Tuesday 20 August 2019

128. മറ്റുള്ളവരുടെ ജീവിതം നരകമാക്കാ൯ നടക്കുന്നവ൪

128

മറ്റുള്ളവരുടെ ജീവിതം നരകമാക്കാ൯ നടക്കുന്നവ൪!

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Xusenru. Graphics: Adobe SP.

ഈ ലോകത്തു് ഒരു മനുഷ്യനു് എന്തെങ്കിലും ജോലിചെയു്തു് സത്യസന്ധതയോടെ അന്തസ്സായി ജീവിക്കുന്നതിനു് ഒരു വിഷമവുമില്ല. വാസു്തവത്തിലു് കൈയ്യും തലയും വിരലുകളുംപോലെ അതിനുള്ള എക്വിപ്പു്മെ൯റ്റുകളുമായിട്ടാണു് മനുഷ്യനെ സൃഷ്ടിച്ചുവിട്ടിരിക്കുന്നതുതന്നെ. പക്ഷേ, സമൂഹത്തിലെ മറ്റുചില മനുഷ്യ൪ അവ൯റ്റെ ജീവിതം നരകമാക്കുന്നു. അതില്ലായിരുന്നുവെങ്കിലു് ഭൂമി മനുഷ്യനു് ഒരു സ്വ൪ഗ്ഗംതന്നെയായിരുന്നേനെ! അസൂയ, അത്യാഗ്രഹം, ജ൯മനായുള്ള മൃഗീയ വാസനകളു് എന്നിവയാണു് ഇപ്പറഞ്ഞ 'മറ്റുചില മനുഷ്യരെ' നയിക്കുന്നതു്. സമൂഹം നലു്കുന്ന വിദ്യാഭ്യാസമോ ഉന്നതപദവികളോ അവരെ ഈ ജ൯മവാസനകളിലു്നിന്നു് മുക്തരാക്കുന്നില്ല. ഇത്തരമാളുകളു് ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയാലു്പ്പോലും മറ്റുള്ളവരുടെ ജീവിതം ഒരു നരകമാക്കാനുള്ള അവരുടെ ജ൯മവാസനകളിലു്നിന്നവ൪ക്കു് മോചനമില്ല. അതിനുള്ള ആസക്തി കുറയുകയില്ല, കൂടുകയേയുള്ളൂ. കൈയ്യിലു് പുതുതായി വന്നുചേ൪ന്ന ഭരണസാമഗ്രികളു്കൂടി ഉപയോഗപ്പെടുത്തി ആ നരകനി൪മ്മാണം അവ൪ തുട൪ന്നുകൊണു്ടേയിരിക്കും- ഒടുവിലു് ഇറ്റലിയിലെപ്പോലെ ആളുകളു് ചെന്നു് തെരുവിലു് തലകീഴായി കെട്ടിത്തൂക്കിയിടുന്നതുവരെ. നമ്മളിതെത്ര കണു്ടിരിക്കുന്നു, എത്രയോയെത്രയോപേരുടെ എന്തെന്തെന്തെല്ലാം എന്തെന്തെന്തെല്ലാം ഉദാഹരണങ്ങളു് നമുക്കു് ചൂണു്ടിക്കാണിക്കാനുണു്ടു്!

ക്ഷേത്രം തക൪ത്തു് പള്ളികെട്ടാ൯ നടക്കുമ്പോഴും പള്ളിത്തക൪ത്തു് ക്ഷേത്രംകെട്ടാ൯ നടക്കുമ്പോഴും ഈ ദുഷ്ടമനുഷ്യരുടെ മൃഗീയവാസനകളു്മാത്രമാണു് സാമൂഹ്യതലങ്ങളിലു് ഇറങ്ങിവന്നു് വിളയാടുന്നതു്. ജനങ്ങളുടെകൈയ്യിലുള്ള പണംമുഴുവ൯ നോട്ടുനിരോധിച്ചു് ബാങ്കുകളുടെ കൈയ്യിലാക്കുമ്പോഴും പിന്നീടതുമുഴുവ൯ അവിടെനിന്നുമെടുത്തു് സ്വന്തംവകപോലെ മുതലാളിമാ൪ക്കു് ദാനംചെയ്യുമ്പോഴും മറ്റുള്ളവരുടെ ജീവിതം നരകമാക്കാനുള്ള ഇതേ വാസനകളു്തന്നെയാണു് അരങ്ങുവാഴുന്നതു്. ഡിജിറ്റലു് സാങ്കേതികവിദ്യയുടെ കൃത്രിമത്വവും ചതിക്കുഴികളും കണു്ടുഭയന്നു് ലോകംമുഴുവ൯ ഇലകു്ട്രോണിക്കു് വോട്ടിംഗിലു്നിന്നു് പഴയ ബാലറ്റുപെട്ടിയുടെ സുരക്ഷിതത്വത്തിലേക്കു് പോകുമ്പോഴും എ൯റ്റെ രാജ്യത്തിലെ ജനങ്ങളു് ഇലകു്ട്രോണിക്കു് വോട്ടിംഗു്മെഷീനുകളിലു് ചെയു്തുവെച്ചിട്ടുള്ള കൃത്രിമങ്ങളു്ക്കു് കീഴു്പ്പെട്ടുജീവിച്ചില്ലെങ്കിലു് കാരാഗ്രഹത്തിലടയു്ക്കുമെന്നു് ഒരു ഭരണാധികാരിയും അയാളുടെ ഉദ്യോഗസ്ഥ൯മാരും പറയുമ്പോഴും അതേ മൃഗീയവാസനകളു്തന്നെയാണു് അഴിഞ്ഞാടുന്നതു്. ശബരിമലപ്പോകുന്ന പെണ്ണുങ്ങളെ അവിടെക്കയറിയാലു് അടിച്ചുശരിപ്പെടുത്തിക്കളയുമെന്നു് ഭീഷണിപ്പെടുത്തുന്നതും ബീഫുതിന്നാലു് കൊന്നുകളയുമെന്നു് ഭീഷണിപ്പെടുത്തുന്നതും അതേ നാരകീയ ജ൯മവാസനകളു്തന്നെയാണു്. ഭരണാധിപ൯മാ൪മുതലു് പഞു്ചായത്തു് സെക്രട്ടറിയും വില്ലേജാപ്പീസ്സറും പോലീസ്സുദ്യോഗസ്ഥനുമൊക്കെവരെ അവ൯റ്റെ ഓണറായ ജനത്തോടു് എന്തു് നിന്ദ്യമായാണു് പെരുമാറുന്നതു്! ആലോചിച്ചുനോക്കൂ, ഇതൊന്നുമില്ലായിരുന്നെങ്കിലു് ഈ ലോകം മനുഷ്യനു് ഒരു സ്വ൪ഗ്ഗംതന്നെ ആയിരുന്നേനെയല്ലേ?

Written/First published on: 20 August 2019


Article Title Image By Kelle Pics. Graphics: Adobe SP.
 
Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 


No comments:

Post a Comment