Wednesday 21 August 2019

154. നൂറ്റിനാലു്പ്പതു് മണ്ഡലങ്ങളിലും പ്രവ൪ത്തകരും ജനങ്ങളും ഒറ്റക്കെട്ടായിച്ചേ൪ന്നു് നിലംപരിശാക്കിക്കിടത്തുമ്പോഴും ആരും രാജിവെക്കരുതേ!

154

നൂറ്റിനാലു്പ്പതു് മണ്ഡലങ്ങളിലും പ്രവ൪ത്തകരും ജനങ്ങളും ഒറ്റക്കെട്ടായിച്ചേ൪ന്നു് നിലംപരിശാക്കിക്കിടത്തുമ്പോഴും ആരും രാജിവെക്കരുതേ!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By I Mike Stettler. Graphics: Adobe SP.

മക്കളു് അക്രമത്തിലൂടെയും അനാശാസ്യത്തിലൂടെയും പാ൪ട്ടിയെ അപമാനിക്കുമ്പോഴും അതിലൂടെ കേരളത്തിലെ മുഴുവ൯ മണ്ഡലങ്ങളിലും പാ൪ട്ടി തോറ്റുതൊപ്പിയിടുമ്പോഴും അതിനുകാരണക്കാരനായ പാ൪ട്ടിസെക്രട്ടറി രാജിവെക്കണമോ എന്നു് ചോദിച്ചാലു്, ‘ഒരിക്കലുമില്ല, അതു് കുറ്റം സമ്മതിക്കലു് പോലെയാവില്ലേ?’ എന്നാണു് പാ൪ട്ടിയുടെ മറുപടി! അധികാരമുള്ള ഒരു ഒണക്കക്കസ്സേരകണു്ടപ്പോളു് മറ്റൊരു നേതാവി൯റ്റെ ഇടംഭാഗം (അതോ വലംഭാഗമോ?) ഗജപോക്രിത്തരംകാണിച്ചു് പതിനഞു്ചുകോടിരൂപാമുടക്കി ബിസിനസ്സിനിറങ്ങിയ ഒരു വ്യവസായസംരംഭക൯റ്റെ ആത്മഹത്യയിലേക്കു് നയിച്ചപ്പോഴും ‘അവരെന്തിനു് രാജിവെക്കണം, അതു് കുറ്റസമ്മതം പോലെയായിപ്പോവില്ലേ’യെന്നാണു് പാ൪ട്ടിയുടെ ചോദ്യം!! ലക്ഷക്കണക്കിനു് അന്തസ്സും അഭിമാനവുമുള്ള പാ൪ട്ടിപ്പ്രവ൪ത്തക൪ ജനങ്ങളോടൊപ്പംചേ൪ന്നു് ഒരു ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് നിലംപരിശാക്കിക്കിടത്തി ഇവനൊക്കെ മറുപടി നലു്കിയിട്ടും ഇവനൊന്നും രാജിവെക്കാതെ ആ ചോദ്യങ്ങളും ഉത്തരങ്ങളുംതന്നെ ആവ൪ത്തിച്ചുകൊണു്ടിരിക്കുകയാണു്. പാ൪ട്ടിമാധൃമമെന്ന ആ കടലാസ്സു് ഇപ്പോഴും അതുതന്നെ അച്ചടിച്ചുകൊണു്ടിരിക്കുകയാണു്. ഇനി നൂറ്റിനാലു്പ്പതു് മണ്ഡലങ്ങളിലും പ്രവ൪ത്തകരും ജനങ്ങളും ഒറ്റക്കെട്ടായിച്ചേ൪ന്നു് നിലംപരിശാക്കിക്കിടത്തുമ്പോഴും അവരിതുതന്നെ ആവ൪ത്തിച്ചുകൊണു്ടിരിക്കുകയായിരിക്കുമോ? യഥാ൪ത്ഥത്തിലു് ഇരുപതു് ലോകു്സ്സഭാ മണ്ഡലങ്ങളിലും തോറ്റുപോകുന്നതു് നൂറ്റിനാലു്പ്പതു് നിയമസ്സഭാമണ്ഡലങ്ങളിലും തോറ്റുപോകുന്നതുതന്നെയല്ലേ?

ചൈനീസ്സു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടിയുടെ പ്രീമിയറും ചൈനയുടെ ഏകാധിപതിയുമായിരുന്ന ചെയ൪മാ൯ മാവോയുടെ ലൈംഗികജീവിത അരാജകത്വത്തെക്കുറിച്ചു് ആ മനുഷ്യ൯റ്റെ പേഴു്സ്സണലു് ഫിസിഷ്യ൯ പിലു്ക്കാലത്തു് പുസു്തകമെഴുതിയപ്പോളു് ഓരോദിവസവും ഇങ്ങനെ ഓരോ കിളുന്തുപെണു്കുട്ടികളെ ആസ്വദിക്കാ൯ കിട്ടണമെന്നു് നി൪ബ്ബന്ധംപിടിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകളും മാവോയിസ്സു്റ്റുകളുമായ ആചാര്യ൯മാ൪ ലോകത്തുണു്ടോയെന്നു് ലോകം അമ്പരപ്പെട്ടു. ചില൪ പറയുന്നു മാവോയു്ക്കു് ഒരേസമയം ഡസ്സ൯കണക്കിനു് പിള്ളേരു് വേണമായിരുന്നുവെന്നു്. ലോംഗു് മാ൪ച്ചിലും ക൪ഷകവിമോചനത്തിലുമല്ല, മറിച്ചു് മാവോയുടേതുപോലുള്ള ലൈംഗിക അരാജകത്വത്തിലെങ്കിലും മാവോയോടു് കിടപിടിക്കാ൯ശ്രമിക്കുന്ന മാ൪കു്സ്സിസ്സു്റ്റുകളു് സ൪വ്വസാധാരണമല്ലേ ഇന്നു് കേരളത്തിലും പുറത്തും- ഇവ൯റ്റെയൊക്കെ മുട്ടടിച്ചൊടിക്കാ൯ സാധാരണ പാ൪ട്ടിപ്പ്രവ൪ത്തക൪ക്കു് കഴിയാത്തിടത്തോളംകാലം?

ഭാര്യമാരും മക്കളുമെല്ലാം ഭ൪ത്താക്ക൯മാരുടെയും അച്ഛ൯മാരുടെയും അധികാരം യഥേഷ്ടം എടുത്തിട്ടുപയോഗിക്കാ൯ കൈയ്യിലുള്ളതി൯റ്റെപേരിലു് ഓരോരോയിടത്തും എന്തൊക്കെയാണു് ചെയു്തുവെച്ചിട്ടുള്ളതെന്നു് ജനങ്ങളറിയുന്നതിനുംമുമ്പേ സ്വയം അറിഞ്ഞുവെച്ചിട്ടുള്ളതുകൊണു്ടാണല്ലോ കേന്ദ്രംഭരിക്കുന്ന ബീജേപ്പീയെ പിണക്കാതിരിക്കാനായി ഇതിലൊക്കെയുളു്പ്പെട്ട പാ൪ട്ടിനേതാക്ക൯മാ൪ സംയുക്തമായിച്ചേ൪ന്നു് ബീജേപ്പീയു്ക്കെതിരെ രൂപംകൊണു്ടുവന്ന രാഹുലു് ഗാന്ധിയുടെയും സീതാറാം യെച്ചൂരിയുടെയും കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം നി൪ല്ലജ്ജം പൊളിച്ചു് കൈയ്യിലു്ക്കൊടുത്തതു്!

കുറിപ്പു്: 2021ലു് ഈ പ്രവ൪ത്തകനിസ്സഹകരണയാഥാ൪ത്ഥൃം മനസ്സിലാക്കി കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിഭരണനേതൃത്വം കേന്ദ്രത്തിലു് ബീജേപ്പീയുടെ കാലിലു്പ്പോയിവീണു് അവരുടെ സു്പെഷ്യാലിറ്റിയായ വോട്ടിംഗു്യന്ത്രകൃത്രിമത്തിലൂടെ ഭരണം വീണു്ടുംപിടിച്ചു, കൂടെ മാധൃമങ്ങളെയുംകൂടിപ്പിടിച്ചു- ഇതിനുരണു്ടിനും പ്രവ൪ത്തകരെന്തിനു്?

Written/First published on: 21 August 2019. Edited since.


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment