Tuesday 26 July 2022

981. കേരളത്തിലൊരുമുഖ്യമന്ത്രിയും ഒരിക്കലുംചെയു്തിട്ടില്ലാത്ത എന്തുംചെയ്യുന്നൊരുമുഖ്യമന്ത്രി തന്നെക്കുറിച്ചു് എന്തുംവിളിച്ചുപറയാ൯ ജനങ്ങളു്ക്കധികാരമുണു്ടോയെന്നു് ചോദിച്ചിട്ടെന്തുകാര്യം? ചെലവിനുതരുന്നവ൪ക്കല്ലാതെ മറ്റാ൪ക്കാണധികാരം?

981

കേരളത്തിലൊരുമുഖ്യമന്ത്രിയും ഒരിക്കലുംചെയു്തിട്ടില്ലാത്ത എന്തുംചെയ്യുന്നൊരുമുഖ്യമന്ത്രി തന്നെക്കുറിച്ചു് എന്തുംവിളിച്ചുപറയാ൯ ജനങ്ങളു്ക്കധികാരമുണു്ടോയെന്നു് ചോദിച്ചിട്ടെന്തുകാര്യം? ചെലവിനുതരുന്നവ൪ക്കല്ലാതെ മറ്റാ൪ക്കാണധികാരം?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sulit Photos. Graphics: Adobe SP.

തന്നെക്കുറിച്ചു് എന്തുംവിളിച്ചുപറയാ൯ ജനങ്ങളു്ക്കധികാരമുണു്ടോയെന്നു് ഒരുമുഖ്യമന്ത്രി ജനങ്ങളോടല്ല മാധ്യമങ്ങളോടും തന്നെമുഖ്യമന്ത്രിയാക്കിയ നിയമസഭയോടുംചോദിക്കുമ്പോളു് ഏതൊക്കെയാണുജനങ്ങളങ്ങനെ വിളിച്ചുപറഞ്ഞത്തെന്നുപറയണു്ടേ? അതിനുതാനെന്തൊക്കെ മറുപടികളാണുപറഞ്ഞത്തെന്നുംപറയണു്ടേ? കേരളത്തിലൊരുമുഖ്യമന്ത്രിയും ഒരിക്കലുംചെയു്തിട്ടില്ലാത്ത നാണംകെട്ടകാര്യങ്ങളും വഴിവിട്ടകാര്യങ്ങളും ക്രിമിനലായകാര്യങ്ങളും ക്രിമിനലുകളെസ്സംരക്ഷിക്കുന്നകാര്യങ്ങളും ആദ്യമായിനടത്തിയ ഈപ്പ്രത്യേകമുഖ്യമന്ത്രിയു്ക്കു് എന്തുംചെയ്യാനായുള്ളയധികാരമുണു്ടെന്നു് സ്വയംചിന്തിച്ചുപ്രവ൪ത്തിച്ചാലു് മുഖ്യമന്ത്രിയെന്താണുകരുതിയതു്- ജനങ്ങളു് എന്തുംവിളിച്ചുപറയില്ലെന്നോ? മുഖ്യമന്ത്രി ബാല്യകാലത്തു് വീട്ടിലു്ച്ചെയു്തിരുന്നകാര്യങ്ങളും സു്ക്കൂളിലു്ച്ചെയു്തിരുന്നകാര്യങ്ങളും കോളേജിലു്ച്ചെയു്തിരുന്നകാര്യങ്ങളും നാട്ടിലു്ച്ചെയു്തിരുന്നകാര്യങ്ങളും കേരളത്തിലേതെങ്കിലുംജനങ്ങളു് വിളിച്ചുപറഞ്ഞോ? മുഖ്യമന്ത്രിയെന്നകസേരയിലിരുന്നുകൊണു്ടു് ചെയു്തകാര്യങ്ങളല്ലേ ജനങ്ങളു് വിളിച്ചുപറഞ്ഞതു്, ചോദ്യംചെയു്തതു്, കടുത്തഭാഷയിലു് വിമ൪ശ്ശിച്ചതു്? അതുപിന്നെ താ൯വിളിച്ചുപറഞ്ഞില്ലെങ്കിലു് ജനങ്ങളു്വിളിച്ചുപറയണു്ടേ? ബാല്യകാലത്തും സു്ക്കൂളിലു്പ്പഠിച്ചിരുന്നപ്പോഴും കോളേജിലു്പ്പഠിച്ചിരുന്നപ്പോഴും മുഖ്യമന്ത്രിയു്ക്കുചെലവിനുതന്നിരുന്നതു് മുഖ്യമന്ത്രിയുടെപിതാവായിരുന്നുവെന്നാണു് ശരിയാണെങ്കിലുമല്ലെങ്കിലും ജനങ്ങളു്മനസ്സിലാക്കിയിട്ടുള്ളതു്. പക്ഷെ മുഖ്യമന്ത്രിയായി സു്റ്റേറ്റി൯റ്റെകസേരയിലു്ക്കയറിയിരുന്നപ്പോളു് ചെലവിനുതന്നിട്ടുള്ളതു് മുഖ്യമന്ത്രിയുടെപിതാവാണോ ജനങ്ങളാണോ? അക്കാര്യത്തിലു് മുഖ്യമന്ത്രിയുടെപിതാവി൯റ്റെസ്ഥാനമുള്ള ജനങ്ങളല്ലാതെപിന്നെയാരാണിതെല്ലാം വിളിച്ചുപറയേണു്ടതും ചോദ്യങ്ങളു്ചോദിക്കേണു്ടതും? ചെലവിനുതരുന്നവ൪ക്കല്ലെങ്കിലു്പ്പിന്നെ ആ൪ക്കാണുചോദ്യംചെയ്യാനധികാരം? മുഖ്യമന്ത്രിപിണറായിവിജയനെ ചോദ്യംചെയ്യണമെന്നും വിമ൪ശ്ശിക്കണമെന്നുംതോന്നുമ്പോളു് ഏതുജനങ്ങളു്ക്കും വിമ൪ശ്ശിക്കാം, കാരണം അതൊരു പബ്ലിക്കു് ചെയറാണു്. അതിഷ്ടപ്പെടുന്നില്ലെങ്കിലു് എപ്പോളു്വേണമെങ്കിലും ആ പബ്ലിക്കു്ച്ചെയറിലു്നിന്നിറങ്ങി വീട്ടിലു്പ്പോകാവുന്നതാണു്.

മുഖ്യമന്ത്രിയുടെകുടുംബത്തെപ്പറ്റിപ്പറഞ്ഞുവെന്നാണു് മുഖ്യമന്ത്രിയുടെ മറ്റൊരാരോപണം. പിലു്ക്കാലസംശയത്തിനൊന്നുമിടയാകാതെ വളരെവ്യക്തമായിപ്പറഞ്ഞാലു് കുടുംബമെന്നിവിടെപ്പറഞ്ഞതു് മുഖ്യമന്ത്രിയുടെ ഭാര്യയും മകളുമാണു്: മക൯റ്റെകാര്യമങ്ങനെ പരാമ൪ശ്ശിച്ചുകണു്ടില്ല, അങ്ങനെയൊരുമകനുള്ളതായി ആരുംപറഞ്ഞുകേട്ടുമില്ല. അവ൪ ജനങ്ങളു് മുഖ്യമന്ത്രിയെയേലു്പ്പിച്ച സംസ്ഥാനതി൯റ്റെഭരണത്തിലു്പങ്കെടുത്തിട്ടില്ലെങ്കിലു് അവരെപ്പറയാ൯പാടില്ലതന്നെ! പക്ഷേ പങ്കെടുത്തിട്ടുണു്ടെങ്കിലോ? അവ൪ സംസ്ഥാനതി൯റ്റെഭരണതിലു്പ്പങ്ക്കെടുത്തു് അവിഹിതവും അഴിമതിപരവുമായ പലയിടപാടുകളുംനടത്തിയെന്നതായിരുന്നില്ലേ ജനങ്ങളുടെയൊരാരോപണം? മുഖ്യമന്ത്രിയതു് കാര്യകാരണസഹിതം, തെളിവുകളു്സഹിതം, എവിടെയെങ്കിലും നിഷേധിച്ചോ? സംസ്ഥാനഭരണത്തിലു്പ്പങ്കെടുക്കാ൯ അവ൪ ജനപ്പ്രതിനിധികളാണോ, സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണോ? മുഖ്യമന്ത്രിയുടെ കുടുംബമാണോ വീട്ടിലിരിക്കുന്നവരാണോ എന്നുള്ളതല്ലയിവിടത്തെകാര്യം, അവ൪ സംസ്ഥാനത്തി൯റ്റെഭരണത്തിലു് മുഖ്യമന്ത്രിയുടെ കുടുംബമെന്നല്ല ഏതെങ്കിലുംകപ്പാസിറ്റിയിലു് പങ്കെടുത്തിട്ടുണു്ടോ എന്നുള്ളതാണു്. ഇല്ലെങ്കിലു് അതു് വളരെവ്യക്തമായി അ൪ത്ഥശങ്കയു്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രിപറയട്ടെ! ജനങ്ങളു് മുഖ്യമന്ത്രിയെയാണോ ജനപ്പ്രതിനിധിയായിത്തെരഞ്ഞെടുത്തതു് മുഖ്യമന്ത്രിയുടെകുടുംബത്തെയാണോയെന്നു് മുഖ്യമന്ത്രിപറയട്ടെ!! മുഖ്യമന്ത്രിയുടെ മകളുടെ നേ൪വ്വഴിയു്ക്കുള്ളതോ അല്ലാത്തതോ ആയ ബിസിനസ്സുകളു്ക്കു് മുഖ്യമന്ത്രി മുഖ്യമന്ത്രിയായശേഷം അസാധാരണമായവള൪ച്ചയുണു്ടായെന്നും അതെല്ലാമൊരുരീതിയിലല്ലെങ്കിലു്മറ്റൊരുരീതിയിലു് ത൯റ്റെഗവണു്മെ൯റ്റുമായിബന്ധപ്പെട്ട രീതിയിലായിരുന്നുവെന്നുമുള്ള ആരോപണങ്ങളു് മുഖ്യമന്ത്രി നിഷേധിക്കട്ടെ!!! മുഖ്യമന്ത്രിപറയേണു്ടിയിരുന്നതു് തനിയു്ക്കൊരുമകളുണു്ടെന്നും അവരുടെബിസിനസ്സിനു് ത൯റ്റെഭരണകാലയളവിലു് അസാധാരണവള൪ച്ചയുണു്ടായെന്നും അല്ലെങ്കിലു് ഇല്ലെന്നുമാണു്, അല്ലാതെ വീട്ടിലിരിക്കുന്നവരെപ്പറയുന്നുവെന്നല്ല, അതൊരു അണു്ക്വാളിഫൈഡായ മറുപടിയാണു്, അതിനുസമൂഹത്തിലു്പ്പ്രസക്തിയില്ല. എന്നിട്ടുംപിന്നെന്തിനാണു് ജനങ്ങളു്, അല്ലെങ്കിലു്ജനങ്ങളിലു്ച്ചില൪, എന്തുംവിളിച്ചുപറയുന്നുവെന്നു് മുഖ്യമന്ത്രിപറയുന്നതു്? ജനങ്ങളു്ക്കധികാരമുള്ളതേ അവ൪ വിളിച്ചുപറയുന്നുള്ളൂ, അതിനുകാരണം മുഖ്യമന്ത്രിയു്ക്കധികാരമില്ലാത്തതേ മുഖ്യമന്ത്രിചെയു്തിട്ടുള്ളൂ എന്നതാണു്. പൊരുത്തക്കേടു് മുഖ്യമന്ത്രിയുടെഭാഗത്താണു്, ജനങ്ങളുടെഭാഗത്തല്ല. എന്തുകൊണു്ടായിരുന്നു കേരളംഭരിച്ച ഇതിനുമുമ്പുള്ള മുഖ്യമന്ത്രിമാരിലൊരാളു്പോലും ജനങ്ങളു്മുഖ്യമന്ത്രിയെക്കുറിച്ചു് എന്തുംവിളിച്ചുപറയുന്നുവെന്നൊരാരോപണം ഉന്നയിക്കാതിരുന്നതു്?

മുഖ്യമന്ത്രിയുടെമറ്റൊരാക്ഷേപം കേസ്സിലു്ക്കുരുങ്ങിയചിലരാണു്, അതായതു് ചിലകേസ്സുകളിലെപ്രതികളാണു്, തനിയു്ക്കെതിരെ ഇതിലു്പ്പലയാരോപണങ്ങളും ഉന്നയിക്കുന്നതെന്നാണു്, അതുകൊണു്ടവ൪ക്കു് ക്രെഡിബിലിറ്റിയില്ലെന്നാണു്. മുഖ്യമന്ത്രിയുമതേകേസ്സിലും അതല്ലാതെമറ്റുപലകേസ്സിലും കുരുങ്ങിയയാളല്ലേ, പ്രതിയല്ലേ, മുഖ്യമന്ത്രിപറയുന്നതിനു്, മുഖ്യമന്ത്രിയു്ക്കു്, എന്തുക്രെഡിബിലിറ്റിയാണുള്ളതു്? ലാവലി൯കേസ്സുപിന്നെയെന്തായിരുന്നു? ആയ൪ത്ഥത്തിലു്നോക്കുമ്പോളു് ആപ്പ്രതികളു്പറയുന്നതൊന്നും ജനങ്ങളു് (കോടതികളും കേന്ദ്രയന്വേഷണയേജ൯സ്സികളും വിശ്വസിക്കുന്നതിനെക്കുറിച്ചിവിടെപ്പറയുന്നില്ല; സംസ്ഥാനയന്വേഷണയേജ൯സ്സികളു് സ്വയമെത്തിപ്പെട്ടിരിക്കുന്ന ഇപ്പോഴത്തെനിയമനിഷേധിയവസ്ഥയിലു് മുഖ്യമന്ത്രിപിണറായിവിജയ൯പറയുന്നതല്ലാതെയൊന്നും വിശ്വസിക്കുകയുമില്ല) വിശ്വസിക്കുന്നില്ലെങ്കിലു് മുഖ്യമന്ത്രിപറയുന്നതും ജനങ്ങളു്വിശ്വസിക്കുന്നില്ല; മുഖ്യമന്ത്രിപറയുന്നതു് ജനങ്ങളു് വിശ്വസിക്കുന്നുണു്ടെങ്കിലു് ഈപ്പ്രതികളു്പറയുന്നതും ജനങ്ങളു് വിശ്വസിക്കുന്നു. ഈപ്രതികളിലു്ച്ചില൪ മുഖ്യമന്ത്രിയായില്ലെങ്കിലും ഈമുഖ്യമന്ത്രി ഇതിലു്ച്ചിലരോടൊപ്പം പ്രതിയാവുമെന്നു് ജനങ്ങളു്ക്കറിയാവുന്നതല്ലേ! ഇതിലു്ച്ചിലപ്രതികളു്പറയുന്നതും കോടതികളിലു്ച്ചെന്നു് മൊഴികൊടുത്തിട്ടുള്ളതും മുഖ്യമന്ത്രിയവരുടെ കൂട്ടുപ്രതിയെന്നുതന്നെയല്ലേ? കുറ്റവാലാട്ടികളും പ്രതികളും അവിശ്വസു്തരുമെന്നനിലയിലു് മുഖ്യമന്ത്രിയുമവരുംതുല്യരല്ലേ?

അതുകൊണു്ടു് മുഖ്യമന്ത്രി സ്വയം വിശ്വസു്തതചമഞ്ഞാലു്, ആപ്പ്രതികളിലു്നിന്നും തനിയു്ക്കൊരു ഡിസ്സു്റ്റ൯സ്സുള്ളതായി ഈപ്പ്രസു്താവനകളിലൂടെയും പോലീസ്സിനെക്കൊണു്ടെടുപ്പിക്കുന്ന നടപടികളിലൂടെയും തോന്നിപ്പിക്കാ൯ശ്രമിച്ചാലു്, അതുചെലവാകുന്നകാലംകഴിഞ്ഞു, ജനങ്ങളുടെദൃഷ്ടിയിലതുകൊണു്ടുമുഖ്യമന്ത്രി കുറ്റവാളിയും പ്രതിയും അവിശ്വസു്തനുമല്ലാതാകുന്നില്ല, അതിനായിട്ടൊരുക്കങ്ങളൊന്നുംനടത്തേണു്ടതുമില്ല. ഈച്ചമയലുകളൊക്കെച്ചെലവാകുന്നൊരു കാലമുണു്ടായിരുന്നുയി൯ഡൃയിലു്- തമിഴു്നാട്ടിലു് ജയലളിതയെയും ബിഹാറിലു് ലാലുപ്പ്രസാദു് യാദവിനെയും ഹരിയാനയിലു് ഓംപ്രകാശു് ചൗതാലയെയുംപോലുള്ള വ൯സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും കുടുംബാഗങ്ങളെയും വമ്പനഴിമതിക്കേസ്സുകളിലു്പ്പിടിച്ചു് ജയിലിലടച്ചതിനുവരെ- ജലലളിതയെയനധികൃതസ്വത്തുസമ്പാദനത്തിനും ലാലുപ്രസാദു് യാദവിനെ കാലിത്തീറ്റക്കുംഭകോണത്തിനും അഞു്ചുപ്രാവശ്യംമുഖ്യമന്ത്രിയായിരുന്ന ഓംപ്രകാശു് ചൗത്താലയെ അദ്ധ്യാപകനിയമനയഴിമതിയു്ക്കും കേന്ദ്രമന്ത്രിയായിരുന്ന സുഖു്റാമിനെയും സംസ്ഥാനമന്ത്രിയായിരുന്ന ആ൪. ബാലകൃഷു്ണപിള്ളയെയും ടെലിക്കോമടക്കളുള്ള വിവിധയഴിമതികളു്ക്കുംശിക്ഷിക്കപ്പെട്ടു് ജയിലിലടയു്ക്കപ്പെടുന്നതുവരെ. അതി൯റ്റിടയിലു് കേരളമുഖ്യമന്ത്രിപിണറായിവിജയനാരാണു്? അവരിലു്നിന്നെന്തുവ്യത്യസു്തയാണു് മുഖ്യമന്ത്രിപിണറായിവിജയനുള്ളതു്? എന്തുപരിരക്ഷയാണുള്ളതു്- തലു്ക്കാലം കേന്ദ്രത്തിലു്പ്പോയി ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ കള്ളക്കടത്തുവിഭാഗവും രാഷ്ട്രീയമറന്നുപരസ്സു്പ്പരംനക്കുന്നുണു്ടെന്നുള്ളതല്ലാതെ? അതല്ലാതെമറ്റെന്തുയോഗമാണുള്ളതു്? ആ സ൪വ്വപ്രതാപികളുടെയടുത്തെങ്കിലുമെത്താ൯ പിണറായിവിജയനാകുമോ? അതുജനങ്ങളു്ക്കറിയാവുന്നതുകൊണു്ടാണാ വിമ൪ശ്ശനം. നാളത്തെബന്ധിതനെ ഇന്നേവിമ൪ശ്ശിക്കുന്നു.

തലയു്ക്കുവെളിവില്ലാതെപലരും കേരളത്തിലു് രാജാവുചമഞ്ഞുനടന്നിട്ടുണു്ടു്, ചില൪ രാജാവായിരുന്നിട്ടുമുണു്ടു്. അതുപോലെ തലയു്ക്കുവെളിവില്ലാതെപലരും കേരളത്തിലു് മുഖ്യമന്ത്രിചമഞ്ഞുനടന്നിട്ടുണു്ടു്, മുഖ്യമന്ത്രിയുടെകസേരയിലു്ക്കയറിയിരുന്നിട്ടുണു്ടു്, ചിലരിരിക്കുന്നുമുണു്ടു്. ജനങ്ങളുടെപരമാധികാരമുപയോഗിച്ചു് അവ൪തെരഞ്ഞെടുത്തു് ഒരുജോലിചെയ്യുന്നതിനയച്ച വെറുമൊരുജനപ്പ്രതിനിധി, അതും പെ൪മന൯റ്റല്ലാതെ ഒഫിഷിയേറ്റിംഗുമാത്രമായൊരു താലു്ക്കാലികക്കാര൯, ജനങ്ങളെക്കൊണു്ടങ്ങനെചിന്തിപ്പിക്കരുതു്. അയാളാജോലിയാണോ അവിടെയിരുന്നുചെയ്യുന്നതെന്നു് ജനങ്ങളല്ലാതെമറ്റാരാണുനോക്കാ൯പോകുന്നതു്?

ജനങ്ങളുടെയാ പരമാധികാരത്തിലു്പ്പെടുന്നതാണു് ജനാധിപത്യത്തി൯കീഴിലു് അധികാരംസിദ്ധിച്ച ആരെയും ചോദ്യംചെയ്യുന്നതു്- മുഖ്യമന്ത്രിയെയും ഗവ൪ണ്ണറെയും പ്രധാനമന്ത്രിയെയും ലോകു്സ്സഭാസ്സു്പ്പീക്കറെയും സുപ്രീംജസ്സു്റ്റിസ്സിനെയും രാഷ്ട്രപതിയെയുംവരെ. നിലവിലുള്ളനിയമങ്ങളനുസരിച്ചു് അധികാരസ്ഥാനമൊഴിഞ്ഞു് ഭരണംമറ്റുള്ളവരെയേലു്പ്പിക്കുന്നതിനു് രണു്ടുമാസത്തെനോട്ടീസ്സുകൊടുത്തു് ഇവരിലാരെയും സിവിലു്ക്കേസുകളിലൊഴികെ അറസ്സു്റ്റുചെയ്യാം, കേസ്സെടുക്കാം, വിചാരണചെയ്യാം, ശിക്ഷിക്കാം, ജയിലിലടയു്ക്കാം. രാഷ്ട്രപതിയായാലും ഒരിക്കലൊരു ജനപ്പ്രതിനിധിയായിത്തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാലു്, അല്ലെങ്കിലു് ജനപ്പ്രതിനിധികളാലു് പീപ്പിളു്സ്സ് റെപ്രസെ൯റ്റേഷണലു് പവറുപയോഗിച്ചു് തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാലു്, അതിലു്പ്പിന്നെയൊരൊഴിവുമില്ല. തെരഞ്ഞെടുത്തു് ഒരുകസേരകൊടുക്കാനറിയാമെങ്കിലു് ജനങ്ങളു്ക്കു് ചോദ്യംചെയ്യാനുമറിയാം. അതുഭരണഘടനയിലു്പ്പറഞ്ഞിട്ടുണു്ടോ എന്നതുപോലുമവിടെപ്പ്രസക്തമല്ല. ഇന്നാരാജാക്ക൯മാരുടെയധികാരങ്ങളു്ക്കൊന്നും രാജ്യത്തൊരുപ്രസക്തിയുമില്ല, അവരവിടെയുണു്ടെങ്കിലു്ത്തന്നെ ഒതുങ്ങിക്കഴിഞ്ഞുകൊള്ളണം- മുഖ്യമന്ത്രിമാരും. അതാണിപ്പോളു്സ്സമ്പ്രദായം. ജനങ്ങളുടെ കേവലനായൊരുപ്രതിനിധിമാത്രമായ മുഖ്യമന്ത്രിക്കു് ജനങ്ങളുടെമേലധികാരമൊന്നുമില്ല, ഭരണത്തിനുമേലേയുള്ളൂ. അധികാരം ജനങ്ങളു്ക്കാണു്. അതുനന്നായിമനസ്സിലാക്കണം, ഒരിക്കലുമതുമറന്നുപോവുകയുമരുതു്. ആ പരമാധികാരത്തിലു്വരുന്നതാണു് തെരഞ്ഞെടുത്തുവിട്ടവനെച്ചോദ്യംചെയ്യലു്.

മുഖ്യമന്ത്രിയുടെവീട്ടിലു്വരുന്നവരെക്കുറിച്ചു് ആരോപണമുയ൪ന്നുവെന്നിരിക്കട്ടെ! അതിനുമുഖ്യമന്ത്രിയു്ക്കു്ത൯റ്റെ നിരപരാധിത്വംതെളിയിക്കാ൯ ജനങ്ങളു്പണംമുടക്കിവെച്ചിട്ടുള്ളസംവിധാനമാണു് മുഖ്യമന്ത്രിയുടെയൗദ്യോഗികവസതിയിലും സെക്രട്ടേറിയറ്റിലുമൊക്കെവെച്ചിട്ടുള്ള സി. സി. ടീവി. ക്യാമറകളു്. അവനന്നായിപ്പരിപാലിക്കണം, കാരണം അതു് ആവശ്യംവരുമ്പോളു് മുഖ്യമന്ത്രിയു്ക്കു് ത൯റ്റെനിരപരാധിത്വംതെളിയിക്കാനായുള്ളതാണു്. അതു് മിന്നലടിച്ചുകത്തിപ്പോയെന്നോമറ്റോ ഒരുമുഖ്യമന്ത്രിപറയാനിടയായാലു് അതിനു് മുഖ്യമന്ത്രിയു്ക്കു് ത൯റ്റെനിരപരാധിത്വംതെളിയിക്കാനുള്ള അവസാനവഴിയും മുഖ്യമന്ത്രിതന്നെയടച്ചുവെന്നാണു്, നശിപ്പിച്ചുവെന്നാണു്, അതുമാത്രമാണു്, ജനങ്ങളു്മനസ്സിലാക്കുന്നതു്, വിധിയെഴുതുന്നതു്. തലയു്ക്കുവെളിവില്ലാത്തവരെക്കുറിച്ചു് നേരത്തേപറഞ്ഞതുപ്രസക്തമല്ലേ? കുരുട്ടുദൈവം ...ക്കാണിച്ചു എന്നൊരുപ്രയോഗം മലയാളത്തിലു്പ്പ്രചാരമുള്ളതുകേട്ടിട്ടില്ലേ? അതുതന്നെ!

ത൯റ്റെ ഔദ്യോഗികവസതിയിലോ ത൯റ്റെയോഫീസ്സിലോ നേരത്തേപറഞ്ഞവ൪ വന്നുവെന്നോ വന്നിട്ടില്ലെന്നോ തെളിയിക്കേണു്ടതു് മുഖ്യമന്ത്രിയുടെചുമതലയാണു്, അല്ലാതെചില പിണറായിവിജയ൯കോടതികളു്ചോദിക്കുന്നപോലെ ആരോപണമുന്നയിച്ചയാളുടെചുമതലയല്ല, കാരണം അവ൪ക്കതിനുള്ള സാങ്കേതികശേഷിയില്ല, വിഭവങ്ങളുമില്ല. പക്ഷേ അവ൪ക്കുചിലസത്യങ്ങളറിയാം, അതവ൪പറയേണു്ടതുമുണു്ടു്, എല്ലാവ൪ക്കുംചെലവിനുകൊടുക്കുന്ന ജനങ്ങളറിയേണു്ടതുമുണു്ടു്. അതുകൊണു്ടാണു് അതു് കൊള്ളാനോ തള്ളാനോ ആയി സാങ്കേതികശേഷിയും വിഭവങ്ങളുമുള്ള അന്വേഷണയേജ൯സ്സികളെവെച്ചു് അതന്വേഷിപ്പിക്കാനായുള്ള സൗകര്യം ഗവണു്മെ൯റ്റിലു് ജനങ്ങളേ൪പ്പെടുത്തിയിട്ടുള്ളതു്. ആരോപണങ്ങളു് കേന്ദ്ര-സംസ്ഥാന അന്വേഷണയേജ൯സ്സികളെവെച്ചു് അന്വേഷിപ്പിക്കാ൯ മുഖ്യമന്ത്രിതയാറല്ലെങ്കിലു് ആരോപണംനിലനിലു്ക്കും, ജനങ്ങളെസ്സംബന്ധിച്ചിടത്തോളമതു് ശരിയെന്നംഅംഗീകരിക്കപ്പെടും. ഇതൊക്കെയൊരു മെനക്കേടാണെന്നുപറഞ്ഞിട്ടുകാര്യമൊന്നുമില്ല, മര്യാദയു്ക്കുവീട്ടിലിരിക്കാതെ ഒരു പബ്ലിക്കു്ച്ചെയറിലു്വന്നിരുന്നു് ജനങ്ങളുടെകൈയ്യിലു്നിന്നു് ചെലവിനുവാങ്ങിയസുഖത്തി൯റ്റെകൂടെയതുംകൂടിയുണു്ടു്. ആ സുഖമെടുത്തിട്ടു് ആ ശിക്ഷയെമാത്രംതള്ളിക്കളയാനാകില്ല. മുഖ്യമന്ത്രിമാ൪മാത്രമല്ല പ്രധാനമന്ത്രിമാരും പ്രസിഡ൯റ്റ൯മാരും സുപ്രീംകോടതിവരെയുള്ള ജഡു്ജിമാരുമെല്ലാമതു് അനുഭവിക്കുന്നുണു്ടു്. അവ൪ക്കും ഇ൯ഡൃ൯ജനാധിപത്യത്തിലു്, ഇ൯ഡൃ൯ഭരണഘടനയിലു്, ജനങ്ങളുടെചോദ്യംചെയ്യലിലു്നിന്നുള്ളയൊഴിവൊന്നുമില്ല.

Written and first published on: 26 July 2022








 

 

 

No comments:

Post a Comment