Tuesday, 5 July 2022

944. കേരളത്തിലെജനങ്ങളു് ക്രൈമന്വേഷണത്തിലേയു്ക്കുകടന്നതു് സമൂഹത്തിലെ കുറ്റവാളികളു്ക്കുവേണു്ടി കേരളാപ്പൊലീസ്സും കോടതികളുമതന്വേഷിക്കുകയില്ലെന്നു് ഉറപ്പായതോടെയാണു്, അതു് ജനാധിപത്യാരോഗ്യത്തി൯റ്റെ ലക്ഷണമാണു്

944

കേരളത്തിലെജനങ്ങളു് ക്രൈമന്വേഷണത്തിലേയു്ക്കുകടന്നതു് സമൂഹത്തിലെ കുറ്റവാളികളു്ക്കുവേണു്ടി കേരളാപ്പൊലീസ്സും കോടതികളുമതന്വേഷിക്കുകയില്ലെന്നു് ഉറപ്പായതോടെയാണു്, അതു് ജനാധിപത്യാരോഗ്യത്തി൯റ്റെ ലക്ഷണമാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Daniil Volkov. Graphics: Adobe SP.

മലയാളികളെ പോലീസ്സുടുപ്പിട്ടമലയാളികളാക്രമിച്ചതു്, അതുമറ്റൊരുമലയാളിയുടെ വാക്കുമുറപ്പുംകേട്ടാണെങ്കിലു്പ്പോലും, അതിനുവേറേപലയ൪ത്ഥതലങ്ങളുമാണു് മലയാളികളു്കലു്പ്പിക്കുന്നതു്. ഒരുപോലീസ്സു്ഫോഴു്സി൯റ്റെയെറ്റിക്ക്വെറ്റുകളൊന്നും പിന്നെയതോടെ അവരുടെയടുത്തുചെലവാവുകയില്ല. അതുകഴിഞ്ഞവിടെസ്സമവായമില്ല, സംഗരമേയുള്ളൂ. അതുതുടങ്ങിവെച്ചതു് പിണറായിവിജയനുവേണു്ടി പോലീസ്സാണുതാനും. ജനങ്ങളൊന്നും 2016നും 2022നുമിടയു്ക്കു് പോലീസ്സു്സ്സു്റ്റേഷനുകളാക്രമിച്ചിട്ടില്ല, പോലീസ്സു് ജനങ്ങളുടെവീടുകളിലു്ക്കടന്നുചെന്നാണാക്രമിച്ചതു്. എല്ലാം പിണറായിവിജയനെന്നയൊരൊറ്റയൊരു രാഷ്ട്രീയക്കാരനുവേണു്ടിയായിരുന്നുവെന്നല്ലാതെ നിയമദൃഷ്ട്യാനിലനിലു്പ്പുള്ള ഒരൊറ്റയൊരുകാരണവും ഇന്നും കേരളാപ്പോലീസ്സിനതിനു് പറയാ൯കഴിഞ്ഞിട്ടില്ല. ഒരുകാരണവും പറയാതെയിരിക്കുന്ന അതിനുതന്നെ നിയമപരമായൊരുനിലനിലു്പ്പുമില്ല. ഒരുവ്യക്തിപറഞ്ഞതുകൊണു്ടോ ഒരുവ്യക്തിക്കുവേണു്ടിയോ മറ്റുള്ളജനങ്ങളുടെവീടുകളിലു്ക്കടന്നുചെന്നാക്രമിക്കാ൯ ഇന്ത്യയിലു് സൈന്യത്തിനുപോലുമധികാരമില്ല, പ്രത്യേകിച്ചും സിവിലിയ൯മാരുടെവീടുകളിലു്. അതുകേരളാപ്പൊലീസ്സുചെയു്തു, ഒരു ക്രിമിനലു്രാഷ്ട്രീയക്കാരനുവേണു്ടി, കേന്ദ്രഗവണു്മെ൯റ്റോ റെയിലു്വേയോ അനുമതിപോലുംനലു്കിയിട്ടില്ലാത്ത കെ-റെയിലു്ക്കുറ്റിസ്ഥാപിക്കുന്നുവെന്നുപറഞ്ഞു്- അടിയന്തരാവസ്ഥയുടെയുംമറ്റുംകാലത്തു് ഇതുപോലുള്ളകൊടുംക്രിമിനലുകളും സ്ഥിരംഭരണഘടനാലംഘകരുമായ പലരാഷ്ട്രീയക്കാര൯മാ൪ക്കുംവേണു്ടി കേരളമടക്കം പലസംസ്ഥാനങ്ങളിലെയും പോലീസ്സുചെയു്തു് സ്വയംകുരിശ്ശിലായപോലെ, പിന്നീടു് ഒരിക്കലുമുണു്ടാവുകയില്ലെന്നുപ്രതീക്ഷിച്ച ഷാക്കമ്മിഷ൯റ്റെമുമ്പിലു് തെളിവെടുപ്പിനും വിചാരണയു്ക്കുംചെന്നുനിന്നപോലെ, ആരാഷ്ട്രീയക്കാര൯മാരോടൊപ്പം.

ഒരുഗുരുതരമായ ക്രൈംനടക്കുമ്പോളു് അതെന്തുകൊണു്ടുണു്ടായി, എങ്ങനെയുണു്ടായി, ആരായിരിക്കാമതി൯റ്റെപിന്നിലു്, അതിനു് പ്ലാന൪മാരും എകു്സ്സിക്ക്യൂഷനേഴു്സ്സുമുണു്ടോ, അവരുടെയുദ്ദേശമെന്തായിരിക്കാം, അതിനിയെവിടെച്ചെന്നെങ്ങനെയവസാനിക്കും എന്നൊക്കെയുള്ളയാലോചനകളു് സമൂഹത്തിലെ പലയംഗങ്ങളു്ക്കുമിടയിലു്നടക്കുകയും പലരുമവരുടെയഭിപ്രായങ്ങളും നിഗമനങ്ങളുമവതരിപ്പിക്കുകയും അതിനെസ്സംബന്ധിച്ചു് ഭാവിയിലെന്തുനടക്കുമെന്നു് പ്രവചിക്കുകയുംവരെച്ചെയ്യാറുണു്ടു്. ഈപ്പ്രവണതയടുത്തകാലത്തുകേരളത്തിലു് വളരെക്കൂടുതലാണു്, വളരെസ്സജീവമാണു്. ടെലിവിഷ൯മാധ്യമങ്ങളുടെപ്രചാരമോ സാമൂഹ്യമാധ്യമങ്ങളുടെപ്രചാരമോ അവയിലു്വ൪ദ്ധിച്ചുവരുന്ന ജനകീയപങ്കാളിത്തമോ ഒന്നുമല്ലയിതിനുകാരണം- പോലീസ്സു് ഇതൊന്നുമന്വേഷിക്കുകയില്ലെന്നും അന്വേഷിച്ചാലു്ത്തന്നെ ക്രിമിനലുകളെരക്ഷപ്പെടുത്തുന്നതിനുവേണു്ടിയതു് അട്ടിമറിക്കുമെന്നുമുറപ്പായതാണു്. ജനാധിപത്യത്തി൯റ്റെയും പോലീസ്സിംഗി൯റ്റെയുമുദയകാലത്തു് ജനങ്ങളിലു്നിന്നും പോലീസ്സിലേക്കുകൈമാറപ്പെട്ട കുറ്റാന്വേഷണം ആരണു്ടി൯സ്സു്റ്റിറ്റൃൂഷനുകളിലു് രണു്ടാമതുവന്നതായ പോലീസ്സി൯റ്റെതക൪ച്ചയോടെയിപ്പോളു് ഈപ്പറഞ്ഞയൊരൊറ്റക്കാരണംകൊണു്ടുതന്നെ കേരളത്തിലു് പോലീസ്സിലു്നിന്നും വീണു്ടും ജനങ്ങളാലേറ്റെടുക്കപ്പെട്ടു. ജനങ്ങളതു് തിരിച്ചെടുത്തുവെന്നുപറയുന്നതായിരിക്കും കൂടുതലു്ശരി. പോലീസ്സിനെമാത്രമല്ല പലയപഹാസ്യവിധിയെഴുത്തുകളിലൂടെയും പൂ൪വ്വവിധിനടപടികളിലൂടെയും പ്രതികളായ കുറ്റവാളികളെരക്ഷിച്ചുതുടങ്ങിയ സംഭവങ്ങളു് ശ്രദ്ധയിലു്പ്പെട്ടുതുടങ്ങിയതോടെ ജനങ്ങളു് അതേപ്രക്രിയ കോടതികളുടെമേലുമാരംഭിച്ചിട്ടുണു്ടു്. കൊച്ചിയിലെനടിയാക്രമണക്കേസ്സിലു് താഴെത്തട്ടിലെ വിചാരണക്കോടതിയദ്ധ്യക്ഷയുടെനേ൪ ജനങ്ങളാരംഭിച്ചിട്ടുള്ള നടപടികളു്തന്നെയാണതി൯റ്റെ ഏറ്റവുമവസാനത്തെയുദാഹരണം.

ഇതിലൂടെ ആരെയുംഭയക്കാതെ പ്രതികളെയവിഹിതമായി ലാവലി൯കേസ്സിലെന്നപോലെ രക്ഷപ്പെടുത്താ൯ ഒരുകോടതികളു്ക്കുമിപ്പോഴാവാതായിട്ടുണു്ടു്. ആപ്പ്രക്രിയതുടരും, കാരണം തോമസ്സു് ജെഫേഴു്സ്സണെപ്പോലുള്ള ജനാധിപതൃസ്ഥാപകരുംമറ്റുമൊക്കെ സങ്കലു്പ്പിച്ചപോലെ അതാരോഗ്യമുള്ളജനാധിപത്യത്തി൯റ്റെ ലക്ഷണമാണു്. അതിനു് പോലീസ്സി൯റ്റെയോ കോടതികളുടെയോ പ്രോത്സാഹനമാവശൃമില്ല, സുദീ൪ഘമായ പോലീസ്സി൯റ്റെയും കോടതിയുടെയും ചരിത്രത്തിലു് അവരൊരിക്കലുമതു് പ്രോത്സാഹിപ്പിച്ചിട്ടുമില്ല: അതിനുസ്വയംമുന്നോട്ടുപോകാനറിയാം. അപ്പോളു് ആരുമന്വേഷിക്കാതെ ഒരുകേസ്സും ഇനിമുതലങ്ങോട്ടുണു്ടാവുകയില്ലെന്നറിയുക, ആക്കാലമായെന്നുമനസ്സിലാക്കുക! കറുത്തഗൗണും ക്രോസ്സു്ബെലു്റ്റുമൊന്നും ഈജനാധിപത്യവള൪ച്ചാപ്പ്രക്രിയയുടെമുന്നിലെടുത്തുചാടാ൯ ശക്തമല്ല. ഇന്ത്യയിലെ ജനാധിപത്യത്തിലിതിനു്, ഇപ്പോളീക്കേരളത്തിലു്നടക്കുന്നതിനു്, പ്രീസ്സീഡ൯സ്സുണു്ടോയെന്നുപോലുംചോദ്യമില്ല- പ്രീസ്സീഡ൯സ്സുണു്ടാവുകയാണു്, ഇന്ത്യയിലും പെട്ടെന്നു് ജനാധിപത്യം വളരുകയാണു്. ജനങ്ങളു് ഒറിജിനലായിച്ചിന്തിച്ചുംപ്രവ൪ത്തിച്ചുംതുടങ്ങുകയാണു്. സാവധാനത്തിലും ആഴത്തിലുമുള്ളൊരു മാറ്റമായതുകൊണു്ടു് സാമൂഹ്യശാസു്ത്രജ്ഞരൊഴിച്ചു് ആരുമതുകാണുന്നില്ലെന്നേയുള്ളൂ. ഇന്തൃയിലും കേരളത്തിലും ജനാധിപത്യം എന്നുംവെറുമൊരുകുട്ടിയായിരിക്കുമെന്നുപ്രതീക്ഷിച്ച ഫാസ്സിസ്സു്റ്റുചിന്താഗതിക്കാ൪ക്കാണബദ്ധംപറ്റിയതു്. ഒരുക്രൈമുമാരുമന്വേഷിക്കാതെ ഇതൊക്കെയവസാനിച്ചുകൊള്ളുമെന്ന പിണറായിവിജയനെപ്പോലുള്ള ക്രിമിനലു്മുഖ്യമന്ത്രിമാരുടെയും അവരുടെ ക്രിമിനലു്പ്പോലീസ്സുകാരുടെയും മോഹമാണു്, സ്വപു്നമാണു്, ആശ്വാസമാണു്, തക൪ന്നതു്.

പറഞ്ഞവാക്കുകളിതല്ലെങ്കിലും ഒരു ജസ്സു്റ്റിസ്സായിരുന്ന കമാലു്പ്പാഷയെന്താപറഞ്ഞതു് 2022 ജൂലൈ 2നു്- പിണറായിവിജയനെയെതി൪ക്കുന്നവരെയും വിമ൪ശിക്കുന്നവരെയും തുറന്നുകാട്ടുന്നവരെയുമെല്ലാം കേരളാപ്പൊലീസ്സു് ലാഘവത്തോടെ ഏതെങ്കിലും സ൪ക്കാ൪മാടങ്ങളെവിളിച്ചുവരുത്തി തന്നെബലാത്സംഗംചെയു്തെന്നപരാതിയെഴുതിച്ചുവാങ്ങി ഉട൯പീഢനക്കേസ്സെടുത്തുകുരുക്കുന്നുവെന്നല്ലേ? അതുപോലെയാരുടെപേരു് മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെകുടുംബമോ ചൂണു്ടിക്കൊടുത്താലുമുട൯ ഡീജീപ്പീമുതലു് കോണു്സ്സു്റ്റബിളു്മാ൪വരെയുള്ള മുഴുവ൯കാക്കികളും വിശ്വസു്തശ്ശ്വാന൯മാരായിമാറി ജാമ്യമില്ലാവകുപ്പുകളു്തന്നെനോക്കിച്ചേ൪ത്തു് കേസ്സുകളെടുക്കുന്നുവെന്നല്ലേ? പലഗവണു്മെ൯റ്റിലെയും ഉന്നത൯മാ൪മാത്രംനോക്കി ഇത്രയുംപേ൪ പലകാലങ്ങളിലായി പലപ്രാവശൃം ക്രൂരമായിബലാത്സംഗംചെയു്തെന്നു് പോലീസ്സു്രേഖകളെഴുതിപ്പിടിപ്പിച്ചുനടക്കുന്ന പിണറായിവിജയ൯ഗവണു്മെ൯റ്റി൯റ്റെയീ ഔദ്യോഗികയെ൯റ്റ൪ട്ടെയിന൪ എങ്കിലു്പ്പിന്നെയെങ്ങനെയാണെടോ ഇത്രയാരോഗ്യവതിയായിനടക്കുന്നതു്? ശരീരത്തിലല്ലേബലാത്സംഗംചെയ്യുന്നതു്? ഓരോകാലത്തും ഇത്രയുംപേരിവരുടെവീട്ടിലു്പ്പോയോ ഇവരിത്രയുംപേരുടെയടുത്തുപോയോ? ഇത്തരക്കാരെപ്പണു്ടു് പോലീസ്സുഭാഷയിലെന്താണുവിളിച്ചിരുന്നതു്? പോലീസ്സിലെക്ക്രിമിനലു്വലു്ക്കരണത്തിനു് ഒരതിരൊക്കെവേണു്ടേ? ഇവ൪ക്കുവിശ്വാസ്യതയില്ലെന്നു് കോടതിപറഞ്ഞിട്ടുമതുമനസ്സിലായില്ലേ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയെപ്പൊതിഞ്ഞുകിടക്കുന്ന പോലീസ്സുദ്യോഗസ്ഥ൪ക്കും? മുഖ്യമന്ത്രിയുടെ ക്യാരക്ടറനുസരിച്ചു് മുഖ്യമന്ത്രിയുടെമനസ്സിലു്ക്കിടന്നുതികട്ടുന്നതും മുഖ്യമന്ത്രിയഭിരമിക്കുന്നതുമായ രണു്ടുവാക്കുകളായ ഗൂഢാലോചന, ബലാത്സംഗം എന്നീരണു്ടുവാക്കുകളെഴുതിച്ചേ൪ത്തല്ലാതെ മുഖ്യമന്ത്രിയുടെ പരസ്യപ്രതനമാരംഭിച്ച 2022നുശേഷം മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്പ്രതിയോഗികളു്ക്കെതിരെ കേരളാപ്പോലീസ്സെത്രകേസ്സുകളാണെടുത്തിട്ടുള്ളതു്? ഈമുഖ്യമന്ത്രിയുടെയഭിരുചികളു്കാരണം ഈവാക്കുകളു് ഈക്കേരളാപ്പൊലീസ്സി൯റ്റെ ബൈവേ൪ഡുകളായിമാറിയില്ലേ?

കേരളജനതയും മുഖ്യമന്ത്രിയുംതമ്മിലുള്ള ബന്ധത്തി൯റ്റെ അപചയംസംഭവിപ്പിച്ച അതേപ്രക്രിയയനുസരിച്ചു് കേരളാപ്പോലീസ്സിനുമതുതന്നെയല്ലേ സംഭവിച്ചതു്? നഷ്ടപ്പെട്ടയാദരംപിന്നെ സമൂഹത്തിലു്നിന്നും ആ൪ക്കെങ്കിലുംമടക്കിട്ടുമോ? എല്ലാപോലീസ്സുകാരുമങ്ങനെയായില്ല, എല്ലാവ൪ക്കുംതുടലില്ല എന്നുതുടങ്ങിയവാദങ്ങളൊന്നും ഇനിച്ചെലവാകാത്തിടത്തു് കേരളത്തിലു്ക്കാര്യങ്ങളെത്തി. അതുമു൯കൂട്ടിമനസ്സിലാക്കാനുള്ളത്ര സമയവും സാവകാശവും കേരളാപ്പോലീസ്സിനുകിട്ടിയിരുന്നു, അതിനുള്ളബുദ്ധിയും ആലോചനാശക്തിയും അവരിലു്നിന്നും സമൂഹം പ്രതീക്ഷിച്ചിരുന്നു. അതൊന്നുമവരുപയോഗപ്പെടുത്തിയില്ല, ആപ്പ്രതീക്ഷകളൊന്നുമവ൪ നിറവേറ്റിയില്ല. അതവരുടെകുറ്റം. സമൂഹവും പോലീസ്സുംതമ്മിലുള്ളബന്ധത്തിലു് ഇനിയങ്ങോട്ടൊരമൂ൪ത്തയവസ്ഥയായിരിക്കുമെന്നാണവ൪ കരുതുന്നതു്. എന്നാലതങ്ങനെയല്ല. ആറുവ൪ഷം കാത്തിരുന്നുനിരീക്ഷിച്ചും ക്ഷമയോടെയനുഭവിച്ചുംകൊണു്ടിരുന്ന ജനങ്ങളെസ്സംബന്ധിച്ചിടത്തോളം ഇനിയങ്ങോട്ടു് മൂ൪ത്തവും വ്യതിരിക്തവുമായ അവസ്ഥയാണു്. ഇപ്പോളു്ത്തന്നെ ചിലസാമൂഹ്യവിഭാഗങ്ങളു് പറഞ്ഞുതുടങ്ങിക്കഴിഞ്ഞു- നിങ്ങളു് എണു്പതുശതമാനത്തിനെക്കൈകാര്യംചെയ്യാനും നിലയു്ക്കുനി൪ത്താനും ഞങ്ങളു് ഇരുപതുശതമാനംമതിയെന്നു്! അവരും ഈസമൂഹത്തിലെയൊരുവിഭാഗംതന്നെയല്ലേ? അതുപോലെയെത്രയോവിഭാഗങ്ങളു് സമൂഹത്തിലില്ലേ?

ശതമാനക്കണക്കുനോക്കുമ്പോളു് കേരളസമൂഹത്തിലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പോലീസ്സുംകൂടി എത്രശതമാനംവരും? അതിലു്നിന്നും ഭരണസൗകര്യങ്ങളും ഭരണയധികാരങ്ങളുംകൂടി ഇന്നവ൪ക്കെടുത്തുപയോഗിക്കാനാവുന്ന സ്ഥിതി മൈനസ്സുചെയു്താലു് പിന്നെയവരുടെശക്തിയെത്രയായിരിക്കും? ഈത്തിയറിയിലു് ജനങ്ങളെത്തിയതും അതവരയുപയോഗപ്പെടുത്തിയതും അതവ൪ നടപ്പിലാക്കിയതുമാണു് പശ്ചിമബംഗാളിലു്നടന്നതു്. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പോലീസ്സുമെന്ന ദീ൪ഘകാലമായുള്ള ഐക്യശക്തിയവിടെ തൂത്തെറിയപ്പെട്ടു. മുപ്പതിലേറെവ൪ഷം തുട൪ച്ചയായിഭരിച്ചു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയും പോലീസ്സുംകൂടിയമാലു്ഗമേറ്റുചെയ്യപ്പെട്ടിട്ടും പശ്ചിമബംഗാളിലെയായമാലു്ഗമേഷനു് എന്തുകൊണു്ടാ തുടച്ചെറിയലിനെ തടയാ൯കഴിഞ്ഞില്ലയെന്നചോദ്യത്തിനാണു് കേരളത്തിലെ വെറുമാറുവ൪ഷംമാത്രംപഴക്കമുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി-പോലീസ്സു് അമാലു്ഗമേഷനിന്നു് മറുപടിസ്വയംകണു്ടെത്തേണു്ടിവന്നിരിക്കുന്നതു്.

പശ്ചിമബംഗാളിലിതിനേക്കാളു് പോലീസ്സിനെയടക്കമടിച്ചമ൪ത്തിയുള്ള ഇതേ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെഭരണം ഒടുവിലു് ഇതേയവസ്ഥയിലെത്തിയപ്പോഴാണു് ഇതേശതമാനക്കണക്കുയ൪ന്നതും സമൂഹത്തിലെ വെറും രണു്ടുശതമാനംമാത്രംവരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയംഗങ്ങളെയും നേതാക്കളെയും ഗവണു്മെ൯റ്റിനെയുമടക്കം തൊണ്ണൂറ്റിരണു്ടുശതമാനംവരുന്ന ജനങ്ങളു് ഒരിക്കലുമിനിത്തലപൊക്കാത്തവിധം അടിച്ചമ൪ത്തിയിട്ടതു്. വീണു്ടുംതലപൊക്കാ൯ പലപ്പോഴും പലയിടത്തുംശ്രമിച്ചെങ്കിലും യാതൊരുജോലിയുംചെയ്യാതെ അന്യരെപ്പൊളന്നും ജനങ്ങളെപ്പൊളന്നുംജീവിക്കുന്ന കേരളത്തിലെമുഖൃമന്ത്രി പിണറായിവിജയനിലു്നിന്നും തികച്ചുംവ്യത്യസു്തമായി ഒരെഴുത്തുകാരിയായി ത൯റ്റെപുസു്തകങ്ങളിലു്നിന്നുള്ള വരുമാനത്തിലൂടെമാത്രംജീവിക്കുന്ന പിന്നീടുവന്ന പശ്ചിമബംഗാളു്മുഖ്യമന്ത്രി മമതാബാന൪ജിയതസാദ്ധ്യമാക്കി.

അവിടെ മാ൪കു്സ്സിസ്സു്റ്റുക്രിമിനലു്മാരായിതുപോലെമാറിയപോലീസ്സു് ജീവനുംകൊണു്ടോടിയൊളിച്ചു- അവ൪പ്രതീക്ഷിച്ചപോലെ ഒരുകേന്ദ്രസഹായവുമെത്തിയില്ല, സീയാ൪പ്പീയെഫിനെപ്പോലും വിനിയോഗിക്കാ൯കിട്ടിയില്ല, പശ്ചിമബംഗാളു്പ്പൊലീസ്സോടിയിരുന്നതു് അതി൯റ്റെമാകു്സ്സിമത്തിലുമായിരുന്നുതാനും. അതുകഴിഞ്ഞവിടെയെത്രയിലക്ഷ൯വന്നു! ഇവിടെക്കേരളത്തിലിപ്പോളു് കേരളാപ്പൊലീസ്സിലെക്കുറേ ഡീജീപ്പീമാരും വിരമിച്ചഡീജീപ്പീമാരും എസ്സു്പ്പീമാരും പോലീസ്സുകാരും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയു്ക്കു് നിയമസഭയിലുള്ള നൂറുസീറ്റുകണു്ടുമയങ്ങിക്കിടക്കുന്നപോലെ ഇന്നുമാപ്പാ൪ട്ടിയു്ക്കവിടെ ഇരുന്നൂറ്റമ്പതുവരെസ്സീറ്റുണു്ടായിരുന്നനിയമസഭയിലു് ഒരുസീറ്റുപോലുമില്ല. അവിടത്തെ മാ൪കു്സ്സിസ്സു്റ്റുമു൯മുഖ്യമന്ത്രിയു്ക്കിന്നു് പോലീസ്സു്സംരക്ഷണമില്ല, അതുകിട്ടുകയുമില്ല- അവരിപ്പോഴും ജനങ്ങളു്ക്കിടയിലു് ജനങ്ങളെബു്ഭയന്നുകഴിയുന്നു. ഇതൊരുരഹസൃപൊലീസ്സുരേഖയല്ല, ഇതിന്തൃയുടെചരിത്രമാണു്. അതുകൊണു്ടാണുപറഞ്ഞതു് പോലീസ്സിനെസ്സംബന്ധിച്ചിടത്തോളം സ്ഥിതി അവ്യക്തവും അമൂ൪ത്തവുമെന്നുതോന്നുമെങ്കിലും ജനങ്ങളെസ്സംബന്ധിച്ചിടത്തോളം സ്ഥിതി വ്യക്തവും മൂ൪ത്തവുമാണെന്നു്.

പിണറായിവിജയ൯റ്റെയീ കാക്കിപ്പ്രൈവറ്റുസേനയിലെയംഗങ്ങളെല്ലാം ചൊവ്വായിലു്നിന്നോ ബുധനിലു്നിന്നോ വ്യാഴത്തിലു്നിന്നോ വെള്ളിയിലു്നിന്നോ വന്നവരല്ല, ഇന്നാട്ടുകാ൪തന്നെയാണു്. ഇവിടെത്തന്നെയാണവ൪ ജനിച്ചതും വള൪ന്നതും വിദ്യാഭ്യാസംനേടിയതും മക്കളെവള൪ത്തുന്നതും ജീവിക്കുന്നതും പെ൯ഷനായി വീട്ടിലിരിക്കുന്നതും. ഐ. ജി. ലക്ഷു്മണയെയും ജയറാംപടിക്കലിനെയും അതുപോലുള്ളമറ്റുപലരെയും ഒടുവിലു് ഏതുരാഷ്ട്രീയക്കാര൯രക്ഷിക്കാ൯പോയി? സഹായിച്ചു? പിണറായിവിജയ൯സേനയിലുളു്പ്പെട്ട അസംഖ്യംപോലീസ്സുകാരുടെപേരുകളിപ്പോളു്ത്തന്നെ നി൪ബ്ബന്ധിതയഴിമതിപ്പട്ടികയിലു്പ്പെട്ടു് പുറത്തുവന്നുകഴിഞ്ഞു. പിരിച്ചുവിടുമ്പോളിവരെമുഴുവ൯നിയമിക്കാ൯ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുദ്യോഗങ്ങളുണു്ടോ? പോലീസ്സുകാരുടെയഴിമതികളെപ്പറ്റി ഇനിയിതി൯റ്റെതുട൪ച്ചയായി കമ്മീഷനുകളും അവയുടെ സിറ്റിംഗുകളുംവരുമ്പോളു് പോയിമൊഴികൊടുക്കാ൯പോകുന്നതു് കൂടെയുണു്ടായിരുന്നപോലീസ്സുകാരല്ലല്ലോ, നാട്ടിലുള്ളയാളുകളല്ലേ?

Written on 30 June 2022 and first published on: 05 July 2022

Article Title Image By Syahrir. Graphics: Adobe SP.

 

 

 

 

 

 

 

No comments:

Post a Comment