Wednesday, 21 August 2019

155. രാഷ്ട്രീയസ്വയംസേവക സംഘത്തെയും ഭാരതീയ ജനതാപ്പാ൪ട്ടിയെയും ഒരേപോലെ കാണുന്നതു് ശരിയാണോ?

155

രാഷ്ട്രീയസ്വയംസേവക സംഘത്തെയും ഭാരതീയ ജനതാപ്പാ൪ട്ടിയെയും ഒരേപോലെ കാണുന്നതു് ശരിയാണോ, അതൊരു അയുക്തിയല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Terima Kasih0. Graphics: Adobe SP.

ഭാരതീയ ജനതാപ്പാ൪ട്ടി ഒരു ദേശീയവിപത്തുതന്നെയാണു്, പക്ഷേ രാഷ്ട്രീയ സ്വയംസേവകസംഘത്തെ അതിനോടു് താരതമ്യംചെയ്യുകയും അതും മറ്റതുപോലെതന്നെയുള്ള ഒരു ദേശീയവിപത്തായി കാണുകയുംചെയ്യുന്നതിനോടു് യോജിക്കാ൯ നിവൃത്തിയില്ല. ബീജേപ്പീ പഴയ ജനസംഘത്തിലു്നിന്നുള്ളവരുടെ തലമുറ അവസാനിച്ചശേഷം പലപാ൪ട്ടികളിലു്നിന്നും പുറത്താക്കപ്പെടുകയും ഭരണാധികാരംകണു്ടുകൊണു്ടു് അതിലു്നിന്നൊക്കെ പുറത്തുപോവുകയുംചെയു്ത അലു്പ്പ൯മാരും അസഹിഷു്ണുക്കളും അധികാരമോഹികളും ഹ്രസ്വദൃഷ്ടികളും ഇടിച്ചുകയറി തിങ്ങിനിറഞ്ഞ, രാഷ്ട്രമീമാംസ്സയിലു് ഒട്ടുംതന്നെ പരിചയവും പഴക്കവുമില്ലാത്ത, ലക്ഷൃംതെറ്റിയ ഒരു ആളു്ക്കൂട്ടംമാത്രമാണു്. ആളു്ക്കൂട്ടത്തിനു് കൈയ്യും കാലുമേയുള്ളൂ, തലയുണു്ടാകില്ലെന്നതു് ബീജേപ്പീയെസ്സംബന്ധിച്ചിടത്തോളം തികച്ചും അന്വ൪ത്ഥമാണു്. പക്ഷേ സംഘം ഇന്നാളുണു്ടായ ബീജേപ്പീയിലു്നിന്നും അങ്ങേയറ്റം വ്യത്യസു്തമായി പഴക്കമുള്ള ഒരു രാഷ്ട്രനി൪മ്മാണപ്പ്രസ്ഥാനമാണു്. അത്തരം പ്രസ്ഥാനങ്ങളു് ഒരു രാഷ്ട്രത്തിനു് ആവശ്യവുമാണു്, പ്രത്യേകിച്ചും വിദേശാക്രമണംപോലുള്ള പ്രതിസന്ധികളിലു് ഓരോ മുക്കിലും മൂലയിലും, ഓരോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും, ചെറുത്തുനിലു്പ്പു് സംഘടിപ്പിക്കുകയും രാഷ്ട്രസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണു്ടിവരുമ്പോളു്. അത്തരം സാഹചര്യങ്ങളു് എപ്പോളു്വേണമെങ്കിലും ഉണു്ടാവുകയുംചെയ്യാം. അങ്ങനെയുള്ള പ്രസ്ഥാനങ്ങളില്ലാത്ത രാജ്യങ്ങളാണു് വിദേശ ആക്രമണങ്ങളു്ക്കും ആധിപത്യത്തിനും പെട്ടെന്നു് അടിപ്പെട്ടുപോയിട്ടുള്ളതെന്നു് രണു്ടാംലോകമഹായുദ്ധംവരെയുള്ള ലോകത്തി൯റ്റെ ചരിത്രം പരിശോധിച്ചാലു് കാണാവുന്നതാണു്. രാജ്യംമുഴുവ൯ നല്ല വേരോട്ടമുള്ള പാ൪ട്ടിസ്സാ൯സ്സു് ഗ്രൂപ്പുകളും റെസിസ്സു്റ്റ൯സ്സു് ഗ്രൂപ്പുകളുമില്ലാത്തിടങ്ങളു് വിദേശാധിപത്യത്തി൯റ്റെ നുകത്തിനുകീഴിലമ൪ന്നു.

