Sunday, 24 July 2022

979. കൊടുംക്രിമിനലുകളെ ജയിലിലടയു്ക്കുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചശേഷം ഒരു സുരക്ഷാസംവിധാനവുമില്ലാത്തതുകൊണു്ടു് ജഡു്ജിമാ൪ കൊടുംക്രിമിനലുകളെ ശിക്ഷിക്കാതെവിടുന്നുണു്ടോ?

979

കൊടുംക്രിമിനലുകളെ ജയിലിലടയു്ക്കുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചശേഷം ഒരു സുരക്ഷാസംവിധാനവുമില്ലാത്തതുകൊണു്ടു് ജഡു്ജിമാ൪ കൊടുംക്രിമിനലുകളെ ശിക്ഷിക്കാതെവിടുന്നുണു്ടോ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alswart. Graphics: Adobe SP.


കൊടുംക്രിമിനലുകളെ ജയിലിലടയു്ക്കുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചതിനുശേഷം ഒരുസുരക്ഷാസംവിധാനവും ലഭിക്കുന്നില്ലെന്നു് സുപ്രീംകോടതി ചീഫു്ജസ്സു്റ്റീസ്സു് എ൯. വി. രമണ 2022 ജൂലൈ 23നു് ഝാ൪ക്കണു്ടുതലസ്ഥാനമായ റാഞു്ചിയിലു് നാഷണലു് നിയമയൂണിവേഴു്സ്സിറ്റിയിലു് ഒരു അനുസു്മരണച്ചടങ്ങിലു്സ്സംബന്ധിക്കവേപറഞ്ഞു. അവിടെയുയരുന്ന ഒഴിവാക്കപ്പെടാനാവാത്തചോദ്യം- ആ ചോദ്യം ഉയരേണു്ടതും ഒരുസാഹചര്യത്തിലും അവഗണിക്കാ൯പാടില്ലാത്തതുംതന്നെയാണു്- വിരമിച്ചശേഷം സുരക്ഷാസൗകര്യങ്ങളില്ലാത്തതുകൊണു്ടു് ജഡു്ജിമാ൪ കൊടുംക്രിമിനലുകളെ ശിക്ഷിക്കാതെവിടുന്നുണു്ടോ എന്നുള്ളതാണു്, എന്തിനാവശ്യമില്ലാതെ സ്വന്തംജീവനപകടത്തിലാക്കുന്നുവെന്നു് ജഡു്ജിമാ൪ ചിന്തിക്കുന്നുണു്ടോയെന്നുള്ളതാണു്. അതു് തികഞ്ഞ ഒരു പോസ്സിബിലിറ്റിയല്ലേ? എത്രയോകേസ്സുകളിലു് നമ്മളതുകാണുന്നില്ലേ? ബാബരിമസ്സു്ജിദ്ദുപൊളിച്ചകേസ്സിലെയും ഗുജറാത്തിലെക്കൊടിയവ൪ഗ്ഗീയകലാപങ്ങളിലെയും ഹിന്ദുമതഫാസ്സിസ്സു്റ്റുകളായപ്രതികളെ വെറുതേവിട്ടതു് വിധിപറയുന്ന ജഡു്ജിമാ൪ക്കു് വിരമിച്ചശേഷം ജീവിതസുരക്ഷിതത്വമില്ലാത്തതുകൊണു്ടല്ലാതെപിന്നെ മറ്റെന്തുകൊണു്ടായിരുന്നു? കേരളത്തിലെക്കോടതികളിലു് പിണറായിവിജയനെന്നൊരു മാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിക്കു് കേടില്ലാത്തവിധം വിധിപറയുന്നപ്രവണത വള൪ന്നുവരുന്നതായി ജനങ്ങളു്കാണുന്നതു് അതുകൊണു്ടല്ലാതെമറ്റെന്തുകൊണു്ടാണു്?

ഇതുപോലെയുള്ളവിമ൪ശ്ശനങ്ങളുയരുമ്പോളു് മാധ്യമങ്ങളതിരുകടക്കുന്നുവെന്നു് ജുഡീഷ്യറിചിന്തിച്ചിട്ടു് ഈപ്പ്രസംഗത്തിലു്പ്പറഞ്ഞപോലെ മാധ്യമങ്ങളു്ക്കു് നിയന്ത്രണങ്ങളേ൪പ്പെടുത്തേണു്ടിവരുമോയെന്നു് സംശയിക്കുന്നതായിക്കൂടിപ്പറയരുതു്. ജനാധിപത്യത്തിനു് ആകെ മൂന്നുകാലുകളേയുള്ളൂവെന്നുകരുതരുതു്- ആദ്യമതു് മൂന്നിലു്നിന്നുനാലായി, മാധ്യമങ്ങളെന്ന ഫോ൪ത്തു് എസ്സു്റേറ്റുകൂടിക്കടന്നുവന്നു. ഇപ്പോളതു് അഞു്ചായി, നേരിട്ടുള്ള ജനകീയാഭിപ്രായവും വിധിയെഴുത്തുമെന്ന സാമൂഹൃമാധ്യമങ്ങളു്കൂടിക്കടന്നുവന്നു. ഇനിയുംകൂടുതലു്വരും. എല്ലാകാലുകളുംചേ൪ന്നുതന്നെയാണു് ഇ൯ഡൃയിലെന്നല്ല ലോകത്തെവിടെയും ജനാധിപത്യത്തെ നിലനി൪ത്താ൯പോകുന്നതു്. ആദ്യം എകു്സ്സിക്ക്യുട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയുംമാത്രമുണു്ടായിരുന്നപ്പോളു് പരസ്സു്പ്പരമൊത്തുകളിക്കാനെളുപ്പമായിരുന്നു. ആ ഒത്തുകളി അതിരുകടന്നപ്പോളാണു്, ജനാധിപത്യത്തി൯റ്റെ നിലനിലു്പ്പുതന്നെ സ്വകാര്യതാലു്പ്പര്യാ൪ത്ഥം അതിലൂടെ അപകടത്തിലാക്കിയപ്പോളാണു്, സ്വയമറിഞ്ഞജനാധിപത്യം സ്വയം ഒരുനാലാംകാലായി ഫോ൪ത്തു് എസ്സു്റ്റേറ്റിനെയുംകൂടിജനിപ്പിച്ചു് സ്വയമൊന്നുകൂടിയാന്നുറച്ചുനിന്നതു്. അങ്ങനെയാണു് പലരാജ്യങ്ങളിലും പരസ്സു്പ്പരമൊത്തുകളിച്ചു് ജനാധിപത്യംതക൪ത്തു് അപ്പോളവിടെ ഫാസ്സിസം ഏ൪പ്പെടുത്തി സുഖിച്ചുകഴിയാമെന്ന ആദ്യമൂന്നെസ്സു്റ്റേറ്റുകളുടെയും സ്വപു്നംതക൪ന്നതു്. ഇങ്ങനെ ജനചിന്തയിലു്നിന്നുണരുന്ന, ഉയരുന്ന, നൂതനവഴികളിലൂടെ പിടിച്ചുനിലു്ക്കാനുള്ള കഴിവുള്ളതുകൊണു്ടാണല്ലോ അതിനെ ജനാധിപത്യമെന്നുപറയുന്നതുതന്നെ! ആദ്യത്തെമൂന്നും പരസ്സു്പ്പരമൊത്തുകളിച്ചു് സ്വയംതക൪ന്നുവീണാലോ അധികാരപ്പ്രയോഗത്തി൯റ്റെകാര്യത്തിലു് അതിരുകടന്നാലോ നാലാമത്തെക്കാലിലു്ക്കൂടിയെങ്കിലും ജനാധിപത്യത്തിനു് നിലനിലു്ക്കുകയും മറ്റേമൂന്നിനേയും നിയന്ത്രിക്കുകയുംവേണമല്ലോ! ആകെമൂന്നുകാലുമായിനടന്നു് അതുമൂന്നുമൊരുമിച്ചുചതിച്ചാലു് വീണുപോകുന്നരീതിയിലല്ല ജനാധിപത്യം ഡിസ്സൈ൯ചെയു്തിരിക്കുന്നതുചങ്ങാതിമാരേ.....!

നാലാംകാലായി മീഡിയകളു്കൂടിക്കടന്നുവന്നപ്പോളു് അതുവരെമൊത്തമൊരുപുഴയായിരുന്നതു് മൊത്തമൊരുകടലായി, ഒത്തുകളിക്കാനെളുപ്പമല്ലാതായി, അതുകൊണു്ടാപ്പഴയമൂന്നും പരസ്സു്പരപ്പ്രതിരോധംകൊടുത്തു. ആപ്പഴയമൂന്നി൯റ്റെയുമവശേഷിക്കുന്ന ദു൪ബ്ബലപരസ്സു്പരപ്പ്രതിരോധമാണു് സുപ്രീംജസ്സു്റ്റിസ്സു് എ൯. വി. രമണയുടെവാക്കുകളു്. മുമ്പുമൊത്തമൊരു പുഴയുംകടലുമായിരുന്നതു് ഇപ്പോളു് ഫിഫു്ത്തു് എസ്സു്റ്റേറ്റെന്ന സാമൂഹ്യമാധ്യമങ്ങളു്കൂടിവന്നതോടെ, ജനാധിപത്യഭരണനി൪വ്വഹണത്തിലു് ഡയറക്ടു് പൊതുജനയുളു്പ്പെടലുകൂടിക്കടന്നുവന്നതോടെ, മൊത്തമതൊരുപ്രപഞു്ചമായി, ഒത്തുകളിക്കാനൊട്ടുംസാധ്യമല്ലാതായി. അങ്ങനെയാണു് ജനാധിപത്യംവളരുന്നതു്, നിലനിലു്ക്കുന്നതു്. എന്താ... ജനാധിപത്യംവളരണു്ടേ... നിലനിലു്ക്കേണു്ടേ? എന്തുകൊണു്ടു് മൂന്നുകാലുകളു്മാത്രമുണു്ടായിരുന്ന ജനാധിപത്യം സ്വന്തംനിലനിലു്പ്പിനും വള൪ച്ചയു്ക്കുമായി സ്വയം കൂടുതലു്കാലുകളുണു്ടാക്കിത്തുടങ്ങിയെന്നു് നിങ്ങളു്ക്കൊന്നുമാറിച്ചിന്തിച്ചുതുടങ്ങിക്കൂടേ? ആ മൂന്നുകാലുകളു്മാത്രംപോരെന്ന അപര്യാപു്തതയുണു്ടാക്കിയതാരു്- ജുഡീഷൃറിയടക്കമുള്ള ആ മൂന്നുകാലുകളുംതന്നെയല്ലേ? ഇനി സാമൂഹ്യമാധ്യമങ്ങളുംകടന്നു് വേണമെന്നുതോന്നിയാലു് ജനാധിപത്യം ഇനിയുംകൂടുതലു്കാലുകളു് സ്വയംസൃഷ്ടിക്കും, മൊത്തമതൊരു പ്രപഞു്ചമെന്നിടത്തുനിന്നും മൊത്തമാതൊരു പ്ലാസ്സു്മയെന്നിടത്തേയു്ക്കുകടക്കും. ജനാധിപത്യത്തി൯റ്റെ ഏതുകാലിലു്പ്പിടിച്ചുതൂങ്ങി ഉപജീവനംകണു്ടെത്തുന്നവരായാലും സങ്കുചിതമായിച്ചിന്തിക്കരുതു്, അഭിപ്രായങ്ങളു്പറയരുതു്.

മാധ്യമങ്ങളു്, പ്രത്യേകിച്ചും ടെലിവിഷ൯മാധ്യമങ്ങളു്, കംഗാരൂക്കോ൪ട്ടുനടത്തുന്നതുകൊണു്ടു് കോടതിക്കേസ്സുകളുടെവിചാരണയും വിധിയെഴുത്തും വിഷമത്തിലാവുന്നുവെന്നാണു് ഈപ്പ്രസംഗത്തിലെ രമണയുടെ മറ്റൊരാരോപണം. കോടതികളിലു്നടത്തുന്ന കംഗാരൂവിചാരണകളു്കാരണം മാധ്യമങ്ങളിലെയും സാമൂഹ്യമാധ്യമങ്ങളിലെയും വിചാരണയും വിധിയെഴുത്തും അവയുടെസ്വതന്ത്രമായപ്രവ൪ത്തനവും വിഷമത്തിലാവുന്നതോ? ജനാധിപത്യത്തി൯റ്റെ ഇപ്പോഴുള്ള അഞു്ചുകാലുകളിലൊന്നുമാത്രമല്ലേ കോടതികളു്? അഞു്ചിനും തുലൃപ്പ്രാധാനൃമല്ലേ? ഏതാനുംചുരുക്കംചിലരുടെ ന്യായവാദങ്ങളും നിയമവിലയിരുത്തലുകളും വിധിയെഴുത്തുകളുംമാത്രമായതുകൊണു്ടു് ആധുനികലോകത്തു് സങ്കുചിതമായിച്ചുരുങ്ങിപ്പോയ കോടതിവിചാരണകളെക്കാളു് വമ്പിച്ചജനപങ്കളിത്തമുള്ളതുകൊണു്ടും ആദ്യത്തെമൂന്നുകാലുകളുടെ പോരായു്മകളും പരിമിതികളുംകൂടിക്കണക്കിലെടുത്തു് ജനാധിപത്യം പിന്നീടുജനിപ്പിച്ചതായതുകൊണു്ടും മാധ്യമങ്ങളും സമൂഹമാധ്യമങ്ങളുമെന്ന അവസാനമുണു്ടായരണു്ടെണ്ണത്തി൯റ്റെയും പ്രാധാന്യം ജനാധിപത്യത്തിലു് കുറേക്കൂടുതലുംതന്നെയല്ലേ?

മു൯കാലുകളു് ചെറുതും പി൯കാലുകളു് നല്ലനീളമുള്ളതുമായതുകൊണു്ടു് നടക്കുന്നതിനും ഓടുന്നതിനുംപകരം കുതിച്ചുചാടിസ്സഞു്ചരിക്കുന്നവയാണു് കംഗാരുക്കളു്. അങ്ങനെകുതിച്ചുചാടുന്നതുകൊണു്ടു് മാധ്യമങ്ങളു് വിവിധവിഷയങ്ങളിലവതരിപ്പിക്കുന്ന പൊതുച൪ച്ചകളിലു് പലവസു്തുതകളെയും തെളിവുകളെയും സു്പ൪ശ്ശിക്കാതെ അവയെ കുതിച്ചുചാടിക്കടന്നുപോകുന്നുവെന്നതുകൊണു്ടാണു് രമണയവയെ കംഗാരൂവിചാരണകളെന്നുവിളിച്ചതെന്നുമനസ്സിലാക്കാം. സമൂഹത്തിലും രാജ്യത്തുമുയ൪ന്നുവരുന്ന വിവിധവിഷയങ്ങളിലു് (അവമേലു് കോടതിയിലു്വരുന്ന കേസ്സുകളിലല്ല) തലു്പ്പരകക്ഷികളെയും വിഷയവിദഗു്ദ്ധരെയും പങ്കെടുപ്പിച്ചു് ച൪ച്ചകളു്സംഘടിപ്പിച്ചുകൊണു്ടു് ആവിഷയങ്ങളെക്കുറിച്ചാഴത്തിലു് ജനങ്ങളിലു് അവബോധമുയ൪ത്തുന്നതിനാണു് മാധ്യമച൪ച്ചകളു്. കോടതികളു്ക്കങ്ങനെ ജനങ്ങളെപ്പഠിപ്പിക്കുന്നതി൯റ്റെ ചുമതലകളൊന്നുമില്ല, ഉദ്ദേശവുമില്ല. കോടതികളിലും കേസ്സിലു് വാദിപ്പ്രതികളാകുന്നതും തലു്പ്പരകക്ഷികളു്തന്നെയല്ലേ? കോടതികളു് എകു്സ്സു്പ്പ൪ട്ടൊപ്പിനിയനുകളായി വിളിച്ചുവരുതിസ്സ്വീകരിക്കുന്നതും വിഷയവിദഗു്ദ്ധരുടേതുതന്നെയല്ലേ? ഇവിടെയുള്ളൊരുവ്യത്യാസം മാധ്യമച൪ച്ചകളു് ഒരുവിഷയത്തി൯റ്റെ എല്ലാവശങ്ങളും പരിഗണിക്കുമ്പോളു്, സു്പ൪ശിക്കുമ്പോളു്, ഒരു ഇഷ്യൂവിനെ അതി൯റ്റെ കോണു്ടെകു്സ്സു്റ്റിനകത്തുകൊണു്ടുചെന്നുവെയു്ക്കുമ്പോളു്, കോടതിവിചാരണകളു് അതി൯റ്റെ ഏതെങ്കിലുമൊരുവശംമാത്രമേ സു്പ൪ശ്ശിക്കുന്നുള്ളൂവെന്നതാണു്. അങ്ങനെയെങ്കിലു് മാധ്യമവിചാരണകളിലു്നിന്നുവ്യത്യസു്തമായി കോടതിവിചാരണകളു് ഒരുവിഷയത്തെയതി൯റ്റെ കോണു്ടെകു്സ്സു്റ്റിലു്നിന്നട൪ത്തിയെടുത്തു് അപൂ൪ണ്ണമായിപ്പരിശോധിക്കുന്നതല്ലേ?

ഒടുദാഹരണംപറയുകയാണെങ്കിലു് പിണറായിവിജയനെന്ന കേരളാമുഖ്യമന്ത്രിയുടെനേരേയുയ൪ന്ന കള്ളക്കടത്താരോപങ്ങളെപ്പ്രതിരോധിക്കാ൯ വ്യക്തിപരമായിടപെട്ടു് അതിലു്പ്പലയാരോപണങ്ങളുമുന്നയിച്ചുകൊണു്ടിരിക്കുന്ന വ്യക്തികളു്ക്കെതിരേ കേരളാപ്പൊലീസ്സെടുത്തുകൊണു്ടിരിക്കുന്ന നിയമവിരുദ്ധമായ എണ്ണമറ്റ ഗൂഢാലോചനാക്കേസ്സുകളു് കോടതിയിലെത്തുന്നതുതന്നെ! കോടതി അതി൯റ്റെമുന്നിലെത്തുന്നയാക്കേസ്സുകളിലെ പ്രതികളായവ൪ ആ ഗൂഢാലോചനനടത്തിയിട്ടുണു്ടോയെന്നുള്ള തെളിവുകളുണു്ടോയെന്നതുമാത്രമാണു് പരിശോധിക്കുന്നതു്. മാധ്യമവിചാരണകളു് പരിശോധിക്കുന്നതു് ആ ഗൂഢാലോചനക്കേസ്സുകളെടുക്കുന്നതിനു് ഗവണു്മെ൯റ്റും പോലീസ്സുമായിച്ചേ൪ന്നു് വേറേഗൂഢാലോചനകളു് ഒറിജിനലായിനടത്തിയിട്ടുണു്ടോയെന്നും മുഖ്യമന്ത്രിപിണറായിവിജയനെതിരെ സ്വ൪ണ്ണക്കള്ളക്കടത്തടക്കമുള്ളയാരോപണങ്ങളുടെ തെളിവുകളുയ൪ന്നുവന്നപ്പോളു്ത്തന്നെ ആ ആരോപണങ്ങളുയ൪ത്തിയവ൪ക്കും ആ തെളിവുകളു് പുറത്തുവിട്ടവ൪ക്കുമെതിരേതന്നെ പോലീസ്സു് കള്ളഗൂഢാലോചനക്കേസ്സുകളെടുക്കുന്നതു് പോലീസ്സു് ക്രിമിനലുകളുടെസംരക്ഷണംനടത്തി ആക്ക്രിമിനലു്ക്കുറ്റങ്ങളിലു് അകു്സ്സസ്സറിയാവുന്നതല്ലേയെന്നുമാണു്. മാധ്യമവിചാരണയോ കോടതിവിചാരണയോ- ഏതാണപൂ൪ണ്ണം, ഏതാണു് കോണു്ടെകു്സ്സു്റ്റിലു്നിന്നുവേ൪പെട്ടുനിലു്ക്കുന്നതു്? കോടതികളുടെ ചിലപാതകളിലൂടെയുള്ള മുന്നോട്ടുപോക്കുതടയുന്നതിനു് മാധ്യമവിചാരണകളും സമാന്തരമായും സപ്ലിമെ൯റ്ററിയായും വേണു്ടതുതന്നെയല്ലേ?

പുറത്തുവന്നതെളിവുകളു്വെച്ചും അവയിലൂടെ സമൂഹമെത്തിയ നിഗമനങ്ങളു്വെച്ചും മാധ്യമങ്ങളിലെയും സമൂഹമാധ്യമങ്ങളിലെയും എല്ലാ വശങ്ങളും എല്ലാ കോണു്ടെകു്സ്സു്റ്റുകളും പരിശോധിച്ചിട്ടുള്ള വിചാരണയിലു് ദിലീപെന്നയാനട൯ ശിക്ഷിക്കപ്പെടുകയാണുണു്ടായതു്- കോടതിയയാളെ വ൯പണച്ചെലവും വ൯കൃത്രിമങ്ങളുംനടന്നതായ വിചാരണകളിലു് ശിക്ഷിക്കുന്നുണു്ടോ വെറുതേവിടുന്നുണു്ടോ എന്നതപ്പ്രസക്തമാക്കിക്കൊണു്ടു്. ഒരു സു്ത്രീയാക്രമണക്കാരനാണെന്നുവിധിയെഴുതി ജനങ്ങളു്കാണാ൯ തീയേറ്ററുകളിലു്പ്പോകാതെ ഈക്കേസ്സുണു്ടായശേഷം അയാളുടെസിനിമകളെല്ലാം പൊളിഞ്ഞുപോയിരിക്കുകയാണു്. ആത്തീയേറ്ററുകളിലു് ദിവസങ്ങളോളമുണു്ടായിരുന്നയാളു്ക്കൂട്ടങ്ങളെല്ലാം അയാളോമറ്റുള്ളവരോ പണംമുടക്കിയെത്തിച്ച അയാളുട്തന്നെ ഫാ൯സ്സു് അസ്സോസ്സിയേഷ൯കാരായിരുന്നു. ആവ൪ത്തിച്ചാവ൪ത്തിച്ചവരയാളുടെ സിനിമകണു്ടു. ഒരു ആക്ടറെന്നുള്ളനിലയിലുള്ളയയാളുടെ കരിയ൪ സമൂഹമവസാനിപ്പിച്ചു. കോടതിവിചാരിച്ചാലും ഇത്രയുംപറ്റില്ല. അതാണു് ജനാധിപത്യത്തി൯റ്റെ ആദ്യമൂന്നുനെടുംതൂണുകളും അവസാനത്തെരണു്ടുനെടുംതൂണുകളുംതമ്മിലുള്ള വ്യത്യാസം. എന്തുവിലകൊടുത്തും അയാളെശ്ശിക്ഷിക്കാതെ സംരക്ഷിച്ചേയടങ്ങൂവെന്നു് ജനങ്ങളു്ക്കെതിരെ ഇതി൯റ്റെവിചാരണനടന്ന മുഴുവ൯കോടതികളും വാശിപിടിച്ചതുകൊണു്ടാണു് അതിലു്നിന്നൊക്കെത്തീ൪ത്തും വ്യതൃസു്തമായ നടപടിക്രമങ്ങളിലൂടെ ഇതൊക്കെക്കണു്ടുകൊണു്ടിരുന്നജനങ്ങളു് അയാളുടെ കരിയറുതന്നെയവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയമെടുത്തു് പ്രവൃത്തിപഥത്തിലേയു്ക്കുകടന്നതു്. അയാളു്ക്കെതിരെയുള്ള നീതിന്യായവിചാരണ കുറേക്കൂടി നിഷു്പക്ഷമായിരുന്നനെങ്കിലു് അവസാനതെരണു്ടുനെടുംതൂണുകളുമീ നിലപാടെടുക്കുമായിരുന്നില്ല. ഒരുകാര്യമിതോടെയോ൪ക്കുക- അവസാനത്തെയാരണു്ടു് നെടുംതൂണുകളും ആദ്യത്തെമൂന്നുനെടുംതൂണുകളെയുമപേക്ഷിച്ചു് ജനപങ്കാളിത്തമുള്ളതാണു്, ഇ൯ഡിപ്പെ൯ഡ൯റ്റുകളാണു്, സ്വതന്ത്രമാണു്.

Written on 23 July 2022 and first published on: 24 July 2022



 

 

 

No comments:

Post a Comment