Sunday, 6 October 2013

030. വീണയും വാളും. കവിത. പി. എസ്സു്. രമേശു് ചന്ദ്ര൯

030

വീണയും വാളും

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By .. Graphics: Adobe SP.

വീണയും വാളും

ശൂ൪പ്പണഖേ വീണു്ടുംവീണു്ടുമെന്നോടു പല
വേണു്ടാതനങ്ങളു് നീപറഞ്ഞു,
രാമരാജ്യത്തി൯റ്റെ രക്ഷാധികാരിയാം
രാമനനുജനെന്നതോ൪ക്കാതെ.

ക്ഷു്മണാ നീയിന്നീസു്ത്രീയോടു കാണിച്ച-
യക്രമമാകാശം കണു്ടു,
മൂക്കും മുലകളും ഛേദിച്ചിതെന്നെനീ-
യാകേവിരൂപിണിയാക്കി.

ആര്യസങ്കീ൪ത്തനംകേളു്ക്കുന്ന രാമ-
തലസ്ഥാനനഗരിപോലല്ലാ,
ആഴിയും തിരകളും കൈകളിലു്ത്താലോല-
മാട്ടുന്ന ലങ്കാനഗരം.

അവിടെ മനുഷ്യക്കുരങ്ങും മനുഷ്യനും
ആദിമസ്സോദര൪പോലെ
പലജാതിപറവമൃഗമിടചേ൪ന്നു കഴിയുന്നു
ജാതിമതഭേദമില്ലാതെ.

അവിടെക്കലകളും കവിതയും കളരിയും
കനലു്പോലെയെരിയുന്ന പകയും
അവിടത്തെയടവികളിലലറുന്നമൃഗഗണവു-
മവിടെ൯റ്റെയണ്ണ൯റ്റെ പുരവും.

ശാന്തിയും സഹവ൪ത്തിതത്ത്വവും തേടിയാ-
ണീനാട്ടിലു് നീവന്നതെതെങ്കിലു്
ആര്യകുമാര൯നീ ദ്രാവിഡകുമാരിയെ-
യപ്പൊഴേ വേട്ടുകൊണു്ടേനെ.

പ്രേമമാമഭ്യ൪ത്ഥനയു്ക്കുപകരമെന്നെനീ
ചോരയിലഭിഷിക്തയാക്കി,
യുദ്ധം മഹായദ്ധമൊന്നി൯റ്റെയതിഘോര-
ഘോഷങ്ങളിവളു് കേട്ടിടുന്നു.


Video Link: https://www.youtube.com/watch?v=jTmJD2zyXhQ

പ്രഭാതമുണരും മുമ്പേ സമാഹാരത്തിലു്നിന്നും
 
From the book:

 
Prabhaathamunarum Mumpe

If you wish, you can purchase this book here:
https://www.amazon.com/dp/B07DCFR6YX
 

Kindle eBook
Published on May 28, 2018
$2.49 USD
ASIN: B07DCFR6YX
Length: 71 pages
Kindle Price (US$): $2.37
Kindle Price (INR): Rs. 169.00


Images for this poem:











No comments:

Post a Comment