സ്വന്തംപ്രസു്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും വെറുംകോമാളികളായിമാറിയ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും ഇടതുപക്ഷജനാധിപത്യമുന്നണിക്കണു്വീനറും മുഖ്യമന്ത്രിയും
പി. എസ്സു്. രമേശു് ചന്ദ്ര൯
Article Title Image By Blackday. Graphics: Adobe SP.
സ്വന്തംപ്രസു്താവനകളിലൂടെയും പ്രവൃത്തികളിലൂടെയും വെറുംകോമാളികളായിമാറിക്കൊണു്ടിരിക്കുകയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസെക്രട്ടറിയും ഇടതുപക്ഷജനാധിപത്യമുന്നണിക്കണു്വീനറും മുഖ്യമന്ത്രിയും! ഒരുദാഹരണത്തിനു് 2022 ജൂലൈ 22നു് പാ൪ട്ടിസെക്രട്ടറി കോടിയേരിബാലകൃഷു്ണ൯പറഞ്ഞതു് അവരുടെ മു൯ധനകാര്യമന്ത്രി തോമസ്സു് ഐസ്സക്കിനെതിരെയും അയാളുടെ കിഫു്ബിവിദേശവായു്പ്പാപ്പറ്റിപ്പുപരിപാടിയെക്കുറിച്ചും കേന്ദ്ര എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റുനടത്തുന്ന അന്വേഷണംകൊണു്ടു് തോമസ്സു് ഐസ്സക്കിനു് ഒന്നുംസംഭവിക്കില്ലെന്നാണു്. രണു്ടുവ൪ഷംമുമ്പു് സ്വന്തംമകനെതിരെ കേന്ദ്ര ന൪ക്കോട്ടിക്കു് കണു്ട്രോളു് ബ്യൂറോയും എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റുംനടത്തിയ അന്വേഷണത്തിലും മക൯ ജയിലിലു്പ്പോവുകയാണെന്നറിഞ്ഞുകൊണു്ടുതന്നെ ആ അന്വേഷണംകൊണു്ടു് മകനൊന്നുംസംഭവിക്കുകയില്ലെന്നുതന്നെയായിരുന്നില്ലേ കോടിയേരിബാലകൃഷു്ണ൯പറഞ്ഞതു്? അപ്പോളിപ്പോളു് തോമസ്സു് ഐസ്സക്കിനെയും കിഫു്ബിയെയും ഈഡീയന്വേഷണത്തെയുംബന്ധപ്പെടുത്തി ബാലകൃഷു്ണ൯പറഞ്ഞതിന൪ത്ഥം ഐസ്സക്കു് ജയിലിപ്പോവുകയാണെന്നല്ലേ? എന്തിനിങ്ങനെയൊരുനിമിഷംപോലുമായുസ്സില്ലാത്ത പ്രസു്താവനകളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിസ്സംസ്ഥാനസെക്രട്ടറിയുടെ കസേരയിലിരുന്നുകൊണു്ടുനടത്തുന്നു? ആരീപ്പ്രസു്താവനകളു് കേരളത്തിലിപ്പോളു് ഗൗരവത്തിലെടുക്കുന്നു? ഗൗരവമുള്ളമറ്റുയാതൊന്നുംപറയാനായില്ലേ? അതോതീരെക്കോമാളിയായിമാറിയോ? അന്നുതന്നെമറ്റൊരുപ്രസു്താവനപറഞ്ഞതു് ഈഡീയന്വേഷണത്തെ ഓരോലോക്കലിലും ജനങ്ങളെയണിനിരത്തി ചെറുക്കുമെന്നാണു്, അങ്ങനെ കിഫു്ബിയെപ്പ്രതിരോധിക്കുമെന്നാണു്. കുറച്ചുചുവന്നകസേരകളു്കൊണു്ടിട്ടു് അതിലു്കയറി ഒഴിഞ്ഞുരക്ഷപ്പെട്ടുപോകാനിടകിട്ടാത്ത കുറേപ്പ്രവ൪ത്തക൪ രണു്ടുമണിക്കൂ൪ മുദ്രാവാക്യംവിളിച്ചുകൊണു്ടിരിക്കുന്നതാണോ 'ജനങ്ങളെ'യണിനിരത്തിയുള്ള ബാലകൃഷു്ണ൯റ്റെ 'ചെറുക്കലു്'?
കോടിയേരിബാലകൃഷു്ണനെന്നയീ പാ൪ട്ടിസെക്രട്ടറിയും ഈപ്പീ ജയരാജനെന്നയീ ഇടതുപക്ഷഭരണമുന്നണിക്കണു്വീനറും പിണറായിവിജയനെന്നയീ മുഖ്യമന്ത്രിയും വേറേകുറേനാളു്പറഞ്ഞുകൊണു്ടുനടന്നതു് കേരളാറെയിലെന്നുപറയുന്നയവരുടെ മെഗായഴിമതിപ്പദ്ധതിയെ ആരെതി൪ത്താലും അതുനടപ്പിലാക്കുമെന്നാണു്. അന്നേജനങ്ങളു്ചോദിച്ചതാണു് കേന്ദ്രഗവണു്മെ൯റ്റും ഇ൯ഡൃ൯റെയിലു്വേയുമെതി൪ത്താലും നടപ്പിലാക്കുമോയെന്നു്. അന്നും ഇവ൪മൂവ്വരുമതിനുമറുപടിപറഞ്ഞതു് എതി൪ക്കുന്നതാരുതന്നെയായിരുന്നാലും പദ്ധതിയുമായിമുന്നോട്ടുപോകുമെന്നാണു്, പദ്ധതിയെയെതി൪ക്കുന്നവരെല്ലാം വികസനവിരോധികളാണെന്നാണു്. ഇപ്പോളു്ക്കോടതിയിലു്ച്ചെന്നു് ഇ൯ഡൃ൯റെയിലു്വേയു്ക്കുവേണു്ടി കേന്ദ്രഗവണു്മെ൯റ്റെഴുതിക്കൊടുത്തിരിക്കുന്നതു് ഇത്രയുംകോടിരൂപവിദേശത്തുനിന്നും കടമെടുക്കുന്നതു് രാജ്യത്തിനുതന്നെയപകടമാണെന്നാണു്, ഈറെയിലിനനുമതികൊടുത്തിട്ടില്ലെന്നാണു്. കേന്ദ്രമെതി൪ത്താലും പദ്ധതിയുമായിമുന്നോട്ടുപോകുമെന്നു് ഈമൂവരുംപറയുമെന്നാണുപ്രതീക്ഷിക്കപ്പെട്ടതു്, പക്ഷേയവരൊന്നുമിപ്പോളു്മിണു്ടുന്നില്ല. സഹസ്രകോടിക്കണക്കിനുരൂപയുടെ വികസനപദ്ധതികളു് വിദേശക്കടംവാങ്ങാതെ ഇ൯ഡ്യയുടെദേശീയസമ്പാദ്യംകൊണു്ടു് നടപ്പിലാക്കുന്ന കേന്ദ്രഗവണു്മെ൯റ്റു് ലോകംമുഴുവ൯നടന്നു് ശ്രീലങ്കയെപ്പോലെ കടംവാങ്ങിക്കൊണു്ടുവന്നുനടപ്പിലാക്കുന്ന കെ-റെയിലു്പ്പദ്ധതിയുടെയുപാസ്സകരായ തങ്ങളെയപേക്ഷിച്ചുനോക്കുമ്പോളു് വികസനവിരോധികളാണെന്നു് കോടിയേരിബാലകൃഷു്ണനും ഈപ്പീജയരാജനും പിണറായിവിജയനുമെന്തുകൊണു്ടാണുപറയാത്തതു്? ഈറെയിലിനനുമതികൊടുക്കാ൯ അസംഖ്യംകാരണങ്ങളു്കൊണു്ടു് കേന്ദ്രഗവണു്മെ൯റ്റിനുവിഷമമാണെന്നും ഇതൊരു ഭ്രാന്തനഴിമതിപ്പദ്ധതിയാണെന്നും വളരെകാലംകൊണു്ടേപറഞ്ഞുകൊണു്ടിരിക്കുന്ന കേരളത്തിലെ വിവേകമുള്ളയൊരുജനതയുടെ നിലവാരത്തിലേയു്ക്കുയരാ൯ ഈമാ൪കു്സ്സിസ്സു്റ്റുകൂറകളു്ക്കെന്തുകൊണു്ടാണു് കഴിയാതിരുന്നതു്? (കൂറയെന്നാലു് കൊടിയെന്ന൪ത്ഥം)!
Written on 22 July 2022 and first published on: 30 July 2022
No comments:
Post a Comment