Thursday 7 July 2022

948. ഇന്ത്യ൯ഭരണഘടനയെഴുതിയതു് ബ്രിട്ടീഷുകാരെന്നുപറയുന്ന മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ അവരുടെ ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭരണഘടനയെഴുതിയതുമംഗീകരിച്ചതും ആരെന്നറിയുന്നുണു്ടോ?

948

ഇന്ത്യ൯ഭരണഘടനയെഴുതിയതു് ബ്രിട്ടീഷുകാരെന്നുപറയുന്ന മാ൪കു്സ്സിസ്സു്റ്റുമന്ത്രിമാ൪ അവരുടെ ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭരണഘടനയെഴുതിയതുമംഗീകരിച്ചതും ആരെന്നറിയുന്നുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Dmitriy. Graphics: Adobe SP.


ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭരണഘടനയെഴുതിയതും അംഗീകരിച്ചതുമാരു്? ഈച്ചോദ്യത്തിനൊരുമറുപടി ഇന്നുപലതായിപ്പിള൪ന്നയീപ്പാ൪ട്ടിയെക്കൊണു്ടുനടക്കുന്ന അ൪ദ്ധയറിവുകാരുടെയും അലു്പ്പയറിവുകാരുടെയും ശൂന്യയറിവുകാരുടെയും തലയു്ക്കുള്ളിലു്വിരിയുമെന്നുതോന്നുന്നില്ല. കോമി൯റ്റേണെന്നറിയപ്പെട്ട കമ്മ്യൂണിസ്സു്റ്റു് ഇ൯റ്റ൪നാഷണലായിരുന്നതു്- തനിവൈദേശികം! റഷ്യയുടെയും ചൈനയുടെയും ഭരണംനടത്തികൊണു്ടിരുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ഭരണഘടനയെടുത്തുവെച്ചു് അതിലു് റഷ്യയെന്നും ചൈനയെന്നുമുള്ളതെല്ലാംവെട്ടി അവിടെയെല്ലാം ഇ൯ഡൃയെന്നുതിരുത്തിക്കേറ്റി ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭരണഘടനയുണു്ടാക്കിയതു് കോമി൯റ്റേണു് ശരിവെച്ചംഗീകരിച്ചു.

1924ലു് ലെനി൯ അന്തരിച്ചു് ജോസഫു് സു്റ്റാലി൯ അധികാരമേറ്റു് റഷൃയിലു് ഇന്നു് കേരളത്തിലെപ്പോലെ ഏകാധികാരകേന്ദ്രീകൃതബദ്ധമായ സു്റ്റാലിനിസമാരംഭിച്ചതിനുശേഷം മോസ്സു്ക്കോയിലു്നടന്ന രണു്ടാം കമ്മ്യൂണിസ്സു്റ്റി൯റ്റ൪നാഷണലി൯റ്റെ സമ്മേളനത്തിലാണു് സു്റ്റാലി൯റ്റെപിള്ളയായിപ്പിറന്ന ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുടെ ഭരണഘടനയംഗീകരിച്ചതു്. ഇതി൯റ്റെതലകണു്ടതോടെ രണു്ടാം കമ്മ്യൂണിസ്സു്റ്റി൯റ്റ൪നാഷണലു് വീഴുകയും സു്റ്റാലി൯പുറത്താക്കിയ ബുഖാറി൯റ്റെനേതൃത്വത്തിലു് 1934മുതലുള്ള ഒന്നുരണു്ടുകൊല്ലംകൊണു്ടു് അതി൯റ്റെകഥകഴിയുകയുംചെയു്തു. തള്ളേക്കൊല്ലിയെന്നല്ലാതെന്തു് ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയെവിളിക്കും?

1925ലു് ഉത്ത൪പ്പ്രദേശ്ശിലെ കാണു്പൂരിലു് ഡിസംബ൪ 25മുതലു് 28വരെനടന്ന സമ്മേളനത്തിലാണു് എസ്സു്. വി. ഘാട്ടേയുടെ അധ്യക്ഷതയിലു് 26നു് ഇന്ത്യ൯കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടായതു്. രാഷ്ട്രീയസൈദ്ധാന്തികനും മാ൪കു്സ്സിസ്സു്റ്റുവിപ്ലവകാരിയുമായിരുന്ന മാനവേന്ദ്രനാഥു് ഭട്ടാചാര്യയെന്ന എം. എ൯. റോയിയായിരുന്നു ഈപ്രസ്ഥാനത്തി൯റ്റെയാത്മാവു്. 1848ലു് ബ്രിട്ടനിലു് ലണു്ടനിലു് മുപ്പത്തിരണു്ടുവ൪ഷം സാമ്പത്തികശാസു്ത്രവും തത്വചിന്തയും സോഷ്യലിസവുംപഠിച്ചുകൊണു്ടു് ബ്രിട്ടീഷു് മ്യൂസ്സിയത്തിലു് തലകാഞ്ഞ കാറലു് മാ൪കു്സ്സെന്ന ജ൪മ്മ൯കാര൯ മറ്റൊരു ജ൪മ്മ൯കാരനായ ഫ്രെഡറിക്കു് ഏംഗലു്സ്സിനോടൊപ്പംചേ൪ന്നെഴുതിയ കമ്മ്യൂണിസ്സു്റ്റു് മാനിഫെസ്സു്റ്റോയായിരുന്നു ഈപ്പാ൪ട്ടിയുടെയും പ്രസ്ഥാനത്തി൯റ്റെയും അടിസ്ഥാനപ്പ്രമാണരേഖ. ഈംഗ്ലീഷു് എക്കണോമിക്കു്സ്സു്, ജ൪മ്മ൯ ഫിലോസ്സഫി, ഫ്രഞു്ചു് സോഷ്യലിസം എന്നീ മൂന്നുവേരുകളിലു്നിന്നാണു്, ഉറവിടങ്ങളിലു്നിന്നാണു്, മാ൪കു്സ്സു് മാ൪കു്സ്സിസം രൂപപ്പെടുത്തിയതെന്നു് നരേന്ദ്രമോദിയുടെ കാലു്കഴുകിക്കുടിച്ചും അദാനിയുടെകാലു്കഴുകിത്തുടച്ചും സ്വ൪ണ്ണക്കള്ളക്കടത്തി൯റ്റെയും ഡോള൪ക്കടത്തി൯റ്റെയും വിദേശപ്പ്രളയസഹായതട്ടിപ്പി൯റ്റെയും മയക്കുമരുന്നുകച്ചവടത്തി൯റ്റെയും കേന്ദ്രഗവണു്മെ൯റ്റെടുത്തകേസ്സുകളിലു്നിന്നും അറസ്സു്റ്റുംതടവുമൊഴിവാക്കി രക്ഷപ്പടാ൯പാഞ്ഞുനടക്കുന്ന കമ്മ്യൂണിസ്സു്റ്റുപാ൪ട്ടി ഓഫു് ഇ൯ഡ്യാ-ബീജേപ്പീയുടെ നേതാക്ക൯മാരായ സജിച്ചെറിയാനോടും പിണറായിവിജയനോടും പറഞ്ഞിട്ടെന്തുകാര്യം?

ഇന്ത്യയിലെ കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളിലെ വിഘടനവും പലസംസ്ഥാനത്തെയും കമ്മ്യൂണിസ്സു്റ്റുകാരായി മൊത്തമഞ്ഞൂറുപേ൪പങ്കെടുത്തയീസമ്മേളനത്തിലു് കൊമി൯റ്റേണിലു്നിന്നുമാറി നാഷണലു് കമ്മ്യൂണിസം വേണമെന്നുപറഞ്ഞുകൊണു്ടു് 1925ലെ കാണു്പൂരിലെ ഈസമ്മേളനംവിളിച്ചുകൂട്ടിയയാളു്തന്നെയായ സത്യഭക്തയിറങ്ങിപ്പോയി 1927വരെ രണു്ടുവ൪ഷംമാത്രംപ്രവ൪ത്തിച്ച നാഷണലു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയുണു്ടാക്കിക്കൊണു്ടു് ആരംഭിച്ചു.

Written on 06 July 2022 and first published on: 07 July 2022






 

 

 

No comments:

Post a Comment