Wednesday 21 August 2019

162. രണു്ടു് രാജ്യവും രണു്ടു് പട്ടാളവും രണു്ടു് പാ൪ലമെ൯റ്റുമുണു്ടാക്കിയവ൪ എങ്ങനെ സഹിക്കും ഇ൯ഡ്യാ-പാക്കു് ജനസൗഹൃദം?

162

രണു്ടു് രാജ്യവും രണു്ടു് പട്ടാളവും രണു്ടു് പാ൪ലമെ൯റ്റുമുണു്ടാക്കിയവ൪ എങ്ങനെ സഹിക്കും ഇ൯ഡ്യാ-പാക്കു് ജനസൗഹൃദം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Giang Vu. Graphics: Adobe SP.

എല്ലാ ജാതിമതങ്ങളിലു്പ്പെട്ടവരുടെയും രക്തമൊഴുക്കിയാണു് സ്വതന്ത്ര ജനാധിപത്യഭാരതം സൃഷ്ടിക്കപ്പെട്ടതു്. മനസ്സിനുള്ളിലു് ‘എ൯റ്റെ രാജ്യം, എ൯റ്റെ പ്രിയപ്പെട്ട രാജ്യം’ എന്നുള്ള വികാരമുണു്ടായിരുന്നില്ലെങ്കിലു് ഇത്രയും ചോര ഒഴുകുമായിരുന്നോ, ബ്രിട്ടീഷു്ഭരണത്തിലു് നിഷു്ഠൂരമായ കിരാതയാതനകളു് നേരിടാ൯ തയാറുള്ള ഇത്രയും രക്തസാക്ഷികളെയും ദേശാഭിമാനികളെയും സ്വതന്ത്രഭാരതത്തിനു് ലഭിക്കുമായിരുന്നോ? രാജ്യം സ്വതന്ത്രമായപ്പോളു് ഒന്നിനുപകരം രണു്ടു് രാജ്യങ്ങളെന്നാവശ്യപ്പെട്ടതു് ജനങ്ങളല്ലല്ലോ, രാഷ്ട്രീയനേതാക്ക൯മാരായിരുന്നില്ലേ? ഈ നേതാക്കളൊന്നും സ്വാതന്ത്ര്യസമരത്തിലു് രക്തസാക്ഷികളായില്ലെന്നും, രണു്ടു് രാജ്യങ്ങളു് വേണമെന്നാവശ്യപ്പെടാ൯ ജീവച്ചിരുന്നെന്നും ഹിന്ദുക്കളും മുസ്ലിമുകളും ദേശാഭിമാനികളുമായ സാധാരണജനങ്ങളാണു് രക്തസാക്ഷികളായതെന്നും പ്രത്യേകം പറയേണു്ടല്ലോ.

ഒന്നിനുപകരം രണു്ടു് രാജ്യങ്ങളും രണു്ടു് പ്രധാനമന്ത്രിയും രണു്ടു് പ്രസിഡ൯റ്റും രണു്ടു് പാ൪ലമെ൯റ്റും രണു്ടു് സൈന്യവും ഇരട്ടി മന്ത്രിക്കസ്സേരകളുമെന്നു് രാഷ്ട്രീയക്കാ൪ ആഗ്രഹിച്ചതിലും അതു് ബ്രിട്ടീഷുകാരിലു്നിന്നും നേടിയെടുത്തതിലും ഇ൯ഡൃയിലെയും പാക്കിസ്ഥാനിലെയും ഹിന്ദുക്കളു്ക്കും മുസ്ലീമുകളു്ക്കുമെന്തു് പങ്കു്? അതേസമയത്തുതന്നെ വെട്ടിമുറിക്കപ്പെട്ട ജ൪മ്മനിയിലു് ആപ്പഴയ രണു്ടുരാജ്യങ്ങളിലുമുള്ള ജനത ഇടയിലുള്ള വിഭജനമതിലിടിച്ചിട്ടിട്ടു് ഇപ്പോളു് ഒരുമയോടെ കഴിയുന്നതുപോലെ ഹിന്ദുവും മുസ്ലീമും ഒരുമയോടെതന്നെ കഴിഞ്ഞേനെയല്ലോ, ഒറ്റ രാജ്യമായിത്തന്നെ?


Article Title Image By Joakant. Graphics: Adobe SP. 

അപ്പോളു് അതുതന്നെയാണു് പ്രശു്നം- രണു്ടാംലോകമഹായുദ്ധം കഴിഞ്ഞു് രാഷ്ട്രീയക്കാര൯മാ൪ ഒരു മേശക്കുചുറ്റുമിരുന്നു് വീതംവെച്ചുമുറിച്ചിട്ട ജ൪മ്മനിയെയും വിയറ്റു്നാമിനെയും കൊറിയയെയും ഇ൯ഡൃയെയും അതാതുരാജ്യങ്ങളിലെ സഹോദരജനതകളു് ഒന്നിപ്പിക്കാ൯ ശ്രമിക്കുന്നു, അതി൯റ്റെ ഭാഗമായി അവ൪ വിഭാഗീയതാചിന്തകളു് ഉപേക്ഷിക്കുന്നു. അതി൯റ്റെ മുന്നൊരുക്കമായവ൪ ഇലകു്ട്രോണിക്കു് ആകാശപ്പാതയിലൂടെ സാമൂഹ്യസൗഹൃദവേദികളിലു് സാഹോദര്യംപങ്കിടുന്നു. ഇത്രയുംനാളു് തങ്ങളെ വേ൪പെടുത്തിനി൪ത്തിയ വ൪ഗ്ഗീയ-വിഭാഗീയചിന്താഗതികളെ പരണത്തുവെക്കുന്നു. വീണു്ടും ഒരേയൊരു രാജ്യവും ഒരേയൊരു പ്രധാനമന്ത്രിയും ഒരേയൊരു പ്രസിഡ൯റ്റും ഒരേയൊരു പാ൪ലമെ൯റ്റും ഒരേയൊരു സൈന്യവും നേ൪പകുതി മന്ത്രിക്കസ്സേരകളുമാകുന്നതു് രാഷ്ട്രീയക്കാര൯ സഹിക്കുമോ? അതിനവ൯ ചെയ്യുന്നതു് ഇ൯ഡൃയിലെ ഹിന്ദുക്കളെ ഇവിടെയുള്ളവ൯ മുസ്ലീമുകളു്ക്കെതിരെ ഒന്നുകൂടി തിരിക്കുന്നു, പാക്കിസ്ഥാനിലെ മുസ്ലീമുകളെ അവിടെയുള്ളവ൯ ഹിന്ദുക്കളു്ക്കെതിരെ ഒന്നുകൂടി തിരിക്കുന്നു, അവരെ നിത്യശത്രുക്കളെപ്പോലെ കഴിയാ൯ രണു്ടുപേരുംചേ൪ന്നു് കളമൊരുക്കുന്നു.

പരസു്പരം കൊടിയശത്രുക്കളെപ്പോലെകഴിയുന്ന രണു്ടു് രാജ്യങ്ങളൊന്നാകുമ്പോളു് അവരുടെ ഡിഫ൯സ്സു് ബഡു്ജറ്റുകളു് തീരെച്ചെറുതാവുകയും യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും അന്ത൪വ്വാഹിനികളുമടക്കമുള്ള പ്രതിരോധസജ്ജീകണങ്ങളു്ക്കുള്ള ഓ൪ഡറുകളുടെ വലുപ്പം അപഹാസ്യമാംവിധം ഇടിഞ്ഞുതാഴു്ന്നു് അവ പേരിനുമാത്രമായിത്തീരുകുയുമില്ലേ? ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനുമുമ്പു് കൃത്യസമയത്തുതന്നെ ഇ൯ഡൃ൯ നാഷണലു് കോണു്ഗ്രസ്സി൯റ്റെ ജനാധിപത്യ മതേതര പരിമിതികളൊന്നുമില്ലാത്ത ഒരു ഹിന്ദു രാഷ്ട്രീയവിഭാഗത്തെ ഇ൯ഡൃയിലു് ഭരണത്തിലെത്തിക്കാ൯ കഴിഞ്ഞു. അതുകൊണു്ടു് ലോക ആയുധക്കച്ചവടക്കാ൪ രക്ഷപ്പെട്ടു. അമേരിക്കയിലു്നിന്നു് ആയുധങ്ങളു് വാങ്ങിച്ചാലും ഫ്രാ൯സ്സിലു്നിന്നു് ആയുധങ്ങളു് വാങ്ങിച്ചാലും ആയുധക്കച്ചവടക്കാരുടെ കൈയ്യിലു്നിന്നു് വാങ്ങിക്കുന്നതുതന്നെയല്ലേ, അല്ലാതെ ആ ഗവണു്മെ൯റ്റുകളു് നേരിട്ടു് ആയുധക്കച്ചവടം നടത്തുന്നൊന്നുമില്ലല്ലോ- സൈന്യത്തി൯റ്റെ സ൪പ്പു്ളസ്സു് ആയുധങ്ങളു് ഉണു്ടെങ്കിലു് അവ വല്ലപ്പോഴും വിറ്റഴിക്കുന്നതല്ലാതെ?

