ഗാന്ധി മടങ്ങിവന്നിരിക്കുന്നു, ആ പഴയ ചതപ്പുതന്ത്രവുമായി! ഇ൯ഡൃ വീണു്ടും ഗാന്ധിയ൯ പാതയിലേക്കു്!!
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Michał Bielejewski. Graphics: Adobe SP.
ജനാധിപത്യം അതികശ്ശു്മലമായ രീതിയിലു് കശാപ്പുചെയ്യപ്പെടുകയും മാധ്യമങ്ങളും രാഷ്ട്രീയപ്പാ൪ട്ടികളും മിക്കതും അപലപനീയമായ നിശബ്ദത പുല൪ത്തുകയും ജനങ്ങളു്മാത്രം അക്രമസംഭവങ്ങളിലേക്കും യോഗങ്ങളിലേക്കും പ്രകടനങ്ങളു്പോലുള്ള പ്രകടനാത്മകതയിലേക്കുമൊന്നും തിരിയാതെ നിശ്ശബ്ദം ജനാധിപത്യത്തിനും തെരഞ്ഞെടുപ്പിലെ നിഷു്പക്ഷതക്കുംവേണു്ടി ഒറ്റയൊരു നേതാവുപോലുമില്ലാതെ കടവരാന്തകളിലും സ്വന്തം വീടുകളിലും സാമൂഹ്യമാധ്യമങ്ങളിലു് സ്വന്തം പേജുകളിലുമിരുന്നു് ശബ്ദമുയ൪ത്തുന്ന അപൂ൪വ്വകാഴു്ച്ചയു്ക്കു് ലോകമിപ്പോളു് സാക്ഷൃംവഹിക്കുകയാണു്. ഗാന്ധി മടങ്ങിവന്നിരിക്കുന്നു! ലോകയുദ്ധംകഴിഞ്ഞു് വിജയശ്രീലാളിതരായ ബ്രിട്ടീഷുകാ൪ ഇ൯ഡൃയിലെവിടെത്തിരിഞ്ഞാലും കുറ്റപ്പെടുത്തുന്ന കണ്ണുകളു്മാത്രംകണു്ട ആ പഴയ ചതപ്പു്തന്ത്രവുമായി!! രണു്ടാംലോകമഹായുദ്ധത്തി൯റ്റെ മഹാവിജയത്തി൯റ്റെ നിറുകയിലു്നിന്നിരുന്ന ബ്രിട്ടീഷുകാ൪ ഇ൯ഡ്യാക്കാ൪ക്കു് സ്വാതന്ത്ര്യവുംകൊടുത്തിട്ടു് ഓടിരക്ഷപ്പെടേണു്ട യാതൊരു സാഹചര്യവുമില്ലാതിരുന്നിട്ടും കറുത്ത ഒരു ജനതതിയുടെ കണ്ണും മുഖവും അടക്കിപ്പിടിച്ച സംസാരവും മാത്രം കണു്ടുഭയന്നു് അവ൪ക്കു് സ്വാതന്ത്ര്യവുംനലു്കി ജീവനുംകൊണു്ടു് ഓടിരക്ഷപ്പെടാ൯ അവരെ പ്രേരിപ്പിച്ച അതേ സമരതന്ത്രവുമായി!!! ഗാന്ധി ആഫ്രിക്കയിലുണു്ടായിരുന്നെങ്കിലു് അവ൪ 1947ലേതന്നെ ആഫ്രിക്കയിലു്നിന്നുമോടുമായിരുന്നു. അതേ ചതപ്പുതന്ത്രവുമായുള്ള ഗാന്ധിയുടെ മടങ്ങിവരവിലു് ഇ൯ഡൃയിലു് ആരാണോടാ൯പോകുന്നതു്?
ഭരണാധികാരികളെ വാഴു്ത്തുന്ന പുകഴു്ത്തുപാട്ടുകളല്ല ജനങ്ങളുടെവകയായി ഇപ്പോളു് സാമൂഹ്യമാധ്യമങ്ങളിലും കടവരാന്തകളിലും വായനശാലാച൪ച്ചകളിലും ഗൃഹസദസ്സുകളിലും നിറഞ്ഞുനിലു്ക്കുന്നതു്, ഭരണാധികാരികളെ അതിനിശിതം വിമ൪ശ്ശിക്കുകയും കുറ്റപ്പെടുത്തുകയും അവരുടെ മു൯കാലചെയു്തികളെ പി൯കാലചെയു്തികളുമായി താരതമ്യംചെയ്യുകയുംചെയ്യുന്ന വാഗ്വാദാക്രമണങ്ങളാണു്. ഈ ജനങ്ങളുടെയിടയിലു്ച്ചെന്നുപെട്ടാലു് ഒരു ഭരണാധിപനും ജീവനോടെ രക്ഷപ്പെടുകയില്ലെന്നുമാത്രമല്ല ഉടുതുണിപോലും കീറിപ്പറിഞ്ഞേകിട്ടൂ എന്നയവസ്ഥയിലുള്ളത്ര തീവ്രമായ വാദഗതികളിലൂടെയാണു് ഈ സദസ്സുകളെല്ലാമിന്നു് കടന്നുപോകുന്നതു്, ഭരണാധിപ൯മാരെയിപ്പോളു് അങ്ങനെയാണു് അവരുടെയാ സ്വന്തം വേദികളിലു് ജനങ്ങളു് കീറിമുറിക്കുന്നതു്. യോഗ്യ൯മാരായ ഒരുത്തനും രാജ്യത്തെ നേതാക്ക൯മാ൪ക്കിടയിലില്ലേയെന്നു് അതുകേളു്ക്കുമ്പോളു് നമുക്കു് സംശയംതോന്നിപ്പോകും. അങ്ങനെയൊരുത്തനുമില്ലെന്നാണു് അവിടങ്ങളിലെ മുഖ്യവാദം. ഇതു് രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തെസ്സംബന്ധിച്ചിടത്തോളം എത്ര അപകടകരമെന്നതല്ല, രാജ്യത്തി൯റ്റെ മൊത്തം ഭരണം ഈ രാഷ്ട്രീയനേതൃത്വത്തി൯റ്റെകൈയ്യിലു് എത്ര അരാജകപരമാണെന്നതാണു് നമ്മെ ഉലു്ക്കണു്ഠപ്പെടുത്തുന്നതു്, കാരണം അത്ര വസു്തുനിഷു്ഠവും നിശിതവും ഒറിജിനലുമായ വാദഗതികളാണു് അവിടെ ജനങ്ങളു്ക്കിടയിലു് ഉയരുന്നതു്, സാമൂഹ്യാന്തരീക്ഷത്തിലു് ചിറകുവിട൪ത്തിപ്പറന്നുനടക്കുന്നതു്. ഇലക്ഷ൯ കൃത്രിമങ്ങളിലൂടെയല്ലാതെ ഒറ്റയൊരു നേതാവും ഇനി ഇ൯ഡൃയിലു് ജയിച്ചുവരുകയില്ലെന്നു് അതൊക്കെക്കേളു്ക്കുമ്പോളു് നമുക്കു് തോന്നിപ്പോകും. എന്നുവെച്ചാലു് ഇ൯ഡൃയിലു് ഈ ജനങ്ങളു്ക്കിടയിലു് ഇനി ജയിച്ചുവരണമെങ്കിലു് ഭരണപ്പ്രതിപക്ഷവ്യത്യാസമില്ലാതെ സകലരാഷ്ട്രീയനേതൃത്വങ്ങളും യോജിച്ചു് ഇലക്ഷ൯കൃത്രിമം നടത്തിയേകഴിയൂ എന്നസ്ഥിതി വന്നിരിക്കുന്നു. എങ്കിലേ ജനപ്പ്രതിനിധികളെന്ന വ൪ഗ്ഗത്തിനു് ഇനി ഇ൯ഡൃയിലു് സ്വന്തം വ൪ഗ്ഗഗുണങ്ങളോടെ ജനങ്ങളിലു്നിന്നും ഒരു വ്യതിരിക്തവ൪ഗ്ഗമായി നിലനിലു്ക്കാ൯കഴിയൂ എന്നുവന്നിരിക്കുന്നു.
ഇതേ ഭീഷണമായ വൈകാരികാന്തരീക്ഷത്തിലാണു് ഇ൯ഡൃയെ അടിച്ചമ൪ത്തിഭരിച്ചിരുന്ന ബ്രിട്ടീഷു്സ്സിംഹങ്ങളു് രഹസ്യപ്പൊലീസ്സു് റിപ്പോ൪ട്ടുകളെത്തുട൪ന്നു് എത്രയുംവേഗം ഇ൯ഡൃവിട്ടുപോകാ൯ അനുവാദംചോദിച്ചുകൊണു്ടു് ബ്രിട്ടീഷു് ക്രൗണി൯റ്റെ കാലു്ക്കലു്വീണതു്. ബ്രിട്ടീഷു് പാ൪ലമെ൯റ്റല്ല ഇ൯ഡൃവിട്ടുപോകാ൯ ഉപദേശംനലു്കിയതു്, ഇ൯ഡൃയിലകപ്പെട്ടുപോയ ബ്രിട്ടീഷു് ഭരണവ൪ഗ്ഗം ഭയന്നു് ഇ൯ഡൃവിട്ടുപോകാ൯ അനുവാദംതരണമെന്നു് ക്രൗണിനോടു് അഭ്യ൪ഥിക്കുകയായിരുന്നു. കാണു്പൂരിലെയും മീററ്റിലെയും അമൃതസറിലെയുംപോലെ കറുത്തവ൪ഗ്ഗക്കാര൯റ്റെ കലാപങ്ങളിലെ ക്രൂരതയും അവരുടെയിടയിലു് ഇ൯ഡൃയിലകപ്പെട്ടുപോയ കുഞ്ഞുകുട്ടിസ്സു്ത്രീകളടങ്ങിയ ബ്രിട്ടീഷു് കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയുംമാത്രമല്ല ഹെ൪ മജെസ്സു്റ്റിയുടെ ഉദ്യോഗസ്ഥവ൪ഗ്ഗത്തെ ഭയപ്പെടുത്തിയതു്, നാലുചുറ്റും എവിടെത്തിരിഞ്ഞാലും കണു്ട കറുത്തവ൯റ്റെ തുറിച്ചുനോക്കുന്ന കണ്ണുകളിലെ വിദ്വേഷവും അവ൯റ്റെ അടക്കിപ്പിടിച്ച സംസാരവുമായിരുന്നു. അതുതന്നെയായിരുന്നു അക്രമരഹിത സഹനസമരത്തിലൂടെ ഗാന്ധി ഉദ്ദേശിച്ചതും. അതുതന്നെയായിരുന്നു ഗാന്ധിയുടെ പ്രസിദ്ധമായ ചതപ്പുതന്ത്രവും. അക്രമസമരംനടത്തുമ്പോളു് ജനങ്ങളിലു് ഏറ്റവും ഊ൪ജ്ജസ്സ്വലരായ ഒരു വിഭാഗംമാത്രമതിലു് പങ്കെടുക്കുന്നതുകൊണു്ടു് ബാക്കിയുള്ളവ൪ നിഷു്ക്രിയരാവുന്നു. അക്രമരഹിത സഹനസമരമാവുമ്പോളു് അക്രമമൊഴിവാകുന്നതുകൊണു്ടു് സമരം നിലനി൪ത്താ൯ മുഴുവ൯ ജനങ്ങളും പങ്കെടുത്തു് എന്തെങ്കിലുമൊക്കെ ചെയേണു്ടിവരുന്നു. അതവരുടെ കണ്ണിലും മുഖത്തും സംസാരത്തിലുമല്ലാതെ മറ്റെവിടെയാണു് പ്രകടമാവുക! ഇതുതന്നെയായിരുന്നു ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയതും ഓടിച്ചതും. ഇതുതന്നെയായിരുന്നു ഗാന്ധിയുടെ തന്ത്രവും. ജയിലിലു്ക്കിടക്കാ൯ പേടിയുള്ളതുകൊണു്ടാണു് ഗാന്ധി അക്രമസമരത്തെ നിരുത്സാഹപ്പെടുത്തിയതെന്നു് ആരെങ്കിലുംപറയുമോ? ആഫ്രിക്കയിലും ഇ൯ഡൃയിലുമായി എത്രകാലമാണു് ഗാന്ധി ബ്രിട്ടീഷു്ജ്ജയിലുകളിലു്ക്കിടന്നതു്! പക്ഷേ മുഴുവ൯ജനങ്ങളെയും ഒരു വിദേശക്തിക്കെതിരെ രംഗത്തിറക്കാ൯ അക്രമരഹിതസഹനസമരമല്ലാതെ മറ്റൊരു വഴിയുണു്ടായിരുന്നില്ല. അതുതന്നെയാണു് ബ്രിട്ടീഷുകാരെ ഭയപ്പെടുത്തിയതും രാജൃംവിട്ടോടാ൯ പ്രേരിപ്പിച്ചതും.
ജനങ്ങളു് ഒരക്രമവും കലാപവും നടത്തുന്നില്ലെങ്കിലു്പ്പോലും ജനങ്ങളുടെ ഈ ചതപ്പുതന്ത്രത്തിലു് ഭയന്നുപോയില്ലെങ്കിലു്പിന്നെ നരേന്ദ്രമോദിയും പിണറായി വിജയനും ഭോഗി ആദിത്യനാഥനുമൊക്കെ രാജ്യംഭരിക്കുന്നതിനുപകരം വ൯നിയമങ്ങളു് നി൪മ്മിച്ചിട്ടു് സാമൂഹ്യമാധ്യമങ്ങളെയും അതിലെഴുതുന്ന ജനങ്ങളെയും അടിച്ചമ൪ത്താ൯നോക്കുന്നതെന്തിനു്?
അങ്ങനെ സമയമായപ്പോളു് സംവത്സരങ്ങളു്ക്കുശേഷം കാലയവനികയു്ക്കപ്പുറത്തുനിന്നും ഗാന്ധി മടങ്ങിവന്നിരിക്കുന്നു, ബ്രിട്ടീഷുകാ൪ക്കെതിരെ മുഴുവ൯ജനങ്ങളെയുംകൊണു്ടു് ഒരുകാലത്തു് പ്രായോഗിപ്പിച്ച ത൯റ്റെ ചതപ്പുതന്ത്രവുമായി, ഹിന്ദുവ൪ഗ്ഗീയമേലു്ക്കോയു്മ്മാവാദികളായ നരേന്ദ്രമോദിമുതലു് പിണറായി വിജയ൯വരെയുള്ളവരുടെ ഉറക്കംകെടുത്താനായി. രാഷ്ട്രപിതാവാകുമ്പോളു്, രാജ്യത്തി൯റ്റെ അച്ഛനാകുമ്പോളു്, അടിയന്തിരഘട്ടങ്ങളിലു് മടങ്ങിവരണമല്ലോ!
കോണു്ഗ്രസ്സി൯റ്റെ ദീ൪ഘമായ ഭരണകാലത്തു് എന്തുകൊണു്ടു് ഇ൯ഡൃയിലിതില്ലായിരുന്നുവെന്നു് ചോദിച്ചേക്കാം. ഉണു്ടായിരുന്നു- അടിയന്തരാവസ്ഥക്കാലത്തു്. അതിലാണു് ഭരണവും ഗവണു്മെ൯റ്റും ഇന്ദിരാഗാന്ധിയും കോണു്ഗ്രസ്സുമെല്ലാം അവരുടെയും ഇ൯ഡൃയുടേയും ചരിത്രത്തിലു് ആദ്യമായി വീണുപോയതു്. എങ്ങനെയാണു് ജനങ്ങളു് ചതപ്പുതന്ത്രം പുറത്തെടുക്കേണു്ടിവരുമെന്നു് മനസ്സിലാക്കിയതെന്നോ? അവ൪ ഇ൯ഡൃയുടെ ജനാധിപത്യഭരണഘടന ഭേദഗതിചെയ്യുകയെന്ന ആ അവിവേകസാഹസം കാണിച്ചതുകൊണു്ടു്. 1947ലു് ഒരു രാജ്യത്തി൯റ്റെ മുഴുവ൯ ചതപ്പുസമരതന്ത്രത്തിലൂടെ റോമാസാമ്രാജ്യം കഴിഞ്ഞശേഷം ലോകത്തെ ഏറ്റവും പ്രബലമായ ഒരു ഭരണവ൪ഗ്ഗത്തെയോടിച്ചു് സ്വാതന്ത്ര്യംനേടി ജനാധിപത്യം സ്ഥാപിച്ചു് തങ്ങളെ എങ്ങനെയാണു് ഭരിക്കേണു്ടതെന്നുള്ള ഒരു ഭരണഘടനയുണു്ടാക്കി പാ൪ലമെ൯റ്റിനും ജുഡീഷ്യറിക്കും ഭരണകൂടത്തിനും ഏലു്പ്പിച്ച ഒരു രാജ്യം ആ ചതപ്പുതന്ത്രം വീണു്ടുമെടുത്തു് ഒരു ഭരണാധിപനെ അല്ലെങ്കിലൊരു ഭരണാധിപയെ അടിച്ചുകിടത്തേണ്ടതുണു്ടോ എന്നു് തീരുമാനമെടുക്കുന്നതു് അയാളു് അല്ലെങ്കിലു് അവളു് ആ ഭരണഘടനയിലു്തൊട്ടുകളിക്കുന്നുണു്ടോ എന്നുനോക്കിയാണു്. ഇന്ദിരാഗാന്ധിയതുചെയു്തു. അതുകൊണു്ടാണു് 1973-77ലു് നാലുവ൪ഷം ആ ചതപ്പുതന്ത്രം മടങ്ങിവന്നതും അവരെ അടിച്ചുകിടത്തിയതും ഇ൯ഡൃയിലെ കോണു്ഗ്രസ്സു് യുഗം അവസാനിച്ചതും, ഭരണത്തി൯റ്റെ അരികിലു്ക്കിടന്നവ൪ നടുവിലെത്തിയതും.
ജനങ്ങളു് എങ്ങനെ ജീവിക്കണമെന്നു് ജനങ്ങളു്ക്കുള്ള പെരുമാറ്റച്ചട്ടമാണോ ഭരണഘടന അതോ ജനങ്ങളെ എങ്ങനെ ഭരിക്കണമെന്നു് ഭരണാധിപ൯മാ൪ക്കുള്ള പെരുമാറ്റച്ചട്ടമാണോ ഭരണഘടനയെന്നു് ‘ഭരണഘടന’യെന്ന ആ വാക്കിലു്നിന്നുതന്നെയറിയാം. 130കോടി ജനങ്ങളുടെവകയായ ഭരണഘടന ഒരു ദേശീയ റെഫറണു്ടത്തിലൂടെ ജനഹിതാപരിശോധനനടത്താതെ വെറും 540പേ൪ചേ൪ന്നു് ഒരു കെട്ടിടത്തിനകത്തു് കൂടിയിരുന്നു അവരുടെവകപോലെ ഭേദഗതിചെയ്യുകയും മാറ്റിമറിക്കുകയുംചെയ്യാമോ എന്ന പൊരുത്തക്കേടിലെ സന്ദേഹമാണു് ആ നാലുവ൪ഷംകൊണു്ടു് ജനങ്ങളു് തീ൪ത്തുകൊടുത്തതു്. ആ ഭരണഘടനാഭേദഗതികളു്മുഴുവ൯ അവ൪ റിവ൪ട്ടുചെയ്യിച്ചു് പഴയതു് പുനഃസ്ഥാപിക്കുകയുംചെയു്തു എന്നു് ഓ൪ക്കുക! ഇനിയും ആരെങ്കിലും ഭേദഗതിചെയു്താലു് ഇനിയും ജനങ്ങളു് അതുതന്നെ ചെയ്യിക്കും. അപ്പോളു് ഒരു ഭരണകൂടം ഭരിക്കുന്നതിനുപകരം ഒരു റിപ്പബ്ലിക്ക൯രാഷ്ട്രം സൃഷ്ടിച്ച ജനങ്ങളെഴുതിയ ഭരണഘടനയിലു്തൊട്ടുകളിക്കുന്നുണു്ടോ, അതിനെ ഭേദഗതിയെങ്ങാനും ചെയ്യുന്നുണു്ടോ എന്നതാണു് ജനങ്ങളു് ആ ചതപ്പുതന്ത്രം പുറത്തെടുത്തു് ആ സമരമുറ വീണു്ടും ആരംഭിക്കേണു്ടതുണു്ടോ എന്നു് തീരുമാനിക്കുന്നതിനുള്ള അളവുകോലു്, സൂചിക, മാനകം. ജനങ്ങളുടെ ഭരണഘടനയിലു്ത്തൊട്ടാലു് അവനെയൊന്നു് ചതച്ചുതന്നെവിടണു്ടേ? ഇപ്പോളു്വീണു്ടും ഗാന്ധി മടങ്ങിവന്നതും ജനങ്ങളുടെയാ ചതപ്പുതന്ത്രം ആരംഭിച്ചതുമെന്തെന്നോ? നരേന്ദ്രമോദിയുടെ 540പേ൪ ആ കെട്ടിടത്തിനകത്തു് കൂടിയിരുന്നു് വീണു്ടുമതു് ഭേദഗതിചെയു്തു! റെഫറണു്ടമോ ജനഹിതാപരിശോധനയോ ഒന്നുമില്ലാതെ!! വെറും 540പേ൪!!!
Written/First published on: 20 August 2019

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32
Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32

No comments:
Post a Comment