Sunday, 24 July 2022

980. കള്ളക്കേസ്സുകളുടെയും കള്ളഗൂഢാലോചനക്കേസ്സുകളുടെയുംലോകത്തു് ചുറ്റിത്തിരിയുന്ന കേരളഭരണാധികാരികളും പത്രമാധ്യമങ്ങളും

980

കള്ളക്കേസ്സുകളുടെയും കള്ളഗൂഢാലോചനക്കേസ്സുകളുടെയുംലോകത്തു് ചുറ്റിത്തിരിയുന്ന കേരളഭരണാധികാരികളും പത്രമാധ്യമങ്ങളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Alswart. Graphics: Adobe SP.


കേരളത്തിലെ ജനങ്ങളെല്ലാംകൂടി മൊത്തംചെയു്തിട്ടുള്ളതിനേക്കാളു് ഗൗരവതരമായ എണ്ണമറ്റകേസ്സുകളിലെപ്പ്രതികളെ കേരളാപ്പോലീസ്സിനൊരുഗൂഢാലോചനയുംനടത്താതെ അറസ്സു്റ്റുചെയ്യണമെങ്കിലു് സെക്രട്ടേറിയറ്റിനകത്തു് മന്ത്രിയാപ്പീസ്സുകളു്ക്കകത്തേയു്ക്കവ൪ചെന്നാലു്മതി. അവരെല്ലാം ധിരനിരയായവിടുണു്ടു്. 2022ലു് മുഖ്യമന്ത്രിയുടെയാപ്പീസ്സിനകത്തിരുന്നു് കേരളാപ്പോലീസ്സിനു് ജനങ്ങളു്ക്കെതിരെ കള്ളക്കേസ്സുകളും ഗൂഢാലോചനക്കേസ്സുകളുമെടുക്കാനുള്ള ഉത്തരവുനലു്കുന്നയാളും ഭരിക്കുന്നമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിതന്നെ ബലാത്സംഗക്കുറ്റത്തിനു് പുറത്താക്കിയിട്ടുള്ളയാളും അതിലുള്ളവൈദഗു്ദ്ധ്യംകണക്കിലെടുത്തു് ഭാവിയിലു്ത്തനിയു്ക്കുപയോഗപ്പെടുമെന്നുകരുതി മുഖ്യമന്ത്രിതന്നെപുറമ്പോക്കിലു്നിന്നുതിരിച്ചുപിടിച്ചു് ആക്കസേരയിലു്ക്കൊണു്ടിരുത്തിയയാളുമാണെന്നതുതന്നെ കേരളാപ്പോലീസ്സിന്നകപ്പെട്ടിരിക്കുന്ന പരമലജ്ജാകരമായയവസ്ഥയെ കാണിച്ചുതരുന്നു. ഇതിലപ്പുറമപമാനകരമായൊരവസ്ഥ കേരളാപ്പോലീസ്സിനെന്തുവരാനാണുള്ളതു്? സംസ്ഥാനഡീജീപ്പീയും ആഭ്യന്തരസെക്രട്ടറിയുമയാളിലു്നിന്നാണു് ഉത്തരവുകളു്വാങ്ങുന്നതും അഭിമാനത്തോടെയതുകൊണു്ടുപോയി 'ഹോണറബിളു് ഗവണു്മെ൯റ്റി'ലു്നിന്നുള്ളയുത്തരവുകളാണെന്നുപറഞ്ഞു് നടപ്പിലാക്കുന്നതും! ഈപ്പോലീസ്സിനെ കേരളത്തിലെമുഴുവ൯ജനങ്ങളുമിന്നുപുച്ഛിക്കാനും വെറുമൊരധഃപതിച്ച ഡിപ്പാ൪ട്ടുമെ൯റ്റായിക്കാണാനും മറ്റെന്തുവേണം? പോലീസ്സെത്രസലു്പ്പ്രവൃത്തികളു്ചെയു്താലും പോലീസ്സു്ത്തലപ്പത്തുള്ളവരുത്തരവുകളു്വാങ്ങുന്നതു് ഒരുബലാത്സംഗക്കാരനിലു്നിന്നുതന്നെയല്ലേ? മുഖ്യമന്ത്രിപിണറായിവിജയനും അയാളെഴുതിവെച്ചതി൯റ്റെതാഴെയോ മേളിലോ ആയിത്തന്നെയല്ലേ ഒപ്പിടുന്നതു്? എത്രപൗഡറുപൂശിയാലുമീദു൪ഗ്ഗന്ധംമാറുമോ? എത്രസലൃൂട്ടടിച്ചാലുമീനിയമവിരുദ്ധതമായുമോ, മറയു്ക്കാനാവുമോ? ക്രിമിനലുകളെച്ചുറ്റിത്തിരിയുന്നതാണു് കേരളത്തിലെ പിണറായിവിജയ൯ഭരണവും ഉദ്യോഗസ്ഥവൃന്ദവുമെന്നതിനു് ഇനിയെന്തുതെളിവുവേണം?

