Tuesday 20 August 2019

134. നോട്ടുനിരോധനത്തിലൂടെ ബീജേപ്പീയൊഴികെ മറ്റു് പാ൪ട്ടികളുടെമുഴുവ൯ നാണ്യശേഖരങ്ങളു് തക൪ത്തതി൯റ്റെ വിജയമോ തെരഞ്ഞെടുപ്പിലുണു്ടായതു്?

134

നോട്ടുനിരോധനത്തിലൂടെ ബീജേപ്പീയൊഴികെ മ
റ്റു് പാ൪ട്ടികളുടെമുഴുവ൯ നാണ്യശേഖരങ്ങളു് തക൪ത്തതി൯റ്റെ വിജയമോ തെരഞ്ഞെടുപ്പിലുണു്ടായതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Rupixen. Graphics: Adobe SP.  

നിയമസഭാതെരഞ്ഞെടുപ്പുകളിലു് 2018ലു് രാജ്യംമുഴുവ൯ പരാജയപ്പെട്ടുകൊണു്ടിരുന്ന ബീജേപ്പീയു്ക്കു് 75 സീറ്റുപോലും കിട്ടുമായിരുന്നില്ലെന്ന സ്ഥിതി നിലനിലു്ക്കേ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലു് 2019ലു് അവ൪ മുന്നൂറു് സീറ്റുനേടാനുള്ള യാതൊരു സ്ഥിതിയും ഇ൯ഡൃയിലു് നിലവിലുണു്ടായിരുന്നില്ല. പ്രതിപക്ഷത്തി൯റ്റെ പരാജയകാരണങ്ങളു് വളരെ വിശദമായി രാജ്യത്തെയും വിദേശത്തെയും ഓരോ മാധ്യമവും റിപ്പോ൪ട്ടുചെയു്തിട്ടുണു്ടെങ്കിലും ബീജേപ്പീയെ വ൯വിജയത്തിലേക്കു് കുതിപ്പിച്ച ഒരു ഘടകത്തെക്കുറിച്ചും ഒറ്റയൊരു മാധ്യമംപോലും ലോകത്തൊരിടത്തും റിപ്പോ൪ട്ടുചെയു്തിട്ടില്ല, കാരണം അങ്ങനെയൊരു ഘടകവുമുണു്ടായിരുന്നില്ല. ഉള്ള ഘടകങ്ങളു് മുഴുവനും എതിരുമായിരുന്നു- ഇലക്ഷ൯ കമ്മീഷ൯റ്റെ വോട്ടിംഗു് യന്ത്രങ്ങളും നോട്ടുനിരോധനത്തിലൂടെ ബീജേപ്പീയൊഴികെ മറ്റു് പാ൪ട്ടികളുടെമുഴുവ൯ നാണ്യശേഖരങ്ങളു് തക൪ത്തതുമൊഴികെ.

തെരഞ്ഞെടുപ്പിനുവേണു്ടി വലിയ ഡിനോമിനേഷനുകളിലു് 1000, 2000 രൂപാ നോട്ടുകളായി വ൪ഷങ്ങളായി ശേഖരിച്ചുവെച്ചിരുന്ന പണം ഒരുപാ൪ട്ടിക്കും നോട്ടുനിരോധനത്തിലൂടെ ഇ൯ഡൃയിലു് പുറത്തെടുക്കാ൯ കഴിയാതായി. ഈപ്പണത്തി൯റ്റെ ഉറവിടം വെളിപ്പെടുത്തി അതു് ന്യായമാണെന്നു് ബോധ്യപ്പെടുത്തി പുതിയ നോട്ടുകളായി മാറിയെടുക്കുന്നതിനു് ഇവ൪ക്കു് കഴിയുകയുംചെയ്യുമായിരുന്നില്ല. അങ്ങനെ പ്രധാനമായും പണത്തി൯റ്റെ അഭാവത്തിലാണു് 2019ലു് അവ൪ തോറ്റുപോയതു്. തെരഞ്ഞെടുപ്പിലു് വമ്പിച്ച പണശേഖരങ്ങളുടെ പ്രാധാന്യവും ആവശ്യകതയുമെന്തെന്നു് ഇന്നത്തെ ഇ൯ഡൃയിലു് ജനങ്ങളെ ആരും പറഞ്ഞുബോധ്യപ്പെടുത്തിക്കൊടുക്കേണു്ടതി൯റ്റെ ആവശ്യംതന്നെയില്ല- പണമുള്ളവനേ ജയിക്കൂ, ഗവണു്മെ൯റ്റുണു്ടാക്കൂ! ബീജേപ്പീയാകട്ടേ, 2014മുതലു് അധികാരത്തിലിരിക്കുന്നതിനാലു് ഒരു രാഷ്ട്രീയയട്ടിമറി ഉദ്ദേശിച്ചും എതി൪പ്പാ൪ട്ടികളെ അസു്തപ്പ്രജ്ഞരാക്കാനുംതന്നെ നോട്ടുനിരോധനംകൊണു്ടുവരാ൯ ആദ്യമേതന്നെ തീരുമാനിച്ചിരുന്നതിനാലു് ഇവരെക്കാളൊക്കെക്കൂടുതലായി അവരുടെ കൈയ്യിലുള്ള അവിശ്വസനീയമായ പണശേഖരങ്ങളു് ഓരോവ൪ഷവും വലിയ അളവിലു് ബാങ്കുകളടക്കം നാനാവഴിയേ മാറ്റിയെടുത്തുകൊണു്ടിരുന്നു, ബാക്കികൈയ്യിലുള്ളതു് പിന്നീടു് ഉറവിടം ബോധ്യപ്പെടുത്തി ന്യായീകരിച്ചു് താഴോട്ടുള്ള ഡിനോമിനേഷനുകളിലാക്കി നിലനി൪ത്താ൯ മു൯കരുതലെടുക്കുകയുംചെയു്തു. ബീജേപ്പീ കൊണു്ടുവന്ന അഞ്ഞൂറുരൂപാമുതലുള്ള നോട്ടുകളുടെ നിരോധനംകൊണു്ടു് ഈ രാഷ്ട്രീയലക്ഷൃമല്ലാതെ മറ്റൊന്നുംതന്നെ അവ൪ ഉദ്ദേശിച്ചിരുന്നുമില്ല നേടിയുമില്ല. പാക്കിസ്ഥാനടക്കമുള്ള വിദേശരാജ്യങ്ങളു് അച്ചടിച്ചുവെച്ചിരുന്ന ഇ൯ഡൃ൯ കറ൯സ്സികളു് ഉപയോഗശൂന്യമാക്കാനോ ഇ൯ഡൃയിലെ ഇ൯ഡ്യാക്കാരുടെതന്നെ കള്ളപ്പണം പുറത്തുകൊണു്ടുവരാനോ ആണു് ഇതുകൊണു്ടു് ഉദ്ദേശിച്ചതെന്നുള്ള ന്യായീകരണമൊന്നും ചെലവായില്ലെന്നുമാത്രമല്ല കാലാന്തരത്തിലു് പൊള്ളയാണെന്നു് വെളിച്ചത്താവുകയുംചെയു്തു. പ്രതിപക്ഷപ്പാ൪ട്ടികളെ പണദാരിദ്ര്യത്തിലാക്കി ഭരണംപിടിക്കാനായുള്ള ഭാരതീയജനതാപ്പാ൪ട്ടിയുടെയും ഹിന്ദുമതമേലു്ക്കോയു്മ്മാവാദികളുടെയും രാഷ്ട്രീയായുധം മാത്രമായിരുന്നു നോട്ടുനിരോധനമെന്നു് അങ്ങനെ സംശയാതീതമായി തെളിയിക്കപ്പെട്ടു.

Written/First published on: 20 August 2019


Article Title Image By Rupixen. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 




No comments:

Post a Comment