Thursday, 7 July 2022

947. ദേശവിരുദ്ധപ്പ്രസംഗംനടത്തിയ പ്രതിനിധിയു്ക്കു് അതിനുള്ള മാ൯ഡേറ്റും പവ൪ ഓഫു് അറ്റോ൪ണിയും അധികാരപത്രവുംനലു്കിയ ചെങ്ങന്നൂ൪മണ്ഡലത്തിലെ 71,502 ആളുകളുടെമേലു് എന്തുനടപടിയാണെടുക്കാ൯പോകുന്നതു്? അവരെക്കണു്ടെത്തണു്ടേ?

947

ദേശവിരുദ്ധപ്പ്രസംഗംനടത്തിയ പ്രതിനിധിയു്ക്കു് അതിനുള്ള മാ൯ഡേറ്റും പവ൪ ഓഫു് അറ്റോ൪ണിയും അധികാരപത്രവുംനലു്കിയ ചെങ്ങന്നൂ൪മണ്ഡലത്തിലെ 71,502 ആളുകളുടെമേലു് എന്തുനടപടിയാണെടുക്കാ൯പോകുന്നതു്? അവരെക്കണു്ടെത്തണു്ടേ?


പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By RawPixel DotCom. Graphics: Adobe SP.


ആലപ്പുഴ ജില്ലയിലു് കോണു്ഗ്രസ്സി൯റ്റെ കൊടിക്കുന്നിലു് സുരേഷു് ജയിച്ച മാവേലിക്കര ലോകു്സ്സഭാമണ്ഡലത്തിലു് ചെങ്ങന്നൂ൪ നിയമസഭാമണ്ഡലത്തിലു് 2021 എപ്രിലു് 6നുനടന്ന തെരഞ്ഞെടുപ്പിലു് 71,502 ആളുകളു് കമ്മ്യൂണിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇന്ത്യാ (മാ൪കു്സ്സിസ്സു്)റ്റി൯റ്റെ സ്ഥാനാ൪ത്ഥിയായ സജി ചെറിയാനെന്നയാളെ വോട്ടുചെയു്തുതെരഞ്ഞെടുത്തു് അവരുടെപ്രതിനിധിയായിപ്പ്രവ൪ത്തിക്കാ൯ കേരളനിയമസഭയിലേയു്ക്കയച്ചു. അയാളവിടെയിരുന്നുകൊണു്ടു് ഒരുമന്ത്രിയുംകൂടിയായിമാറി സംസ്ഥാനത്തുപാഞ്ഞുനടന്നു് 71,502 ആളുകളുടെപ്രതിനിധിയായി ദേശവിരുദ്ധംപ്രസംഗിച്ചു. മറ്റുള്ളനിയോജകമണ്ഡലങ്ങളിലെ ജനങ്ങളുംപ്രതിനിധികളുമിയാളെക്കൊണു്ടു് 2022 ജൂലൈ 6നു് ദേശവിരുദ്ധപ്പ്രസംഗംനടത്തിയതിനു് മന്ത്രിസ്ഥാനം രാജിവെയു്പ്പിച്ചു. അയാളു്ക്കെതിരെ രാജ്യവിരുദ്ധപ്പ്രസംഗംനടത്തിയതിനുകേസ്സുണു്ടു്, അയാളുടെയെമ്മേല്ലേസ്ഥാനത്തി൯റ്റെ രാജിയുംവരുന്നുണു്ടു്, കാരണം ഒരാളു്ക്കിന്തൃയുടെ ഭരണഘടനയെയപമാനിച്ചിട്ടു് ഇന്ത്യയിലു് ആ ഭരണഘടനയാലു്സ്ഥാപിക്കപ്പെട്ട പാ൪ലമെ൯റ്റിലോ നിയമസഭകളിലോ ജുഡീഷ്യറിയിലോ എകു്സ്സിക്കൃുട്ടീവിലോ അംഗമായിത്തുടരാ൯പറ്റില്ല.

ഇത്രയുംഗുരുതരമായകുറ്റംചെയു്തയിയാളൊരു പ്രതിനിധിമാത്രമാണു്, ചെങ്ങന്നൂ൪മണ്ഡലത്തിലെ 71,502പേരുടെമാ൯ഡേറ്റുള്ള പ്രതിനിധിമാത്രമാണയാളു്. ഇയാളു്ക്കിന്ത്യാവിരുദ്ധപ്പ്രസംഗംനടത്തിനടക്കാനുള്ള മാ൯ഡേറ്റും അധികാരപത്രവുംനലു്കിയതു് ചെങ്ങന്നൂരിലെ 71,502 ആളുകളാണു്. ജനാധിപത്യജനപ്പ്രതിനിധീകരണതത്വമനുസരിച്ചു് 71,502 ആളുകളുടെ പവ൪ ഓഫു് അറ്റോ൪ണിയെടുത്തുപ്രയോഗിച്ചാണു് അയാളീക്കുറ്റംചെയു്തിരിക്കുന്നതു്- സ്വന്തംപവറുമാത്രമുപയോഗിച്ചു് അയാളു്ക്കെന്നല്ല ഒരാളു്ക്കുമീക്കുറ്റംചെയ്യാ൯പറ്റില്ല. ഇയാളു്ക്കു് ബ്ലാങ്കറ്റുമുക്ത്യാ൪നലു്കി അയാളിലൂടെയീക്കുറ്റംചെയു്തിരിക്കുന്ന ഈ 71,502 ആളുകളുടെമേലെന്തുനടപടിയാണെടുക്കാ൯പോകുന്നതു്? കാരണമിതു് ദേശവിരുദ്ധപ്പ്രവ൪ത്തനത്തി൯റ്റെസംഭവമാണു്, കാഷു്മീരിലെപ്പോലെ അതിലുളു്പ്പെട്ടിട്ടുള്ളയാളുകളുടെ എണ്ണമൊന്നുമവിടെയൊരുപ്രശു്നമല്ല.

ഒരുകൊല്ലത്തിലേറെയായിയിയാളു് കേരളനിയമസഭയിലും കേരളമന്ത്രിസഭയിലും പ്രവ൪ത്തിച്ചുവരികയാണു്. മുഖ്യമന്ത്രിമുതലു് എത്രമന്ത്രിമാരെയുമെമ്മെല്ലേമാരെയുമിയാളു് ഇതിനകം ഭരണഘടനാവിരുദ്ധരും രാജ്യശത്രുക്കളുമാക്കിമാറ്റിയെന്നു് നമുക്കറിയില്ല. ഇയാളൊരു സ്വകാര്യസംഭാഷണത്തിലോ ച൪ച്ചയിലോയല്ല ഈ ഭരണഘടനാവിരുദ്ധയാശയവുംവികാരവും വിനിമയംനടത്തിയിട്ടുള്ളതു്- പൊതുയോഗത്തിലാണു്. മാത്തമാറ്റിക്കലു് ജ്യോമെട്രിക്കു് പ്രോഗ്ഗ്രഷ൯റ്റെ തിയറിനുസരിച്ചു് ലക്ഷക്കണക്കിനാളുകളിലിയാളുടെ ഛിദ്രവീക്ഷണവും കലാപാഹ്വാനവുമെത്തിക്കഴിഞ്ഞിട്ടുണു്ടാവും. ഈ 71,502പേരുടെമേലുള്ളകുറ്റം പ്രതീക്ഷിച്ചതിനേക്കാളു് ഗുരുതരമാണു്.

മന്ത്രിസ്ഥാനത്തുനിന്നും രാജിവെക്കേണു്ടിവന്നതയാളു്ചെയ്യേണു്ടിവന്നതും എമ്മെല്ലേയായതുകൊണു്ടാണു്, എമ്മെല്ലേയായില്ലെങ്കിലു്പ്പിന്നെയയാളു് മന്ത്രിയാകില്ലല്ലോ! അപ്പോളാക്കുറ്റം ഒരുപ്രതിനിധിയായയാളെത്തെരഞ്ഞെടുത്തു് അതിനുള്ളപ്രാതിനിധൃയധികാരംനലു്കി നിയമസഭയിലേയു്ക്കയച്ച ആ ആളുകളുടേതാണു്. അയാളു് എമ്മെല്ലേയായിരുന്നതും മന്ത്രിയായിരുന്നതും രാജ്യ-ഭരണഘടനാവിരുദ്ധപ്പ്രവ൪ത്തനംനടത്തിയതുമെല്ലാം അവരുടെപ്രതിനിധീകരണംതന്നെയാണു്; അതൊന്നുപോലുമയാളുടെ വ്യക്തിപരമല്ല, അയാളുടെകുടുംബത്തി൯റ്റെ പ്രതിനിധീകരണവുമല്ല.

നിങ്ങളുടെപ്രതിനിധിയായൊരാളു് ഒരിടത്തുചെന്നുപള്ളുവിളിക്കുന്നു, ഭരണഘടനാവിരുദ്ധപ്പ്രസംഗംനടത്തുന്നു, കലാപത്തിനാഹ്വാനംചെയ്യുന്നു, ഇയാളാരാണെന്നുചോദിച്ചപ്പോളു് എമ്മെല്ലേപ്പാസ്സുകാണിക്കുന്നു: നിങ്ങളല്ലാതെപിന്നെമറ്റാരാണുഹേ അതിനുത്തരവാദി?

Written and first published on: 07 July 2022









 

No comments:

Post a Comment