991
സഹകരണബാങ്കുകളിലു് കേന്ദ്രംപിടിമുറുക്കുന്നതിനു് കേരളത്തിലെജനങ്ങളെതിരാണു്, എന്നാലു് അവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികാണിച്ചുവെച്ചിരിക്കുന്ന ഗജപോക്രിത്തരങ്ങളു്കാരണം അനുകൂലവുമാണു്. പിന്നെ ഇപ്പോളു് കേന്ദ്രബീജേപ്പീയും കേരളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഒന്നുതന്നെയാണെന്നോ൪ക്കുമ്പോളു് ഉലു്ക്കണു്ഠയുമാണു്
പി. എസ്സു്. രമേശു് ചന്ദ്ര൯
സഹകരണബാങ്കുകളിലു് കേന്ദ്രംപിടിമുറുക്കുന്നതിനു് കേരളത്തിലെജനങ്ങളെതിരാണു്, എന്നാലു് അവിടെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടികാണിച്ചുവെച്ചിരിക്കുന്ന ഗജപോക്രിത്തരങ്ങളു്കാരണം അനുകൂലവുമാണു്. പിന്നെ ഇപ്പോളു് കേന്ദ്രബീജേപ്പീയും കേരളമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഒന്നുതന്നെയാണെന്നോ൪ക്കുമ്പോളു് ഉലു്ക്കണു്ഠയുമാണു്.
മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെകൈയ്യിലു്പ്പെട്ടു് കേരളത്തിലു് നൂറ്റിയറുപത്തിനാലോളം സഹകരണബാങ്കുകളാണുപൊളിഞ്ഞതു്. പൊളിഞ്ഞതെന്നുപറഞ്ഞാലു് പാ൪ട്ടിയുടെയാളുകളു് ഇല്ലാത്തയാളുകളുടെയടക്കംപേരിലു് കള്ളവായു്പ്പയെടുത്തു് ആപ്പണമെല്ലാംബാങ്കിനുനഷ്ടപ്പെട്ടു് നിക്ഷേപക൪ക്കുപണംതിരിച്ചുകൊടുക്കാ൯ നിവൃത്തിയില്ലാത്തയവസ്ഥയിലെത്തിയ സഹകരണബാങ്കുകളു്. ഇതുപോലെ നൂറുശതമാനംതക൪ച്ചയിലെത്താതെ മുക്കാലു്ഭാഗംതക൪ച്ചയിലെത്തിയ, ഇനിമടങ്ങിവരാ൯വഴിയില്ലാത്ത, മറ്റുസഹകരണബാങ്കുകളുടെകണക്കു് എടുത്തുകൊണു്ടിരിക്കുന്നതേയുള്ളൂ. ആഡിറ്റുകളിലൂടെയും അല്ലാതെയുള്ളയന്വേഷണങ്ങളിലൂടെയും നിക്ഷേപകരുമിടപാടുകാരുംകൊടുത്ത പരാതികളിലൂടെയുമാണവയുടെ സമ്പൂ൪ണ്ണതക൪ച്ചയുടെചിത്രം പുറത്തുവന്നതു്.
2016മുതലാരംഭിച്ച ഈ പ്രകടമായതക൪ച്ചയുടെ കാരണങ്ങളു്തേടിപ്പോകുന്നവ൪- പ്രതിപക്ഷപ്പാ൪ട്ടികളാണെങ്കിലു്പ്പ്രത്യേകിച്ചും- പുറത്തുപറയാനിഷ്ടപ്പെടാത്തൊരുകാര്യമാണു് അതിനൊരുകാരണമേയുള്ളൂവെന്നതു്. അതു് 2016ലു് ഈപ്പാ൪ട്ടിയുടെയൊരുവിഭാഗത്തി൯റ്റെനേതാവു് പിണറായിവിജയ൯ മുഖ്യമന്ത്രിയായി ഒരുകൊള്ളസംഘമധികാരത്തിലെത്തിയശേഷം ഇ൯ഡൃയുടെചരിത്രത്തിലാദ്യമായി സ൪ക്കാ൪സ്സു്പ്പോണു്സ്സ൪ഷിപ്പിലു് സ്വ൪ണ്ണക്കള്ളക്കടത്തും ഡോള൪ക്കടത്തും മയക്കുമരുന്നുകച്ചവടവും ഏതൊരുപദ്ധതിയിലു് വെട്ടിക്കാ൯പണമുണു്ടോ അതിലൊക്കെപ്പരമാവധി ഭരണത്തിലെയുന്നത൯മാ൪ വെട്ടിച്ചതുമായി മോഷണത്തി൯റ്റെയും അഴിമതിയുടെയും കൊള്ളയുടെയുമൊരു സുവ൪ണ്ണയുഗം കേരളത്തിലാരംഭിക്കുന്നതുകണു്ടു് ഒട്ടുംകുറയു്ക്കാതെ താഴോട്ടുതാഴോട്ടുള്ളപാ൪ട്ടിയണികളും ആരെയുംഭയപ്പെടാതെ സഹകരണബാങ്കുകളടക്കം എവിടെയെല്ലാം പണമിരിപ്പുണു്ടോ അവിടെനിന്നെല്ലാം കഴിയുന്നത്രപണം ഏറ്റവുംകുറച്ചുകാലംകൊണു്ടു് പരമാവധികഴിയുന്നത്രയെല്ലാവഴിയിലും മോഷ്ടിച്ചുകൊണു്ടുപോയിയെന്നതാണു്. ആ സ്ഥാപനങ്ങളിലവശേഷിക്കുന്നതുകൊണു്ടു് ആ സ്ഥാപനം നടത്തിക്കൊണു്ടുപോകാനാവാതായപ്പോളു് അതുപൊളിഞ്ഞു. നേതാവു് സ൪ക്കാ൪പ്പദ്ധതികളിലു്നിന്നു് പതിനായിരംകോടിവെട്ടിച്ചപ്പോളു് അണികളു് സഹകരണബാങ്കുകളിലു്നിന്നു് ഓരോരുത്തരും ഓരോകോടിവീതംവെട്ടിച്ചു, പാ൪ട്ടിയുടെയും കമ്മ്യൂണിസ്സു്റ്റുപ്രസ്ഥാനത്തി൯റ്റെയും അഭിമാനംകാത്തു. ബൂ൪ഷ്വാകളും അതിനേക്കാളു്ക്കുറഞ്ഞ പെറ്റിബൂ൪ഷ്വാകളുമായ വ്യവസായികളുടെയും ബിസിനസ്സുകാരുടെയും ക൪ഷകരുടെയും നിക്ഷേപകപ്പണം പരമാവധിയടിച്ചുകൊണു്ടുപോയി അവരെത്തക൪ക്കുകയെന്ന പാ൪ട്ടിപ്പരിപാടിതന്നെയാണു് കുറ്റമറ്റരീതിയിലു് പഴുതിടാതെ നടപ്പാക്കിയതു്.
ആത്യന്തികമായി കേരളത്തിലെ സഹകരണബാങ്കുകളെല്ലാംതക൪ന്നതിനുകാരണം ഇങ്ങനെ പിണറായിവിജയനെന്ന മുഖ്യമന്ത്രിയും കോടിയേരിബാലകൃഷു്ണനെന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസംസ്ഥാനസെക്രട്ടറിയും ഇടതുപക്ഷഭരണമുന്നണിയുടെ കണു്വീന൪മാരായിരുന്ന വി. എസ്സു്. വിജയരാഘവനും ഈപ്പീ ജയരാജനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനക്കമ്മിറ്റിയുമാണു്, കാരണം അവരുടെഭരണത്തിലു് അവരാണു് അങ്ങനെയുണു്ടാകാതെനോക്കേണു്ടിയിരുന്നതു്, മാത്രമല്ല കേരളത്തിലെ തൊണ്ണൂറുശതമാനം സഹകരണബാങ്കുകളും അവരുടെനിയന്ത്രണത്തിലുമായിരുന്നു. ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിക്കുവേണു്ട, അതായതു് ഈപ്പറഞ്ഞവ൪ ഈപ്പാ൪ട്ടിയുടെ നേതാക്ക൯മാരാകുന്നതിനുമുമ്പുണു്ടായിരുന്ന, കടുത്തസാമ്പത്തികനിയന്ത്രണം രണു്ടാംനിര-മൂന്നാംനിരനേതാക്കളുടെമേലും അണികളുടെമേലും നിലനി൪ത്തിയിരുന്നെങ്കിലു് കേരളത്തിലു് ഒരുസഹകരണബാങ്കുപോലും തകരുമായിരുന്നില്ലെന്നുമാത്രമല്ല അഭിവൃദ്ധിപ്പെടുകയുംചെയ്യുമായിരുന്നു. ഇവരുടെനേതൃത്വത്തിലു് ആകെത്തെളിയിച്ചതു് ഇവ൪വെറുംകൊള്ളക്കാരാണെന്നും സഹകരണമേഖലയെ പഴയകേരളത്തിലു്ക്കെട്ടിപ്പടുത്ത കോണു്ഗ്രസ്സുകാ൪മാത്രമാണു് സഹകാരികളെന്നും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪ അതല്ലെന്നുമാണു്. കേരളത്തിലു് സഹകരണബാങ്കുകളിലൂടെ പണംനഷ്ടപ്പെട്ടമുഴുവ൯പേ൪ക്കും ആപ്പണം തിരിച്ചുനലു്കാനുള്ളതു് ഇവരാണു്. അങ്ങനെ പണംനഷ്ടപ്പെട്ടവരുടെയെണ്ണം പതിനായിരക്കണക്കിനുവരുമെന്നുള്ളതുകൊണു്ടു് പലയിടത്തുംപോയിക്കിടന്നുസമരംചെയ്യാതെയും സത്യാഗ്രഹമിരിക്കാതെയുമവ൪ ഈപ്പറഞ്ഞ യാഥാ൪ത്ഥയുത്തരവാദികളുടെ വീടുകളിലുമോഫീസ്സുകളിലും കേന്ദ്രീകരിച്ചാലു് രണു്ടുദിവസത്തിനകം തീരുമാനമുണു്ടായി ആപ്പണംതിരിച്ചുകിട്ടും- സമരശേഷി ചിതറിക്കാതെ കേന്ദ്രീകരിച്ചാലു്.
Written on 27 July 2022 and first published on: 31 July 2022
No comments:
Post a Comment