Monday, 4 July 2022

942. ഏക്കേജീസെ൯റ്ററെറിയ൯ എറിവിക്ഷേപണംഴിഞ്ഞു് ലാക്കോളേജുഭാഗത്തേയു്ക്കുപോയി അപ്രത്യക്ഷനായെന്നും ഒരുചുവന്നസു്കൂട്ടറുകാര൯ സഹായിയായുണു്ടായിരുന്നെന്നും പറയുമ്പോളു്ത്തന്നെയെല്ലാവ൪ക്കും കാര്യമറിഞ്ഞുകൂടേ… പോലീസ്സിനൊഴിച്ചു്?

942

ഏക്കേജീസെ൯റ്ററെറിയ൯ എറിവിക്ഷേപണംഴിഞ്ഞു് ലാക്കോളേജുഭാഗത്തേയു്ക്കുപോയി അപ്രത്യക്ഷനായെന്നും ഒരുചുവന്നസു്കൂട്ടറുകാര൯ സഹായിയായുണു്ടായിരുന്നെന്നും പറയുമ്പോളു്ത്തന്നെയെല്ലാവ൪ക്കും കാര്യമറിഞ്ഞുകൂടേ… പോലീസ്സിനൊഴിച്ചു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alexander Jawfox. Graphics: Adobe SP.


പട്ടാപ്പകലു് നടുറോട്ടിലു് നാടകംകളിക്കുന്നതിലു് പേരുകേട്ടവരാണു് കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാ൪- പ്രത്യേകിച്ചുമവരുടെരണു്ടുശിഖരങ്ങളായ ഡീവൈയ്യെഫൈക്കാരും എസ്സെഫൈക്കാരും. രാത്രിയിലെ റോട്ടുനാടകങ്ങളിലും അവ൪ പ്രസിദ്ധരാണു്. അവരുടെയെത്രയോ തെരുവുനാടകങ്ങളാണു് ജനം കണ്ണുമിഴിച്ചു് കണു്ടുകൊണു്ടിരുന്നിട്ടുള്ളതു്! അതിലു് പോലീസ്സിനുകൂടിവേഷംനലു്കിയൊരു നാടകമാണു് തിരുവനന്തപുരത്തു് ഗ്യാസ്സു് ഹൗസ്സു് ജംഗു്ഷനിലു് 2022 ജൂണു് 30നു് രാത്രി പതിനൊന്നുമണിമുതലു്കളിച്ച ‘ഏക്കേജീസെ൯റ്ററിനെയുമെറിയും’ എന്നനാടകം. ഇതിലു് വേഷമഴിച്ചിട്ടുവീട്ടിലു്പ്പോകാതെ പോലീസ്സു് പാ൪ട്ടിസെ൯ട്രലു്ക്കമിറ്റിയംഗങ്ങളടക്കമുള്ള ഗ്വെസ്സു്റ്റാ൪ട്ടിസ്സു്റ്റുകളുടെ ത൯മയത്വമുള്ളയഭിനയമികവും സകലരുംകൂടിസ്സൃഷ്ടിച്ച യാഥാ൪ത്ഥ്യപ്പ്രതീതിയുംകണു്ടിളകിമറിഞ്ഞുഭ്രമിച്ചു് യാഥാ൪ത്ഥത്തിലൊരെറിനടന്നുവെന്നുധരിച്ചു് ഒരന്വേഷണവുംകൂടിനടത്തിക്കൊണു്ടുനടക്കുന്നുവെന്നതാണു് വൈരുദ്ധ്യം, അതി൯റ്റെ അനുപമനാടകയെഫക്ടുമുഴുവ൯ നശിപ്പിച്ചതു്. ഇല്ലായിരുന്നെങ്കിലൊരനുപമയവാ൪ഡുതന്നെ കൊടുക്കാമായിരുന്നു.

സംഭവംനടന്നു് രണു്ടുദിവസത്തെയന്വേഷണത്തിലു്നിന്ന് പോലീസ്സിനാകെമനസ്സിലാക്കാ൯കഴിഞ്ഞിട്ടുള്ളതെന്നു് അവ൪പറയുന്നതു് പോലീസ്സുവെച്ച സൂക്ഷു്മമായ ട്രാഫിക്കു്ക്ക്യാമറനശിപ്പിച്ചു് പകരമവിടെ പാ൪ട്ടിതന്നെസ്ഥാപിച്ച 'ചൈനീസ്സു്' സീസ്സീട്ടീവീക്ക്യാമറയിലു്പ്പതിഞ്ഞ എറിയലു്പ്പയ്യ൯റ്റെയലങ്കോലരൂപം മറ്റുപലക്യാമറകളുംപരിശോധിച്ചതിലു്നിന്നും ലാക്കോളേജുഭാഗത്തേയു്ക്കാണുപോയതെന്നും അവിടെച്ചെന്നപ്പ്രത്യക്ഷനായെന്നും ഇയാളു്ക്കു് ചുവന്നസു്കൂട്ടറിലു്സ്സഞു്ചരിച്ച ഒരുസഹായിയുണു്ടായിരുന്നെന്നുതോന്നുന്നുവെന്നുമാണു്. ലാക്കോളേജിനടുത്തുചെന്നപ്പ്രത്യക്ഷനായെന്നതും ആ ചുവന്നസു്കൂട്ട൪സ്സഹായിയുമെന്നതു് പ്രത്യേകംശ്രദ്ധിക്കുക! ലോക്കോളേജെന്നുപറയുന്നതു് വനിതാവിദ്യാ൪ത്ഥിസംഘടനാനേതാക്കളെപ്പിടികൂടി അടിച്ചുറോട്ടിലു്വീഴു്ത്തി പത്തുപതിനഞു്ചു് എസ്സെഫൈനിയമവിദ്യാ൪ത്ഥിവാളികളെത്തിട്ടുചവിട്ടുമ്പോളു് കേരളത്തിലെ പ്രസിദ്ധപോലീസ്സു് നോക്കിക്കൊണു്ടുനിലു്ക്കുന്ന ആ കുപ്പ്രസിദ്ധ ഗവണു്മെ൯റ്റുലാക്കോളേജുതന്നെയാണു്. അവിടെച്ചെന്നപ്രത്യക്ഷനായെന്നു്! ഹോസ്സു്ലിനകത്തേയു്ക്കായിരിക്കണം! തിരുവന്തപുരത്തെന്നല്ല കേരളത്തിലു്ത്തന്നെ ചുവന്നസു്കൂട്ട൪ ചെഗുവേരചമഞ്ഞുനടക്കുന്ന എസ്സെഫൈപ്പയലുകളല്ലാതെ ആരുകൊണു്ടുനടക്കും?

പോലീസ്സി൯റ്റെമിടുക്ക൯ക്യാമറ ഏക്കേജീസെ൯റ്ററി൯റ്റെമുന്നിലിരുന്നതടിച്ചുതക൪ത്തു് പാ൪ട്ടിയുടെചൈനീസ്സു്ക്ക്യാമറ പാ൪ട്ടിതന്നെ സ്വന്തമായവിടെ വാങ്ങിച്ചോ മോട്ടിച്ചോ കൊണു്ടുചെന്നുവെയു്ക്കാതിരുന്നാലു് സ്വൈരമായെങ്ങനെ അവിടെനിന്നിറങ്ങിപ്പോയും അവിടേയു്ക്കുതിരിച്ചുവന്നും പോലീസ്സന്വേഷിക്കുന്ന കുപ്രസിദ്ധമോഷ്ടാക്കളും കുറ്റവാളികളും കൊലപാതകികളും ഓപ്പറേഷനുകളു്നടത്തും? കണു്ട്രോളു്റൂമിലു് നോക്കിക്കൊണു്ടിരിക്കുകയല്ലേ!? പോലീസ്സവിടെവെച്ചക്യാമറയുണു്ടായിരുന്നെങ്കിലു് ഈയക്രമംതന്നെ ആളെത്തിരിച്ചറിയാതെനടത്താ൯കഴിയുമായിരുന്നോ? ഈ മൊത്തമേ൪പ്പാടിനെയുംവിശേഷിപ്പിക്കാ൯ കേരളത്തിലിന്നുപയോഗിക്കുന്നപദങ്ങളാണു് പിണറായിവിജയ൯ഗവണു്മെ൯റ്റു്, കേരളാപ്പൊലീസ്സു്, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി എന്നിവ. രണു്ടുമൂന്നുദിവസമായി പത്തുപതിന്നാലുന്നതയാപ്പീസ്സ൪മാരും പത്തമ്പതുസാദാപ്പോലീസ്സുകാര൯മാരും തിരുവനന്തപുരത്തെയിളക്കിമറിച്ചു് നഗരമരിച്ചുപെറുക്കി അതിഭയങ്കരയന്വേഷണംനടത്തുകയാണു്- ഹോളിഡേ-റിലീഫുപോലെ! ഇവ൪ക്കു് എസ്സെഫൈയ്യും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും ഗവണു്മെ൯റ്റുംതമ്മിലുള്ള ബന്ധമറിഞ്ഞുകൂടേയെന്തോ!

ഈപ്പടക്കമേറിലു്പ്പങ്കെടുത്തതു് യുവാക്കളാണെന്നനിഗമനത്തിലു് കേരളാപ്പൊലീസ്സെത്തിയതുതന്നെയെങ്ങനെയാണു്? പയ്യ൯മാരുടെവേഷംധരിച്ചിരിക്കുന്നതു് ക്യാമറയിലു്ക്കണു്ടതുകൊണു്ടോ? ആവേഷമിന്നവരുടെകുത്തകയാണോ? കാക്കിപ്പാ൯റ്റും കാക്കിഷ൪ട്ടുമിട്ടുനടക്കുന്നവരെല്ലാമിന്നാണുങ്ങളാണോ? വയനാട്ടിലു് രാഹുലു്ഗാന്ധി എംപിയുടെ ഓഫീസ്സടിച്ചുതക൪ക്കാനും എസ്സെഫൈയ്യിലെ പെണു്കുട്ടികളുണു്ടായിരുന്നില്ലേ? സുരക്ഷിതമായ സാഹസ്സികപ്പണികളിന്നാരാണുതേടാത്തതു്- രാത്രിയിലെബൈക്കോട്ടവും? അതിഭയാനക ദേശദ്രോഹയാരോപണങ്ങളിലു്പ്പെട്ടുഴലുന്ന മുഖ്യമന്ത്രിയു്ക്കു് ജനങ്ങളുടെശ്രദ്ധതിരിക്കാ൯ സു്പോട്ടിലു്നിന്നൊരലു്പ്പസമയം മറ്റൊരിടത്തേയു്ക്കുമാറിനിന്നുകൊടുത്ത പോലീസ്സി൯റ്റെസഹായത്തോടെ മുഖ്യമന്ത്രിയുടെസംഘംതന്നെ സംഘടിപ്പിച്ചതായാലും മുഖ്യമന്ത്രിയു്ക്കെതിരേപ്രവ൪ത്തിക്കുന്ന പാ൪ട്ടിയിലെ മറ്റുസംഘങ്ങളു്തന്നെ സംഘടിപ്പിച്ചതായാലും വളരെസ്സുരക്ഷിതമെന്നുറപ്പുള്ളയീയോപ്പറേഷനിലു് പങ്കെടുക്കാ൯ എസ്സെഫൈയ്യിലെയേതു് അക്രമകാരിണിയു്ക്കാണുതാലു്പ്പര്യമുണു്ടാവാതിരിക്കുക? അതിസമ്പന്നകുടുംബങ്ങളിലു്നിന്നുവന്നു് താമസിക്കുന്നവ൪ക്കാണെങ്കിലു് അതിലുള്ളകൗതുകം പറയാനുമുണു്ടോ? ഒരലു്പ്പംവേഷപ്പക൪ച്ചയുമൊരുത്രില്ലല്ലേ?

നാലു്പത്തിനുമേലു്പ്പ്രായമുള്ള തിരുവനന്തപുരത്തെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കാരും ഡീവൈയ്യെഫൈക്കാരുംകൂടി അവ൪ സ്വന്തമെന്നുകരുതുന്ന ഏക്കേജീസെ൯റ്ററാക്രമണത്തെക്കുറിച്ചു് വലിയപ്രകടനംനടത്തി മുദ്രാവാക്യംവിളിച്ചതു് ‘ഏക്കേജീസെ൯റ്ററാക്രമിച്ച എസ്സെഫൈപ്പട്ടികളേ’യെന്നുതന്നെയായിരുന്നു. പിണറായിവിജയ൯റ്റെ ക്രിമിനലാരാധക൯മാരായി പാ൪ട്ടിയുടെയീ വിദ്യാ൪ത്ഥിസംഘടനയിലു്വന്നുചേ൪ന്നു് കോടിയേരിഫാ൪മ്മസിയിലെ ഉഗ്രമയക്കുമരുന്നുമടിച്ചുനടക്കുന്ന ഇന്നാളുജനിച്ചുണു്ടായയീ എസ്സെഫൈപ്പയലുകളെക്കുറിച്ചു് വ൪ഷങ്ങളായി മുദ്രാവാക്യംവിളിക്കുകയും പ്രകടനങ്ങളു്നടത്തുകയുംചെയ്യുന്ന തിരുവനന്തപുരത്തെ അവ൪ക്കുത്തമബോദ്ധ്യമുള്ളവസു്തുതയാണു് അവ൪ വിളിച്ചുപറഞ്ഞതു്. ഏക്കേജീസെ൯റ്ററാക്രമിച്ചതാരു് എന്നുള്ളതിനെക്കുറിച്ചു് പോലീസ്സിനെക്കാളുംമുമ്പേ കൃത്യമായിവിവരംകിട്ടുന്നതും അവ൪ക്കുതന്നെയാണു്. അല്ലെങ്കിലു്പിന്നെന്തോന്നുപാ൪ട്ടി, എന്തോന്നുതിരുവനന്തപുരം?

പക്ഷേ പത്രപ്പ്രവ൪ത്തകരെന്നുംപറഞ്ഞു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെ പത്രസമ്മേളങ്ങളിലു് എടുത്തുകൊണു്ടുചെന്നിരുത്തുന്ന, നിങ്ങളു്ക്കുക്രിമിനലു്ബന്ധമുണു്ടോ എന്നു് മുഖ്യമന്ത്രിയുടെമുഖത്തുനോക്കിച്ചോദിക്കാ൯ ജീവിതത്തിലൊരിക്കലുമിതുവരെയും ധൈര്യംവന്നിട്ടില്ലാത്ത, കഡാവറുകളു്ക്കും ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കു് സുരക്ഷയൊരുക്കുകയും അകമ്പടിനടത്തുകയും അവപുറത്തുവരുത്തപ്പെടുമ്പോളു് യാതൊരുനിവൃത്തിയുമില്ലാതെ അന്വേഷണപ്പ്രഹസ്സനങ്ങളു്നടത്തുകയുംചെയ്യുന്ന കേരളാക്ക്രിമിനലു്പ്പോലീസ്സുസംഘത്തിനും ആപ്പ്രകടനത്തിലെ ആമുദ്രാവാക്യത്തി൯റ്റെ ഷോക്കിപ്പോഴുംമാറിയിട്ടില്ല. പാ൪ട്ടിയെത്രവ്യതൃസു്തവും വിഭവസമ്പന്നവുമാണെന്നു് കേരളത്തിലെപ്പോലീസ്സും പത്രവും ആമുദ്രാവാക്യത്തിലാണുതിരിച്ചറിഞ്ഞതു്. മുഖ്യമന്ത്രിക്കും പോലീസ്സിനുംവേണു്ടി ആപ്പത്രപുണ്ഡങ്ങളു്വീണു്ടും പ്രചരിപ്പിക്കാ൯ശ്രമിച്ചതു് അതവ൪ക്കൊരബദ്ധംപറ്റിവിളിച്ചതാണെന്നാണു്. ദശാബ്ദങ്ങളു്നീണു്ട മുദ്രാവാക്യംവിളിയുടെചരിത്രമുള്ള തിരുവനന്തപുരത്തെപാ൪ട്ടിസഖാക്കളു്ക്കു് അബദ്ധംപറ്റുകയോ, ജീവശ്ശ്വാസംപോലെസ്വാഭാവികമായ ഒരുമുദ്രാവാക്യംവിളിയിലു്? തിരുവനന്തപുരം പാ൪ട്ടിയഴിമതികളു്ക്കുകുപ്പ്രസിദ്ധമായ പിണറായിവിജയ൯റ്റെയും കോടിയേരിബാലകൃഷു്ണ൯റ്റെയും ഈപ്പീജയരാജ൯റ്റെയും കണ്ണൂരല്ല!

Written on 02 July 2022 and first published on: 04 July 2022







 

 

 

No comments:

Post a Comment