Friday 23 August 2019

170. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം

170

നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു എന്നു് കൂലങ്കഷമായി പരിശോധിക്കുന്ന കേരളം

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By YanceTay. Graphics: Adobe SP.

ചെങ്കൊടിക്കുകീഴിലു് ചങ്കുറപ്പോടെ നിലു്ക്കുന്ന ലക്ഷക്കണക്കിനു് കമ്മ്യൂണിസ്സു്റ്റുകാരും മാ൪കു്സ്സിസ്സു്റ്റുകളുമായ സഖാക്കളു് കേരളത്തിലുണു്ടു്. പശ്ചിമ ബംഗാളിലെയും ഒറീസ്സയിലെയും ആന്ധ്രയിലെയും തമിഴു്നാട്ടിലെയും സ്ഥിതിയിപ്പോളു് എന്താണെന്നു് അറിയില്ല. പക്ഷേ ആ ചെങ്കൊടി ആരുടെ കൈയ്യിലാണു് പിടിച്ചിരിക്കുന്നതെന്നുകൂടി നോക്കിയശേഷമേ അവ൪ ആ കൊടിയുടെ ചരിത്രവും പഴമയും അവകാശപ്പെടുന്ന പാ൪ട്ടിയുടെ നേതൃത്വത്തിനു് പിന്തുണ കൊടുക്കുകയുള്ളൂ. അതായതു്, ചരിത്രമുറങ്ങുന്ന, ത്യാഗത്തി൯റ്റെയും വിയ൪പ്പി൯റ്റെയും പഴക്കമുള്ള, ആ ചെങ്കൊടി പിടിക്കാ൯ ഒരു പാ൪ട്ടിനേതൃത്വത്തിനുള്ള അ൪ഹത അവ൪ നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നുണു്ടു്. അതാണു് കേരളത്തിലെ കമ്മ്യൂണിസ്സു്റ്റു് പ്രസ്ഥാനത്തി൯റ്റെ ആരോഗ്യകരമായ ഒരു വശം. അദ്ധ്വാനിക്കുന്ന വ൪ഗ്ഗത്തിലു്നിന്നും വേ൪പെട്ടു് ഈ നേതൃത്വം പുതിയയൊരു വ൪ഗ്ഗമായി സ്വയം പരിണമിച്ചപ്പോളു് കേരളത്തിലെ മുഴുവ൯ പാ൪ലമെ൯റ്റു് നിയോജകമണ്ഡലങ്ങളിലും ഈ നേതൃത്വത്തെ ദയനീയമായി പരാജയപ്പെടുത്തിക്കിടത്തി ചെങ്കൊടിയുടെ കീഴിലു് ചങ്കൂറ്റത്തോടെ നിലു്ക്കുന്നവ൪ ഒരു പാഠം പഠിപ്പിച്ചു് താക്കീതുനലു്കി 2019ലു്. 'വല്ലതും പറയാനുണു്ടെങ്കിലു് കമ്മിറ്റിയു്ക്കകത്തു് പറഞ്ഞോളണം' എന്ന നേതൃത്വത്തി൯റ്റെ അഹന്തയു്ക്കു് 'പറയാ൯ വേറെയും സ്ഥലങ്ങളുണു്ടെ'ന്നവ൪ പാ൪ലമെ൯റ്റു് തെരഞ്ഞെടുപ്പിലൂടെ മറുപടിനലു്കി.

ഒരുദാഹരണത്തിലൂടെ ഇതു് വ്യക്തമാക്കാം. നേതാക്ക൯മാരുടെ മക്കളെല്ലാം എന്തുചെയ്യുന്നു, എന്തുചെയ്യുന്നില്ല എന്നു് കേരളം കൂലങ്കഷമായി പരിശോധിക്കുന്ന ഈക്കാലത്തു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടികളെന്നു് ബോ൪ഡിലെഴുതിവെച്ചിരിക്കുന്ന സംഘങ്ങളുടെ നേതാക്കളുടെ മക്കളെയും അവരുടെ അച്ഛ൯മാരെയും പരാമ൪ശ്ശിക്കുന്ന സാമൂഹ്യമാധ്യമങ്ങളിലെ വിമ൪ശ്ശരങ്ങളു് ഭീഷണിപ്പെടുത്തി നീക്കംചെയ്യിക്കുന്നതാണു് നേരത്തേപറഞ്ഞ അഹന്ത! അതിനുള്ള വിഷചികിത്സയാണു് നേരത്തേപറഞ്ഞ സഖാക്കളു് നലു്കിയ തെരഞ്ഞെടുപ്പുമറുപടി.

വ്യംഗ്യവും വാച്യവും വളരെ ഭംഗിയായി തിരിച്ചറിയാ൯ പ്രത്യേകമിടുക്കുള്ള, സാമൂഹ്യമാധ്യമങ്ങളിലു് പ്രചരണകോലാഹലപരമായ പോസ്സു്റ്റുകളിടുന്നതിലു് പ്രത്യേക വാസനയുള്ള, പലരുടെയും വിഹാരരംഗമാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി. ഇവ൪ ബുദ്ധിശൂന്യ൯മാരാണെന്നു് നമ്മളാരും കരുതുന്നില്ലെന്നുമാത്രമല്ല മറ്റുപല കാര്യങ്ങളും കരുതുന്നുമുണു്ടുതാനും. 2019ലെ ലോകു്സ്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞശേഷം പക്ഷേ ഒന്നുമറിഞ്ഞുകൂടാത്തപോലെ പെരുമാറുന്ന ഇവ൪ക്കു്, തെരഞ്ഞെടുപ്പുപരാജയകാരണം അന്വേഷിക്കാ൯ പട്ടാപ്പകലു് വിളക്കും കൊണു്ടുനടക്കുന്ന ഇവ൪ക്കു്, എന്താണുദ്ദേശിക്കുന്നതെന്നു് ആ൪ക്കും മനസ്സിലാവുന്ന ഒരു ഒറ്റ വാചകത്തിലു്ത്തന്നെ, ജനങ്ങളു് നലു്കിയ സന്ദേശമെന്തെന്നു് നമ്മളു് പറഞ്ഞുകൊടുക്കേണു്ടി വന്നിരിക്കയാണു്. പറഞ്ഞുതരാം: കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ ലോകു്സ്സഭാ തെരഞ്ഞെടുപ്പിലെ ചരിത്രപരാജയത്തി൯റ്റെ കാരണക്കാരനായ സംസ്ഥാന സെക്രട്ടറി കമാന്നുമിണു്ടാതെ രാജിവെച്ചുപോകുക!

പശുവി൯റ്റെ ജീവ൯ രക്ഷിക്കുന്നതി൯റ്റെപേരിലു് പശുവിനെയും നടത്തിക്കൊണു്ടു് പോകുന്നവരെയും ബീഫു് വിലു്ക്കുന്നവരെയും കൊല്ലുന്നതു് ഇന്നു് ഇ൯ഡൃയിലു് ഹിന്ദുത്തീവ്രവാദികളുടെയും ഹിന്ദുമതസംഘടനകളുടെയും ഒരു സ്ഥിരംപരിപാടിയാണു്. ഹിന്ദുത്വമെന്ന ജീവിതരീതിക്കും സംസു്ക്കാരത്തിനുംവേണു്ടി മറ്റൊന്നുമിവ൪ ചെയു്തിട്ടില്ലാത്തതിനാലു്, അക്രമമൊഴികെ മറ്റൊന്നുമിവ൪ക്കു് ചെയ്യാ൯ കഴിവില്ലാത്തതിനാലു്, ഇതെങ്കിലുംചെയു്താലു് ഹിന്ദുത്വത്തിനുവേണു്ടി എന്തെങ്കിലുംചെയു്തിട്ടുണു്ടെന്നു് അഭിമാനിക്കാമല്ലോ എന്നോ൪ത്താണു് ഇതിവ൪ ചെയ്യുന്നതു്. ഇ൯ഡൃയിലുടനീളം നടന്നുവരുന്ന ഗോരക്ഷാക്കൊലപാതകങ്ങളെ ഈപ്പാ൪ട്ടിയുടെ സെക്രട്ടറി ഇടയു്ക്കിടയു്ക്കു് അപലപിക്കാറുണു്ടെങ്കിലും ഗോരക്ഷാക്കൊലപാതകങ്ങളു്ക്കു് ഈ സെക്രട്ടറി യാതൊരുതടസ്സവുമല്ല, ഒരു കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ കൊടിയാണു് കൈയ്യിലു്പ്പിടിച്ചിരിക്കുന്നതെങ്കിലും. ബീജേപ്പീയാണല്ലോ ഗോരക്ഷാക്കൊലപാതകങ്ങളു് നടത്തുന്നുവെന്നാരോപിക്കപ്പെടുന്നതു്. ബീജേപ്പീയു്ക്കു് ഭരണമുള്ളതുകൊണു്ടാണല്ലോ ഗോരക്ഷാക്കൊലപാതകികളു് അറസ്സു്റ്റും ശിക്ഷയും നേരിടാതെപോകുന്നതു്. ബീജേപ്പീയെ ഭരണത്തിലിരുത്തിയതാരു്? കോണു്ഗ്രസ്സു്-മാ൪കു്സ്സിസ്സു്റ്റൈക്ക്യം പൊളിച്ചു് കൈയ്യിലു്ക്കൊടുത്ത സെക്രട്ടറി യഥാ൪ത്ഥത്തിലു് ആ൪ക്കുവേണു്ടിയാണതു് ചെയു്തതു്? ബീജേപ്പീക്കെതിരെ പ്രസംഗിക്കുകയും കോണു്ഗ്രസ്സിനെ എതി൪ക്കുകയും ബീജേപ്പീയെ സഹായിക്കുകയുംചെയ്യുന്ന ചതി പാ൪ട്ടിസഖാക്കളും ജനങ്ങളും തിരിച്ചറിഞ്ഞതുകൊണു്ടല്ലേ കേരളത്തിലെ മുഴുവ൯സീറ്റും അവ൪ കോണു്ഗ്രസ്സിനു് നലു്കിയതു്? ഒട്ടകപക്ഷി മണലിലു് തലപതുക്കിയാലും പുറംമുഴുവ൯ പുറത്തുകിടക്കുകയല്ലേ?

സാമൂഹ്യമാധ്യമങ്ങളിലെ വിമ൪ശ്ശനങ്ങളു് ഭീഷണിപ്പെടുത്തി നീക്കംചെയ്യിക്കുന്ന അഹന്തയെക്കുറിച്ചു് ഇവിടെപ്പറഞ്ഞു. ആശയപ്പ്രകാശന സ്വാതന്ത്ര്യത്തെയും അറിയുവാനുള്ള അവകാശത്തെയും അപകടപ്പെടുത്തിക്കൊണു്ടു് എത്രയോ പോസ്സു്റ്റുകളു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളിലെ അഴിമതിക്കാര൯മാരുടെയും ത൯കാര്യംനോക്കികളുടെയും താതു്പര്യപ്രകാരം പ്രതിദിനം സാമൂഹ്യമാധ്യമങ്ങളിലു്നിന്നു് നീക്കംചെയ്യപ്പെടുന്നു! 'മക്കളെയഴിച്ചുവിടുന്ന അച്ഛ൯മാരും ഭാര്യമാരെയഴിച്ചുവിടുന്ന ഭ൪ത്താക്ക൯മാരും നിറഞ്ഞ ഒരു പോളിറ്റു് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയും!' എന്നയൊരു പോസ്സു്റ്റും അടുത്തകാലത്തു് ഈ രീതിയിലു് അപ്രത്യക്ഷമായി. ഇന്നത്തെക്കാലത്തു് ഇങ്ങനെ ഏതെങ്കിലും ലേഖനങ്ങളു് നീക്കംചെയ്യപ്പെടുന്നതിലു് വല്ല കഥയുമുണു്ടോ? അതു് മറ്റൊരുരീതിയിലു് മറ്റൊരുസ്ഥലത്തു് ഇ൯റ്റ൪നെറ്റിലു് പ്രത്യക്ഷപ്പെടുകയല്ലേ ചെയ്യുന്നതു്?

പിണറായി വിജയ൯ ഗവണു്മെ൯റ്റി൯റ്റെ ആദ്യത്തെ ആറുമാസത്തെ പ്രവ൪ത്തനം വിലയിരുത്തി അടുത്ത നാലരവ൪ഷക്കാലത്തെ പ്രവ൪ത്തനം പ്രവചിക്കുന്ന ഒരു ലേഖനപരമ്പരയിലെ ചില ഭാഗങ്ങളു് ഇപ്രകാരം ചില ഫേസ്സു്ബുക്കു് ഗ്രൂപ്പുകളിലു്നിന്നും നീക്കംചെയ്യപ്പെടുകയുണു്ടായി. 'മാവോയെപ്പോലെയാകാ൯ എന്തെളുപ്പം!' എന്ന പേരിലു് പുസു്തകമായി ഇപ്പോളതു് ആമസ്സോണിലു്നിന്നു് ആളുകളു്വാങ്ങി വായിക്കുന്നു. ശബരിമലവിഷയം സംബന്ധിച്ചു് ചില രാഷ്ട്രീയപ്പാ൪ട്ടികളെ വിഷമത്തിലാക്കിയ ഒരു ലേഖനപരമ്പരയുടെ പല ഭാഗങ്ങളും ‘ട്രൂ തിങു്കേഴു്സ്സു്’ എന്നൊരു ഫേസ്സു്ബുക്കു് ഗ്രൂപ്പിലു്നിന്നും അതിലെ അഡു്മിനിസ്സു്ട്രേറ്റ൪മാ൪ ഇപ്രകാരം നീക്കംചെയു്തു. ഇപ്പോളതു് 'ശബരിമലയിലെ മതഭ്രാന്ത൯മാരെ ചങ്ങലയു്ക്കിടേണു്ടേ' എന്ന പേരിലു് പൂ൪ണ്ണരൂപത്തിലു് പുസു്തകമായി ആമസ്സോണിലു്നിന്നുതന്നെ ആളുകളു് വാങ്ങുന്നു. അതുകൊണു്ടു് പറയട്ടെ, നേതാക്കളുടെ ഭീഷണി അവിടെയിരിക്കും, ലോകംമുഴുവ൯ ആവശ്യമുള്ളവരതു് വായിക്കുകയുംചെയ്യും. കാരണമെന്തെന്നാലു്, ഒരു ആശയത്തി൯റ്റെ കാലമായാലു് അതിനെത്തടയാ൯ ലോകത്തു് ഒരുമനുഷ്യനും കഴിയില്ല.

Written/First published on: 23 August 2019


Included in the book, Raashtreeya Lekhanangal Part V
https://www.amazon.com/dp/B07ZQHRB8D
 

Raashtreeya Lekhanangal Part V
Kindle eBook LIVE Published on 29 October 2019
ASIN: B07ZQHRB8D
Kindle Price (US$): $4.99
Kindle Price (INR): Rs. 354.00
Length: 192 pages
Buy: https://www.amazon.com/dp/B07ZQHRB8D
 
 
 
 
 

 

No comments:

Post a Comment