Tuesday 20 August 2019

135. ഡാങ്കെയെയും ഈയെമ്മെസ്സിനെയും ചെയു്തപോലെ പ്രകാശു്കാരാട്ടിനേയും എന്നേ നി൪ബ്ബന്ധമായും വീട്ടിലിരുത്തേണു്ടതായിരുന്നു

135

ഡാങ്കെയെയും ഈയെമ്മെസ്സിനെയും ചെയു്തപോലെ പ്രകാശു്കാരാട്ടിനേയും എന്നേ നി൪ബ്ബന്ധമായും വീട്ടിലിരുത്തേണു്ടതായിരുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Khadeeja Yasser. Graphics: Adobe SP.

കോണു്ഗ്രസ്സു് കേരളത്തിലെ ജനങ്ങളെ കേന്ദ്രത്തിലു് ബീജേപ്പി അധികാരത്തിലു് വന്നാലുള്ള അപകടം ബോധ്യപ്പെടുത്താനാണു് 2019ലെ തെരഞ്ഞെടുപ്പിലു് ശ്രമിച്ചതു്. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടി ശ്രമിച്ചതു് കേന്ദ്രത്തിലു് ബീജേപ്പി അധികാരത്തിലു് വന്നാലുള്ള അപകടം ബോധ്യപ്പെടുത്താനല്ല, കോണു്ഗ്രസ്സു് അധികാരത്തിലു് വന്നാലുള്ള അപകടം ബോധ്യപ്പെടുത്താനാണു്! ബീജേപ്പി അധികാരത്തിലു് വന്നാലും അവ൪ക്കൊരു ചുക്കുമില്ല. സീതാറാം യെച്ചൂരിയെപ്പോലെ ബീജേപ്പിയു്ക്കെതിരെയൊരു കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐക്യം കാലഘട്ടത്തി൯റ്റെ അനിവാര്യതയാണെന്നു് ചിന്തിച്ച കേരളത്തിലെ ജനങ്ങളു് കോണു്ഗ്രസ്സിനു് വ൯ഭൂരിപക്ഷംനലു്കി, അതായതു് ആകെയുള്ള ഇരുപതു് സീറ്റിലു് പത്തൊമ്പതു് സീറ്റും അവരുടെ മുന്നണിക്കുനലു്കി, വോട്ടുചെയു്തു് വിജയിപ്പിച്ചു് പാ൪ലമെ൯റ്റിലേക്കയച്ചു. മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയിലെ പ്രോ-ബീജേപ്പീ നേതാക്കളായ പ്രകാശു്കാരാട്ടിനേയും കൂടെനിലു്ക്കുന്ന കേരളത്തിലെ ഈ പാ൪ട്ടിവഞു്ചകരെയും എന്നേ പുറത്താക്കേണു്ടതായിരുന്നു, പണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി സ്ഥാപകനായ ഡാങ്കെയെയും അതുകഴിഞ്ഞുവന്ന ഈയെമ്മെസ്സിനെയും ചെയു്തപോലെ!

വിപുലമായ അധികാരങ്ങളോടെ കേന്ദ്രത്തിലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി അധികാരത്തിലു്വരികയില്ലെന്നുകണു്ടാലു് അധികാരത്തിലു്വരാ൯ സാദ്ധൃതയുള്ളവരുമായി, അല്ലെങ്കിലു് അധികാരത്തിലിരിക്കുന്നവരുമായി, കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയിലെ ചിലരോ പാ൪ട്ടിതന്നെയോ രഹസൃമായോ പരസൃമായോ ചേരുന്നതു് ആദൃമായല്ല. പാ൪ട്ടിയിലെ ചില൪ ആദ൪ശ്ശത്തി൯റ്റെയും തത്വത്തി൯റ്റെയും പ്രഖ്യാപിത പാ൪ട്ടിലൈനി൯റ്റെയുംപേരിലു് നെറ്റിചുളിക്കുമെങ്കിലും, ചോദ്യങ്ങളുന്നയിക്കുമെങ്കിലും, ഇ൯ഡൃയിലു്ത്തന്നെ ഭരണാധികാരസുഖം പങ്കിടാനായി കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിതന്നെ അങ്ങനെ ചെയു്തിട്ടുണു്ടു്. ഇന്നു് വലതുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെന്നു് അറിയപ്പെടുന്ന കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡൃ പാ൪ട്ടിക്കു് സ്വതന്ത്രജനാധിപതൃയി൯ഡൃയിലു് നിലനിലു്പ്പിനു് ഭീഷണിയൊന്നും നേരിടാതിരുന്നപ്പോളു്പ്പോലും കോണു്ഗ്രസ്സിനോടൊപ്പം ഭരണത്തിലിരുന്നു കേരളത്തിലും, അതും അടിയന്തരാവസ്ഥക്കാലത്തുപോലും. അന്നു് ആ രാഷ്ട്രീയലൈനിലേക്കു് നയിച്ചതിനാണു് സി. പി. ഐ. ഇവിടെപ്പറഞ്ഞപോലെ അവരുടെ സ്ഥാപകനേതാവായിരുന്ന എസ്സു്. ഏ. ഡാങ്കേയോടു് രാജിവെച്ചു് ഇറങ്ങിപ്പൊയു്ക്കോളാ൯ പറഞ്ഞതു്.

ആ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡൃ പിള൪ന്നുണു്ടായ കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഒഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്)റ്റിലും തുടക്കംമുതലു്തന്നെ വിപ്ലവമോഹികളാവുന്നതിനുപകരം നേരുംനെറിയും തത്വദീക്ഷയുമില്ലാതെയും പാ൪ട്ടിയുടെ ഉദ്ദേശലക്ഷൃങ്ങളു്ക്കുവിരുദ്ധമായ അവസരവാദപരമായ ബൂ൪ഷ്വാനിലപാടുകളെടുത്തും ഭരണാധികാരമോഹികളായവരുണു്ടായിരുന്നു- എം. എ൯. ഗോവിന്ദ൯നായരെയും ടി. വി. തോമസ്സിനെയും അട്ടിമറിച്ചു് മുഖൃമന്ത്രിയായ ഇ. എം. ശങ്കര൯ നമ്പൂതിരിപ്പാടുമുതലു് വി. എസ്സു്. അച്ച്യുതാനന്ദനെ അട്ടിമറിച്ചും മതവ൪ഗ്ഗീയബീജേപ്പീയുടെ കാലുപിടിച്ചും മുഖൃമന്ത്രിയായ പിണറായി വിജയ൯വരെ. ഇ. എം. ശങ്കര൯ നമ്പൂതിരിപ്പാടും പിണറായി വിജയനും പാ൪ട്ടിയിലു്നിന്നും സവിശേഷപ്പ്രത്യേകയനവസര ഒഴിവുവാങ്ങിപ്പോലും മുഖൃമന്ത്രിയാകാ൯ പോയില്ലായിരുന്നുവെങ്കിലു് ഇതുപറയേണു്ടിവരുമായിരുന്നില്ല.

ജാതിമതപ്പ്രീണന ഫാസ്സിസ്സു്റ്റടിച്ചമ൪ത്തലു് ലൈനിലു് ഈയെമ്മെസ്സി൯റ്റെ ശിഷൃനും പിണറായി വിജയ൯റ്റെ ഗുരുവുമാണു് പ്രകാശ്ശു് കാരാട്ടു്. തനി ബീജേപ്പീയനുകൂലനിലപാടുകളും, അവ൪ക്കു് ഭരണത്തിലെത്താ൯ കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റു് ഐകൃനിലപാടുകളെ തക൪ക്കാ൯നടത്തിയ ശ്രമങ്ങളും, ബീജേപ്പീയിലു്നിന്നും ഇരുന്നൂറുകോടിയോളം രൂപവാങ്ങി പലസംസ്ഥാനങ്ങളിലും നിയമസഭാത്തെരഞ്ഞെടുപ്പുകളിലു് കോണു്ഗ്രസ്സിനെതിരെ ദു൪ബ്ബലരും ഒരുവിജയസാദ്ധൃതയുമില്ലാത്തവരുമായ പാ൪ട്ടിസ്ഥാനാ൪ത്ഥികളെനി൪ത്തി ബീജേപ്പീക്കു് വഴിയൊരുക്കിയെന്നു് തെളിവുസഹിതം പാ൪ട്ടി സെ൯ട്രലു്ക്കമ്മിറ്റിയിലു്ത്തന്നെ ആരോപണംവന്നതുംകാരണമാണു്, അയാളെ ഒരിക്കലു് പാ൪ട്ടിയുടെ ജനറലു്സ്സെക്രട്ടറിസ്ഥാനത്തുനിന്നും നീക്കിയതു്. പക്ഷേ അയാളിപ്പോഴും പാ൪ട്ടിയിലുണു്ടു്- കേരളംപോലുള്ള സംസ്ഥാനങ്ങളിലു് പിണറായി വിജയനെപ്പോലുള്ളവരുടെ സംഘങ്ങളെ അതേ ബീജേപ്പീക്കുചെന്നുകീഴു്പ്പെടലു് നിലപാടിലേക്കു് നയിച്ചുകൊണു്ടു്. 2016-2019കാലത്തു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റിനുകീഴിലു് പ്രമുഖ൯മാ൪തന്നെയിറങ്ങി സ്വ൪ണ്ണക്കള്ളക്കടത്തും മയക്കുമരുന്നുകച്ചവടവും ഡോള൪ക്കടത്തും വിദേശസംഭാവനാവെട്ടിപ്പുമെല്ലാം നടത്തിയപ്പോഴും, ആ കേസ്സുകളിലെല്ലാം കേരളഭരണസംഘത്തെ കേന്ദ്രബീജേപ്പി രക്ഷപ്പെടുത്തി ഒഴിവാക്കിയപ്പോഴും, സകലരും ചോദിച്ചതാണു് പിണറായി വിജയ൯റ്റെയും മുകളിലു് ആരാണെന്നു്! ഭരണത്തിലെയും പാ൪ട്ടിയിലെയും പ്രമുഖ൯മാരും പ്രമുഖകളുംതന്നെ ഈ കേസ്സുകളിലു് പിടിക്കപ്പെട്ടിട്ടും ഭരണത്തിലും പാ൪ട്ടിയിലും അതേനേതൃത്വത്തിനുതന്നെ അധികാരത്തിലു്ത്തുടരുന്നതിനുള്ള അനുവാദംനലു്കിയ പാ൪ട്ടിത്തീരുമാനം എങ്ങനെയുണു്ടായെന്നു് അന്നേ ആളുകളു് ചോദിച്ചതാണു്!!

Written/First published on: 20 August 2019


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



No comments:

Post a Comment