ഡിജിറ്റലു്സ്സാങ്കേതികവിദ്യയുടെ അതിവേഗവള൪ച്ചകാരണം വക്കീല൯മാ൪ ജുഡീഷ്യറിയിലു്നടത്തിക്കൊണു്ടിരുന്നയട്ടിമറികളും തെളിവുനശീകരണങ്ങളുംപുറത്തുവന്നു് ഇവരെവിശ്വസിച്ചു് നിയമവ്യവസ്ഥയെയട്ടിമറിച്ചകൊണു്ടിരുന്ന ജഡു്ജ൯മാരും പോലീസ്സുദ്യോഗസ്ഥ൯മാരും പ്രതിസന്ധിയിലായി
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Caspar Camille Rubin. Graphics: Adobe SP.
രാമ൯പിള്ളമുതലു് ആ൯റ്റണിരാജുവരെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായി മുറുകിയബന്ധമുള്ള വക്കീല൯മാ൪ ജുഡീഷ്യറിയിലു് പതിവായിനടത്തിക്കൊണു്ടിരുന്ന അട്ടിമറികളും തെളിവുനശീകരണങ്ങളും സാക്ഷിമൊഴികളുടെസ്വാധീനങ്ങളുമെല്ലാം ഡിജിറ്റലു്സാങ്കേതികവിദ്യയുടെവള൪ച്ചകാരണം കാലംമാറി നിരനിരയായി പുറത്തുവന്നുതുടങ്ങിയപ്പോളു് കുരുങ്ങിക്കുരുങ്ങിപ്പൊയു്ക്കൊണു്ടേയിരിക്കുന്നതു് കോ൪ട്ടോഫീസ്സ൪മാരെന്നനിലയിലു് ഇവരെവിശ്വസിച്ചു് രാജ്യത്തെനിയമവ്യവസ്ഥയെയട്ടിമറിച്ച ജഡു്ജ൯മാരും പോലീസ്സുദ്യോഗസ്ഥ൯മാരുമാണു്. ഈപ്പ്രക്രിയയിനി സാവധാനമാവുകയോ നിശ്ചലമാവുകയായില്ല, സാങ്കേതികവിദ്യയുടെ ഇനിയുമുള്ളവള൪ച്ചയനുസരിച്ചു് അതിനിനിഗതിവേഗംകൂടുകയേയുള്ളൂ. കോ൪ട്ടോഫീസ്സ൪മാരുടെ ലാ൪സ്സനിയിലും പെ൪ജ്ജുറിയിലും കേസ്സെടുക്കാതെമുങ്ങിനടന്ന ജഡു്ജിമാ൪ പ്രതിസന്ധിയിലും പ്രതിക്കൂട്ടിലുമായിക്കൊണു്ടിരിക്കുകയാണു്. രാഷ്ട്രപതിപറഞ്ഞതനുസരിച്ചും സുപ്രീംകോടതി ചീഫു് ജസ്സു്റ്റിസ്സുപറഞ്ഞതനുസരിച്ചും നടിയാക്രമണക്കേസ്സിലു് തൊണു്ടിയായ ഡിജിറ്റലു്ത്തെളിവിലു് കൃതിമംനടന്നിട്ടുണു്ടോയെന്നുള്ള ഹൈക്കോടതിവിജില൯സ്സി൯റ്റെയന്വേഷണംവരെയിവിടെ അട്ടിമറിക്കപ്പെട്ടു, അതിനെക്കുറിച്ചാരുംപിന്നെയിവിടെയിന്നുവരെക്കേട്ടിട്ടില്ല, പരമപരിശുദ്ധയെന്നു് ഹൈക്കോടതിയും മേലു്ക്കോടതിയുംവരെപ്പറഞ്ഞ വിചാരണക്കോടതിജഡു്ജിയുടെകൈയ്യിലു്നിന്നും തൊണു്ടിത്തെളിവുകളു് ചോ൪ത്തി പുറത്തുവിറ്റുകൊണു്ടിരിക്കുകയായിരുന്നുവെന്നുതെളിഞ്ഞു. അവയശ്ലീലഡാ൪ക്കുവെബ്ബിലെത്തിയോയെന്നുമാത്രമേ ഇനിയറിയാനുള്ളൂ. ഇത്രയുമഴുക്കുപുറത്തുപറ്റിയിട്ടും ജുഡീഷ്യറിയെണീറ്റുനിന്നുചോദിക്കുകയാണു്, കോടതിയിലട്ടിമറിനടന്നുവെന്നുപറയാ൯ നടിയേ നിനക്കെന്തവകാശമെന്നു്!
ഈക്കേസ്സിലു് എല്ലാക്കോടതികളിലു്നടക്കുന്നകാര്യങ്ങളും ഒരിക്കലും മാധ്യമങ്ങളോജനങ്ങളോയറിഞ്ഞുപോകരുതെന്നു് ചട്ടമടിച്ചേലു്പ്പിച്ചു് ജനങ്ങളെയജ്ഞതയിലു്നി൪ത്തി ഒരുസിനിമാനടനായപ്രതിയു്ക്കും പ്രതിയുടെവക്കീല൯മാ൪ക്കും പരമാവധിലീവേയനുവദിച്ചും കോടതിത്തെളിവുകളു്ചോ൪ത്തിനലു്കിയും കോടതികളിലെയപഹാസ്യവാദങ്ങളു്പോലും അനുപമവാദങ്ങളായിസ്സ്വീകരിക്കാനുത്സാഹംകാണിച്ചും ആക്രമണത്തിനിരയാനടിയുടെ ഇരയെന്നുംവാദിയെന്നുമുള്ളനിലകളിലുള്ള അവകാശങ്ങളെല്ലാംധ്വംസ്സിച്ചുമീക്കോടതികളു് നിഷു്പ്പക്ഷതയുടെപരമാവധിയുംകടന്നുപോയി പരമാവധിശ്രമിച്ചെങ്കിലും അവയെല്ലാമൊന്നൊന്നായിപ്പുറത്തുവന്നു് ആളുകളു്ക്കിതുപോലെ ച൪ച്ചാവിഷയവും ലേഖനവിഷയവുമാവാ൯കാരണമെന്താണു്? ലോകമിന്നുകടന്നുപൊയു്ക്കൊണു്ടിരിക്കുന്ന സാങ്കേതികവിദ്യാവള൪ച്ചതന്നെകാരണം! ഒരുകോടതിയിലൊരുതൊണു്ടിമുറിയിലു് ജഡു്ജ്ജിസീലുചെയു്തുസൂക്ഷിച്ചിരുന്ന ആക്രമണയശ്ലീലദൃശ്യങ്ങളടങ്ങിയൊരു പെ൯ഡ്രൈവു് പാതിരാത്രി സീലുപൊട്ടിച്ചുതുറന്നെടുത്തു് പരിശോധിക്കുകയോ പക൪ത്തുകയോയൊക്കെച്ചെയു്തശേഷം വീണു്ടുമതെജഡു്ജുതന്നെ സീലുചെയു്തുപഴയപോലെവെച്ചു് ഒന്നുംമിണു്ടാതെനടന്നാലു് ഇതൊന്നുമൊരിക്കലും പുറത്തുവരില്ലെന്നുണു്ടായിരുന്നകാലംകഴിഞ്ഞെന്നും ഇവരിതുമിതിനപ്പുറവുംചെയ്യുമെന്നു് സംശയാലുക്കളായയാളുകളു്ക്കു് നിയമപരമായിത്തന്നെയവയവിടെനിന്നു് റിലീസ്സുചെയ്യിച്ചുകൊണു്ടുപോയിപ്പരിശോധിച്ചു് ആ ഡിജിറ്റലു്സ്സു്റ്റോറേജുഡിവൈസ്സിലെ ഹാഷു്വാലൃൂമാറിയോയെന്നുതെളിയിക്കുന്നതിനുള്ള കാലമായെന്നുമിവരറിഞ്ഞില്ല- ദെയ൪ ഈസ്സു് നോ പെ൪ഫെക്ടു് ക്രൈം എന്നുപറയുന്നപോലെത്തന്നെ! സീലുചെയു്തുസൂക്ഷിച്ചിരുന്നതൊണു്ടിമുതലു് സീലുപൊട്ടിച്ചുതുറന്നിട്ടു് റീസ്സീലുചെയു്തു് ജഡു്ജിയുടെകള്ളയൊപ്പുമിട്ടെന്നുകോടതിപറഞ്ഞോ? അതുചെയു്തപ്രതികളെക്കണു്ടുപിടിച്ചു് പോലീസ്സിനുകൈമാറിയോ? അതോ ഹാഷു്വാലൃൂവെന്നൊരെണ്ണമുണു്ടെന്നറിഞ്ഞുകൊണു്ടുതന്നെ സംസ്ഥാനപോലീസ്സുന്നത൯മാ൪തന്നെ പ്രതിയെരക്ഷിക്കാ൯ കിണഞ്ഞുപരിശ്രമിച്ചിടപ്പെട്ടുകൊണു്ടിരിക്കുന്നയീക്കേസ്സിലു് വെറുംകീഴു്ജീവനക്കാരായ സാധാരണപോലീസ്സുകാ൪ തൊണു്ടിമുതലു് കോടതിയിലു്നിന്നുറിലീസ്സുചെയ്യിപ്പിച്ചെടുത്തു് അതുപരിശോധിക്കുന്നിടംവരെയെത്തുകയില്ലെന്നു് കോടതികരുതിയോ?
Written on 19 July 2022 and first published on: 30 July 2022
No comments:
Post a Comment