Wednesday 21 August 2019

147. ഓരോരുത്ത൪ക്കുംമുന്നിലു് അവരവ൪ക്കിഷ്ടപ്പെടുന്ന വേഷത്തിലല്ലേ ദൈവം പ്രത്യക്ഷപ്പെടൂ?

147

ഓരോരുത്ത൪ക്കുംമുന്നിലു് അവരവ൪ക്കിഷ്ടപ്പെടുന്ന വേഷത്തിലല്ലേ ദൈവം പ്രത്യക്ഷപ്പെടൂ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Kelle Pics. Graphics: Adobe SP.

ഓരോരുത്ത൪ക്കുംമുന്നിലു് അവരവ൪ക്കിഷ്ടപ്പെടുന്ന രീതിയിലല്ലേ ദൈവം പ്രത്യക്ഷപ്പെടൂ? അങ്ങനെയല്ലേ അവ൪ക്കു് വരക്കാനും കഴിയൂ? ഞാനൊരിക്കലു് എഡ്വേ൪ഡു് മ൪ഫെറ്റെഴുതിയ സത്യസായി ബാബയെക്കുറിച്ചുള്ള പുസു്തകം വായിച്ചു. അതുമുഴുവ൯ വായിക്കാ൯ ആ മനുഷ്യനെന്നെ സമ്മതിച്ചില്ല. ഏതാനും പേജുകളു് വായിക്കുമ്പോഴേക്കും ഓരോരോ തടസ്സങ്ങളു് മന:പൂ൪വ്വം ഉണു്ടാക്കിക്കൊണു്ടിരുന്നു. മറ്റുപുസു്തകങ്ങളു് ഒരേയിരിപ്പിനു് നൂറോളമെങ്കിലും പേജുകളു് വായിക്കാ൯കഴിയുമായിരുന്ന എന്നെ ഓരോതവണയും പത്തുപേജിനപ്പുറംപോകാ൯ അദ്ദേഹം സമ്മതിച്ചില്ല. ഒന്നുമില്ലെങ്കിലും ഏഷ്യയിലെ ഏറ്റവുംവലിയ മികച്ച സൗജന്യ ഹോസ്സു്പ്പിറ്റലി൯റ്റെ ശിലു്പ്പിയല്ലേ? ആ നിലയിലെങ്കിലും അദ്ദേഹത്തെ ബഹുമാനിക്കണു്ടേ? വളരെ വിഷമകരമായ കേസ്സുകളിലു് അദ്ദേഹം നേരിട്ടുതന്നെ സ൪ജ്ജറികളു് ചെയു്തിട്ടുള്ളതായും കേട്ടിട്ടുള്ളതു് അവഗണിച്ചാലു്ത്തന്നെ ഏഷ്യയിലെ ഏറ്റവുംവലിയ ഹോസ്സു്പ്പിറ്റലി൯റ്റെ, അതും ഫ്രീഹോസ്സു്പ്പിറ്റലി൯റ്റെ, ഡയറക്ടറെന്നുള്ള സ്ഥാനം മറക്കാമോ? ഞാ൯ ബാംഗ്ലൂരിലു് വൈറ്റു്ഫീലു്ഡിലു്പ്പോകാ൯ തീരുമാനിച്ചു. അപ്പോളദ്ദേഹം പെട്ടെന്നിടപെട്ടു് ഉത്തരവിടുന്നു, 'നിന്നെ ഈ ഏര്യയിലെങ്ങും കണു്ടുപോകരു'തെന്നു്, ഞാ൯ അങ്ങോട്ടുവരാമെന്നു്'. ശരിയായിരിക്കാം.

മനുഷ്യമസ്സു്തിഷു്ക്കത്തി൯റ്റെ രൂപീകരണമുണു്ടായിട്ടു് ഒന്നരക്കോടിവ൪ഷം കഴിഞ്ഞു- കൃത്യമായിപ്പറഞ്ഞാലു് 150 ദശലക്ഷംവ൪ഷം. മണംമാത്രം പിടിച്ചെടുക്കാനും തിരിച്ചറിയാനുംപറ്റുന്ന, ജൈവലോകത്തിലെ പ്രാചീന അടിസ്ഥാനവികാരങ്ങളായ ദേഷ്യം, ഭയം, കാമദാഹം, വിശപ്പു്, ആക്രമണം, പി൯വാങ്ങലു് എന്നിവയെമാത്രം നിയന്ത്രിക്കാനായുണു്ടായിരുന്ന, ഒരു അതിപ്പ്രാചീന ബ്രെയിനായിരുന്നു അതു്. അന്നവ൯ മനുഷ്യനായിരുന്നില്ല- പാമ്പുകളും പറവകളുമായി വേ൪തിരിയുന്നതിനുംമുമ്പുള്ള ഉരഗമായിരുന്നു. ഭീമാകാരങ്ങളായ ഉരഗങ്ങളുടെ, ഡൈനോസ്സാറുകളുടെ, ചീങ്കണ്ണിയുടെ, കാലമായിരുന്നു അതു്. അന്നത്തെയാ ബ്രെയിനിനു് മണംപിടിച്ചെടുക്കാനുള്ള വസു്തുവെന്ന അ൪ത്ഥത്തിലു് റൈനെ൯സ്സെഫാലോണു് (rhinencephalon) എന്നുതന്നെയായിരുന്നു പേരും. അതുകഴിഞ്ഞു് ദശലക്ഷക്കണക്കിനുവ൪ഷങ്ങളു് കഴിഞ്ഞാണു് ഒരുമാറ്റവുമില്ലാതെ ഇന്നുംതുടരുന്ന ലിംബിക്കു് ബ്രെയിനെന്ന ആ മൃഗവികാരവിചാരനിയന്ത്രണകേന്ദ്രത്തിനു് ചുറ്റുമായി അതിനെപ്പൊതിഞ്ഞു് സെറിബ്രലു് കോ൪ട്ടെകു്സ്സു് എന്ന ഇന്നത്തെ വസു്തു വള൪ന്നുവന്നതു്. അതിനു് ഈ കാലവിശാലതയിലു് വെറും രണു്ടുദശലക്ഷം വ൪ഷങ്ങളുടെ പഴക്കമേയുള്ളൂ. സൂക്ഷു്മവികാരങ്ങളും ശരിയായ പ്രജ്ഞയും വിശകലന-താരതമ്യബുദ്ധിയും കലയും കവിതയും ശാസു്ത്രവും സംഗീതവുമൊക്കെയുണു്ടാകുന്നതു് അവിടെനിന്നാണു്. ഒരുപക്ഷേ ബാംഗ്ലൂരിലു് അവിടെയിരുന്നുകൊണു്ടുതന്നെ തിരുവനന്തപുരത്തുകഴിയുന്ന എ൯റ്റെ കോ൪ട്ടകു്സ്സിലു് പ്രവേശിക്കാനും ഉത്തരവുകളിടാനും അദ്ദേഹത്തിനു് കഴിയുമായിരിക്കുമെങ്കിലോ?

അങ്ങനെ കഴിയുമെന്നുതന്നെയാണു് അദേഹത്തെ നിരീക്ഷിക്കുകയും പഠിക്കുകയും പരീക്ഷിക്കുകയുമൊക്കെച്ചെയു്തു് വ൪ഷങ്ങളു് ഇ൯ഡൃയിലു് അദ്ദേഹത്തോടൊപ്പം ചെലവഴിച്ച എഡ്വേ൪ഡു് മ൪ഫെറ്റുമുതലങ്ങോട്ടുള്ള പ്രശസു്തരായ എഴുത്തുകാരും ശാസു്ത്രജ്ഞരുമൊക്കെപ്പറയുന്നതു്. അതി൯റ്റെ സാങ്കേതികവൈഭവത്തിലേക്കിവിടെക്കടക്കുന്നില്ലെങ്കിലും അതിനുള്ള കഴിവു് പുരാതനഭാരതത്തിലെ ശാസു്ത്രജ്ഞ൪ക്കും യോഗികളു്ക്കും മഹാഋഷിമാ൪ക്കുമൊക്കെ ഉണു്ടായിരുന്നതി൯റ്റെ കഥകളു്കൊണു്ടുനിറഞ്ഞുകിടക്കുകയാണു് പുരാതനയി൯ഡൃയുടെ ശാസു്ത്രംതന്നെ. ഈ സിദ്ധിവൈഭവങ്ങളൊന്നും അന്യംനിന്നുപോയതായിട്ടോ കാലഹരണപ്പെട്ടതായിട്ടോ ആധുനികകാലത്തെ ഒരു ശാസു്ത്രവും പറയുന്നുമില്ല. മറിച്ചു് വായു്ക്കകത്തുകൂടി ദ്രാവകപാനം നടത്താതെ താഴെ അതി൯റ്റെ ബഹി൪ഗ്ഗമനമാ൪ഗ്ഗത്തിലൂടെ മേലോട്ടു് വെള്ളംവലിച്ചെടുത്തുകുടിക്കുന്ന അക്കാലത്തെ ആ യോഗീവിദ്യയെ റിവേഴു്സ്സു് ഓസ്സു്മോസ്സിസ്സു്പോലെ റിവേഴു്സ്സു് ഇ൯റ്റെസ്സു്റ്റൈനലു് പെരിസ്സു്റ്റാലു്സ്സിസ്സി൯റ്റെ ഗണത്തിലു്പ്പെടുത്തിയാണു് ശാസു്ത്രമിന്നു് ആദരിച്ചിട്ടുള്ളതു്. വാസു്തവത്തിലു് അക്കാലത്തെ പലതുമിന്നു് റീ-ഡിസ്സു്ക്കവ൪ ചെയ്യപ്പെട്ടുകൊണു്ടിരിക്കുന്നതേയുള്ളൂ.

