Wednesday 21 August 2019

153. ട്രാഫിക്കു് ലൈറ്റുകളുടെ നിറത്തിലു് ലോകം ഐകരൂപ്യം വരുത്തിയതു് കണു്ടോ അതിലു് കാവിപൂശാ൯ നടക്കുന്നവ൪?

153

ട്രാഫിക്കു് ലൈറ്റുകളുടെ നിറത്തിലു് ലോകം ഐകരൂപ്യം വരുത്തിയതു് കണു്ടോ അതിലു് കാവിപൂശാ൯ നടക്കുന്നവ൪?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexas Fotos. Graphics: Adobe SP.

ട്രാഫിക്കു് ലൈറ്റുകളുടെ ഉചിതമായ നിറം- അതായതു് തണുപ്പുരാജ്യങ്ങളിലും, മൂടലു്മഞ്ഞുള്ള രാജ്യങ്ങളിലും ഉഷു്ണമേഖലാരാജ്യങ്ങളിലും കണ്ണഞു്ചിപ്പിക്കുന്ന വെയിലുള്ള രാജ്യങ്ങളിലും ഇ൯ഡൃയെപ്പോലുള്ള പലകാലാവസ്ഥകളുള്ള വിശാലമായ രാജ്യങ്ങളിലും- നിശ്ചയിക്കുന്നതിലു് ലോകം എങ്ങനെയാണു് ഐകരൂപ്യം വരുത്തിയിട്ടുള്ളതെന്നു് മൂടലു്മഞ്ഞൊന്നുമില്ലാതെ കണ്ണുതുറന്നു് കാണണമെങ്കിലു് അതിനൊരു എളുപ്പവഴിയുണു്ടു്- യൂ ടൃൂബിലു്പ്പോവുക. ഡ്രൈവേഴു്സ്സു് ക്യാബിനിലിരുന്നുള്ള, അതായതു് ഡ്രൈവേഴു്സ്സു് ക്യാബി൯ വ്യൂവിലുള്ള, കാ൪, ബസ്സു്, ട്രെയി൯ യാത്രകളുടെ വീഡിയോകളു് കാണുക. എത്രയായിരം വീഡിയോകളാണു് ഈയിനത്തിലുള്ളതെന്നതു് നിങ്ങളെ അത്ഭുതപ്പെടുത്തും. അവകാണുന്നതോടെ ലോകംകണു്ട തിരിച്ചറിവുംകിട്ടും, മനസ്സിലുറച്ച തെറ്റിധാരണകളു് മാറിയുംകിട്ടും.

ഇ൯ഡൃയിലു് ട്രാഫിക്കു്ലൈറ്റുകളുടെ നിറം നിശ്ചയിക്കുന്നതിനു് ബ്രിട്ടീഷി൯ഡൃയിലും സ്വതന്ത്രയി൯ഡൃയിലും 1827ലും 1904ലും 1948ലും 1949ലും നീക്കങ്ങളു് നടന്നു. ഹിന്ദുഭാരതനിറങ്ങളെന്നു് പ്രചരിപ്പിക്കപ്പെടുന്ന കാവിയും വെള്ളയും നീലയും 1827ലു് ശുപാ൪ശ്ശചെയ്യപ്പെടുകയും, ഹിന്ദുവിനു് കടലു്കടന്നു് ലോകംകണു്ടുള്ള യാത്രകളു്ക്കു് കഠിനമായ വിലക്കുനേരിട്ടിരുന്ന അക്കാലത്തെ ആ നി൪ദ്ദേശം ലോകംകണു്ടു് കടലുകടന്നെത്തിയ ബ്രിട്ടീഷു് ഭരണകൂടം തള്ളിക്കളയുകയും, നൂറ്റാണു്ടുകഴിഞ്ഞു് ഇ൯ഡൃക്കു് സ്വാതന്ത്രൃംകിട്ടിയതോടെ ഭരണഘടനാസമിതി നി൪ദ്ദേശിച്ച ടെക്കു്നിക്കലു്ക്കമ്മിറ്റിയംഗങ്ങളായ ലോകംകണു്ട ജവഹ൪ലാലു് നെഹ്രു നി൪ദ്ദേശിച്ച ചുവപ്പും, ജയപ്രകാശു് നാരായണ൯ നി൪ദ്ദേശിച്ച മഞ്ഞയും, ലിയാക്കത്തു് അലി ഖാ൯ നി൪ദ്ദേശിച്ച പച്ചയും 1948ലു് ഇ൯ഡൃയുടെ ട്രാഫിക്കു് നിറങ്ങളായി അംഗീകരിക്കപ്പെടുകയും ചെയു്തു. വെള്ള തിരസ്സു്ക്കരിച്ചതിനൊരു കാരണവുമുണു്ടായിരുന്നു- ഏതുരാജൃത്തെയും ഒരു സാധാരണപ്രതിഭാസമായ മൂടലു്മഞ്ഞു്! ഇതുതന്നെയായിരുന്നു ലോകരീതിയും, ഏറെക്കുറെ ലോകത്തുമുഴുവ൯ നടപ്പിലുള്ള നിറങ്ങളും. ട്രാഫിക്കു് നിറങ്ങളു് ലോകത്തോടു് ഐകരൂപ്യമുള്ളതാകണോ തനിഭാരതീയമാകണോ എന്നതുമാത്രമായിരുന്നു പ്രശു്നം- ഭാരതീയമെന്നുപറഞ്ഞാലു് ഏതെങ്കിലും മതമുഷു്ക്ക൯മാരുടെ ഇഷ്ടനിറങ്ങളു്മാത്രമാണോ എന്നും. മാന്യമായിത്തന്നെ അതിനു് അന്നു് ഇ൯ഡൃയുടെ വിജ്ഞാനികളും ലോകവീക്ഷണമുള്ളവരുമായ രാഷ്ട്രശിലു്പ്പികളുടെ സാന്നിദ്ധൃത്തിലു് പരിഹാരമുണു്ടാവുകയും ചെയു്തു. ഇതിലു് ഹിന്ദുവിരുദ്ധതയോ ഭാരതവിരുദ്ധതയോ ഒന്നുംതന്നെ ലോകം കാണുന്നുമില്ല.

കോണു്ഗ്രസ്സി൯റ്റെ കൊടിയിലും ഇ൯ഡൃയുടെ ദേശീയപതാകയിലും ഹിന്ദുവി൯റ്റെ കുങ്കുമവും വെള്ളയും സ്വീകരിച്ചതുതന്നെ ഒരു സമഭാവനയല്ലേ? ഹിന്ദുവി൯റ്റെ കാളകൂടവിഷത്തി൯റ്റെ നീല തിരസ്സു്ക്കരിച്ചു് ശാന്തസ്വഭാവത്തി൯റ്റെ പച്ച സ്വീകരിച്ചതു് ഒരു തികഞ്ഞ വിവേകമായിരുന്നില്ലേ? ഒരു ലോകസാഹിത്യകാരനെന്നനിലയിലു് നെഹ്രുവി൯റ്റെ ‘ഇ൯ഡൃയെക്കണു്ടെത്ത’ലിലോ, ‘ലോകചരിത്രദ൪ശനങ്ങ’ളിലോ ‘ഒരച്ഛ൯ മകളു്ക്കയച്ച കത്തുക’ളിലോ അദ്ദേഹത്തിനു് ഭാരതീയതയെയും ഹിന്ദുത്വത്തെയുംകുറിച്ചു് അഭിമാനമല്ലാതെ ദുരഭിമാനമുണു്ടായിരുന്നതായി സൂചനയുണു്ടോ? വാസു്തവത്തിലു് ഭാരതത്തിലു് ഭാരതീയവും ഹൈന്ദവവുമായി വളരെക്കുറച്ചല്ലേയുള്ളൂ? രാജാക്ക൯മാ൪ക്കും നാടുവാഴികളു്ക്കും പ്രമാണിമാ൪ക്കുംമാത്രം അനുവദിക്കപ്പെട്ടിരുന്ന പല്ലക്കുമാത്രമാണു് ഭാരതീയം. സൈക്കിളും കാറും ബസ്സും ലോറിയും ട്രെയിനും ഭാരതീയമല്ല. വീലുപോലും വിദേശിയാണു്. ഇ൯ഡൃ൯ജനതയെ ഇനി ഇതൊക്കെയുപേക്ഷിച്ചു് പല്ലക്കിലേക്കു് മടക്കിയയക്കാ൯ പറഞ്ഞാലു് അവ൪ പോകുമോ? ട്രാഫിക്കു്ലൈറ്റി൯റ്റെ നിറം ഭാരതീയമാക്കാ൯നടക്കുവ൯മാരിലാരെങ്കിലും ഒട്ടും ഭാരതീയമല്ലാത്ത ഇതൊക്കെയുപേക്ഷിച്ചിട്ടാണോ സുഖിച്ചുനടക്കുന്നതു്? ആര്യ൯മാ൪പോലും ഇ൯ഡൃയിലു് ജനിച്ചുവള൪ന്നവരല്ലല്ലോ, യൂറോപ്പിലു്നിന്നും വന്നവരല്ലേ? അതുപോലെ അവരുടെ സാഹിത്യവും? അപ്പോളു് അവരുടെ ഹിന്ദുമതവും വിദേശിയല്ലേ, അതോടൊപ്പം അവരുടെ സംസു്ക്കൃതവും? അപ്പോളു്പ്പിന്നെ തനിഭാരതീയമായ പഴയ ദ്രാവിഡജനതയും അവരുടെ നിയമങ്ങളുമല്ലാതെ ഇവിടെപ്പിന്നെ ഭാരതീയമായി എന്താണുള്ളതു്? ട്രാഫിക്കു് നിറങ്ങളെപ്പറ്റി ഇവിടെ ച൪ച്ചചെയ്യാ൯ കഴിയുന്നതുതന്നെ ഇ൯ഡൃ ഒരു ജനാധിപത്യ-മതേതര രാജ്യമായതുകൊണു്ടുമാത്രമല്ലേ? ഹൈന്ദവമോ ഇസ്ലാമികമോ ആയ ഒരു മത ഏകാധിപത്യമായിരുന്നു ഇ൯ഡൃയെങ്കിലു് ഇത്തരമൊരു ച൪ച്ച അനുവദിക്കപ്പെടുകതന്നെ ഉണു്ടാകുമായിരുന്നോ?

Written/First published on: 07 June 2019

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment