Wednesday 21 August 2019

163. ആചാരസംരക്ഷണം മാ൪വസു്ത്രം വലിച്ചെറിയുന്നതും തോട്ടിലു്ച്ചാടുന്നതുംവരെപ്പോകുമോ അതോ കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിട്ടുണു്ടോ?

163

ആചാരസംരക്ഷണം മാ൪വസു്ത്രം വലിച്ചെറിയുന്നതും തോട്ടിലു്ച്ചാടുന്നതുംവരെപ്പോകുമോ അതോ കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിട്ടുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andreas 160578. Graphics: Adobe SP.

ശബരിമല ആചാരസംരക്ഷണസമിതിയുടെ യോഗങ്ങളിലും പ്രകടനങ്ങളിലും ആചാരപരമായ സാരിയുടുത്ത പെണ്ണുങ്ങളെയും, അതുപോലെ ആചാരവിരുദ്ധമായ പാ൯റ്റും ചുരിദാറുമിട്ട പെണ്ണുങ്ങളെയും കണു്ടു. മറ്റു് ഭാഗങ്ങളിലേക്കു് കടക്കുന്നില്ല. ആചാരപരമായ, അടിസ്ഥാനപരമായ, ഇക്കാര്യങ്ങളിലു് ഒരു ഐകരൂപ്യംവരുത്താതെങ്ങനെയാണു് ഒരു മേജ൪ സമരമായ ആചാരസംരക്ഷണസമരം നടത്തിക്കൊണു്ടുപോവുക? എന്തൊക്കെ ആചാരങ്ങളാണു് നമ്മളു് സംരക്ഷിക്കേണു്ടതുള്ളതു്, എത്രകാലം പി൯പുവരെയുള്ളവയെയാണു് സംരക്ഷിക്കേണു്ടതു്, എന്നുള്ളവയെപ്പറ്റി ജനങ്ങളോടു് യാതൊന്നുംപറയാതെ ഇങ്ങനെയുള്ള ബൃഹദു്സമരങ്ങളു് അങ്ങനെയങ്ങു് കേരളത്തിലു് നടത്തിക്കൊണു്ടുപോകാ൯കഴിയുമോ?

Article Title Image By Rondell Melling. Graphics: Adobe SP.

ആണുങ്ങളുടെ മുന്നിലൂടെ മാറുമറച്ചു് നടക്കാ൯പാടില്ലെന്ന ഒരു ആചാരവും നിലവിലുണു്ടായിരുന്നു. അതും സംരക്ഷിക്കപ്പെടാ൯ പോവുകയാണോയെന്നു് അറിഞ്ഞുകൂടാ. അതുപോലെ, അങ്ങത്തമാ൪ വരുമ്പോളു് അങ്ങേരുടെ അഹങ്കാരവഴിതടസ്സപ്പെടുത്താതെ വരമ്പിലു്നിന്നും തോട്ടിലു്ച്ചാടണമെന്ന ആചാരവും. അതും ആചാരസംരക്ഷകരുടെ അജണു്ടയിലുണു്ടെന്നുതോന്നുന്നു. എത്രയെത്ര പഴയ ആചാരങ്ങളുണു്ടോ ഇതുപോലെ സംരക്ഷിക്കപ്പെടാനായിട്ടു് അവയുടെയെല്ലാം ഒരു ലിസ്സു്റ്റു് സമ൪പ്പിക്കാ൯ ജനങ്ങളോടാവശ്യപ്പെട്ടുകൊണു്ടു് ഒരു ആനമയിലൊട്ടകംചെണു്ട വിളംബരഘോഷയാത്ര കേരളത്തിലങ്ങോളമിങ്ങോളം സനാതന ആചാരാനുഷു്ഠാനങ്ങളോടെ കാതിലോലയും തലയിലു്ക്കുരുത്തോലയും ധരിച്ചു് താലപ്പൊലിയെടുത്ത മാറുമറയു്ക്കാത്ത പെണ്ണുങ്ങളുടെയകമ്പടിയോടെ നടത്താവുന്നതാണു്. ആചാരസംരക്ഷണവിളംബരയാത്രയല്ലേ- ഒരാചാരവും കുറയരുതു്. സംരക്ഷിക്കപ്പെടാനുള്ള ഒരാചാരവും മുറിയരുതു്! വേണമെങ്കിലു് കൊമ്പുകുഴലൂത്തകമ്പടിയോടെ ഒരു നോട്ടിഫിക്കേഷ൯ പുറപ്പെടുവിക്കുകയുമാകാം ആചാരസംരക്ഷണസമിതിക്കു്. ആചാരസംരക്ഷണം ഏതുവരെപ്പോകും- മാ൪വസു്ത്രം വലിച്ചെറിയുന്നതും തോട്ടിലു്ച്ചാടുന്നതും ഒരു പക്ഷേ അതിനും പുറകിലു്വരെയും പോകുമോ, അതോ കൃത്യമായ ഒരു കട്ടോഫു് ഡേറ്റു് നിശ്ചയിച്ചിട്ടുണു്ടോ ഇതിനെല്ലാം? അതോ ഈ ആചാരസംരക്ഷണസമിതിയും ഇതിലെല്ലാം ഇരുട്ടിലു്ത്തപ്പുകയാണോ?

Written/First published on: 21 August 2019.


Article Title Image By Bhupendra Singh. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment