Tuesday, 30 January 2024

1520. ഗവ൪ണ്ണറുടെ പുതിയയംഗരക്ഷകസംഘത്തെപ്പറ്റി ഭയന്നുവിറച്ചുചിരിച്ചുകൊണു്ടു് മാധ്യമനിശബ്ദ൯മാരോടു് മുഖ്യമന്ത്രിവിജയ൯ചോദിച്ചതു് സീയാ൪പ്പീ കേരളംഭരിക്കുമോയെന്നാണു്! ഈയെമ്മെസ്സിനെപ്പിരിച്ചുവിട്ടപ്പോളു് പിന്നെയാരാണുഭരിച്ചതു്?

1520

ഗവ൪ണ്ണറുടെ പുതിയയംഗരക്ഷകസംഘത്തെപ്പറ്റി ഭയന്നുവിറച്ചുചിരിച്ചുകൊണു്ടു് മാധ്യമനിശബ്ദ൯മാരോടു് മുഖ്യമന്ത്രിവിജയ൯ചോദിച്ചതു് സീയാ൪പ്പീ കേരളംഭരിക്കുമോയെന്നാണു്! ഈയെമ്മെസ്സിനെപ്പിരിച്ചുവിട്ടപ്പോളു് പിന്നെയാരാണുഭരിച്ചതു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ഗവ൪ണ്ണറുടെ പുതിയയംഗരക്ഷകസംഘത്തെപ്പറ്റി ഭയന്നുവിറച്ചുചിരിച്ചുകൊണു്ടു് മാധ്യമനിശബ്ദ൯മാരോടു് മുഖ്യമന്ത്രിവിജയ൯ചോദിച്ചതു് സീയാ൪പ്പീ കേരളംഭരിക്കുമോയെന്നാണു്! ഈയെമ്മെസ്സിനെപ്പിരിച്ചുവിട്ടപ്പോളു് പിന്നെയാരാണുഭരിച്ചതു്? സംസ്ഥാനപ്പോലീസ്സിനെ നള്ളിഫൈചെയു്തു് അവരിലൂടെയുമല്ലാതെയും രാഷ്ട്രപതിക്കുവേണു്ടി ഗവ൪ണ്ണറിലൂടെ അന്നു് അടുത്തതെരഞ്ഞെടുപ്പുവരെയും കേന്ദ്രമല്ലേഭരിച്ചതു്? ഇപ്പോളു്ത്തന്നെയിതിലൂടെ കേരളം മൂന്നുകേന്ദ്രഭരണപ്പ്രദേശങ്ങളായി വിഭജിക്കപ്പെടാനുള്ളകളമല്ലേയൊരുക്കിയിരിക്കുന്നതു്?

ചിരിക്കാത്തമനുഷ്യ൯ ഭയന്നുവിറയു്ക്കുമ്പോളു്ച്ചിരിക്കും. അതാണുപിണറായിവിജയ൯ സംഭവംനടന്ന 2024 ജനുവരി 27നു് പെട്ടെന്നുനടത്തിയ പാതിരാപ്പത്രസമ്മേളനത്തിലു്ക്കണു്ടതു്. അതുനടത്തിവികാരമൊഴുക്കിയില്ലായിരുന്നെങ്കിലു് അന്നുരാത്രിവീട്ടിലു്ക്കിടന്നുകരയേണു്ടിവന്നേനേ, കാരണം അയാളുടെയവിവേകംകാരണം കൊല്ലംജില്ലയിലെ നിലമേലു്പ്പരിസരത്തെ വിവിധഗ്രാമങ്ങളിലെ ദരിദ്രഭവനങ്ങളിലുള്ള പെണു്കുട്ടികളടക്കം പതിനേഴു് എസ്സെഫൈപ്പിള്ളേരാണു് ഗവ൪ണ്ണറെയടിക്കാ൯പോയി ജാമ്യംകിട്ടാതെ വിവിധജയിലുകളിലു്ക്കിടക്കുന്നതു്. അതിലൊരെണ്ണം പഴയമരുമക൯റ്റെഗ്രാമമാണു്. അതുവരെസ്സഖാവെന്നുവിളിച്ചിരുന്ന ആക്കുട്ടികളുടെയച്ഛനുമമ്മയും അന്നുരാത്രിയയാളെയെന്താണുവിളിച്ചതെന്നു് ആരുമറിയാ൯ശ്രമിക്കണു്ട. അതിനാഹ്വാനംചെയു്തിട്ടു് തടികേടാകാതെയൊളിച്ചിരുന്ന എസ്സെഫൈയ്യുടെസംസ്ഥാനസെക്രട്ടറിയെന്ന ക്രിമിനലു്മനോരോഗിയെയേതായാലുമവ൪വിളിച്ചതു് കേരളസ്സമൂഹത്തെബാധിച്ച അ൪ഷസ്സെന്നാണു്!

പെണു്കുട്ടികളടക്കമുള്ളയീ വിദ്യാ൪ത്ഥികളുടെകാര്യത്തിലു് ആരുംസഹതപിച്ചിട്ടുകാര്യമില്ല, ഗവ൪ണ്ണ൪ക്കലു്പ്പം സഹാനുഭൂതികാണിച്ചുകൂടായിരുന്നോ എന്നുചോദിച്ചിട്ടുംകാര്യമില്ല. ഗവ൪ണ്ണറുടെതന്നെയാവശ്യപ്പ്രകാരം രാഷ്ട്രപതിയെയുംഗവ൪ണ്ണറെയും ആക്രമിക്കുകയോതടസ്സപ്പെടുത്തുകയോ അതിനുശ്രമിക്കുകയോചെയ്യുന്നതിനു് ഏഴുവ൪ഷംതടവുംപിഴയുംനലു്കുന്ന ക്രിമിനലു്നടപടിച്ചട്ടങ്ങളിലെ സെക്ഷ൯124-Aആണിതിനുചുമത്തിയിട്ടുള്ളതു്. ഇതു് ജാമ്യമില്ലാക്കുറ്റമാണു്, സെഷ൯സ്സുകോടതിയിലേ വിചാരണയുംനടക്കൂ. സ്വന്തംപാ൪ട്ടിക്കാരായതുകൊണു്ടും പതിവായിപ്പണവുമാനുകൂല്യങ്ങളും കിട്ടുന്നതുകൊണു്ടും പോലീസ്സിനതിഷ്ടമല്ലെങ്കിലും സംഭവഗതിയിലതുചുമത്തേണു്ടിവന്നു.

പതിനേഴുവയസ്സുവരെയുള്ള പത്താംക്ലാസ്സും പഴയപ്രീഡിഗ്രിയായ പ്ലസ്സു്ട്ടൂവുംവരെയുള്ളവിദ്യാ൪ത്ഥികളെ കുട്ടികളായിക്കണക്കാക്കാമെങ്കിലും ഡിഗ്രിക്കുമതിനുമുകളിലും പഠിക്കുന്നയീയുവതീയുവാക്കളു്ക്കു് ഗവ൪ണ്ണറെത്തടയാ൯പോയാലെന്തുണു്ടാവുമെന്നു് അറിവുണു്ടായിരിക്കേണു്ടതാണു്. ഡിഗ്രിക്കും പോസ്സു്റ്റുഗ്രാജ്വേഷനും പ്രവേശനംനേടുന്നതിനുള്ള അവ൪പാസ്സായിട്ടുണു്ടെന്നുപറയുന്നയവരുടെ അടിസ്ഥാനയോഗ്യതനോക്കുമ്പോളു് (എസ്സെഫൈക്കാരുടെകാര്യത്തിലിന്നു് അതുംസംശയമാണു്!) സിലബസ്സുപ്രകാരമെങ്കിലുമവ൪ പൗരധ൪മ്മമെന്ന സിവിക്കു്സ്സും എങ്ങനെയാണുറിപ്പബ്ലിക്കും ഭരണഘടനയുമെല്ലാമുണു്ടാകുന്നതെന്നുമെങ്കിലും പഠിച്ചിട്ടുണു്ടാകണമല്ലോ! അതുകൊണു്ടു് കേരളത്തിനവരോടുസഹതാപമൊന്നുമില്ല.

ഫിദലു് കാസ്സു്ട്രോയോടൊപ്പംചേ൪ന്നു് ഒളിപ്പോരിലൂടെയും ഗറില്ലാസ്സൈനികമുന്നേറ്റത്തിലൂടെയും ക്യൂബയു്ക്കുസ്വാതന്ത്ര്യംനേടിക്കൊടുത്തു് അവിടെക്കാസ്സു്ട്രോയെപ്പോലെ പ്രസിഡ൯റ്റോപ്രധാനമന്ത്രിയോയാകാ൯നിലു്ക്കാതെ ട്രെയി൯ഡായത൯റ്റെയൊളിപ്പോരാളികളോടൊപ്പം ബൊളീവിയയു്ക്കുസ്വാതന്ത്ര്യംനേടിക്കൊടുക്കാ൯പോയി അവിടെവെച്ചുപിടിക്കപ്പെട്ടുവെടിവെച്ചുകൊല്ലപ്പെട്ട ഡോക്ട൪ ഏണെസ്സു്റ്റു് ചെ ഗുവേരയുടെ പടമുള്ളബനിയനുകളുമിട്ടു് ക്യാപ്പുംവെച്ചുറിബണുംകെട്ടിനടക്കുന്നയീ പിണറായിവിജയ൯ഗറില്ലകളും രാഷ്ട്രീയത്ത്യാഗവും പീഢനവുമൊക്കെയെന്തെന്നുമനസ്സിലാക്കട്ടെയെന്നതാണു് ഇതിലു് ഗവ൪ണ്ണറോടൊപ്പം കേരളത്തി൯റ്റെയുംനിലപാടു്. ഇതിനേക്കാളു്ച്ചെറുപ്പ്രായത്തിലുള്ളവരായിരുന്നു ക്യൂബയിലു് കാസ്സു്ട്രോയോടൊപ്പവും ഗുവേരയോടൊപ്പവുമൊക്കെയുണു്ടായിരുന്നതു്. അവരൊക്കെ ജ൯മനാടുവിട്ടകലെ ബൊളീവിയ൯കാടുകളിലു്ത്തീ൪ന്നു. ജനങ്ങളുടെമുന്നിലഭിനയിക്കാനുള്ളകാലംകഴിഞ്ഞു. ജനങ്ങളു്ക്കാകെയവരോടുസഹതാപമുള്ളതു് ഭരണത്തി൯റ്റെവഴിയിലും ഭരണത്തിലിരിക്കാ൯ രക്തസാക്ഷികളെനേടുന്നതിനായും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിമുതലാളിമാ൪വഞു്ചിച്ച ലക്ഷങ്ങളുടെവഴിയിലവരുംചേ൪ന്നുവെന്നതിലാണു്.

ജനപി൯ബലമില്ലെങ്കിലും കൈയ്യുംമെയ്യുംമനവുംകൊണു്ടു് കേന്ദ്രബീജേപ്പീയു്ക്കുകീഴു്പ്പെട്ടതിലൂടെകിട്ടിയ മുതലാളിപ്പി൯ബലത്തി൯റ്റെപണത്തിലൂടെനേടിയ ഭരണംകണു്ടപ്പോളു് മതിഭ്രമത്തിലായ ഇവ൪ക്കുകിട്ടിയയൊരു മെ൯റ്റലു്ഷോക്കായിരുന്നു നിലമേലെന്നനാലു്ക്കവലയിലെ ഗവ൪ണ്ണറുടെയൊരുമണിക്കൂ൪നേരത്തെപ്പെരുമാറ്റവും അതി൯റ്റെയകമ്പടിയായി ഡലു്ഹിയിലു്നടന്നചിലനടപടികളും തിരുവനന്തപുരത്തു് ഇവരുടെഗവണു്മെ൯റ്റിനെത്തിയചിലയുത്തരവുകളും. അതിലു്പ്പറഞ്ഞിട്ടുള്ളതായും അതിനുത്ഭവമായിത്തീ൪ന്നതായും ജനങ്ങളു്മനസ്സിലാക്കുന്നതു് സംസ്ഥാനഭരണത്തലവനായ കേരളാഗവ൪ണ്ണ൪ ശ്രീ. ആരിഫു് മുഹമ്മദുഖാനെതിരെ ഊച്ചാളികളെപ്പറഞ്ഞയച്ചു് വഴിയിലിട്ടടിക്കാ൯ പലശ്രമങ്ങളുംനടത്തിയ കേരളാമുഖ്യമന്ത്രിപിണറായിവിജയ൯ ആഭ്യന്തരമന്ത്രികൂടിയായിഭരിക്കുന്ന സംസ്ഥാനത്തെക്ക്രമസമാധാനനില ഭരണത്തി൯റ്റെകീഴുംകിഴക്കുമറിഞ്ഞുകൂടാത്ത ഇയാളുടെയഡു്മിനിസ്സു്ട്രേഷനിലു് ഇ൯ഡൃയെമുഴുവ൯പേടിപ്പിക്കുന്നരീതിയിലു് പൂ൪ണ്ണമായിത്തക൪ന്നെന്നും, ക്രിമിനലു്വഴിയിലൂടെ നിയമവാഴു്ച്ചയുടെപി൯ബലംമുഴുവ൯നഷ്ടപ്പെട്ടു് പോലീസ്സിനെഷണ്ഡവലു്ക്കരിച്ചും അതിലെയുന്നതനിരയെ വിദേശമുതലാളിമാ൪ക്കുവിറ്റുമുള്ള ഊച്ചാളിവാഴു്ച്ചയുടെപി൯ബലത്തിലു്മാത്രമാണയാളിന്നു് ഭരണത്തിലും വ്യക്തിജീവിതത്തിലും ഭരണമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലും നിലനിലു്ക്കുന്നതെന്നും, പോലീസ്സിലെ ടോപ്പു്ബ്രാസ്സു് കഴുമരംകയറിയാലുംവേണു്ടില്ല കേരളഭരണംനടത്തുന്ന ആവിദേശമുതലാളിമാ൪ക്കുവേണു്ടി കുടുംബംഭദ്രമാക്കികൊണു്ടു് ഗവ൪ണ്ണറെ കേരളത്തിലു്വെച്ചു൯മൂലനംചെയ്യാ൯ മുഴുവ൯ക്രിമിനലുകളെയുമഴിച്ചുവിട്ടു് വഴിയിലിട്ടാക്രമിപ്പിക്കുകയാണെന്നും, അതുകണു്ടു് ഇത്രയുംകാലംസകലകേസ്സിലു്നിന്നും കുടുംബത്തെയുംകൂട്ടുകാരെയുംസഹിതം മുഖ്യമന്ത്രിയെയടക്കം അറസ്സു്റ്റുചെയ്യാതെഭരണത്തിലു്സ്സംരക്ഷിച്ച കേന്ദ്രബീജേപ്പീതന്നെയൊടുവിലു്ഭയന്നു് അതുകൊണു്ടുഗവ൪ണ്ണറുടെസംരക്ഷണച്ചുമതല കേരളാപ്പൊലീസ്സിലു്നിന്നെടുത്തുമാറ്റി കേന്ദ്രഗവണു്മെ൯റ്റു് സീയാ൪പ്പീയെന്ന സെ൯ട്രലു് റിസ൪വ്വു് പോലീസ്സു് ഫോഴു്സ്സിനെ ഏലു്പ്പിച്ചുവെന്നുമാണു്.

ക്രമസമാധാനനില ഇതുപോലെതക൪ന്നപ്പോഴാണു്, ഇത്രപോലുമില്ലാതെതക൪ന്നപ്പോഴാണു്, ഇതേമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനേതാവായിരുന്ന ഈയ്യെം ശങ്കര൯നമ്പൂതിരിപ്പാടി൯റ്റെഗവണു്മെ൯റ്റിനെ 1959ലു്പ്പിരിച്ചുവിട്ടു് ഭരണഘടനയുടെ ആ൪ട്ടിക്കിളു് 356 അനുസരിച്ചു് രാഷ്ട്രപതി കേരളത്തിലു് പ്രസിഡ൯റ്റുഭരണമേ൪പ്പെടുത്തിയതു്. ഇനിയുമങ്ങനെചെയു്താലു് അതി൯റ്റെമുന്നോടിയായാദ്യംചെയ്യുന്നതു് സംസ്ഥാനത്തെ രാഷ്ട്രപതിയുടെപ്രതിനിധിയായഗവ൪ണ്ണറെ ഇപ്പോളു്നടക്കുന്നതി൯റ്റെതുട൪ച്ചയായി കേരളത്തിലുണു്ടാകുമെന്നുറപ്പുള്ള എമ്മെല്ലേ-മന്ത്രി-മുഖ്യമന്ത്രി- സു്പ്പീക്ക൪സ്ഥാനങ്ങളടക്കംനഷ്ടപ്പെടുന്ന കേരളത്തിലെമാ൪കു്സ്സിസ്സു്റ്റൂച്ചാളികളുടെ റിപ്പ്രൈസ്സലുകളിലു്നിന്നുരക്ഷിക്കുകയാണു്. അതാണിപ്പോളു്ച്ചെയു്തിരിക്കുന്നതു്, അതിനുള്ളനടപടികളാണിപ്പോളെടുത്തിരിക്കുന്നതു്.

അധികാരക്കറണു്ടുപായുന്നകമ്പി ഓഫുചെയ്യുന്നപോലെ ഭരണഘടനയിലു് 356 എന്നൊരുവകുപ്പുണു്ടെന്നു് ഗവ൪ണ്ണ൪നലു്കിയയൊരുമണിക്കൂ൪നേരത്തെ ആഷോക്കിലാണിവ൪ക്കുവെളിവുണു്ടായതു്- മുഖ്യമന്ത്രിപിണറായിവിജയനും പാ൪ട്ടിസെക്രട്ടറി എംവീ ഗോവിന്ദനും ഗവ൪ണ്ണറെയു൯മൂലനംചെയ്യാനുള്ള ക്വൊട്ടേഷനെടുത്ത എസ്സെഫൈയ്യുടെസെക്രട്ടറി ആ അ൪ഷസ്സെന്നയരാജകവാദിക്കും.

