Sunday 10 July 2022

956. ശ്രീലങ്കയിലു് ജനങ്ങളെക്കണു്ടുഭയന്നു് മന്ത്രിസഭയൊന്നടങ്കം രാജിവെച്ചതും പ്രസിഡ൯റ്റു് രാജ്യംവിട്ടോടിയതും കടംവാങ്ങിവിജയ൯ അറിഞ്ഞില്ലെന്നുതോന്നുന്നു. അങ്ങനെ ശ്രീലങ്കയിലേക്കും മുല്ലപ്പൂവിപ്ലവം കടന്നുചെന്നു!

956


ശ്രീലങ്കയിലു് ജനങ്ങളെക്കണു്ടുഭയന്നു് മന്ത്രിസഭയൊന്നടങ്കം രാജിവെച്ചതും പ്രസിഡ൯റ്റു് രാജ്യംവിട്ടോടിയതും കടംവാങ്ങിവിജയ൯ അറിഞ്ഞില്ലെന്നുതോന്നുന്നു. അങ്ങനെ ശ്രീലങ്കയിലേക്കും മുല്ലപ്പൂവിപ്ലവം കടന്നുചെന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Melinda Nagy. Graphics: Adobe SP.


ശ്രീലങ്കയിലു് ജനങ്ങളെക്കണു്ടുഭയന്നു് മന്ത്രിസഭയൊന്നടങ്കം രാജിവെച്ചതും പ്രസിഡ൯റ്റു് രാജ്യംവിട്ടോടിയതും കടംവാങ്ങിവിജയ൯ അറിഞ്ഞില്ലെന്നുതോന്നുന്നു! ഏതോ ഇരട്ടച്ചങ്കനാണെന്നുപറയുന്നു, കേരളത്തി൯റ്റത്രവരെക്കടംകയറിമുടിഞ്ഞജനങ്ങളു് ഓരോവിദേശക്കടത്തിനും കമ്മീഷ൯വാങ്ങിയവ൯റ്റെകൊട്ടാരംവളഞ്ഞപ്പോളു് തലു്ക്ഷണം പേടിച്ചോടിയ വിശ്വസു്തപ്പോലീസ്സുസംഘത്തെ ഉഗ്രത്തെറിവിളിച്ചുകൊണു്ടു് മടിയിലൊന്നുമില്ലാതെയുടുതുണിയുമായി രാജ്യംവിട്ടോടിയതു്. പൊലീസ്സല്ല പട്ടാളംവിചാരിച്ചിട്ടും അവനെ രക്ഷിക്കാ൯കഴിഞ്ഞില്ല. അങ്ങനെ മധ്യധരണ്യാഴിരാജ്യങ്ങളിലു്നിന്നും ഇ൯ഡൃ൯മഹാസമുദ്രത്തിലു് ശ്രീലങ്കയിലേക്കും മുല്ലപ്പൂവിപ്ലവം കടന്നുചെന്നു.

പോലീസ്സുപരമായും സൈനികപരമായും ഒരു ടെറ൪സ്സു്റ്റേറ്റായിരുന്നു ശ്രീലങ്ക. പോലീസ്സി൯റ്റെയും പട്ടാളത്തി൯റ്റെയും എണ്ണത്തിനൊരുകുറവുമില്ല. മുട്ടിനുമുട്ടിനു് പോലീസ്സു്സു്റ്റേഷനും പട്ടാളക്ക്യാമ്പും. തമിഴു്പുലികളെ തീവ്രവാദവേട്ടനടത്തിനേടിയ പരിശീലനത്തിനുംകുറവൊന്നുമില്ല. പറഞ്ഞിട്ടെന്തുകാരൃം- ജനങ്ങളെനേരിട്ടുകണു്ടപ്പോളു് കുറേവെടിവെച്ചുനോക്കിയശേഷം ഭരണാധിപനുമുന്നേതന്നെ ഓടിരക്ഷപ്പെട്ടു. ഓടാതെനിന്നവ൪ക്കുകിട്ടി- ഇപ്പോളാശുപത്രിയിലു്പ്പോലുമെടുക്കുന്നില്ല. ജനങ്ങളങ്ങോട്ടടുപ്പിക്കുന്നില്ലെന്നതാണുസതൃം. രാഷ്ട്രീയക്കാരനെയും അവ൯റ്റെകൂടെനടന്നപോലീസ്സിനെയും എവിടെക്കിട്ടിയാലുമടിക്കുമെന്നുപറഞ്ഞു് ജനങ്ങളു് ശ്രീലങ്കയിലെമ്പാടും വീട്ടിലു്പ്പോകാതെ തെരുവിലു്ത്തന്നെ കാത്തുനിലു്ക്കുകയാണു്- ഭരണാധിപനുവേണു്പ്പ്രതികാരംചെയ്യാനോടിനടന്നു് ജനങ്ങളെമുഴുവ൯ ഗൂഢാലോചനനടത്തുന്നുവെന്നും കലാപാഹ്വാനംനടത്തുന്നുവെന്നുംപറഞ്ഞു് കള്ളക്കേസ്സെടുത്തും ജാമ്യമില്ലാതകത്താക്കിയും പോലീസ്സല്ലാതായിനടന്ന ഡീജീപ്പീയും സൂപ്രണ്ഡ൯മാരും ഓടിരക്ഷപ്പെടാ൯സാദ്ധ്യതയുള്ളയിടവഴികളിലും! സകലരാജ്യങ്ങളിലുംനടന്നു് ഭരണാധിപ൯ കിട്ടുന്നിടത്തുനിന്നെല്ലാം കടംവാങ്ങിക്കൊണു്ടുവന്നിരുന്നനാളുകളിലു് അതുവീതിച്ചെടുക്കാനാ൪ത്തിയോടെയോടിക്കൂടിയ പോലീസ്സാപ്പീസ്സ൪മാരാണു് ഭരണാധിപ൯റ്റെമേലു് പതിനായിരക്കണക്കിനാളുകളു്കയറിക്കൈവെക്കുകയും വീട്ടിനുതീവെക്കുകയുംചെയു്തപ്പോളു് ഓടിക്കളഞ്ഞതു്. ലോകത്തെവിടെയുമിതിങ്ങനെതന്നെയാണു്- ഇങ്ങനെയുള്ള പണാ൪ത്തിപ്പിണ്ഡങ്ങളായ ഭരണാധിപ൯മാരുടെയിടയിലും അവരെനക്കിത്തിന്നാനായി അവ൪നാലുചുറ്റിലുംകുരുക്കിട്ടുനി൪ത്തിയിരിക്കുന്ന സു്റ്റേറ്റു് പോലീസ്സാപ്പീസ്സ൪മാ൪ക്കിടയിലും.

ഇങ്ങനെയായാലു് ഭരണംവേണു്ടേയെന്നാണു് ലോകംമുഴുവ൯നടന്നുകടംവാങ്ങി കമ്മീഷനടിച്ചു് ശ്രീലങ്കയെ ഈഗതിയിലാക്കിയ കടംവാങ്ങിരാഷ്ട്രീയക്കാര൯മാരിപ്പോഴും ചോദിക്കുന്നതു്. ജനങ്ങളുടെയടിവീഴുമെന്നുറപ്പായ പാ൪ലമെ൯റ്റുമതുതന്നെയാണുചോദിക്കുന്നതു്. ഭരണംവേണമോയെന്നു് ആ റോട്ടിലു്നിലു്ക്കുന്നജനങ്ങളു് സാവകാശം തീരുമാനിച്ചുകൊള്ളും- കടംവാങ്ങിയവ൯മാരെയെല്ലാം കൈകാര്യംചെയു്തശേഷം.

Article Title Image By Andrew Khoroshavin. Graphics: Adobe SP.


മുല്ലപ്പൂവിപ്ലവങ്ങളു്നടന്നയെല്ലായിടത്തും ഭരണം സമഗ്രമായമാറ്റങ്ങളിലു്ച്ചെന്നാണവസാനിച്ചതെന്നു് അവ൪ മനസ്സിലാക്കുന്നില്ല. ഭരണകൂടത്തെവരച്ചവരയിലു്നി൪ത്താനും അടിച്ചൊതുക്കാനും വേണമെങ്കിലു്ത്തക൪ത്തിടാനും വാവുനിയാക്കാടുകളിലു്മുതലു് മുല്ലത്തീവിലും ജാഫു്നയിലുംവരെ ശ്രീലങ്കയിലു് വ൪ഷങ്ങളു്നടന്നഭീകരപ്പോരാട്ടങ്ങളവ൪- പോലീസ്സും സൈന്യവും പാ൪ലമെ൯റ്റും രാഷ്ട്രീയഭരണകൂടവും- ഓ൪മ്മിക്കുന്നില്ല. ഇത്രയുംചരിത്രപാരമ്പര്യവും ജനസംഖൃയുമുള്ള ശ്രീലങ്കയെന്ന ഈ ദ്വീപരാഷ്ട്രത്തിലു്- ഇ൯ഡൃയുടെയും ഭരത൯റ്റെയുംപഴയ രതു്നദ്ദ്വീപത്തിലു്- ഇത്രമാത്രംജനങ്ങളു് ഇത്രയുമോ൪ഗനൈസ്സേഷനോടെ ഒരുഭരണകൂടത്തെമുട്ടുകുത്തിച്ചതു് പലകഥകളുംപറഞ്ഞുതരുന്നുണു്ടു്, പഴയയൊരഗ്നി പുറമേകെട്ടുകിടന്നതു് അടിയിലാളിക്കത്തുകയായിരുന്നുവെന്നു് തെളിയിക്കുന്നുണു്ടു്. തീവ്രവാദരീതിയിലും ഭീകരപ്പ്രവ൪ത്തകവഴിയിലും തമിഴു്പുലികളും വേലുപ്പിള്ളപ്പ്രഭാകരനും നേടിയെടുക്കാ൯തുനിഞ്ഞതുതന്നെയല്ലേ ജനാധിപത്യരീതിയിലു് സംഘടിതമുന്നേറ്റവഴിയിലു് ശ്രീലങ്കയിലെജനങ്ങളിപ്പോളു് ചെയു്തിരിക്കുന്നതു്?

ഇന്ത്യയിലെ തിരുവനന്തപുരം, കുറ്റാലം, തിരുനെലു്വേലി, തൂത്തുക്കുടി, മധുര, പളനി, ശിവഗംഗ, വേദാരണ്യം, രാമേശ്വരം എന്നിവിടങ്ങളിലു്നിന്നെല്ലാം സഞു്ചാരപാതകളുള്ള, പാക്കു് കടലിടുക്കിലു് മാന്നാ൪ ഉളു്ക്കടലിലു് അരിച്ചലു് മുനൈവഴി വാവുനിയക്കാടുകളിലേക്കും ജാഫു്നയിലേക്കും നേരിട്ടുപ്രവേശിക്കാവുന്ന, ഇന്ത്യയിലു്നിന്നുവെറും 54 കിലോമീറ്ററും 18 നാട്ടിക്കലു്മൈലുംമാത്രം അകലെക്കിടക്കുന്ന, പഴയ സിലോണും ലങ്കയുമെന്ന, രാമായണത്തി൯റ്റെതുടക്കമായ, ശ്രീലങ്കയിലു്നടക്കുന്ന ഈ ജനകീയപ്പ്രക്ഷോഭത്തി൯റ്റെയും മുല്ലപ്പൂവിപ്ലവത്തി൯റ്റെയുംപ്രസക്തി ഊഹിക്കാവുന്നതേയുള്ളൂ- പ്രത്യേകിച്ചും തെക്കേയിന്ത്യ൯ജനതയു്ക്കും ശ്രീലങ്ക൯ജനതയു്ക്കുംതമ്മിലു് കണു്ടാലും കൊണു്ടാലും ഒരുവ്യത്യാസവുമില്ലാതിരിക്കുമ്പോളു്.

Written on 09 July 2022 and first published on: 10 July 2022

Article Title Image By Stephen. Graphics: Adobe SP.







 

 

 

No comments:

Post a Comment