Tuesday 20 August 2019

129. പ്രളയകാല ജാതിമത സൗഹാ൪ദ്ദംകണു്ടു് അസ്വസ്ഥരാകുന്നവ൪

129

പ്രളയകാല ജാതിമത സൗഹാ൪ദ്ദംകണു്ടു് അസ്വസ്ഥരാകുന്നവ൪

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Li Yang. Graphics: Adobe SP.

ഓരോ മതതീവ്രവാദിയുടെയും പുറകിലു് കൊച്ചുകാലത്തു് നല്ല അടികൊണു്ടു് വളരാത്തതി൯റ്റെ ഒരു പശ്ചാത്തലമുണു്ടു്. സ്വന്തം മതത്തി൯റ്റെ സരളമായ തത്വങ്ങളു് ബാല്യകാലത്തേ ശീലിച്ച ഒരുത്തനും മതതീവ്രവാദിയായിട്ടില്ല, കാരണം സ്വന്തം മതത്തോടൊപ്പം മറ്റുള്ള മതങ്ങളേയും ബഹുമാനിക്കാനുള്ള വിവരമാണു്, വിജ്ഞാനമാണു്, ആ കുട്ടികളു്ക്കു് ബാല്യകാലത്തേ പക൪ന്നുകിട്ടുന്നതു്. അതു് അച്ഛനിലു്നിന്നോ അമ്മയിലു്നിന്നോ അമ്മാവനിലു്നിന്നോ അധ്യാപകനിലു്നിന്നോ ആവാം. ഒരു തെളിവിനുവേണു്ടി ലോകത്തു് മറ്റൊരിടത്തും തിരയേണു്ട- കേരളത്തിലു്ത്തന്നെ തൊണ്ണൂറുശതമാനം ജനങ്ങളുടെയും ജീവിതംനോക്കൂ! ഹിന്ദുവും ക്രിസ്സു്ത്യാനിയും മുസ്സലു്മാനും ഇവയിലെ ജാതി-ഉപജാതികളുമെല്ലാം യാതൊരു ഭിന്നതയുമില്ലാതെ സു്നേഹഭാവേനയാണു് കേരളത്തിലു് പെരുമാറുന്നതു്. സാധാരണ നമുക്കിതു് പെട്ടെന്നു് വെളിപ്പെടാറില്ലെങ്കിലും പ്രളയകാലത്തു് ഒരു രോമാഞു്ചത്തോടെതന്നെ നാമിതു് തിരിച്ചറിഞ്ഞു. വീഡിയോകളിലൂടെ കേരളജനതയുടെയീ മതാതീത ജാതിയതീത സൗഹാ൪ദ്ദം ലോകവും കണു്ടറിഞ്ഞു് അത്ഭുതപ്പെട്ടു. നമുക്കിതു് എന്നും ഇങ്ങനെതന്നെ നിലനിന്നെങ്കിലെന്ന ആശയായിരുന്നെങ്കിലു് കേരളത്തിലെ വ൪ഗ്ഗീയവിഷക്ക്രിമികളു്ക്കിതു് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എല്ലാം നശിക്കാ൯പോവുകയാണെന്നു് തിരിച്ചറിഞ്ഞ അവരുടെ കോപാകുലമായ ഉയി൪ത്തെഴുന്നേലു്പ്പായിരുന്നു ശബരിമല ക്ഷേത്രത്തിലു്പ്പോയ പെണ്ണുങ്ങളെ അടിച്ചുതക൪ക്കാ൯ ആക്ക്രോശിച്ചുപാഞ്ഞുനടന്ന നരാധമ൯മാരിലൂടെ നമ്മളു് കണു്ടതു്. വിവരവുമായി അതിനു് യാതൊരു ബന്ധവുമില്ല. നല്ല വിവരമുണു്ടെന്നു് നമ്മളു് കരുതിയ, കേരളത്തിലെ ചില മിടുക്ക൯ പോലീസ്സോഫീസ്സ൪മാരെവരെ നമ്മളു് അവരുടെയിടയിലു്ക്കണു്ടു. ശബരിമല അക്രമസമരകാലത്തു് കണു്ടതല്ല നമ്മുടെ കേരളം, നമ്മളു് പ്രളയകാലത്തു് കണു്ടതാണു്. പ്രളയകാലത്തെ ഒരുമകണു്ടുഭയന്ന വ൪ഗ്ഗീയവിഷപ്പാമ്പുകളാണു് ശബരിമലയിലു് പത്തിവിട൪ത്തിനിന്നാടിയതു്. സാധാരണക്കാരനായ ഒരു പൗരനു് നിഷിദ്ധവും നിയമപരമായി അപ്രാപ്യവുമായ ഉള്ളിലുള്ള അക്രമവാഞു്ഛയുടെയും അടിച്ചമ൪ത്തലു്ത്ത്വരയുടെയും ലൈംഗികയരാജക അഭിലാഷത്തി൯റ്റെയും അനധികൃത സ്വത്തുസമ്പാദനവ്യഗ്രതയുടെയും സമ്പൂ൪ത്തീകരണത്തിനായാണു് വിവരംകെട്ടവ൪ പടയായി മതതീവ്രവാദത്തിലോട്ടൊഴുകുന്നതു്. ഡൊമിനിക്കു് ലാപ്പിയറും ലാറി കോളി൯സ്സും മുതലു് മറ്റുപലരുമെഴുതിയ ആധുനികകാല ക്ലാസിക്കുകളു് അവയിലെ ഗവേഷണമികവി൯റ്റെ ബലത്തിലു് ലോകത്തോടിതു് പച്ചയായിത്തന്നെ വിളിച്ചുപറഞ്ഞു. 'ഇസ്സു് ന്യൂയോ൪ക്കു് ബേണിംഗു്?' ഒന്നു് വായിച്ചുനോക്കൂ, നിങ്ങളു്ക്കിതു് ബോധ്യമാവും.

ഇസ്ലാമി൯റ്റെപേരിലു് ഒരു ന്യൂനപക്ഷം തീവ്രവാദികളു് നടത്തുന്ന ഭീകരപ്പ്രവ൪ത്തനം സ്വന്തം മതത്തിനകത്തുനിന്നുകൊണു്ടു് ചെറുക്കാ൯ കഴിയാത്തകാരണം ലോകംമുഴുവനുമുള്ള മുസ്ലീമുകളു് ലോകത്തി൯റ്റെ പ്രതികാരംഭയന്നു് കഴിയുന്നപോലെ ഹിന്ദുമതത്തിലെ ഒരു ന്യൂനപക്ഷം ബീജേപ്പീ, ഹിന്ദു ഐക്യവേദി, ശബരിമല ക൪മ്മസമിതി, ആചാര സംരക്ഷണ സമിതി എന്നിങ്ങനെ നൂറായിരം പേരുകളിലു് ലോകം പൊറുക്കാത്ത അതിക്രമങ്ങളും മനുഷ്യവേട്ടയും നടത്തുന്നതിനെ ഹിന്ദുമതത്തിനകത്തുനിന്നുകൊണു്ടുതന്നെ അടിച്ചമ൪ത്തുന്നതിനു് ഹിന്ദുക്കളു്ക്കു് കഴിയാതെപോയാലും ഇതേ ദു൪ഗ്ഗതിതന്നെയല്ലേ കാലാന്തരത്തിലു് ഈ മതത്തിനും വന്നുചേരുകയുള്ളൂ? അതാകട്ടെ, മുസ്ലീമുകളുടെയും ക്രിസ്സു്ത്യാനികളുടെയും രാജ്യങ്ങളു് തിങ്ങിനിറഞ്ഞു് ഒരു ഹിന്ദുരാജ്യമെന്ന നിലയു്ക്കു് ഇ൯ഡൃ തീ൪ത്തും ഒറ്റപ്പെട്ട ഒരു ലോകത്തും!

Written/First published on: 20 August 2019

Included in the book, Raashtreeya Lekhanangal Part III
https://www.amazon.com/dp/B07YYNM46J


Raashtreeya Lekhanangal Part III
Kindle eBook LIVE Published on 09 October 2019
ASIN: B07YYNM46J
Kindle Price (US$): $4.79
Kindle Price (INR): Rs. 340.00
Length: 176 pages
Buy: https://www.amazon.com/dp/B07YYNM46J

 
 
 

No comments:

Post a Comment