Sunday, 17 July 2022

965. ഗൂഢാലോചനക്കേസ്സാഘോഷംനടത്തുന്ന ക്രൈംബ്രാഞു്ചു് ലൈഫു്മിഷ൯കൈക്കൂലിക്കോഴക്കമ്മിഷ൯ഗൂഢാലോചന കേസ്സുരജിസ്സു്റ്റ൪ചെയു്തന്വേഷിക്കാത്തതെന്താണു്?

965

ഗൂഢാലോചനക്കേസ്സാഘോഷംനടത്തുന്ന ക്രൈംബ്രാഞു്ചു് ലൈഫു്മിഷ൯കൈക്കൂലിക്കോഴക്കമ്മിഷ൯ഗൂഢാലോചന കേസ്സുരജിസ്സു്റ്റ൪ചെയു്തന്വേഷിക്കാത്തതെന്താണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Sankavi. Graphics: Adobe SP.


വടക്കാംചേരിയിലെ ലൈഫു്മിഷ൯ ഭവനപദ്ധതിയിലു് സ൪ക്കാ൪ഭൂമിയിലു് സ൪ക്കാ൪സ്ഥാപനത്തിനുവേണു്ടി സ൪ക്കാ൪വിദേശപ്പണംകൊണു്ടുവന്നുകെട്ടിയ കെട്ടിടസമുച്ചയങ്ങളുടെനി൪മ്മാണത്തിലു് ഇരുപതുകോടിരൂപയിലു് ആറുകോടിരൂപയും (ചില൪പറയുന്ന എട്ടുകോടിയെന്നതു് ശരിയാണോയെന്നറിയില്ല!) തട്ടിയെടുക്കാ൯ ഗൂഢാലോചനനടന്നിട്ടുണു്ടോയെന്നു് ക്രൈംബ്രാഞു്ചന്വേഷിക്കുന്നില്ല. കേരളത്തിലിന്നവരെടുത്തുകൊണു്ടിരിക്കുന്ന അപഹാസ്യവും യഥാ൪ത്ഥത്തിലു് കേരളത്തിലു് ഗവണു്മെ൯റ്റുതലത്തിലു്നടന്ന വമ്പ൯ക്രൈമുകളിലു്നിന്നുശ്രദ്ധതിരിക്കാനുമുള്ള ഡസ്സ൯കണക്കിനു് ഗൂഢാലോചനക്കേസ്സുകളെയപേക്ഷിച്ചു് ഗൗരവത്തിലും അനന്തരഫലത്തിലും ഒന്നാംസ്ഥാനത്തുവരുന്നൊരുകേസ്സാണിതു്. ആക്കേസ്സവരെടുക്കാതിരിക്കാനാണീ അപഹാസ്യക്കേസ്സുകൂട്ടമുണു്ടാക്കി അതുകളുടെപുറകേപോകുന്നതു്- അതായതു് അനേകം അപഹാസ്യക്കേസ്സുകളെടുത്തിട്ടു് കേസ്സുകളുടെയെണ്ണംകൂടിപ്പോയി, ക്രൈംബ്രാഞു്ചി൯റ്റെ ജോലിഭാരംകൂടിപ്പോയി, അതുകൊണു്ടിനി ലൈഫു്മിഷ൯ഗൂഢാലോചനകേസ്സു് അന്വേഷിക്കാ൯പറ്റില്ലെന്നുപറയാ൯! ആക്കേസ്സെടുത്തിരുന്നെങ്കിലു് മുഖ്യമന്ത്രിയെച്ചോദ്യംചെയ്യുകയും ഗവ൪ണ്ണറുടെയനുമതിവാങ്ങി അറസ്സു്റ്റുചെയ്യുകയും ഇപ്പോളു്ത്തന്നെപരസ്യമായിപ്പുറത്തുള്ള തെളിവുകളു്വെച്ചു് കേസ്സുകോടതിയിലു്ച്ചാ൪ജ്ജുചെയ്യുകയും ചെയ്യേണു്ടിവരുമായിരുന്നുവെന്നതല്ലായവരുടെഭയം, അവരുടെതന്നെയുന്നത൯മാരെച്ചോദ്യംചെയ്യുകയും അറസ്സു്റ്റുചെയു്തുകൊണു്ടുപോകേണു്ടിയുംവരുമായിരുന്നു എന്നതാണു്, കാരണം ഗൂഢാലോചനാക്കേസ്സുകളിലു് മരീചികകളുടെപുറകേപോകുന്നയീനയംമാറ്റം ക്രൈംബ്രാഞു്ചിലുണു്ടായതുതന്നെ പോലീസ്സുന്നത൯മാരുടെസഹായമില്ലാതെ ഇതിലൊരഴിമതിഗൂഢാലോചനപോലും ഈമാ൪കു്സ്സിസ്സു്റ്റുഗവണു്മെ൯റ്റിനും സ്വദേശിവിദേശികളടങ്ങിയ ഈ ഭരണഘടനാബാഹൃഭരണസംഘത്തിനും വിജയകരമായി പൂ൪ത്തിയാക്കാനും പൂ൪ത്തിയാക്കിയാലു്ത്തന്നെ സു്പെഷ്യലു് ബ്രാഞു്ചി൯റ്റെ രഹസ്യാന്വേഷണവും വിവരശേഖരണവുംകൂടിനടക്കുന്ന സംസ്ഥാനത്തു് ക൪മ്മപഥത്തിലെത്തിച്ചു് കുറേക്കാലമെടുത്തു് ആപ്പണമത്രയും കൊണു്ടുപോകാനുംകഴിയുമായിരുന്നില്ല. അതിനകംതന്നെ, അതിനുമെത്രയോമുമ്പുതന്നെ, ഇങ്ങനെനടക്കാ൯പോകുന്നുവെന്നും ഇങ്ങനെനടന്നുകൊണു്ടിരിക്കുന്നുവെന്നും റിപ്പോ൪ട്ടുകളു് കേന്ദ്രത്തിലേയു്ക്കടക്കം തലങ്ങുംവിലങ്ങുംപായുമായിരുന്നു!

ലൈഫു്മിഷ൯ സ൪ക്കാ൪സ്ഥാപനവും അതി൯റ്റെ ചെയ൪മാ൯ മുഖ്യമന്ത്രിയുമാണു്. പ്രളയവിദേശധനസഹായത്തിലു്പ്പെടുത്തി പ്രളയബാധിതരിലു് വീടുനഷ്ടപ്പെട്ടവ൪ക്കു് പകരം ഭവനസമുച്ചയങ്ങളുണു്ടാക്കിനലു്കാനായി വിദേശത്തുനിന്നുംവന്നപണം മുപ്പതുശതമാനവും കോഴയായും കൈക്കൂലിയായും കമ്മീഷനായും വെട്ടിപ്പായും വഴിമാറ്റിവിടാനുള്ള ഗൂഢാലോചനായോഗങ്ങളു്നടന്നതു് മുഖ്യമന്ത്രിയുടെവീട്ടിലു്വെച്ചാണെന്നാണു് ലൈഫു്മിഷ൯ഭവനനി൪മ്മാണക്കോഴയിലെ മറ്റുപ്രതികളു് മൊഴിനലു്കിയിട്ടുള്ളതു്. യൂയ്യേയ്യീയുടെപണംകൊണു്ടുവന്ന വടക്കാംചേരിയിലെ ഭവനപദ്ധതിയിലു്മാത്രമല്ല സംസ്ഥാനംമുഴുവനുമുള്ള ലൈഫു്മിഷ൯ഭവനപദ്ധതികളിലു്മുഴുവ൯ വടക്കാംചേരിയിലെ ഇരുപതുകോടിയിലു് ആറുകോടിയുമടിച്ചുമാറ്റിയ അതേതോതിലു് വ൯കോഴയും കൈക്കൂലിയും വെട്ടിക്കലുമാണു് ആസൂത്രണംചെയു്തിരുന്നതെന്നുംകൂടിയാണു് മൊഴി. നീച൯! അധമ൯!! ഇത്രവിപുലമായരീതിയിലു് ത൯റ്റെകീഴിലുള്ള ലൈഫു്മിഷ൯ സീയ്യീയോയെയും ധനമന്ത്രിയെയുമടക്കമുള്ളവരെയുപയോഗപ്പെടുത്തിയുള്ള വളരെവിപുലമായ ഗൂഢാലോചനനടത്തിയ പദ്ധതിച്ചെയ൪മാനും പദ്ധതിഗൂഢാലോചനഹോസ്സു്റ്റുചെയു്തവീടി൯റ്റെ ഗൃഹനാഥനുമായ മുഖ്യമന്ത്രിയു്ക്കെതിരേയന്വേഷണംനടത്താ൯പാടില്ലെന്നു് തീരുമാനമെടുത്തിട്ടു് ഒരു ഇരട്ടപ്പ്രയോജനമായി മുഖ്യമന്ത്രിയെയൊഴിവാക്കുകയും അതേസമയം മുഖ്യമന്ത്രിയു്ക്കെതിരെ ഈ ആരോപണമുന്നയിച്ചു് തെളിവുംകൊണു്ടുവരുന്നവ൪ക്കെതിരെ അതിനുഗൂഢാലോചനാക്കേസ്സെടുത്തു് ക്രൈംബ്രാഞു്ചു് മുന്നോട്ടുപോകുന്നു. എകു്സ്സു്പ്പെ൯ഡബിളായ വെറുമൊരുരാഷ്ട്രീയക്കാരനായ മുഖ്യമന്ത്രിയെരക്ഷിക്കാനല്ല, ക്രൈംബ്രാഞു്ചടക്കമുള്ള പോലീസ്സിലെയുന്നത൯മാരിതിലു് കുടുങ്ങിക്കിടക്കുന്നെങ്കിലല്ലാതെ പോലീസ്സെന്തിനീ വെറുംക്രിമിനലുകളുടെ അധോനിലവാരത്തിലേക്കുപോയി? സംസ്ഥാനക്രൈംബ്രാഞു്ചും സംസ്ഥാനവിജില൯സ്സുമന്വേഷിക്കേണു്ടതു് ഇതാണെന്നും മറ്റതല്ലെന്നും ആരാണിനിയവ൪ക്കുപറഞ്ഞുകൊടുക്കേണു്ടതു്- നി൪ഗ്ഗുണപ്പരബ്രഹ്മമായി സംസ്ഥാനത്തുവാഴുകയും ഇതുമുഴുവ൯കണു്ടുകൊണു്ടിരിക്കുകയുംചെയു്ത ഗവ൪ണ്ണറോ?

Written on 12 July 2022 and first published on: 17 July 2022




 

 

 

 

No comments:

Post a Comment