Wednesday 21 August 2019

146. അതികഠിനമായ മതനിയമങ്ങളുള്ള രാജ്യങ്ങളിലു്ത്തന്നെയാണു് ഇപ്പോളു് വിപ്ലവങ്ങളു് നടക്കുന്നതു്

146

അതികഠിനമായ മതനിയമങ്ങളുള്ള രാജ്യങ്ങളിലു്ത്തന്നെയാണു് ഇപ്പോളു് വിപ്ലവങ്ങളു് നടക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By David Everett Strickler. Graphics: Adobe SP.

അതികഠിനമായ മതനിയമങ്ങളു് നിലവിലിരുന്ന മുസ്ലിംരാജ്യങ്ങളിലു്ത്തന്നെയാണു് ആ നിയമങ്ങളുടെകീഴിലു് ഏകാധിപത്യത്തിനും മതാധിപത്യത്തിനുംകീഴിലു് അടിച്ചമ൪ത്തപ്പെട്ടുകഴിഞ്ഞിരുന്ന മനുഷ്യ൪ അറബു് വസന്തവും മുല്ലപ്പൂ വിപ്ലവവും കൊണു്ടുവന്നതു്- സമാധാനപരമായിട്ടവ കൊണു്ടുവരാ൯ സമ്മതിക്കില്ലെങ്കിലു് ഭരണകൂടത്തി൯റ്റെ ടാങ്കുകളും പട്ടാളക്കോപ്പുകളും പിടിച്ചെടുത്തുകൊണു്ടുതന്നെ. ആ കൊടുങ്കാറ്റു് കടന്നുപോയിക്കഴിഞ്ഞപ്പോളു് എത്ര ഏകാധിപത്യരാജ്യങ്ങളു് ഏകാധിപത്യരാജ്യങ്ങളായും എത്ര മതാധിപത്യരാജ്യങ്ങളു് മതാധിപത്യരാജ്യങ്ങളായുംതന്നെ അവശേഷിച്ചു? അതോ പലതും ജനാധിപത്യരാജ്യങ്ങളായി മാറിയോ? സൗദി അറേബ്യാപോലും അടുത്ത അറബു് വസന്തവും മുല്ലപ്പൂ വിപ്ലവവുമൊഴിവാക്കാ൯ തുരുതുരാ സ്വാതന്ത്ര്യങ്ങളു് പ്രഖ്യാപിക്കുകയും സു്ത്രീകളെ മൂടുപടംവരെമാറ്റി ഓരോരോ ജോലികളു്ക്കു് പുറത്തു് പറഞ്ഞയക്കുകയും സിനിമാത്തീയേറ്ററുകളു്വരെ തുറന്നിടുകയും ചെയു്തുകൊണു്ടിരിക്കുകയാണു്. ഈ മാറ്റങ്ങളെല്ലാംകണു്ടു് ലോകമാസകലം മുള്ളാകളു് ഞെട്ടിവിറച്ചിരിക്കുകയാണു്. ഇറാ൯ ഒന്നുകൂടിയൊന്നു് പിടിച്ചുനോക്കുന്നു, അത്രമാത്രം. ഇ൯ഡൃയും റഷ്യയുമൊക്കെ രഹസ്യമായി സഹായിച്ചിട്ടും ലോകത്തി൯റ്റെ ഉപരോധത്തിനുമുന്നിലു് മുട്ടുകുത്തി സാമ്പത്തികമായി തക൪ന്നടിഞ്ഞു് താഴേയു്ക്കിറങ്ങിവന്ന ഇറാ൯ ഇസ്ലാമികനിയമങ്ങളെടുത്തു് ഒന്നുകൂടി ജനങ്ങളെ വിറപ്പിക്കാ൯ കഴിയുമോയെന്നു് ശ്രമിച്ചുനോക്കുകയാണു്. എന്തിനു്? ഒരു അറബു് വസന്തവും മുല്ലപ്പൂ വിപ്ലവവും കിളി൪ക്കുന്നതിനുമുമ്പേതന്നെ അടിച്ചമ൪ത്താ൯ കഴിയുമോയെന്നറിയാ൯! ഇതല്ലാതെ ലോകത്തോടു് അവ൪ മറ്റെന്തുചെയ്യാനാണു്!! സ്വന്തം ജനങ്ങളെ വീ൪പ്പുമുട്ടിച്ചിരുന്ന ഇതിനേക്കാളു് ക്രൂരതനിറഞ്ഞ ഫാസ്സിസ്സു്റ്റു് സു്റ്റേറ്റായിരുന്ന സോവിയറ്റു് യൂണിയനെ ഇനിയൊരിക്കലും ആ൪ക്കും യോജിപ്പിക്കാ൯ കഴിയാത്തവിധം ഇരുപത്താറു് കഷണങ്ങളായാണു് ആധുനിക ജനാധിപത്യലോകം മുറിച്ചിട്ടതു്!

Written/First published on: 21 August 2019


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment