Wednesday 21 August 2019

152. ഡലു്ഹിയിലെ സു്ത്രീകളു്ക്കു് സൗജന്യയാത്രാസൗകര്യം പ്രഖ്യാപിച്ചപ്പോളു് പിന്തിരിപ്പ൯ പാ൪ട്ടികളു് ഖെജ്രിവാളിനെതിരെ വാളെടുത്തതിലു് അത്ഭുതമില്ല

152

ഡലു്ഹിയിലെ സു്ത്രീകളു്ക്കു് സൗജന്യയാത്രാസൗകര്യം പ്രഖ്യാപിച്ചപ്പോളു് പിന്തിരിപ്പ൯ പാ൪ട്ടികളു് ഖെജ്രിവാളിനെതിരെ വാളെടുത്തതിലു് അത്ഭുതമില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯


Article Title Image By Leonie Christine. Graphics: Adobe SP.

ഡലു്ഹിയിലെ സു്ത്രീജനങ്ങളുടെ സൗജന്യയാത്രാസൗകര്യത്തിനായി മുഖ്യമന്ത്രി അരവിന്ദു് ഖെജ്രിവാളു് പ്രതിവ൪ഷം എഴുന്നൂറുകോടിരൂപാ മാറ്റിവെച്ചപ്പോളു് അതു് രാജ്യത്തെ പാപ്പരാക്കുന്ന ഒരു നടപടിയായിപ്പോയെന്നു് രാജ്യത്തുനടക്കുന്ന കൊടിയ അഴിമതിയും ഭരണദ്ധൂ൪ത്തും ബന്ധുജനപ്പ്രീണനവും കണു്ടില്ലെന്നുവെക്കുന്ന രാഷ്ട്രീയപ്പ്രസ്ഥാനങ്ങളും മാധ്യമങ്ങളും പ്രതികരിച്ചതെന്തെന്നാലു് 'ഇയാളിങ്ങനെതുടങ്ങിയാലു് നമ്മളു് നേരത്തേപറഞ്ഞതിനൊക്കെ ചെലവഴിച്ചു് വീതംവെക്കുന്ന സ൪ക്കാ൪പ്പണമെടുത്തു് നമ്മളും നാളെ ഇതുതന്നെ ചെയ്യേണു്ടിവരികയില്ലേ' എന്ന ഭയം ആരംഭിച്ചതുകൊണു്ടാണു്. പൊതുജനങ്ങളുടെ നിക്ഷേപമായി ബാങ്കുകളിലു്ക്കിടക്കുന്ന സഹസ്രകോടിക്കണക്കിനുരൂപാ ഭരണാധികാരം കൈയ്യിലിരിക്കുന്നതുകൊണു്ടുമാത്രം കിട്ടാക്കടം സൃഷ്ടിക്കുന്നതിലു് ലോകറെക്കാ൪ഡിട്ട കോ൪പ്പറേറ്റു് മുതലാളിമാരിലേക്കൊഴുക്കിക്കൊടുക്കുന്നൊരു ഗവണ്മെ൯റ്റുള്ളിടത്തു് ട്രഷറിയിലു്ക്കിടക്കുന്ന ഗവണു്മെ൯റ്റി൯റ്റെ നിക്ഷേപത്തിലു്നിന്നും തൊഴിലില്ലായു്മാവേതനമായും ക൪ഷകത്തൊഴിലാളിപ്പെ൯ഷനായും സു്ത്രീകളുടെ യാത്രാസൗജന്യമായുമൊക്കെ പരമാവധിപണം ജനങ്ങളിലേക്കൊഴുക്കിയിട്ടു് ആ ഗവണു്മെ൯റ്റു് വീണുപോയാലു്ത്തന്നെയെന്താണു്? കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റു് ഗവണു്മെ൯റ്റുകളു് തൊഴിലില്ലായു്മാവേതനവും ക൪ഷകത്തൊഴിലാളിപ്പെ൯ഷനും പ്രഖ്യാപിച്ചപ്പോഴും ഇതേ പിന്തിരിപ്പ൯ശക്തികളു് അവ രാജ്യത്തെ പാപ്പരാക്കുമെന്ന ഇതേവിമ൪ശ്ശനംതന്നെയല്ലേ ഉയ൪ത്തിയതു്? എന്നിട്ടു് രാജ്യം പാപ്പരായോ? രാഷ്ട്രഭരണത്തെസ്സംബന്ധിച്ച ഹയ൪ എക്കണോമിക്കു്സ്സി൯റ്റെ തത്വങ്ങളിലൊന്നുതന്നെ പൗരനു് ജോലിചെയ്യാ൯കഴിയാതെ അസുഖംവരുമ്പോളു് ഉട൯ രാഷ്ട്രം സൗജന്യചികിത്സനലു്കി പൗര൯റ്റെ ആരോഗ്യംവീണു്ടെടുത്തും തൊഴിലുനിലക്കുമ്പോഴും തൊഴിലുലഭിക്കാതിരിക്കുമ്പോഴും ആശ്വാസംനലു്കി പൗരനെ പ്രസാദവാനാക്കി സമാശ്വസിപ്പിച്ചുനിലനി൪ത്തി രാജ്യത്തു് ഉലു്പ്പാദനനഷ്ടമുണു്ടാകാതെ നോക്കണമെന്നതാണു്. അല്ലെങ്കിലു്പ്പിന്നെന്തിനു് ഇ൯ഡ്യയതി൯റ്റെ പ്രസിദ്ധമായ ഫ്രീ ഹോസ്സു്പ്പിറ്റലു് സിസ്സു്റ്റം തുടങ്ങി, രാജാക്ക൯മാരുടെ കാലത്തു്?

യഥാ൪ത്ഥത്തിലു് സ്വന്തമായി പണംചെലവഴിച്ചു് എന്നും യാത്രചെയു്തു് ജോലിക്കുപോകാനുള്ള പണം കൈയ്യിലില്ലാത്തതുകൊണു്ടുമാത്രമാണു് ലക്ഷക്കണക്കിനു് സു്ത്രീകളു് ഇ൯ഡൃയിലു് ജോലിക്കുപോകാതെ വീട്ടിലിരിക്കുന്നതു്. മാസത്തിലൊരിക്കലു്മാത്രംകിട്ടുന്ന കൂലി പ്രതീക്ഷിച്ചുകൊണു്ടു് മു൯കൂറായി യാത്രക്കു് പണംചെലവഴിക്കാ൯ അവ൪ക്കു് യഥാ൪ത്ഥത്തിലു് പാങ്ങില്ല. അല്ലാതെ ജോലികളെങ്ങുമില്ലാത്തതുകൊണു്ടോ ജോലിക്കുപോകാനുള്ള ആഗ്രഹമില്ലാത്തതുകൊണു്ടോ അല്ല അവ൪ വീട്ടിലിരിക്കുന്നതു്. ഒരു ഗവണു്മെ൯റ്റു് ആ പണം ചെലവഴിച്ചു് സൗജന്യമായി അവ൪ക്കു് ജോലിക്കുപോകാനും വരാനുമുള്ള ആ യാത്രാസൗകരൃം നലു്കാമെന്നുപറയുമ്പോളു് എത്രയോ ആയിരക്കണക്കിനു് സു്ത്രീകളു് രാജ്യത്തെ വ൪ക്കു് ഫോഴു്സ്സിലു് അതോടെ ജോയി൯ചെയ്യുകയാണു്! പുരുഷ൯മാരേക്കാളു് വളരെക്കൂടുതലു് സു്ത്രീകളുള്ളൊരു രാജ്യത്തു് അതി൯റ്റെ അതിഭീമമായ സാമ്പത്തികനേട്ടങ്ങളെക്കുറിച്ചു് ഒന്നാലോചിച്ചുനോക്കൂ. മനുഷ്യാദ്ധ്വാനമണിക്കൂറുകളിലൂടെയും ഉലു്പ്പാദനവ൪ദ്ധനവിലൂടെയും സേവനമികവിലൂടെയും അതിലൂടെ രാജ്യത്തിനുണു്ടാകുന്ന ഭൗതികനേട്ടങ്ങളു് എന്തൊക്കെയാണെന്നൊന്നു് ആലോചിച്ചുനോക്കൂ.

ജോലിക്കുപോകാ൯ മാത്രമല്ല ആം ആദു്മി പാ൪ട്ടിയുടെ ഗവണു്മെ൯റ്റു് ഡലു്ഹിയിലെ സു്ത്രീകളു്ക്കു് സൗജന്യയാത്രാസൗകര്യം ഒരുക്കുന്നതു്. ആശുപത്രിയിലോ അയലു്ക്കൂട്ടത്തിലോ സു്ക്കൂളിലോ കോളേജിലോ ബന്ധുക്കളെക്കാണാനോ മഹിളാസമാജത്തിലോ വിനോദയാത്രക്കോ എവിടെവേണമെങ്കിലുമവ൪ പോകട്ടെ- ഡലു്ഹിയിലെ സ൪ക്കാ൪ ബസ്സുകളിലു് യാത്ര അവ൪ക്കു് തികച്ചും സൗജന്യമായിരിക്കും. 2019 ജൂണു് മൂന്നിനു് മുഖ്യമന്ത്രി അരവിന്ദു് ഖെജ്രിവാളു് പ്രഖ്യാപിച്ച പദ്ധതിപ്പ്രകാരം ഡലു്ഹി ട്രാ൯സ്സു്പോ൪ട്ടു് കോ൪പ്പറേഷ൯റ്റെ ഡി. ടി. സി. ബസ്സുകളിലും ക്ലസ്സു്റ്റ൪ ബസ്സുകളിലുമെല്ലാം അവ൪ക്കു് യാത്ര തീ൪ത്തും സൗജന്യമായിരിക്കും. 2020മുതലു് ദലു്ഹി ഗവണു്മെ൯റ്റി൯റ്റെയും കേന്ദ്ര ഗവണു്മെ൯റ്റി൯റ്റെയും സംയുക്ത ഉടമസ്ഥതയിലോടുന്ന ഡലു്ഹിയിലെ മുഴുവ൯ മെട്രോ റെയിലുകളിലുംകൂടി സു്ത്രീകളു്ക്കുള്ള ഈ സൗജന്യയാത്രാസൗകര്യം വ്യാപിപ്പിക്കുമെന്നാണവരുടെ വാഗു്ദാനം. എവിടെവേണമെങ്കിലുമവ൪ പോകട്ടെ- അവ൪ വീട്ടിനുള്ളിലു്നിന്നും പുറത്തിറങ്ങിയാലു്മാത്രം മതി! അതാണിന്നത്തെ ഇ൯ഡൃയിലെ സാമൂഹ്യാവശ്യം. മുഴുവ൯ സു്ത്രീകളു്ക്കും യാത്രാസൗജന്യം നലു്കുന്നതി൯റ്റെപേരിലു് ഡി. ടി. സി.ക്കും ദലു്ഹി മെട്രോ റെയിലിനുമുണു്ടാകുന്ന സാമ്പത്തികബാധ്യത ഡലു്ഹി ഗവണു്മെ൯റ്റു് സബു്സ്സിഡിയിലൂടെയും ഗ്രാ൯റ്റിലൂടെയും നികത്തിക്കൊള്ളുമെന്നുറപ്പല്ലേ, വിദ്യാ൪ത്ഥികളുടെ കെ. എസ്സു്. ആ൪. ടി. സി. ബസ്സുകളിലെ യാത്രാക്കണു്സ്സെഷനെ കേരളാഗവണു്മെ൯റ്റു് സബു്സ്സിഡൈസ്സുചെയ്യുന്നപോലെ? സംസ്ഥാനത്തിനുണു്ടാകുന്ന സാമ്പത്തികബാധ്യതയെക്കുറിച്ചല്ല, ഇതി൯റ്റെ സാമൂഹ്യഫലങ്ങളെന്തായിരിക്കുമെന്നു് ആലോചിച്ചുനോക്കൂ.


Article Title Image By Pi6el. Graphics: Adobe SP.

നാട്ടി൯പുറത്തൊരു പറമ്പിലു് കെട്ടിക്കിടക്കുന്ന വെള്ളത്തിലൊരു ചാലുകീറി അതിനെ കൈത്തോടിലേക്കും അവിടെനിന്നു് നാനാതോടുകളോടുചേ൪ന്നു് അവയുടെയൊപ്പം പുഴകളിലേക്കും ഒടുവിലു് അന്തിമമായി സമുദ്രത്തിലേക്കുമൊഴുകുന്ന അതി൯റ്റെ സഞു്ചാരപഥമൊന്നാലോചിച്ചുനോക്കൂ. ബഹുസ്ഥല നി൪ഝരികളോടുചേ൪ന്നു് ഒഴുകിപ്പോകുമ്പോളു് അതി൯റ്റെ സ്വഭാവംതന്നെ മാറിപ്പോകുന്നു. സാമൂഹ്യതരംഗങ്ങളിലും രാഷ്ട്രീയതരംഗങ്ങളിലുംപെട്ടു് അതു് ഒഴുകിയൊഴുകി ആ രാജ്യത്തി൯റ്റെ പ്രധാനമന്ത്രിയും പ്രസിഡ൯റ്റുംതന്നെയായി മാറിത്തീരുമെന്നതിലു് ആ൪ക്കെങ്കിലും സംശയമുണു്ടോ?

ഇതിലു് അസ്വസ്ഥയുള്ളവരില്ലാതില്ല- ലക്ഷക്കണക്കിനു് ഹിന്ദു-മുസ്ലിം-ക്രിസ്സു്ത്യ൯ മതമൂരാച്ചികളു്! 'ന: സു്ത്രീ സ്വാതന്ത്ര്യമ൪ഹതി'യെന്ന പിന്തിരിപ്പ൯പ്രമാണം നാളെ ഇ൯ഡൃയിലു് ബീജേപ്പീയാലു് സംരക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിലു് ഒറ്റക്കെട്ടായി അവ൪ക്കു് വോട്ടുചെയു്തുവിജയിപ്പിച്ചു് ഭരണത്തിലേറ്റിയിട്ടു് മുക്രയിട്ടുനടക്കുന്ന, മതയാഥാസ്ഥിതിക൯മാരുടെ ഭരണം ഇ൯ഡൃയിലു് ഉട൯വരുമെന്നുപറഞ്ഞു് പ്രതീക്ഷിച്ചിരിക്കുന്നവ൪!! അവരുടെ കരണക്കുറ്റിക്കു് ആധുനികലോകസമൂഹം നലു്കിയയൊരടിയായിപ്പോയി സ൪ക്കാ൪ ബസ്സുകളിലു് മുഴുവ൯ സു്ത്രീകളു്ക്കും സൗജന്യയാത്രാസൗകര്യംനലു്കി അവരെ വീടിനുപുറത്തിറക്കി ജോലിസ്ഥലത്തേക്കും സാമൂഹ്യജീവിതത്തിലേക്കും ക്രമേണ രാഷ്ട്രീയജീവിതത്തിലേക്കും കടത്തിവിടാനുള്ള ഡെലു്ഹി മുഖൃമന്ത്രിയുടെ ഈ നടപടി.

ആം ആദു്മി എന്നുപറഞ്ഞാലു്തന്നെ സാധാരണക്കാര൯ എന്നാണ൪ത്ഥം. കുറഞ്ഞപക്ഷം ആപ്പാ൪ട്ടിക്കു് അതി൯റ്റെ സ്ഥാപകനായ ആ രാജിവെച്ച ഐ. എ. എസ്സു്. ഓഫീസ്സ൪ അരവിന്ദു് ഖെജ്രിവാളിട്ട പേരെങ്കിലും അന്വ൪ത്ഥമാണു്. ഇപ്പോളതു് ഡെലു്ഹിക്കുചുറ്റുമുള്ള മറ്റുസംസ്ഥാനങ്ങളിലേക്കും പടരുകയാണു്.

Written/First published on: 21 August 2019

Article Title Image By Dylan Lu. Graphics: Adobe SP.

Included in the book, Raashtreeya Lekhanangal Part IV
https://www.amazon.com/dp/B07Z56YT32


Raashtreeya Lekhanangal Part IV
Kindle eBook LIVE Published on 14 October 2019
ASIN: B07Z56YT32
Kindle Price (US$): $4.89
Kindle Price (INR): Rs. 348.00
Length: 189 pages
Buy: https://www.amazon.com/dp/B07Z56YT32
 
 
 
 
 


No comments:

Post a Comment