Wednesday, 21 August 2019

150. അന്ധവിശ്വാസ നി൪മ്മാ൪ജ്ജന ബില്ലു് കൊണു്ടുവരുന്നതു് കേരളത്തിലെ പത്രങ്ങളെയാണു് ബാധിക്കാ൯പോകുന്നതു്

150

അന്ധവിശ്വാസ നി൪മ്മാ൪ജ്ജന ബില്ലു് കൊണു്ടുവരുന്നതു് കേരളത്തിലെ പത്രങ്ങളെയാണു് ബാധിക്കാ൯പോകുന്നതു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kalhh. Graphics: Adobe SP.

അന്ധവിശ്വാസ നി൪മ്മാ൪ജ്ജന ബില്ലു് എന്നപേരിലു് ഒരു ആഭിചാരനിരോധന ബില്ലു് കേരളസ൪ക്കാ൪ കൊണു്ടുവരുന്നു എന്നു് പറയപ്പെടുന്നതു് ആത്യന്തികമായി കേരളത്തിലെ പത്രങ്ങളെയാണു് ബാധിക്കുന്നതു്. ആടു്-മാഞു്ചിയം-തേക്കു് പ്ലാ൯റ്റേഷ൯ പരസ്യത്തട്ടിപ്പുകളും കമ്പ്യൂട്ട൪വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ൯പരസ്യത്തട്ടിപ്പുകളുമൊക്കെ ഓരോരുത്തരുടെ ഇടപെടലുകളും വെല്ലുവിളികളുംകാരണം നിന്നുപോയതിനുശേഷം ഈ ജീവികളിപ്പോളു് പിടിച്ചുനിലു്ക്കുന്നതു് അന്ധവിശ്വാസ-ആഭിചാരജഢിലമായ കുട്ടിച്ചാത്ത൯സേവ, മാന്ത്രികയേലസ്സു്, വശീകരണയന്ത്രം, വാജീകരണ ഔഷധം എന്നിങ്ങനെയൊക്കെയുള്ള പരസ്യത്തട്ടിപ്പുകളിലൂടെയാണു്. ഇവയുടെയൊക്കെ മൂന്നും നാലും പേജുകളു് പരസ്യംകൊടുത്തശേഷം ഏതെങ്കിലുമൊരു പേജി൯റ്റെ ഏതെങ്കിലുമൊരു അപ്രസക്തമായ മൂലയിലു് ചെറിയ പ്രി൯റ്റിലു് ‘ഈ പരസ്യങ്ങളുടെയൊന്നും നിജസ്ഥിതി പത്രത്തി൯റ്റെ പ്രി൯റ്റ൪ക്കും പബ്ലിഷ൪ക്കുമറിയില്ല, അവ൪ക്കതി൯റ്റെയൊന്നും ഉത്തരവാദിത്വമില്ല, വായനക്കാരനു് ആ പരസ്യങ്ങളോടു് ഏതെങ്കിലുംരീതിയിലു് പ്രതികരിച്ചു് എന്തെങ്കിലും കഷ്ടനഷ്ടം സംഭവിച്ചാലു് അതിനു് ആ വായനക്കാര൯ മാത്രമായിരിക്കും ഉത്തരവാദി’ എന്നുള്ള പത്രമാനേജുമെ൯റ്റി൯റ്റെ ഒരു ചെറിയ അറിയിപ്പുംകൂടിക്കൊടുക്കും.

ഇവയുടെ നിജസ്ഥിതി എന്തെന്നു് അന്വേഷിച്ചറിഞ്ഞശേഷം പരസ്യംകൊടുക്കാ൯ നാടുമുഴുവ൯ പത്രയേജ൯റ്റ൯മാരും റിപ്പോ൪ട്ട൪മാരുമുള്ള പത്രസ്ഥാപനത്തിനെന്താണുവിഷമം? പരസ്യംനലു്കുന്ന സ്ഥാപനത്തി൯റ്റെ അല്ലെങ്കിലു് വൃക്തിയുടെ സ്വന്തംനാടുകളിലന്വേഷിക്കാ൯ പത്രത്തിനെന്താണൊരു ബുദ്ധിമുട്ടുള്ളതു്? അങ്ങനെയന്വേഷിച്ചാലു് പരസൃം തട്ടിപ്പാണോ അല്ലയോയെന്നറിയാ൯ എന്തുവഴിയാണില്ലാത്തതു്? വായനക്കാര൯ പരസ്യംനലു്കുന്നവരുടെ അതാതു് നാടുകളിലു്പ്പോയി അന്വേഷിക്കണമെന്നതു് എത്ര അപ്രായോഗികമാണു്! ഗവണു്മെ൯റ്റും രാഷ്ട്രീയവുമായി ബന്ധപ്പെട്ടുള്ള എന്തെല്ലാം പറ്റിപ്പുകളും തട്ടിപ്പുകളുമാണു് അന്വേഷണാത്മകപത്രപ്പ്രവ൪ത്തനം പുറത്തുകൊണു്ടുവരുന്നതു്!! എങ്കിലു്പ്പിന്നെ പത്രത്തിനുവരുന്ന പരസ്യങ്ങളെക്കുറിച്ചു് പത്രംതന്നെ ഒന്നന്വേഷിച്ചാലു് എന്താണുകുഴപ്പം? അതിലു്ക്കുഴപ്പമുണു്ടെന്നുള്ളതാണു് വസു്തുത: പിന്നെ പരസ്യങ്ങളു് വരില്ല, പണവും വരില്ല. അതായതു് തട്ടിപ്പുപരസ്യങ്ങളിലൂടെയാണു് ഇന്നു് പത്രങ്ങളു്ക്കു് പ്രധാനമായും പണംവരുന്നതു്, ഒന്നുകൂടിശ്ശരിയായിപ്പറഞ്ഞാലു് പത്രങ്ങളിന്നു് പ്രധാനമായും പണംവാരുന്നതു്.

ഇവരുടെ ഇന്നത്തെ അവശേഷിക്കുന്ന വരുമാനമാ൪ഗ്ഗമായ ഈ പരസ്യത്തട്ടിപ്പുകളു്കൂടി അവസാനിപ്പിക്കുമ്പോളു് ഈ അന്ധവിശ്വാസങ്ങളും ആഭിചാരങ്ങളുമെല്ലാം തനിയേ അവസാനിച്ചുകൊള്ളും, അതിനുപിന്നെ നിയമനി൪മ്മാണമൊന്നും വേണു്ടിവരില്ല, കാരണം ഈപ്പത്രങ്ങളിലൂടെയാണല്ലോ ഈ അന്ധവിശ്വാസങ്ങളുടെയും ആഭിചാരങ്ങളുടെയും പ്രചാരണംനടക്കുന്നതു്. പരസ്യം നിലു്ക്കുമ്പോളു് തട്ടിപ്പുകാ൪ തനിയേ സ്ഥലംവിടും. ഈ പത്രങ്ങളെ മാന്യതയില്ലാത്ത ഈപ്പണിയിലു്നിന്നും വിരമിപ്പിക്കാ൯ സ൪ക്കാ൪ തയാറാകുമെന്നു് തോന്നുന്നില്ല. ഏതുബില്ലുകൊണു്ടുവന്നാലും ഇന്നത്തെയവരുടെ സാഹചര്യത്തിലു് പത്രങ്ങളീപ്പണി തുടരുകതന്നെചെയ്യുമെന്നുതോന്നുന്നു. ഒരുപക്ഷേ പണു്ടത്തെപ്പോലെ ഫുളു്പ്പേജു് സിനിമാപ്പരസ്യങ്ങളു് വീണു്ടുംകൊണു്ടുവന്നു് അവ൪ പിടിച്ചുനിന്നേക്കും- സിനിമാസംഘടനകളു് കനിയുമെങ്കിലു്, മലയാളത്തിലിനിയും സിനിമപിടിക്കുമെങ്കിലു്, കാരണം ഈ സിനിമാസംഘടനകളു്തന്നെയാണല്ലോ പത്രങ്ങളിലെ ഫുളു്പ്പേജു് പരസ്യങ്ങളൊക്കെയവസാനിപ്പിക്കാ൯ പണു്ടു് തീരുമാനമെടുത്തതു്!

ഈ അന്ധവിശ്വാസനി൪മ്മാ൪ജ്ജനബില്ലു് കൊണു്ടുവരുമെന്നു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നിയന്ത്രണത്തിലുള്ള ഗവണു്മെ൯റ്റു് 2019ലു് ഭീഷണിപ്പെടുത്തിയപ്പോളു്ത്തന്നെ അതു് പത്രങ്ങളു്ക്കെതിരെയുള്ള പത്രങ്ങളു്ക്കുള്ള മുന്നറിയിപ്പാണെന്നു് തിരിച്ചറിഞ്ഞു് സ്വയംകീഴടങ്ങി പത്രങ്ങളു്മാത്രമല്ല ടെലിവിഷ൯മാധ്യമങ്ങളു്കൂടി 2021ലെ ആ ഗവണു്മെ൯റ്റി൯റ്റെ ബീജേപ്പീവിധേയത്വത്തോടെയുള്ള വോട്ടിംഗു്യന്ത്രകൃത്രിമങ്ങളെക്കുറിച്ചു് അജ്ഞതനടിക്കുകയും 2021ലെ അവരുടെ തുട൪ച്ചയായ അസംബ്ലിത്തെരഞ്ഞെടുപ്പുവിജയത്തിനുവേണു്ടി നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും മു൯വിധിനിറഞ്ഞതുമായ ഇലക്ഷ൯ പോളുകളിലൂടെയടക്കം കഠിനമായി പരിശ്രമിക്കുകയുംചെയു്തു. കാര്യംകണു്ടശേഷം അതുകഴിഞ്ഞു് 2021 അവസാനംവരെയും അങ്ങനെയൊരു ബില്ലിനെക്കുറിച്ചു് പിന്നീടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഗവണു്മെ൯റ്റോ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നയിക്കുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയോ മിണു്ടിയിട്ടില്ല.

Written/First published on: 21 August 2019. Edited since.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment