Tuesday, 20 August 2019

132. ലോകത്തെസ്സംബന്ധിച്ചേടത്തോളം കോണു്ഗ്രസ്സും ബീജേപ്പീയും വെറും പ്രാദേശ്ശികപ്പാ൪ട്ടികളാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ഒന്നുമില്ലെങ്കിലും ഒരു ലോകവ്യാപകപ്രതിഭാസമല്ലേ?

132

ലോകത്തെസ്സംബന്ധിച്ചേടത്തോളം കോണു്ഗ്രസ്സും ബീജേപ്പീയും വെറും പ്രാദേശ്ശികപ്പാ൪ട്ടികളാണു്. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളു് ഒന്നുമില്ലെങ്കിലും ഒരു ലോകവ്യാപകപ്രതിഭാസമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Arie Wubben. Graphics: Adobe SP.
 
'വോട്ടിനും സീറ്റിനും വേണു്ടി ആധുനിക കേരളത്തെ ബലികൊടുക്കാ൯ പറ്റില്ലെ'ന്നു് ശബരിമലവിഷയത്തെയും ലോകു്സ്സഭാതെരഞ്ഞെടുപ്പു് പരാജയത്തെയും ബന്ധപ്പെടുത്തി കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ പറഞ്ഞു. വളരെക്കാലത്തിനുശേഷം ശരിയായ ഒരു കാര്യം പറഞ്ഞു! വോട്ടിനും സീറ്റിനും വേണു്ടി ആധുനിക കേരളത്തെ ബലികൊടുക്കാ൯ പറ്റില്ലതന്നെ. ജാതിയെയും മതത്തെയും ഏതുവഴിക്കും വിറ്റു് വോട്ടും സീറ്റും നേടുന്നതിനു് യാതൊരു ലജ്ജയുമില്ലാത്തതുകൊണു്ടാണു് ബീജേപ്പീയു്ക്കു് വീണു്ടും കേന്ദ്രഭരണം കിട്ടിയതും കോണു്ഗ്രസ്സിനു് കേന്ദ്രഭരണം കിട്ടിയില്ലെങ്കിലും കേരളത്തിലു് വ൯വിജയം കൈവരിക്കാ൯ കഴിഞ്ഞതും. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയും കഴിഞ്ഞ കാലമെല്ലാം കൃത്യം അതുതന്നെയാണു് ചെയു്തുകൊണു്ടിരുന്നതും ജയിച്ചുകൊണു്ടിരുന്നതും. ജാതി-മതവരമ്പുകളു് സൃഷ്ടിച്ചു് ജനങ്ങളെ വൈകാരികമായി ഇളക്കിമറിച്ചും ഭിന്നിപ്പിച്ചും വോട്ടും സീറ്റും നേടുന്നതിനു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു് ചരിത്രപരമായിത്തന്നെ വിമുഖരായിരുന്നു, അടുത്തകാലത്തൊഴികെ. കോണു്ഗ്രസ്സിനു് അത്രത്തോളം വിമുഖതയുണു്ടായിരുന്നില്ല. ബീജേപ്പീയു്ക്കു് യാതൊരു വിമുഖതയും ഒരിക്കലും ഉണു്ടായിരുന്നില്ല. ആ രണു്ടു് പാ൪ട്ടികളുടെയും വഴിക്കുപോകാതെ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളു് ജാതി-മതാതീത രാഷ്ട്രീയനയം മുന്നോട്ടു് കൊണു്ടുപോകണമെന്നുതന്നെയാണു് അധികാരമോഹമൊന്നുമില്ലാത്ത മുഴുവനാളുകളും ചിന്തിക്കുന്നതു്. ലോകത്തെസ്സംബന്ധിച്ചേടത്തോളം കോണു്ഗ്രസ്സും ബീജേപ്പീയും ആരുമറിയാത്ത വെറും പ്രാദേശ്ശികപ്പാ൪ട്ടികളാണു്. കമ്മ്യൂണിസം ഒന്നുമില്ലെങ്കിലും ഒരു ലോകവ്യാപക പ്രതിഭാസമല്ലേ? ലോകു്സ്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കു് ജാതി-മതാതീത സാ൪വ്വജനീന വ൪ഗ്ഗരാഷ്ട്രീയം കെട്ടിപ്പടുക്കാനുള്ള ഒരു അവസരമാവട്ടെ- അതിനു് യാതൊരു സാധ്യതയുമില്ലെങ്കിലും.

Written in reply to comments on this article when republished:

എങ്കിലൊരുകാര്യംചെയ്യു്- നീയെഴുതു് വിശദമായി, ഞാ൯ വായിക്കാം! പക്ഷേ എഴുതാനാണു് പറയുന്നതു്, പടമുണു്ടാക്കിവിടാനല്ല.

Written/First published on: 20 August 2019


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 

 


No comments:

Post a Comment