Tuesday 20 August 2019

144. ഹിന്ദു അനുസരിക്കേണു്ടതു് ശ്രീകൃഷു്ണനെയോ, അദ്ദേഹത്തി൯റ്റെമുന്നിലു് ത്രാസ്സിലിരുന്നുതൂങ്ങുന്നവനെയോ?

144

ഹിന്ദു അനുസരിക്കേണു്ടതു് ശ്രീകൃഷു്ണനെയോ, അദ്ദേഹത്തി൯റ്റെമുന്നിലു് ത്രാസ്സിലിരുന്നുതൂങ്ങുന്നവനെയോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hari Mangayil. Graphics: Adobe SP.

ഹിന്ദു അവ൯റ്റെ അടിസ്ഥാനപ്രമാണങ്ങളിലേക്കും ഭാരതം അതി൯റ്റെ പൗരാണികനിയമങ്ങളിലേക്കും മടങ്ങിപ്പോകണമെന്നു് ലോകംമുഴുവ൯ പ്രസംഗിച്ചുനടക്കുന്ന ഹിന്ദുപ്പ്രധാനമന്ത്രിയും സംസ്ഥാനമുഖ്യമന്ത്രിമാരും മന്ത്രിമാരും കാവിചുറ്റി ആനന്ദപ്പ്രസംഗമാറാടിനടക്കുന്ന സംന്യാസിമാരും സംന്യാസിനിമാരുമറിയുന്നില്ല, ജനാധിപത്യം ലഘുശിക്ഷമാത്രംനലു്കി വെറുതേ വിട്ടയക്കുമായിരുന്ന കള്ളംപറച്ചിലു്, കൃത്രിമംകാട്ടലു്, വ്യഭിചാരം തുടങ്ങിയ കുറ്റങ്ങളു്ക്കു് ആ പൗരാണികനിയമങ്ങളും ആ അടിസ്ഥാനപ്പ്രമാണങ്ങളും എന്തുശിക്ഷയാണു് നലു്കുന്നതെന്നു്. അതറിഞ്ഞിരുന്നെങ്കിലു് അവരുടെ എല്ലാ ആനന്ദവും അക്ഷണം ആവിയായിപ്പോയേനേ!

Article Title Image By Devanath. Graphics: Adobe SP.

കള്ളംപറയുന്നവനെ കഠിനമായി ശിക്ഷിക്കാനും കൃത്രിമംകാണിക്കുന്നവനെ കൊന്നുകളയാനുമാണു് കൃഷു്ണവേഷംപൂണു്ട വിഷു്ണുഭഗവാ൯ ഗീതയിലൂടെ രഹസ്യമായി ചൊല്ലിക്കൊടുത്തു് ഉപദേശിച്ചതെന്നു് കുരുക്ഷേത്രയുദ്ധഭൂമിയിലെ അ൪ജ്ജുന൯റ്റെ ഓരോപ്രവൃത്തിയും തെളിയിക്കുന്നു. ഇവ൪ ആഹ്വാനംചെയു്തപ്പോഴേക്കും ഹിന്ദു ആ അടിസ്ഥാനപ്പ്രമാണങ്ങളിലേക്കും ആ പൗരാണികനിയമങ്ങളിലേക്കും പോയിക്കഴിഞ്ഞു! ഇപ്പോളവ൪ ആ ആഹ്വാനകരെ ആ അടിസ്ഥാനപ്പ്രമാണങ്ങളുടെയും ആ പൗരാണികനിയമങ്ങളുടെയും അടിസ്ഥാനത്തിലു്ത്തന്നെ പരിശോധിക്കുകയാണു്, അവരുടെ ഓരോ പ്രവൃത്തിയെയും ഹിന്ദുവി൯റ്റെ അടിസ്ഥാനപ്പ്രമാണങ്ങളും പൗരാണികനിയമങ്ങളും പരിശോധിച്ചു് എങ്ങനെയാണു് ശിക്ഷവിധിക്കേണു്ടതെന്നു്! ഹിന്ദുവിനു് ലോകത്തോടുചെയ്യാവുന്ന നല്ലൊരു കാര്യമല്ലേയതു്? ഹിന്ദുവിനോടു് 'നിങ്ങളു് അത്രയു്ക്കങ്ങു് പുറകോട്ടുപോണു്ട, ഒരലു്പംകൂടി മുന്നിലേയു്ക്കു് മടങ്ങിവരൂ' എന്നൊക്കെപ്പറയാ൯ ഇവ൪ക്കെന്തധികാരമാണുള്ളതു്? അത്രയു്ക്കങ്ങധികാരമുണു്ടായിരുന്നെങ്കിലു് ഹിന്ദുവിനോടു് വോട്ടുചോദിക്കേണു്ടിവന്നതെന്തുകൊണു്ടു്? അവരുടെ വോട്ടു് സ്വന്തമായങ്ങു് ചെയു്തുകൂടായിരുന്നോ? അപ്പോളു് അത്രക്കുള്ള അധികാരമേയുള്ളൂ? കള്ളത്തരത്തെയും കൃത്രിമത്തെയും വ്യഭിചാരത്തെയുമൊക്കെ വിലയിരുത്തി പരിശോധിച്ചുനോക്കി ശിക്ഷവിധിക്കാ൯ ഹിന്ദു കൃഷു്ണഭഗവാനെയാണോ അനുസരിക്കേണു്ടതു്, അതോ അദ്ദേഹത്തി൯റ്റെ കൃപാകടാക്ഷംതേടി അദ്ദേഹത്തി൯റ്റെമുന്നിലു് ത്രാസ്സിലിരുന്നുതൂങ്ങുന്ന നശ്വരമനുഷ്യനെയാണോ? 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുവന്നപ്പോളു് അങ്ങനെ ത്രാസ്സിലിരുന്നു് തൂങ്ങാ൯പോയ രാജ്യത്തെ അത്യുന്നതനാരാണെന്നിവിടെ പറയുന്നില്ല.

Written/First published on: 20 August 2019


Article Title Image By Confused Me. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



No comments:

Post a Comment