Monday, 18 July 2022

968. നിയമസഭയെത്തെറിപറയുന്നവരെവിളിച്ചുവരുത്തിശ്ശാസിക്കാനും സഭപിരിയുന്നതുവരെനി൪ത്താനും സു്പീക്ക൪ക്കുള്ളയതേയധികാരം സഭയു്ക്കകത്തുംപുറത്തും ജനങ്ങളെത്തെറിപറഞ്ഞുനടക്കുന്ന സഭാംഗങ്ങളെവിളിച്ചുവരുത്തിവിലക്കാനും സു്പീക്ക൪ക്കുണു്ടു്

968

നിയമസഭയെത്തെറിപറയുന്നവരെവിളിച്ചുവരുത്തിശ്ശാസിക്കാനും സഭപിരിയുന്നതുവരെനി൪ത്താനും സു്പീക്ക൪ക്കുള്ളയതേയധികാരം സഭയു്ക്കകത്തുംപുറത്തും ജനങ്ങളെത്തെറിപറഞ്ഞുനടക്കുന്ന സഭാംഗങ്ങളെവിളിച്ചുവരുത്തിവിലക്കാനും സു്പീക്ക൪ക്കുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Joakim Honkasalo. Graphics: Adobe SP.


മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിനേതൃത്വംമുതലു് താഴോട്ടുവരെ പുഴുത്തയശ്ലീലത്തെറികേട്ടുസുഖിക്കുന്നവരായതുകൊണു്ടും അശ്ലീലത്തെറിപറയുന്നവരെക്കേളു്ക്കാനും അടുത്തുനി൪ത്താനും കമ്പമുള്ളവരായതുകൊണു്ടും മണിയാഭാസ്സ൯റ്റെ നിയമസഭയു്ക്കകത്തുംപുറത്തുമുള്ള തെറിവിളിയിലാപ്പാ൪ട്ടിയിലു്നിന്നും ആക്രോശമൊന്നുമുയരുന്നില്ല- അതിലെയൊരുപാ൪ട്ടിനേതാവായ നിയമസഭാസ്സു്പ്പീക്കറിലു്നിന്നുപോലും. നിയമസഭയു്ക്കുപുറത്തും സു്പീക്ക൪ക്കുചിലചുമതലകളൊക്കെയില്ലേ- സഭാംഗമായിരിക്കുന്നിടത്തോളം അകത്തുംപുറത്തുമുള്ള അവരുടെയുംമറ്റുള്ളവരുടെയും ചില സംസാരങ്ങളൊക്കെനിയന്ത്രിക്കാ൯? നിയമസഭയു്ക്കുപുറത്തു് നിയമസഭയെയധിക്ഷേപിക്കുന്നവരെയും നിയമസഭയെയപലപിക്കുന്നവരെയും നിയമസഭയു്ക്കകത്തുവിളിച്ചുവരുത്തി ശാസിക്കാനും നിയമസഭപിരിയുന്നതുവരെ തടവിലു്നി൪ത്തിക്കാനും മറ്റെങ്ങനെയാണുസു്പീക്ക൪ക്കധികാരംസിദ്ധിച്ചതു്? സഭയുടെസു്പീക്കറുടെയധികാരം- ചുമതലകളും- സഭയു്ക്കകത്തുംപുറത്തുമല്ലേ?

സഭയു്ക്കകത്തുംപുറത്തും സഭാംഗങ്ങളുടെപെരുമാറ്റംനിയന്ത്രിക്കാ൯ സു്പീക്ക൪ക്കധികാരവും ചുമതലയുമുള്ളപ്പോളു് സഭയു്ക്കകത്തുമാത്രമല്ലപുറത്തും സു്ത്രീകളു് സഭാംഗങ്ങളുടെയബ്യൂസ്സുംതെറിയുംകേളു്ക്കുമ്പോളു് ഒരുസു്പീക്ക൪പിന്നെയവിടെയെന്തിനാണു്? എത്രയോസു്പീക്ക൪മാരുടെചരിത്രമുള്ള കേരളനിയമസഭയിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമെമ്പറായ എം. ബി. രാജേഷു് സു്പീക്കറായപ്പോളു്മാത്രമല്ലേ ഈ സ്ഥിതിവിശേഷമുണു്ടായിട്ടുള്ളൂ? അതിനുപലയിമ്പ്ലിക്കേഷനുകളുമില്ലേ? ഈഗുരുതരമായവീഴു്ച്ചയു്ക്കു് കേരളം- സഭയും- സു്പീക്കറെയല്ലേ ഇംപീച്ചുചെയ്യേണു്ടതു്? എകു്സ്സിക്ക്യുട്ടീവിലും ജുഡീഷ്യറിയിലുമൊരംഗം ഇതുപോലെയകത്തുംപുറത്തുംതെറിവിളിച്ചാലു് ആ ഭരണഘടനായോ൪ഗനുകളു് നടപടിയെടുക്കാതിരിക്കുന്നുണു്ടോ? ലെജിസ്ലേച്ചറിലു്മാത്രമിപ്പോളു് എന്തുകൊണു്ടതുണു്ടായില്ല?

ഓരോവ൪ഷവുമിങ്ങനെയുള്ള ജനാധിപത്യച്ചുമതലകളു് വേണു്ടുംവണ്ണമറിയാത്തയലങ്കോലവാദികളെ സു്പീക്കറാക്കുന്നതി൯റ്റെയുത്തരവാദിത്വം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രമല്ലേ? മാ൪കു്സ്സിസ്സു്റ്റുനിയന്ത്രിതനിയമസഭയു്ക്കുകീഴിലു് ഓരോവ൪ഷവുമവരുടെയുത്തരവാദിത്വനിലവാരം കുറഞ്ഞുവരികയല്ലേ, അവ൪ കള്ളക്കടത്തിലടക്കം കുറ്റകൃത്യപ്പ്രവ൪ത്തനങ്ങളിലും രാജ്യവിരുദ്ധപ്പ്രവ൪ത്തനങ്ങളിലും രാജ്യത്തെപ്പെണ്ണുങ്ങളുടെപുറകേനടക്കുന്നതിലും ചെന്നുപെടുകയല്ലേ? അതിലെല്ലാം കേസ്സുകളുണു്ടാക്കുകയല്ലേ? സഭയു്ക്കകത്തുംപുറത്തും ഉത്തരവാദിത്വമുള്ളസു്പീക്കറില്ലാതെപോയതിനും സഭാംഗങ്ങളുടെതെറികളു് സഭയു്ക്കകത്തുംപുറത്തും മാന്യസ്സു്ത്രീകളടക്കമുള്ളവ൪ കേട്ടുനടക്കേണു്ടിവരുന്നതിലും സഭാസ്സു്പ്പീക്ക൪ക്കുതന്നെയല്ലേ ഉത്തരവാദിത്ത്വം?

Written on 17 July 2022 and first published on: 19 July 2022







 

No comments:

Post a Comment