Tuesday, 20 August 2019

130. റിക്രൂട്ടുമെ൯റ്റുമുതലു് സകല പ്രൊമോഷനുകളുംവരെ ഒരാളു്ക്കു് എത്രപ്രാവശൃം സംവരണം നലു്കണം?

130

റിക്രൂട്ടുമെ൯റ്റുമുതലു് സകല പ്രൊമോഷനുകളുംവരെ ഒരാളു്ക്കു് എത്രപ്രാവശൃം സംവരണം നലു്കണം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Niek Verlaan. Graphics: Adobe SP.

സംവരണം കേരളത്തിലെ ഒരു സോഫു്റ്റു് സു്പോട്ടാണു്. ഒറ്റയൊരു രാഷ്ട്രീയപ്പാ൪ട്ടിയും നേതാവും അതിലു്ത്തൊടുകയില്ല. അവ൪പോലും പലരീതിയിലു് അതി൯റ്റെ ആനുകൂല്യംപറ്റുന്നവരാണു്. കേരളത്തിലു് സംവരണത്തി൯റ്റെപേരിലു് നടക്കുന്ന നിയമവിരുദ്ധത എത്രയോപ്രാവശ്യം എത്രയോപേ൪ സുപ്രീംകോടതിയിലു് ചോദ്യംചെയു്തിട്ടുള്ളതാണു്, വിധികളു് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ളതാണു്! ഈവിഷയത്തിലുള്ള സുപ്രീംകോടതിയുടെ വിധികളു് ഇവിടെ ആരനുസരിക്കാനാണു്!! ശബരിമല സു്ത്രീപ്പ്രവേശനവിഷയത്തിലെ സുപ്രീംകോടതിവിധി നടപ്പിലാക്കാ൯ ഗവണു്മെ൯റ്റിറങ്ങിയപ്പോളു് കേരളത്തിലെ സകല അണു്ടനും അടകോടനും സുപ്രീംകോടതിയെ വെല്ലുവിളിച്ചുംകൊണു്ടു് ഇറങ്ങിനടക്കുന്നതു് നാം കാണുന്നില്ലേ? ആരും അനുസരിക്കാനില്ലെങ്കിലു്പ്പിന്നെ ഇവിടെ സുപ്രീംകോടതി വിധികളു്ക്കുപോലും എന്തുവിലയാണുള്ളതു്?

എംബീബീയെസ്സിനു് സംവരണം അനുവദിക്കാ൯പാടില്ലെന്നതോ പോകട്ടെ, സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുള്ളതു് ഒരാളു്ക്കു് ഒറ്റയൊരിക്കലേ സംവരണാനുകൂല്യം അനുവദിക്കാ൯പാടുള്ളൂവെന്നാണു്. അതായതു് അഡു്മിഷനു് സംവരണം നലു്കിയാലു് ജോലിയിലേക്കുള്ള റിക്രൂട്ടുമെ൯റ്റിനില്ല. റിക്രൂട്ടുമെ൯റ്റിനു് സംവരണാനുകൂല്യം നലു്കിയാലു് പ്രൊമോഷനില്ല. പക്ഷേ കേരളത്തിലെ ആരോഗ്യവകുപ്പിലെ ഒരു ഉദാഹരണമെടുക്കുക. അഡു്മിഷനു് സംവരണം കിട്ടി, അസിസ്സു്റ്റ൯റ്റു് സ൪ജ്ജനായുള്ള സു്പെഷ്യലു് റിക്രൂട്ടുമെ൯റ്റിനും സംവരണം കിട്ടി, പിന്നീടു് സിവിലു് സ൪ജ്ജനായും അതുകഴിഞ്ഞു് ആരോഗ്യ വകുപ്പു് അഡിഷണലു് ഡയറക്ടറായും അതുംകഴിഞ്ഞു് ആരോഗ്യവകുപ്പു് ഡയറക്ടറായുമുള്ള പ്രൊമോഷനുകളു്ക്കും ഇതേയാളു്ക്കു് കേരളസംസ്ഥാനഗവണു്മെ൯റ്റു് സംവരണം അനുവദിച്ചുകൊടുത്തു. കേരളത്തിലെ ആരോഗ്യമേഖലയിലെ മുഴുവ൯ കാര്യങ്ങളെയും നിയന്ത്രിക്കുന്ന ആരോഗ്യവകുപ്പു് ഡയറക്ടറുടെ കസ്സേരയിലു് ആരെയിരുത്തണമെന്നു് പ്രബുദ്ധകേരളത്തിലെ ഗവണു്മെ൯റ്റു് തീരുമാനിക്കുന്നതുപോലും ജാതിയുടെ അടിസ്ഥാനത്തിലു്! അസിസ്സു്റ്റ൯റ്റു് സ൪ജ്ജ൯മുതലു് ആരോഗ്യവകുപ്പു് ഡയറക്ട൪പ്പോസ്സു്റ്റുവരെ മുഴുനീള ഉടനീള സംവരണം!! കേവലം ഒരു എം.ബി.ബി.എസ്സു്. അഡു്മിഷനിലെ സംവരണത്തിലു് എന്തിരിക്കുന്നു!!!

Written/First published on: 26 July 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 

No comments:

Post a Comment