സംഘത്തെസ്സംബന്ധിച്ചേടത്തോളം രാഷ്ട്രാഭിമാനബോധമല്ലാതെ ജാതിമതവിഭജനങ്ങളൊന്നും ശാഖകളിലു് പഠിപ്പിക്കുന്നില്ല. അതൊക്കെക്കടന്നുവന്നതു് ഹിന്ദുത്വം വോട്ടാക്കിമാറ്റി ഭരണാധികാരംപിടിക്കാ൯ ബീജേപ്പീ കുറുക്കുവഴി തേടിയപ്പോഴാണു്. അതുപോലെ, ശാഖകളിലു്പ്പോകുന്ന സ്വയംസേവക൪ മുതി൪ന്നവരെ ചേട്ടായെന്നും ഇളയവരെ മോനേയെന്നും സു്ത്രീകളെ അന്തസ്സായും തുല്യതയോടെയും അഭിസംബോധനചെയ്യാനാണു് പരിശീലിപ്പിക്കപ്പെടുന്നതു്. മറ്റുള്ളവരുമായുള്ള ഇടപാടുകളിലു്, പെരുമാറ്റത്തിലു്, അതു് പാലിക്കാനവ൪ ബാധ്യസ്ഥരുമാണു്. ശബരിമലസമരകാലത്തു് ഓണു്ലൈ൯മാധ്യമങ്ങളിലു് ആഭാസ്സവാക്കുകളും അശ്ലീലപദങ്ങളുമുപയോഗിച്ചു് പലരും സമരത്തെ ന്യായീകരിച്ചും സു്ത്രീപ്പുരുഷസമത്വത്തിനുവേണു്ടി വാദിക്കുന്നവരെ കടുംഭാഷയിലു് വിമ൪ശ്ശിച്ചുമെഴുതിയപ്പോളു് സ്വയംസേവക൪ നെറ്റിചുളിച്ചു, അതായതു്, ബീജേപ്പീക്കാരല്ല, സംഘപാരമ്പര്യം ശരിയായി ഉളു്ക്കൊണു്ടിട്ടുള്ള സ്വയംസേവക൪. ഈയെഴുതിയവരും ആ അക്രമസമരം നടത്തിക്കൊണു്ടുപോയവരുമൊന്നും സംഘപാരമ്പരൃത്തിലു് ജനിച്ചവരോ വള൪ന്നവരോ ആയിരുന്നില്ല. അവരുടെയിടയിലും അവിടവിടെ സംഘത്തിലെ ചില തലമുതി൪ന്ന മുഖങ്ങളു്കണു്ടു, പക്ഷേ തലയുള്ളതുകൊണു്ടും മുതി൪ന്നതുകൊണു്ടും പാരമ്പരൃസിദ്ധിയെങ്ങനെയുണു്ടാകും? ഇവരെല്ലാംതന്നെ പെണ്ണുകേസ്സിലും അടിപിടിയക്ക്രമക്കേസ്സുകളിലുംപെട്ടു് നാട്ടുകാരോടേറ്റുമുട്ടി നാട്ടിലു് പിടിച്ചുനിലു്ക്കാ൯ നിവൃത്തിയില്ലാതെ ബീജേപ്പീയുടെ സഹായവും സംരക്ഷണവുംതേടി അവ൪ക്കുവേണു്ടി കൂലിയെഴുത്തെഴുതിയവരും കൂലിസമരംനടത്തിയവരുമായിരുന്നു- ഇന്നു് കേരളത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ നയിക്കുന്ന കള്ളക്കടത്തു്- മയക്കുമരുന്നുകച്ചവടസംഘത്തിനുവേണു്ടി കൂലിയെഴുത്തെഴുതി കൂലിസമരംനടത്തുന്നവരെപ്പോലെ. ഇവരാരും സ്വയംസേവകരായിരുന്നില്ല.

ലക്ഷക്കണക്കിനു് യുവജനങ്ങളെ മദ്യപാനം, പുകവലി, വ്യഭിചാരം തുടങ്ങിയ വിപത്തുക്കളിലു്നിന്നും ക൪ശ്ശനമായി നിയന്ത്രിച്ചുനി൪ത്താ൯ കഴിഞ്ഞിട്ടുള്ള മറ്റേതൊരു പ്രസ്ഥാനമാണു് ഇ൯ഡൃയിലിന്നുള്ളതു്- ബീജേപ്പീയു്ക്കു് സംഘ അച്ചടക്കമൊന്നുംതന്നെ ബാധകമല്ലെങ്കിലും? ഗവണു്മെ൯റ്റി൯റ്റെ ബില്ലുകളു്ക്കോ നിയമങ്ങളു്ക്കോ ഇത്രയുംവലിയൊരു യുവജനതയെ ഇങ്ങനെ നിയന്ത്രിച്ചുനി൪ത്താ൯ കഴിഞ്ഞിട്ടുണു്ടോ? സംഘംചെയു്ത തെറ്റു് സ്വന്തം രാഷ്ട്രീയവിഭാഗമായി ആരംഭിക്കാ൯ അനുഗ്രഹിച്ചുവിട്ട ബീജേപ്പി, ഭാരതീയജനതാപ്പാ൪ട്ടി, ഹിന്ദുത്വംവിലു്ക്കാനും വിഭാഗീയതവള൪ത്താനും അഴിമതിപട൪ത്താനും തുടങ്ങിയപ്പോളു് തങ്ങളുടെ ആ രാഷ്ട്രീയപരീക്ഷണം അവസാനിപ്പിച്ചു് അതി൯റ്റെ അന്ത്യംകുറിക്കാതിരുന്നതാണു്. അതാകട്ടെ ചരിത്രപരമായ ഒരു വ൯തെറ്റുതന്നെയായിരുന്നു. അതിനു് കാരണക്കാരാകട്ടെ ഭരണാധികാരത്തി൯റ്റെ രുചി മണു്ടയു്ക്കുകയറി സംഘത്തെ വഞു്ചിച്ച അതി൯റ്റെ പരമോന്നത നേതൃത്വംതന്നെയായിരുന്നു- ശാഖകളിലെ അണികളു്ക്കു് ആ തീരുമാനമെടുക്കുന്നതിലു് യാതൊരുപങ്കുമുണു്ടായിരുന്നില്ല. സംഘത്തിലെ റിപ്പോ൪ട്ടിംഗെല്ലാം മുകളിലു്നിന്നു് താഴോട്ടാണു്, താഴെനിന്നും മുകളിലോട്ടല്ല. അതെങ്ങനെ- അധികാരരുചിയറിഞ്ഞ ബീജേപ്പീ മുതലാളിവ൪ഗ്ഗത്തോടൊപ്പം ഒരേകിടക്കയിലു്ക്കിടന്നു് ഭരണംതുടരാ൯ നിലു്ക്കുമ്പോളു്? അതുപോലെതന്നെ, സംഘത്തി൯റ്റെ പ്രഖ്യാപിതനയങ്ങളു്ക്കു് വിരുദ്ധവും അവസരവാദപരവുമായി, ഈശ്വരനെക്കാണാ൯പോകുന്ന പെണ്ണുങ്ങളെത്തടയാ൯ കേരളത്തിലെ ബീജേപ്പീ ഇറങ്ങിപ്പുറപ്പെട്ടപ്പോളു് സംഘം ചഞു്ചലപ്പെട്ടുപോയതും. പക്ഷേ സംഘം ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ബീജേപ്പീയു്ക്കു് വെറും ഒന്നോരണു്ടോ സ്വയംസേവകരെമാത്രമേ പ്രവ൪ത്തനങ്ങളെ ഏകോപിപ്പിക്കാനായി വിട്ടുനലു്കാറുള്ളൂവെന്നുംകൂടിയോ൪ക്കുക- സാധാരണയായി, അതി൯റ്റെ നേതൃത്വം ഭരണാസക്തിമുറ്റി മുതലാളിത്തവ൪ഗ്ഗവുമായി അസാധാരണ സമ്പ൪ക്കമാരംഭിക്കുന്നതുവരെയും.

സംസ്ഥാന-ദേശീയ ബൗദ്ധികപ്പ്രമുഖ൯മാ൪ വ൪ഷങ്ങളിലൂടെ, ലേഖനങ്ങളിലൂടെ, ബൈഠക്കുകളിലെ കാര്യവിചാരങ്ങളിലൂടെ, പഠിപ്പിച്ചുറപ്പിച്ച സു്ത്രീപ്പുരുഷസമത്വം നിലനി൪ത്താനവ൪ തീരുമാനമെടുത്തതുകൊണു്ടാണു് പെണ്ണുങ്ങളെയാക്രമിക്കാനുള്ള ശബരിമലസമരത്തിനു് ആളെക്കൂട്ടാ൯ കേരളത്തിലെ സ്വയംസേവകരെ വേണു്ടത്ര അണിനിരത്താ൯ കഴിയുന്നില്ലെന്നു് ബീജേപ്പീയുടെ കേരളത്തിലെ നേതൃത്വം അന്നു് വിലപിക്കേണു്ടിവന്നതു്.

ഇന്നത്തെ ഇ൯ഡൃ൯ സാഹചര്യങ്ങളിലു് ഏറ്റവുംകൂടുതലു് ച൪ച്ചചെയ്യപ്പെടേണു്ടതും എന്നാലു് ഏറ്റവും കുറച്ചുമാത്രം ച൪ച്ചചെയ്യപ്പെടുന്നതുമായ ഒരു വിഷയമാണു് രാഷ്ട്രീയസ്വയംസേവക സംഘത്തെയും ഭാരതീയജനതാപ്പാ൪ട്ടിയെയും ഒരേപോലെകാണുന്നതു് അയുക്തിയല്ലേ എന്നുള്ളതു്. സമാനമായതും തുല്യപ്രാധാന്യമുള്ളതുമായ അതുപോലെതന്നെയുള്ള വിഷയങ്ങളാണു് കോണു്ഗ്രസ്സു് ജീ൪ണ്ണിച്ചതുപോലെ അതി൯റ്റെ തൊഴിലാളിസംഘടനയായ ഐ. എ൯. ടി. യു. സി.യും ജീ൪ണ്ണിക്കാ൯ ഇടയാക്കാമോ, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെ മുതലാളിത്തസുഖങ്ങളുടെ വലയിലായി നശിക്കാ൯വിട്ടാലും അവരുടെ തൊഴിലാളിസംഘടനയായ സി. ഐ. ടി. യു.വിനെ അങ്ങനെ നശിക്കാ൯വിടാമോ എന്നിവയും. ഏറ്റവുംകൂടുതലു് ച൪ച്ചനടക്കേണു്ട ഈ വിഷയങ്ങളും ഏറ്റവുംകുറച്ചുമാത്രം ച൪ച്ച നടക്കപ്പെടുന്നവയാണു്. ഈ പാ൪ട്ടികളു് നശിച്ചുപോയാലും ലോകത്തിനിനിയൊന്നുമില്ല, കാരണം അവയുടെയെല്ലാം ദൗത്യം ഏറെക്കുറെ കഴിഞ്ഞു. പക്ഷേ ഈ തൊഴിലാളിസംഘടനകളു് ആ പാ൪ട്ടികളോടൊപ്പം, അവകാരണം, നശിച്ചുപോയാലു് തൊഴിലാളിവ൪ഗ്ഗത്തിനുപിന്നെ അവകാശങ്ങളു് കണക്കുപറഞ്ഞു് വാങ്ങിക്കൊടുക്കാ൯, അവരുടെ അഭിമാനംസംരക്ഷിക്കാ൯, പിന്നെ വേറെയാരാണുള്ളതു്? ഇപ്പറഞ്ഞ മൂന്നു് രാഷ്ട്രീയപ്പ്രസ്ഥാനങ്ങളും മണ്ണടിഞ്ഞാലു് ഇ൯ഡൃയിലെ അഴിമതി അത്രയും കുറഞ്ഞുകിട്ടും എന്നേ പറയാനുള്ളൂ. എന്നാലു് ഈ തൊഴിലാളിസംഘടനകളുടെയും ഈ രാഷ്ട്രനി൪മാണപ്പ്രസ്ഥാനത്തി൯റ്റെയും നിലനിലു്പ്പു് അനിവാര്യമാണു്, കാലത്തി൯റ്റെ ആവശ്യമാണു്. ഈ രാഷ്ട്രീയപ്പാ൪ട്ടികളെ അവഗണിച്ചോ തള്ളിപ്പറഞ്ഞോ നശിപ്പിച്ചോതന്നെ അവയുടെ- ആ പ്രസ്ഥാനങ്ങളുടെയും ആ സംഘടനകളുടെയും- നിലനിലു്പ്പു് ഉറപ്പാക്കേണു്ടതി൯റ്റെ ആവശ്യകതയെക്കുറിച്ചുതന്നെയാണു് ഇവിടെപ്പറയുന്നതു്.

വാലു് ശരീരത്തി൯റ്റെ ഭാഗംതന്നെയാണു്. പക്ഷേ ബീജേപ്പീയെയും രാഷ്ട്രീയസ്വയംസേവക സംഘത്തെയും സംബന്ധിച്ചു് ഇവിടെക്കാണുന്നതു് വാലു് തലയെ വിഴുങ്ങാ൯ശ്രമിക്കുന്ന അസംബന്ധമാണു്. ഒടുവിലു് അതു് അകംപുറംമറിഞ്ഞു് വീഴുകയല്ലേചെയ്യൂ?

Written/First published on: 21 August 2019.


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment