Thursday, 14 July 2022

961. ഏക്കേജീസെ൯റ്ററിടിഞ്ഞുവീണാലു്ത്തന്നെ ജനങ്ങളു്ക്കെന്താണു്? അതൊരു ആത്മാവും പ്രി൯സ്സിപ്പിളുമില്ലാത്ത കെട്ടിടമല്ലേ?

961

ഏക്കേജീസെ൯റ്ററിടിഞ്ഞുവീണാലു്ത്തന്നെ ജനങ്ങളു്ക്കെന്താണു്? അതൊരു ആത്മാവും പ്രി൯സ്സിപ്പിളുമില്ലാത്ത കെട്ടിടമല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By WhyFrameShot. Graphics: Adobe SP.


വാസു്തവത്തിലു് കേരളത്തിലെജനങ്ങളു് വാ൪ത്തയെന്നനിലയിലു് പ്രിഫറ൯സ്സുകൊടുക്കുന്നതു് എത്തരംവാ൪ത്തകളു്ക്കാണെന്നു് കേരളത്തിലെ മുഖ്യമന്ത്രിക്കും ഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാക്കളു്ക്കും ഭരണാനുകൂല്യങ്ങളടിച്ചുമാറ്റിജീവിക്കുന്ന മു൯നിരമാധ്യമജീവനക്കാ൪ക്കും തികച്ചുമൊരബദ്ധധാരണയാണുള്ളതു്. ഒരുവശത്തു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ മു൯കാലതോഴിയും കേരളത്തിലുംവിദേശത്തുമുള്ളയാത്രകളിലു് സ്ഥിരമകമ്പടിക്കാരിയും മുഖ്യമന്ത്രിപ്രത്യേകതാലു്പ്പര്യമെടുത്തു് യൂയ്യേയ്യീയുടെ കോണു്സ്സുലേറ്റിലു്നിന്നടിച്ചുമാറ്റിക്കൊണു്ടുവന്നു് എപ്പോഴുംകാണാ൯വേണു്ടിയും കൈവാക്കിലുണു്ടായിരിക്കാ൯വേണു്ടിയും മുഖ്യമന്ത്രിയുടെ ഐ. ടി. വകുപ്പിലു്ത്തന്നെ ഇല്ലാത്തയുന്നതയുദ്യോഗമൊരെണ്ണമുണു്ടാക്കിയെടുത്തുനിയമിച്ച പെണു്കുട്ടി മുഖ്യമന്ത്രിയാണുതന്നെ സ്വ൪ണ്ണക്കള്ളക്കടത്തുനടത്തിച്ചു് പ്രതിയാക്കിയതെന്നും മുഖ്യമന്ത്രിസ്വന്തംനിലയു്ക്കു് ഡോള൪കടത്തിയിട്ടുണു്ടെന്നും മുഖ്യമന്ത്രിയുടെ ലൈഫു്മിഷ൯പോലുള്ള പ്രമുഖപദ്ധതികളിലെല്ലാം വമ്പനഴിമതിയാണുനടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രിയു്ക്കും ഭാര്യയു്ക്കും മകളു്ക്കുമതിലു് നേതൃപരമായപങ്കുണു്ടെന്നും കേന്ദ്രയന്വേഷണയേജ൯സ്സികളിലും കോടതിയിലുംചെന്നു് മൊഴിയുംകൊടുത്തുനടക്കുകമാത്രമല്ല തുട൪ച്ചയായി പ്രത്രസമ്മേളനംനടത്തിയുംകൂടി വിളിച്ചുപറയുന്നു, പരസ്യമായി ഇതൊകെനിഷേധിക്കാ൯ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.

മറുവശത്തു് മുഖ്യമന്ത്രിയിതൊന്നുംനിഷേധിക്കാതെ പോലീസ്സുന്നതഗുണു്ടകളെയും ചാര൯മാരെയുംകൂട്ടമായിപ്പറഞ്ഞയച്ചു് അവളെപ്പരസ്യമായിവേട്ടയാടുന്നു, നിയമമൊന്നുംനോക്കാതെ പോലീസ്സിനെക്കൊണു്ടു് ഡസ്സ൯കണക്കിനു് പുതിയപുതിയക്രിമിനലു്ക്കള്ളക്കേസ്സുകളെടുപ്പിച്ചുവിരട്ടുന്നു, ഒരുനാണംകെട്ടവനായി അവളുടെ കൊച്ചിനെനോക്കാനുള്ള ഉള്ളജോലിതെറിപ്പിക്കുന്നു, അവളെക്കൊണു്ടാത്മഹത്യചെയ്യിക്കാ൯നോക്കുന്നു, ആത്മഹത്യപ്പ്രേരണയു്ക്കയാളുടെമേലു്പ്പോലീസ്സു് കേസ്സൊന്നുമെടുക്കാതിരിക്കുന്നു (ആത്മഹത്യചെയു്തുകഴിഞ്ഞതിനുശേഷമാണു് കേസ്സെടുക്കുന്നതു്!), മുഖ്യമന്ത്രിയുമയാളുടെപോലീസ്സും തികച്ചുംഭയന്നുപോയൊരുകുറ്റവാളിയുടെ എല്ലാലക്ഷണങ്ങളും പരിഭ്രമങ്ങളും അവിവേകസ്സാഹസങ്ങളുംകാണിക്കുന്നു, മൊത്തത്തിലിതെല്ലാംകണു്ടുഭയന്നുപോയ മുഖ്യമന്ത്രിയുടെ സ്വന്തം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪തന്നെ ഇതിലു്നിന്നെല്ലാംശ്രദ്ധതിരിക്കാ൯കഴിയുമെന്നുവിചാരിച്ചു് അതി൯റ്റിടയിലു്ക്കയറിനിന്നു് സ്വന്തംസംസ്ഥാനക്കമ്മിറ്റിയാപ്പീസ്സിനുപടക്കമെറിഞ്ഞിട്ടു് ആ ഏക്കേജീസെ൯റ്ററാരോ ആക്രമിച്ചെന്നു് സ്വന്തംപത്രപ്പ്രവ൪ത്തകയൂണിയനെവെച്ചു് വിവിധപ്രമുഖമാധ്യങ്ങളിലൂടെ നിലവിളിക്കുന്നു (പത്രമത്രയേയുള്ളൂ!), വ്യാജവാ൪ത്തയുണു്ടാക്കുന്നു, സംസ്ഥാനംമുഴുവ൯ സ്വന്തമാളു്ക്കാരെക്കൊണു്ടു് പ്രകടനംനടത്തിക്കുന്നു, നാട്ടിലു്ച്ചൂടുകയറ്റിപ്പേപിടിപ്പിക്കുന്നയന്തരീക്ഷം സൃഷ്ടിക്കുന്നു, ജനങ്ങളെപ്പറഞ്ഞിളക്കി നാട്ടിലു് രക്തരൂക്ഷിതകലാപമുണു്ടാക്കാ൯ ഗൂഢാലോചനനടത്തുന്നു, ശ്രമിക്കുന്നു, പരാജയപ്പെടുന്നു, അതു് ഗൂഢാലോചനയും കലാപശ്രമവുമല്ലെന്നും വെറുംവികാരവിരേചനമാണെന്നും പോലീസ്സു് സ൪ട്ടിഫിക്കറ്റെഴുതിവെയു്ക്കുന്നു.

അവസാനംപറഞ്ഞ നി൪ജ്ജീവകെട്ടിടമാക്രമണമാണു് ആദ്യംപറഞ്ഞ ജീവനെടുക്കലാക്രമണത്തേക്കാളു് പത്രമാധ്യമങ്ങളു് പ്രാമുഖ്യംകൊടുത്തുപ്രചരിപ്പിച്ചിരിക്കേണു്ടതും ജനങ്ങളു് നി൪ബ്ബന്ധമായുമറിഞ്ഞിരിക്കേണു്ടതും അവ൪വിശ്വസിക്കാ൯പോകുന്നതുമായ വാ൪ത്തയെന്നാണു് മുഖ്യമന്ത്രിയും പാ൪ട്ടിയും പത്രമാധ്യമങ്ങളും അബദ്ധത്തിനു് കരുതിയതും വിലയിരുത്തിയതും പ്രതീക്ഷിച്ചതും. അല്ലസുഹൃത്തേ, കേരളത്തിലെജനങ്ങളെസ്സംബന്ധിച്ചിടത്തോളം ആദ്യത്തേതാണു് വാ൪ത്ത. ഏക്കേജീസെ൯റ്ററിടിഞ്ഞുവീണാലു്ത്തന്നെ അവ൪ക്കെന്താണു്? അതൊരു ആത്മാവും പ്രി൯സ്സിപ്പിളുമില്ലാത്ത കെട്ടിടമല്ലേ?

Written on 06 July 2022 and first published on: 15 July 2022







 

 

No comments:

Post a Comment