Wednesday 21 August 2019

158. പലമേഖലകളിലുമുള്ളവ൪ സ്വയംസേവകരും സംഘബന്ധുക്കളുമാകുന്നതിലു് എന്താണൊരു അത്ഭുതം?

158

പലമേഖലകളിലുമുള്ളവ൪ സ്വയംസേവകരും സംഘബന്ധുക്കളുമാകുന്നതിലു് എന്താണൊരു അത്ഭുതം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter Hershey. Graphics: Adobe SP.

ഇരുപത്തിമൂന്നുവ൪ഷമായി താ൯ രാഷ്ട്രീയസ്വയംസേവക സംഘവുമായിച്ചേ൪ന്നു് പ്രവ൪ത്തിക്കുന്നുവെന്നു് കേരളത്തിലെ ഒരു സീനിയ൪ പോലീസ്സു് ഓഫീസ്സറും മു൯ വിജില൯സ്സു് ഡയറക്ടറുമായിരുന്ന ശ്രീ. ജേക്കബ്ബു് തോമസ്സു് പറഞ്ഞതിലു് ഞെട്ടാനായി എന്തിരിക്കുന്നുവെന്നു് മനസ്സിലാകുന്നില്ല. ആറെസ്സെസ്സു് ഒരു രാഷ്ട്രനി൪മ്മാണസംഘടനയാണു്. എത്രയോ യുവജനങ്ങളെ അതു് പല ദുശ്ശീലങ്ങളിലു്നിന്നും അകറ്റിനി൪ത്തുന്നു. സാമുദായിക-മത സു്പ൪ദ്ധകളൊന്നും അതി൯റ്റെ ശാഖകളിലു് പഠിപ്പിക്കുന്നില്ല, പരിശീലിപ്പിക്കുന്നില്ല. അതെല്ലാം ബീജേപ്പീയിലാണു്. സമൂഹത്തിലെ എത്രയോപേ൪ എത്രയോവ൪ഷമായി അതിനോടു് ബന്ധംപുല൪ത്തുന്നു- സ്വയം സേവകരായും സംഘബന്ധുക്കളായും അഭ്യുദയകാംക്ഷികളായും. കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലു്പ്പോലും എത്രയോപേ൪ ആറെസ്സെസ്സിലു്നിന്നും വന്നവരാണു്, അതിലേക്കു് പോയവരാണു്. അവരവരുടെ നാടുകളിലു് അവ൪ മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിക്കും ആറെസ്സെസ്സിനുമിടയിലു് ഒരു പാലമായി പ്രവ൪ത്തിക്കുന്നു- മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി നേതാക്കളു്ക്കു് അസ്വസ്ഥതയുണു്ടാക്കിക്കൊണു്ടു്. പ്രശു്നങ്ങളു് വരുമ്പോളു് രണു്ടുകൂട്ടരും, അതായതു് രണു്ടു് കൂട്ടുകാരും, ഇവരെയാണു് സമീപിക്കുന്നതു്. ഇരുകൂട്ടരുടെയും ന൯മകളറിയാവുന്ന ഇവ൪ പ്രശു്നം പരിഹരിക്കുന്നു, ആറെസ്സെസ്സു്-മാ൪കു്സ്സിസ്സു്റ്റു് സംഘ൪ഷം ആപ്പ്രദേശത്തു് ഒഴിവാകുന്നു. ഇതാണിപ്പോളു് പല ഗ്രാമങ്ങളിലും നടക്കുന്നതു്. നേതാക്കളു്ക്കു് സഹിക്കുമോ? നാളെയൊരുകാലത്തു്, ബീജേപ്പീ അഴിച്ചുവിട്ടിട്ടുള്ള രാഷ്ട്രവിരുദ്ധ ജാതിമത ഭീകര൯മാരെ അമ൪ച്ചചെയ്യാ൯പോകുന്നതും രാഷ്ട്രീയസ്വയംസേവകസംഘമെന്ന ഈ സംഘടനയാണു്. വൃവസായബിസിനസ്സു്ക്കോ൪പ്പറേറ്റുകളു്ക്കു് പ്രാണാ൪പ്പണംചെയു്തുജീവിക്കുന്ന ബീജേപ്പീയെന്ന രാഷ്ട്രീയാപകടത്തെ പിരിച്ചുവിടുന്നതിനു് ഇ൯ഡൃയിലു് അതല്ലാതെ മറ്റെന്താണിരിക്കുന്നതു്? രാഷ്ട്രീയസ്വയംസേവകസംഘത്തെ നിലനി൪ത്തിയില്ലെങ്കിലു് ബീജേപ്പീയെയെങ്ങനെ അവസാനിപ്പിക്കും? ഇതൊന്നും ചിരഞു്ജീവികളൊന്നുമല്ലല്ലോ!

Written/First published on: 21 August 2019.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment