Thursday, 28 July 2022

983. ഏതെങ്കിലുമൊരഴിമതിക്കേസ്സിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെസ്സ്വാധീനിച്ചു് രക്ഷപ്പെടുന്നതിനുവേണു്ടി കേരളമാ൪കു്സ്സിസ്സു്റ്റുനേതാവു് പിണറായിവിജയ൯ ആരെപ്പോയിക്കാണും?

983

ഏതെങ്കിലുമൊരഴിമതിക്കേസ്സിലു് കേന്ദ്രബീജേപ്പീഗവണു്മെ൯റ്റിനെസ്സ്വാധീനിച്ചു് രക്ഷപ്പെടുന്നതിനുവേണു്ടി കേരളമാ൪കു്സ്സിസ്സു്റ്റുനേതാവു് പിണറായിവിജയ൯ ആരെപ്പോയിക്കാണും?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Ke Atlas Nista. Graphics: Adobe SP.


ഏതെങ്കിലുമൊരഴിമതിക്കേസ്സിലോ രാജ്യവിരുദ്ധപ്പ്രവ൪ത്തനക്കേസ്സിലോ കേന്ദ്രഗവണു്മെ൯റ്റിനെയോ കേന്ദ്രമന്ത്രിസഭയെയോ സ്വാധീനിച്ചുരക്ഷപ്പെടാ൯ കേരളനേതാവു് പിണറായിവിജയ൯ശ്രമിച്ചാലു് ആരെപ്പോയിക്കാണും? സംശയമെന്തു്- കേന്ദ്രഗവണു്മെ൯റ്റിനുവേണു്ടിയുള്ള സു്കാനിയാബസ്സിടപാടിലു് സു്കാനിയാബസ്സുകളു്തന്നെ കൈക്കൂലിയായിവാങ്ങിയ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതി൯ ഗഡു്ക്കരിയെത്തന്നെ! രണു്ടും ഒരേതരക്കാരാണു്. ആവശ്യത്തിനുപണമുണു്ടാക്കിയശേഷം നരേന്ദ്രമോദിമന്ത്രിസഭയിലു്നിന്നും നിതി൯ ഗഡു്ക്കരിയിപ്പോളു് രാജിവെക്കാനോ രാഷ്ട്രീയത്തിലു്നിന്നുതന്നെ പൂ൪ണ്ണമായിവിരമിക്കാനോ ഒരുങ്ങുന്നുവെന്നു്! ഇനിരാഷ്ട്രീയത്തി൯റ്റെ ആവശ്യമില്ല, എല്ലാം ഉണു്ടാക്കിക്കഴിഞ്ഞുവെന്നു്!! ഇനിനിന്നാലു് കൂടുതലാരോപണങ്ങളു്കേളു്ക്കാമെന്നേയുള്ളെന്നു്!!! 2022 ജൂലൈ 26നു് സ്വന്തം പാ൪ലമെ൯റ്റുമണ്ഡലമായ നാഗപ്പൂരിലു് ഒരുചടങ്ങിലാണങ്ങേരിതുപറഞ്ഞതു്. അങ്ങേരുടെനേതൃത്വത്തിലുണു്ടാക്കിയ 15000കോടിരൂപയുടെ ഒരു എകു്സ്സു്പ്പ്രസ്സു് ഹൈവേ അങ്ങേരുടെപ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊണു്ടുതു്ഘാടനംചെയ്യിച്ചു് അഞു്ചുദിവസത്തിനകം പെരുമഴയിലു്ത്തക൪ന്നുവീണു. 2022 ജൂലൈ 16നു് പ്രധാനമന്ത്രിയു്തു്ഘാടനംചെയു്ത ഉത്ത൪പ്പ്രദേശ്ശിനെയും മധ്യപ്പ്രദേശ്ശിനെയുംബന്ധിപ്പിക്കുന്ന ബുന്ദലു്ഖണ്ഡു് ഹൈവേയാണു് അഞു്ചുദിവസത്തിനകം തക൪ന്നുവീണതു്. എത്രകോടികൊണു്ടുപോയിക്കാണണം! അതങ്ങേരുടെപാ൪ട്ടിക്കാര൯തന്നെയായ ബീജേപ്പീയംപി വരുണു്ഗാന്ധി ട്വിറ്ററിലെഴുതുകയും പ്രധാനമന്ത്രിക്കുപരാതിനലു്കുകയുംചെയു്തുപരസ്യമാക്കി ലോകംമുഴുവനറിയിച്ചു. എന്തൊരുമാനൃനാണു്! പിണറായിവിജയനുചെന്നുപരാതിപറയാനും കേന്ദ്രയന്വേഷണയേജ൯സ്സികളുടെകേസ്സിലു് രക്ഷപ്പെടുത്താനും എത്രപറ്റിയയൊരാളു്! ജോണു്ബ്രിട്ടാസ്സിനെപ്പോലുള്ള കമ്മീഷ൯കങ്കാണിമാ൪ക്കു് എത്രനല്ലയൊരാരാധനാപാത്രം!!!

കേരളത്തിലെ ഗവണു്മെ൯റ്റുതലത്തിലു്തന്നെനടന്ന വിമാനത്താവളവഴിയുള്ള സ്വ൪ണ്ണംകള്ളക്കടത്തുപരമ്പരയിലു്നിന്നും രക്ഷപ്പെടാനാണു് പിണറായിവിജയ൯ ഗഡു്ക്കരിയെച്ചെന്നുകണു്ടതു്- അടച്ചുപൂട്ടിയമുറിയിലു്. ബീജേപ്പീക്കാരനും മാ൪കു്സ്സിസ്സു്റ്റുകാരനുമായ രണു്ടുകൈക്കൂലിനേതാക്ക൯മാ൪തമ്മിലു് സംസാരിക്കുന്നതെന്തെന്നു് എല്ലാവ൪ക്കുമറിയാം- തുകപറഞ്ഞൊത്തുതീ൪പ്പാക്കുന്നതിനു്! ഇതിനുകൈക്കൂലിയേജ൯റ്റായിരുന്നതു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ റ്റീവീച്ചാനലെഡിറ്ററായിരുന്നു് ഇപ്പോളിതുപോലെ കേന്ദ്രബീജേപ്പീയുമായുള്ള കൈക്കൂലിക്കോഴയിടപാടുകളുടെ മൊത്തയേജ൯റ്റായ, മുഖ്യമന്ത്രിയുടെയുപദേശകനായിരുന്നു് ഗവണു്മെ൯റ്റിനു് കള്ളക്കടത്തിലേ൪പ്പെടാനുള്ളയുപദേശംനലു്കിയ, ഒരിടത്തുമത്സരിച്ചാലും ജയിക്കുകയില്ലെന്നുറപ്പുള്ളതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി ഒരിടത്തുംമത്സരിപ്പിക്കാതെ കേരളത്തിലു്നിന്നും രാജ്യസഭാമെമ്പറായിപ്പറഞ്ഞയച്ച, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയെന്നല്ല ബീജേപ്പീച്ചാരനായിത്തന്നെ മുദ്രകുത്തപ്പെടുമെന്നതുകൊണു്ടു് കേരളത്തിലെ പത്രമാധ്യങ്ങളു്ക്കച്ചടിക്കാനുള്ളവഹനലു്കാനായി ഇടയു്ക്കിടയു്ക്കു് ബീജേപ്പീയുടെരോമത്തിലു്പ്പോലുംതൊടാത്തവനോക്കി കുറേബില്ലുകളു് രാജ്യസഭയിലവതരിപ്പിക്കുന്ന ജോണു് ബ്രിട്ടാസ്സുതന്നെ!

തങ്ങളു് ഭരണത്തിലുള്ളപ്പോളു് മക്കളു്നടത്തുന്നയഴിമതികളുമായിബന്ധപ്പെട്ടു് അതി൯മേലുള്ള പ്രോസ്സിക്ക്യൂഷനുകളിലു്നിന്നും രക്ഷപെടുന്നതിനുവേണു്ടി കേരളാമുഖ്യമന്ത്രി പിണറായിവിജയനുപോയി കണു്സ്സളു്ട്ടുചെയ്യാവുന്ന കേന്ദ്രബീജേപ്പീയിലെ ഏറ്റവുംനല്ലമന്ത്രിനേതാവാണു് നിതി൯ ഗഡു്ക്കരി. 2013നും 2016നുമിടയിലു് ഇ൯ഡൃയിലെ ഏഴുസു്റ്റേറ്റുകളിലു് വളരെവിലക്കൂടിയതങ്ങളുടെ ലക്ഷുറിബസ്സുകളു് വാങ്ങിപ്പിക്കുന്നതുമായിബന്ധപ്പെട്ട കോണു്ട്രാക്ടുനേടുന്നതിനായി കൈക്കൂലി, ഉപഹാരം, കമ്പനിച്ചെലവു് എന്നീഗണങ്ങളിലു്പ്പെടുത്തി കേന്ദ്ര ഉപരിതലഗതാഗതമന്ത്രിയായിരുന്ന നിതി൯ ഗഡു്ക്കരിയുടെ മക്കളുമായിബന്ധപ്പെട്ടയൊരു ഇ൯ഡൃ൯കമ്പനിയു്ക്കു് 2016 നവംബറിലു് പ്രത്യേകമായ അതിവിശേഷസജ്ജീകരണങ്ങളുള്ള ഒരു ബസ്സുനലു്കിയെന്നു് സ്വീഡനിലെ ട്രക്കു്-ബസ്സുനി൪മ്മാണക്കമ്പനിയായ സു്കാനിയയുടെ ഇ൯റ്റേണലു് ആഡിറ്റുവിഭാഗം കണു്ടുപിടിച്ചു. ഈ ബസ്സു് നിതി൯ ഗഡു്ക്കരിയുടെ മകളുടെവിവാഹത്തിനു് അതിഥികളെക്കൊണു്ടുവരുന്നതിനു് അമ്പതിലേറെ സു്പെഷ്യലു് വിമാനച്ചാ൪ട്ടറുകളോടൊപ്പം വ്യക്തിപരമായി ഉപയോഗിച്ചുവെന്നു് സ്വീഡിഷു്-ജ൪മ്മ൯ ടെലിവിഷ൯മാധ്യമങ്ങളായ SVT, ZDF എന്നിവ വെളിപ്പെടുത്തി.

പരിസ്ഥിതി- അന്തരീക്ഷമലിനീകരണനിയന്ത്രണബദ്ധമായ ഗ്രീ൯ പ്രോട്ടോക്കോളി൯റ്റെഭാഗമായി ഇ൯ഡൃയിലു് നാഗപ്പൂരടക്കമുള്ളസ്ഥലങ്ങളിലു് എത്തനോളു് ഇന്ധനമായുപയോഗിച്ചോടുന്ന ബസ്സുകളു് നടപ്പിലാക്കുന്നതി൯റ്റെഭാഗമായാണു് സു്കാനിയയുമായി ഇടപാടുറപ്പിച്ചതു്. ഈ ബസ്സു് 2016ലു് ഇ൯ഡൃയിലെയൊരു സു്കാനിയഡീല൪ക്കുവിലു്ക്കുകയും അവരതുമറ്റൊരുകമ്പനിയു്ക്കുവിലു്ക്കുകയും അവരതുപിന്നീടു് ഗഡു്ക്കരിപ്പുത്ര൯മാ൪ക്കുപഹാരമായി നലു്കുകയുമാണുചെയു്തതു്. ഗഡു്ക്കരിയുടെകുടുംബം ഈ ബസ്സി൯റ്റെപണംകൊടുക്കാത്തതുകൊണു്ടു് കണക്കുശരിയാക്കുന്നതിനായി സു്കാനിയയുടെയുടമകളായ ജ൪മ്മ൯കമ്പനി ഫോകു്സ്സു്വാഗണി൯റ്റെ ഫൈനാ൯സ്സിംഗു്വിഭാഗമാണീപ്പണംകൊടുത്തതു്. ഈപ്പണം സു്കാനിയപിന്നീടു് വോകു്സ്സു്വാഗണിനു് തിരിച്ചുകൊടുത്തു. വളരെവിലയുള്ളൊരു ലക്ഷുറിബസ്സു് ഇ൯ഡൃയിലെപ്പോലെ സ്വീഡനിലും ജ൪മ്മനിയിലും കണക്കുകളിലു്നിന്നപ്പ്രത്യക്ഷമാകാ൯പറ്റില്ലല്ലോ!

കോണു്ട്രാക്ടുകളുറപ്പിക്കുന്നതിനുവേണു്ടി പ്രതിദിനബിസിനസ്സിടപാടുകളുടെഭാഗമായി സ്വീഡിഷു്ക്കമ്പനികളു് ഇ൯ഡൃയിലെയുംമറ്റും അത്യാഗ്രഹംനിറഞ്ഞ രാഷ്ട്രീയനേതാക്ക൯മാ൪ക്കു് കൈക്കൂലികൊടുക്കുന്നതു് ആദ്യമായല്ല. സ്വീഡിഷു് പ്രസ്സു് അതുകണു്ടുപിടിച്ചുറിപ്പോ൪ട്ടുചെയ്യുന്നതുമാദൃമായല്ല. അഗസ്സു്റ്റ വെസ്സു്റ്റു്ല൯ഡു് ഹെലിക്കോപ്പു്റ്ററിടപാടു്, ബോഫോഴു്സ്സു് തോക്കിടപാടു് എന്നിവയൊക്കെയായ ഇ൯ഡൃ൯രാഷ്ട്രീയനേതാക്കളുമായിബന്ധപ്പെട്ടു് സ്വീഡിഷു്ക്കമ്പനികളു്നടത്തിയ കൈക്കൂലിക്കോഴയിടപാടുകളു് പുറത്തുകൊണു്ടുവന്നതും സ്വീഡിഷു്പ്പ്രസ്സുതന്നെയായിരുന്നു. ഏതായാലും ഗഡു്ക്കരിയു്ക്കു് കൈക്കൂലിബസ്സുനലു്കിയതുമായിബന്ധപ്പെട്ട വിവാദം സ്വീഡനിലു് മുറുകിയതോടെ ഇ൯ഡൃ൯മാ൪ക്കറ്റിലു് സു്കാനിയബസ്സുകളു്വിറ്റഴിക്കുന്നതവ൪നി൪ത്തുകയും ഇ൯ഡൃയിലവ൪തുടങ്ങിയ സു്കാനിയ-ഇ൯ഡൃയുടെഫാക്ടറി പൂട്ടുകയുംചെയു്തു. വിദേശപ്പ്രസ്സിലു് ഇ൯ഡൃ൯നേതാക്കളു്ക്കുനലു്കിയ കൈക്കൂലിയെപ്പറ്റിയുള്ള വാ൪ത്തകളു്വരുമ്പോളു് എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും സി. ബി. ഐ.യുംപോലുള്ളയേജ൯സ്സികളു് അതവഗണിക്കുകയാണുപതിവു്. ഗഡു്ക്കരിയുടെകേസ്സിലും അതാണുസംഭവിച്ചതു്. അയാളു് കേന്ദ്രഭരണംനടത്തുന്ന ബീജേപ്പീയുടെയൊരു മന്ത്രിയായിരുന്നുവെന്നതും അതവഗണിക്കാ൯കാരണമായി. ഒരു ബീജേപ്പീക്കേന്ദ്രമന്ത്രിയുടെയതേപരിഗണയിലുള്ള കേരളമാ൪കു്സ്സിസ്സു്റ്റുനേതാവു് പിണറായിവിജയ൯റ്റെയടുത്തും ഒരുകേസ്സുമായി ഈ കേന്ദ്രയന്വേഷണയേജ൯സ്സികളു്പോകാറില്ലെന്നു് ശ്രദ്ധിച്ചിട്ടുണു്ടോ? നിതി൯ഗഡു്ക്കരിയു്ക്കുള്ളയതേ രാഷ്ട്രീയപരിഗണന- തുകവളരെക്കൂടുതലാണെങ്കിലും! പിണറായിവിജയനെപോലെ ഗഡു്ക്കരിയുംപറഞ്ഞതു് മക്കളെയനാവശ്യമായി വിവാദത്തിലേയു്ക്കുവലിച്ചിഴയു്ക്കുന്നുവെന്നുതന്നെയായിരുന്നു.

തങ്ങളു്ഭരണത്തിലുള്ളപ്പോളു് മക്കളു്നടത്തുന്നയഴിമതികളിലു്നിന്നും എങ്ങനെരക്ഷപ്പെടണമെന്നതിലു്മാത്രമല്ല, കൊറോണാവൈറസ്സുബാധയെയും അതുനിയന്ത്രിക്കുന്നതുമായുംബന്ധപ്പെട്ട ഭരണനടപടികളിലും പിണറായിവിജയ൯റ്റെയും നിതി൯ ഗഡു്ക്കരിയുടെയും നിലപാടുകളും പ്രസു്താവനകളുംകൂടി അതിശയസാമ്യമുള്ളരീതിയിലു് അലങ്കോലപരവും അവ്യവസ്ഥിതവുമാണു്. 2020 മേയു് 13 ബുധനാഴു്ച്ച എ൯. ഡി. ടീവീയിലു് നിതി൯ ഗഡു്ക്കരിപറഞ്ഞതു് കൊറോണയൊരു കൃത്രിമവൈറസ്സാണു്, ഒരുവിദേശരാജ്യത്തി൯റ്റെ ലബോറട്ടറിയിലാണതു് നി൪മ്മിക്കപ്പെട്ടതെന്നാണു്. അതുപറയുന്നകാലത്തും അയാളും അയാളുടെപ്രധാനമന്തി നരേന്ദ്രമോദിയും ആ വിദേശരാജ്യമായ ചൈനയുടെ ഭരണത്തലവനെ കെട്ടിപ്പിടിച്ചും ചുംബിച്ചുമൊക്കെനടക്കുകയായിരുന്നു. രാജ്യത്തും ലോകത്തും കൊറോണാപടരുന്നസാഹചര്യത്തിലു് നെഗറ്റീവായകമ൯റ്റുകളും വാ൪ത്തകളും കഴിയുന്നത്ര കൊടുക്കാതിരിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യ൪ത്ഥനമാനിച്ചു് പത്രങ്ങളും മാധ്യമങ്ങളും ഗഡു്ക്കരിയുടെയീപ്പ്രസു്താവനയു്ക്കു് വലിയപ്രാധാന്യംകൊടുത്തില്ലെന്നേയുള്ളൂ, എങ്കിലും ചൈനയിറക്കിവിട്ടൊരുവൈറസ്സിനെ പ്രതിരോധിക്കുമ്പോഴും അതുചെയു്തചൈനയുടെ ഭരണാധികാരികളുമായിച്ചേ൪ന്നുനടക്കുകയായിരുന്നു ബീജേപ്പീ. മുഖ്യമന്ത്രിപിണറായിവിജയ൯മുതലു് തിരുവനന്തപുരംമേയ൪വരെ ബീജേപ്പീയെന്നപേരുപറഞ്ഞു് അതൊരുരാഷ്ട്രീയശത്രുവിനെപ്പോലെ ഉറഞ്ഞുതുള്ളിയലറിവിളിക്കുമ്പോളു് പിണറായിവിജയ൯ സ്വ൪ണ്ണക്കടത്തുകേസ്സിലും ഡോള൪ക്കടത്തുകേസ്സിലും ജയിലിലു്പ്പോകാതിരിക്കുന്നതു് ബീജേപ്പീയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കനിവിലാണെന്നറിഞ്ഞുകൊണു്ടുതന്നെയല്ലേ മാധ്യമമുമ്പിലുള്ളയാത്തുള്ളിച്ചാട്ടം?

Written on 26 July 2022 and first published on: 28 July 2022





 

 

 

No comments:

Post a Comment