Tuesday, 20 August 2019

145. പിഞു്ചുകുഞ്ഞുങ്ങളുടെ ക്രൂരകൊലപാതകങ്ങളിലു് ദു:ഖിക്കുകമാത്രംചെയു്തിട്ടു് കാര്യമില്ല

145

പിഞു്ചുകുഞ്ഞുങ്ങളുടെ ക്രൂരകൊലപാതകങ്ങളിലു് ദു:ഖിക്കുകമാത്രംചെയു്തിട്ടു് കാര്യമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kelle Pics. Graphics: Adobe SP.

പിഞു്ചുകുഞ്ഞുങ്ങളുടെ ക്രൂരകൊലപാതകങ്ങളിലു് ദു:ഖിക്കുകമാത്രംചെയു്തു് തൃപു്തിപ്പെട്ടിട്ടുകാര്യമില്ല. ഇതൊക്കെച്ചെയ്യുന്ന കാപാലിക൯മാരെ രാഷ്ട്രീയവും മതപരവുമായ പരിഗണകളൊന്നുംതന്നെ നലു്കാതെ കൊടിയ വിഷജന്തുക്കളെപ്പോലെ സമൂഹത്തിലു്നിന്നും തീ൪ത്തും ഒറ്റപ്പെടുത്തുകയാണു് ചെയ്യേണു്ടതു്- നിലവിലുള്ള നിയമങ്ങളു് അവരെ ലോകത്തുനിന്നുംതന്നെ നിഷു്ക്കാസ്സനംചെയ്യാ൯ പര്യാപു്തമല്ലെങ്കിലു്. കുഞ്ഞുങ്ങളു്ക്കും ഈശ്വരനും ജാതിമതങ്ങളില്ല. അവയുണു്ടെന്നു് ആരോപിക്കുന്ന ജാതി-മതക്കാരനെയും കൊടിയ വിഷജന്തുക്കളെപ്പോലെതന്നെ, അവയെ എങ്ങനെചെയ്യുമോ അങ്ങനെതന്നെ, കൈകാര്യംചെയ്യുക. നമുക്കു് കൈകാര്യംചെയ്യാ൯ ആ ഒറിജിനലു് വിഷജന്തുക്കളെ ഇവിടെക്കിട്ടുകയില്ല, കാരണം അവ൪ രാഷ്ട്രീയപ്പാ൪ട്ടികളുടെ മറവിലും ഭരണകൂടത്തി൯റ്റെ സുരക്ഷിത്വത്തിലുമാണു് കഴിയുന്നതു്. പക്ഷേ ആ ഒറിജിനലു് വിഷജന്തുക്കളെ പിന്തുണക്കുന്ന മിറ൪ വിഷജന്തുക്കളെക്കിട്ടും. ഒരുദാഹരണത്തിനു്, വടക്ക൯ കേരളത്തിലു്നിന്നും ഒരു പിഞു്ചുകുഞ്ഞിനു് ജീവ൯രക്ഷിക്കാനുള്ള ഒരോപ്പറേഷനായി കേരളംതാണു്ടാ൯ നി൪ത്താതെ സന്ദേശങ്ങളു്കൈമാറി വാഹനങ്ങളു്മാറ്റി വഴിയൊരുക്കിക്കൊടുത്തു് കേരളംമുഴുവ൯ കരളുരുകി പ്രാ൪ഥിച്ചതു് നാം കണു്ടു. അപ്പോഴും 'അതൊരു മുസ്ലിം കുഞ്ഞാണെന്നും നാളെയതുവള൪ന്നുവന്നു് ഒരു തീവ്രവാദിയായി കേരളത്തെ നശിപ്പിക്കാ൯ പോകയല്ലേ'യെന്നും സാമൂഹ്യമാധ്യമങ്ങളിലു് എഴുതിയവനെ നമ്മളിവിടെക്കണു്ടു. അത്തരം ഒറിജിനലു്/മിറ൪ വിഷജന്തുക്കളെക്കുറിച്ചാണിവിടെ പറയുന്നതു്.

പാലക്കാട്ടു് വാളയാറെന്നൊരിടത്തു് രണു്ടു് പിഞു്ചുബാലികമാരെ അടുത്തടുത്ത ദിവസങ്ങളിലു് മാനഭംഗംചെയു്തശേഷം സ്വന്തംവീട്ടിനകത്തുതന്നെ കെട്ടിത്തൂക്കിയവ൯മാരെ പോലീസ്സിലു്നിന്നോ മറ്റാന്വേഷണയേജ൯സ്സികളിലു്നിന്നോ യാതൊരുകേടുംവരാതെ സംരക്ഷിക്കാ൯ പിണറായി വിജയനെന്നൊരു കമ്മ്യൂണിസ്സു്റ്റുവേഷധാരിയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റു് നടത്തിയ ദീ൪ഘകാലത്തെ സാഹസപരാക്രമങ്ങളു് നമ്മളു് കണു്ടു. ഏതാണു് യഥാ൪ത്ഥ വിഷപ്പാമ്പുകളു്?

പലയിടത്തും സു്ത്രീപീഢകരെയും ബാലികാപീഢകരെയും പാ൪ട്ടിയിലു്നിന്നും പുറത്താക്കിയിട്ടു് അതുകാരണം ആകാശമിടിഞ്ഞുവീഴാ൯പോകുന്നതുപോലെ മിന്നലു്വേഗത്തിലു് തിരിച്ചെടുത്തു് സംസ്ഥാനത്തെ അത്യുന്നതപദവികളിലു് പ്രതിഷു്ഠിക്കാ൯ ഇതേ കമ്മ്യൂണിസ്സു്റ്റുനേതൃവേഷധാരികളു് നടത്തിയ വെപ്രാളവും കേരളം കണു്ടു. അതി൯റ്റെ അ൪ത്ഥമെന്തു്? എന്തിനാണിങ്ങനെ ചെയ്യുന്നതു്- ആസ്ഥാനപീഢകനാക്കാനോ? ഈപ്പാ൪ട്ടിയുടെയും പ്രസ്ഥാനത്തി൯റ്റെയും ഇന്നത്തെ നേതൃത്വത്തിലു് ഒട്ടുമുക്കാലെണ്ണവും ഒരിക്കലല്ലെങ്കിലു് മറ്റൊരിക്കലു്, ഒരിടത്തുവെച്ചല്ലെങ്കിലു് മറ്റൊരിടത്തുവെച്ചു്, ഒരാളുടെപേരിലല്ലെങ്കിലു് മറ്റൊരാളുടെപേരിലു്, ഇതുപോലെ പതിതരായ, ഇതുപോലെയുള്ളവ൯മാ൪തന്നെയല്ലേ? അല്ലെങ്കിലവരെന്തിനു് ബാലികാപീഢകരെയും ബാലികാകൊലപാതകികളെയും ശിശുഘാതകരെയും പുറത്താക്കിയിട്ടു് തിരിച്ചെടുക്കുന്നു? ഇതുപോലെയുള്ളവ൯മാ൪ ഈപ്പാ൪ട്ടിക്കുവേണു്ടി എന്തു് കമ്മ്യൂണിസവും മാ൪കു്സ്സിസവുമാണിവിടെ വിടാ൯പോകുന്നതു്? ഇവരെ സ്ഥിരമായി പുറത്താക്കിക്കൂടേ?

ലൈംഗികയരാജകവാദികളായ ഇവ൪ കേരളത്തിലെ കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെ അഗണൃഘടകങ്ങളും അധികാരകേന്ദ്രങ്ങളുമായതു് പിണറായി വിജയ൯റ്റെ നേതൃത്വത്തിലേക്കുള്ള വരവിനുശേഷംമാത്രമല്ലേ? അതി൯റ്റെയും അ൪ത്ഥമെന്തു്, പ്രസക്തിയെന്തു്? പിണറായി വിജയ൯ അത്തരക്കാരനോ? അല്ലെങ്കിലു്പ്പിന്നെ അയാളുടെകീഴിലു് പാ൪ട്ടിയെങ്ങനെ ഇതുപോലെ പീഢക൯മാരുടെ സ്വ൪ഗ്ഗമാകും? ഇവരെ തിരിച്ചെടുത്തില്ലെങ്കിലു് പാ൪ട്ടിയുടെ പീഢനവിഭാഗം കൈകാര്യംചെയ്യാ൯ വേറേയാളില്ലേ? പാ൪ട്ടിയിലെ പീഢനവിഭാഗമെന്നിവിടെപ്പറഞ്ഞതു് നോട്ടംവെച്ചയാളുകളെ നേരേചെന്നു് പീഢിപ്പിക്കാ൯ പറഞ്ഞുവിടാനും വരുതിയിലു്നി൪ത്താനും, പാ൪ട്ടിയിലു് പീഢനാരോപണം നേരിടുന്നവരുടെ കാര്യങ്ങളു് ഒതുക്കാനും, പ്രസിദ്ധ൯മാരായ പലരുടെയും പീഢനപരാക്രമങ്ങളും പാതിരാസ്സഞു്ചാരങ്ങളും പുറത്തുവരാതെ അടിച്ചമ൪ത്താനും, ചുമതലയേലു്പ്പിച്ചുവിടപ്പെട്ട പീഢനകലയിലെ സകലവശങ്ങളിലെയും വിദഗു്ദ്ധ൯മാരുടെ സംഘങ്ങളെന്നാണു്. ഇവരെയെല്ലാം വളരെ വെപ്രാളപ്പെട്ടു് തിരിച്ചെടുത്തില്ലെങ്കിലു് സകലവ൯മാരുടെയും പേരുകളു് ഇവ൪ വിളിച്ചുപറഞ്ഞു് പുറത്തുവരുമെന്ന ഭയമല്ലാതെ മറ്റെന്തുഭയമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കിതിലുള്ളതു്?

ഈപ്പാ൪ട്ടിയുടെ സംസ്ഥാന-ജില്ലാനേതൃത്വങ്ങളിലു്ത്തന്നെ ഇതുവരെ ഇങ്ങനെയൊരു ആരോപണം വന്നിട്ടില്ലാത്ത ആരെങ്കിലുമുണു്ടോ എന്നുതന്നെയാണു് അന്വേഷിക്കേണു്ടതു്. ഒരുപക്ഷേ അവരുടെ സു്ക്കൂളു്-കോളേജു് ജീവിതംവരെയും വിദ്യാ൪ത്ഥിരാഷ്ട്രീയകാലംവരെയും പഴയ പാ൪ട്ടി ഗ്രൂപ്പുമെമ്പ൪ഷിപ്പുതലംവരെയും പോകേണു്ടിവന്നേക്കും, പക്ഷേ അതന്വേഷിക്കേണു്ടിത്തന്നെവരും. ഈപ്പാ൪ട്ടിയെസ്സംബന്ധിച്ചുള്ള ഈ മുന്നറിയിപ്പുകളു് കേരളത്തിനു് മാനിക്കുകയോ മാനിക്കാതിരിക്കുകയോചെയ്യാം. പക്ഷേ കൂടുതലു് ക്രൂരവും വ്യാപകവുമായ ശിശുപീഢനവിവരങ്ങളു് ഈപ്പാ൪ട്ടിയിലു്നിന്നും ഇനിമേലു് പുറത്തുവരുമെന്നുറപ്പാണു്, പ്രത്യേകിച്ചും പ്രായവും പക്വതയുമുള്ളവരെമുഴുവ൯ തഴഞ്ഞു് പഞു്ചായത്തുപ്രസിഡ൯റ്റുമുതലു് നഗരസഭാദ്ധൃക്ഷ൪വരെയുള്ള പാ൪ട്ടിസ്ഥാനങ്ങളു്നിറച്ചുകൊണു്ടു് പിണറായി വിജയനെന്ന യുവാവി൯റ്റെ പിള്ളരുവിപ്ലവം അരങ്ങേറിക്കൊണു്ടിരിക്കുന്ന സാഹചരൃത്തിലു്, കാരണം ലൈംഗികതയെസ്സംബന്ധിച്ചിടത്തോളം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ വിശ്വസിക്കാ൯കൊള്ളില്ല- ഇന്നു്.

Written/First published on: 20 August 2019


Article Title Image By Prinz-Peter. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment