Wednesday 21 August 2019

156. സകലത്തിലും കാവിവാരിപ്പൂശാനുള്ള ആസക്തി എപ്പോളു് മാറിക്കിട്ടും?

156

സകലത്തിലും കാവിവാരിപ്പൂശാനുള്ള ആസക്തി എപ്പോളു് മാറിക്കിട്ടും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Balouria Rajesh. Graphics: Adobe SP.

1917ലു് ചെങ്കൊടിഭരണംവന്ന റഷ്യയിലും 1949ലു് ചെങ്കൊടിഭരണംവന്ന ചൈനയിലും ഓടുന്ന ട്രെയിനുകളുടെ നിറമെന്താണെന്നറിയുമോ? ചുവപ്പല്ല. യഥാ൪ത്ഥത്തിലു് ചുവപ്പുനിറത്തിലുള്ള ട്രെയിനുകളവിടെയുണു്ടോയെന്നുതന്നെ സംശയമാണു്. പീക്കിംഗിനും മോസു്ക്കോയു്ക്കുമിടയിലോടുന്ന അതിദീ൪ഘദൂര ഇ൯റ്റ൪-കണു്ട്രി ട്രെയിനുകളുടെ നിറം മനോഹരമായ പച്ചയും നീള൯ മഞ്ഞബാ൯ഡുള്ള നീലയുമാണു്. രണു്ടിടത്തും മിക്ക ട്രെയിനുകളും വെള്ളയും അലൂമിനിയവുമാണു്. ലോകത്തെ ഏറ്റവും വൃത്തിയുള്ള ട്രെയിനുകളു്! ലോകത്തെ (ഇ൯ഡൃയൊഴികെ) പലരാജ്യങ്ങളിലെയും ട്രെയിനുകളിലു്നിന്നും വ്യത്യസു്തമായി കുഞ്ഞുങ്ങളുടെ ശബ്ദമുയരുന്നവയും!! രണു്ടുരാജൃങ്ങളിലും കെട്ടിടങ്ങളുടെയും നിറം ചുവപ്പേയല്ല. കാരണമെന്താണെന്നോ? രണു്ടിടത്തും കമ്മ്യൂണിസ്സു്റ്റുകളായ മാവോയിസ്സു്റ്റുകളു്ക്കും ലെനിനിസ്സു്റ്റുകളു്ക്കും രാജ്യഭരണംകിട്ടിയിട്ടു് ദശാബ്ദങ്ങളായി. തുടക്കത്തിലുണു്ടായിരുന്ന, സകലതും ചുവപ്പുപിടിപ്പിക്കാനുള്ള, അവരുടെ അലു്പ്പത്തരങ്ങളും വെകിളികളുമെല്ലാം കാലംപോയതോടെ മാറിക്കിട്ടി. ഇ൯ഡൃയിലു് കാവിയു്ക്കു് ഇപ്പോളങ്ങോട്ടു് ഭരണംകിട്ടിയതല്ലേയുള്ളൂ! ക്രിക്കറ്റുടീമി൯റ്റെ ജെഴു്സ്സിമുതലു് റോഡിലു് നിലു്ക്കുന്ന ട്രാഫിക്കു്ലൈറ്റിനുവരെ സകലതിനും കാവിനിറം വാരിപ്പൂശ്ശാനുള്ള മാനസ്സികരോഗാസക്തി റഷ്യയിലെയും ചൈനയിലെയുംപോലെ കുറേക്കഴിയുമ്പോളു് പോയിക്കിട്ടും.

Written/First published on: 21 August 2019


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment