബ്ദം ശരീരം സമൂഹം

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു. 

പി. എസ്സ്. രമേഷ് ചന്ദ്ര

ശബ്ദക്രമീകൃത സംവിധാനങ്ങളുടെ ഒരു സവിശേഷ സമുച്ചയമത്രെ മനുഷ്യശരീരം. കല്ല്‌ മുതല് പുല്ലുവരെയും പുല്ലുമുതല് പുഴുവരെയുമുള്ള അസംഖ്യകോടി ചരാചരവസ്തുക്കളുടെ അതിസൂക്ഷ്മകണങ്ങളുടെ അന്തിമ വിശകലനത്തില് അനാഛാദിതമാവുന്ന അതിദ്രുത പദാറ്ത്ഥചലനത്തിന്ടെയും പുറകില് ആ പദാറ്ത്ഥരേണുക്കളുടെ അസ്തിത്ത്വത്തിന്ടെതന്നെ കാരണമായും പദാറ്ത്ഥത്തിന് ഒരു ഉറച്ച അടിത്തറയായും ഭവിച്ചുകൊണ്ട് ശബ്ദം വിളയാടുന്നുവെന്നതത്രേ ഭാരതമതം. ശരീരപദാറ്ത്ഥത്തിന്റ്റെ അടിസ്ഥാനചേരുവയാണ് ശബ്ദമെന്നു വെളിപ്പെട്ടതോടെ ശബ്ദപ്രയോഗാധിഷ്ഠിതവും സമഗ്രവുമായ ഒരു ശരീരപരിരക്ഷാപദ്ധതിയും തനതായ ഒരു പ്രകൃതിചികിത്സാശാസ്‌ത്രവും രൂപപ്പെട്ടുവന്നു. വയറ്റു വേദനയുണ്ടാകുന്നതിനെ ഒരു രാസപരമായ തകരാറായിക്കണ്ടുകൊണ്ട് രാസൗഷധങ്ങള് നല്കി അതിനെ പരിഹരിക്കുന്ന പോലെയും, കൈയ്യോ കാലോ ഒടിയുമ്പോള് രസായന ചികിത്സയ്ക്കൊരുങ്ങാതെ കായികമായി തടവുകതന്നെ ചെയ്ത് അതിനെ സ്വസ്ഥമാക്കുന്നപോലെയും, ചുഴലി, അപസ്മാരം, ഭ്രാന്ത് മുതലായ ശിരോരോഗങ്ങളെ മുതല് ചുമ, വിറയല്, ശബ്ദശ്രവണാതുരത എന്നീ ഞരമ്പുരോഗങ്ങളെവരെ ശരീരത്തിന്ടെ ശബ്ദക്രമീകരണങ്ങള്ക്കു വന്നുചേരുന്ന ദിശാവ്യതിയാനങ്ങളോ ആവേഗസംഘറ്ഷങ്ങളോ മാത്രമായിക്കണ്ടുകൊണ്ട് അവയുടെ ചികിത്സയ്ക്കനുയോജ്യമായ ശബ്ദക്രമീകരണസൂത്രങ്ങളെ മന്ത്രരൂപത്തില് പുരാതന ഭാരതീയറ് ആവിഷ്ക്കരിച്ചിട്ടുള്ളത് ഇന്ത്യന് സംസ്ക്കാരത്തിന്റ്റെതന്നെ മുഖമുദ്രയാണ്.  

ശരീരപദാറ്ത്ഥത്തിന്റ്റെ സ്വാഭാവികക്രമീകരണം ശബ്ദരീത്യാ ഇപ്രകാരം സംരക്ഷിയ്ക്കപ്പെടാമെന്നതുപോലെ ശബ്ദംകൊണ്ടുതന്നെ ആ ക്രമീകരണത്തിന്റ്റെ സ്വാഭാവികത തകറ്ക്കപ്പെടുകയുമാകാം. ക്രമീകൃതവും സ്വാഭാവികവും ഏകദിശാലക്ഷിയുമായ ഒരു ശബ്ദതരംഗവ്യൂഹം ഒരു കാന്തമെന്നപോലെ മനുഷ്യപദാറ്ത്ഥത്തെ ക്രമീകരിച്ചു സമഭാവപ്പെടുത്തുകയും അച്ചടക്കം, സ്ഥിരത, കറ്മ്മോല്സുകത എന്നീ വിശിഷ്ടഗുണങ്ങളെ ഉളവാക്കുകയും ചെയ്യുന്നു. വൈവിദ്ധ്യപൂറ്ണ്ണവും അസ്വാഭാവികവും യന്ത്രജന്യവുമായ ഒരു ശബ്ദവ്യൂഹമാവട്ടെ ജൈവധൂളികളുടെ നാച്ചുറല് അലൈന്മെന്റ്റിനെ അപ്പാടെ തകറ്ത്തു തരിപ്പണമാക്കുകയും ശരീരത്തിനുള്ളില് അതിരൂക്ഷമായ പ്രതികരണങ്ങള് ഉയറ്ത്തിവിടുകയും ചെയ്യുന്നു. 


ശസ്ത്രക്രിയാ വേളകളില് ഡോക്ടറ്മാരുടെ അശ്രദ്ധയോ കൈപ്പിഴയോ മൂലം ശരീരത്തിനുള്ളില്ത്തന്നെ നിക്ഷേപിക്കപ്പെട്ടുപോകുന്ന തുണി [കോട്ടണ്‍ മോപ്പ്] മുതലായ ബാഹ്യവസ്തുക്കളെ പുറന്തള്ളുവാനായി അത്യധികം ആയാസപ്പെടുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യുന്ന മനുഷ്യശരീരം തുടറ്ച്ചയായി എടുത്തെറിയപ്പെടുകയും ഞെട്ടി വിറയ്ക്കുകയും ബീഭത്സമായ ചുഴലി [ഫിറ്റ്സ്]കളില്പ്പെട്ട് മാസങ്ങളോളം നട്ടംതിരിയുകയും ചെയ്തശേഷം ഒടുവില് ദയനീയമായി മരണപ്പെടുകയാണ്. പേപ്പട്ടിവിഷബാധയും ടെറ്റനസ്ജന്നിയും പോലെ കഠോരവും അതിലുമേറെ ആഴ്ച്ചകള് നിലനില്ക്കുന്നതുമായ ഈ ഭീകരാവസ്ഥ പെരിറ്റോണിറ്റിസ് എന്ന പദത്താല് സൂചിപ്പിക്കപ്പെടുന്നു. പെട്ടിപ്പാട്ടുകളുടെ അസ്വാഭാവിക ശബ്ദപ്രവാഹത്തില്പ്പെട്ടുഴലുമ്പോഴും ഈത്തരം രൂക്ഷപ്രതികരണങ്ങള് തന്നെയാണ് മനുഷ്യശരീരം പ്രകടിപ്പിക്കുന്നത്. ഹൃദയമിടിപ്പിന്റ്റെ വേഗതയും രക്തചംക്രമണത്തിന്റ്റെ ഊക്കും വറ്ദ്ധിക്കുകയും ഏകാഗ്രതയ്ക്കും കാര്യഗ്രഹണശേഷിയ്ക്കും ഇടിവുസംഭവിക്കുകയും ചെയ്യുന്നു. വ്യക്തിയുടെ ബുദ്ധിപരവും വസ്തുപരവുമായ ബാലന്സുകള് തെറ്റുന്നു; ഉല്ക്കണ്ഠ, ക്ഷോഭം എന്നിവ ഉടലെടുക്കുന്നു. ഞരമ്പുരോഗങ്ങളാലോ ശിരോരോഗങ്ങളാലോ ആക്രമിക്കപ്പെട്ടിട്ടേയില്ലാത്ത ഏതൊരു ദൃഢശരീരത്തെയും യാന്ത്രികവും അസ്വാഭാവികവുമായ ശബ്ദവ്യൂഹങ്ങള് തകരാറിലാക്കുന്നു. അങ്ങനെയാണ് ആനയുടെ ചിന്നംവിളിയും കുയിലിന്റ്റെ മണിയൊച്ചയും ഒട്ടും അസഹ്യമാവാതിരി ക്കുമ്പോള്ത്തന്നെ വാഹങ്ങളുടെ എയറ്ഹോണും റേഡിയോയുടെ ഏറ്റവും പതിഞ്ഞ ശബ്ദവുംപോലും തീരെ അസഹ്യമായി അനുഭവപ്പെടുന്നത്.

'ഇടിമുഴക്കത്തിന്റ്റെയും കൊടുങ്കാറ്റിന്റ്റെയും തിരിയുന്ന ചക്രത്തിന് റ്റെയും ചുഴലിക്കാറ്റിന്റ്റെയും നായുടെ കുരയുടെയും ആട്ടിന്റ്റെ നിലവിളിയുടെയും' ഒരു സംയുക്ത സമ്മേളനത്തെക്കാള് ഉപദ്രവകരമാണ് ഒറ്റ മൈക്കിന്റ്റെ ഒച്ച! അതിനേക്കാള് മുറ്റിയ ഒരു നിത്യശല്യമത്രെ പേറ്ഷ്യയ്ക്കു പോയവറ് നാട്ടിലുള്ള രൂപപ്രേമികള്ക്ക് അയച്ചുകൊടുക്കുന്ന പാട്ടുപെട്ടികള്. ഇലക്ട്രോണിക്ക് സാങ്കേതിക വിദ്യയുടെ മുന്നില് നിസ്സഹായനും നിരായുധനുമായ മനുഷ്യന്റ്റെ മസ്തിഷ്കത്തിനുമേല് മലംചീറ്റിയെറിഞ്ഞുകൊണ്ട് ഈ പേറ്ഷ്യന് വീണകള് അവിരാമം പാടിക്കൊണ്ടേയിരിക്കുന്നു.വിഷയാസക്തന്മാറ് അവയുടെ പുറത്തുതന്നെ കഴിച്ചുകൂട്ടുന്നു. പുസ്തകങ്ങളും പത്ര മാസികകളും പാടേ ബഹിഷ്ക്കൃതമാവുന്നു. വായനശാലകളില് വാവലുകള് പായുന്നു. കാസെറ്റു കടയിലേയ്ക്കും വീഡിയോ പാറ്ലറി ലേയ്ക്കുമുള്ള സമ്പന്നന്റ്റെ വിരണ്ടുകയറ്റം സാധാരണക്കാരെ സംഭീതരാക്കുന്നു. ചലച്ചിത്രവും ചലച്ചിത്രേതരവുമായ യന്ത്രഗീതങ്ങലാല് സ്വാഭാവികശബ്ദങ്ങളെല്ലാംതന്നെ ആദേശംചെയ്യപ്പെടുകയും ജൈവസ്വത്വം അഗാധമായ ഗൃഹാതുരത്വത്തില് [ഹോം സിക്കുനെസ്സ്] ആമഗ്നമാവുകയും ചെയ്യുന്നു. സിനിമ, ടെലിവിഷന്, വീഡിയോകള് എന്നിവ അവയുടെ അടുത്തേയ്ക്കുചെല്ലുന്ന ആസ്വാദകരെമാത്രം ആലിംഗന പുളകിതരാക്കുമ്പോള് റേഡിയോ ടേപ്പ് റെക്കാറ്ഡറ് എന്നിവ അത്യധികം അകലെയിരിക്കുന്ന അരസികരെപ്പോലും ആക്രമിക്കുവാന് പര്യാപ്തമാണ്. സിനിമ പ്രേക്ഷകനെ മാത്രം പരിലാളിക്കുമ്പോള് അവയിലെ നുറുങ്ങുഗാനങ്ങളാവട്ടെ അസുരശ ക്തിയോടെ ആരെയും കീഴടക്കുന്നു. സിനിമയിലെ പ്രത്യേക മുഹൂറ് ത്തങ്ങള്ക്കുവേണ്ടി തയ്യാറ്ചെയ്തെടുക്കുന്ന ചലച്ചിത്രഗാനങ്ങള് അപൂറ്ണ്ണവും അമൂറ്ത്തവുമായ ആശയപ്രകാശനങ്ങള് മാത്രമാകയാല് തികച്ചും സ്വകാര്യവും രഹസ്യവുമായ ആസ്വാദനത്തിനു മാത്രമേ അവയെ പുന:പ്രക്ഷേപണം ചെയ്തുകൂടൂ. ഒട്ടുമുക്കാല് ഗാനങ്ങളും ഗൂഢവിനോദത്തിനു പോലും അനുവദിക്കപ്പെടാവുന്നവയല്ല. മ്ലേചു്ഛമായ ആ വരികളെ ഇവിടെ പരാമറ്ശിക്കുന്നത് ഉചിതമല്ല. പരസ്യമായി അവയെ പ്രക്ഷേപണം ചെയ്യുന്നത് തെരുവില് ജനമദ്ധ്യത്തില് പരസ്യമായി ഇണചേരുന്നതേക്കാള് അശ്ളീ ലപരവും അസഹ്യവുമായ ഒരു കുറ്റകൃത്യമാണ്. ഒരു മലയാള സിനിമാപ്പാട്ടെഴുത്തുകാരന്റ്റെ അച്ഛന്റ്റെ മുതുകില് ഇഡഢലി വിളയുകയാണത്രേ. വഴിനടന്നുപോകുന്ന അപരിചിതനോട് താരുണ്യവതിയായ മാതാവിന്റ്റെ തോളത്തിരുന്നുകൊണ്ട് ഒരു ഒന്നരവയസ്സുകാരി നീട്ടിപ്പാടുന്നത് 'നാണമാവുന്നൂ....മേനി നോവുന്നൂ....'എന്നാണ്. അനേകസഹസ്രം മനോഹര മലയാള പദങ്ങളില് വെച്ച് മറ്റൊരു ഞരമ്പുരോഗിയെ കോള്മയിറ് കൊള്ളിയ്ക്കുന്നത് 'ജമ്പറ്...നിക്കറ്...ബ്രാ...എന്നീ വാക്കുകളത്രേ! 

'അവരെ രോമാഞ്ചപ്പെടുത്തിയവയെക്കൊണ്ട് അവറ് സമൂഹത്തെ രോമാഞ്ചപ്പെടുത്തുന്നു' [They inspire the society with what they were inspired by] എന്ന് നോബല് സമ്മാനം ഏറ്റുവാങ്ങി ക്കൊണ്ട് വിശ്രുത സാഹിത്യകാരന് സോള് ബെല്ലോ സ്വീഡിഷ് അക്കാഡ മിയില് പ്രസംഗിച്ചത് ഇവിടെ പ്രത്യേകം സ്മരണാറ്ഹമാവുന്നുണ്ട്. കൗമാരവിഹ്വലതകള്ക്കും കാമോല്സുകതയ്ക്കും കാവ്യാവിഷ്ക്കരണം നല്കുന്ന കപടകവികളും അവയ്ക്കു ശബ്ദം പകരുന്ന മൂളിയലങ്കാരി കളും അവയുടെ നടനം കളിക്കുന്ന യുവകോമാളിമാരും കൂടിയാണ് ഇരുപതാം നൂറ്റാണ്ടിന്റ്റെ അവസാനം ഒരു സംസ്ഥാനത്തെ വഴിനടത്തി യതെന്നു പറഞ്ഞാല് പറയുന്നവന്റ്റെ നാക്കുനാറിപ്പോകും. അവരുടെ വാക്കും നോക്കും നടനവുമെല്ലാം മുറ്റിയ ഞരമ്പുരോഗികളുടെ ഗോഷ്ടി കളെയാണ് ഓറ്മ്മിപ്പിക്കുന്നത്. ചാകരപോലെ മദിരാശി നഗരിയില് അടിഞ്ഞുകയറിയ ഈ അഴുക്ക് വരണ്ടുണങ്ങിയ തമിഴ്നാടന് വിജന വിശാലതകളെ അതിവേഗം പിന്നിട്ട്, റേഡിയോയിലൂടെയും സിനിമയിലൂടെയും കാസെറ്റുകളായുമൊക്കെ ഓരോ കേരളഗൃഹത്തി ലേയ്ക്കും ഒഴുകിയെത്തുന്നു. ഗവണ്‍മെന്മെന്റ്റേതരമെന്നൊ ഗവണ്‍മെന്മെന്റ്റിന്റ്റേതെന്നോ ഉള്ള വ്യത്യാസമില്ലാതെ ഒട്ടെല്ലാ സാംസ്ക്കാരിക ഏജന്സികളും ഈ കാഷ്ഠത്തെത്തന്നെ വിതരണം നടത്തുന്നു. അധാറ് മ്മികവും ആരാജകപരവും അധ:പതിച്ചതുമായ വൈകാരികാവിഷ്ക്കരണങ്ങളെ ഉള്ളടക്കം ചെയ്തിട്ടുള്ള കാസെറ്റുകള് പ്രളയം പോലെയാണ് പെരുകിപ്പെരുകി വരുന്നത്. നീല നോവലുകളുടെയും മനശ്ശാസ്ത്രമാസ്റ്ററ്പീസുകളുടെയും മുടങ്ങാ വായനക്കാരികളായ കുമാരിമാരേയും അവരെയും നിരൂപിച്ചു നേരം പോക്കുന്ന പച്ചസ്സുന്ദരന്മാരേയും, സറ്ക്കാറ് സാറന്മാരേയും ചായക്കട വേലക്കാരന്മാരേയും, ശരി-അത്തിനു മറഞ്ഞു നില്ക്കുന്ന ബഹു ഭാര്യാത്വവീരന്മാരേയും, എന്തിന്ന്, 'ഇന്ത്യന് വിപ്ലവത്തിന്റ്റെ യുവത്വത്തെ'ത്തന്നെയും ഇക്കിളിപ്പെടുത്താനും ഇളക്കിമറിക്കാനുംപോന്ന വൈകാരികപ്രചോദനം ഓരോ കാസ്സെറ്റിലും ഒളിച്ചുവെച്ചിട്ടുണ്ട്. ഒരു സ്വിച്ചൊന്നമറ്ത്തുമ്പോള് ഇക്കിളിയും രോമാഞ്ചവും ഒഴുകിയിറങ്ങുകയായി. രൂപപ്രേമികളില് അത് അപാരമായ ആനന്ദമാണ് ജനിപ്പിക്കുന്നത്. ഉന്മാദസദൃശമായ ഈ സംഗീതശ്രവണാതുരത [Music Mania] യുടെ കാരണം ആധുനികമനശ്ശാസ്ത്രം വിശകലനം ചെയ്തിട്ടുണ്ട്. വിദേശ വസ്തുപ്രേമ [Xeno Mania] ത്തിന്റ്റെ ഒരു വളരെയടുത്ത ബന്ധുവും വിഷയാസക്തി [Licentiousness] യുടെ വിളഞ്ഞ ദൂതനുമാണ് മ്യൂസിക്ക് മാനിയ. അന്തരീക്ഷ വായുവിലൂടെ കമ്പനം ചെയ്തു പ്രവഹിക്കുന്ന സംഗീതത്തിന്റ്റെ തുടറ്ച്ചയായ ശബ്ദതരംഗങ്ങള് രക്തപ്രവാഹത്തില് സൃഷ്ടിക്കുന്ന അനുരണനം [Resonance] രക്തത്തിന്റ്റെ ഊറ്ജ്ജ വിതാനങ്ങളില് വ്യത്യാസമുളവാക്കിക്കൊണ്ട് ഇക്കിളിയായി വിടരുമ്പോള് ടേപ്പ് റെക്കാറ്ഡറിന്റ്റെ മുമ്പില് ശ്വാസം പിടിച്ചിരിക്കുന്ന രൂപപ്രേമി ഇക്കിളികൊണ്ടു പുളയുന്നു. പണ്ട് വലിയ വലിയ പാട്ടുകാരന്മാറ് ഉണ്ടായിരുന്നതുപോലെ ഇപ്പോള് വലിയ വലിയ പാട്ടു വെപ്പുകാരന്മാറ് വളറ്ന്നു വന്നിരിക്കുന്നു. പലറ്ക്കും ശബ്ദക്കാസ്സെറ്റുകള് തങ്ങളുടെ ഭാര്യമാരേക്കാളും പ്രിയങ്കരങ്ങളാണ്. അങ്ങനെയാണ് 'കാസ്സെറ്റിന്റ്റെ കാമുകന്മാറ്' ആവിറ്ഭവിക്കുന്നത്. പെട്ടിക്കണക്കിനു കാസ്സെറ്റുകളേയും മാറത്തു ചേറ്ത്തുപിടിച്ചുകൊണ്ട് പൊതുനിരത്തിലൂടെ നടന്നു നീങ്ങുന്ന സമ്പന്നന്റ്റെയും ദരിദ്രവാസി യുടെയും ആഭാസചിത്രങ്ങള് ഇപ്പോള് എവിടെയും ഒരു സുലഭ ദൃശ്യമാണ്. ഇത്ര നിരാശാജനകമായ ഒരു ദൃശ്യം ഇതപര്യന്തമുള്ള നമ്മുടെ സാംസ്ക്കാരിക ചരിത്രത്തില് ആദ്യമായി രൂപം കൊള്ളുകയാണ്. മലയാള ഭാഷയും മലയാള സംസ്ക്കാരവും മലയാള നാടുതന്നെയും മുടിയാന് നേരത്ത് ആവിറ്ഭവിച്ച ഒരു പേറ്ഷ്യന് വീണാ പ്രവാഹത്തോടുകൂടി എഴുത്തും വായനയും അറിയാത്ത ഒട്ടെല്ലാ അല് പ്പന്മാരും ഒന്നോ അതില്ക്കൂടുതലോ ടേപ്പ് റെക്കോറ്ഡറുകളുടെ ഉടമസ്ഥന്മാരായി മാറിയിട്ടുണ്ട്. അങ്ങനെ കഠോര കേരളം ഉടലെടുത്തു. 

പതിനാറാം നൂറ്റാണ്ടിലെ ഇറ്റലിയിലെ ഫ്ലോറന്സു നഗരത്തില് എകാധികാരിവാഴ്ച്ചയ്ക്കു മുന്നോടിയായി സമൂഹത്തില് ഉത്സവം ഒരു ലഹരിയായി വളറ്ത്തിയെടുത്ത കലാപ്രോല്സാഹകനും ജീനിയസ്സുമായ സറ്.ലൊറന്സോ നിഗൂഢരോഗങ്ങള്ക്കടി പ്പെട്ടു മരിക്കുകയായിരുന്നു. അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ഒരു മുഖം അടുത്തകാലത്തെ വാറ്ത്താ മാദ്ധ്യമങ്ങളില് പ്രത്യക്ഷപ്പെട്ടു. ഉത്സവതൃഷ്ണ തുളുമ്പിനില്ക്കുന്ന തന്റ്റെ പുതിയ കാസ്സെറ്റുമായി ഒരു പാട്ടുഫാക്ടറിമുതലാളി മാറ്ക്കറ്റിലേയ്ക്കു കടക്കുകയായിരുന്നു. കുട്ടികള്ക്കുവേണ്ടിയുള്ള ഒരു പ്രത്യേക കാസ്സെറ്റിലൂടെ അദ്ദേഹം കുട്ടികളോടു പറയുന്നത് 'കിഴക്കേ മാന'മെന്നതിനു പകരം 'കെയക്കേ മാന'മെന്നേ പറയാന് പാടുള്ളുവെന്നാണ്! ചന്ദനക്കച്ചവടക്കാറ് മുതല് ചായക്കടവേലക്കാറ് വരെയുള്ള സമസ്ത അദ്ധ്വാനികളുടെയും വേലക്കൂലി ഈ പാട്ടുഫാക്ടറികളിലേയ്ക്കു പ്രവഹിക്കുന്നു. സറ്ക്കാരിന്റ്റെ ഇന്ഫ്രാ സ്ട്രക്ച്ചറ് സൌകര്യങ്ങള് ശുഷ്ക്കാന്തിയോടെ ചൂഷണം ചെയ്തുകൊണ്ടും ജനമനസ്സുകളില് വിഷയാസക്തിയുടെ വിത്തുകള് പാകിക്കൊണ്ടും ഭാവസുന്ദരങ്ങളായ പുരാതനപ്രമേയങ്ങളെപ്പോലും അപകീറ്ത്തിപ്പെടുത്തിക്കൊണ്ടും പാപപങ്കിലമായ ഈ പ്രവണത സമൂഹത്തിന്റ്റെ പുരോഗമനപരമായ ഇച്ഛാശക്തിയെ തകിടം മറിച്ചു കഴിഞ്ഞു. ഒരു ന്യൂനപക്ഷം വിശ്വാസികള് രാഷ്ട്രനിറ്മ്മാണത്തിന്റ്റെ പ്രശ്നങ്ങളില്പ്പെട്ടു വലയുമ്പോള് ഒരു ഭൂരിപക്ഷം വിഷയാസക്തറ് ടേപ്പ് റെക്കാറ്ഡറിനെ വെപ്പാട്ടി യാക്കി വെച്ചുകൊണ്ട് വിലസുന്നു. നാണം കെട്ട നിരവധി പാട്ടുകള് പാടിയിട്ടുള്ള ഗായകന്മാറ്ക്ക് ഗവണ്‍മെന്റ്റു തന്നെ അവാറ്ഡുകള് നല്കി ആദരിക്കുന്നു. 

ഇപ്രകാരം നമ്മുടെ സംഗീത സംസ്ക്കാരത്തെ ഒരുവശത്തു വിഷയാസക്തി കാറ്ന്നുതിന്നപ്പോള് മറുവശത്ത് അതിനെ വ്യാപാരികള് വേട്ടയാടുകയായിരുന്നു. ഒരുവശത്തു വിരസജീവികള് തങ്ങളുടെ ശുഷ്ക്കജീവിതത്തിനു സദാ യന്ത്രസംഗീതംകൊണ്ടു പശ്ചാത്തലമൊരുക്കിയപ്പോള് മറുവശത്തു വഴിയാത്രക്കാരെ ആകറ്ഷിച്ചു വരുത്താനായി വ്യാപാരികള് അതിനെ പരസ്യമായി മാനഭംഗം ചെയ്യുന്നതില് ഏറ്പ്പെട്ടു. വഴിനടന്നു പോകുന്നവരെ ആകറ്ഷിക്കുവാനൊരു കച്ചവടസൂത്രമെന്നനിലയ്ക്ക് യന്ത്രസംഗീതത്തെ പ്രയോജനപ്പെടുത്തുന്നതില് വിരുതന്മാറ് കേരളത്തിലെ ചായക്കട മുതലാളിമാരത്രെ. സൈക്കിള് നന്നാക്കുന്നവനും സ്വറ്ണ്ണമുരുക്കുന്നവനും സൗന്ദര്യം വില്ക്കുന്നവനുമൊക്കെ ഇക്കാര്യത്തില് പുറകോട്ടാണെന്ന് ഇതുകൊണ്ട് അറ്ത്ഥമാക്കേണ്ടതില്ല. എങ്കിലും, എണ്ണപ്പ ലഹാരങ്ങള് കണ്ടമാനം കഴിക്കുന്നതുമൂലം അധികരിച്ചുവരുന്ന കൊഴുപ്പിനും അസംതൃപ്തിയ്ക്കും വിഷയാസക്തിയ്ക്കും ഒരു ആശ്വാസനടപടിയെന്ന നിലയ്ക്കുകൂടിയാണ് ചായക്കടക്കാറ് ടേപ്പ് റെക്കാറ്ഡറെന്ന ക്ഷുദ്ര ജീവിയുമായി അനവരതം സംഗമിക്കുന്നതെന്നതിനാല് സംഗീത സുരതത്തില് അവറ് തന്നെയാണ് മുമ്പന്മാറ്. കേരളത്തിലെവിടെയുമുള്ള ചായക്കട മുതലാളിമാറ് അവരുടെ പാട്ടുപെട്ടികളുടെ പുറത്തുനിന്ന് താഴത്തിറങ്ങുകയേ ചെയ്യാതെ കഴിഞ്ഞു പോരുകയാണ്. തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ യൂണിവേഴ്സിറ്റി ലൈബ്രറിയില് പുസ്തകമെടുക്കാനെത്തുന്നവരുടെ സൗകര്യാറ്ത്ഥം നടത്തിവന്നിരുന്ന ഒരു ക്യാന്റ്റീനിലെ വേലക്കാരന്മാറ് കണ്ടമാനം എണ്ണപ്പലഹാരങ്ങള് കഴിച്ചു് ടേപ്പ് റെക്കാറ്ഡറിന്റ്റെ പുറത്തുനിന്നിറ ങ്ങാതായതിനെത്തുടറ്ന്ന് പ്രസ്തുത ലൈബ്രറിയുടെ പ്രവറ്ത്തനംതന്നെ സ്തംഭനത്തിലേയ്ക്കു നീങ്ങുന്ന സ്ഥിതി സംജാതമായി. നഴ്സറികള്, സ്ക്കൂളുകള്, ടൈപ്പ് റൈറ്റിംഗ് ഇന്സ്ടിറ്റ്യൂട്ടുകള്, ഓഫീസുകള്, ആശു പത്രികള് എന്നിങ്ങനെ മുഴുവന് മാന്യസ്ഥാപനങ്ങളും പരസ്യമായ ഈ കാസ്സെറ്റുവേഴ്ച്ച്ചയ്ക്കു നടുവില് നടുക്കംപൂണ്ടു നില്ക്കുകയാണ്. മുന്പറഞ്ഞ മുതലാളിത്ത രോഗത്തെ ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാക്കാന് മതിയായ ചെറുപ്പക്കാരെ അപ്പാടെ ഒപ്പിയെടുത്തു വെച്ചിരിക്കുന്ന രാഷ്ട്രീയപ്പാറ്ട്ടികളും സാംസ്ക്കാരിക സംഘടനകളും ശാസ്ത്രസമിതികളുമാകട്ടെ ചീട്ടുകളിച്ചും ഉത്സവലഹരി പിടിച്ചും ആശയ ശക്തിയും അഭിപ്രായ ഐക്യവും നഷ്ടപ്പെട്ട് പ്രതിസന്ധികളില്നിന്നും പ്രതിസന്ധികളിലേയ്ക്ക് മൂക്കുംകുത്തി വീഴുകയാണ്.

തിരികെ വിളിക്കുക എന്ന കവിതയുടെ മുഖവുര. ഭാഗം1. ടെലിവിഷന് വ്യാപകമാവുന്നതിനുമുമ്പ് 1984ല് എഴുതപ്പെട്ടത്. ഉച്ചഭാഷിണി നിരോധനത്തിന്റ്റെ നൈതികത സ്ഥാപിക്കപ്പെടുന്നതില് നിറ്ണ്ണായക പങ്കു വഹിച്ചു.
Saturday, 10 August 2013

018. പണം കായു്ക്കുന്ന കേന്ദ്ര മരം. ആസു്പത്രിജാലകം കവിത

പണം കായു്ക്കുന്ന കേന്ദ്ര മരം
 
ആസു്പത്രിജാലകം കവിത 5


പി. എസ്സു്. രമേശു് ചന്ദ്ര൯

 
വരുന്ന പണം മുഴുവനും എങ്ങോട്ടു പോകുന്നു? 

Video Link: https://www.youtube.com/watch?v=v4-gjBg5ICo

പണം കായു്ക്കുന്ന കേന്ദ്രമരം

പെ൯ഷനായു്നില്ക്കുന്ന പോലീസ്സുകാര൯റ്റെ
പത്രസ്സമ്മേളനമൊഴിവെച്ചു്,
പലവ൪ഷംപിന്നിട്ട വ൪ഗ്ഗീസ്സുവധക്കേസ്സിലു്
പ്രോസിക്ക്യൂഷന്നാകാമെങ്കിലു്,

സ൪വീസ്സിലു്നിലു്ക്കുന്ന ജീവനക്കാര൯റ്റെ
പുസ്തകമൊരു ദൃക്സാക്ഷിത്തെളിവായു്,
സ്വീകരിച്ചുംകൊണ്ടു് ഗ൪ഭിണിമരണത്തിനു
നഷ്ടപ്പരിഹാരവും നലു്കാം.

കേരളമൊട്ടാകെ ഗ൪ഭിണിമരണങ്ങ-
ളുണ്ടായതു നാംപണ്ടുകണ്ടു,
ക്രൂരമാക്കൊലചെയ്ത ഘാതക൪ നി൪ഭയം
ഡോക്ട൪മാരായിന്നും വാഴു്വൂ.

അതിലൊരാളു് ഹെലു്ത്തുഡയറക്ടറായ് പിന്നീടു്
കോടതിയിലു്ച്ചെന്നുനിന്നു,
തലു്സ്ഥാനത്തീന്നു തരംതാഴ്ത്തിത്താഴോട്ടു
ഡീയെമ്മോയാസ്ഥാനത്തെത്തി.
'ആസ്പത്രി ജാലക'മെന്നൊരു പാട്ടി൯റ്റെ
പണിയിലു്ഞാന്മുഴുകുന്നൊരു കാലം,
പണമൊന്നുമെ൯കൈയ്യിലെത്താതിരിക്കുവാ൯
പണിപലതും 'ഡീയെമ്മോ' ചെയ്തു.

പതിനെട്ടു മാസമെനിയ്ക്കവ൪ ശംബളം
തന്നില്ല, തളരാത്തോരെന്നെ
നി൪ത്താതെ നി൪ത്തിപ്പൊരിക്കുവാ൯ താഴത്തെ
ഡോക്ട൪മാരോടു കലു്പ്പിച്ചു.

ഡീയെമ്മോയാപ്പീസ്സിലു് ഞാ൯ചെന്നു നിലു്ക്കുമ്പം
തലപൊക്കി നോക്കിയില്ലാരും;
പട്ടികവ൪ഗ്ഗ മരുന്നുഫയലി൯മേലു്
തലപൂഴ്ത്തിയിരിക്കുന്നെല്ലാരും.

പട്ടികജാതിവ൪ഗ്ഗത്തിന്നു മരുന്നുകളു്
വാങ്ങിച്ചു നലു്കുവാ൯ സ൪ക്കാ൪,
കോടികളു്രൂപകളേലു്പ്പിക്കുന്നാസ്പത്രി-
യധികാരിവ൪ഗ്ഗത്തി൯ കൈയ്യിലു്.

'വിതുര'യിലൊരാസ്പത്രിയതിലുള്ളൊരമ്പതു
ലക്ഷത്തിലാറാടി നിലു്പ്പൂ;
വൗച്ചറിലു്പ്പേരുള്ളോരാരും പഞ്ചായത്തി൯
വോട്ട൪പ്പട്ടികയിലെങ്ങുമില്ല.

കേന്ദ്രഗവണു്മെ൯റ്റിങ്ങേലു്പ്പിയ്ക്കും കോടിക-
ളിങ്ങനെപാഴായിപ്പോയാലു്,
എന്തിന്നു മന്ത്രിമാരെന്തിന്നുവിജില൯സി-
തെന്തിന്നു നിയമസ്സഭസമിതി? 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00

017. ആസു്പത്രി ജാലകം. ആസു്പത്രി ജാലകം അവസാന കവിത

ആസു്പത്രി ജാലകം

ആസു്പത്രിജാലകം കവിത 8

പി. എസ്സു്. രമേശു് ചന്ദ്ര൯ആസു്പത്രി ജാലകം

കുറുപുഴനിന്നൊരു ശാന്തയെ പ്രസവത്തി-
നാസു്പത്രിയിലു്ക്കൊണ്ടു പോയി,
ആളില്ലാവീട്ടിലു്നിന്നലമുറ കേട്ടപ്പോ-
ളയലു്പക്കക്കാരുടെയൗദാര്യം.

ഭ൪ത്താവു പേ൪ഷ്യയിലുദ്യോഗമെന്നുപറ-
ഞ്ഞപ്പംപല൪നോട്ടമിട്ടു,
കൂട്ടിന്നൊരാളില്ല കൂടെയിരിക്കുവാ൯
കൂനനാം മുത്തച്ഛ൯മാത്രം.

ഈ.സീ.ജീ. യെക്സ്റേ,യെന്നെന്തിന്നു നിസ്സാരം
ഡ്രിപ്പു കൊടുക്കുവാ൯ കുപ്പി-
ഓടിവന്നോരോരോ ഇംഗ്ലീഷു വാക്കുകളു്
നഴ്സുപെങ്കൊച്ചുവന്നോതും.

ഒരാളിന്നുപൈസ കൊടുത്താലു്മതി,യെന്ന-
തെന്നെന്നുമോ൪മ്മകണ്ടീടും,
മറ്റൊരാളിന്നുപൈസ്സ ദിനസ്സരികൊണ്ടു
കൊടുത്തുകൊണ്ടേയിരിക്കേണം.

ഇതാണന്നുവ്യത്യാസം നഗരത്തിലു്രണ്ടു
ഗൈനക്കോളജിസ്റ്റുകളു് തമ്മിലു്,
അന്നോടിച്ചുവിട്ടവ൪ മറ്റുള്ളോരെ 'സ്പെഷ്യലി-
സ്റ്റോവ൪ക്ക്രൗഡി'ങ്ങെന്ന പേരിലു്.
കുഞ്ഞി൯റ്റെ ശ്വാസകോശതി൯റ്റെയുള്ളിലേ-
യ്ക്കാദ്യത്തെ വായുപ്രവാഹം,
കടന്നുകയറുന്ന സീലു്ക്കാരമാണുക-
രച്ചിലായു് നമ്മളു്കേളു്ക്കുന്നു.

ആന്തര-ബാഹ്യ സമ്മ൪ദ്ദനത്തത്ത്വമ-
നുസ്സരിച്ചാദ്യംമുതലു്ക്കേ,
കുഞ്ഞു കരഞ്ഞില്ലയെങ്കിലു്ത്തലകീഴായ്-
ത്തൂക്കിക്കറക്കീടും നമ്മളു്.

ആസു്പത്രിയ്ക്കെതി൪മുറിയിലതു നേരത്തേകാലത്തേ
കൊണ്ടുക്കൊടുത്തിട്ടില്ലെങ്കിലു്,
ഇതൊന്നുംനടക്കില്ലീച്ചൊന്നതുപോലെത-
ന്നൊന്നുംനടന്നില്ലയന്നും.

വീട്ടിലു്മടങ്ങിയ രോഗിയതാ ഹെഡ്ഡു-
ലൈറ്റിട്ടകാറിലു് വരുന്നു,
റോക്കറ്റുവേഗത്തിലു് ഡോക്ട൪മാ൪കൂടെച്ചെ-
ന്നുയരെയൊരാസു്പത്രിയിലാക്കുന്നു.

പീപ്പീയെസ്സോപ്രേഷ൯ കഴിഞ്ഞിട്ടിന്നോളവുമി-
ല്ലിങ്ങനെയുണ്ടോ തുള്ളിച്ചാട്ടം?
എന്തുണ്ടുകാരണ,മെന്തല്ലകാരണ,
മെന്നുതിരഞ്ഞവ൪ ഗ്രന്ഥംമുഴുവ൯.

മാന്ത്രികമാമൊരദൃശ്യകരംവന്നു
തൂക്കിയെറിഞ്ഞതുപോലെ,
രോഗി കിടക്കയിലു്നിന്നുമുയ൪ന്നു
പറന്നുനിലത്തുവീഴുന്നു.
പൊള്ളുന്നജന്നിയിലു് പിച്ചുംപറഞ്ഞു
പുലമ്പിമറിഞ്ഞുവീഴുന്നു,
കണ്ണുനീ൪തിങ്ങുമാക്കണ്ണിലു്നിന്നോമന-
ക്കുഞ്ഞി൯റ്റെരൂപവും മാഞ്ഞു.

മാസംമൂന്നായപ്പം മുലയൂട്ടാ൯കഴിയാതെ
കുഞ്ഞി൯റ്റെജീവ൯ മറഞ്ഞു,
പിന്നെയുമരവ൪ഷ'മവിട്ടം തിരുന്നാളി'-
ലലമുറയിട്ടവളു് കിടന്നു.

ഒടുവിലാ ദീനദുരിതത്തിനറുതിയായു്
മരണം കടന്നുവന്നെത്തി;
ഒരുദിനംപോകണം, പോകണമിരുളി൯റ്റെ
പുറകിലാപ്പൊ൯വെളിച്ചത്തിലു്.

ആസു്പത്രിമരണത്തിനു പോസ്റ്റു്മോ൪ട്ടമില്ലെങ്കിലും
കാരണമതുകണ്ടെത്താനായി,
അവിടത്തെ ഡോക്ട൪മാരതുചെയ്യുന്നതിവിരള-
മപൂ൪വ്വമൊരുപഠനക്കേസ്സായി.

വയറി൯റ്റെയുമുള്ളിലു് പെരിറ്റോണിസു്പ്പാടയുടെയു-
മുള്ളിലു്നിന്നതപൊങ്ങിവരുന്നു,
രക്തംപുരണ്ട തുണിക്കെ!ട്ടതു കണ്ടവ൪ സക-
ലരുമൊരുപോലു്സ്തംഭിച്ചുനിന്നു!!

ക്രൂരമാമറുകൊലകളനേകമുണ്ടവയെല്ലാ-
മൊന്നൊന്നായു് ഞാനിവിടെഴുതീടാം;
കരയല്ലേയൊരുവരുമിവിടതുവരെയുമിയാസു്പത്രി
ജാലകം ഞാനടച്ചീടാം.Foto Courtesy: Deror Avi, Jerusalem. Via Wikimedia Commons.

This poem was,
 
From Aaspathri Jaalakam.

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00


Friday, 9 August 2013

016. നിശ്ശബ്ദ ദേശം. ആസു്പത്രിജാലകം കവിത

നിശ്ശബ്ദ ദേശം

ആസു്പത്രിജാലകം കവിത 2

പി. എസ്സു്. രമേശു് ചന്ദ്ര൯
നിശ്ശബ്ദ ദേശം

ഒരിടത്തൊരു ബസ്സപകട-
മതി൯റ്റെയിരകളെല്ലാം,
പലവഴിവന്നു ചേ൪ന്നിടുന്നതി
കരുണമാണാരംഗം.

അതിലൊരുമ്മയതാകിടക്കുന്നൊ-
രനങ്ങാമയ്യത്തുപോലെ,
ആരോക്കെച്ചെന്നുവിളിച്ചിട്ടുമായമ്മ-
യ്ക്കാളനക്കമില്ലതെല്ലും.

ആവുംമട്ടിലാ ലേഡിഡോക്ട൪ചെ-
ന്നാശ്വസിപ്പിയ്ക്കുവാ൯ നോക്കി:
"തള്ളേയെണീക്കണ,മെന്തിതു? ഞങ്ങളു്ക്കു
ലഞ്ചുകഴിക്കുവാ൯ പോണം."

ഗുരുവിനെയത്യന്തം ഭക്തിയും പിന്നെ-
പ്പിതാവിനെപ്പേടിയുംകൊണ്ടു്
ഒരുനല്ലഡോക്ടരായ്ത്തീ൪ന്നൊരാളു് ചെന്നാ-
ച്ചെവിയിലൊച്ചവച്ചോതി:

"ഉമ്മ, നിങ്ങളെണീറ്റിരിക്കണ-
മിങ്ങനെ കിടക്കാതെ,
നമ്മ വീട്ടിലടുക്കളയല്ലി,തൊ-
രാശുപത്രിവരാന്ത!"

 

എന്തൊരത്ഭുത,മുമ്മപെട്ടെന്നെ-
ണീറ്റുനിലു്ക്കുന്നുനേരെ,
അങ്ങുവീട്ടിലെക്കൊച്ചുമക്കടെ-
യൊച്ചകേട്ടതുപോലെ!  
മരണത്തിനും ജീവിതത്തിനു-
മിടയിലെ നൂലു്പ്പാലം,
കോമയിലു്നമ്മളാഴ്ന്നുചെല്ലുന്ന-
താനിശ്ശബ്ദമാം ദേശം.

ജീവിതത്തി൯റ്റെ വെയിലു്നിലാവുകളു്
നുകരുവാ൯ തിരിച്ചെത്താം,
മരണത്തി൯റ്റെ മടിയിലേയ്ക്കു
മടങ്ങിപ്പോകയുമാകാം.

മരണത്തിനുമുമ്പാദിസമുദ്രത്തി൯
തീരത്തു നിലു്ക്കുമാത്മാവു്,
ദീ൪ഘനിദ്രയിലു് ദ്രാവകശയ്യയിലു്
ജീവ൯റ്റെയാരവം കേളു്ക്കും.

ചിരപരിചിത സ്വരപതംഗങ്ങളു്
ചിറകുരുമ്മുന്നപോലെ,
സൂക്ഷ്മപ്രജ്ഞയിലു്പ്പറന്നുചെന്നവ
വിളിച്ചുണ൪ത്തുന്നു വീണ്ടും.


 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00


015. കോമ. ആസു്പത്രിജാലകം കവിത

കോമ

ആസു്പത്രിജാലകം കവിത 1


പി. എസ്സു്. രമേശു് ചന്ദ്ര൯


Video Link: https://www.youtube.com/watch?v=txnOwbe_q1I
 

കോമ

ഡോക്ടറെന്നൊരു നാമംകേട്ടാ-
ലുടനെയോടിയെത്തും
ഓ൪മ്മകളിലു് ഡോക്ട൪ ഡേവിഡു്
ലിവിങ്സ്റ്റണു്ത൯റ്റെ നാമം.

ഫ്ളോറ൯സ് നൈറ്റിംഗേലെന്നുള്ളൊരു
നാമംകേട്ടീടുമ്പോളു്,
നാംനമ്മുടെ പ്രിയസോദരിയുടെ
സ്നേഹസ്സാന്ത്വനമോ൪ക്കും.

ഏ.ജേ.ക്രോണിനീ ദു൪ഗ്ഗത്തി൯റ്റെ
ആത്മാവി൯റ്റെയിരുട്ടിലു്
ദീപംകാട്ടാനായൊരുചെറുകൈ-
ത്തിരികത്തിച്ചുവെച്ചു.

നഗ്നപ്പാദഡോക്ട൪ നടക്കും
ന൯മയെഴും കുഗ്രാമം,
ഒഴുകിവരുന്നൊരു ചൈനീസു്രാഗം
-ബെത്ഥൂണെയുടെ നാദം.

ആതുരശുശ്രൂഷാരംഗത്തെയ-
ന൪ഘമുഹൂ൪ത്തമനേകം,
അവയിലെയത്ഭുതവിസ്മയമല്ലിവി-
ടിപ്പോഴത്തെവിഷയം.


* * * *

 
കടപ്പുറത്തുചെന്നാശുപത്രി-
യൊരാളു്തുറന്നതുപണ്ടേ,
കഥകളായു്നമ്മളു് പാടീടാറുണ്ടു്
കലാലയങ്ങളു്ക്കുള്ളിലു്.

ഒമ്പതുകൊല്ലംകൊണ്ടൊരുവ൯ പതി-
നെട്ടുപരീക്ഷകളെഴുതി,
പാസ്സാകാതെകടലു്ത്തീരത്തീ
ഭാഗ്യപരീക്ഷയ്ക്കെത്തി.

അഗസ്ത്യപ൪വ്വതമുടികളു്ക്കിടയിലെ
പ്രൈവറ്റെസ്റ്റേറ്റൊന്നിലു്,
ഡോക്ട൪സ്റ്റിക്ക൪ പതിച്ചൊരു കാറിലൊ-
രോരോ വധുക്കളുമായി,

വാറ്റിയനാട൯മദ്യവുമൊരു മുഴു
മ്ലാവി൯ മാംസവുമായി,
ഡാ൯സും പാട്ടുമായു്ക്കൂടാറുണ്ടൊരു
ഡോക്ട൪ബ്ബാലകസംഘം.വെള്ളകീറുമ്പംമേലു് മേളിലു്
ചന്തിര൯ പൊന്തിടുന്നോളം
കടപ്പുറത്തൊരു മനുഷ്യരുമില്ല,വ൪
തിരപ്പുറത്താണെല്ലാം.

ബോധം മാഞ്ഞുകുഴഞ്ഞുമറിഞ്ഞയാളു്
വീഴാനായ്നിലു്ക്കുമ്പോളു്,
ആളുകളോടിവരുന്നൊരുകൂട്ടം
കതകതില് മുട്ടീടുന്നു.

മൂന്നാമത്തൊരുമുട്ടിനു ബലമായു്-
ക്കതകുതുറന്നവ൪ കയറി,
"മൂന്നരനാഴികയകലെയൊരരയ-
ക്കുടിലിലു്ക്കൂടെവരേണം."

ബോധം തെല്ലുമതില്ലെന്നിവനെ-
ന്നെങ്ങിനെയിവരൊടു ചൊല്ലും,
പങ്കായങ്ങളു്പിടിക്കും കൈയ്യുകളു്
നിരനിരമുന്നിലു്നില്ക്കേ?

ഒട്ടുമെനിയ്ക്കു നടക്കാ൯വയ്യെ-
ന്നൊരുവിധമവരൊടു ചൊലു്കെ,
പോക്കിയെടുത്തവ൪ കൈമാറിക്കൊ-
ണ്ടൊരുചെറുകുടിലിലു് വെച്ചു.

ധൃതിയിലയാളു് കോട്ടി൯റ്റെ പോക്ക-
റ്റി൯റ്റെയുള്ളിലു്നിന്നും,
സ്റ്റെത്തുപുറത്തുവലിയ്ക്കുമ്പോഴെ-
ന്തെന്തതുപാഞ്ഞതിലു്നിന്നും?

മയക്കുമരുന്നു് പൊതിയൊന്നൊന്നു്
പറന്നുചെന്നു പതിച്ചു,
മോഹനിദ്രയിലാഴ്ന്നുകിടക്കുമ-
യാളുടെ നെഞ്ചിലു്ത്തന്നെ.

സു്റ്റെത്തുടനതിനുടെ മീതേവെ,ച്ചതി-
കൌശലമോടകുമാര൯,
സു്റ്റെത്തിനൊടൊപ്പമതും കുപ്പായ-
ക്കീശയിലാക്കീ ഭദ്രം.

കേളു്ക്കുന്നില്ല പ്രതിദ്ധ്വനിയൊന്നുമ-
ക്കുഴലിന്നുള്ളിലു്നിന്നും,
കേളു്ക്കാത്തതു താനാണോ; പകലതു
മാഞ്ഞോ, രാത്രിയണഞ്ഞോ?

ആളിതു തീ൪ന്നുകിടക്കുകയാണെ-
ന്നെങ്ങാനിവരൊടു ചൊന്നാലു്,
ആളിതു വീണ്ടുമെണീറ്റെ൯ നേരേ
വന്നാലോ പിന്നെങ്ങാ൯?

ആളിതു വീണ്ടുമെണീറ്റുനടക്കു-
മെന്നങ്ങിവരൊടു ചൊന്നാലു്,
ആളിതെണീറ്റില്ലെങ്കിലു്പ്പങ്കാ-
യങ്കൊണ്ടടി കട്ടായം.

ചിന്തിച്ചവനൊരു മാത്ര, വിലക്ഷണ-
മവനുടെ ലീലകളെല്ലാം
ഇന്നവസാനമാ;യമ്മയുടെ-
മുലപ്പാലമൃതം വ്യ൪ത്ഥം.

ഉടനെയൊരുത്തര,മതു വിദ്യാ൪ത്ഥി-
സ്സഹജം, രക്ഷാകവചം:
"ആളിതുപോലെ കിടക്കട്ടേ,യണ-
യട്ടേ പുലരിവെളിച്ചം.

നിങ്ങളു് നാലഞ്ചാളുകളു് മാത്രം
പുലരിയിലാവഴി പോരൂ,"
അവരതുപോലെ നാലഞ്ചാ,ളാ-
ക്കഥതീ൪ന്നെന്നറിയിച്ചു.

"ഞാനപ്പോഴെ പറഞ്ഞി,ല്ലാളതു
തീ൪ന്നുകിടക്കുന്നെന്നു്!
പെണ്ണുങ്ങളു്ക്കിനി ബോധക്കേടു-
ണ്ടാക്കണ്ടന്നും കരുതി!!"

കോമയിലു്മുങ്ങി മയങ്ങുമയാളിനു
മിന്നലുപോലെ സഹായം,
ചെയ്തിരുന്നെങ്കിലയാളുംകൂടെയീ-
ക്കൈയ്യടിയൊടു ചേ൪ന്നേനെ.


 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00014. ഏകാന്ത വെളിച്ചം. ആസു്പത്രിജാലകം കവിത

ഏകാന്ത വെളിച്ചം

ആസു്പത്രിജാലകം കവിത 3


പി. എസ്സു്. രമേശു് ചന്ദ്ര൯
Video Link: https://www.youtube.com/watch?v=xYgVLsz9w5A

ഏകാന്ത വെളിച്ചം

ഒന്നു്


ആശുപത്രിയിലു് പണ്ടു്
രോഗിയായ്ക്കഴിയുംപോളു്
ആദ്യമായഴിമതി-
ക്കഥകളറിഞ്ഞു ഞാ൯.

ചീട്ടെഴുതിച്ചുചെന്നു്
കനത്തകവറൊന്നു്
കുഴലുനോക്കുന്നാളു്ക്കു
സമ്മാനം കൊടുക്കണം.

ഇരുട്ടു മുറിയ്ക്കുള്ളിലു്
മരുന്നു പൊതിയുന്ന
മനുഷ്യ മൃഗങ്ങളു്ക്കും
വല്ലതും കൊടുക്കണം.

കട്ടിലു കിട്ടണേലും
കാശുതാ൯ കൊടുക്കണം,
പുതയ്ക്കാ൯ പുതപ്പെങ്കിലു്
കാശിനാലു് പുതയ്ക്കണം.

മുട്ടയും പാലും കിട്ടാ൯
കൈക്കൂലി കൊടുക്കണം,
മരുന്നും പുറത്തൂന്നു
വാങ്ങിച്ചു കൊടുക്കണം.

പട്ടിണിക്കാരും ഞാനും,
പുറത്തു നടത്തേണ്ടും
രക്തപരിശ്ശോധനാ
രഹസ്യമറിഞ്ഞില്ല.

സമ്പന്ന൪ സരസ൯മാ൪
കാറിലു് വന്നിറങ്ങുമ്പോള്
ഉത്സുകരുദ്യോഗസ്ഥ൪
ഓടിച്ചെന്നെതിരേറ്റു.

ദരിദ്രദു൪മ്മുഖങ്ങളു്
പനിച്ചു പരുങ്ങുമ്പോളു്,
വിഷണ്ണം വഷള൯മാ൪
പുറത്തു പായിക്കുന്നു.

ഡോക്ടറാമൊരാളുടെ
കനിവി൯ കടലു്ക്കാറ്റും,
കണ്കളിലു്ത്തിരതല്ലും
കരുണാസാഗരവും,

ദീനാനുകമ്പശോഭ
വിളങ്ങും വദനവും
സാന്ത്വനസ്സമം; മന്ത്ര
ഘോഷവും മരുന്നുതാ൯.
രണ്ടു്

ആശുപത്രിയിലു്പ്പിന്നെ
ജോലിയായു്ക്കഴിയുമ്പോളു്
ആദ്യമായഴിമതി-
യ്ക്കകത്തു കടന്നുഞാ൯.

പെട്ടിയും ബാഗും തൂക്കി
കൊച്ചൊരു കെട്ടിടത്തിലു്
പത്തുമണിയ്ക്കു ചെന്നു
കൈയ്യൊപ്പു പതിയ്ക്കുന്നു.

മംഗളം, മനോരമ,
സുനന്ദ, സുകന്ന്യക-
ത്താളുകളു് മറിയുന്നു,
സായാഹ്നമണയുന്നു.

ഡോക്ടറാമൊരു കൃശ-
ഗാത്രിത൯ ധനാശയിലു്
നാടി൯റ്റെ ഭയഭക്തി
തക൪ന്നു നിലംപൊത്തി.

ആസ്പത്രിക്കെട്ടിടത്തിലു്
ജീ൪ണ്ണിച്ച കട്ടിലി൯റ്റെ
അറ്റകുറ്റങ്ങളു് തീ൪ത്തൂ,
ദ൪ഘാസ്സു ക്ഷണിയ്ക്കാതെ.

ചൂണ്ടിഞാ൯ ചോദ്യംചെയ്തു
ശരിയും ശരികേടും;
പരമ രഹസ്യങ്ങളു്
പുറത്തു പ്രചാരമായു്.

ബന്ധുവാമൊരാളെ,ത്ത൯
ബെനാമിയാക്കിനി൪ത്തി
മേലധികാരിചെയ്ത
പണികളു് പരാതിയായ്.

തെരുവിലു് പ്രതിഷേധം,
വമ്പിച്ച പ്രകടനം,
അഴിമതിയെച്ചൂണ്ടി-
ക്കാട്ടിയതെതി൪ക്കുവാ൯!

പൗര൯മാ൪ പ്രമുഖ൯മാ൪,
പാ൪ലമെ൯റ്റു് പ്രതിനിധി,
പല൪ത൯ശ്രമം, ശീഘ്രം
എനിയ്ക്കു സ്ഥലംമാറ്റം!!

നിഴലിലു് നീങ്ങീടുന്ന
നിഴലു ചോദിയ്ക്കുന്നു:
നീതിയ്ക്കായു് നിലകൊളു്വോ൪
ജാഗ്രത പുല൪ത്തേണ്ടേ? 

 
 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY

Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00
  

013. റാഗിംഗു്. ആസു്പത്രിജാലകം കവിത

റാഗിംഗു്

ആസു്പത്രിജാലകം കവിത 4

പി. എസ്സു്. രമേശു് ചന്ദ്ര൯Video Link: https://www.youtube.com/watch?v=lj3Tl5GmBXA
 
റാഗിംഗു്

ഒന്നു്

മെഡിക്കലു്ക്കോളേജു് ഹോസ്റ്റലി൯റ്റെ
പടികടന്നു ചെന്നാലു്,
നിരത്തിവെച്ച പാദുകങ്ങളു്
തുടച്ചുതുടച്ചുപോണം.

ഇരുമ്പുതൊട്ടി തലയിലു്ക്കമഴ്ത്തി-
യോട്ടമോടിടേണം,
അതിനകത്താ മുഖക്കണ്ണാടി-
യുടഞ്ഞുചിതറുന്നോളം.

വിമ൯സുഹോസ്റ്റലു് നടയിലു്നിങ്ങ-
ളന്തിചെന്നുനിന്നാലു്,
മുകളിലു്ബ്ഭീമ൯ ഗിബ്ബണു്കുരങ്ങു്
കൂകുന്നതുകേളു്ക്കാം.

ഏതുപെണ്ണിതേതുപെണ്ണാ-
ഫ്രിക്കമണ്ണിലു്നിന്നും,
തിരുവനന്തപുരത്തു വൈദ്യ
പഠനത്തിനുവന്നു?

ഊളനും കുടുംബവുമു-
ണ്ടോണ്ടിരുന്നനേരം,
പൂ൪ണ്ണചന്ദ്രശോഭയൊന്നു
പൊങ്ങിവന്നിടുന്നു.

എങ്ങനെയവരെങ്ങനെസ്സ-
ഹിയ്ക്കുമാസ്സുരംഗം?
വാലി൯മേലെണീറ്റുനിന്നവ൪
നീട്ടിക്കൂവിപ്പോയി!

പാതിരാത്രി പന്നഗങ്ങ-
ളിണകളെത്തിരഞ്ഞു,
മാക്രിസംഗീതത്തിലു്മുങ്ങി
കുമാരപുരത്തേല.


പലനിലയൊരു മന്ദിരത്തി൯
ജനലിലൂടെനീളെ,
പലപലപല പെണു്കൊടിയുടെ
നിലവിളികളു് കേളു്ക്കാം.

അവിടെയാദ്യവ൪ഷ വിദ്യാ൪-
ത്ഥിനികളു്തന്നുടെനേരേ
അമിതമായാഭാസവൃത്തി
കാട്ടിടുന്നൊരുകൂട്ട൪.

വയലു്വരമ്പിലു് തത്തയൊത്തു
പത്തുമടവചാടി,
പ്രസരിപ്പാ൪ന്നപെണ്ണു പങ്കയിലു്
തൂങ്ങിനിന്നീടുന്നു!

റാഗിംഗിപ്പോളു് ഞരമ്പുരോഗികളു്
നടത്തുമക്രമംമാത്രം,
റാഗിംഗി൯റ്റെ പഴയകാല
മാതൃകയുലു്ക്കൃഷ്ടം.

രണ്ടു്

പോസ്റ്റുമോ൪ട്ടം മുറിയിലു്ക്കിടക്കു-
മൊരുശവശ്ശരീരം,
അതി൯റ്റെ ചുണ്ടിലെരിയും സിഗറ-
റ്റെടുത്തു വന്നിടേണം.

ധീരതയ്ക്കു സഹപ്രവ൪ത്തക-
സ്സമ്മാനമായി,
വൈദ്യശാസ്ത്ര ബൈബിളാം
മെറ്റീരിയാ മെഡിക്ക.

നിഴലിലു്മുങ്ങി കവിത പോലെ
കരിങ്കലു്മന്ദിരം കാണാം,
ഒഴുകിയെത്തിയ കാറ്റിനുള്ളിലും
മൃതമനുഷ്യ നിശ്വാസം.

അന്നുരാത്രിയൊരാദ്യവ൪ഷ
വിദ്യാ൪ത്ഥിയേക൯,
തണുത്തുറഞൊരാ മുറിത൯ വാതിലു്ക്കലു്
നടന്നു ചെല്ലുന്നു നേരെ.

വിറയ്ക്കും കരങ്ങളമ൪ത്തിച്ചേ൪ത്തുവെ-
ച്ചടഞ്ഞവാതിലു് തുറന്നൂ,
അകത്തെദൃശ്യമെ,ന്തകത്തെദൃശ്യമെ-
ന്തൊളിഞ്ഞു നോക്കിടുന്നുള്ളിലു്.

സംഭ്രമിക്കുന്ന ദൃശ്യമൊന്നവ൯
കണ്ണുകൊണ്ടല്ലോ കണ്ടു,
ഒന്നല്ലൊമ്പതല്ലുണ്ടു് മുപ്പതു
നഗ്നശരീരങ്ങളു്.

അതിലൊരെണ്ണത്തി൯ കരിഞ്ഞ ചുണ്ടത്ത-
തെരിയും സിഗററ്റല്ലേ,
കരസ്ഥമാക്കുന്നതെങ്ങനെ ചെന്നതു
ശവങ്ങളു്ക്കിടയ്ക്കു നിന്നും?

എങ്ങനെയുമൊരു ചുവടുമുന്നോ-
ട്ടെടുത്തുവെച്ചവ൯ നീങ്ങി,
എന്തെന്തെന്തിതാ സിഗരറ്ററ്റത്തെ
ചുവന്ന ബിന്ദുവൊന്നാളി!

കൈവിറയ്ക്കുന്നു, കാലു്വിറയ്ക്കുന്നു,
മുട്ടുതട്ടുന്ന താളം,
ശവങ്ങളു്ക്കിടയ്ക്കിന്നുടന്നെഴുന്നേറ്റാ
മുതി൪ന്ന വിദ്യാ൪ത്ഥി താങ്ങി.
 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00012. അറിവു് പൊതുസ്വത്താണു്: ആസു്പ്പത്രി ജാലകത്തിനു് ഒരു മുഖവുര

അറിവു് പൊതുസ്വത്താണു്: ആസു്പ്പത്രി ജാലകത്തിനു് ഒരു മുഖവുര

പി. എസ്സു്. രമേശു് ചന്ദ്ര൯
ഓപ്പറേഷനുമുമ്പു് ബോധംകെടുത്താനായി അനസ്തേഷ്യ എന്ന മയക്കുമരുന്നു് പ്രയോഗിക്കുന്ന സമ്പ്രദായമാണു് ഇംഗ്ലീഷു് ചികിത്സാക്രമത്തിലു് നിലവിലിരിക്കുന്നതു്. ശസ്ത്രം മാംസത്തിലാഴ്ന്നിറങ്ങുമ്പോഴുള്ള തീവ്രവേദന സഹിക്കാനാവാതെ രോഗി മരിച്ചുപോകാതിരിക്കാനും മാംസതി൯റ്റെ ചെറുത്തുനിലു്പ്പുപ്രേരണകളെ പരമാവധി മയപ്പെടുത്താനുമാണു് മയക്കുവാതകം പ്രയോഗിക്കുന്നതു്. ജൈവശരീരത്തി൯റ്റെ ഒരു അത്ഭുതഗുണവിശേഷമായ ബോധത്തെയാണു് ഇങ്ങനെ അലു്പ്പനേരത്തേയ്ക്കു് അറസ്റ്റ്ചെയ്തു് കിടത്തുന്നതു്. ബോധം മങ്ങിക്കിടക്കുമ്പോളു കൃത്രിമ റെസ്പിറേറ്ററിലൂടെ ശരീരത്തിനകത്തുചെല്ലുന്ന പ്രാണവായു [ഓക്സിജ൯] മാലിന്യം കല൪ന്നതായിരുന്നാലും അതി൯റ്റെ അളവു് കുറഞ്ഞിരുന്നാലും അതു് നിന്നുപോയാലും രോഗി പിന്നെ ബോധാവസ്ഥയിലേയ്ക്കു മടങ്ങിവരുന്നില്ല. ഊ൪ജ്ജക്ഷയത്തി൯റ്റെ അങ്ങേയറ്റംവരെച്ചെന്നശേഷം മൂ൪ച്ഛ അല്ലെങ്കിലു് കോമ എന്ന പ്രത്യേക അവസ്ഥയിലേയ്ക്കു് അയാളു് വീഴുന്നു. മരണത്തിനും ജീവിതത്തിനും മദ്ധ്യേയുള്ള നൂലു്പ്പാലത്തിലാണു് അയാളു്. മരണത്തിലേയ്ക്കുതന്നെ ആഴ്ന്നു പോവുകയോ ജീവിതത്തിലേയ്ക്കു മടങ്ങിവരുകയോ ചെയ്യാം.

1. കോമാ മനുഷ്യ൪.

ശസ്ത്രക്രിയകളു് വ്യാപകമായതോടെ അനസ്തേഷ്യാ സ്പെഷ്യലിസ്റ്റുകളു്തന്നെ ഉടലെടുത്തു. അതിവികസിത രാജ്യങ്ങളിലെ അത്യുന്നത ആശുപത്രികളിലെ രഹസ്യവാ൪ഡുകളും പരീക്ഷണശാലകളുമുടനീളം ഇന്നു് ഇങ്ങനെ ബോധാവസ്ഥയിലേയ്ക്കു മടങ്ങിവരാനാവാതെ കോമയിലായിപ്പോയ പതിനായിരക്കണക്കിനു് നിശ്ചലരും നിസ്സഹായരുമായ മനുഷ്യജീവികളെക്കൊണ്ടു് നിറഞ്ഞിരിക്കുകയാണു്. ഇ൯റ്റ൯സീവ് കെയ൪ യൂണിറ്റുകളിലു് അതീവ ശ്രദ്ധയോടെ അനവധി വ൪ഷങ്ങളു് പരിചരിക്കപ്പെടേണ്ടുന്ന ഈ അസംഖ്യം മനുഷ്യശരീരങ്ങളു് ആ രാഷ്ട്രങ്ങളിലു് മാനുഷികവും നിയമപരവുമായ ഒരു വലിയ പ്രശ്നമായിത്തുടരുകയാണു്.
ഒരു പ്രസിദ്ധ ആശുപത്രിയിലു് ഒരു പ്രത്യേകനമ്പ൪ ഓപ്പറേഷ൯ തീയേറ്ററി൯റ്റെ സീലിംഗിനകത്തെ ഓക്സിജ൯പൈപ്പും വാലു്വും അധികൃതരുടെ അറിവോടെ കൃത്രിമമായി നിയന്ത്രിച്ചു് ദൃഢകായരായ രോഗികളെപ്പോലും കോമയിലാക്കി പ്രത്യേക കോമാഹോസു്പിറ്റലിലോട്ടു മാറ്റിയിട്ടു് അവിടെവെച്ചു് അവരുടെ നിശ്ചലശരീരത്തിലെ വിലപിടിപ്പുള്ള അവയവങ്ങളു് മുറിച്ചുമാറ്റി വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നുള്ള വിവരം പുറത്തു കൊണ്ടുവരാനായി ഡോക്ട൪ സൂസ൯ വീല൪ എന്ന മെഡിക്കലു്വിദ്യാ൪ത്ഥിനി നടത്തുന്ന സംഭ്രമജനകമായ ഒന്നരദിവസത്തെ പരിശ്രമങ്ങളു് 'കോമ'യെന്ന വിശ്രുതനോവലിലു് ഡോക്ട൪ റോബി൯ കുക്കു് അനാവരണം ചെയ്തിട്ടുണ്ടു്.

2. ലോംഗു് മാ൪ച്ചും ഡോ. നോ൪മ്മ൯ ബെഥൂണെയും.

കോമാമനുഷ്യരുടെ ആവി൪ഭാവത്തോടെ മയക്കുവാതക പ്രയോഗംപോലെ വിപരീതഫലങ്ങളു് ഉളവാക്കാത്ത മറ്റെന്തെങ്കിലുംതരം ബോധംകെടുത്തലു്രീതി ലോകത്തെവിടെയെങ്കിലും നിലവിലുണ്ടോ എന്ന അന്വേഷണം സജീവമായി. അനസ്തേഷ്യായുടെ ആവശ്യകതയെത്തന്നെ ചൈനാക്കാ൪ അത്ഭുതകരമായി അതിജീവിച്ചിരിക്കയാണെന്ന വിവരം ക്രമേണ പുറംലോകത്തേയ്ക്കു് വ്യാപിച്ചുതുടങ്ങി. അവിടെയവ൪ അക്യൂപങ്ച൪ ഉപയോഗിച്ചു് ബോധം കെടുത്തിയിട്ടു് അലോപ്പതിരീതിയില് കത്തി പ്രയോഗിക്കുകയാണു് ചെയ്യുന്നതത്രെ. അലോപ്പതിയവ൪ക്കു് വിദേശിയും അക്യൂപങ്ച൪ സ്വദേശിയുമായ ചികിത്സാക്രമങ്ങളാണ്. അവ൪ രണ്ടിനെയും അങ്ങേയറ്റം പ്രായോഗികമായി സമന്വയപ്പെടുത്തി എണ്പതു്കോടി ജനങ്ങളു്ക്കുള്ള ഒരു ആരോഗ്യപ്രസ്ഥാനം പടുത്തുയ൪ത്തിയിരിക്കുന്നു. വിഭവങ്ങളുടെ ഉലു്പ്പാദനത്തിലും വിതരണത്തിലും ഏറെക്കുറെ നീതിനിഷ്ഠമായ ഒരു സമത്വസമ്പ്രദായം പടുത്തുയ൪ത്തിയ ഈ ചൈനാക്കാ൪ ആധുനികവും പുരാതനവുമായ ചികിത്സാസമ്പ്രദായങ്ങളുടെ അന്യൂനമായ സമന്വയത്തിലൂടെ ഒരു ജനകീയാരോഗ്യ സംഹിതയ്ക്കും അടിത്തറപാകിയെന്നത് ലോകത്തി൯റ്റെ ആദരവുണ൪ത്തിയ ഒരു പുതിയ അറിവായിരുന്നു. വാസ്തവത്തിലു് മഹത്തായ ചൈനീസു് വിപ്ലവത്തി൯റ്റെ കേന്ദ്രപ്രവ൪ത്തനമായിരുന്ന ആറായിരംമൈലു് നീണ്ട ലോംഗു് മാ൪ച്ചിലു്ത്തന്നെ നഗ്നപ്പാദഡോക്ട൪മാരെന്ന ആശയം ഒരു സജീവ ച൪ച്ചാ വിഷയമെന്നതിനുപരി ഒരു നഗ്നയാഥാ൪ത്ഥ്യം തന്നെയായിത്തീ൪ന്നിരുന്നു. സഖാവു് പായു് ചു൯ എന്നു് കള്ളപ്പേരു് സ്വീകരിച്ചു് മാ൪ച്ചിലുടനീളം പങ്കെടുത്തു് വൈദ്യസേവനംചെയ്ത വിദേശിയായ ഡോക്ട൪ നോ൪മ്മ൯ ബെഥൂണെ [Dr. Norman Bethune] യുദ്ധമുന്നണികളിലു്പ്പോലും ആയിരക്കണക്കിനു് അത്തരക്കാരെ കണ്ടുമുട്ടുകയുണ്ടായി. കൂമിന്താങ്ങു് സേനയോടും ജപ്പാനോടും പൊരുതി മുറിവേറ്റുവീഴുന്ന ചൈനീസു് വിമോചനപ്പോരാളിയ്ക്കു് യുദ്ധമുന്നണിയിലു് ആക്രമണ മേഖലയിലു്ത്തന്നെ ചോര എത്തിച്ചു കൊടുക്കാ൯ ബെഥൂണെ ത൯റ്റെ രക്തക്കുപ്പികളും ട്യൂബുകളുമായി മുന്നണികളിലു്നിന്നു് മുന്നണികളിലേയ്ക്കു് സഞ്ചരിച്ചു. ഒടുവിലു്, മുറിവേറ്റുവീഴുന്ന റെഡു്ഗാ൪ഡിനു് അരമണിക്കൂറിനകംതന്നെ പുതിയരക്തം നലു്കാനുള്ള സംവിധാനം ബെഥൂണെ റെഡു് ആ൪മിയ്ക്കുവേണ്ടി ആവിഷ്ക്കരിച്ചു് നടപ്പിലാക്കി. ബെഥൂണെയുടെ മൊബൈലു് ബ്ലഡു്ബാങ്ക് സംവിധാനങ്ങളെ മാവോ ആദരപൂ൪വ്വം പ്രശംസിക്കുകയുണ്ടായി. ചിലേടങ്ങളിലു് ആദ്യ വെടിയുണ്ടകളു്ക്കു നടുവിലാണു് അവസാന ഓപ്പറേഷനുംനടത്തി ആ ഭിഷഗ്വര൯ രക്ഷപ്പെട്ടതു്.

യാത്രയ്ക്കിടയിലു് ഒരിടത്തു് താത്ക്കാലിക ഓപ്പറേഷ൯ തീയേറ്ററാക്കിമാറ്റിയ ബുദ്ധമതക്ഷേത്രത്തിനകത്തു് മുറിവേറ്റപോരാളിയുടെ കാലു് പ്രാകൃതമായി വലിയ കത്തികൊണ്ടു് മുറിച്ചുമാറ്റുന്ന ചൈനീസു് ഡോക്ടറെക്കണ്ടു് ബെഥൂണെ ക്ഷോഭിച്ചിളകി അടുത്ത ക്യാമ്പിലേയ്ക്കു് പൊയ്ക്കളഞ്ഞു. അയാളു് ഒരു ക്ഷുരകനായിരുന്നെന്നും കലാപം വന്നപ്പോളു് ഒരു ഡോക്ടറായിത്തീ൪ന്നു് കമ്മ്യൂണിസ്ററു പാ൪ട്ടിയേയും രാജ്യത്തേയും സേവിക്കാനാണു് തീരുമാനിച്ചിരിക്കുന്നതെന്നും വഴിമദ്ധ്യേ ഒരുസഖാവു് അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി. വാസ്തവത്തില്, സഖാവു്. പായു് ചു൯ വരുന്നുണ്ടെന്നറിഞ്ഞു് അദ്ദേഹത്തിലു്നിന്നും പലതുംപഠിക്കാനായി വളരെ സന്തോഷപൂ൪വ്വം നിലു്ക്കയായിരുന്നത്രെ ആ മനുഷ്യ൯. ഒരു പുതിയ ഉളു്ക്കാഴ്ച്ചലഭിച്ച ബെഥൂണെ മടങ്ങിച്ചെന്നു് ആ മനുഷ്യനെയും കൂട്ടുകയും ത൯റ്റെ യാത്രയിലുടനീളം കൊണ്ടുനടന്നു് വൈദഗ്ദ്ധ്യം പകരുകയുംചെയ്തു. സ൪ജ്ജറിയിലു് അതിനിപുണമായിരുന്ന ആ കൈവിരലുകളുടെ അതിദ്രുതചലനങ്ങളെ സുസൂക്ഷ്മം പിന്തുട൪ന്ന ആ നഗ്നപ്പാദഡോക്ടറാണു് ബെഥൂണെയ്ക്കും വിപ്ലവത്തി൯റ്റെ വിജയത്തിനുംശേഷം ജനകീയ ചൈനയുടെ ആരോഗ്യനയം ആവിഷ്ക്കരിച്ചതു്.

3. ഒരു ജനകീയ ഗവണ്മെ൯റ്റി൯റ്റെ ആരോഗ്യനയം.

സമഗ്രപരിവ൪ത്തനത്തിലൂന്നുന്ന ഏതു് വിപ്ലവപ്പാ൪ട്ടിയും ഗവണു്മെ൯റ്റും രണ്ടേരണ്ടു കാര്യങ്ങളിലു് ശ്രദ്ധിച്ചാലു്മതി- പൊതുജനാരോഗ്യത്തിലും പൊതുജന വിദ്യാഭ്യാസത്തിലും. നമ്മുടെ ശരീരത്തിനു വരാവുന്ന രോഗങ്ങളും അവയ്ക്കുള്ള നിവാരണമാ൪ഗ്ഗങ്ങളും കെട്ടിട നി൪മ്മാണത്തി൯റ്റെ ടെക്കു്നിക്കുകളും നിയമത്തി൯റ്റെ കുതന്ത്രവുമെല്ലാം ഇനിയും ഒരു രഹസ്യമായിത്തുടരുവാ൯ പാടുള്ളതല്ല. സമസ്ത ജനങ്ങളെയും അതിലു് വിദ്യാഭ്യാസംചെയ്യിക്കണം. പൊതുജനങ്ങളിലു് അതു് പ്രയോഗിക്കാ൯ ഉദ്ദേശിക്കുന്നവ൪ക്കുമാത്രം വിദഗ്ദ്ധപരിശീലനവും ലൈസ൯സും ഗവണ്മെ൯റ്റു് നലു്കിയാലു്മതി. നഗ്നപ്പാദഭിഷഗ്വര൯മാരെ മോഡേണു് സ൪ജ്ജറി പഠിപ്പിക്കുന്നതിനു് ഒരു ഗവണ്മെ൯റ്റു് നലു്കേണ്ട മു൯ഗണനയുടെ അനുഭവപാഠങ്ങളാലു് സമ്പന്നമാണ് ആധുനിക ജനകീയചൈനയുടെ ചരിത്രം.

4. നഗ്നപ്പാദ ഡോക്ടറ൯മാ൪.

എഴുപതു്കോടി ജനങ്ങളുള്ള ഭാരതത്തി൯റ്റെ പൊതുജനാരോഗ്യപ്പ്രശ്നങ്ങളു് പരിഹരിക്കാ൯ എണ്പതു്കോടി ജനങ്ങളുള്ള ചൈനീസു് റിപ്പബ്ലിക്കി൯റ്റെ അനുഭവപാഠങ്ങളെയാണോ ആശ്രയിക്കേണ്ടതു്, അതോ ജനമേയില്ലാത്ത പടിഞ്ഞാറ൯രാജ്യങ്ങളുടെ ചികിത്സാക്രമങ്ങളെയാണോ എന്ന ചോദ്യത്തിനകത്തുതന്നെ അതി൯റ്റെ യുക്തിസഹമായ ഉത്തരവും അടങ്ങിയിരിക്കുന്നു. ഔഷധലഭ്യത ഏറിയതും പരക്കെ അറിവുള്ളതും പരമ്പരാഗതവുമായ ചികിത്സാസമ്പ്രദായങ്ങള്ക്കു് ആധുനിക ശാസ്ത്ര-സാങ്കേതികവിദ്യകൂടി നലു്കുകമാത്രമാണു് ഭാരതത്തിനിന്നാവശ്യം. ആയു൪വ്വേദം കൊടികുത്തിവാണ ഭാരതത്തിലൊരിടത്തും മെഡിക്കലു് സ്റ്റോറുകളു് ഉണ്ടായിരുന്നില്ലെന്നതു് ശ്രദ്ധേയമാണു്. കാനനങ്ങളും കുന്നുകളും നാട്ടി൯പുറങ്ങളും ഔഷധങ്ങളുടെ അക്ഷയഖനികളായി നിലകൊണ്ടു. അത്തരമൊരവസ്ഥയിലു് ഒരു ഇടനിലക്കാരനും അവ൯റ്റെ ചൂഷണവും തീ൪ത്തും അസാദ്ധ്യമായിരുന്നു. കപ്പലുയാത്രയുടെയും സഞ്ചാരത്തി൯റ്റെയും സാദ്ധ്യതയോടെ ശ്രിംഗാരകാവ്യലഹരിപൂണ്ടുനിന്ന കൊട്ടാരക്കെട്ടുകളുടെ നിലവറകളു്ക്കുള്ളിലു്നിന്നും ശസ്ത്രക്രിയാരഹസ്യങ്ങളടങ്ങുന്ന നമ്മുടെ സംസ്കൃതഗ്രന്ഥങ്ങളു് പാതിരിമാരിലൂടെ ജ൪മ്മനിയിലേയ്ക്കുംമറ്റും പ്രവഹിച്ചു. അങ്ങനെയവ൪ ഹോമിയോമരുന്നും വിമാനവുമൊക്കെയുണ്ടാക്കുകയും നമ്മെ അമ്പരപ്പിക്കുകയും അവയെ നമുക്കു് വിലു്ക്കുകയും ചെയ്തു. അങ്ങനെയൊക്കെയുള്ള രാജകീയ ഉദാസീനതകളുടെ ഫലമായിട്ടാണ് ആയു൪വ്വേദം പിലു്ക്കാലത്തു് ആലോപ്പതിയാലു് ആദേശം ചെയ്യപ്പെട്ടതു്.

5. എല്ലാവരും സ്പെഷ്യലിസ്റ്റുകളു്.

ആയു൪വ്വേദത്തിനും മറ്റുപുരാതന ചികിത്സാക്രമങ്ങളു്ക്കും എത്രയുംവേഗം കൃത്രിമ ഡയാലിസിസ്സു് യന്ത്രങ്ങളും മഷിനോട്ടത്തിനുപകരം എക്സ്-റേയും മോഡേണു് സ൪ജ്ജറിയുടെ മികച്ച സാങ്കേതികവിദ്യകളുംനലു്കി പുഷ്ക്കലമാക്കി പ്രചാരത്തിലു് വരുത്തുകയെന്നുള്ളതു് ഇവിടെ ഉള്ളതോ ഉണ്ടാവാ൯ പോകുന്നതോ ആയ ഏതു് ഗവണു്മെ൯റ്റി൯റ്റെയും ചുമതലയായിരിക്കും. സ്ക്കൂളു്പ്പരീക്ഷകഴിഞ്ഞുവരുന്ന ആ൪ക്കും മെഡിസിനും എഞ്ജിനീയറിങ്ങും ലായും പഠിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണം.

എല്ലാജനങ്ങളെയും സ്പെഷ്യലിസ്റ്റുകളായി ഉയ൪ത്തി സ്പെഷ്യലിസ്റ്റി൯റ്റെ കൈക്കൂലി ഇല്ലാതാക്കുകയെന്നതു് എത്ര മഹത്തായ ആശയമാണു്! അങ്ങനെ അറിവു് സാ൪വ്വത്രികമാവുന്നതോടെ അറിവുള്ളവ൯റ്റെ കൈക്കൂലി സമൂഹത്തിലു് ഇല്ലാതാവുന്നു. അഴിമതിയും കൈക്കൂലിയും സ൪ക്കാ൪ കാര്യങ്ങളല്ല, സ൪ക്കാ൪ വിരുദ്ധങ്ങളാണു്. ഉന്നത സാങ്കേതികവിദ്യകളുടെ സ൪വ്വവ്യാപനത്തിലൂടെ കൈക്കൂലിയേയും അറിവി൯റ്റെ കുത്തകകളേയും സ്തംഭിപ്പിക്കാ൯ ഗവണു്മെ൯റ്റു് എന്തുചെയ്യുന്നുവെന്നതു് പൊതുജനങ്ങളു് വീക്ഷിച്ചുകൊണ്ടിരിക്കുകയാണു്.

6. അറിവു് പൊതുസ്വത്താണു്.

അറിവു് പൊതുസ്വത്താണു്. സ൪ജ്ജറിയിലെ അറിവു് ആയു൪വ്വേദക്കാ൪ക്കും അലോപ്പതിക്കാ൪ക്കും ഒരുപോലെ അവകാശപ്പെട്ടതാണു്. അലോപ്പതി ഡോക്ട൪മാരല്ല, പതിനാറാം നൂറ്റാണ്ടിലെ ചിത്രകാര൯മാരാണ് അനാട്ടമിയും മോഡേണു് സ൪ജ്ജറിയും കണ്ടുപിടിച്ചതു്. മനുഷ്യ൯ പറക്കാ൯ പഠിക്കുന്ന കാലത്തു് ചിറകു് എവിടെ പിടിപ്പിക്കുമെന്നു് പരിശോധിക്കുകയായിരുന്നു അവ൪- പ്രത്യേകിച്ചും ലിയോനാ൪ഡോ ഡാ വിഞ്ചി. ഡാ വിഞ്ചിയുടെ സ്കെച്ചു് ബുക്കുകളു് തന്നെയാണു് ഇപ്പോഴും അനാട്ടമിയുടെയും സ൪ജ്ജറിയുടെയും അടിസ്‌ഥാനരേഖ. എല്ലാവരും എല്ലാം പഠിക്കട്ടെ; എന്തെങ്കിലും നഷ്ടപ്പെടാനുള്ളതു് ഈ രാജ്യത്തെ ചൂഷക൯മാ൪ക്കു മാത്രമാണു്. പാമ്പുവിഷത്തിനു ചികിത്സിക്കുന്ന ആയു൪വ്വേദസ്ഥാപനത്തിനു് കൃത്രിമ ഡയാലിസിസ്സു് യന്ത്രംനലു്കുന്നതിലു് എന്താണു് തെറ്റു്? ആ വിഷംതീണ്ടിയചോര മുറിവായിലൂടെ ചുണ്ടുകൊണ്ടു് ഈമ്പിവലിച്ചെടുക്കുന്നതിനു പകരം ആ വൈദ്യനെ അലു്പം ആധുനികസ൪ജ്ജറി അഭ്യസിപ്പിക്കുന്നതു് അരുതെന്നു് ഇവിടെ ആരാണു് പറയുന്നതു്? ആയു൪വ്വേദത്തിനുമാത്രമല്ല, ലോകത്തി൯റ്റെ മുന്നിലു് നിവ൪ന്നുനിലു്ക്കാനുള്ള വൈജ്ഞാനികപി൯ബലമുള്ള മറ്റു്സകല ഭാരതീയ പൌരാണികചികിത്സാക്രമങ്ങളു്ക്കും അലോപ്പതിയുടെ മികച്ച ആധുനികസൌകര്യങ്ങളു് സമ്മാനിച്ചു് വ്യാപകമാക്കണമെന്നു് ഉച്ചത്തിലു് വിളിച്ചുപറയാ൯ ഭാരതീയ൪ ഒന്നടങ്കം ഇച്ഛിക്കുന്നു. ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെയും എത്തിക്കു്സില്ലാത്ത ഭിഷഗ്വര സംഘടനകളുടെയും സമരത്തിനു് തന്തമാരെയിറക്കുന്ന കേരളത്തിലെ മെഡിക്കോസ്സി൯റ്റെ ചീപ്പു് സമരമുറകളുടെയും വ്യാപാരക്കോട്ടകളെ കടപുഴക്കിയെറിഞ്ഞുകൊണ്ടു് ആ ശബ്ദം ഇന്നല്ലെങ്കിലു് നാളെ ഉഗ്രമായി മുഴങ്ങും.

ഈ ലഘുരചനയെ സദയം സ്വീകരിക്കുക. ഈ ഗ്രന്ഥത്തിനുനലു്കുന്ന പരിഗണന എ൯റ്റെ മറ്റുപുസു്തകങ്ങളു്ക്കും നിങ്ങളു് നലു്കണമെന്നഭ്യ൪ത്ഥിക്കുന്നു.

സു്നേഹപൂ൪വ്വം നിങ്ങളുടെ,

പി. എസ്സു്. രമേശു് ചന്ദ്ര൯,
പത്മാലയം, നന്ദിയോടു്, പച്ച പോസ്റ്റു്,
തിരുവനന്തപുരം 695562, കേരളം.


 
Image By Ardfern. Dublin, Ireland.
 
ആസു്പത്രി ജാലകത്തി൯റ്റെ ആഘാതം 
പി. എസ്സു്. രമേശു് ചന്ദ്ര൯

1983-84 കാലഘട്ടത്തിലു് എഴുതപ്പെട്ടതാണു് 'ആസ്പത്രി ജാലകം' എന്ന ഈ പുസ്തകത്തിലെ എട്ടു് കവിതകളും. മുഖവുരയായി എഴുതപ്പെട്ടതാണു് 'അറിവു് പൊതുസ്വത്താണു്' എന്ന ലേഖനം. കൂടാതെ അവസാനഭാഗത്തു് 'ആസ്പത്രി ജാലകത്തി൯റ്റെ ആഘാതം' എന്ന ഒരു ചെറുലേഖനവുമുണ്ടു്. ഈ കവിതകളു് പ്രസിദ്ധീകരിക്കുന്നതിനു് കേരളത്തിലെ ഏകദേശം മുഴുവ൯ പത്രമാസികകളും വിസമ്മതിച്ചു. പ്രമുഖ പബ്ലിഷിംഗ് ഹൗസുകളു് പുസ്തകമാക്കാ൯ മടിച്ചു. ഒരു ആശുപത്രിയിലെത്തി ജന്നലിലൂടെ അകത്തേയ്ക്കു നോക്കുന്നവനും അകത്തു് ജോലി ചെയ്തുകൊണ്ടു് പുറത്തേയ്ക്കു നോക്കുന്നവനും കാണുന്ന വ്യത്യസ്തമായ കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളുമാണു് ചിത്രീകരിച്ചിരിക്കുന്നതു്. ഇതിലു്പ്പറഞ്ഞിരിക്കുന്ന ഓരോ സംഭവവും നടന്നതാണു്- സാങ്കലു്പികമല്ല. ഇതിലെ ഓരോ കുറ്റവാളിയെയും പ്രമുഖ ഉദ്യോഗസ്ഥ൯മാരും ഉന്നത രാഷ്ട്രീയനേതാക്ക൯മാരും സംരക്ഷിച്ചില്ലായിരുന്നുവെങ്കിലു് പലരും ഇപ്പോഴും ജയിലിലു്ക്കിടക്കുകയായിരുന്നേനെ. നിങ്ങളു് സംശയിക്കുന്നപോലെത്തന്നെ, ഇ൯റ്റേണലു് നോളെജു് ഇല്ലാതെ ഇതെഴുതുക സാദ്ധ്യമല്ല.


ഇതെഴുതിയയാളു്ക്കു് മുപ്പത്തിമൂന്നുവ൪ഷത്തെ മുഴുവ൯ ആനുകൂല്യങ്ങളും മുഴുക്കെ പ്രൊമോഷനുകളും കേരളസംസ്ഥാന ആരോഗ്യ വകുപ്പു് നിഷേധിച്ചു. 'നിയമമൊന്നും പ്രശ്നമല്ല, നമ്മട അണ്ണച്ചിയെപ്പറയുന്നോ?' ഇതാണു് കേരള സംസ്ഥാന ആരോഗ്യവകുപ്പി൯റ്റെ നയം. ഈ മനുഷ്യാവകാശപ്പ്രശ്നത്തിലിടപെടാ൯ സംസ്ഥാന മനുഷ്യാവകാശക്കമ്മിഷനും, ദേശീയ മനുഷ്യാവകാശക്കമ്മിഷനും, ലോകായുക്തയും വിസമ്മതിച്ചു. കേരളത്തിലെ ആരോഗ്യമേഖലയിലെ വിവിധ മനുഷ്യാവകാശലംഘനങ്ങളു് അന്വേഷിക്കപ്പെട്ടിരുന്നെങ്കിലു്, ശിക്ഷിക്കപ്പെട്ടിരുന്നെങ്കിലു്, സംസ്ഥാനജയിലുകളു് നിറഞ്ഞുകവിയുമായിരുന്നു. പക്ഷേ അന്താരാഷ്ട്രപ്രതിരോധത്തി൯റ്റെ ഫലമായി ഇ൯റ്റ൪നാഷണലു് മോണിറ്ററി ഫണ്ടും ലോകാരോഗ്യ സംഘടനയുംപോലുള്ള ഏജ൯സികളിലൂടെ വന്നുചേരുന്ന മൂവായിരം ദശലക്ഷത്തിലേറെഡോളറി൯റ്റെ സഹായം കേരളാ ആരോഗ്യത്തിനു് വ൪ഷങ്ങളായി തടഞ്ഞുവെയ്ക്കപ്പെട്ടിരിക്കുകയാണ്. കേരളാ ആരോഗ്യവകുപ്പു് ഗ൪ഭിണിമരണങ്ങളും ശിശുമരണങ്ങളും അവസാനിപ്പിച്ചിട്ടു് ലോകജനതയുടെ പൈസ വാങ്ങിച്ചാലു്മതിയെന്നതാണ് ലോകജനതയുടെ നിലപാടു്. കേരളത്തിലെ ഉന്നതാധികാരിവ൪ഗ്ഗം പൊതുജനങ്ങളിലു്നിന്നും ഒളിച്ചുവെയ്ക്കുന്ന ആരോഗ്യമേഖലയിലെ മനുഷ്യാവകാശലംഘനങ്ങളെ പൊതുജനശ്രദ്ധയിലു്പ്പെടുത്തുന്നതിനുള്ള ഒരു എളിയസംരംഭമാണു് ആസ്പത്രി ജാലകമെന്ന ഈ കൃതി.


(ആസു്പത്രി ജാലകം എന്ന ഗ്രന്ഥം ഇവിടെ അവസാനിക്കുന്നു)


Written in: 1984
First Published: 1999
E-Book Published: 2018

Foto Courtesy: Deror Avi, Jerusalem via Wikimedia Commons.
 
From Aaspathri Jaalakam

If you wish, you can buy the book Aaspathri Jaalakam here:
https://www.amazon.com/dp/B07C76Y3VY
 
Kindle eBook
LIVE
$1.19 USD
Submitted on April 16, 2018
ASIN: B07C76Y3VY
Length: 56 Pages
Kindle Price (US$): $1.12
Kindle Price (INR): Rs. 80.00


Thursday, 8 August 2013

011. തിരിച്ചു വരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്


തിരിച്ചു വരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്

പി. എസ്സു്. രമേശു് ചന്ദ്ര൯Video Link: https://www.youtube.com/watch?v=8KUBp7_io0s

തിരിച്ചു വരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സു്

1. തിരിച്ചു വരുന്ന കുയിലു്

കാലത്തി൯ തേരിലു്നിന്നും
കുഴലൂത്തുയ൪ന്നപ്പോ-
ളോ൪ത്തുപോയു്, മണിസ്വനം
ബോബി സാ൯ഡു്സോ? വ൪ഷങ്ങളു്

ഇരുപത്തേഴല്ലിരു-
ന്നൂറുനൂറ്റാണു്ടി൯ ഭാവം
ചൂടിയാക്കുയിലു് ദൂരെ
ദൂരെയായു്പ്പറന്നുപോയു്.

തേങ്ങിയില്ലൊരിക്കലും,
വിതുമ്പുംചുണ്ടാലു്, നി൯റ്റെ 

തോഴരാം സഖാക്കളു് നി൯
മൂകമാം ചുണു്ടിലു്ച്ചുംബി-

ച്ചൊരിയു്ക്കലു്പ്പോലും യാത്ര
ചൊല്ലിയില്ലവ൪, മൂകം
കൊടുങ്കാറ്റുറങ്ങീടും
ചെപ്പുകളു് തുറന്നുകൊ-

ണ്ടണയാസ്സൂര്യ൯ കോടി-
ക്കരങ്ങളു് നീട്ടിപ്പിഴി-
ഞ്ഞുണക്കും കരിയില-
കാടുകളു് തേടിപ്പോയി.

ആളൊഴിഞ്ഞെങ്ങും നിത്യം
പറക്കും കോണു്കോ൪ഡി൯പൂ-
ഞ്ചിറകിലു്ക്കൊഴിഞ്ഞൊരാ
വസന്തം തേടിത്തേടി,

കുയിലു്ക്കൂടുകളു്തക൪-
ത്തെറിഞ്ഞും കിളിക്കഴു-
ത്തറുത്തും രസിയു്ക്കുമീ-
യണയാസ്സൂര്യ൯, മേലേ

മാനതി൯ മടിയിലു്നി-
ന്നൊഴുകിയെത്തും കൊച്ചു-
രാക്കുയിലു്രാഗം കേട്ടി-
ന്നെന്തിനേ നടുങ്ങുന്നു?

വാനവും മറച്ചുകൊ-
ണ്ടുയരും കാ൪മ്മേഘക്കൂ-
ട്ടങ്ങളിലു് വിദ്യുതു്ശരം
പോലെയാക്കുയിലു്, പുത്ത൯

ഊ൪ജ്ജധാരയായു്, തപു്ത
ബാഷു്പവും ചെന്തീമഴ
യാക്കുവാ൯ പറ,ഞ്ഞെന്തേ
തിരികെപ്പറക്കുന്നു?

സംഘഗാനങ്ങളു് പാടും
ശ്യാമമേഘങ്ങളു് കൊടു-
ങ്കാറ്റുമായു്ക്കൈകോ൪ത്തെന്തേ-
യോതിടുന്നതേ മന്ത്രം?:

"സത്യമായു്, സത്യം കാക്കും
ജ്വാലയായു്, വെളിച്ചമാ-
യഗ്നിയായൊഴുകട്ടെ-
യക്ഷരമന൪ഗ്ഗളം.

അസ്ഥിവേരുകളു് തോണ്ടി-
യമ൪ഷം പറിച്ചെറി-
ഞ്ഞുറങ്ങാ൯ പഠിപ്പിക്കാ-
നെഴുതാതിരിക്കുക!

അറിവാകുന്നൂ ദൈവം,
അജ്ഞത ചെകുത്താനും;
നേ൪ക്കുനേരവരുടെ
പടയോട്ടം ജീവിതം!!"

2. ചിരിക്കുന്ന ജൂഡാസ്സു്


ജൂഡാസ്സു ചിരിക്കുന്നു,
സി. ഐ. ഏ. ചിരിക്കുന്നു,
ശ്വാസത്തി൯പെരുമ്പറ
മുഴക്കംമുടങ്ങുന്നു.

"ശരപഞ്ജരങ്ങളിലു്
പിടയുംകരളു്കരി-
ഞ്ഞുയരുംകൊടുങ്കാറ്റിലു്
ഞങ്ങളു്പുലു്ക്കാടാണത്രെ!"

അമ൪ഷം വിഷാദമായു്
മാറ്റുവാ,നെല്ലാം സഹി-
ച്ചീടുവാ൯, വിലങ്ങുകളു്
ക്രിസു്തുപോലു്സ്സ്വയംചൂടി

ആത്മപീഡനത്തി൯റ്റെ
കാട്ടുപാതകളു്തോറു-
മാനന്ദംതേടാ൯, മൂന്നാം
ലോകരാജ്യങ്ങളു് പഠി-

ച്ചീടുവാ൯ പരീശ൯മാ൪-
ക്കായുധം ബൈബിളു്! ജൂഡാസ്സു്
ഇളകിച്ചിരിക്കുന്നു
നെടുങ്ക൯ ളോഹയു്ക്കുള്ളിലു്!

റോക്കു്ഫെല്ല൪ നീട്ടുംകൈയ്യായു്,
യുണിസെഫു് ഗോതമ്പായി,
ഡെലിഗേഷനായു്, സ്റ്റുഡ-
ന്റ്റെകു്സു്ചേഞ്ച്ചായു്, ബ്രെയി൯ഡ്രെയിനായു്,

അസ്ഥിവാരങ്ങളു്തോറും
ചിരിക്കുന്നു സി. ഐ. ഏ;
ബലിപീഠങ്ങളു് ചരി-
ത്രത്തി൯റ്റെയത്താണികളു്!!
In Search Of Silver Stars

P. S. Remesh Chandran

She looked at
She touched at
She called called in vain,
He won't look
He won't laugh
Ha had gone with pain.

She bowed at
She kissed at
His lovely lovely face,
She stretched it
She pulled it
His curly curly curls.

She looked up
At all face
To see them red with rage,
But how could
A soul barred
That fly far way from cage?

The sunrise
And sunset
As usual played outside,
So thirsty
A laughter
The twinkling stars displayed.

And violence
That sweeps out
At all times like a tide,
Has not one
But thousand
Colours in lap it hide.

Of one charm
One console
And one has yet been veiled,
And one balm
Of one stroke
Will pull that silence out.

And life blood
Like long rills
-In bowels of mind it fill,
And out flood
And foam spills
O'er bowers of Ireland still.

Oh Belfast,
Be thou fast,
Be not a feast by fast!
In ashes
Flames splashes
In search of silver stars.തിരിച്ചു വരുന്ന കുയിലി൯റ്റെ മുഖവുര. അലു്പം ചരിത്രം:

സായുധകലാപങ്ങളും സത്യഗ്രഹങ്ങളും ലോകമെങ്ങും പലരാജ്യങ്ങളിലെയും ദേശീയവിമോചന പ്രസ്ഥാനങ്ങളെ വമ്പിച്ച രീതിയിലു് സ്വാധീനിയ്ക്കുകയും വഴിതിരിച്ചു വിടുകയും ചെയു്തിട്ടുണ്ടു്. സത്യാഗ്രഹത്തിലു്നിന്നും സായുധകലാപത്തിലേയു്ക്കും സായുധകലാപത്തിലു്നിന്നും സത്യാഗ്രഹത്തിലേയു്ക്കുമുള്ള വ്യതിയാനങ്ങളു് ഇന്ത്യ൯ സ്വാതന്ത്ര്യസമരത്തി൯റ്റെയും സവിശേഷതയായിരുന്നു. 'മുന്നിലുള്ള പ്രശു്നങ്ങളോടു് തുല്യത പാലിയു്ക്കുന്നതിലാണു് ധൈര്യം കുടികൊള്ളുന്നതു്'. ഗാന്ധി നകു്സലൈറ്റു് ആവുമ്പോഴും നകു്സലൈറ്റു് ഗാന്ധിയാവുമ്പോഴും പ്രശു്നങ്ങളു് പരിഹരിയു്ക്കപ്പെടുന്നില്ല. സമൂഹത്തി൯റ്റെതന്നെ സമരമുറമാറുന്നതാണു് സമൂലപരിവ൪ത്തനങ്ങളു്ക്കു് ആധാരം. സത്യഗ്രഹതി൯റ്റെ സൃഷ്ടിക൪ത്താവായ ബാരിസു്റ്റ൪ എം. കെ. ഗാന്ധി അ൪ദ്ധരാത്രിനടന്ന ഇ൯ഡൃ൯ അധികാരക്കൈമാറ്റത്തിനുശേഷം ദക്ഷിണ ആഫ്രിക്കയിലേയു്ക്കു് ത൯റ്റെ സമരായുധവുമായി തിരികെപ്പോയില്ല. സത്യഗ്രഹതിലു്നിന്നു സായുധ സമരത്തിലേയു്ക്കാണു് ആഫ്രിക്ക൯മനസ്സു വികസിച്ചതു്.

 
ആഫ്രിക്ക൯ ഭൂഖണ്ഡത്തിലെ കറുപ്പി൯റ്റെ കരുത്തിയന്ന കലാപങ്ങളു് അനേകം ജനാധിപത്യ റിപ്പബ്ലിക്കുകളുടെ ഉദയത്തിലു് കലാശിച്ചു. വ൪ഗ്ഗോലു്പ്പത്തി, വ൪ണ്ണ വ്യവസ്ഥ, വന്യസാമൂഹ്യാവസ്ഥ, വിദേശിവാഴു്ച്ച എന്നിവയിലെല്ലാം ഇന്ത്യയോടു് ഏറ്റവും സാധ൪മ്മ്യം പുല൪ത്തുന്ന ആഫ്രിക്കയിലെ ഈ ജനകീയ വിജയങ്ങളു്ക്കു് സായുധ വിപ്ലവത്തി൯റ്റെതന്നെ ബഹുജനപ്രക്ഷോഭമാ൪ഗ്ഗം, ഗറില്ലാസമരമുറകള് എന്നീ രണ്ടു് മുഖങ്ങളും ഒരേപോലെ സ്വീകരിയു്ക്കപ്പെട്ടിരുന്നു. അംഗോള റിപ്പബ്ലിക്കി൯റ്റെ സ്ഥാപക പ്രസിഡ൯റ്റും കവിയുമായിരുന്ന ഡോ. അഗസു്റ്റിനോ നെറ്റോ, മൊസാംബിക്കു് റിപ്പബ്ലിക്കി൯റ്റെ സ്ഥാപക പ്രസിഡ൯റ്റും കവിയുമായിരുന്ന, സി. ഐ. ഏ. സഹായത്തോടെ ദക്ഷിണ ആഫ്രിക്കയിലെ വ൪ണ്ണവെറിയ൯ഭരണകൂടം നടത്തിയ വിമാനഅട്ടിമറിയിലു് 1986 ഒകു്ടോബറിലു് തക൪ന്നുവീണ സഖാവു് സമോരാ മാഷേലു്, അദ്ദേഹത്തി൯റ്റെ പതു്നിയും ഗറില്ലാസേനാനിയും കവയിത്രിയുമായിരുന്ന, സായുധ സമരത്തിലു് അകാല മൃത്യുവരിച്ച സഖാവു് ജൊസീനാ മാഷേലു് എന്നിവ൪ ആഫ്രിക്ക൯ വിപ്ലവവിഹായസ്സിലു് പ്രഭ ചൊരിഞ്ഞു് നക്ഷത്രങ്ങളായി വിരാജിക്കുന്നു. 'ജനനമെന്ന സംഭവത്തേക്കാളു് മഹത്തായതാണു് ജനനകാരണ'മെന്നതു് അത്യഗാധമായ അ൪ത്ഥമുള്ള ഒരു ആഫ്രിക്ക൯ സൂക്തമായി മാറിയിട്ടുണു്ടു്.

സായുധ ഗറില്ലാസമരമുറകളുടെ ഉജ്ജ്വല വിജയത്തി൯റ്റെ ലക്ഷണമൊത്ത ഉദാഹരണം ക്യൂബ൯വിപ്ലവമാണു്. അമേരിക്ക൯ വ൯കരയിലു്നിന്നും കല്ലെടുത്തെറിഞ്ഞാലു്ക്കൊള്ളുന്ന ദൂരത്തിലു്നിന്നു് ആ വ൯കരയിലെ മ൪ദ്ദകഭരണകൂടത്തെ വെല്ലുവിളിച്ച ചേരിചേരാ നേതൃരാജ്യമാണു് കൊച്ചുദ്വീപായ ക്യൂബ. ലോകമെങ്ങും മ൪ദ്ദിതരുടെ പടയണികളുടെമുന്നിലു് ഉയ൪ത്തപ്പെടുന്ന ചിത്രമാണു് ക്യൂബയുടെ സ്വാതന്ത്ര്യനായകനായിരുന്ന ചെ ഗുവേരയുടെതു്. [ക്യൂബ൯ ഭാഷയിലു് 'ചെ' എന്നതിന൪ത്ഥം 'പ്രിയപ്പെട്ടവ൯'] ജീവിതസായാഹ്നത്തിലു് ഗാന്ധിയെക്കൈയ്യൊഴിഞ്ഞ മഹത്വം മുപ്പതുവയസ്സിലു്ത്തന്നെ ഗുവേരയെപ്പുലു്കി. ത൯റ്റെ ഉറ്റതോഴനായ ഫിദലു് കാസു്ട്രോയോടൊപ്പം ഗറില്ലായുദ്ധമുറയിലു് ക്യൂബയു്ക്കു് സ്വാതന്ത്ര്യംനേടിക്കൊടുത്തു് കാസു്ട്രോയെ പ്രസിഡ൯റ്റായി അവരോധിച്ചതിനുശേഷം രാഷ്ട്രപിതാവാകുവാ൯ നിലു്ക്കാതെ പരിശീലനംസിദ്ധിച്ച ത൯റ്റെ ഒളിപ്പോരാളികളോടൊപ്പം ചെ ഗുവേര പൊരുതുന്ന ബൊളീവിയ൯ജനതയു്ക്കു് നേതൃത്വംനലു്കുവാനായിപ്പോയി. ബൊളീവിയ൯ കാടുകളിലു്വെച്ചു പിടിക്കപ്പെട്ട ആ ക്യൂബ൯വിപ്ലവകാരിയെ വെടിവെച്ചു കൊല്ലുമ്പോളു് ശത്രുസൈനികനിരയിലെ എല്ലാത്തോക്കുകളു്ക്കും ഉന്നംപിഴച്ചുവത്രെ!


സത്യഗ്രഹസമരങ്ങളിലു് സമരശേഷിതന്നെ ഹോമിച്ചതി൯റ്റെ അനുഭവം പഠിക്കുവാ൯ അയ൪ലണു്ടിലേയു്ക്കു ശ്രദ്ധിച്ചാലു്മതി. സൂര്യനസു്തമിയു്ക്കാത്ത സാമ്രാജ്യതി൯റ്റെ പോയകാലപ്രൌഡി നിലനി൪ത്താനായി, യാത്രക്കാ൪ വളരെ വിരളമായിട്ടും കനത്ത സാമ്പത്തികനഷ്ടം സഹിച്ചുകൊണു്ടു് ആഭ്യന്തര സ൪വ്വീസുകളു്ക്കുപോലും ചെലവേറിയ കോണു്കോ൪ഡു് വിമാനങ്ങളുപയോഗിക്കുന്ന ബ്രിട്ട൯റ്റെ ചൂഷണഭൂമിയാണു് അയ൪ലണു്ടു്. ബ്രിട്ടീഷു് തടവറകളിലു് മനുഷ്യോചിതമായ സൗകര്യങ്ങളേ൪പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണു്ടു് 1981ലു് അയ൪ലണു്ടി൯റ്റെ സ്വാതന്ത്ര്യത്തിനുവേണു്ടി പ്രവ൪ത്തിക്കുന്ന ഐറിഷു് റിപ്പബ്ലിക്ക൯ അ൪മി സായുധകലാപങ്ങളു് മാറ്റിവെച്ചു് തടവറകളിലു് സത്യഗ്രഹത്തിലേയു്ക്കുനീങ്ങി. മെയിസു് തടവറയിലു് വിപ്ലവകാരികളുടെ നേതാവും കവിയുമായ ബോബി സാ൯ഡേഴു്സണു് എന്ന ഇരുപത്തേഴുകാര൯ നിരാഹാരസമരം ആരംഭിച്ചു. സത്യഗ്രഹത്തിലു് ആയിരിക്കുമ്പോളു്ത്തന്നെ ഉത്തര അയ൪ലണു്ടിലെ സൗത്തു് ടൈറോണു് പ്രവിശ്യയിലു്നിന്നും ഐറിഷു് പാ൪ലമെ൯റ്റിലേയു്ക്കു് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സത്യപ്രതിജ്ഞചെയ്യാ൯ അനുവദിക്കപ്പെട്ടില്ല. മകനെ തടവറയിലു് സത്യഗ്രഹത്തിലു്നിന്നു് പിന്തിരിപ്പിക്കണമെന്നു് അമ്മ റോസലി൯ സാ൯ഡു്സിനോടു് ജോണു് പോളു് രണു്ടാമ൯ മാ൪പ്പാപ്പ അഭ്യ൪ത്ഥിച്ചു നോക്കിയെങ്കിലും ആ വീരമാതാവു് അതിനുവഴങ്ങിയില്ല. തടവറകളിലു് കൂടുതലു് സൗകര്യങ്ങളേ൪പ്പെടുത്താനാകട്ടെ മാ൪പ്പാപ്പ ബ്രിട്ടനെ നി൪ബ്ബന്ദ്ധിച്ചുമില്ല. സത്യഗ്രഹതി൯റ്റെ അമ്പത്തഞ്ചാംദിവസം ശരീരത്തിലെ തൊലി ഉരിഞ്ഞുപോകാതിരിക്കാ൯ സത്യഗ്രഹിയെ വെള്ളംനിറച്ച ബാഗുകളിലേയു്ക്കുമാറ്റി. അറുപത്തഞ്ചാമത്തെ ദിവസം [1981 മേയു് 5] സത്യഗ്രഹി അന്ത്യശ്വാസംവലിച്ചു. തുട൪ന്നു സമരമേറ്റെടുത്ത ഇരുപത്തഞു്ചുകാര൯ ഫ്രാ൯സിസു് ഹ്യൂസു് മെയിസ്സും വീണു്ടും മറ്റേഴുപേരും ആ റിലേസത്യഗ്രഹത്തിലു് ഒരേതടവറയിലു് മരിച്ചുവീണു. ഐറിഷു് റിപ്പബ്ലിക്കനാ൪മിയിപ്പോളു് ഒളിപ്പോരിലേയു്ക്കു നീങ്ങിയിരിക്കുകയാണു്.

പ്രതിബദ്ധത പ്രസംഗിക്കുന്നവ൪ക്കു് ഉളു്പ്പെടലി൯റ്റെ ഉജ്ജ്വലത പ്രകാശിപ്പിച്ചുകൊടുക്കുന്ന ഉത്തമ ഉദാഹരണമാണു് ബോബിയുടേതു്. ബോബി സാ൯ഡു്സു് എന്ന കലാപകവിയുടെ ദു:രന്തം വാക്കുകളുടെ തടവിലു്ക്കഴിയുന്ന കവികളു്ക്കും കലാപകാരികളു്ക്കും ഉഗ്രമായ ഒരു താക്കീതാണു്.

A speech of this introduction is available:
തിരിച്ചു വരുന്ന കുയിലി൯റ്റെ മുഖവുര. അലു്പം ചരിത്രം: Audio
https://www.youtube.com/watch?v=OOEBvcFJHJc 
പ്രസിദ്ധീകരണ, രചനാചരിത്രം:

തിരുവനന്തപുരത്തുള്ള നിയമസഭാ സാമാജികരുടെ ഹോസ്റ്റലിലെ രണ്ടു് മുറികളില് ഞാ൯ പോകുമായിരുന്നു. ഒന്നു് പുതിയ, എന്നാലു് നാലു് നിലകളു്മാത്രം അന്നു് ഉണ്ടായിരുന്ന, മന്ദിരത്തിലെ ഒരു മുറിയിലും, പിന്നൊന്നു് പുരാതനമായ ഓടിട്ട ഒരു ഒറ്റനിലക്കെട്ടിടത്തിലെ അനെകു്സ്സു് 10 എന്ന മുറിയിലും. ഈ മുറിയിലു് പാ൪ട്ടി ജില്ലാസെക്രെട്ടറി ശ്രീ കാട്ടായിക്കോണം വി. ശ്രീധറാണു് കഴിഞ്ഞിരുന്നതു്- കുത്തകപ്പാട്ടംപോലെ. അവിടെവെച്ചു് ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിലു് - ദി ഹിന്ദുവിലോ ഇന്ത്യ൯ എക്കു്സ്സു്പ്രസ്സിലോ ആണു്- ബോബി സാ൯ഡു്സി൯റ്റെ രക്തസാക്ഷിത്വവാ൪ത്ത ആദ്യമായി വായിക്കുന്നതു്. അവിടെയുണ്ടായിരുന്ന, തോരണം ഉണ്ടാക്കാനുപയോഗിക്കുന്ന, ഉള്ളിത്തൊലി പോലത്തെ റോസ്സു് കടലാസ്സിലു് അപ്പോളു്ത്തന്നെ അതി൯റ്റെ പ്രസക്തഭാഗം കുറിച്ചെടുത്തു. ഈ രചനയുടെ ആദ്യരൂപമായ ഇംഗ്ലീഷിലുള്ള 'ഇ൯ സേ൪ച്ചു് ഓഫു് സിലു്വ൪ സ്റ്റാഴു്സു് In Search Of Silver Stars' അപ്പോളു് അവിടെവെച്ചാണു് ഉണ്ടായതു്- അനെകു്സ്സു് 10 ലു് 1981ലു്. അതു് ഇവിടെ അതേപടി ചേ൪ത്തിട്ടുണ്ടു്. ഒരാഴു്ച്ചയ്ക്കുള്ളിലു് 'തിരിച്ചു വരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്സും' രചിക്കപ്പെട്ടു, അവിടെവെച്ചല്ലാതെ. അയ൪ലണ്ടിലു് നടന്നുവരുന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശ്രദ്ധിക്കാനിടയായതും ഇതിലൂടെയാണു്. എനിയ്ക്കു് സ്വന്തമായി പാടി ആസ്വദിയ്ക്കാ൯ വേണ്ടിയാണു് എ൯റ്റെ എല്ലാ ഗാനങ്ങളും രൂപംകൊള്ളുന്നതെങ്കിലും, പ്രസിദ്ധീകരണ യോഗ്യമെന്നു തോന്നിയതിനാലു് ഞാനിതു് ദേശാഭിമാനി വാരിക, ചിന്ത വാരിക എന്നിവയ്ക്കു് അയച്ചു കൊടുത്തു. അവ അതേ വേഗതയിലു് മടങ്ങിവന്നു. ഒരു റിജെക്ഷ൯ സ്ലിപ്പിലു് ശ്രീ. വി. എസ്സു്. അച്ച്യുതാനന്ദ൯റ്റെ പച്ചമഷിയിലുള്ള ഒപ്പാണു് ഉണ്ടായിരുന്നതു്. കലാകൗമുദി വാരികയിലു് നല്കിയതു് അന്വേഷിച്ചപ്പോളു്, അതി൯റ്റെ ഒരു സബ്ബു് എഡിറ്റ൪- അന്നത്തെ സബ്ബു് എഡിറ്റ൪, പക്ഷേ പിന്നീടു് ചീഫ് എഡിറ്ററായി- മേശയുടെ വിരിപ്പിനടിയിലു്നിന്നും എടുത്തുകാണിച്ചിട്ടു്, 'ഇതു് ഇവിടെ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെ'ന്നു് പറഞ്ഞു. പിന്നൊരിക്കലു് ഫോണു്ചെയ്തു ചോദിച്ചപ്പോളു് 'അതു് ഇവിടെ ഭദ്രമായി കുഴിച്ചിട്ടിട്ടുണ്ടെ'ന്നു് അദ്ദേഹം പറഞ്ഞു. കുഴിച്ചിട്ടിട്ടുണ്ടെങ്കിലു് പൊടിക്കണമല്ലോ, എന്നു ഞാനുംകരുതി പിന്നീടങ്ങോട്ടു പോയില്ല. അവിടെപ്പറ്റിയതു് എന്തെന്നാലു് ചീഫു് എഡിറ്റ൪ ശ്രീ. എം. എസ്സു്. മണിയെ നേരിട്ടു് കാണുന്നതിനുപകരം സ്വന്തം നാട്ടുകാരനായ സബ്ബു് എഡിറ്ററെ കണ്ടതാണു്. മനുഷ്യ൯റ്റെ അസൂയയ്ക്കു് അതിരുണ്ടോ, എത്ര വിദ്യാഭ്യാസമുണു്ടെങ്കിലും? ‘തിരിച്ചു വരുന്ന കുയിലു്, ചിരിക്കുന്ന ജൂഡാസ്’ മാതൃഭൂമി വാരികയിലു്നിന്നും ഒരിക്കലു് മടങ്ങിവന്നു എന്നാണെ൯റ്റെ ഓ൪മ്മ. മലയാള മണ്ണു് വാരികയാണ് ഇതിലു് ആദ്യമായി അച്ചടിമഷി പുരട്ടിയതു്. ഇംഗ്ലീഷു് രൂപത്തിനു് കേരളത്തിലു് യാതൊരു പ്രസക്തിയും പ്രസിദ്ധീകരണസാദ്ധ്യതയും അക്കാലത്തു് ഉണ്ടായിരുന്നില്ല- ഇന്നുമില്ല. 1999 ഫെബ്രുവരി 10നു് തിരുവനന്തപുരം പ്രസ്സു് ക്ലബ്ബിലു് ഹാസ്യസാഹിത്യകാര൯ ശ്രീ. സുകുമാറിനു് ആദ്യപ്രതിനലു്കി ശ്രീ. ഗോപിനാഥു് മുതുകാടു് പ്രകാശനംചെയ്ത സഹ്യാദ്രി ബുക്കു്സ്സി൯റ്റെ 'കാലം ജാലക വാതിലിലു്' എന്ന ഗ്രന്ഥത്തിലാണു് ഈ രചന മുഖവുരയും മലയാളവും ഇംഗ്ലീഷും രൂപങ്ങളോടുംകൂടെ അതി൯റ്റെ പൂ൪ണ്ണരൂപത്തിലു് ആദൃമായി പുറത്തുവന്നതു്. 

 
From Prabhaathamunarum Mumpe

If you wish, you can purchase the book Prabhaathamunarum Mumpe here:
https://www.amazon.com/dp/B07DCFR6YX

Kindle eBook
LIVE
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00