Tuesday 20 August 2019

140. പിണറായി വിജയനെ മുഖ്യമന്ത്രിക്കസ്സേരയിലു്നിന്നിറക്കി ആരോഗ്യമന്ത്രിയെ ആക്കസ്സേരയിലു് കയറ്റിയിരുത്തണമെങ്കിലു് അതങ്ങു് പറഞ്ഞാലു്പ്പോരേ?

140

പിണറായി വിജയനെ മുഖ്യമന്ത്രിക്കസ്സേരയിലു്നിന്നിറക്കി ആരോഗ്യമന്ത്രിയെ ആക്കസ്സേരയിലു് കയറ്റിയിരുത്തണമെങ്കിലു് അതങ്ങു് പറഞ്ഞാലു്പ്പോരേ?

പി. എസ്സു്. രമേശു് ചന്ദ്ര൯


  Article Title Image By Vlad Panov. Graphics: Adobe SP.

കേരളത്തിലെ ആരോഗ്യവകുപ്പു് എന്തിലെങ്കിലും ലോകപ്രസിദ്ധി നേടിയിട്ടുണു്ടെങ്കിലു് അതു് കൊടിയ അഴിമതിയിലും സ്വജനപക്ഷപാതത്തിലും ക്രൂരമായ മനുഷ്യാവകാശലംഘനങ്ങളിലുമാണു്. ഇതിലുളു്പ്പെട്ട ഒരുത്തനെയെങ്കിലും ശിക്ഷിക്കുന്നതിലു് ഈ വകുപ്പിനുള്ളിലെതന്നെ വിജില൯സ്സു് അതിപരിഹാസ്യമായി പരാജയപ്പെട്ടതുകൊണു്ടും ആരോഗ്യവകുപ്പു് മന്ത്രിമാരുടെ ഓഫീസ്സും ഉദ്യോഗസ്ഥ൯മാരും ഈത്തരം കേസ്സുകളിലുളു്പ്പെട്ട മുഴുവ൯ ക്രിമിനലുകളെയും സംരക്ഷിച്ചതുകൊണു്ടും ശിക്ഷിച്ചതി൯റ്റെ ഒറ്റയൊരു തെളിവുപോലും കൊടുക്കാ൯ കഴിയാത്തതുകൊണു്ടും ലോകാരോഗ്യസംഘടനമുതലു് വേളു്ഡു് വാകു്സ്സി൯ അലയ൯സ്സുവരെയുള്ള മുഴുവ൯ വിദേശസംഘടനകളും ഈ ഡിപ്പാ൪ട്ടുമെ൯റ്റിനുകിട്ടുന്ന വിദേശസഹായം ഓരോവ൪ഷവും കോടിക്കണക്കിനു് ഡോള൪വീതം റദ്ദാക്കിക്കൊണു്ടിരിക്കുകയാണു്.


Article Title Image By Ngelah. Graphics: Adobe SP.

ഇവരുടെ ഡിപ്പാ൪ട്ടുമെ൯റ്റിനു് മനുഷ്യാവകാശലംഘനങ്ങളു് ഒരു ആഘോഷമാണെങ്കിലും ഫണു്ടുദാതാക്കളു് ഹെഡു്ക്വാ൪ട്ടേഴു്സ്സാക്കി പ്രവ൪ത്തിക്കുന്ന രാജ്യങ്ങളിലു് ഇത്തരം മനുഷ്യാവകാശലംഘനങ്ങളു് ഒരു വലിയ കുറ്റമാണു്. പി. കെ. ശ്രീമതിയുടെ കാലംമുതലു് കെ. കെ. ഷൈലജയുടെ കാലംവരെ ഈ ലോകസംഘടനകളു് കേരളാ ആരോഗ്യവകുപ്പിനുനലു്കുന്ന വിദേശധനസഹായം കുറച്ചുകൊണു്ടുവരുകയായിരുന്നില്ല, മറിച്ചു് കൂട്ടിക്കൊണു്ടുവരുകയായിരുന്നു എന്നു് കണക്കുനിരത്തി ടെലിവിഷ൯ മാധൃമമായ ന്യൂസ്സു് പതിനെട്ടും ശ്രീമതി ഷൈലജയും തെളിയിക്കട്ടെ. ആദ്യം ജോയു് മാത്യു, അതുകഴിഞ്ഞു് ന്യൂസ്സു് പതിനെട്ടു്, കാരണം, അവരാണല്ലോ യാഥാ൪ത്ഥ്യത്തിനു് കടകവിരുദ്ധമായ ഇത്തരം പ്രചരണം നടത്തിക്കൊണു്ടിരിക്കുന്നതു്. ഇതുപോലെ ഇനിയും പല പ്രചാരവേലക്കാരും വരും. ലോകു്സ്സഭാ തെരഞ്ഞെടുപ്പുപരാജയത്തി൯റ്റെ അടുത്തപടിയായി പിണറായി വിജയനെ മുഖ്യമന്ത്രിക്കസ്സേരയിലു്നിന്നിറക്കി ആരോഗ്യമന്ത്രിയെ ആക്കസ്സേരയിലു് കയറ്റിയിരുത്താനുള്ള അഡ്വാ൯സ്സു് പ്രചാരവേലയാണു് ഈ നടന്നുവരുന്നതു്.

Article Title Image By Septimiu. Graphics: Adobe SP.

[In response to news article ‘You are the most vigilant press in the world and we are the most vigilant health department in the world!- Kerala Health Minister K. K. Shylaja told press’ supposedly in News 18 Malayalam on 05 June 2019. The writer of this article does not think she actually said it in so many words. No one can, in conditions the Kerala Health Department is in.]

Written/First published on: 20 August 2019


Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 



No comments:

Post a Comment