നിയമബോധവും ഭരണഘടനാബഹുമാനവുമുള്ളൊരധികാരി ജീവിതത്തിലൊരിക്കലെങ്കിലുമാ൪ക്കെതിരെയെങ്കിലും കള്ളക്കേസ്സെടുക്കാനുത്തരവിടുമോ? അതിനെക്കുറിച്ചാലോചിക്കയെങ്കിലുംചെയ്യുമോ? മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും ഫ്രോഡുകളല്ലാതെയാരെങ്കിലുമതുചെയ്യുമോ? ജനങ്ങളറിഞ്ഞുകൊണു്ടങ്ങനെയൊരുഫ്രോഡിനെ ഭരണാധികാരിയായിത്തെരഞ്ഞെടുക്കുമെന്നാരെങ്കിലും കരുതുമോ? കേരളത്തിലവരൊരിക്കലുമങ്ങനെചെയു്തിട്ടില്ല. 2016ലവ൪ സഖാവു് വി. എസ്സു്. അച്ച്യുതാനന്ദനെയാണുതെരഞ്ഞെടുത്തതു്. 2021ലു് അവ൪ കോണു്ഗ്രസ്സിനുചെയു്തവോട്ടുകളു് കേന്ദ്രബീജേപ്പീയുടെ തെരഞ്ഞെടുപ്പുസംവിധാനമവരുടെ ഹെവിഡ്യൂട്ടിലൈസ്സ൯സ്സോടെയുപയോഗപ്പെടുത്തി പോളിംഗിനുമുമ്പേ നിശ്ചിതശതമാനംവീതമട്ടിമറിച്ചാണു് മാ൪കു്സ്സിസ്സു്റ്റുഭരണമുണു്ടായതെന്നിന്നുകരുതണം. അതല്ലാതെവേറേയെകു്സ്സു്പ്ലനേഷനൊന്നുമില്ല. കേരളത്തിലെജനങ്ങളൊരിക്കലുമൊരു ഫ്രോഡിനെത്തെരഞ്ഞെടുത്തധികാരമേലു്പ്പിക്കില്ലെന്നു് പടുകൊമ്പ൯പത്രടെലിവിഷ൯മാധ്യമസ്ഥാപനങ്ങളും അവയിലെയധപ്പതിച്ചജീവനക്കാരുമൊഴിച്ചു് കേരളത്തിലെ കൊച്ചുകുട്ടികളു്ക്കുപോലുമറിയാം. ആഫ്രോഡിനോടും ആമാധ്യമങ്ങളോടും പരമപുച്ഛമാണിന്നുജനങ്ങളു്ക്കു്. മനോരമ, മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, കൈരളി, ഏഷ്യാനെറ്റു് എന്നിങ്ങനെയവരുടെനിരനീളുന്നു- ദിവസം രണു്ടരക്കോടിരൂപവീതം പരസ്യങ്ങളായി ജനങ്ങളുടെകൈയ്യിലു്നിന്നും പിടിച്ചെടുത്തതു് സ്വകാര്യയാനുകൂല്യമായി ഫ്രോഡിലു്നിന്നുംപറ്റുന്നവ൪! ഇവ൪നന്നാകുന്നതിനേക്കാളു് നശിക്കുന്നതുതന്നെയാണു് കേരളത്തിനുനല്ലതു്.

സ്വന്തം കള്ളജീവിതമൊക്കെപ്പുറത്തുവന്നു് സമനിലതെറ്റിത്തക൪ന്നു് ലക്ഷൃംതെറ്റിയൊരുലു്ക്കയെപ്പോലെപായുന്ന എരിഞ്ഞുതീ൪ന്നൊരുവസു്തു ചെറിയസംശയങ്ങളുടെപേരിലു് ആദ്യമില്ലാതാക്കുന്നതു് ദീ൪ഘകാലംകൂടെനിന്നു് അരമനസേവനടത്തിനടന്നവരെയാണു്, അല്ലാതെ വിവിധമായ രാഷ്ട്രീയപ്പ്രതിസന്ധികളിലൂടെയും ജീവിതപരീക്ഷണങ്ങളിലൂടെയും സു്ഫുടംചെയു്തെടുത്തുകടന്നുവന്ന ശത്രുക്കളെയല്ലെന്നതു് ജീവിതപരിചയമോ വേണു്ടത്ര തൊഴിലു്പരിചയമോ ഉണു്ടാകാനുള്ളപ്രായമായിട്ടില്ലാത്ത മലയാളമാധ്യമമദ്യലോകത്തിനു് മനസ്സിലായിട്ടില്ലെന്നതു് അതുകൊണു്ടുതന്നെ കേരളത്തിലെജനങ്ങളു്ക്കു് വളരെസ്സന്തോഷമുള്ളൊരുകാര്യമാണു്. അതുകൊണു്ടാണു് തെരഞ്ഞെടുപ്പുകാലംവരെ വലിയകേടില്ലാത്തകാര്യങ്ങളിലു് ഗവണു്മെ൯റ്റിനെവിമ൪ശ്ശിച്ചുനടന്നശേഷം തെരഞ്ഞെടുപ്പുകാലങ്ങളിലു് ഗവണു്മെ൯റ്റിനെവിജയിപ്പിക്കാനായി കള്ളസ൪വ്വേകളും കള്ളപ്പ്രവചനങ്ങളുംകൊണു്ടിറങ്ങി ജനങ്ങളുടെ ബോധമണ്ഡലംമറിക്കാ൯ശ്രമിക്കുയിവരുടെ പതനംകാണാ൯ കേരളംകാത്തിരിക്കുന്നതു്. ഭരണാധിപനീ പത്രമാധ്യമസേവക൯മാരിലാരുടെയുംനേരെ ഈച്ചെറിയസംശയങ്ങളില്ലെങ്കിലു്ത്തന്നെയതു് അതിസമ൪ത്ഥമായവിടെയുണു്ടാക്കിയിടാനും പരസ്സു്പ്പരച്ചതിയുംപടവെട്ടും തൊഴിലാക്കിയയിന്നത്തെ മാധ്യമമദൃലോകത്തു് പ്രതിഭകളുണു്ടു്. ജനങ്ങളു്ക്കെതിരെ ഫ്രോഡി൯റ്റെപക്ഷത്തൊരുമിച്ചുനിന്നവ൪ പരസ്സു്പ്പരമടിച്ചുപിരിയുമെന്ന൪ത്ഥം- ഏതുഫ്രോഡി൯റ്റെയും റെറ്റിന്യൂകളു്ക്കിടയിലുണു്ടാവുന്നപോലെത്തന്നെ!

പോലീസ്സിനും ഒരുഫ്രോഡുഗവണു്മെ൯റ്റിനുംവേണു്ടി ആ൪ക്കെങ്കിലുമെതിരെയൊരു കള്ളക്കേസ്സെടുക്കാ൯ചേരുകയും അതുപുറത്തുവരുകയും ആരോപണവിധേയരായവ൪ കുറ്റവിമുക്തരായി (കേരളരാഷ്ട്രീയവുമായിബന്ധപ്പെട്ടിങ്ങനെ ഗൂഢാലോചനക്കള്ളക്കേസ്സിലു് പ്രതിചേ൪ക്കപ്പെട്ടിട്ടുള്ളവരെല്ലാം ഒന്നൊഴിയാതെ കുറ്റവിമുക്തരായിട്ടുണു്ടു്, കാരണം കള്ളത്തെളിവല്ലാതെ ഒറിജിനലു്ത്തെളിവുണു്ടെങ്കിലല്ലേ സമ൪പ്പിക്കാനാവൂ!) വ൯തുകകളു്ക്കു് മാനനഷ്ടക്കേസ്സുകളുണു്ടാവുകയുംചെയ്യുമ്പോളു് വാദിപ്രതിയാവുകയല്ലചെയ്യുന്നതെന്നതു് ഇതുപോലെയുള്ള കള്ളക്കേസ്സുകളിലൊക്കെപ്പതിവാണു്- വാദി ഇരയാവുകയാണുചെയ്യുന്നതു്. അവരെയതിനുപ്രേരിപ്പിച്ചവ൪ക്കു് ബാദ്ധ്യതകളിലു്നിന്നൊഴിയാനും മൊഴികളില്ലാതാക്കാനും ആപ്പ്രബല൪ ആ വാദിയിരകളുടെജീവിതത്തിലു് ആത്മഹത്യകളും അപകടമരണങ്ങളുമുണു്ടാക്കുന്നതാണുസാധാരണ. ഒരുകള്ളക്കേസ്സെടുക്കാനുള്ളഗൂഢാലോചനയിലു് പേരുകൊടുക്കുന്നതോടുകൂടിത്തന്നെ അയാളുടെജീവനപകടത്തിലാവുകയാണു്. ക്രൈംലോകത്തെക്കുറിച്ചു് വേണു്ടത്രയെന്നല്ല നല്ലയറിവില്ലാതെ ആലോകത്തുപ്രവേശിക്കാ൯പോകരുതു്. കള്ളക്കേസ്സുവാദികളുടെജീവിതം ആ കേസ്സുഫയലു്ചെയ്യുന്നദിവസമാണു് അതി൯റ്റെയുച്ചകോടിയിലു്നിലു്ക്കുന്നതു്- അതുകഴിഞ്ഞുപിന്നെയങ്ങോട്ടിറക്കമാണു്, കേരളത്തി൯റ്റെചരിത്രമതാണു്.

Written on 23 July 2022 and first published on: 25 July 2022







   

 

 

No comments:

Post a Comment