ഇതി൯റ്റെയെല്ലാം പുറകിലു് ആരാണെന്നറിയുവാ൯ അടുത്തകാലത്തു് ഡിഫ൯സ്സുമേഖലയിലു് വമ്പ൯ തീരുമാനങ്ങളു്ക്കു് കാരണമായും അവയുടെയെല്ലാം ഗുണകാംക്ഷികളായുമുള്ള വ്യവസായികളു് ആരൊക്കെയെന്നു് നോക്കിയാലു്മതി. കൃത്യം അതുതന്നെയാണു് ലോകത്തെ പ്രശസു്തമായ ഡിഫ൯സ്സു് അനലിസ്സു്റ്റു് ഗ്രൂപ്പുകളും ഡിഫ൯സ്സു് അനലിസ്സു്റ്റു് മാഗസിനുകളും ചെയ്യുന്നതും. അവരാണു് ഇ൯ഡൃയും പാക്കിസ്ഥാനും ബംഗ്ലാദേശ്ശുംപോലുള്ള രാജൃങ്ങളു് അവരുടെയും അവരുടെ മക്കളുടെയും ചെറുമക്കളുടെയും കാലംകഴിയുന്നതുവരെയെങ്കിലും ശത്രുക്കളായിക്കഴിയാനുള്ള രാഷ്ട്രീയതീരുമാനങ്ങളെടുക്കുന്നതും, ആ രാജൃങ്ങളിലെ ജനങ്ങളു് പരസു്പരം അഭിനന്ദിക്കുകയോ ആശയവിനിമയംനടത്തുകയോ ചെയ്യുമ്പോളു് അവരെ രാജൃദ്രോഹികളെന്നും വിദേശചാര൯മാരെന്നുംപറഞ്ഞു് കേസ്സുകളെടുപ്പിച്ചു് അറസ്സു്റ്റുകളു്ചെയ്യിച്ചു് മാതൃകാപരമായി ജീവിതംതക൪ക്കാനുള്ള നിയമങ്ങളുണു്ടാക്കിയിടാ൯ അവരുടെ പാവഭരണാധിപ൯മാ൪ക്കു് ആജ്ഞകളു്നലു്കുന്നതും, അതിലൂടെ ഒന്നിനുപകരം ആ രണു്ടുരാജൃങ്ങളിലെയും ഭരണാധിപ൯മാരെ പെട്രോളു്വിലകൂട്ടിയും ഉള്ളിയുടെയും ഉരുളക്കിഴങ്ങി൯റ്റെയും വില നൂറിരട്ടിയായി വ൪ദ്ധിപ്പിച്ചും വീണു്ടും ആയുധങ്ങളു്വാങ്ങാനുള്ള പണമുണു്ടാക്കാനുള്ള അധികാരക്കസേരകളിലു് നിലനി൪ത്തുന്നതും.

Written/First published on: 21 August 2019.


Article Title Image By Adam R. Graphics: Adobe SP. 

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



No comments:

Post a Comment