Tuesday, 20 August 2019

142. കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യംപൊളിച്ചു് പാ൪ട്ടിയെ വഞു്ചിച്ചിട്ടു് സംസ്ഥാനക്കമ്മിറ്റി ഇപ്പഴിരുന്നു് മോങ്ങുന്നോ?

142

കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യംപൊളിച്ചു് പാ൪ട്ടിയെ വഞു്ചിച്ചിട്ടു് സംസ്ഥാനക്കമ്മിറ്റി ഇപ്പഴിരുന്നു് മോങ്ങുന്നോ?

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Engin Akyurt. Graphics: Adobe SP.

കേരളത്തിലു് 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് സീപ്പീയെം തോറ്റുതറപറ്റിയതിനു് ആറെസ്സെസ്സിനെയും ബീജേപ്പീയെയും എന്തിനാണു് കുറ്റംപറയുന്നതു്? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ തെരഞ്ഞെടുപ്പുപരാജയാവലോകനക്കമ്മിറ്റി അതാണല്ലോ ചെയു്തതു്! സീപ്പീയെമ്മിനു് കേരളത്തിലു് മാന്യമായ സീറ്റുനേടി ജയിക്കാ൯ അഖിലേന്ത്യാതലത്തിലു് കോണു്ഗ്രസ്സുമായി രാഷ്ട്രീയ ഐക്യം വേണമെന്നു് സീതാറാം യെച്ചൂരിയും പോളിറ്റു് ബ്യൂറോയും പറഞ്ഞതല്ലേ? തലയിലു്ക്കൈവെച്ചു് അവ൪ അതാവശ്യപ്പെട്ടു് നിലവിളിച്ചതല്ലേ? ദേശീയനയത്തിനു് അനുരൂപമായരീതിയിലു് അങ്ങനെയൊരു ഐക്യത്തിനുകീഴിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷജനാധിപത്യമുന്നണിക്കു് കേരളത്തിലു് മൊത്തമുള്ള ഇരുപതിലു് എട്ടുസീറ്റുനലു്കാമെന്നു് കോണു്ഗ്രസ്സു് സമ്മതിച്ചതുമല്ലേ? പാ൪ട്ടിയിലു്നിന്നും ഈയെമ്മെസ്സിനെയും എസ്സേ ഡാങ്കെയെയും ചെയു്തപോലെ ബീജേപ്പീയനുകൂല നിലപാടുകളു്ക്കു് എന്നേ പുറത്താക്കേണു്ടിയിരുന്ന പ്രോ-ബീജേപ്പീക്കാരനായ പ്രകാശു് കാരാട്ടി൯റ്റെ കൂടെച്ചേ൪ന്നു് കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം പൊളിച്ചിട്ടു് ജനങ്ങളു് ഈ പാ൪ട്ടിവഞു്ചന തിരിച്ചറിഞ്ഞെന്നായപ്പോളു് ആളുകളെക്കാണിക്കാ൯ ഇപ്പഴിരുന്നു് മോങ്ങുന്നോ?

ബംഗാളു് തെരഞ്ഞെടുപ്പുസമയത്തും മറ്റുചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുസമയത്തും ബീജേപ്പീയിലു്നിന്നും പൈസ്സവാങ്ങിക്കൊണു്ടു് അന്നു് പാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിയായിരുന്ന ഇയാളു് ബീജേപ്പീക്കുവേണു്ടി കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐകൃം പൊളിച്ചുകൊടുത്തെന്നു് സെ൯ട്രലു്ക്കമ്മിറ്റിയിലു്വരെ ആരോപണംവന്നതല്ലേ? അല്ലാതെപിന്നെ എന്തിനായിരുന്നു അയാളെ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കിയതു്- പ്രായമായതിനായിരുന്നോ? പ്രായമായതിനായിരുന്നെങ്കിലു് 2022ലു് കണ്ണൂരിലു്നടക്കുന്ന സമ്മേളനത്തിലു് അയാളെ പരിഗണിക്കുന്നതെന്തിനു്? അന്നു് ആരോപണം ഉന്നയിച്ചതും മാ൪കു്സ്സിസ്സു്റ്റു് നേതാക്കളായിരുന്നില്ലേ? അയാളെ പിരിച്ചുവിടുമ്പോളു് കൂടെച്ചേ൪ന്നു് ഈ പാ൪ട്ടിവഞു്ചന നടത്തിയതിനു് കേരളസംസ്ഥാനക്കമ്മിറ്റിയെ ഒന്നടങ്കമാണു് കൂടെ പിരിച്ചുവിടേണു്ടതു്. ബീജേപ്പീ കേന്ദ്രത്തിലു് അധികാരത്തിലു്വരാനുള്ള എല്ലാ രാഷ്ട്രീയനയവും സ്വീകരിച്ചിട്ടു് നേതാക്ക൯മാരെ ശിക്ഷണനടിയിലു്നിന്നും രക്ഷപ്പെടുത്തുന്നതിനുവേണു്ടി കമ്മ്യൂണിസ്സു്റ്റു് നിരീക്ഷണപാടവമുള്ള ആളുകളെപ്പോലും തെറ്റിദ്ധരിപ്പിക്കാ൯ ഫേസ്സു്ബുക്കുപോലുള്ള സാമൂഹ്യമാധ്യമഗ്രൂപ്പുകളിലും പേജുകളിലും ഇപ്പോളു് തുരുതുരാ പോസ്സു്റ്റുകളിടുന്നു- കൂലിക്കു്! എല്ലാം നടപടിയിലു്നിന്നും പ്രവ൪ത്തകരുടെ കോപത്തിലു്നിന്നും രക്ഷപ്പെടാനാണു്.

വാസു്തവത്തിലു് 2019ലെ ലോകു്സ്സഭാത്തെരഞ്ഞെടുപ്പോടെതന്നെ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനഘടകം ദേശീയലൈനിലു്നിന്നും കോണു്ഗ്രസ്സി൯റ്റെപിടിയിലു്നിന്നുംവിട്ടു് കേന്ദ്രത്തിലെ ഭാരതീയജനതാപ്പാ൪ട്ടിയുമായി അടുക്കാ൯ തീരുമാനമെടുത്തിരുന്നു, കാരണം പിന്നീടുപുറത്തുവന്ന വിവരങ്ങളു്വെച്ചുനോക്കുമ്പോളു് 2016ലു് കേരളത്തിലു് ഭരണമേറ്റ ആ പാ൪ട്ടിസംസ്ഥാനഘടകം ആസമയത്തെല്ലാം കനത്തതോതിലു് വിമാനത്താവളംവഴിയും തുറമുഖങ്ങളു്വഴിയുമെല്ലാം സ്വ൪ണ്ണക്കള്ളക്കടത്തും മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലു്പ്പോലും ഡോള൪ക്കടത്തും ലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതികളിലു് വ൯കോഴയും പണംവെട്ടിപ്പും അതോടൊപ്പം വിദേശപ്പണമിടപാടുചട്ടലംഘനങ്ങളും നടത്തികൊണു്ടിരിക്കുകയായിരുന്നു. അതു് അന്നു് 2019ലു് ജനങ്ങളു്ക്കറിഞ്ഞുകൂടായിരുന്നു എങ്കിലും ഇന്നറിയാം. കോണു്ഗ്രസ്സുമായുള്ള കൂട്ടുകെട്ടിലൂടെ അവരെങ്ങനെ ഭാവിയിലു് കേസ്സുകളു് വരുകയും മുഖ്യമന്ത്രിയും ഉറ്റ അനുചര൯മാരും കൂടെക്കറങ്ങുന്ന ഉദ്യോഗസ്ഥ൯മാരുംപോലും അറസ്സു്റ്റിലായി അകത്താവാതെ രക്ഷപ്പെടും? അപ്പോളു്പ്പിന്നെയവ൪ക്കു് രാജ്യംഭരിക്കുന്ന കേന്ദ്രബീജേപ്പീയെ പേണിയേകഴിയൂ. അന്നേ അവ൪, അതായതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനഘടകവും ഭരണസംഘവും, കോണു്ഗ്രസ്സിനെവിട്ടു് ബീജേപ്പീയുടെഭാഗത്തു് ചേ൪ന്നുകഴിഞ്ഞിരുന്നു. മാത്രമല്ല അതു് പാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെ മക൯റ്റേപേരിലുള്ള മയക്കുമരുന്നുകച്ചവടം മിന്നിനിലു്ക്കുന്ന സമയവുമായിരുന്നു. അവരെങ്ങനെ ബീജേപ്പീയെപ്പിണക്കി കോണു്ഗ്രസ്സി൯റ്റെകൂടെ നിലു്ക്കുമെന്നുപറയൂ! ഏതായാലും ഒരുകാര്യം സമ്മതിച്ചേപറ്റൂ- പിണറായി വിജയനെയും അയാളുടെ ഏകാംഗനേതൃത്വം അംഗീകരിച്ചിട്ടുനടക്കുന്ന ഈപ്പാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയേയും സംബന്ധിച്ചിടത്തോളം സ്വ൪ണ്ണക്കള്ളക്കടത്തിലു് സംരക്ഷിക്കുന്ന ബീജേപ്പീയേക്കാളു് അപകടകാരിയാണു് സ്വ൪ണ്ണക്കള്ളക്കടത്തുപിടിപ്പിക്കുന്ന കോണു്ഗ്രസ്സു്!

Written/First published on: 20 August 2019. Edited since.


Article Title Image By PublicDomainPictures. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment