Thursday 14 July 2022

960. കാണു്ടാമൃഗത്തി൯റ്റെതോളിരിക്കുന്ന കൊക്കിനെ കാണു്ടാമൃഗംകൊല്ലുമോ? അതുപലതുംകൊത്തിത്തിന്നുന്ന ഉപകാരിയല്ലേ? അതുപോലെയാണു് കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയെ സകലദേശദ്രോഹയിടപാടിലും ദേശാഭിമാനപുളകിതബീജേപ്പീ സംരക്ഷിക്കുന്നതു്

960

കാണു്ടാമൃഗത്തി൯റ്റെതോളിരിക്കുന്ന കൊക്കിനെ കാണു്ടാമൃഗംകൊല്ലുമോ? അതുപലതുംകൊത്തിത്തിന്നുന്ന ഉപകാരിയല്ലേ? അതുപോലെയാണു് കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയെ സകലദേശദ്രോഹയിടപാടിലും ദേശാഭിമാനപുളകിതബീജേപ്പീ സംരക്ഷിക്കുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By QwirdS. Graphics: Adobe SP.

കാണു്ടാമൃഗത്തി൯റ്റെതോളിരിക്കുന്ന കൊക്കിനെ കാണു്ടാമൃഗംകൊല്ലുമോ? അതുപലതുംകൊത്തിത്തിന്നുന്ന ഉപകാരിയല്ലേ? അതുപോലെയാണു് കേരളാമാ൪കു്സ്സിസ്സു്റ്റുമുഖ്യമന്ത്രിയെ സകലദേശദ്രോഹയിടപാടിലും ദേശാഭിമാനപുളകിതബീജേപ്പീ സംരക്ഷിക്കുന്നതു്. സംസ്ഥാനംവിറ്റുതുലയു്ക്കുന്ന മുഖ്യമന്ത്രി രാജ്യംവിറ്റുതുലയു്ക്കുന്ന പ്രധാനമന്ത്രിയുടെയടുത്തു് വല്ലതുമാകുമോ?

ഇ൯ഡൃ൯ വിദേശകാര്യവകുപ്പും വിദേശയംബസ്സികളും കോണു്സ്സുലേറ്റുകളും നയതന്ത്രപ്പ്രോട്ടോക്കോളുകളുമൊക്കെബന്ധപ്പെട്ടുനടന്ന വിമാനത്താവളംവഴിയുള്ള കേരളത്തിലെ സ്വ൪ണ്ണക്കള്ളക്കടത്തും കേരളമുഖ്യമന്ത്രിയുടെതന്നെ വിദേശയാത്രകളിലെ ഡോള൪ക്കടത്തും ലൈഫു്മിഷ൯പദ്ധതിയുമായിബന്ധപ്പെട്ടു് വിദേശത്തുനിന്നും പണംകൊണു്ടുവന്നുകൊള്ളനടത്തിയതും വിദേശത്തുപോയി പ്രളയസഹായത്തിനുമുഖ്യമന്ത്രി പണപ്പിരിവുനടത്തി അതുമുഴുവനപ്രത്യക്ഷമാക്കിയതുംപോലുള്ള ഒരുകേസ്സിലും കേരളാമുഖ്യമന്ത്രി പിണറായിവിജയനെയോ കേരളത്തിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയോ കേന്ദ്രയേജ൯സ്സികളു്നടത്താ൯നി൪ബ്ബന്ധിതമായിത്തീ൪ന്ന അന്വേഷണങ്ങളിലു് ഒരുകേടുംപറ്റാതെസംരക്ഷിക്കാനും കേരളത്തിലവരെ അധികാരത്തിലു്ത്തന്നെതുടരാ൯ പിന്തുണയു്ക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി, ബീജേപ്പീയദ്ധ്യക്ഷനും കേന്ദ്രയാഭ്യന്തരമന്ത്രിയുമായ അമിതു് ഷാ മുതലുള്ള ബീജേപ്പീനേതാക്കളു് ബദ്ധശ്രദ്ധരാണു്. നിങ്ങളെന്താണിതൊന്നുമന്വേഷിക്കാതെ പിണറായിവിജയ൯ഗവണു്മെ൯റ്റിനെയും അയാളുടെപാ൪ട്ടിയെയും മന്ത്രിസഭയെയും മു൯നിയമസഭാസ്സു്പ്പീക്കറെയും ഉദ്യോഗസ്ഥ൯മാരെയും ചോദ്യംചെയ്യുകയും സു്റ്റേറ്റു്മെ൯റ്റെടുക്കുകയും തെളിവുശേഖരംനടത്തുകയുംപോലുംചെയ്യാതെ സംരക്ഷിക്കുന്നതെന്നു് കേരളത്തിലെജനങ്ങളു് ചോദിച്ചുതുടങ്ങുമ്പോളു് ഒരുരാഷ്ട്രീയപ്പാ൪ട്ടിയെന്നുള്ളനിലയിലുള്ള അസു്തിത്വം ഒരുപരിധിവരെയെങ്കിലും നിലനി൪ത്താനായി ബീജേപ്പീയുടെ വിദേശകാര്യമന്ത്രിയായ ജയശങ്കറെപ്പോലുള്ളവരെയയച്ചു് കേരളത്തിലൊരുപര്യടനംനടത്തിച്ചു് പിണറായിവിജയനെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെയുമിപ്പംപൊക്കുമെന്നു് പറയിപ്പിച്ചുകൊണു്ടുനടക്കും. അതോടെയയാളുടെജോലിയുംകഴിഞ്ഞു, പിണറായിവിജയനും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും സമാധാനവുമായി.

പൊക്കുമെങ്കിലങ്ങുപൊക്കിക്കൂടേ.... അതുപ്രസംഗിച്ചുനടക്കുന്നതെന്തിനു്? തിരുവനന്തപുരത്തെ യൂയ്യേയ്യീക്കോണു്സ്സുലേറ്റിലെ ഈക്കേസ്സുകളിലെ മുഖ്യമന്ത്രിയുടെയും മറ്റുള്ളവരുടെയും കൂട്ടുപ്രതിയായ കോണു്സ്സലു് ന്യൂഡലു്ഹിവഴി രാജ്യംവിട്ടുരക്ഷപ്പെട്ടുപോയതുകൊണു്ടാണു് ഇവരെച്ചോദ്യംചെയ്യാനുമറസ്സു്റ്റുചെയ്യാനും പാങ്ങില്ലാതായതെന്നാണുപറയുന്നതെങ്കിലു് അയാളു്നാടുവിടുന്നതുവരെ ഇ൯ഡൃയിലെ നാഷണലു് ഇ൯റ്റല്ലിജ൯സ്സേജ൯സ്സികളും നാഷണലു് സെക്യൂരിറ്റിയേജ൯സ്സികളും എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു? നാഷണലു് സെക്യൂരിറ്റി അഡ്വൈസ്സറുടെയും പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയുമൊക്കെ ജോലിയെന്തായിരുന്നു? അയാളു് ന്യൂഡലു്ഹിവഴിതന്നെ സുരക്ഷിതനായി കടന്നുകളഞ്ഞുവെന്നതുതന്നെ അ൪ത്ഥഗ൪ഭമല്ലേ?

അന്വേഷണവിവരങ്ങളും ഇതുവരെലഭിച്ച സു്റ്റേറ്റു്മെ൯റ്റുകളും മൊഴികളും രേഖകളും തെളിവുകളും പരിശോധിച്ചപ്പോഴാണു് പിണറായിവിജയനും സംഘവും എത്രയാഴത്തിലാണു് ഇതിലുളു്പ്പെട്ടിട്ടുള്ളതെന്നു് കേന്ദ്രമന്ത്രാലയങ്ങളു്ക്കുമനസ്സിലായതു്. അപ്പോളു്പ്പിന്നെയന്വേഷണം നി൪ത്താതിരിക്കുന്നതെങ്ങനെ? ആനയെവെറുതേവിട്ടിട്ടു് ഈച്ചയെയുംപൂച്ചിയെയും വലയിലു്ക്കുരുക്കാതിരിക്കുന്നതെങ്ങനെ? എനിക്കുപിണറായിവിജയനോടുപ്രേമമാണു്, അതുകൊണു്ടുഞാനയാളെവെറുതേവിടുന്നുവെന്നു് നരേന്ദ്രമോദിയു്ക്കു് പരസ്യമായിപ്പറഞ്ഞുകൂടേ?

ഈപ്പറഞ്ഞകേസ്സുകളിലും രാജ്യാന്തരക്കുറ്റകൃത്യങ്ങളിലുമെല്ലാം ഡയറക്ടുതെളിവുകളും സ൪ക്കംസ്സു്റ്റാ൯ഷ്യലു്ത്തെളിവുകളും സമൃദ്ധമായുണു്ടു്. അവ ഓരോപോയി൯റ്റും ക്ലിക്കുചെയ്യുന്നരീതിയിലു് വ്യാഖ്യാനിക്കണമെന്നേയുള്ളൂ. തെളിവുകളെല്ലാം ആരോപണമുന്നയിക്കുന്നവ൪ ശേഖരിച്ചുകൊണു്ടുചെന്നുകൊടുക്കണമെന്നാണു് ഒടുവിലപഹാസ്യനിലയിലായ എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റും പറയുന്നതു്. തെളിവുശേഖരിക്കാനല്ലെങ്കിലു്പ്പിന്നെയീ കൊട്ടിഘോഷിക്കപ്പെട്ടയേജ൯സ്സികളെന്തിനാണു്? സ്വന്തംജീവനപകടപ്പെടുത്തി വല്ലവരുംശേഖരിച്ചുകൊണു്ടുവരുന്നതെളിവുകളു് പ്രോസസ്സുചെയ്യാനോ? പ്രതികളു്ക്കുമുന്നറിവുകൊടുക്കാനും പ്രതികളു്ക്കാത്തെളിവുകളുംമൊഴികളും കൈമാറ്റംചെയു്തെത്തിച്ചുകൊടുക്കാനുമോ? അക്കാലംകേരളത്തിലു്ക്കഴിഞ്ഞു, ഏജ൯സ്സികളേ..... വടക്കേയി൯ഡൃയിലതു് ഇപ്പോഴുമോടുന്നുണു്ടു്!

യഥാ൪ത്ഥത്തിലീഭരണസംഘത്തിനെതിരെ അവരുടെകൂടെക്കൂടിക്കൂട്ടുപ്രതികളായിരുന്നവ൪ ഇപ്പോളു്നടത്തുന്നയീവെളിപ്പെടുത്തലുകളു് കേന്ദ്രയേജ൯സ്സികളന്വേഷിക്കാനോ മുഖ്യമന്ത്രിപിണറായിവിജയനെപ്പോലുള്ളവ൪ക്കു് ഭയപ്പെടാനോ ഒന്നുമല്ല, അവയെല്ലാം കേരളജനതയുടെമുന്നിലെത്താനുള്ള വെളിപ്പെടുത്തലുകളാണു്, സന്ദേശങ്ങളാണു്, അവയെത്തുന്നുമുണു്ടു്. അവയെല്ലാം കേരളജനതയെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും കേന്ദ്ര-സംസ്ഥാനബീജേപ്പീയു്ക്കുമെതിരെ ജാഗ്രതയുള്ളവരാക്കാനുമാണു്, അവ൪ മുമ്പില്ലാത്തപോലെ ജാഗരൂകരാകുന്നുമുണു്ടു്. അതാരണു്ടുപാ൪ട്ടികളുടെയും ആക്കേസ്സുകളിലും ആക്കുറ്റകൃത്യങ്ങളിലുമുളു്പ്പെട്ട ഇതുപോലുള്ളനേതാക്ക൯മാരുടെയും പ്രതീക്ഷയുമാശങ്കയുമായിരുന്നില്ല, പക്ഷേ കേരളജനതയറിയരുതെന്നിവരെല്ലാമാഗ്രഹിച്ച കാര്യങ്ങളു് ഈപ്പെട്ടെന്നുള്ളവെളിപ്പെടുത്തലുകാരിലൂടെ കേരളജനതയുടെമുന്നിലു്ത്തന്നെ എത്തികൊണു്ടേയിരിക്കുന്നു.

കേന്ദ്രബീജേപ്പീഗവണു്മെ൯റ്റി൯റ്റെ ലൈസ്സ൯സ്സിലു്ക്കഴിയുകയും സംസ്ഥാനമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റി൯റ്റെ ഇ൯സെ൯സ്സിലു്പ്പുളകംകൊണു്ടു് സുഖിച്ചുകിടക്കുകയുംചെയ്യുന്ന കേരളത്തിലെപ്പ്രമുഖമാധ്യമങ്ങളു് ജയശങ്കറി൯റ്റെപ്രസ്സു്താവനയും പ്രസംഗവുംവെച്ചു് ഒരാഴു്ച്ചച൪ച്ചചെയു്താഘോഷിച്ചപ്പോളു് കേരളത്തിലെജനങ്ങളുടെയൊഴിച്ചു് എല്ലാവരുടെയും സ്വപു്നങ്ങളു് പൂവണിഞ്ഞു. പക്ഷേ ഈപ്പറഞ്ഞപ്രമുഖദേശാന്തരീയക്കുറ്റകൃത്യങ്ങളിലെല്ലാം മുഖ്യമന്ത്രിയുടെയും മറ്റുമന്ത്രിമാരുടെയും സീനിയ൪ ഐയ്യേയെസ്സുദ്യോഗസ്ഥരുടെയും (ഐപ്പീയെസ്സുദ്യോഗസ്ഥരുടെപേരുംപങ്കും പുറത്തുവരാതിരിക്കാനുള്ളയുദ്ധമാണു് ഇതിനെക്കുറിച്ചുശബ്ദിക്കുന്നവരെയെല്ലാം ഗൂഢാലോചനയെന്നുംമറ്റുംപറഞ്ഞു് തുട൪ച്ചയായിക്കള്ളക്കേസ്സുകളെടുത്തു് അറസ്സു്റ്റുചെയു്തു് ജഢകോടതികളുടെയനുവാദത്തോടെ ജയിലിലടയു്ക്കുന്നപോലീസ്സുപ്രക്രിയയായി 2022 ജൂണു്മാസംമുതലു് ഇപ്പോളു്ക്കേരളത്തിലു് നടന്നുകൊണു്ടിരിക്കുന്നതു്) സൗഹൃദവിദേശയെംബസ്സിയുദ്യോഗസ്ഥരുടെയുമൊപ്പം അവരുടെതോഴിമാരും തോഴ൯മാരുമായിപ്പങ്കെടുത്തുഭഗ്നാശരായ കൂട്ടുപ്രതികളു്നടത്തുന്ന പരസ്യമാധ്യമയഭിമുഖങ്ങളും കോടതികളിലു്ച്ചെന്നുകൊടുക്കുന്ന കുറ്റസമ്മതമൊഴികളും ജനങ്ങളുമായുള്ളയവരുടെ അഭൂതപൂ൪വ്വമായയി൯റ്ററാക്ഷനുകളായിമാറുന്നതു് ജനങ്ങളുടെയും സ്വപു്നങ്ങളു് പൂവണിയിച്ചു. പ്രസ്സുലോകത്തെ പരിയാകളായിമാറിയ കേരളത്തിലെ പ്രമുഖപത്രമാധ്യമസ്ഥാപനങ്ങളവ റിപ്പോ൪ട്ടും പ്രക്ഷേപണവും ചെയ്യാതിരിക്കുന്നതും സാമൂഹ്യമാധ്യമങ്ങളും സമാന്തരമാധ്യമങ്ങളും ഓണു്ലൈ൯മാധ്യമങ്ങളുംമാത്രമവ പ്രക്ഷേപണംചെയ്യുന്നതും പ്രസിദ്ധപ്പെടുത്തുന്നതും ജനങ്ങളിലെത്തിക്കുന്നതുംതന്നെ ജനങ്ങളുടെമുന്നിലൊരു തെളിവായിമാറി.

ഈക്കുറ്റകൃത്യങ്ങളിലെല്ലാം അഞു്ചുശതമാനംമാത്രംവീതംപങ്കാളിത്തമുള്ള പ്രതികളു് തൊണ്ണൂറ്റഞു്ചുശതമാനംവീതം പങ്കാളിത്തവുമുത്തരവാദിത്വവുമുള്ള അധികാരത്തിലു്ക്കുളിച്ചുകിടക്കുന്ന മു൯നിരപ്പ്രതികളു്ക്കെതിരേനടത്തി ജനങ്ങളിലെത്തിക്കുന്നയീ വിവരശേഖരണവിനിമയം കേന്ദ്രയേജ൯സ്സികളുടെയന്വേഷങ്ങളിലും കേന്ദ്രസംസ്ഥാനഭരണപ്പാ൪ട്ടികളുടെ രാജ്യവിരുദ്ധക്കുറ്റകൃത്യങ്ങളുടെമുന്നിലു്പ്പോലുമുള്ള ഐക്യത്തിലും ഭഗ്നാശരായ ഈ വെളിപ്പെടുത്തലുകാരുടെ ആ ഭഗ്നാശത ജനങ്ങളിലേക്കുകൂടിപ്പക൪ന്നു് ജനങ്ങളെക്കൂടിക്കോപാകുലരാക്കാനുള്ള ഒരു ശ്രമമായിരുന്നു. ആ ശ്രമം വിജയിച്ചു. ഇന്നു് കേരളത്തിലെപ്പൊതുസമൂഹംമുഴുവ൯- അതായതു് കോടതികളും ഗവണു്മെ൯റ്റിലെ തലു്പ്പരകക്ഷികളുമൊഴികെ- ഈരണു്ടുപാ൪ട്ടികളുടെയും ഈരണു്ടുഗവണു്മെ൯റ്റുകളുടെയും ഈപ്പറഞ്ഞരണു്ടുരാഷ്ട്രീയപ്പാ൪ട്ടികളുടെ നേതാക്ക൯മാരുടെയും രാഷ്ട്രവഞു്ചനകളിലു് ആദൃമായി ബോധവാ൯മാരും കോപാകുലരുമാണു്, അവരീക്കുറ്റങ്ങളു്ചെയു്തുവെന്നു് ജനസമൂഹം ഒന്നടങ്കംവിശ്വസിക്കുന്നു.

ഇതു് കേരളത്തിലും ഇ൯ഡൃയിലും സ്വതന്ത്രയി൯ഡൃയുടെചരിത്രത്തിലു് ആദ്യമായുണു്ടാകുന്നൊരു രാഷ്ട്രീയസാമൂഹ്യസാഹചര്യമാണു്. ഇതിനു് ഇ൯ഡൃയിലു് മുന്നുദാഹരണങ്ങളില്ല, കാരണം സംസ്ഥാനകേന്ദ്രഗവണു്മെ൯റ്റുകളു്ചേ൪ന്നു് വളരെമാസ്സീവായി രാജ്യവിരുദ്ധപ്പ്രവ൪ത്തനംനടത്തിയിട്ടു് പരസ്സു്പ്പരംരക്ഷപ്പെടുത്തുന്നതു് ആദ്യമായിട്ടാണു്. ഇതിനെക്കൈകാര്യംചെയ്യേണു്ടതെങ്ങനെയെന്നുള്ളതിനു് പ്രീസ്സീഡ൯സ്സുകളില്ല, ഇതിലൂടെ ജനങ്ങളു്ചേ൪ന്നതുണു്ടാവുകയാണു്, ആദ്യമായി. ആത്യന്തികമായി ഏതുരാഷ്ട്രീയക്കാരനെയും കനത്തരീതിയിലു്ശ്ശിക്ഷിക്കാ൯ ശക്തിയും ഉത്സാഹവുമുള്ളതു് കോടതികളു്ക്കും അന്വേഷണയേജ൯സ്സികളു്ക്കുമല്ല ജനങ്ങളു്ക്കുതന്നെയാണെന്നതാണു് ഇപ്പോളിവരെ, ഈ രാഷ്ട്രവിരുദ്ധസംയുക്തത്തെ, ശരിയു്ക്കുംഭയപ്പെടുത്തുന്നതു്. മറ്റേരണു്ടെണ്ണത്തിനെയും വിലയു്ക്കെടുത്താലും ജാഗ്രതയുണ൪ന്ന ആ മൂന്നാമത്തേതിനെ വിലയു്ക്കെടുക്കാനുള്ളത്രപണം ഇവരുടെകൈയ്യിലില്ല.

ഇവരൊക്കെയെത്രകളിച്ചാലും ഒരുകാര്യംജനങ്ങളു്ക്കെല്ലാമറിയാം: ഏതുവിദേശിയി൯ഡ്യാനാടുവിട്ടോടിപ്പോയാലും കുറ്റംചെയു്തെന്നുപ്രഥമദൃഷ്ട്യാതെളിവുണു്ടെങ്കിലു് അവനെയൊക്കെപ്പ്രതിചേ൪ക്കാ൯ ‘ഇ൯ ആബു്സ്സെ൯ഷ്യ’ എന്നവകുപ്പുണു്ടെന്നും, കേസ്സുമറ്റുള്ളവരെവെച്ചുതുടരാമെന്നും, അതിവ൪ചെയ്യുന്നില്ലെന്നും, അതിലൂടെയാണിവ൪ കൊടുംക്രിമിനലുകളും ദേശവിരുദ്ധരുമായയീപ്പ്രതികളെ രക്ഷപ്പെടുത്തുന്നതെന്നും. ഇവിടെ ഇ൯ഡൃയിലു് ഇപ്പോളുള്ളതെളിവുകളു്വെച്ചു് അന്വേഷിക്കാനും ഉള്ളപ്രതികളെശ്ശിക്ഷിക്കാനുംതയ്യാറല്ലാത്തവ൪ വിദേശത്തുനിന്നുംതെളിവുകൊണു്ടുവന്നതുചെയ്യുമോ? ഇറ്റലിക്കാരായ സായിപ്പ൯മാ൪ക്കെതിരെ കൊല്ലത്തെ കടലു്ക്കൊലയിലു്ക്കേസ്സെടുത്തതും നാടുവിട്ടോടി ലണു്ടനിലെത്തിയ വിജയു്മല്യയു്ക്കെതിരെ ഇ൯ഡൃയിലു്ക്കേസ്സെടുത്തതുമെങ്ങനെയാണു്? ജനങ്ങളെ വിഡ്ഢികളിപ്പിക്കുന്നോടോ?

Written on 12 July 2022 and first published on: 14 July 2022

Article Title Image By Danny See Chuan Seng. Graphics: Adobe SP.

 

 

 

 

 




 

 

No comments:

Post a Comment