Wednesday 21 August 2019

161. ആരോഗ്യവകുപ്പിലു് ആയിരക്കണക്കിനു് ഒഴിവുകളു് വരുന്നുണു്ടേ…! പണവുമെടുത്തു് തയ്യാറാക്കിക്കോണേ…..!!

161

ആരോഗ്യവകുപ്പിലു് ആയിരക്കണക്കിനു് ഒഴിവുകളു് വരുന്നുണു്ടേ…! പണവുമെടുത്തു് തയ്യാറാക്കിക്കോണേ…..!!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Hyttalo Souza. Graphics: Adobe SP.

ത൯റ്റെ കുഞ്ഞിനു് അന്യനെക്കൊണു്ടു് ചെലവിനുകൊടുപ്പിക്കുന്ന ആരോഗ്യവകുപ്പി൯റ്റെ പദ്ധതിയല്ലേ ആ൪ദ്രം പദ്ധതി?

നഴു്സ്സു്ജോലി ലഭിക്കണമെങ്കിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാരെപ്പിടിച്ചു് കൊടുക്കേണു്ടതു് കൊടുത്തിട്ടു് നാഷണലു് റൂറലു് ഹെലു്ത്തു് മിഷനെന്ന എ൯. ആ൪. എച്ചു്. എമ്മി൯റ്റെ തിരുവനന്തപുരത്തു് തൈക്കാടു് ആശുപത്രിക്കാമ്പൗണു്ടിലുള്ള ഡി. പി. എം. എന്ന ഡിസു്ട്രിക്ടു് പ്രോഗ്രാം മാനേജരെക്കണു്ടു് അപേക്ഷകൊടുത്താലു് ഉട൯കിട്ടുമെന്നു്! അല്ലാതെ ഡി. പി. എമ്മിനെക്കണു്ടു് അപേക്ഷയുംകൊടുത്തിട്ടിരുന്നാലു് ജോലി വേറേ പെമ്പിള്ളേരും ആണുങ്ങളും കൊണു്ടുപോകും. ജോലിയൊഴിവുകളു് പത്രങ്ങളിലു് പരസ്യപ്പെടുത്തുമെന്നുംപറഞ്ഞു് വീട്ടിലിരിക്കരുതു്. തെറ്റിദ്ധരിക്കരുതു്; അങ്ങനെചെയ്യുന്നതു് പാ൪ട്ടിയുടെ താതു്പര്യങ്ങളു്ക്കും സുതാര്യതക്കും പറ്റിയതല്ല. ഇങ്ങനെയുള്ള നിയമനങ്ങളു്നടത്തി പണം വന്നുകയറിക്കൊണു്ടിരിക്കുമ്പോളു് ഈ പത്തു് നിയമനങ്ങളുടെ സ്ഥാനത്തു് ഒരു ആയിരം നിയമനങ്ങളെങ്കിലും നടത്താ൯കഴിഞ്ഞിരുന്നെങ്കിലെന്നു് ആരാണു് ആഗ്രഹിച്ചുപോകാത്തതു്! അതുകൊണു്ടാണു് 2019 ജൂലൈ മൂന്നിനു് കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയ൯ തിരുവനന്തപുരത്തു് അറിയിച്ചതു് ഫാമിലി ഹെലു്ത്തു് സെ൯റ്ററുകളിലു് നിയമിക്കുന്നതിനായി ആ൪ദ്രം പദ്ധതിയുടെ കിഴിലു് അസിസ്സു്റ്റ൯റ്റു് സ൪ജ്ജ൯റ്റെ നാനൂറും സു്റ്റാഫു് നഴു്സ്സി൯റ്റെ നാനൂറും ലബോറട്ടറി ടെക്കു്നീഷ്യ൯റ്റെ ഇരുന്നൂറും തസ്സു്തികകളു് സൃഷ്ടിക്കുമെന്നു്.

ആ൪ദ്രം പദ്ധതിയെന്നും ഫാമിലി ഹെലു്ത്തു് സെ൯റ്ററുകളെന്നുമൊക്കെ കേളു്ക്കുമ്പോളു് ഞെട്ടിപ്പോകേണു്ടതില്ല. ഫാമിലി ഹെലു്ത്തു് സെ൯റ്ററുകളെന്നു് പറയുന്നതു് പഴയ പ്രൈമറി ഹെലു്ത്തു് സെ൯റ്ററുകളെ സെ൯ട്രലൈസ്സു്ഡു് അഴിമതിക്കുപയുക്തമായ രീതിയിലു് അണിയിച്ചൊരുക്കിയതാണു്. ആ൪ദ്രം പദ്ധതിയെന്നു് പറയുമ്പോളു് മനുഷ്യാവകാശലംഘനങ്ങളും കൊടിയ അഴിമതിയുംകാരണം വിദേശധനസഹായങ്ങളും സ്വദേശധനസഹായങ്ങളും നഷ്ടപ്പെട്ടു് വെട്ടിലായ ആരോഗ്യവകുപ്പു് ഗവണു്മെ൯റ്റു് നലു്കുന്ന ബഡു്ജറ്റുവിഹിതം തികയാതെ തദ്ദേശസ്സ്വയംഭരണവകുപ്പി൯റ്റെ ബഡു്ജറ്റുവിഹിതംകൂടി കൈയ്യേറുന്ന പദ്ധതി. ബാക്കിവേണു്ടിവരുന്ന തുക കേന്ദ്രഗവണു്മെ൯റ്റി൯റ്റെ എ൯. ആ൪. എച്ചു്. എം. ഫണു്ടുകളിലു്നിന്നു് തട്ടിക്കുന്നു. അതായതു് ത൯റ്റെ കുഞ്ഞിനു് അന്യനെക്കൊണു്ടു് ചെലവിനുകൊടുപ്പിക്കുന്ന കേരളാ ആരോഗ്യവകുപ്പി൯റ്റെ പദ്ധതി!

മുഖ്യമന്ത്രി കേരള നിയമസ്സഭയിലു് നടത്തിയ പ്രഖ്യാപനത്തിലു് പറഞ്ഞതു് ആരോഗ്യവകുപ്പിലു് ആയിരം തസ്സു്തികകളു് സൃഷ്ടിക്കുന്നുവെന്നാണു്. ആ൪ദ്രം പദ്ധതിക്കുകീഴിലാണോ ആ൪ദ്രം പദ്ധതിക്കുവേണു്ടിയാണോ ഈ തസ്സു്തികകളെന്നു് മുഖ്യമന്ത്രി മന:പൂ൪വ്വം വ്യക്തമാക്കിയില്ല. ആ൪ദ്രംപദ്ധതിക്കു് കീഴിലാണെങ്കിലു് ഫണു്ടുവരുന്നതു് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലു്നിന്നും എന്നാറെച്ചെമ്മിലു്നിന്നുമാണു്. ആ൪ദ്രം പദ്ധതിക്കുവേണു്ടിയാണെങ്കിലു് ഫണു്ടുവരുന്നതു് സംസ്ഥാനഗവണു്മെ൯റ്റി൯റ്റെ ആരോഗ്യവകുപ്പിനു് വേണു്ടിയുള്ള ബഡു്ജറ്റിലു്നിന്നാണു്. രണു്ടും രണു്ടാണു്. ബഡു്ജറ്റുവിഹിതം വെച്ചാണെങ്കിലു് റിക്രൂട്ടു്മെ൯റ്റു് പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ വഴിയാകുന്നു, അസിസ്സു്റ്റ൯റ്റു് സ൪ജ്ജനു് പ്രതിമാസം അടിസ്ഥാനശമ്പളവും ഡീയേയുമടക്കം 51600 + 10320 = 61920 രൂപാ പ്രതിമാസം ശമ്പളവും നലു്കുന്നു. സു്റ്റാഫു് നെഴു്സ്സിനു് എ൯ട്രി ഗ്രേഡിലു് തുടക്കത്തിലു് 27500 + 5500 = 33000 ശമ്പളം നലു്കുന്നു. ജോലിസ്ഥിരതയുമുണു്ടു്. എന്നാറെച്ചെം നലു്കുന്നതു് അസിസ്സു്റ്റ൯റ്റു് സ൪ജ്ജനു് കേരളത്തിലു് പരമാവധി 25000 രൂപയും സു്റ്റാഫു് നെഴു്സ്സിനു് 14500 രൂപയുമാണു്. ജോലിസ്ഥിരതയുമില്ല. രണു്ടിലേതിലാണെങ്കിലും വിദ്യാഭ്യാസയോഗ്യതയും ജോലിപരിചയവുമെല്ലാം ഒന്നുതന്നെയാണു്, രണു്ടും ഗവണു്മെ൯റ്റേജ൯സ്സികളും തന്നെയാണു്, രണു്ടിലൊന്നുപോലും പ്രൈവറ്റുമല്ല. കേരളത്തിലു് ആരോഗ്യമേഖലയിലു് പി. എസ്സു്. സി. വഴി തസു്തികകളു് സൃഷ്ടിക്കാതെ എ൯. ആ൪. എച്ചു്. എം. വഴി ആളുകളെ കൂലിക്കെടുത്തു് ജോലിക്കുവെക്കുന്നതിലു് നടക്കുന്ന അതിക്ക്രൂരമായ സാമ്പത്തികചൂഷണം ഊഹിക്കാമല്ലോ! പബ്ലിക്കു് സ൪വ്വീസ്സു് കമ്മീഷ൯ വഴിയല്ലാതെ അങ്ങനെ നിയമനങ്ങളു് നടക്കുമ്പോളു് ആരെവേണമെങ്കിലുമെടുക്കാം, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി നേതാക്ക൯മാരുടെ പണസമ്പാദനവും നടക്കും. ഒരു മുഖ്യമന്ത്രിയാകുമ്പോളു് അനുയായികളെക്കൂടി സംതൃപു്തരാക്കി നി൪ത്തണമല്ലോ!

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



No comments:

Post a Comment