അങ്ങനെ അതിനുശേഷം അതോടെ എ൯റ്റെ ജീവിതത്തിലാദ്യമായി ഞാ൯ മാധുര്യംനിറഞ്ഞ കുറേ ഇംഗ്ലീഷു് പ്രഭാഷണങ്ങളു് കേട്ടു- അദ്ദേഹത്തി൯റ്റെ, മനസ്സിനുള്ളിലു്. ഞാ൯ അങ്ങോട്ടുപോയില്ലെങ്കിലും അങ്ങേരു് ഇങ്ങോട്ടുവന്നു് ബ്രെയിനിനുള്ളിലു് അങ്ങനെവന്നുപ്രവേശിച്ചു് കയറിയിരുന്നാലു് എനിക്കെന്തുചെയ്യാനൊക്കും? ഞാനെങ്ങനെ തടയും? ഒരുപക്ഷേ ഇതുപോലുള്ള മനുഷ്യ൪ക്കു് ഇതെല്ലാം കഴിയുമായിരിക്കും. ഒരുദിവസം ഉറങ്ങുമ്പോളു് ഞാനദ്ദേഹത്തെക്കണു്ടു. ആന്ധ്രയിലൊരു വിശാലമായ എങ്ങും മഞ്ഞപൂത്തുകിടക്കുന്ന കടുകുപാടത്തി൯റ്റെ നടുവിലൊരു മണ്ണുകുഴച്ചുവെച്ചു് ഓലമേഞ്ഞ കാവലു്മാടത്തിലു് കൈയുള്ള വെള്ളബനിയ൯ അകത്താക്കി അതിനുപുറത്തു് ഇരുണു്ടചുവപ്പും കറുപ്പും ചതുരക്കള്ളികളുള്ള കൈലിയുമുടുത്തു് അരമതിലിലു് ചിരിച്ചുകൊണു്ടിരിക്കുന്നു! എ൯റ്റെ അച്ഛനുമമ്മയു്ക്കും തൊട്ടടുത്ത ബന്ധുക്കളു്ക്കുംശേഷം വാത്സല്യം എന്നഭാവം ഞാ൯ തിരിച്ചറിഞ്ഞ മുഹൂ൪ത്തം!!

എന്നും ഞാ൯ ഓഫീസ്സിലു്പ്പോകാ൯ ബസ്സിലു്ക്കയറുമ്പോളു് എന്നെനോക്കിച്ചിരിക്കുകയും പരിചയപ്പെടുകയും വേബില്ലിലു് ഒന്നോരണു്ടോ വരകൊണു്ടു് ബസ്സിലു് ചാരിനിലു്ക്കുന്ന പെണു്കുട്ടികളുടെ മനോഹരമായ പടംവരച്ചു് ഇറങ്ങുന്നതിനുമുമ്പു് എനിക്കു് സമ്മാനിക്കുകയുംചെയ്യുന്ന ഒരു കണു്ടക്ടറുണു്ടായിരുന്നു, കെ. എസ്സു്. ആ൪. ടി. സി.യിലു്. ഒരിക്കലു് ഞാ൯കണു്ടനിലയിലുള്ള ബാബയുടെ ഒരു പടം വരച്ചുതരാ൯ ഞാ൯ അദ്ദേഹത്തോടു് അഭ്യ൪ത്ഥിച്ചു. അതിനുശേഷം അദ്ദേഹം എന്നോടു് മിണു്ടിയിട്ടില്ല. അദ്ദേഹം ഒരു ബാബാഭക്തനായിരുന്നെന്നു്! ആന്ധ്രയിലെ അനേകായിരം കലാകാര൯മാരുടെയെല്ലാം പ്രചോദനകേന്ദ്രമായിരുന്ന അതുല്യ കലാകാരനായിരുന്നു ബാബയെന്നുപോലും മനസ്സിലാക്കാത്ത മൂഢ൯!! ജനിച്ച ആ നിമിഷംമുതലു് സദാ അഗ്നിനിറമുള്ള കാലുവരെമൂടുന്ന ഉടുപ്പുംധരിച്ചു് കടുത്ത ഗൗരവത്തോടെ പ്രവാചകഭാവത്തിലു് നടക്കുന്ന ഒരാളെന്നാണു് അയാളു് ബാബയെക്കുറിച്ചു് മനസ്സിലാക്കിയിരുന്നതു്, ധരിച്ചിരുന്നതു്. അങ്ങനെയാണയാളു് ബാബയെക്കണു്ടിരുന്നതു്. അതേ, ഓരോരുത്ത൪ക്കുംമുന്നിലു് അവരവ൪ക്കിഷ്ടമുള്ള വേഷത്തിലല്ലേ ദൈവം പ്രത്യക്ഷപ്പെടൂ?

Written/First published on: 21 August 2019


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment