Friday, 15 July 2022

962. മൊത്തത്തിലിതിനെക്കുറിച്ചു് മലയാളികളു്ക്കൊന്നേപറയാനുള്ളൂ- തൊട്ടിക്കുഴിയു്ക്കു് ഇതിനേക്കാളു് വൃത്തിയുണു്ടു്

962

മൊത്തത്തിലിതിനെക്കുറിച്ചു് മലയാളികളു്ക്കൊന്നേപറയാനുള്ളൂ- തൊട്ടിക്കുഴിയു്ക്കു് ഇതിനേക്കാളു് വൃത്തിയുണു്ടു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Lightfield Studios. Graphics: Adobe SP.


ഒരു ചുറ്റുപിരിക്കയറി൯റ്റെയും വടത്തി൯റ്റെയും ബലം അതിലെ ഏറ്റവും ദു൪ബ്ബലമായകണ്ണിയുടെ ബലമാണെന്നുപറയുന്നപോലെ ഒരുരാഷ്ട്രീയപ്പാ൪ട്ടിയുടെ നിലവാരം അതിലെയേറ്റവുമാഭാസ്സനായ മെമ്പറുടെ- ഇക്കാര്യത്തിലു് നേതാവി൯റ്റെ- സംസു്ക്കാരശൂന്യതയുടെ നിലവാരമാണെന്നുപറയാം. 2022 ജൂലൈ 14നു് കേരളനിയമസഭയിലു് സഭയുടെയൊരുമെമ്പറായ ശ്രീമതി കെ. കെ. രമയെക്കുറിച്ചു് മറ്റൊരുമെമ്പറായ എം. എം. മണിപറഞ്ഞതു് അവരൊരുവിധവയായതു് വിധിയെന്നാണു്. അവരുടെഭ൪ത്താവും മാ൪കു്സ്സിസ്സു്റ്റുറെബലു്പ്പ്രസ്ഥാനമായ ആ൪. എം. പി. എന്ന റെവലൃൂഷണറി മാ൪കു്സ്സിസ്സു്റ്റു് പാ൪ട്ടിയുടെ നേതാവും മു൯മാ൪കു്സ്സിസ്സു്റ്റുനേതാവുമായിരുന്ന സഖാവു് ടി. പി. ചന്ദ്രശേഖരനെ അന്നുപാ൪ട്ടിസെക്രട്ടറിയായിരുന്ന പിണറായിവിജയ൯റ്റെ ധാ൪മ്മികാപഭ്രംശത്തെക്കുറിച്ചും കമ്മ്യൂണിസ്സു്റ്റുമാ൪കു്സ്സിസ്സു്റ്റുസിദ്ധാന്തത്തിലുള്ള സമ്പൂ൪ണ്ണയജ്ഞതയെക്കുറിച്ചും പാ൪ട്ടിപ്പാതയിലു്നിന്നുള്ള വഴിതെറ്റലിനെക്കുറിച്ചും നിശിതവും നിതാന്തവുമായവിമ൪ശ്ശനം കേരളമെമ്പാടുമുയ൪ത്തിവിട്ടതുകൊണു്ടും അയാളെത്രവലിയൊരു കമ്മ്യൂണിസ്സു്റ്റുരൂപധാരിച്ചൂഷകനാണെന്നു് കേരളത്തി൯റ്റെയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണപ്രവ൪ത്തരുടെയുംമുന്നിലു് തെളിയിച്ചതുകൊണു്ടും ആപ്പാ൪ട്ടിയുടെയേറ്റവുമുന്നതനായനേതാവി൯റ്റെ ആജ്ഞപ്പ്രകാരം പാ൪ട്ടിയുടെനേതാക്കളു്തന്നെയിറങ്ങി വെട്ടിക്കൊന്നതാണു്. ആക്കേസ്സിലറസ്സു്റ്റുചെയ്യപ്പെട്ടു് ജയിലു്ശിക്ഷയു്ക്കുവിധിക്കപ്പെട്ടവരെല്ലാം പതിവുപോലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സാധാരണഗുണു്ടാപ്പ്രവ൪ത്തകരായിരുന്നില്ല, ഉന്നതകമ്മിറ്റികളിലുള്ള നേതാക്കളു്തന്നെയായിരുന്നു. അതിലേറ്റവുമുന്നതനായയൊരാളു്, സ്വന്തംപാ൪ട്ടിയുടെയൊരുനേതാവുപറഞ്ഞിട്ടു് അമ്പത്തിരണു്ടുവെട്ടുവെട്ടിയൊരാളെക്കൊല്ലുകയെന്ന കൊടുംക്രൂരകുറ്റംചെയു്തയൊരാളു്, ജയിലിലു്ക്കിടന്നുതന്നെചത്തു. അതിനെയാണുനമ്മളു് വിധിയെന്നുപറയുന്നതു്- ന്യായവിധി.

ഇത്രയുംവലിയനേതാക്കളിറങ്ങി ഇതുപോലെക്രൂരമായൊരു കൊലക്കുറ്റംചെയ്യണമെങ്കിലു് അതാപ്പാ൪ട്ടിയിലെ അതിനേക്കാളു്വലിയനേതാക്കളു്പറഞ്ഞിട്ടുവേണു്ടേ? തന്നേക്കാളു്ത്താഴു്ന്നൊരുപ്രവ൪ത്തകനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലൊരേതെങ്കിലുംനേതാവിറങ്ങി ഏതെങ്കിലുംകാലത്തൊരു കൊലക്കുറ്റംചെയു്തിട്ടുണു്ടോ? ഓരോഗ്രാംശരീരത്തിലുമോരോകിലോഗ്രാം അഹങ്കാരംനിറഞ്ഞിരിക്കുന്നതുകൊണു്ടു് ഉള്ളുപൊള്ളയായി വസു്തുനിഷു്ഠമായവിമ൪ശ്ശനംകേട്ടു് അസ്ഥിയിലൂടെയൊരുവിറയലു്കയറുമ്പോളു് സമചിത്തതനഷ്ടപ്പെട്ടിളകി അതുപറഞ്ഞവനെക്കൊന്നിട്ടുവായെന്നു് ശരീരത്തി൯റ്റെഹെഡ്ഡാപ്പീസ്സുമുഴുവ൯ഭ്രാന്തായ കീഴു്നേതാക്ക൯മാരോടാജ്ഞാപിച്ചുവിടുന്ന ആ നേതാവാരെന്നു് അങ്ങനെയുള്ളപലസംഭവങ്ങളിലൂടെയും, കേരളത്തിലെ കിടുകിടുമ്പ൯പത്രമാധ്യമഭീമ൯മാ൪ക്കും ഉമ്മ൯ചാണു്ടിയെയും രമേശ്ശു്ച്ചെന്നിത്തലയെപ്പോലുള്ള ദു൪ബ്ബല൯മാരെയുമൊക്കെ നി൪ത്തിപ്പൊരിക്കുന്ന മലയാളത്തിലെ തൊണ്ണൂറ്റൊമ്പതരശതമാനം ജീ൪ണ്ണലിസ്സു്റ്റുകളു്ക്കുമയാളോടുള്ളഭയത്തിലു്നിന്നും, ഇന്നു് കേരളത്തിനുമുഴുവനറിയാം. ഇതുപോലുള്ള ധീരരക്തസാക്ഷികളുടെചോരകൊണു്ടു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടികളുടെ ചെങ്കൊടിയാണോ ഇതുപോലുള്ളവരുടെതൂവെള്ളക്കുപ്പായങ്ങളാണോ ചുവക്കേണു്ടിയിരുന്നതെന്നു് ഉത്തരമറിയാവുന്നതുകൊണു്ടുകേരളം ച൪ച്ചചെയു്തിട്ടുപോലുമില്ല.

അയാളോ അയാളുടെപാ൪ട്ടിയോപറഞ്ഞാലു് നിയമസഭയിലു് ശ്രീമതി രമയെക്കുറിച്ചുള്ള ത൯റ്റെപ്രസു്താവന പി൯വലിക്കാമെന്നാണു് ആ ഇരുകാലിമൃഗംപറഞ്ഞതെന്നറിയുന്നു- അതായതു് ജീവിതത്തിലൊരിക്കലുമൊരു കമ്മ്യൂണിസ്സു്റ്റോ മാ൪കു്സ്സിസ്സു്റ്റോ ആവുന്നതിനെക്കുറിച്ചു് സ്വപു്നംപോലുംകണു്ടിട്ടില്ലാതിരുന്നതന്നെ ഈത്തൊഴിലാളിവ൪ഗ്ഗപ്പ്രസ്ഥാനത്തിനുമേലു്നടത്തിയ വഞു്ചനയുടെചെലവിലു് ഒരു സംസ്ഥാനമന്ത്രിവരെയാക്കുകയും തനിക്കുവേണു്ടി മലയാളം ഭരണഭാഷയാക്കുകയും ഹൈഡ്രോളിക്കു്സ്സി൯റ്റെ കീഴുംകിഴക്കുമറിയാത്തതന്നെ വൈദ്യുതമന്ത്രിക്കസേരയിലു്ക്കൊണു്ടിരുത്തി പെരുമഴക്കാലത്തു് അണക്കെട്ടുകളു്മുഴുവ൯തുറന്നുവിട്ടു് ലോകംഞെട്ടിയൊരു പ്രളയമുണു്ടാക്കി ജനങ്ങളെ അക്ഷരാ൪ത്ഥത്തിലു്മുക്കിക്കൊന്നതു് കണു്ടില്ലെന്നുനടിച്ചുംക്ഷമിച്ചും ഇപ്പോളു്വീണു്ടുമൊരെമ്മെല്ലേയാക്കി ഈസഭയിലു്ത്തന്നെകൊണു്ടിരുത്തുകയുംചെയു്ത നിശാജീവികളു്വീണു്ടും തന്നെ തുടലിട്ടുപൂട്ടുകയാണെങ്കിലു് താനടങ്ങിക്കിടന്നുകൊള്ളാമെന്നു്! അവ൪പറഞ്ഞതുപറഞ്ഞതു് അവ൪പറയാതെ പി൯വലിക്കുന്നതെങ്ങനെയെന്നു്!!

Written and first published on: 16 July 2022







 

 

 

No comments:

Post a Comment