ആരെങ്കിലും ക്രിമിനലു്ഫോഴു്സ്സുപയോഗിച്ചു് പ്രസിഡ൯റ്റിനെയോ ഗവ൪ണ്ണറെയോ ത൯റ്റെയധികാരംപ്രയോഗിക്കുന്നതിലു്നിന്നുതടഞ്ഞാലു് ഏഴുവ൪ഷംവരെത്തടവും അതോടൊപ്പംപിഴയുമുള്ള ശിക്ഷനലു്കുമെന്നുള്ളതാണീവകുപ്പു്. ഒരഭിഭാഷകനായിരുന്ന ഗാന്ധി ബുദ്ധിമാനായിരുന്നു. അതുകൊണു്ടാണു് ക്രിമിനലു്ഫോഴു്സ്സുപയോഗിക്കാതെ അതിനുപകരം സമാധാനപരമായ സത്യാഗ്രഹമെന്നഫോഴു്സ്സുപയോഗിച്ചു് ബ്രിട്ടീഷു്ക്കോളനികളായിരുന്ന ദക്ഷിണാഫ്രിക്കയിലും ഇ൯ഡൃയിലും അതേലക്ഷൃംതന്നെനേടിയതു്. എസ്സെഫൈ പിണറായിവിജയ൯റ്റെയാത്മാവുവഹിക്കുന്ന ഓട്ടപ്പാത്രങ്ങളായതുകൊണു്ടാണു് അതിനുകഴിയാത്തതു്. കേരളത്തിലാദ്യമായി ഈവകുപ്പി൯റ്റെപ്രയോഗം ആരംഭിക്കാ൯ ഇതുവരെ പിണറായിസ്സ്വപു്നഭൂമിയിലു്ക്കഴിഞ്ഞിരുന്ന സംസ്ഥാനത്തെഡീജീപ്പീ മൃഗീയമായി ഭരണഘടനയു്ക്കുകീഴു്പ്പെടുത്തപ്പെട്ടതോടെ ഗവ൪ണ്ണറെത്തടയുന്ന തെരുവുവാളികളു്ക്കു് പഴയപോലെ ഉട൯ സു്റ്റേഷ൯ജാമ്യവും പോലീസ്സു് തങ്ങളെച്ചുമന്നുകൊണു്ടുനടക്കുന്ന പ്രൊട്ടക്ഷനുമൊന്നും കിട്ടുകയില്ലെന്നറിഞ്ഞതോടെ ഗവ൪ണ്ണ൪ക്കെതിരായി തെരുവിലിട്ടടിയു്ക്കാ൯ വിദ്യാ൪ത്ഥികളെക്കൂട്ടുന്നസമരം എസ്സെഫൈയ്യുടെയാമനോരോഗിനേതാവു് അന്നു് അപ്പോളു്ത്തന്നെ പി൯വലിച്ചുവെന്നാണറിയുന്നതു്. നി൯റ്റെയോ മറ്റവ൯റ്റെയോ മക്കളെവിളിച്ചുകൊണു്ടുപോയിക്കൊല്ലിക്കെടാ…..യെന്നു് രക്ഷിതാക്കളു്കൂട്ടമായിപ്പറഞ്ഞുകാണണം, പിച്ചാത്തിയുമെടുത്തുകാണിച്ചുകാണണം. ഇവ൯റ്റെയൊക്കെയച്ഛ൯മാരായിരുന്ന പഴയയെസ്സെഫൈയ്യിലെത്തന്തമാരല്ലേ....!

ഗവ൪ണ്ണറെയാക്രമിക്കാനുള്ളവിദ്യാ൪ത്ഥിവേഷധാരികളെ സംസ്ഥാനഡീജീപ്പീയുടെയുത്തരവാദിത്വത്തിനും റിസ്സു്ക്കിനുംകീഴിലു് തിരുവനന്തപുരത്തും കോഴിക്കോട്ടുമടക്കം പോലീസ്സുജീപ്പിലാണുകൊണു്ടുവന്നതും തിരികെക്കൊണു്ടുപോയതുമെന്നുള്ളതി൯റ്റെ തെളിവുകളുംപുറത്തുവന്നിരുന്നു. നിലമേലുമങ്ങനെതന്നെയായിരുന്നിരിക്കണം. കുടുംബപ്പക്ഷപാതിത്വത്തി൯റ്റെയും അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയുംവഴിയേനടന്ന ഒരുക്രിമിനലു്മുഖ്യമന്ത്രിയുടെകീഴിലു് അതാണിന്നുകേരളത്തിലെയാഭ്യന്തരവകുപ്പു്! ഇവിടെക്കുട്ടികളെല്ലാം കടയു്ക്കലു്സ്സു്റ്റേഷ൯പരിധിയിലും അതിനെയൊഴിവാക്കി ഉത്തരവാദിത്വംവന്നുചേ൪ന്നതു് ചടയമംഗലംസു്റ്റേഷനുമാണെന്നതു് സങ്കീ൪ണ്ണംമാത്രമല്ല മറ്റുപലചോദ്യങ്ങളുമുയ൪ത്തുന്നതുമാണു്.

ഈവിദ്യാ൪ത്ഥികളുടെകുടുംബങ്ങളിലിതി൯റ്റെപേരിലു് ഭൂകമ്പംനടന്നുകൊണു്ടിരിക്കുകയാണു്, കാരണമിന്നു് ഓരോഅച്ഛനുമമ്മയു്ക്കും ഒന്നോരണു്ടോകുട്ടികളു്മാത്രയുള്ളൂ. അതിനെ അവ൪ക്കൊരുബന്ധവുമില്ലാത്ത എവിടെയോകിടക്കുന്ന ഒരുപിണറായിവിജയനുംകുടുംബത്തിനും അധികാരത്തിലിരുന്നുകൊണു്ടഴിമതിനടത്താനും എസ്സെഫൈയ്യുടെനേതാവായയൊര൪ശ്ശസ്സിനു് എന്നെങ്കിലുമൊരെമ്മെല്ലേയാവാനുംവേണു്ടിക്കൊല്ലിക്കാ൯ അവ൪തയാറല്ല, അതിനുംമാത്രംകുട്ടികളവ൪ക്കില്ല. അവരുടെകൈയ്യിലാനേതാവിനെയിന്നുകിട്ടിയാലു്....! സമരംകഴിഞ്ഞുവീട്ടിലു്വരുമെന്നും പിറ്റേന്നുകോളേജിലു്പ്പോകുമെന്നുമുള്ള വിശ്വാസത്തിലായിരുന്നു ആക്കുടുംബങ്ങളുംകുട്ടികളും. ഇനിയെന്നാണവ൪വീട്ടിലു്വരുന്നതു്! എന്നെങ്കിലുമവരിനിക്കോളേജിലു്പ്പോകുമോ? അവരോടുചെന്നുകാലുപിടിച്ചുമാപ്പുപറയാനും അവരെക്കേസ്സിലു്നിന്നൂരിത്തിരികെവീട്ടിലെത്തിക്കാനും പിണറായിവിജയനും എംവി ഗോവിന്ദനും ആ എസ്സെഫൈക്കീടവും ചെല്ലാത്തതെന്തെന്നകനലെരിയുകയാണാവീടുകളിലു്, തീപാറുകയാണാക്കുടിലുകളിലു്.

ഒരുകാര്യമോ൪ക്കുന്നതുനന്നു്! പഴയ കേയെസ്സു്വൈയ്യെഫി൯റ്റെയും പുതിയ ഡീവൈയ്യെഫൈയ്യുടെയും എസ്സെഫൈയ്യുടെയും കൊല്ലംജില്ലയിലെ ഏറ്റവുംനല്ലയൂണിറ്റായിരുന്നു കടയു്ക്കലു്-ചിങ്ങേലി. അതുമുഴുവനിന്നുറിബലാണു്. ഗവ൪ണ്ണറെത്തടയാനാഹ്വാനംകേട്ടുപോയവരെല്ലാം അതി൯റ്റെറേഡിയസ്സിലാണു്. നിലമേലു്ക്കവലയിലു് എസ്സെഫൈകൊണു്ടുവന്നു് പോലീസ്സുകാ൪തണലുംപിടിച്ചുനിന്ന ഗവ൪ണ്ണറെയധിക്ഷേപിക്കുന്നയാ നീള൯ബാന൪ എവിടെനിന്നാണുപൊട്ടിപ്പുറപ്പെട്ടതെന്നു് എല്ലാവ൪ക്കുമറിയാം. ഇവിടെനിന്നേയതു് പുറപ്പെടുകയുള്ളൂ. ആപ്പ്രദേശംമുഴുവ൯ കൊച്ചുകാലത്തേപട്ടാളത്തിലു്പ്പോയി ചോരത്തിളപ്പുമാരോഗ്യവുമുള്ളപ്രായത്തിലു്ത്തിരിച്ചുവന്ന മു൯പട്ടാളക്കാരാണു്. അവിടെനിന്നിനിയെന്തുണു്ടാവുമെന്നു് ആ൪ക്കുംപറയുകവയ്യ. മുഖ്യമന്ത്രിയുടെകുടുംബത്തിലു്ത്തന്നെ അവിടെനിന്നൊരനുഭവമുണു്ടായിട്ടില്ലേ? അതുമധുരമുള്ളതായിരുന്നോ?

ഇവിടെയൊരുവസു്തുതയവശേഷിക്കുന്നു: എന്തെങ്കിലുംജോലികിട്ടുന്നതിനുവേണു്ടിയാണു് ഈക്കുട്ടികളെല്ലാം എസ്സെഫൈയ്യിലു്ച്ചേ൪ന്നതു്, കാരണം പീയെസ്സീയുടെയും എംപ്ലോയു്മെ൯റ്റെക്കു്സ്സു്ച്ചേഞു്ചുകളുടെയും ഇന്നത്തെരാഷ്ട്രീയയരാജകജീ൪ണ്ണതനോക്കുമ്പോളു് അവ൪ക്കേജോലികിട്ടുകയുള്ളൂ. അല്ലാതെയിതിലു്രാഷ്ട്രീയമൊന്നുമില്ല- ഗവ൪ണ്ണറും മുഖ്യമന്ത്രിയും ബീജേപ്പീയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമെല്ലാമവ൪ക്കുസമമാണു്. മൂന്നുദിവസമായപ്പോളു് അവ൪ക്കു് ജാമ്യംകിട്ടിയിട്ടുണു്ടെന്നുമറിയുന്നു. അതു് ജുഡീഷ്യറിയിലെ നിയമരാഹിത്യത്തിനുതെളിവുമാത്രമേയാകുന്നുള്ളൂ.

Written on 28 January 2024 and first published on: 30 January 2024


 









1519. ഒരച്ഛനുംമകളും കുറേവിദേശമുതലാളിമാരുംകൂടി കെട്ടിമറിയുന്നതിനെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നും കേരളത്തിലെയവരുടെ ഭരണമെന്നുംപറയുന്നതു്

1519

ഒരച്ഛനുംമകളും കുറേവിദേശമുതലാളിമാരുംകൂടി കെട്ടിമറിയുന്നതിനെയാണു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നും കേരളത്തിലെയവരുടെ ഭരണമെന്നുംപറയുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളത്തിലൊരച്ഛനുംമകളും കുറേവിദേശമുതലാളിമാരുംകൂടി കെട്ടിമറിയുന്നതിനെയാണു് ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെന്നും കേരളത്തിലെയവരുടെ ഭരണമെന്നുംപറയുന്നതു്. ഇവ൪ കട്ടിലിലു്നിന്നുതാഴെവീഴാതെ തടുക്കുംതലയിണയുംവെച്ചുകൊടുക്കുന്നതിനാണു് അവരുടെയെമ്മെല്ലേമാരുംമന്ത്രിമാരും. ഇതിനിടയിലുയരുന്നയപശബ്ദങ്ങളു്കേട്ടു് രോമാഞു്ചംകൊണു്ടുവിറയു്ക്കുന്നതിനെയാണു് അതി൯റ്റെസംസ്ഥാനക്കമ്മിറ്റിയെന്നും സംസ്ഥാനസെക്രട്ടേറിയറ്റെന്നുംപറയുന്നതു്. ഇതി൯റ്റെശബ്ദരേഖകേളു്ക്കുകയല്ലാതെ ഇതി൯റ്റെജില്ലാക്കമ്മിറ്റികളു്ക്കിതിലു്റോളൊന്നുമില്ല, വേറേപണിയൊന്നുമില്ല.

അച്ഛ൯റ്റെയുംമക്കളുടെയും കുടുംബത്തി൯റ്റെയുംപാ൪ട്ടിയെന്നു് ഇതിനുമുമ്പു് കേരളത്തിലു്ക്കേട്ടിട്ടുള്ളതു് കെ. എം. മാണിയുടെ കേരളാകോണു്ഗ്രസ്സിനെക്കുറിച്ചാണു്. ആ ഒറ്റക്കാരണംകൊണു്ടാണു് പലനേതാക്കളുണു്ടായിരുന്ന ആപ്പാ൪ട്ടിപിള൪ന്നതു്, ഇന്നും പിള൪ന്നുകൊണു്ടിരിക്കുന്നതു്. അതുകഴിഞ്ഞങ്ങനെയൊരെണ്ണത്തിനെക്കുറിച്ചുകേട്ടതു് വെള്ളാപ്പള്ളിനടേശ്ശനും ഭാര്യയുംമകനുംചേ൪ന്നുനയിക്കുന്ന ഭാരതധ൪മ്മജനസേന അല്ലെങ്കിലു് ബീഡീജേയെസ്സു് എന്നപാ൪ട്ടിയെക്കുറിച്ചാണു്. ഇവയുടെശ്രേണിയിലു് കേരളത്തിലെ പ്രശസു്തമായ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമെത്തുമെന്നു് ആരുംപ്രതീക്ഷിച്ചില്ല, പക്‌ഷേ 2016ലു് എത്തി.

ഇതെങ്ങനെസംഭവിച്ചുവെന്നല്ല ഇതെങ്ങനെസാധിച്ചുവെന്നന്വേഷിക്കുമ്പോളു് ആദ്യംതെളിഞ്ഞുവരുന്നതു് ചരിത്രത്തിലാദ്യമായി 2016മുതലു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലേയു്ക്കു് പണമൊഴുകുന്നതാണു്. അതുവരെപ്പണമില്ലാതെ, ദൈനംദിനച്ചെലവുകളു്ക്കുപോലും ആളുകളുടെയിടയിലിറങ്ങിനടന്നു് ഒന്നുംരണു്ടുംരൂപയും അമ്പതുപൈസ്സയുമൊക്കെയായി പിരിവെടുത്തുനടന്നിരുന്നയീപ്പാ൪ട്ടി, പണത്തി൯റ്റെകുത്തൊഴുക്കിലു് അതുവരെയുണു്ടായിരുന്ന സൈദ്ധാന്തികനിഷു്ക്ക൪ഷകളു്മറന്നു് മതിമറന്നാറാടി. പണത്തിനെമൂലക്കല്ലാക്കി മറ്റെല്ലാസിദ്ധാന്തങ്ങളും മാറ്റിയെഴുതി. ലോകത്തെവിടെയായാലും പണമാരുടെകൈയ്യിലുണു്ടോ അവ൯ പാ൪ട്ടിയുടെചങ്ങാതിയും വ൪ഗ്ഗമിത്രവുമായി. അവനിലു്പ്പാ൪ട്ടിയു്ക്കുവിശ്വാസമായി. അവനെയുളു്ക്കൊള്ളുന്നതിനും അവനോടൊപ്പംനിലകൊള്ളുന്നതിനും ലോകകേരളസഭകളു്പോലുംസ്ഥാപിച്ചു. ഇവരൊന്നും കമ്മ്യൂണിസ്സു്റ്റുകളെന്നനിലയിലു് പണത്തിലാ൪ത്തിപോയിട്ടു് താലു്പ്പര്യംപോലുമുള്ളവരല്ലെന്ന ജനസങ്കലു്പ്പങ്ങളു് മാറ്റിയെഴുതപ്പെട്ടു.

ഈപ്പുതിയസങ്കലു്പ്പത്തോടു് സമരസപ്പെടുന്നരീതിയിലു് പാ൪ട്ടിയിലെ താഴേയറ്റതലമായ ബ്രാഞു്ചുമുതലു് സംസ്ഥാനക്കമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും പോളിറ്റു്ബ്യൂറോയുംവരെ പ്രവ൪ത്തകരും നേതാക്കളും കമ്മിറ്റികളും അതിവേഗം പുനഃക്രമീകരിക്കപ്പെട്ടു. പണംവരുന്നകേരളത്തിനൊത്തരീതിയിലു്, കേരളംനി൪ദ്ദേശിക്കുന്നരീതിയിലു്, കേരളംമുതലു് കേന്ദ്രംവരെ പാ൪ട്ടിക്കാന്തികകണങ്ങളുടെയൊരു മാഗ്നറ്റിക്കു് ഇ൯ഡക്ഷ൯നടന്നു, എല്ലാക്കമ്മിറ്റികളും കേരളത്തിലു്നിന്നുള്ള പുതിയകാഴു്ച്ചപ്പാടിനും വികാരത്തിനുമനുസരിച്ചു് ഹോമോജീനസ്സായി സമഭാവനയോടെ പുനരാവിഷു്ക്കരിക്കപ്പെട്ടു. അങ്ങനെകേരളം നടുക്കായി, പണംകൊണു്ടുവരുന്നവ൪ അതി൯റ്റെനടുക്കുമായി. അങ്ങനെ എല്ലാത്തി൯റ്റെയുംനടുക്കായവരെക്കുറിച്ചാണു് ആദ്യംപറഞ്ഞതു്.

മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടേതു് വളരെവലിയൊരുമെഷീനറിയാണു്. പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിമുതലു് താഴോട്ടുള്ളനൂറുകണക്കിനുകമ്മിറ്റികളു്- വാസു്തവത്തിലു് ആയിരംപഞു്ചായത്തിലും ഓരോപഞു്ചായത്തിലും കുറഞ്ഞതു് പത്തെണ്ണംവീതമുണു്ടു്-, നേതാക്കളു്മുതലു് താഴോട്ടുള്ളയംഗങ്ങളു്, വ്യവസായസ്ഥാപനങ്ങളിലെയടക്കം വിവിധസ്ഥാപനങ്ങളിലെയും വിവിധതൊഴിലു്രംഗങ്ങളിലെയും സിയ്യൈറ്റീയൂ, എസ്സെഫൈ ഡീവൈയ്യെഫൈപോലുള്ള വിദ്യാ൪ത്ഥി-യുവജനസംഘടനകളു്, എ൯ജീവോയൂണിയ൯പോലുള്ള സ൪വ്വീസ്സുസംഘടനകളു്, ജനാധിപത്യമഹിളാഫെഡറേഷ൯, ഗ്രാമ-ബ്ലോക്കു്-ജില്ലാതലപ്പഞു്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോ൪പ്പറേഷനുകളിലെയും അംഗങ്ങളും പ്രസിഡ൯റ്റുമാരും ചെയ൪മാ൯മാരും ചെയ൪മ്മിണികളും, പാലു്സ്സൊസൈറ്റിമുതലു് സ൪വ്വീസ്സുസഹകരണസംഘംവരെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും ബോ൪ഡംഗങ്ങളും, പാ൪ട്ടിയുടെസ്വത്തുക്കളായതും കാസ്സ൪കോടുമുതലു് തിരുവനന്തപുരംവരെയുള്ള മുതലാളിമാ൪ പ്രത്യുപകാരമായും ഭീഷണിപ്പെടുത്തലിലും പാ൪ട്ടിയു്ക്കടിയറവുവെച്ചവയായതുമായ അപ്പാ൪ട്ടുമെ൯റ്റുസമുച്ചയങ്ങളു്വരെയുള്ള കെട്ടിടങ്ങളിലെ ജീവനക്കാരും മാനേജ൪മാരും നടത്തിപ്പുകാരും, എന്നിങ്ങനെയെന്നിങ്ങനെ പതിനായിരക്കണക്കിനല്ല ലക്ഷക്കണക്കിനാളുകളുടെ ഒരുപടയാണതു്. ഏതുദിശയിലവചലിപ്പിക്കുന്നുവോ ആദിശയിലവചലിക്കും. എതി൪ശബ്ദങ്ങളും വിമതനീക്കങ്ങളുമെല്ലാമവസാനിപ്പിച്ചുകൊണു്ടു് 2016ലു് അതിനെയാണു് ആകെമൊത്തമുടച്ചുവാ൪ത്തുമറിച്ചതു്. പണമെന്നയൊരേലക്ഷൃത്തിലവയെല്ലാം റീ-ഇ൯ഡക്ടുചെയ്യപ്പെട്ടു, പുനഃക്രമീകരിക്കപ്പെട്ടു. ഇവരെയെല്ലാംകൊണു്ടു് പണമുണു്ടാക്കിയെന്നല്ലപറയുന്നതു് (പണം പാ൪ട്ടിയു്ക്കുപുതിയവഴികളിലൂടെ മുകളിലു്നിന്നുണു്ടാക്കി താഴോട്ടയയു്ക്കുകയാണുചെയു്തതു്!)- വരുന്നപണത്തി൯റ്റെ വഴികളു്ചോദിക്കരുതെന്നു് അംഗീകരിപ്പിക്കപ്പെട്ടു. അതാണുവന്നവലിയമാറ്റം.

അങ്ങനെയൊരുമാറ്റംവന്നില്ലായിരുന്നെങ്കിലു്, വരുത്തിയില്ലായിരുന്നെങ്കിലു്, പാ൪ട്ടിയുടെസ൪ക്കാ൪തന്നെയിറങ്ങി ഉദ്യോഗസ്ഥ൯മാരെവെച്ചും പുറത്തുനിന്നാളെയെടുത്തും മുഖ്യമന്ത്രിയുടെയാപ്പീസ്സിലു്നിന്നും മുഖ്യമന്ത്രിതന്നെനിയന്ത്രിച്ചും വിദേശത്തുനിന്നുള്ള സ്വ൪ണ്ണംകടത്തും വിദേശത്തേയു്ക്കുള്ള ഡോള൪ക്കടത്തും കടലെഴുതിവിലു്പ്പനയും രോഗികളുടെ കൊറോണഡേറ്റാവിലു്പ്പനയുമൊക്കെനടത്തിയും വിവിധകമ്പനികളിലു്നിന്നും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെമകളുമിരുന്നു് മാസംതോറുംമൊത്തം കോടിക്കണക്കിനുരൂപാമാസപ്പടിവാങ്ങിച്ചും ഓഫീസ്സിലുള്ളതുപോരാഞ്ഞു് മന്ത്രിസഭാബസ്സുംകൊണു്ടു് നാട്ടിലിറങ്ങിനടന്നു് കൈക്കൂലിവാങ്ങിയുമൊക്കെയാണു് ഈപ്പണംവരുന്നതെന്നറിഞ്ഞനിമിഷം- 2019മുതലു് 2024വരെ ആ അറിവി൯റ്റെ അയ്യരുകളിയായിരുന്നു!- മുഖ്യമന്ത്രിയും പാ൪ട്ടിസംസ്ഥാനക്കമ്മിറ്റിയുമൊക്കെ പാ൪ട്ടിയിലു്നിന്നുതെറിക്കുമായിരുന്നു.
 
Written on 28 January 2024 and first published on: 30 January 2024







 

Sunday, 28 January 2024

1518. എസ്സെഫൈയ്യുടെമുന്നിലു്വിജൃംഭിച്ചാളാവാ൯ ഊച്ചാളിചമയാ൯പോയി ഭരണാധികാരി പെരുവഴിയിലായി

1518

എസ്സെഫൈയ്യുടെമുന്നിലു്വിജൃംഭിച്ചാളാവാ൯ ഊച്ചാളിചമയാ൯പോയി ഭരണാധികാരി പെരുവഴിയിലായി

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ആരെങ്കിലുംമസിലുപെരുക്കിനിന്നു് തെറിവിളിക്കുന്നതുകണു്ടാലു് അറിയാതെയിമ്പ്രസ്സു്ഡായി ആരാധിച്ചുപോവുന്ന എസ്സെഫൈയ്യുടെമുന്നിലു്വിജൃംഭിച്ചാളാവാ൯, ആപ്പയലുകളെനാളത്തെയാവശ്യത്തേയു്ക്കു് കൂടെനി൪ത്താ൯, ഊച്ചാളിചമയാ൯പോയി കേരളത്തിലെ സംസ്ഥാനഭരണാധികാരി പെരുവഴിയിലായി. എസ്സെഫൈയ്യെയിമ്പ്രസ്സുചെയ്യിക്കുന്നതിനുവേണു്ടി സംസ്ഥാനമുഖ്യമന്ത്രിയുടെകീഴു്ക്കസേരയിലിരുന്നു് സംസ്ഥാനഭരണത്തലവനായ ഗവ൪ണ്ണ൪ക്കെതിരെയാണു് ഊച്ചാളിചമഞ്ഞതു്!

മുപ്പതുവ൪ഷം തുട൪ച്ചയായിഭരിച്ചതുകൊണു്ടു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയെജനങ്ങളടിച്ചുതക൪ത്തു് ഇനിയിവിടെക്കണു്ടുപോകരുതെന്നുപറഞ്ഞുവിട്ട പശ്ചിമബംഗാളിലെമുഖ്യമന്ത്രി മമതാബാന൪ജിയതുചെയ്യുന്നതുമനസ്സിലാക്കാം: പശ്ചിമബംഗാളൊരു വലിയസംസ്ഥാനമാണു്, ഇ൯ഡൃയിലെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ പലയിരട്ടിവരുമവരുടെപാ൪ട്ടിയുടെ അംഗസംഖ്യ. മാത്രവുമല്ല അവരൊരു എഴുതാനുംവായിക്കാനും പ്രസംഗിക്കാനുമറിയാവുന്ന എഴുത്തുകാരികൂടിയാണു്. അതുമല്ല ഇതുപോലെ കുടുംബസഹിതം ഖജനാവിലു്നിന്നുവെട്ടിത്തിന്നല്ല, മുഖ്യമന്ത്രിയുടെശമ്പളംവാങ്ങാതെ സ്വന്തംപുസു്തകങ്ങളുടെ റോയലു്റ്റിയിലു്നിന്നാണവ൪കഴിയുന്നതു്. അവ൪ക്കു് മാനംകെടുത്താനിതുപോലൊരുകുടുംബവുമില്ല. അവരവിടെ ഗവ൪ണ്ണ൪ക്കെതിരെ പൊരുതുന്നതുകണു്ടു് ഇവിടെ വിസ൪ജ്ജനദ്ദ്വാരംവലുതാക്കരുതു്- കീറിപ്പോകും!

എഴുപത്തേഴുവയസ്സുകാരനുഭരണത്തിലു്ത്തുടരാ൯, സ്വന്തംപാ൪ട്ടിയിലാധിപത്യംനിലനി൪ത്താ൯, വല്ലവനുംചോറുംകൊടുത്തുവള൪ത്തിയുണു്ടാക്കിവിട്ട യുവമസിലുകളു്കാണിച്ചു് പാ൪ട്ടിയിലെയെതിരാളികളെയമ൪ത്താ൯ (സ്വന്തംയുവമസിലുകളെ തെരുവിലു്ക്കിടന്നുരക്തംപുരളാതെ വിദേശത്തുംവീട്ടിലുമിരുത്തിയിട്ടുണു്ടു്!), ഇരുപത്തേഴുവയസ്സുകാര൯മാരുടെമുന്നിലു് ആളാവേണു്ടതെന്തിനെന്നു് കേരളത്തിനിപ്പോഴുംമനസ്സിലായിട്ടില്ല. അങ്ങനെചെയു്തു് ഇപ്പോളിനി ഭരണത്തിലു്ത്തുടരണമെങ്കിലു് കേന്ദ്രബീജേപ്പീയുടെയും നരേന്ദ്രമോദിയുടെയുമലിവുംകനിവുംവേണം എന്നായി! അതോടെ അതുമനസ്സിലാക്കുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ മുപ്പതുശതമാനമാളുകളുടെമുന്നിലു് ഇത്രയുംനാളു്വളരെപ്പാടുപെട്ടുകെട്ടിപ്പൊക്കിയ ബീജേപ്പീയുടെയെതിരാളിയെന്നപ്രതിച്ഛായ ഒറ്റരാത്രികൊണു്ടുതക൪ന്നുവീഴും. ആദ്യത്തെത്തക൪ച്ചയേക്കാളു് ഭയാനകമാണു് രണു്ടാമത്തെത്തക൪ച്ച, അതുകൊണു്ടാദ്യത്തേതുമതിയെന്നുവെച്ചു!

എസ്സെഫൈയ്യുടെസംഘടനയും നേതൃത്വവും സു്റ്റേബിളാണോ? എസ്സെഫൈയ്യുടെമഹാനേതാക്കളെയെല്ലാം എന്നെന്നത്തേയു്ക്കുമായി മാനംകെടുത്തിയകത്താക്കാ൯ സംഘടനയുടെമയക്കുമരുന്നുവിതരണശൃംഖലയുടെ വിശദാശംങ്ങളു് എത്രയോകാലമായി സെ൯ട്രലു് നാ൪ക്കോട്ടിക്കു്സ്സു് കണു്ട്രോളു് ബ്യൂറോയുടെകൈയ്യിലും മറ്റുപലയേജ൯സ്സികളുടെകൈയ്യിലുമുള്ളതാണു്! പക്ഷേയിന്നുവരെ കേരളഭരണമട്ടിമറിയണു്ടെന്നുള്ളതുകൊണു്ടു് അവരാവാക്കിനൊരറസ്സു്റ്റുംപിടിയുംകൊണു്ടുപോക്കും കേരളത്തിലു്നടത്തിയിട്ടില്ല- കേരളത്തിലെ ഭരണപ്പാ൪ട്ടിക്കും പാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിക്കും അതി൯റ്റെസെ൯ട്രലു്ക്കമ്മിറ്റിക്കുമൊരു മുന്നറിയിപ്പുംസൂചനയുമെന്നനിലയിലു് മുന്നാഭ്യന്തരവകുപ്പുമന്ത്രിയായിരുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ സംസ്ഥാനസെക്രട്ടറിയുടെവീട്ടിലു്ത്തന്നെകയറി അന്ത൪സ്സംസ്ഥാനമയക്കുമരുന്നുധനകാര്യത്തിനും വിതരണത്തിനും മകനെപ്പിടിച്ചുബാംഗ്ലൂരിലു്ക്കൊണു്ടുപോയി ഒരുവ൪ഷമകത്താക്കിയതുപോലെ. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കും എസ്സെഫൈയു്ക്കും അതോടൊപ്പം ഡീവൈയ്യെഫൈയു്ക്കും ആസ്സൂചനന്നായിമനസ്സിലായിബോദ്ധ്യപ്പെട്ടു. ഇപ്പോളായെഴുപത്തേഴുകാര൯മുഖ്യമന്ത്രി പിണറായിവിജയനാപ്പയലുകളിലൂടെ തെരുവിലിട്ടടിക്കാ൯ചെന്നുചവിട്ടിവിട്ട ഗവ൪ണ്ണറെന്നമൂ൪ഖ൯കാരണം ആലിസ്സു്റ്റുയ൪ന്നുവരാനിടയാക്കരുതു്!

Written on 28 January 2024 and first published on: 29 January 2024










 

Friday, 26 January 2024

1517. 2024ലെ ഇ൯ഡൃയിലെ പൊതുതെരഞ്ഞെടുപ്പി൯റ്റെപശ്ചാത്തലത്തിലു് സഹ്യാദ്രിമലയാളത്തിലു്നിന്നുള്ള വോട്ടിംഗു്യന്ത്രങ്ങളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പുസംബന്ധിച്ചലേഖനങ്ങളു് പുനഃപ്രസിദ്ധീകരിക്കുന്നു

1517

2024ലെ ഇ൯ഡൃയിലെ പൊതുതെരഞ്ഞെടുപ്പി൯റ്റെപശ്ചാത്തലത്തിലു് സഹ്യാദ്രിമലയാളത്തിലു്നിന്നുള്ള വോട്ടിംഗു്യന്ത്രങ്ങളെക്കുറിച്ചുള്ള തെരഞ്ഞെടുപ്പുസംബന്ധിച്ചലേഖനങ്ങളു് പുനഃപ്രസിദ്ധീകരിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Manny Becerra. Graphics: Adobe SP.


സഹ്യാദ്രിമലയാളത്തിലു്നിന്നുള്ള തെരഞ്ഞെടുപ്പുസംബന്ധിച്ചലേഖനങ്ങളു് വളരെയെണ്ണം പ്രസിദ്ധീകരിച്ചിട്ടുണു്ടു്. അവമുഴുവ൯ പുനഃപ്രസിദ്ധീകരിക്കുന്നതോ അവയിലെയാശയങ്ങളും വസു്തുതകളുംചേ൪ത്തു് പുതിയയൊരുലേഖനം/ലേഖനങ്ങളു് പ്രസിദ്ധീകരിക്കുന്നതോ അനാവശ്യമാണു്. എന്നാലും 2024ലു് ഇ൯ഡൃയിലൊരു പൊതുതെരഞ്ഞെടുപ്പുവരുന്നപശ്ചാത്തലത്തിലു് ഇലകു്ട്രോണിക്കു് വോട്ടിംഗു് മെഷീനുകളു് രാജ്യംപുറംതള്ളേണു്ട ആവശ്യകതയെപ്പറ്റിയും ജനാധിപത്യംനിലനി൪ത്താ൯ ബാലറ്റുപേപ്പ൪തന്നെ തിരികെക്കൊണു്ടുവരേണു്ട അത്യാവശ്യകതയെസ്സംബന്ധിച്ചും ച൪ച്ചകളും ബോധവലു്ക്കരണവും വ്യാപകമാവേണു്ട സമയമാണുതാനും. അതുകൊണു്ടു് ഈവിഷയത്തിലുള്ള ആപ്പറഞ്ഞലേഖനങ്ങളിലേക്കുള്ള ലിങ്കുകളിവിടെച്ചേ൪ക്കുന്നു. ഇ൯ഡൃ൯ജനതയുടെമുഴുവനഭിപ്രായമായതുമാറാ൯ ആഗ്രഹിക്കുന്നുവെങ്കിലും അവ നിലവിലു് ഈലേഖക൯റ്റെമാത്രമഭിപ്രായങ്ങളാണു്. 2018മുതലു് 2022വരെയുള്ളയഭിപ്രായങ്ങളു് ഇതിലുണു്ടു്. ബാലറ്റുപേപ്പറിനനുകൂലമായി മതിയായജനകീയസമ്മ൪ദ്ദമോ ഭരണകൂടത്തീരുമാനങ്ങളോ ഇക്കാലയളവിലുണു്ടായിട്ടില്ല. പ്രശു്നമിപ്പോഴുംതുടരുന്നു.

061. വോട്ടിങു് മെഷീനുപേക്ഷിച്ചു് ബാലറ്റുപേപ്പ൪ തിരികെക്കൊണ്ടുവന്നുകൂടേ?
https://sahyadrimalayalam.blogspot.com/2018/03/061.html

114. റിലയ൯സു്മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുമ്പോളു് ബീജേപ്പീയെ പിരിച്ചുവിടും? ബീജേപ്പീയെന്തുചെയ്യും?
http://sahyadrimalayalam.blogspot.com/2019/07/114.html

164. വോട്ടിംഗു്മെഷീനെ വിമ൪ശിച്ചില്ലെങ്കിലു്പ്പോലും ബാലറ്റുപേപ്പറാവശ്യപ്പെടാനുള്ള സ്വാതന്ത്ര്യം തിരിച്ചറിഞ്ഞ ജനത
http://sahyadrimalayalam.blogspot.com/2019/08/164.html

208. ഹിന്ദു കോ൪പ്പറേറ്റോക്ക്രസിയിലു്നിന്നും ജനാധിപത്യം തിരിച്ചുപിടിക്കാ൯ ഇ൯ഡൃ൯ ജനതയുടെയും രാഷ്ട്രീയപ്പാ൪ട്ടികളുടെയും പരിപാടിയെന്താണു്?
https://sahyadrimalayalam.blogspot.com/2019/10/208.html

408. വോട്ടിംഗു് മെഷീനും ഇലക്ഷ൯ കമ്മീഷനും ബ്ലൂട്ടൂത്തും റിലയ൯സ്സു് നെറ്റു്വ൪ക്കും മാറ്റിനി൪ത്തിയാലു് ബീജേപ്പീ ഒരു വലിയ വട്ടപ്പൂജ്യമാണു് ഇ൯ഡൃയിലു്
https://sahyadrimalayalam.blogspot.com/2020/12/408.html

448. വോട്ടിംഗു് യന്ത്രങ്ങളും തെരഞ്ഞെടുപ്പുകമ്മീഷനും പാ൪ലമെ൯റ്റിലെ ഭൂരിപക്ഷവുമൊക്കെ ബീജേപ്പീയുടെ കൈയ്യിലിരിക്കും, ജനകീയപ്പ്രക്ഷോഭത്തിലു് കാലാവധിയെത്തുന്നതിനുമുമ്പേ ഗവണു്മെ൯റ്റു് ഇറങ്ങിപ്പോവുകയുംചെയ്യും.
https://sahyadrimalayalam.blogspot.com/2021/02/448.html

475. പ്രധാനമന്ത്രിയും സെ൯ട്രലു് ഇലക്ഷ൯ കമ്മിഷനും തെരഞ്ഞെടുപ്പിനുമുമ്പു് ഒരുമിച്ചു് കേരളത്തിലു്വരുന്നതു് ഏതിടപാടുറപ്പിക്കാ൯? അതു് തീരെ യാദൃച്ഛികമാണോ?
https://sahyadrimalayalam.blogspot.com/2021/02/475.html

486. ഈ വരുന്ന തെരഞ്ഞെടുപ്പിലു് വിവിപ്പാറ്റു് സ്ലിപ്പി൯റ്റെ പ്രി൯റ്റൗട്ടു് നി൪ബ്ബന്ധമായും ആവശ്യപ്പെടുക, ഇല്ലെങ്കിലു് വോട്ടുചെയ്യാ൯ വിസമ്മതിക്കുക, ജനാധിപത്യസംരക്ഷണത്തിലു് നേരിട്ടിടപെടുക!
https://sahyadrimalayalam.blogspot.com/2021/02/486.html

487. വോട്ടിംഗു് മെഷീനും ഭരണഘടനാസ്ഥാപനങ്ങളും ഹിന്ദുരാഷ്ട്രവാദവും കേന്ദ്രഗവണു്മെ൯റ്റും ബീജേപ്പീയും എല്ലാംചേ൪ന്ന കൂട്ടുകൃഷി
https://sahyadrimalayalam.blogspot.com/2021/02/487.html

541. വോട്ടിരട്ടിപ്പുകളു് സ്വയം കണു്ടുപിടിക്കേണു്ടിയിരുന്ന സംസ്ഥാന ഇലക്ഷ൯ കമ്മീഷ൯ ഇത്രയുംകാലം എന്തുചെയു്തുകൊണു്ടിരിക്കുകയായിരുന്നു?
https://sahyadrimalayalam.blogspot.com/2021/03/541.html

542. ഇലക്ഷ൯ കമ്മിഷ൯റ്റെ സതൃസന്ധതയെക്കുറിച്ചു് പരസൃംചെയു്തു് മെനക്കെടണു്ട: വോട്ടിംഗു് മെഷീനല്ല കുഴപ്പം, ഇലക്ഷ൯ കമ്മിഷനാണു്.
https://sahyadrimalayalam.blogspot.com/2021/03/542.html

552. തെരഞ്ഞെടുപ്പുകുറ്റവാളികളായ ഉദ്യോഗസ്ഥപ്പടയെ പിരിച്ചുവിട്ടു് കമ്മീഷണറെയുംമാറ്റി വോട്ട൪പ്പട്ടിക ശുദ്ധീകരിച്ചിട്ടുമതി കേരളത്തിലു് തെരഞ്ഞെടുപ്പുനടത്തുന്നതു്!
https://sahyadrimalayalam.blogspot.com/2021/03/552.html

558. കള്ളവോട്ടുനി൪മ്മിച്ചതിനു് ആയിരക്കണക്കിനുദ്യോഗസ്ഥരെ ശിക്ഷിക്കേണു്ടിവരുമെന്നുള്ളതുകൊണു്ടു് ആരെയും ശിക്ഷിക്കണു്ടെന്നായോ തീരുമാനം? അങ്ങനെയുമൊരു നീതിനിയമനി൪വ്വഹണമുണു്ടോ?
https://sahyadrimalayalam.blogspot.com/2021/03/558.html

560. ഇലക്ഷ൯ കമ്മീഷ൯റ്റെ ലിസ്സു്റ്റിലെ നാലരലക്ഷം കള്ളവോട്ടി൯റ്റെ വിവരങ്ങളു് ഇ൯റ്റ൪നെറ്റിലു് വന്നപ്പോളു് അഗ്നിപ൪വ്വതം പുകയുന്നതു് കമ്മീഷനിലല്ല മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലായതെന്തു്?
https://sahyadrimalayalam.blogspot.com/2021/04/560.html

563. ഈ തെരഞ്ഞെടുപ്പിലു് സ൪വ്വപ്പ്രതിഭയുമെടുത്തു് തടയേണു്ടതു് ഏതുചിഹ്നത്തിലു് വോട്ടുചെയു്താലും അതു് ബ്ലൂട്ടൂത്തുപയോഗിച്ചു് റിമോട്ടായിമറിച്ചു് അരിവാളു്ചുറ്റികയിലു് വീഴു്ത്തുന്നതിനെയാണു്
https://sahyadrimalayalam.blogspot.com/2021/04/563.html

575. ജനങ്ങളു്മുഴുവ൯ കൈപ്പത്തിക്കു് വോട്ടുചെയു്തു് ഇടതുമുന്നണി തുട൪ഭരണംനേടി ബീജേപ്പീ മുപ്പത്തഞു്ചു് എമ്മെല്ലേമാരുമായി ശ്രീധരനെ മുഖ്യമന്ത്രിയാക്കി കേരളംഭരിക്കാനുള്ള രാഷ്ട്രീയഫോ൪മുലയുണു്ടോ?
https://sahyadrimalayalam.blogspot.com/2021/04/575.html

590. യന്ത്രവോട്ടുകൃത്രിമത്തിലു്നിന്നും ശ്രദ്ധതിരിക്കാ൯ കള്ളവോട്ടുകൃത്രിമങ്ങളും ഇരട്ടവോട്ടുകൃത്രിമങ്ങളും തപാലു്വോട്ടുകൃത്രിമങ്ങളും!
https://sahyadrimalayalam.blogspot.com/2021/04/590.html

619. കേരളത്തിലു് തുട൪ഭരണമെന്ന അഖിലേന്ത്യാപ്രചണ്ഡപ്പ്രചരണം ബ്ലൂട്ടൂത്തിനും വൈഫിക്കും മു൯കൂ൪ജാമ്യമെടുത്തുവെക്കാ൯! ഹോളു്സ്സെയിലട്ടിമറിയെന്നു് ആരും ആരോപണമുന്നയിക്കാതിരിക്കാ൯!!
https://sahyadrimalayalam.blogspot.com/2021/04/619.html

621. കേരളത്തിലെ 2021 ഏപ്രിലിലെ അസ്സംബ്ലിത്തെരഞ്ഞെടുപ്പുഫലങ്ങളു് ഫോറെ൯സ്സിക്കു് ആഡിറ്റുനടത്തണം
https://sahyadrimalayalam.blogspot.com/2021/05/621-2021.html

624. തെരഞ്ഞെടുപ്പുകളു് ഫോറെ൯സ്സിക്കു് ആഡിറ്റു് നടത്തണമെന്നുപറയുമ്പോളു് മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിക്കുമാത്രം കോപമെന്തു്?
https://sahyadrimalayalam.blogspot.com/2021/05/624.html

703. വോട്ടിംഗു് യന്ത്രങ്ങളിലെ പതിവുപോലെയുള്ള കൃത്രിമത്തിലൂടെയല്ലാതെ ഇ൯ഡൃയിലൊരിടത്തും ഒരു തെരഞ്ഞെടുപ്പിലും ബീജേപ്പീയിനി ജയിക്കുകയില്ലെന്നതാണു് സ്ഥിതി
http://sahyadrimalayalam.blogspot.com/2022/01/703.html

704. പാ൪ട്ടിയിലുള്ളവ൯മാരൊന്നും പറഞ്ഞാലു്ക്കേളു്ക്കുന്നില്ല. എല്ലാവനും ബോധിച്ചമൂപ്പു്. പുറത്താക്കിയാലു് തെരഞ്ഞെടുപ്പുരഹസ്യംപറഞ്ഞു് ഗവണു്മെ൯റ്റിനെവീഴു്ത്തും!
http://sahyadrimalayalam.blogspot.com/2022/01/704.html

759. ഇലക്ഷ൯കമ്മിഷ൯ ക്രമേണ ഹിന്ദുക്കമ്മിഷനായിമാറിയതുപോലെ കോടതികളു് പയ്യെപ്പയ്യെ ഹിന്ദുക്കോടതികളായിമാറുന്നതു് ജനങ്ങളു് കാണുന്നുണു്ടു്. ഭരണഘടനജനിപ്പിച്ച ഇവ൪ ഭരണഘടന അതേപടി സംരക്ഷിക്കാ൯നടത്തിയ ഒരുശ്രമമെങ്കിലും ചൂണു്ടിക്കാണിക്കാനുണു്ടോ?
http://sahyadrimalayalam.blogspot.com/2022/02/759.html

818. ബീജേപ്പീയുടെ ഈവീയെമ്മട്ടിമറിപ്പ്രോഗ്രാമിംഗു് പോളിംഗിനുപിമ്പല്ല മുമ്പാണു് മണു്ട൯മാരേ....! യൂപ്പീയിലു് പോളിംഗു്പെട്ടികളു്ക്കു് പാ൪ട്ടികളും ജനങ്ങളും കാവലു്നിന്നിട്ടുകാര്യമില്ല!!
https://sahyadrimalayalam.blogspot.com/2022/03/818.html

823. പോളിംഗിനുമുമ്പേ തെരഞ്ഞെടുപ്പട്ടിമറിനടക്കുന്നൊരുരാജ്യത്തു് തോലു്വിയുടെപേരിലു് കോണു്ഗ്രസ്സു്നേതൃത്വം രാജിവെക്കുന്നതെന്തിനു്? രാജിവെക്കുന്നെങ്കിലു് ബാലറ്റുപേപ്പ൪ തിരികെക്കൊണു്ടുവരാ൯ പ്രക്ഷോഭംനടത്താത്തതിനു് രാജിവെച്ചുകൂടേ?
http://sahyadrimalayalam.blogspot.com/2022/03/823.html

1153. കുറേ പ്രതിനിധിയെമ്മെല്ലേമാ൪ക്കുപകരം ജനങ്ങളു്മുഴുവ൯ചെന്നു് നിയമസഭയിലിരുന്നിരുന്നെങ്കിലു് സ൪ക്കാരുണു്ടാക്കിക്കൊണു്ടുവെക്കുന്ന ബില്ലുകളു്ക്കുമോ൪ഡിന൯സ്സുകളു്ക്കും എന്തുസംഭവിക്കുമായിരുന്നു?
https://sahyadrimalayalam.blogspot.com/2022/11/1153.html

Written and first published on: 26 January 2024







 

 

 

Wednesday, 24 January 2024

1516. പന്ത്രണു്ടുലക്ഷംവ൪ഷങ്ങളു്ക്കുമുമ്പുനടന്നസംഭവങ്ങളെ ഇന്നത്തെസ്സാമൂഹ്യനിയമങ്ങളു്വെച്ചു് വിലയിരുത്തുന്നതുശരിയോ? രാമ൯റ്റെയുംരാവണ൯റ്റെയുംകാലത്തെ സാമൂഹ്യനിയമങ്ങളുംപെരുമാറ്റവുമെല്ലാം വ്യത്യസു്തമായിരുന്നില്ലേ?

1516

പന്ത്രണു്ടുലക്ഷംവ൪ഷങ്ങളു്ക്കുമുമ്പുനടന്നസംഭവങ്ങളെ ഇന്നത്തെസ്സാമൂഹ്യനിയമങ്ങളു്വെച്ചു് വിലയിരുത്തുന്നതുശരിയോ? രാമ൯റ്റെയുംരാവണ൯റ്റെയുംകാലത്തെ സാമൂഹ്യനിയമങ്ങളുംപെരുമാറ്റവുമെല്ലാം വ്യത്യസു്തമായിരുന്നില്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Franz Bachinger. Graphics: Adobe SP.

ഭൂമിയിലെമനുഷ്യരുടെ ഒരുകൊല്ലമാണു് അഭൗമ൯മാരായ ദേവ൯മാരുടെ ഒരുരാപ്പകലു്. മുന്നൂറ്റിയറുപത്തഞു്ചു് മനുഷ്യവ൪ഷമാണു് ഒരു ദേവവ൪ഷം. അങ്ങനെനോക്കുമ്പോളു് മനുഷ്യരുടെ പന്ത്രണു്ടുലക്ഷത്തി തൊണ്ണൂറ്റാറായിരംകൊല്ലമാണു് യുഗങ്ങളിലു് രണു്ടാമത്തേതും മഹാവിഷു്ണു യഥാക്രമം അഞു്ചാമത്തെയും ആറാമത്തെയും ഏഴാമത്തെയുമായി വാമനനും പരശുരാമനും രാമനുമായി ഒരേയുഗത്തിലു് മൂന്നുപ്രാവശ്യമവതരിച്ചതുമായ ത്രേതായുഗം നിലനിന്നതു്. ഇതുതന്നെ ഇന്നേയു്ക്കും എത്രയോലക്ഷംവ൪ഷങ്ങളു്ക്കുമുമ്പായിരുന്നു! ഇതുനിലനിന്നതും അഭൗമികലോകത്തല്ല ഭൂമിയിലു്ത്തന്നെയായിരുന്നു എന്നാണു് സങ്കലു്പ്പിക്കപ്പെടുന്നതും ചിത്രീകരിക്കപ്പെടുന്നതും ആരാധിക്കപ്പെടുന്നതും. ഇതിനെയൊക്കെയാണു് ചരിത്രപരമായരേഖപ്പെടുത്തലുകളും അവശിഷ്ടങ്ങളും തെളിവുകളുമുണു്ടെന്നുപറഞ്ഞു് ഇ൯ഡൃയിലെയും വിദേശത്തെയുംകുറേഹിന്ദുക്കളും അവരുടെയന്ധവിശ്വാസത്തി൯റ്റെചിറകിലേറി ഇ൯ഡൃയിലു്ഭരണത്തിലേറിയ ബീജേപ്പീയിലണിനിരന്ന ഹിന്ദുക്കോ൪പ്പറേറ്റുകളും പറയുന്നതു്, അധരവ്യായാമംനടത്തുന്നതു്, ചരിത്രമായിസ്ഥാപിക്കാ൯ശ്രമിക്കുന്നതു്. ഹിന്ദുരാഷ്ട്രസ്ഥാപകവാദിയായ ബീജേപ്പീയുടെ നരേന്ദ്രമോദിയും ഹിന്ദുത്തീവ്രസംഘടനയായ രാഷ്ട്രീയസ്വയംസേവകസംഘത്തി൯റ്റെ മോഹ൯ ഭാഗവതും ഹിന്ദുത്തിയോക്കോ൪പറേറ്റോക്ക്രസിയുടെ പ്രയോക്താക്കളായ റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളുടെ മുകേഷുമദാനിയുമെല്ലാം മു൯നിരയിലണിനിരന്നു് ഉത്ത൪പ്പ്രദേശ്ശിലെ അയോദ്ധ്യയിലൊരു രാമക്ഷേത്രംകെട്ടിയുതു്ഘാടനംചെയു്തുവെന്നുപറയുമ്പോളു് ബാക്കിനമുക്കുമനസ്സിലാകേണു്ടതാണു്, പക്ഷേപല൪ക്കുംമനസ്സിലാകുന്നില്ല. ഈയടുത്തകാലത്തുള്ള ക്രിസ്സു്തുവി൯റ്റെകാലംകഴിഞ്ഞിട്ടുപോലും രണു്ടായിരംവ൪ഷമാകുന്നതേയുള്ളൂ. എന്നിട്ടുപോലും അക്കാലത്തെപ്പോലുംപലതി൯റ്റെയും രേഖകളു്കണു്ടുപിടിക്കാ൯കഴിഞ്ഞിട്ടില്ല. ചാവുകടലു്രേഖകളു്പോലും (Dead Sea Scrolls) അടുത്തകാലത്താണുകിട്ടിയതു്, അതി൯റ്റെപോലും ആധികാരികതതെളിയിക്കാ൯കഴിഞ്ഞിട്ടില്ല.

17,28,000വ൪ഷംനീണു്ടുനിന്ന കൃതായുഗം ക്രിസ്സു്തുവിനും 38,91,102വ൪ഷങ്ങളു്ക്കുമുമ്പു് തുടങ്ങി ബി. സി. 21,63,102ലാണവസാനിച്ചതു്. ക്രിസ്സു്തുവ൪ഷം 2023കൂടിക്കൂട്ടിയാലു് ഇന്നേയു്ക്കും 21,65,125വ൪ഷങ്ങളു്ക്കുമുമ്പു് കൃതായുഗമവസാനിച്ചു. 12,96,000വ൪ഷംനീണു്ടുനിന്ന അതുകഴിഞ്ഞുവന്ന ത്രേതായുഗം ക്രിസ്സു്തുവിനും 8,67,102വ൪ഷംമുമ്പു് ബി. സി. 21,63,102ലാണവസാനിച്ചതു്. ആധുനികകാലത്തെ രണു്ടായിരത്തിയിരുപത്തിമൂന്നുകൂടിക്കൂട്ടിയാലു് ഇന്നേയു്ക്കും എട്ടുലക്ഷത്തി അറുപത്തേഴായിരത്തി ഒരുന്നൂറ്റിയിരുപത്തഞു്ചു് (8,67,125) വ൪ഷംമുമ്പാണു് ത്രേതായുഗമവസാനിച്ചതു്. 8,64,000വ൪ഷംനീണു്ടുനിന്ന അതുംകഴിഞ്ഞുവന്ന ദ്വാപരയുഗം ക്രിസ്സു്തുവിനും 8,67,102വ൪ഷംമുമ്പു് തുടങ്ങി അടുത്തകാലത്തു് ബി. സി. 3,102ലാണവസാനിച്ചതു്. ക്രിസ്സു്തുവ൪ഷം 2023കൂടിക്കൂട്ടിയാലു് ഇന്നേയു്ക്കും 5,125വ൪ഷംമുമ്പു് മൂന്നാമത്തേതായ ദ്വാപരയുഗമവസാനിച്ചു. അതോടെ ബി. സി. 3,102ലു് 4,32,000വ൪ഷംനീളമുള്ള ഈസ്സൈക്കിളിലെയവസാനത്തെ കലിയുഗംതുടങ്ങി. (ചക്രംവീണു്ടുമാവ൪ത്തിക്കും, കാരണം ഭൂമിയും പ്രപഞു്ചവും നശിക്കുന്നതായി ഇതിനിടയിലൊന്നും സങ്കലു്പ്പിക്കപ്പെടുന്നില്ല!). ഇന്നുമുതലു് ഇനിയും 4,26,875വ൪ഷംകഴിഞ്ഞാലേയതുതീരൂ. എട്ടുംപത്തുംലക്ഷംവ൪ഷങ്ങളു്ക്കുമുമ്പു് ഈക്കാലയളവിലു്നടന്നസംഭവങ്ങളെയാണു് തെളിവുംരേഖയുമുണു്ടെന്നവ൪പറയുന്നതു്! കാലഗണനയിലു് വലിയപിശകുകളാണുവന്നിട്ടുള്ളതു്: കാലഗണനശരിയെങ്കിലു് നിരീക്ഷണങ്ങളു്തെറ്റാണു്, നിരീക്ഷണങ്ങളു്ശരിയെങ്കിലു് കാലഗണനതെറ്റാണു്. കാലഗണനശരിയെന്നിവ൪പറയുന്നതുകൊണു്ടു് ഇവരുടെനിരീക്ഷണങ്ങളു്മുഴുവ൯തെറ്റാണു്. നമ്മളു് ത്രേതായുഗത്തിലു്പ്പോയിനോക്കാ൯പോകുന്നില്ലെന്നു് അവ൪ക്കറിയാം!

ഇവിടെ നമ്മെക്കുഴയു്ക്കുന്നചിലവസു്തുതകളുണു്ടു്. സിന്ധുനദീതടംമുതലു് തെക്കേയി൯ഡൃയുംകടന്നു് ശ്രീലങ്കവരെയും ദ്രാവിഡവംശങ്ങളുടെ കൃഷിയുടെകനകകാന്തിനിറഞ്ഞുനിന്നഭാരതത്തിലാണു് ഇവിടെക്കടന്നുവന്നു് തലമുറകളിലൂടെസംക്രമിച്ച ആര്യരാജാവായ ശ്രീരാമനും ഇവിടെത്തന്നെയുണു്ടായിരുന്ന ദ്രാവിഢരാജാവായ രാവണനുമെല്ലാം ജീവിച്ചിരുന്നതു്- ജീവിച്ചിരുന്നെങ്കിലു്- പന്ത്രണു്ടുലക്ഷംവ൪ഷങ്ങളു്ക്കുമുമ്പു് ത്രേതായുഗത്തിലു്. അന്നു് സാമൂഹ്യനിയമങ്ങളും മനുഷ്യരുടെപെരുമാറ്റനിയമങ്ങളുമെല്ലാം ഇന്നത്തേതിലു്നിന്നുംതീരെ വ്യത്യസു്തമായിരുന്നു. ചരിത്രത്തിലെ ഏകദേശം മുപ്പതിനായിരംവ൪ഷങ്ങളുടെയിടവേളകളിലു് കൃത്യമായവ൪ത്തിച്ചുകൊണു്ടു് മനുഷ്യസമൂഹത്തിലു് ഗോത്രങ്ങളിലു് മാതൃഭരണവും പിതൃഭരണവും മാറിമാറിവന്നിരുന്നതുംകൂടിക്കണക്കിലെടുത്താലു് സ്ഥിതിപിന്നെയുംവ്യത്യസു്തമാവുന്നു. ഇന്നത്തെസ്സമൂഹനിയമങ്ങളു്വെച്ചു് അന്നത്തെസ്സംഭവങ്ങളെ വിലയിരുത്തുന്നതുശരിയോ?

സീതയെ രാവണ൯ മെയ്യുകൊണു്ടുചുമന്നുകൊണു്ടുപോയശുദ്ധമാക്കിയെന്നും പുറത്തു് കാവലോടെ ഒരു മരച്ചുവട്ടിലല്ലാതെ കൊട്ടാരത്തിനകത്തുകൂടെത്താമസിപ്പിച്ചു് മലിനപ്പെടുത്തിയെന്നും ഏതെങ്കിലുംരാമായണത്തിലു്പ്പറയുന്നുണു്ടോ? എന്നിട്ടും മലിനയാക്കപ്പെട്ടവളെന്നു് പൊതുവേദിയിലു്വെച്ചു് ശ്രീരാമ൯ സീതയെയപമാനിച്ചു, കുറ്റപ്പെടുത്തി. അപമാനിതയായസീത 'എനിയു്ക്കിനിജീവിക്കണു്ട, എ൯റ്റെയമ്മേ... എന്നെയങ്ങോട്ടെടുക്കേണമേ...’യെന്നു് മനമുരുകിപ്പ്രാ൪ത്ഥിച്ചെന്നും അമ്മയായഭൂമീദേവിവന്നു് ഭൂമിപിള൪ന്നു് മകളെക്കൊണു്ടുപോയെന്നും എന്നാലു് എല്ലാത്തിലും പറയുന്നുമുണു്ടു്. ഇതാത്മഹത്യയല്ലേ? ഇന്നത്തെസ്സാമൂഹ്യനിയമങ്ങളു്വെച്ചു് അന്നത്തെസ്സംഭവങ്ങളെവിലയിരുത്തുന്നവ൪ ഇതിനെയെങ്ങനെവിലയിരുത്തും? ഇന്നത്തെനിയമസംഹിതവെച്ചു് ഭാര്യയാത്മഹത്യചെയ്യുമ്പോളു് ഭ൪ത്താവിനെനമ്മളെന്താണുചെയുന്നതു്? എന്താണിവരിതിനൊന്നും മറുപടിപറയാത്തതു്? ഒരുരാമക്ഷേത്രനി൪മ്മാണത്തി൯റ്റെപേരിലു് ഇ൯ഡൃമുഴുവ൯ചെന്നു് ഇത്രയുംബഹളമുണു്ടാക്കിക്കൊണു്ടുനടന്ന ബീജേപ്പീയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രീയസ്വയംസേവകസംഘത്തിലെ അദ്ധ്യക്ഷ൯ മോഹ൯ ഭാഗവതും ഹിന്ദുത്വംവിറ്റുവള൪ന്നധികാരത്തിലെത്തിയ ഇവരെക്കൊണു്ടുണു്ടാക്കിച്ച കാ൪ഷികഭേദഗതിനിയമംപോലെ പാ൪ലമെ൯റ്റുനിയമനി൪മ്മാണങ്ങളിലൂടെ വരുംവ൪ഷങ്ങളിലേക്കുള്ള പ്രയോജനംനേടാ൯ശ്രമിച്ച ആക്കോ൪പ്പറേഷനുകളുമിതിനു് മറുപടിപറയേണു്ടതല്ലേ?

ശ്രീരാമനുംകുടുംബവുംകൂടെയുള്ളവരും സസ്യഭുക്കുകളായിരുന്നോ മാംസഭുക്കുകളായിരുന്നോ, ജന്തുസമൃദ്ധമായ ത്രേതായുഗത്തിലു് അന്നു് സസ്യഭുക്കുകളുണു്ടായിരുന്നോ, രാമ൯ അമ്പുംവില്ലുംകൊണു്ടുനടന്നതു് മരംകയറാനറിയാത്തതുകൊണു്ടു് വനവൃക്ഷങ്ങളിലുള്ള കായു്കനികളു് അമ്പെയു്തുതാഴെയിടാനായിരുന്നോ മാനിനെയെയ്യാനായിരുന്നോ, എന്നുതുടങ്ങി ഇവ൪കാരണമുയ൪ന്നുവന്ന അനേകംവിഷയങ്ങളു് അപ്രസക്തമായതിനാലു് അതിലേയു്ക്കിവിടെക്കടക്കുന്നില്ല.

Written on 23 January 2024 and first published on: 24 January 2024










  

1515. പിണറായിവിജയനപ്പുറം ഒരുകോടതിയിലുമന്വേഷണസ്ഥാപനത്തിലും ഹാജരാകേണു്ടിവരില്ലെന്നാണു് അയാളുടെധനമന്ത്രി തോമസ്സൈസ്സക്കിതുവരെയുംകരുതിയിരുന്നതു്

1515

പിണറായിവിജയനപ്പുറം ഒരുകോടതിയിലുമന്വേഷണസ്ഥാപനത്തിലും ഹാജരാകേണു്ടിവരില്ലെന്നാണു് അയാളുടെധനമന്ത്രി തോമസ്സൈസ്സക്കിതുവരെയുംകരുതിയിരുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.


പിണറായിവിജയനപ്പുറം ഒരുകോടതിയിലുമന്വേഷണസ്ഥാപനത്തിലും ഹാജരാകേണു്ടിവരില്ലെന്നാണു് അയാളുടെധനമന്ത്രി തോമസ്സൈസ്സക്കിതുവരെയുംകരുതിയിരുന്നതു്. രണു്ടുപേരുംകൂടിയടുക്കളക്കമ്മിറ്റികളും ക്ലോസ്സെറ്റുക്കമ്മിറ്റികളുമുണു്ടാക്കി അതുകൂടി അവരുടെസ്വഭാവംപോലെതന്നെ വളരെലൂസ്സും സംസ്ഥാനത്തിനുഹോസ്സു്റ്റൈലുമായ ആയിരക്കണക്കിനുകോടിരൂപയുടെയിടപാടുകളാണു് വേണു്ടപ്പെട്ടവ൪ക്കിഷ്ടംപോലെ ചോ൪ത്തിക്കൊണു്ടുപോകാനായിനടത്തിയതു്. രണു്ടുപേരുമിടയു്ക്കിടെ അമേരിക്കയിലേക്കുംപാഞ്ഞു. കേരളത്തി൯റ്റെധനമന്ത്രിയായിരുന്നയയാളിപ്പോളു്പ്പറയുന്നു, കേരളത്തി൯റ്റെ പണമിടപാടുകളു്ക്കയാളു്ക്കുത്തരവാദിത്വമില്ലെന്നു്, താ൯വെറുമൊരു ധനമന്ത്രിയായിരുന്നെന്നു്, എണ്ണായിരംകോടിരൂപയിലു്നിന്നും അഞു്ചുവ൪ഷംകൊണു്ടു് കേരളത്തെ നാലരലക്ഷംകോടിരൂപയുടെ കടത്തിലെത്തിച്ചതു് താനല്ലെന്നു്! അതുമറ്റവനാണെന്നു്!

ധനമിടപാടുകളു്തീരുമാനിക്കാ൯ ധനമന്ത്രിക്കുമേലു്മറ്റൊരു മറ്റവനുണു്ടോ? അയാളിപ്പോളു്പ്പറയുന്നതു് അന്നും അതിനുശേഷവും അയാളുടെയും അയാളുടെപാ൪ട്ടിയുടെയും മുഖ്യമന്ത്രിയായ പിണറായിവിജയനെയാണു്. ഏതായാലുമയാളങ്ങനെയാണു് സംസ്ഥാനത്തിനു് വിദേശത്തുനിന്നും കേന്ദ്രഗവണു്മെ൯റ്റുവഴിയല്ലാതെ നേരിട്ടുധനസമാഹരണംനടത്താ൯കഴിയില്ലെന്ന ഇ൯ഡൃ൯നിയമങ്ങളു്ക്കുവിരുദ്ധമായി കേരളധനകാര്യത്തി൯റ്റെയും ദു൪വ്യയത്തി൯റ്റെയുമൊരമോ൪ഫസ്സുരൂപമായ അവ്യക്തമായകിഫു്ബിയിറക്കിവിദേശത്തുവിറ്റ ഏകദേശംരണു്ടായിരംകോടിരൂപയുടെ മസാലബോണു്ടുകളിലു്വിശദീകരണംനലു്കാ൯ കഴിഞ്ഞയൊന്നരവ൪ഷമായി പലപ്രാവശ്യമയാളെസ്സമ൯സ്സയച്ചുവിളിച്ച എ൯ഫോഴു്സ്സുമെ൯റ്റുഡയറക്ടറേറ്റിനു് ഇപ്പോഴുംമുങ്ങിനടന്നു് എഴുതിനലു്കിയിരിക്കുന്നതു് എന്നയാളു്തന്നെപറയുന്നു. മുഖ്യമന്ത്രിയുടെ മുഖ്യസെക്രട്ടറിയും സൂപ്പ൪മുഖ്യമന്ത്രിയുമായിരുന്ന ശിവശങ്കര൯റ്റെയുംവിശ്വാസം ഇങ്ങനെയാണുതക൪ന്നതു്. ഇപ്പോളയാളീയീഡീയുടെതന്നെകേസ്സിലു്പ്പ്രതിയായി ജയിലിലു്ക്കിടന്നു് ജാമ്യമെടുത്തു പുറത്തുകിടക്കുന്നു.

ഇത്രയുംനാളീഡീയിലു്നിന്നുമൊളിച്ചുനടന്നകാലത്തെടുത്ത നയത്തിനുവിപരീതമായി, കിഫു്ബിയിലു് താനോ അതി൯റ്റെ മുഖ്യമന്ത്രിചെയ൪മാനായപതിനേഴംഗക്കമ്മിറ്റിയോ തെറ്റൊന്നുംചെയു്തിട്ടില്ലെന്നല്ല ഇപ്പോളു് അയാളെഴുതിയയച്ചിരിക്കുന്നതു്, കൂട്ടായെടുത്തസകലതീരുമാനത്തി൯റ്റെയുംനായക൯ ചെയ൪മാനായമുഖ്യമന്ത്രിയാണെന്നാണു്!

ഈഡീ തോമസ്സൈസ്സക്കിനോടുചോദ്യങ്ങളു്ചോദിച്ചു് അതിനുകിട്ടുന്നമറുപടികളിലു്നിന്നുതന്നെ അയാളു്ക്കുമയാളുടെസംരക്ഷക൪ക്കുമെതിരെ വല്ലതുംകിട്ടുമോയെന്നുനോക്കാനാണു് സമ൯സ്സുകളു് എന്നയ൪ത്ഥത്തിലു് അതിനുഹാജരാവാതിരിക്കാനായി ഐസ്സക്കും മറ്റുള്ളവരും റോവിംഗു് എ൯ക്വയറി അല്ലെങ്കിലു് റോവിംഗു് ഇ൯വെസ്സു്റ്റിഗേഷനെന്ന വാക്കുപയോഗിച്ചതുതന്നെതെറ്റാണു്. ജുഡീഷ്യറിയിലതിനുപറയുന്നതും ലോകാംഗീകാരമുള്ളതുമായപേരു് ഫിഷിംഗു് എകു്സ്സു്പ്പെഡിഷനെന്നാണു്.

കിഫു്ബിവിഷയം പ്രതിപാദനംചെയ്യുന്ന ഈലേഖനംകൂടിവായിക്കുക (2022 ജൂലൈ 20നു് പ്രസിദ്ധീകരിച്ചതു്):

971. ഗവണു്മെ൯റ്റി൯റ്റെഭാര്യയെ ഗവണു്മെ൯റ്റി൯റ്റെവെപ്പാട്ടിയെന്നും ഗവണു്മെ൯റ്റി൯റ്റെകാമുകിയെന്നുമൊക്കെ രേഖപ്പെടുത്തിവെച്ചിട്ടു് ഗവണു്മെ൯റ്റി൯റ്റെയും ഭാര്യയുടെയും കാമുകിയുടെയും വെപ്പാട്ടിയുടെയുമെല്ലാമാനുകൂല്യങ്ങളു് ഒരുമിച്ചടിച്ചുമാറ്റുന്നതിനെയാണു് കിഫു്ബിയെന്നുപറയുന്നതു് https://sahyadrimalayalam.blogspot.com/2022/07/971.html

Written on 23 January 2024 and first published on: 24 January 2024












Tuesday, 23 January 2024

1514. ബീജേപ്പീയുടെയും കോ൪പ്പറേഷനുകളുടെയും നേതൃത്വത്തിലു് ഇതുപോലെപത്തുക്ഷേത്രങ്ങളുടെ നി൪മ്മാണവുമുലു്ഘാടനവുംകഴിയുമ്പോളു് രാജഭരണത്തിനുകാലമായെന്നു് ജനങ്ങളു്ചിന്തിച്ചുതുടങ്ങിക്കൊള്ളും

1514

ബീജേപ്പീയുടെയും കോ൪പ്പറേഷനുകളുടെയും നേതൃത്വത്തിലു് ഇതുപോലെപത്തുക്ഷേത്രങ്ങളുടെ നി൪മ്മാണവുമുലു്ഘാടനവുംകഴിയുമ്പോളു് രാജഭരണത്തിനുകാലമായെന്നു് ജനങ്ങളു്ചിന്തിച്ചുതുടങ്ങിക്കൊള്ളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By William B. Graphics: Adobe SP.

ബീജേപ്പീയുടെയും റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളുടെയും നേതൃത്വത്തിലു് ഇതുപോലെപത്തുക്ഷേത്രങ്ങളുടെ നി൪മ്മാണവുമുലു്ഘാടനവുംകഴിയുമ്പോളു് രാജഭരണത്തിനുകാലമായെന്നു് ജനങ്ങളു്ചിന്തിച്ചുതുടങ്ങിക്കൊള്ളും. അതുതന്നെയാണുദ്ദേശമെന്നതുംവ്യക്തമാണു്. ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് ഏകാധിപത്യവാഴു്ച്ചയു്ക്കുമുന്നോടിയായി ഭരണാധിപനായ സ൪. ലൊറ൯സ്സോ ജനങ്ങളെയാട്ടത്തിലൂടെയും പാട്ടിലൂടെയും ഉത്സവംകളിപ്പിച്ചു് ഉത്സവം ഒരു ലഹരിയായി ജനങ്ങളിലു്വള൪ത്തിയെടുത്തു് അവരുടെ രാഷ്ട്രീയമായകഴിവുകളു് അപ്പ്രത്യക്ഷമാക്കുകയാണെന്നു് ആപ്പറഞ്ഞതിനു് ഒരു തൂണിലു്ക്കെട്ടിവെച്ചു് പുല്ലുകൊണു്ടിട്ടു് തീവെച്ചുകൊലപ്പെടുത്തപ്പെട്ട പതിനാറാംനൂറ്റാണു്ടിലെയാ ഡൊമിനിക്ക൯ മതപുരോഹിത൯ സാവോനരോളപറഞ്ഞതു് അക്ഷരംപ്രതിയി൯ഡൃയിലു് നടപ്പാവുകയാണു്.

അവിടെയന്നായേകാധിപതി ഉത്സവാഘോഷയാത്രകളു്ഡിസ്സൈ൯ചെയു്തതു് വിശ്രുതകലാകാര൯മാരായ മൈക്കലാഞു്ജലോയേയും ഡാവിഞു്ചിയേയും വിളിച്ചുവരുത്തിയായിരുന്നു. ജനങ്ങളൊരിക്കലുംമറക്കരുതെന്നും മരണംവരെയുമവരുടെ മനസ്സിലു്നിലു്ക്കണമെന്നും അത്രവ൪ണ്ണാഭമായിരിക്കണമെന്നുമായിരുന്നു ആജ്ഞ! 2024 ജനുവരി 22നു് അയോദ്ധ്യയിലു് രാമക്ഷേത്രയുലു്ഘാടനത്തിലു് നരേന്ദ്രമോദിയും ആ കൂട്ടുകോ൪പ്പറേഷനുകളും ആറെസ്സെസ്സുംചെയു്തതുപിന്നെന്താണു്?

രാജാവും കൊട്ടാരങ്ങളും മന്ത്രിമാരും സേവകരും പരിവാരങ്ങളും പട്ടമഹിഷിമാരുമെല്ലാം ഇപ്പോഴേ ജനങ്ങളുടെമനസ്സിലു് വന്നുതുടങ്ങിയിട്ടുണു്ടു്. അതെപ്പോളു്യാഥാ൪ത്ഥ്യമാകുമെന്നാണവ൪ നോക്കിക്കൊണു്ടിരിക്കുന്നതു്. വിദേശത്തും വലിയയാഘോഷങ്ങളാണുനടന്നതു്. ഇ൯ഡൃകഴിഞ്ഞാലേറ്റവുംകൂടുതലു് ആഘോഷങ്ങളുമാട്ടംപാട്ടുംനടന്നതു് സോഷ്യലിസംജ൯മമെടുത്ത ഫ്രാ൯സ്സിലാണു്. അതപകടകരമാണോ അല്ലയോയെന്നുപോലുമാരുംചിന്തിക്കുന്നില്ല. അവിടെയുംരാമക്ഷേത്രമാഘോഷിച്ചെന്നു് ഇവിടെയാഘോഷിക്കുകയാണു്! രാജാവുവന്നയാശ്വാസമാണു് അവ൪ക്കുണു്ടായിരിക്കുന്നതു്. ഇതിലെന്തപകടമെന്നുചിന്തിക്കുന്നവരുണു്ടു്. രാജാവിനെഗളഹസ്സു്തംചെയു്താണു് ഫ്രാ൯സ്സിലും അതി൯റ്റെചുവടുപിടിച്ചി൯ഡൃയിലും സോഷ്യലിസവും ജനാധിപത്യവുംവന്നതു്, റഷ്യയിലു് പ്രാകൃതകമ്മ്യൂണിസംവന്നതു്. ഒരുമടങ്ങിപ്പോക്കാഗ്രഹിക്കുന്നമൂരാച്ചികളു് ഇത്രയെണ്ണമുണു്ടോയെന്നയത്ഭുതമാണു് ഇതുണു്ടാക്കിയിരിക്കുന്നതു്.

ജനാധിപത്യമില്ലാത്ത ഹിന്ദുരാഷ്ട്രത്തിലൊരു ചക്രവ൪ത്തിയെപ്പ്രഖ്യാപിക്കുന്നതി൯റ്റെ സാദ്ധ്യതപരിശോധിച്ച ഈലേഖനംകൂടിവായിക്കുക (2019 ജൂലൈ 13നു് പ്രസിദ്ധീകരിച്ചതു്):

114. റിലയ൯സു്മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുമ്പോളു് ബീജേപ്പീയെ പിരിച്ചുവിടും? ബീജേപ്പീയെന്തുചെയ്യും?
http://sahyadrimalayalam.blogspot.com/2019/07/114.html

Article Title Image By Inspired Images. Graphics: Adobe SP.

Written and first published on: 23 January 2024 





 






Monday, 22 January 2024

1513. അടുത്തകാലത്തായി ആത്മഗതങ്ങളാണു് കേരളാമുഖ്യമന്ത്രി ഓരോയിടത്തുംചെന്നുപ്രസംഗിക്കുന്നതു്. ഉള്ളപണത്തിലു്ത്തൃപു്തിവരാതെ ചിലരത്യാഗ്രഹംകയറി അഴിമതിനടത്തിദുഷിക്കുമെന്നുവരെപ്പറഞ്ഞു. തന്നേക്കാളു്നല്ലയുദാഹരണമെന്തിരിക്കുന്നു!

1513

അടുത്തകാലത്തായി ആത്മഗതങ്ങളാണു് കേരളാമുഖ്യമന്ത്രി ഓരോയിടത്തുംചെന്നുപ്രസംഗിക്കുന്നതു്. ഉള്ളപണത്തിലു്ത്തൃപു്തിവരാതെ ചിലരത്യാഗ്രഹംകയറി അഴിമതിനടത്തിദുഷിക്കുമെന്നുവരെപ്പറഞ്ഞു. തന്നേക്കാളു്നല്ലയുദാഹരണമെന്തിരിക്കുന്നു!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Caveman TP. Graphics: Adobe SP.

അടുത്തകാലത്തായി ആത്മഗതങ്ങളാണു് കേരളാമുഖ്യമന്ത്രി ഓരോയിടത്തുചെന്നുപ്രസംഗിക്കുന്നതു്. ഉള്ളപണത്തിലു്ത്തൃപു്തിവരാതെ ചിലരത്യാഗ്രഹംകയറി അഴിമതിനടത്തിദുഷിക്കുമെന്നുവരെപ്പറഞ്ഞു. ആപ്പറഞ്ഞതിനു് തന്നേക്കാളു്നല്ലയുദാഹരണമെന്തിരിക്കുന്നു! എപ്പോഴുമതുതന്നെയാണു് ചിന്തിക്കുന്നതെന്നുതോന്നുന്നു. ഇതു് തന്നെപ്പറ്റിയല്ല കരുവന്നൂ൪ സഹകരണബാങ്കിനെപ്പറ്റിയാണു് മുഖ്യമന്ത്രിപറഞ്ഞതെന്നു് ഇനിപ്പറയേണു്ടതില്ല, അങ്ങനെയാരും വിശദീകരിച്ചുമാറേണു്ടതുമില്ല, കാരണം സഹകരണപരിപാടിയായിട്ടും ആബാങ്കി൯റ്റെപേരേ മുഖ്യമന്ത്രിയവിടെപ്പറഞ്ഞില്ല.

‘ഒരുസഹകരണസ്ഥാപനത്തിലു് തട്ടിപ്പുനടന്നു, അതിലെമുഖ്യപ്രതിയെ കേന്ദ്രയേജ൯സ്സിയായയീഡീവന്നന്വേഷിച്ചുപിടിച്ചു, അയാളെശ്ശിക്ഷിക്കുന്നതിനുപകരം മാപ്പുസാക്ഷിയാക്കി അയാളിലൂടെ അയാളുടെപാ൪ട്ടിയുടെനേതൃത്വത്തിലെ മറ്റുള്ളവരെപ്പിടികൂടാ൯ വലവിരിക്കുന്നു’വെന്നാണു് മുഖ്യമന്ത്രിപറഞ്ഞതു്. മാപ്പുസാക്ഷിയാക്കിയതു് ബാങ്കെന്നവ൪പറയുന്ന ആ സംഘത്തിലെ സെക്രട്ടറിയെയാണു്. പക്ഷേയാസ്സെക്രട്ടറിപറയുന്നതും കോടതിരേഖകളു്പ്രകാരം മൊഴികൊടുത്തിരിക്കുന്നതും അന്നു് സഹകരണമന്ത്രിയായിരുന്ന ഏസ്സീ മൊയു്തീനും കേരളാബാങ്കുവൈസ്സു്പ്പ്രസിഡ൯റ്റായിരുന്ന എംകേ കണ്ണനും പാ൪ട്ടിയുടെയെംപീയായിരുന്ന പീക്കേ ബിജുവുമാണുതട്ടിപ്പുനടത്തിയതു്, കള്ളപ്പണംവെളുപ്പിച്ചതു്, തനിയു്ക്കതിലൊരുപങ്കുമുണു്ടായിരുന്നില്ല, ത൯റ്റെതലയു്ക്കുംമേലു്ക്കയറി പാ൪ട്ടിയധികാരമുപയോഗിച്ചു് അന്നവരുടെഭരണമായിരുന്നു, താ൯വെറുമൊരു ഇരമാത്രമായിരുന്നുവെന്നാണു്. മുഖ്യമന്ത്രിപറഞ്ഞതിന൪ത്ഥം സെക്രട്ടറിയെയല്ല മറ്റവരെയാണുപിടിച്ചുമാപ്പുസാക്ഷിയാക്കി രക്ഷിക്കേണു്ടിയിരുന്നതെന്നാണു്, ശിക്ഷയിലു്നിന്നൊഴിവാക്കേണു്ടിയിരുന്നതെന്നാണു്, അങ്ങനെയെങ്കിലു് താനാനാഗ്രഹിക്കുന്നതുപോലെയവ൪ മറ്റുവഴികളില്ലാത്തതുകൊണു്ടു് ഈവഴിയിലൂടെതന്നെ സുരക്ഷിതരാകുമായിരുന്നല്ലോയെന്നാണു്!

ഈത്തട്ടിപ്പുനടത്തിയപ്പോഴേയിവ൪ക്കറിയാമായിരുന്നു, പലവിധയാഡിറ്റുകളുള്ളൊരു സഹകരണസ്ഥാപനത്തിലു് തട്ടിപ്പും കള്ളപ്പണംവെളുപ്പിക്കലുംനടത്തിയാലു് എന്നായാലുംപുറത്തുവരുമെന്നും, കേന്ദ്രയേജ൯സ്സികളന്വേഷിക്കേണു്ട സാഹചര്യംവരില്ലെന്നും, ഇവരുടെഭരണത്തിനുകീഴിലു് അടിമവേലയെടുക്കുന്നസംസ്ഥാനപ്പോലീസ്സോ ക്രൈംബ്രാഞു്ചോമാത്രമേ അന്വേഷിക്കേണു്ടിവരുള്ളുവെന്നും, അന്നു് വെറുമൊരുദ്യോഗസ്ഥനായ ഈസ്സെക്രട്ടറിയെബലിയാടാക്കി രാഷ്ട്രീയയുന്നത൯മാരായ മറ്റുള്ളവ൪ക്കുരക്ഷപ്പെടാമെന്നും. പൊലീസ്സും ക്രൈംബ്രാഞും അതുതന്നെയാണുചെയു്തതും- തട്ടിപ്പി൯റ്റെതുക നൂറുകോടിക്കണക്കിനുകുറയു്ക്കുകയും അയാളെത്തന്നെപ്രതിയാക്കുകയും മറ്റവരെ സംശയിക്കുകയും ചോദ്യംചെയ്യുകയുംപോലുംചെയ്യാതെ വെറുതേവിടുകയുംചെയു്തു. പക്ഷേ നിക്ഷേപംതിരിച്ചുകിട്ടുന്നില്ല ബാങ്കുപൊളിഞ്ഞെന്ന നാട്ടുകാരുടെ കൂട്ടപ്പരാതികാരണവും, ദേശീയമാധ്യമങ്ങളിലൂടെവാ൪ത്തകളറിഞ്ഞു് കരുവന്നൂരും തൃശ്ശൂരുമുതലു് കണ്ണൂരുവരെയുള്ള മറ്റുസമീപസ്ഥലങ്ങളിലും ബാങ്കുതട്ടിപ്പുസംഭവങ്ങളിലും കള്ളപ്പണംവെളുപ്പിക്കലുകളിലുമന്വേഷണങ്ങളിലു് പൊലീസ്സുംക്രൈംബ്രാഞുമട്ടിമറിനടത്തുന്നതും സംസ്ഥാനഭരണംനടത്തുന്ന മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ മുഖ്യമന്ത്രിയും മന്ത്രിമാരും എംപീമാരുമായ സംസ്ഥാനക്കമ്മിറ്റി-സെ൯ട്രലു്ക്കമ്മിറ്റിയംഗങ്ങളായ നേതാക്ക൯മാരുടെപങ്കുമൂടിവെയു്ക്കുന്നതും രാജ്യംമുഴുവ൯നിരീക്ഷിച്ചതുകൊണു്ടും, നിവൃത്തിയില്ലാതെയെടുത്ത പോലീസ്സു്ക്കേസ്സുകളുടെചുവടുപിടിച്ചു് അതി൯റ്റെയെഫൈയ്യാറുകളെടുത്തു് ഈഡീയന്വേഷണംവന്നു.

ആബാങ്കുസെക്രട്ടറിമാത്രമല്ല ഈമുഴുവ൯നേതാക്കളിലേക്കും തെളിവുകളുംരേഖകളുംമൊഴികളുമായി വഴിതുറക്കാ൯കഴിയുന്ന കാര്യങ്ങളറിവുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ വടക്കാംച്ചേരി നഗരസഭാച്ചെയ൪മാ൯ പീയാ൪ അരവിന്ദാക്ഷനും പിടിക്കപ്പെട്ടു് കാര്യങ്ങളു്തുറന്നുപറയാനുള്ളസമ്മ൪ദ്ദമേറ്റു് ജയിലിലു്ക്കിടക്കുകയാണു്. അരവിന്ദാക്ഷനെയും ബാങ്കുസെക്രട്ടറിയെയുംശിക്ഷിച്ചു് മറ്റുവ൯നേതാക്കളെമുഴുവ൯ ശല്യപ്പെടുത്താതെവിടണമെന്നാണു് മുഖ്യമന്ത്രിപിണറായിവിജയ൯റ്റെയാവശ്യം!

ഇവരുടെകൈയിലു്പ്പെട്ടശേഷം പണമോഷണവും തട്ടിപ്പും കള്ളപ്പണംവെളുപ്പിക്കലുമൊക്കെയായി അധ:പതിച്ചുപോയെങ്കിലും ഇതൊക്കെത്തുടങ്ങിയുണു്ടാക്കി ഏറെക്കാലംകൊണു്ടുനടന്ന സഹകാരികളായ കോണു്ഗ്രസ്സുനേതാക്കളുടെകൈയ്യിലു് ഗാന്ധിതന്നെതുടക്കംകുറിച്ച ഗുജറാത്തൊഴിച്ചു് മുഴുവ൯സംസ്ഥാനങ്ങളെയുമപേക്ഷിച്ചുനോക്കുമ്പോളു് അസൂയാവഹമായവള൪ച്ചനേടിയ കേരളത്തിലെസ്സഹകരണമേഖല പലരംഗങ്ങളുമടങ്ങുന്നതാണെങ്കിലും ഇവ൪ക്കാവശ്യമുള്ള ധനകാര്യംകൈകാര്യംചെയ്യുന്ന സഹകരണബാങ്കുകളുടെയാഘോഷത്തെയാണിവ൪ (ഒമ്പതാം) സംസ്ഥാനസഹകരണകോണു്ഗ്രസ്സെന്നുപറയുന്നതു്. അവിടെയാണതുലു്ഘാടനംചെയു്തുകൊണു്ടു് 2024 ജനുവരി 21നു് തിരുവനന്തപുരത്തു് കേരളാമുഖ്യമന്ത്രി പിണറായിവിജയ൯നടത്തിയയീപ്പ്രസംഗം. മുഖ്യമന്ത്രിപിണറായിവിജയ൯പറഞ്ഞ കൃത്യമായവാക്കുകളു് ഇങ്ങനെയായിരുന്നു:

സഹകരണമേഖല (ഞെക്കിപ്പിഴിഞ്ഞുഞങ്ങളു്) കരുത്താ൪ജ്ജിച്ചുവന്നപ്പോളു് ചിലചില ദുഷിച്ച പ്രവണതകളും അങ്ങിങ്ങായി ഉണു്ടാകുന്നതു് നാം (അതായതു് നിങ്ങളു് ജനങ്ങളു്) ഗൗരവമായിക്കാണണം, കാരണം, ഏതെങ്കിലുമൊരുസ്ഥാപനത്തിനു് (മുഖ്യമന്ത്രിയുടെയാപ്പീസ്സിനു് ഇപ്പോളുണു്ടായതുപോലെ) ദുഷിപ്പുണു്ടായാലു് അതു് ആ സ്ഥാപനത്തെമാത്രമല്ലബാധിക്കുക, (മന്ത്രിസഭയെയും പാ൪ട്ടിയെയും ഉദ്യോഗസ്ഥനിരയെയുമടക്കം) കേരളത്തിലെ സഹകരണമേഖലയുടെ വിശ്വസു്തതയെയാണുബാധിക്കുക. പല൪ക്കും വല്ലാത്തൊരു ആ൪ത്തിയാണു് (എന്നെപ്പോലെ), ഈ ഉള്ളവരുമാനംപോരാ, അതിലു്ക്കൂടുതലു്വരുമാനംവേണം, എന്നുചിന്തിക്കുന്ന ആളുകളാണു് (അതായതുഞാനും എ൯റ്റെയാളുകളും) ഈത്തരത്തിലു് അഴിമതിയുടെഭാഗമായി മാറുന്നതു്. സഹകരണമേഖലയിലു് സാധാരണയെല്ലാകാര്യങ്ങളും (ഞാ൯വരുന്നതുവരെ) കൂട്ടായിട്ടാണുനടക്കുന്നതു്, പക്ഷേ (എന്നേപ്പോലെയാറുവ൪ഷമായി) കുറേക്കാലംതുടരുമ്പോളു് ചിലരു് (എന്നെയുംസംഘത്തെയുംപോലെ) ഈപ്പറയുന്നദുഷിച്ചപ്രവണതയു്ക്കു് ഇരയാവുകയാണു് (തുടക്കംകുറിക്കുകയാണു്). അത്തരംകാര്യങ്ങളിലു് ഒരുതരത്തിലുള്ള വിട്ടുവീഴു്ച്ചയും സ൪ക്കാരി൯റ്റെഭാഗത്തുനിന്നില്ല (സ൪ക്കാരിനോടുജനങ്ങളു് കാണിക്കരുതു്!). ബ്രാക്കറ്റിലുള്ളതു് അദ്ദേഹംപറഞ്ഞതല്ല, അവിടെയുള്ള ആത്മഗതമാണു്. മനസ്സും വെറുതേയിരിക്കില്ലല്ലോ!).

ഇതൊരു ആത്മകഥാനുഗാഥയല്ലാതെ മറ്റെന്താണു്!


Written on 21 January 2024 and first published on: 22 January 2024




 







1512. സാമ്പത്തികപരമായകാര്യങ്ങളിലു് പിണറായിവിജയനെയാരും വിശ്വസിക്കാത്തതുപോലെതന്നെ മതപരമായകാര്യങ്ങളിലു് നരേന്ദ്രമോദിയെയാരും വിശ്വസിക്കുന്നില്ല

1512

സാമ്പത്തികപരമായകാര്യങ്ങളിലു് പിണറായിവിജയനെയാരും വിശ്വസിക്കാത്തതുപോലെതന്നെ മതപരമായകാര്യങ്ങളിലു് നരേന്ദ്രമോദിയെയാരും വിശ്വസിക്കുന്നില്ല

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Yuri B. Graphics: Adobe SP.

സാമ്പത്തികപരമായകാര്യങ്ങളിലു് പിണറായിവിജയനെയാരും വിശ്വസിക്കാത്തതുപോലെതന്നെ മതപരമായകാര്യങ്ങളിലു് നരേന്ദ്രമോദിയെയാരും വിശ്വസിക്കുന്നില്ല. ലാവലി൯ വൈദ്യുതയഴിമതിക്കേസ്സുമുതലു് സ്വ൪ണ്ണക്കടത്തും ഡോള൪ക്കടത്തും പാവങ്ങളു്ക്കുള്ള ലൈഫു്മിഷ൯ ഭവനനി൪മ്മാണപദ്ധതിക്കുംഭകോണവും മുഖ്യമന്ത്രിയുടെ ദുരിതശാസനിധിക്കൈയ്യിട്ടുവാരലുംവരെ സ്വന്തമായിനടത്തിയ സാമ്പത്തികയഴിമതികളിലു് ആരോപണവുമന്വേഷണവും പലതിലുംകേസ്സുംനേരിട്ട കേരളാമുഖ്യമന്ത്രി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെപിണറായിവിജയനെ സ൪ക്കാ൪പ്പണമിരിക്കുന്നതി൯റ്റെ അടുത്തുകൂടി നടക്കാ൯പോലുമനുവദിച്ചുകൂടെന്നാണു് ജനവിശ്വാസം. അതെത്രകുറവാണെങ്കിലു്പ്പോലും അറിയാതെകൈവെച്ചുപോകും. ആക്കേസ്സുകളിലുമന്വേഷണങ്ങളിലും ആരോപണങ്ങളിലും അവിടെയതിനുനിയോഗിക്കപ്പെട്ട അനേഷണയേജ൯സ്സികളുടെ കഴിവോ കഴിവുകേടോ സത്യസന്ധതയോ തിരുടസ്സ്വഭാവമോകാരണം തെളിവുണു്ടെങ്കിലുമില്ലെങ്കിലും കോടതിയയാളെശ്ശിക്ഷിച്ചോ വെറുതേവിട്ടോയെന്നതൊന്നും ജനങ്ങളു്ക്കുപ്രശു്നമല്ല, അയാളുടെകുറ്റവാളിത്വം ജനങ്ങളു്ക്കുബോദ്ധ്യപ്പെട്ടിട്ടുണു്ടു്.

അതേസമീപനംതന്നെയാണു് മതപരമായകാര്യങ്ങളിലു് പ്രധാനമന്ത്രി ഭാരതീയജനതാപ്പാ൪ട്ടിയുടെ നരേന്ദ്രമോദിയോടും ജനങ്ങളു്ക്കുള്ളതു്. ഗുജറാത്തു് വ൪ഗ്ഗീയകലാപംമുതലു് ഭരണഘടനാവിരുദ്ധമായ ഹിന്ദുരാഷ്ട്രപ്പ്രഖ്യാപനംവരെ അധികാരത്തിലിരുന്നുനടത്തിയ അനേകകാര്യങ്ങളു് ജനങ്ങളെബോദ്ധ്യപ്പെടുത്തിയിട്ടുള്ളതു് അയാളെ മതപരമായകാര്യങ്ങളിലു് വിശ്വസിക്കാ൯പാടില്ലെന്നാണു്. ഇവിടെപ്പറഞ്ഞതും ബാക്കിയുള്ളതുമായ മതങ്ങളെസ്സു്പ്പ൪ശ്ശിക്കുന്ന അയാളു്ചെയു്തിട്ടുള്ള മുഴുവ൯കാര്യങ്ങളും ഹിന്ദുമതത്തിലെ കൊടുംതീവ്രവാദികളും അന്ധവിശ്വാസികളുമൊഴിച്ചുള്ള മുഴുവ൯പേരും മുസ്ലിം-കൃസ്സു്ത്യ൯മതവിഭാഗങ്ങളിലെ മുഴുവ൯പേരും കടുത്തയവിശ്വാസത്തോടെയും അസ്വസ്ഥതയോടെയുമാണു് കണു്ടിട്ടുളളതു്. ഹിന്ദുമതവ൪ഗ്ഗീയവികാരം ജനങ്ങളു്ക്കിടയിലുണ൪ത്തി പട൪ത്താ൯കഴിയുന്ന ഒരുകാര്യവും കൈയ്യിലധികാരമുണു്ടെങ്കിലു് അയാളു് ചെയ്യാതെവിടുകയില്ല. ഗുജറാത്തുകേസ്സിലു് ഗുജറാത്തുകോടതിയും സുപ്രീംകോടതിയും അയാളെവെറുതേവിട്ടതുതന്നെ ജനങ്ങളവിശ്വാസത്തോടെയാണുകാണുന്നതു്. വെറുതേവിട്ടജഡു്ജിമാ൪ ഭാരതീയജനതാപ്പാ൪ട്ടിയിലു്ത്തന്നെചേ൪ന്നു് അവരുടെപാ൪ലമെ൯റ്ററിസ്സീറ്റുസ്ഥാനങ്ങളു് കരസ്ഥമാക്കി ജനങ്ങളെവെല്ലുവിളിച്ചും ജുഡീഷ്യറിയുടെ സങ്കലു്പ്പിക്കപ്പെട്ടനിഷു്പക്ഷതതക൪ത്തും സുഖിക്കാ൯പോയതു് ജനങ്ങളെയസ്വസ്ഥതപ്പെടുത്തുകമാത്രമല്ല അവരിലു് കടുത്തപുച്ഛംജനിപ്പിക്കുകകൂടിയാണുണു്ടായിട്ടുള്ളതു്, വെറും എകു്സ്സിക്ക്യുട്ടീവിലും ലെജിസ്ലേച്ചറിലുംമാത്രമല്ല അവയും ജുഡീഷ്യറിയുംചേ൪ന്നയട്ടിമറിയാണുനടന്നിട്ടുള്ളതു്.

യാഥാ൪ത്ഥത്തിലിവ൪ ഒരേതി൯മപ്പ്രകൃതിയുടെ വിളയാടലുകളാണു്- മുതി൪ന്നതും കുട്ടിയും.

Written on 21 January 2024 and first published on: 22 January 2024





 



Sunday, 21 January 2024

1511. ചെലവുചുരുക്കിപ്പിക്കാ൯ ജനങ്ങളു്ക്കറിയാത്തതുകൊണു്ടല്ല, എങ്കിലും അവ൯മാ൪ സ്വയംചെയ്യുമോയെന്നു് നോക്കികൊണു്ടിരിക്കുകയാണു്!

1511

ചെലവുചുരുക്കിപ്പിക്കാ൯ ജനങ്ങളു്ക്കറിയാത്തതുകൊണു്ടല്ല, എങ്കിലും അവ൯മാ൪ സ്വയംചെയ്യുമോയെന്നു് നോക്കികൊണു്ടിരിക്കുകയാണു്!

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Andrew Khoroshavin Russia. Graphics: Adobe SP.

ഓണു്ലൈ൯ഭരണംവന്നസ്ഥിതിക്കു് ഭരണത്തിനായി ആരുമധികമൊന്നും സഞു്ചരിക്കേണു്ടതില്ലാത്തതിനാലു് സംസ്ഥാനത്തു് സ൪ക്കാ൪ക്കാറുകളുടെയെണ്ണം അറുപതുശതമാനംവെട്ടിക്കുറയു്ക്കണം, കാറുകളു് മന്ത്രിമാ൪ക്കും സെക്രട്ടറിമാ൪ക്കും വകുപ്പദ്ധ്യക്ഷ൯മാ൪ക്കുംമാത്രമായി ഓരോന്നുമാത്രമായി നിജപ്പെടുത്തണം, സെക്രട്ടറിമാരോ പീയേമാരോ ഉണു്ടെങ്കിലു് അവ൪ ആക്കാറിലൊഴിഞ്ഞുകിടക്കുന്ന സീറ്റിലിരുന്നുപോവണം, അകമ്പടിക്കാറുകളൊന്നുമുണു്ടാവരുതു്, ജനങ്ങളു്ഭയന്നു് സെക്ക്യൂരിറ്റിയായി അകമ്പടിക്കാറുകളുടെന്നേകഴിയൂയെന്നുള്ളവ൪ സഞു്ചരിക്കരുതു്, ജില്ലായാപ്പീസ്സ൪മാ൪ക്കടക്കം ഇപ്പോളു്നലു്കിയിട്ടുള്ളവാഹനങ്ങളെടുത്തുമാറ്റണം, അഞു്ചുമണിക്കുശേഷമുള്ള മുഴുവ൯സ൪ക്കാ൪ക്കാറോട്ടങ്ങളും നിലയു്ക്കണം. ആവശ്യമുള്ളവ൪ ട്രെയിനിലു്പ്പോകട്ടെ, അല്ലെങ്കിലു് ബസ്സിലു്പ്പോകട്ടെ, അതോടെ ബസ്സുകളു്നന്നാവും. എവിടെയെങ്കിലും ഗവണു്മെ൯റ്റലല്ലാത്തയൊരു ഉതു്ഘാടനത്തിനുപോയെന്നറിഞ്ഞാലു് അപ്പോളു്പ്പിരിച്ചുവിടണം, ഇല്ലെങ്കിലു് രാജിവെച്ചിട്ടുപോകണം- സ൪ക്കാ൪വാഹനങ്ങളും ഉദ്യോഗസ്ഥപ്പടകളും പോലീസ്സും അങ്ങോട്ടെഴുന്നള്ളിക്കാനുള്ളതല്ല, കാരണം അതിനുചെലവാക്കുന്നപണത്തിനു് അവ൪ക്കുവേറേപണിയുദ്ദേശിച്ചിട്ടുണു്ടു്, അവരെവേറേപണിയേലു്പ്പിച്ചിട്ടുണു്ടു്.

സകലസൗകര്യങ്ങളും സൗജന്യമായിക്കിട്ടുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും എമ്മെല്ലേമാരുടെയും ശമ്പളവുമലവ൯സ്സുകളും പിന്നീടുപുനഃസ്ഥാപിക്കപ്പെടാത്തരീതിയിലു് നാലു്പ്പതുശതമാനം വെട്ടിക്കുറയു്ക്കണം, ഒന്നിനുംക്ഷാമമില്ലാത്തയവ൪ക്കുള്ള ക്ഷാമബത്തനീക്കംചെയ്യണം, അവരുടെവീടുകളിലോയോഫീസ്സിലോ അഞു്ചുവ൪ഷത്തിലൊരിക്കലല്ലാതെ ഒരുമെയി൯റ്റന൯സ്സുമനുവദിക്കരുതു്, മോടിപിടിപ്പിക്കലു് ഒരിക്കലുമനുവദിക്കരുതു്.

മന്ത്രിമാരുടെയുമുദ്യോഗസ്ഥ൯മാരുടെയും മുഖ്യമന്ത്രിയുടെയും സകലവിദേശട്ടൂറുകളും പത്തുവ൪ഷത്തേയു്ക്കുനിരോധിക്കണം, സംസ്ഥാനത്തി൯റ്റെസാമ്പത്തികനിലമെച്ചപ്പെട്ടുവെന്നു് തെളിയിക്കപ്പെടുന്നതുവരെ ഇവരുടെ വിദേശത്തുപോയുള്ളചികിത്സയു്ക്കുവരെ മൊറട്ടോറിയംപ്രഖ്യാപിക്കണം, അഥവാലീവുമെടുത്തുവിദേശത്തുപോയിച്ചികിത്സിച്ചാലു് ഗവണു്മെ൯റ്റുജോലിചെയ്യാ൯ മറ്റുള്ളയുദ്യോഗസ്ഥ൯മാരെപ്പോലെ ഒരി൯ഡൃ൯മെഡിക്കലു്ബോ൪ഡിനുമുന്നിലു് യാത്രയു്ക്കുമുമ്പസുഖമുണു്ടായിരുന്നെന്നും ചികിത്സനടന്നതി൯റ്റെലക്ഷമുണു്ടെന്നും അതുകഴിഞ്ഞിപ്പോളു്ഫിറ്റാണെന്നും തെളിയിക്കാ൯കഴിഞ്ഞില്ലെങ്കിലു് ഉദ്യോഗമേതെന്നുനോക്കാതെ പിരിച്ചുവിടണം, ചികിത്സാച്ചെലവും റീയിംബേഴു്സ്സുചെയു്തുകൊടുക്കാ൯പാടില്ല. ഇ൯ഡൃയു്ക്കകത്തുള്ളചികിത്സയു്ക്കേയാ൪ക്കും മെഡിക്കലു് റീയിംബേഴു്സ്സു്മെ൯റ്റനുവദിക്കാവൂ. അമ്പതിനായിരംരൂപയു്ക്കുമുകളിലു് മൊത്തം ഗ്രോസ്സു് മാസവരുമാനമുണു്ടെങ്കിലു് ഒരിക്കലും ഒരുറീയിംബേഴു്സ്സു്മെ൯റ്റുമനുവദിക്കയുമരുതു്.

അമ്പതും അറുപതുംകൊല്ലമോടാ൯വേണു്ടിയാണു് ഇ൯ഡൃയിലു് കാറുകളെല്ലാമുണു്ടാക്കുന്നതു്. ഒന്നും പാട്ടവണു്ടികളല്ല, ആയിരുന്നെങ്കിലവ ചെലവാകുമായിരുന്നുമില്ല. ചിലതു് നൂറും നൂറ്റിയിരുപതുംകൊല്ലമോടാനുള്ള ദൃഢതയുള്ളവയാണു്. കേരളാഗവണു്മെ൯റ്റിലു് ഒറ്റയൊരുത്തനെയും ഇരുപതുകൊല്ലെമെങ്കിലുമോടാത്ത ഒറ്റവാഹനവും മാറ്റാനനുവദിക്കരുതു്, അതിനുവേണു്ടിയി൯ഡൃയിലു് കാറുകമ്പനികളിലു്നിന്നുകൈക്കൂലിവാങ്ങിക്കൊണു്ടു് നിയമമുണു്ടാക്കാ൯ ഒരുകേന്ദ്രമന്ത്രിയെയുംമന്ത്രിസഭയെയും അനുവദിക്കുകയുംചെയ്യരുതു്. പുതിയതായിവാങ്ങുന്നകാറുകളു്തന്നെ ഏറ്റവുംവിലക്കുറവുള്ളതേതോ അതുമാത്രമേവാങ്ങിനലു്കാവൂ. മാരുതി 800 നി൪ത്തിപ്പോയി, അല്ലായിരുന്നനെങ്കിലു്....! മൈലേജും സുരക്ഷിതത്വവുമെല്ലാം പൊതുജനങ്ങളു്ക്കുള്ളതുമതി പൊതുജനങ്ങളുടെദാസ൯മാരായ പ്രതിനിധികളു്ക്കും അവരുടെയുംദാസ൯മാരായ ഉദ്യോഗസ്ഥ൯മാ൪ക്കും.

ഒറ്റമന്ത്രിമന്ദിരത്തിലും ഉദ്യോഗസ്ഥവസതിയിലും നീന്തലു്ക്കുളമോ പശുതൊഴുത്തോ ലിഫു്റ്റോ കെട്ടാനനുവദിക്കരുതു്. എങ്ങനെയാണോകെട്ടിക്കമ്മിഷ൯ചെയു്തതു് അങ്ങനെതന്നെയിരിക്കണമേലു്പ്പിച്ചകെട്ടിടം. മോഡിഫിക്കേഷനുകളൊന്നും അനുവദിക്കാ൯പാടില്ല. മോഡിഫിക്കേഷ൯നടത്തിയിട്ടുണു്ടെങ്കിലു് അതിനുചെലവായപൈസ്സ മന്ത്രിയല്ല മുഖ്യമന്ത്രിയായാലും അയാളിലു്നിന്നുതന്നെയീടാക്കണം. ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരെ ഗവണു്മെ൯റ്റു് അവ൪ക്കുനലു്കിയിട്ടുള്ള ക്വാ൪ട്ടേഴു്സ്സുകളിലു് മോഡിഫിക്കേഷ൯നടത്താനനുവദിച്ചിട്ടുണു്ടോ?

പബ്ലിസിറ്റിക്കായി സ൪ക്കാ൪ ട്രഷറിയിലു്നിന്നുതുകചെലവഴിക്കുന്നതു് അവസാനിപ്പിക്കും. ഇത്തരംപരസ്യങ്ങളിലൂടെനേടുന്നപ്രചാരണം രാഷ്ട്രീയമായലാഭമായതുകൊണു്ടും പെ൯ഷനുമലവ൯സ്സുകളുംകിട്ടുന്ന തൊഴിലിനായി എമ്മെല്ലേമാരും മന്ത്രിമാരും മുഖ്യമന്ത്രിയുമാകാനുള്ളതായതുകൊണു്ടും വേണമെങ്കിലു് അതാതുരാഷ്ട്രീയപ്പാ൪ട്ടികളു്തന്നെയീ പ്രചരണംനടത്തേണു്ടതാണു്. 2024-25ലു് കേരളാബഡു്ജറ്റിലു് ഇതിനുവേണു്ടിമാറ്റിവെച്ചിട്ടുള്ളതു് മുപ്പത്തേഴുകോടിയിലേറെരൂപയാണു്. ഇങ്ങനെചെലവഴിക്കാ൯ സംസ്ഥാനത്തിനുപണമില്ല. പബ്ലിക്കു് റിലേഷ൯സ്സു് ഡിപ്പാ൪ട്ടുമെ൯റ്റിനുനലു്കുന്നഫണു്ടുകൊണു്ടു് കാര്യംനടത്തിക്കൊള്ളണം.

നദീതീരങ്ങളിലെക്കിണറുകളിലെ ജലലഭ്യതയുറപ്പാക്കത്തക്കരീതിയിലു് മണലു്നിരപ്പുവേണു്ടത്രയുയ൪ന്നിട്ടില്ലാത്തതിനാലു് സംസ്ഥാനത്തെനദികളിലു്നിന്നുംമണലു്വാരി ഗവണു്മെ൯റ്റുപണമുണു്ടാക്കുന്നതും ഗവണു്മെ൯റ്റുദ്യോഗസ്ഥ൯മാരും മന്ത്രിമാരുംനേതാക്കളും കൈയ്യിട്ടുവാരുന്നതുമവസാനിപ്പിക്കും. പൊതുവിഭവംനശിപ്പിച്ചു് അങ്ങനെപണമുണു്ടാക്കാനും അതി൯റ്റെചെലവി൯റ്റെപേരിലൊരു ധൂ൪ത്തുനടത്താനും ഗവണു്മെ൯റ്റിനെയനുവദിക്കില്ല. ആവശ്യമുള്ളമണലു് അണക്കെട്ടുകളുടെയടിത്തട്ടുകോരി ഉണു്ടാക്കാവുന്നതാണു്. എല്ലാമൊടുവിലവിടെത്തന്നെയാണുചെല്ലുന്നതു്. അതിലൂടെ അണകളിലെ ജലസംഭരണശേഷികൂടും, നദികളിലെ പ്രളയമൊഴിവാകും, അണക്കെട്ടുതുറന്നുവിടുന്നതുമൊഴിവാക്കാം. ഈമണലു് ഗവണു്മെ൯റ്റു് വിലു്ക്കുകയോ തിന്നുകയോ എന്തുവേണമെങ്കിലുംചെയ്യട്ടെ. അല്ലാതെ ദു൪ബ്ബലമായനദികളിലെമണലു്വാരി ഇരുന്നൂറുകോടിരൂപയുണു്ടാക്കാ൯ ഗവണു്മെ൯റ്റിനെയനുവദിക്കില്ല.

പൊതുട്രഷറിയിലു്നിന്നും പണമെടുത്തുള്ള സ൪ക്കാ൪നടത്തുന്ന ഓണാഘോഷം, കേരളീയം, കേരളയാത്ര എന്നിവയൊക്കെനിരോധിക്കും, അവരുടെസ്വന്തംകൈയ്യിലു്നിന്നുപണമെടുത്തു് പൊതുജനങ്ങളോണവും ക്രിസ്സു്തുമസ്സും റംസ്സാനുമൊക്കെയാഘോഷിക്കുന്നുണു്ടു്. ജനപ്പ്രതിനിധികളെന്നുപറയുന്ന ഗവണു്മെ൯റ്റു് ജനങ്ങളുടെയിടയിലു്പ്പോയിനിന്നവ അതിലു്പ്പങ്കുപറ്റി ആഘോഷിച്ചാലു്മതി. അവിടെനിന്നാണല്ലോവന്നതു്! ജനപ്പ്രതിനിധികളല്ലാതെ ഗവണു്മെ൯റ്റിലുള്ള ഉദ്യോഗസ്ഥ൯മാ൪ പൊതുപ്പണമെടുത്തു് ഒന്നുമാഘോഷിക്കണു്ട, ശമ്പളംനലു്കുന്നതിലു്നിന്നു് സ്വന്തംകൈയ്യിലു്നിന്നുമെടുത്താഘോഷിച്ചാലു്മതി. ജനപ്പ്രതിനിധികളും ഉദ്യോഗസ്ഥ൯മാരുമല്ലാതെ മറ്റാരെങ്കിലും ഗവണു്മെ൯റ്റിലുണു്ടോ?

അല്ലപിന്നെ... ചെലവുനിയന്ത്രിക്കാനുംകുറയു്ക്കാനും ജനങ്ങളു്ക്കറിഞ്ഞുകൂടെന്നാണോകരുതിയതു്...? ഇവ൪ക്കിതൊക്കെ ചെയ്യാനും ട്രഷറിപൊളിക്കാനുമറിയാമെങ്കിലു് ഇതൊക്കെയവസാനിപ്പിക്കാനും ട്രഷറികനപ്പിയു്ക്കാനും ഇതുപോലെയെന്തെല്ലാംജനങ്ങളു്ക്കുമറിയാം! ഇതൊക്കെജനങ്ങളുടെയവകാശപ്പ്രഖ്യാപനമാണു്, ട്രഷറിസംരക്ഷണരേഖയാണു്. ജനാധിപത്യത്തി൯റ്റെയുടുത്തവികാസമായി ഓണു്ലൈ൯വോട്ടിംഗുനടപ്പിലാകുമ്പോളു് ഇതൊക്കെച്ചെയ്യുമെന്നു് ഉറപ്പുനലു്കുന്നവ൪ക്കേ ജനങ്ങളു്വോട്ടുചെയു്തെന്നിരിക്കൂ!

Written on 18 January 2024 and first published on: 21 January 2024






 

 

 

 

Saturday, 20 January 2024

1510 അങ്ങേരൊരുകുറ്റംചെയ്യുന്നു, എന്നിട്ടതിനുള്ളശിക്ഷയെന്താണോ അതിനു് മറ്റൊരാളുടെമേലു് മറ്റെന്തിനെങ്കിലും അത്രയുംകൊല്ലംശിക്ഷയുള്ള കേസ്സെടുക്കുന്നു, അറസ്സു്റ്റുചെയ്യുന്നു, ജയിലിലടയു്ക്കുന്നു, കണക്കുശരിയാക്കുന്നു. നീതിമാനല്ലേ?

1510

അങ്ങേരൊരുകുറ്റംചെയ്യുന്നു, എന്നിട്ടതിനുള്ളശിക്ഷയെന്താണോ അതിനു് മറ്റൊരാളുടെമേലു് മറ്റെന്തിനെങ്കിലും അത്രയുംകൊല്ലംശിക്ഷയുള്ള കേസ്സെടുക്കുന്നു, അറസ്സു്റ്റുചെയ്യുന്നു, ജയിലിലടയു്ക്കുന്നു, കണക്കുശരിയാക്കുന്നു. നീതിമാനല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Loren Cutler. Graphics: Adobe SP.


കേരളാമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇ൯ഡൃയിലെയേകനേതാവും മറ്റുപലതുമൊക്കെയായ പിണറായിവിജയ൯റ്റെ പടികളു്കയറാനുമിറങ്ങാനുമൊക്കാതായയീ തീവ്രജീവിതവിപ്ലവസായാഹ്നത്തിലു് ആകെരണു്ടുകാര്യങ്ങളു്ചെയ്യാനുള്ള ആയുസ്സേയിനിയുള്ളൂ: ഇത്രയുംകാലംചെയു്തുകൊണു്ടിരുന്ന അഴിമതിതുടരുക, അതിലു്പ്പത്തുശതമാനംമാത്രമെടുത്തിട്ടു് ബാക്കി കേന്ദ്രത്തിലും സംസ്ഥാനത്തും വിദേശത്തുമായി ഇ൯ഡൃയിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിദൂരപക്ഷത്തെയും സഹരാഷ്ട്രീയക്കാര൯മാ൪ക്കും വിദേശപ്പങ്കാളികളു്ക്കുമായി വീതംവെയു്ക്കുക, മുക്കാലിയിലു്ക്കെട്ടിക്കുതറാതെവെച്ചിരിക്കുന്ന ചീഫു്സ്സെക്രട്ടറിയിലൂടെയും പൊലീസ്സു്ച്ചീഫിലൂടെയും ആളുകളു്ക്കെതിരെ കേസ്സെടുക്കുക! ഇതുരാഷ്ട്രീയപ്പ്രവ൪ത്തനമാണെന്നു് ബലമായിവിശ്വസിച്ചു് താനൊരുരാഷ്ട്രീയജീവിതംനയിക്കുകയാണെന്നു് ചിന്തിക്കുകയാണു്!

എന്തിനാണിത്രയുംകേസ്സുകളെടുക്കുന്നതെന്നു് ആരെങ്കിലുമാലോചിച്ചിട്ടുണു്ടോ? അതിലു്മിക്കതും കോടതിവരാന്തയിലു്പ്പോലുമെത്തിക്കാനാവാതെ നിയമക്കുരുക്കുകളിലു്പ്പെട്ടും അതിനുള്ളനിയമംകണു്ടെത്താനാവാതെയും തള്ളിപ്പോവുകയാണു്. എന്നിട്ടും കേസ്സുകളെടുക്കുന്നു, പോലീസ്സും ഹോംസെക്രട്ടറിയും പ്രോസിക്ക്യൂഷ൯ ഡയറക്ട൪ജനറലുമൊക്കെസ്സഹകരിച്ചു് അതുതുടരുന്നു. വാസു്തവത്തിലു് ഇതി൯റ്റെപിന്നിലെന്താണുനടക്കുന്നതു്? നിയമത്തി൯റ്റെദൃഷ്ടിയിലു്നോക്കുമ്പോളു് കേസ്സിലു്ക്കുടുങ്ങത്തക്ക എന്തെല്ലാംകുറ്റകൃത്യങ്ങളാണു് ഒരാളു്ചെയു്തിട്ടുള്ളതെന്നു് ഓരോരുത്തരുടെകാര്യത്തിലും അവനവനുമാത്രമേയറിയാ൯കഴിയുകയുള്ളൂ. അങ്ങേരുടെകാര്യത്തിലുമതുതന്നെയാണു്. കേസ്സെടുക്കത്തക്കയേതെല്ലാംകുറ്റകൃത്യങ്ങളാണു് താ൯ചെയു്തിട്ടുള്ളതെന്നുമാത്രമല്ല എന്നും ചെയു്തുകൊണു്ടിരിക്കുന്നതെന്നും അങ്ങേ൪ക്കുമാത്രമേയറിയൂ. അങ്ങനെ ഓരോ കേസ്സെടുക്കപ്പെടേണു്ടസംഭവവുംനടക്കുമ്പോളു് ഓരോകേസ്സെടുക്കുന്നു- തനിയു്ക്കെതിരെയല്ല, മറ്റുള്ളവ൪ക്കെതിരെ. നീതിമാണല്ലേ? നീതിബോധത്തി൯റ്റെപാരമ്യത്തിലു് എന്നെങ്കിലുമെണ്ണംതികയുമെന്ന പ്രതീക്ഷയിലാണിതുചെയ്യുന്നതു്. പക്ഷേ കുറ്റകൃത്യംചെയ്യുന്നതുതുടരാതെ നി൪ത്തിയാലല്ലേ എന്നെങ്കിലുമെണ്ണംതികയൂ?

ഓരോദിവസവുമിരുന്നാലോചിക്കും: ത൯റ്റെമറ്റേക്കൃത്യത്തിനു്, അല്ലെങ്കിലിപ്പോളു്ച്ചെയു്തതിനു്, ഇന്നു് ആരുടെമേലു്ക്കേസ്സെടുക്കാം? അങ്ങനെ പീസ്സീ ജോ൪ജ്ജുമുതലു് മാത്യു കുഴലു്നാടനും രാഹുലു് മാങ്കൂട്ടത്തിലുംവരെ എന്താണുനടന്നുകൊണു്ടിരിക്കുന്നതെന്നു് മനസ്സിലാക്കാ൯കഴിവുള്ളവരെല്ലാം അങ്ങേ൪ചെയു്തകുറ്റങ്ങളു്ക്കു് കേസ്സിലു്ക്കുടുങ്ങിക്കഴിഞ്ഞു. ഒരാളു്ക്കിങ്ങനെയൊരു വിനോദംതോന്നിയാലു് സംസ്ഥാനത്തിനു് അതുവളരെപ്പണച്ചെലവുള്ളവിനോദമെന്നേ, ഓരോദിവസവുമയാളുംമക്കളും ശത്രുസമ്പന്നരാവുകയാണെന്നേ, പറയാ൯പറ്റൂ. കേസ്സെടുപ്പുനിലയു്ക്കുന്നയന്നു് അങ്ങേരുപറഞ്ഞു് അതുവരെയെടുത്തകേസ്സുകളുടെയെണ്ണംനോക്കിയാലു് അങ്ങേരുചെയു്ത മൊത്തംകുറ്റകൃത്യങ്ങളുടെയെണ്ണംകിട്ടും.

ഇതിനേക്കാളൊക്കെയെത്രയോ അധികാരവുംകഴിവുംസമ്പന്നതയുമുള്ളവ൪, അന്താരാഷ്ട്രവേദികളിലും ഐക്യരാഷ്ട്രസമ്മേളനങ്ങളിലും നല്ലയിംഗ്ലീഷുചെന്നുപറയാനറിയാവുന്നവ൪, കൊടുംകുറ്റകൃത്യങ്ങളു്ചെയു്തിട്ടു് അല്ലെങ്കിലു്ച്ചെയ്യിച്ചിട്ടു്, ഒരുകേസ്സുപോലുമില്ലാതെ പലവ൯മാരുടെകാലുപിടിച്ചാണെങ്കിലു്പ്പോലും രക്ഷപ്പെടുന്നതി൯റ്റെസുഖമനുഭവിക്കുന്ന വിനോദംവെച്ചുനടത്തിയിട്ടുണു്ടു്! അമേരിക്ക൯പ്രസിഡ൯റ്റായിരുന്ന ട്രംപു് അങ്ങനത്തൊരുത്തനായിരുന്നു.

കൊലപാതകം, കൊള്ള, ബലാത്സംഗം, ബാലികാപീഢനം, ഭവനഭേദനം, ഗുരുതരമായസാമ്പത്തികത്തട്ടിപ്പുകളു് എന്നിവനടത്തിയിട്ടുനടക്കുന്നവരെ വെറുതേവിടാനും അവ൪ക്കെതിരേ കേസ്സുകളെടുക്കാതിരിക്കാനും ആഭ്യന്തരവകുപ്പിലു്നിന്നും ഉത്തരവുകളു്കിട്ടുന്ന പ്രതിദിനസംഭവങ്ങളിലുംകൂടി അതിനുപകരമിതുപോലെ മറ്റുള്ളവരുടെമേലു്ക്കേസ്സുകളെടുക്കുകയാണെന്നു് ധരിക്കരുതു്- ഇതിനുപുറമേ അതിനുംകൂടിയെടുത്താലു് മൊത്തമറസ്സു്റ്റുചെയ്യാനും കേസ്സെടുക്കാനുമുള്ളയാളുകളുടെയെണ്ണം കേരളത്തിലു്ത്തികയാതെവരും. ഈമേഖലയിലെ ബളു്ക്കു് കോണു്ട്രിബ്യൂട്ടറാണു് നേരത്തേപറഞ്ഞയാളു്.

ഒരുകാര്യം പ്രത്യേകമെടുത്തുപറയാതിരിക്കാ൯കഴിയില്ല: ഈക്കേസ്സുകളിലെല്ലാംകൂടി ഇരകളാക്കപ്പെട്ടവ൪ക്കു് എത്രവ൪ഷമാണോ തടവുശിക്ഷയുദ്ദേശിച്ചിരുന്നതു് കൃത്യമത്രയുംവ൪ഷംതന്നെ ത൯റ്റെയെല്ലാക്കുറ്റങ്ങളു്ക്കുംകൂടി ശിക്ഷയുള്ളതാണെന്നറിഞ്ഞുകൊണു്ടുതന്നെ, അതിങ്ങനെമറ്റുള്ളവരുടെമേലു്ത്തന്നെവേണമെന്നു് നി൪ബ്ബന്ധമാക്കിക്കൊണു്ടുതന്നെ, അതുസു്കിപ്പുചെയു്തുമുന്നോട്ടുപോകുന്നതി൯റ്റെ ത്രില്ലാണു് ഇതിലുള്ളതു്. നരേന്ദ്രമോദിക്കുപകരം നിയമബോധമുള്ളയൊരുപ്രധാനമന്ത്രിവന്നാലു് ഇ൯ഡ്യയവസാനിച്ചാലും ശിക്ഷയവസാനിക്കുകയില്ല.

എ൯റ്റടുത്തുകളിച്ചാലു് ഞാ൯ചതയു്ക്കുമെന്നൊരുനിലപാടു് ഒരുവ്യക്തിയെടുത്താലു് അതുകുറേക്കാലമായി സമൂഹത്തിലു്നടന്നുവരുന്നതായി നമ്മളു്കണു്ടിട്ടുണു്ടു്, പരിഷു്ക്കാരത്തി൯റ്റെയും സംസു്ക്കാരത്തി൯റ്റെയും ഉദയത്തിനുമുമ്പുള്ള വെളിച്ചമെത്താത്ത ഇരുണു്ടമനസ്സുകളുടെ കാട്ടുനീതിയുടെഭാഗമായി ഏറെക്കുറെനമ്മളു് അംഗീകരിച്ചിട്ടുമുണു്ടു്. പക്ഷേ പഴയകാട്ടുനീതിയനുസരിച്ചുതന്നെ ആരോഗ്യവുമാവതുംധീരതയുമുണു്ടെങ്കിലു് നേരിട്ടുപോയടിക്കാതെ മുഖ്യമന്ത്രിയാജോലി ചീഫു്സ്സെക്രട്ടറിയേയും പോലീസ്സു്ച്ചീഫിനെയുമേലു്പ്പിക്കുമ്പോളു് ഈമുഖ്യമന്ത്രിക്കും ചീഫു്സ്സെക്രട്ടറിക്കും പോലീസ്സു്ച്ചീഫിനും നമ്മളല്ലേശമ്പളംകൊടുക്കുന്നതു്, അവ൪സവിശേഷമായി തമ്മിലനുസരിക്കുന്നതിനുപകരം പൊതുവായി നമ്മളെയല്ലേയനുസരിക്കേണു്ടതെന്നൊരുകല്ലുകടി സമൂഹത്തിലുണു്ടാവുന്നു.

Written on 18 January 2024 and first published on: 20 January 2024









 

Friday, 19 January 2024

1509. കേരളത്തിലെ ഇടതുപക്ഷയെമ്മെല്ലേമാ൪കൂടിയിരുന്നു് സീബിയ്യൈയ്യുടെപ്രവ൪ത്തനം കേരളത്തിലു്നിരോധിച്ചതു് മുഖ്യമന്ത്രിയുടെമകളെരക്ഷിക്കാനായിരുന്നുവെന്നു് ഇന്നുതെളിഞ്ഞിരിക്കുന്നു

1509

കേരളത്തിലെ ഇടതുപക്ഷയെമ്മെല്ലേമാ൪കൂടിയിരുന്നു് സീബിയ്യൈയ്യുടെപ്രവ൪ത്തനം കേരളത്തിലു്നിരോധിച്ചതു് മുഖ്യമന്ത്രിയുടെമകളെരക്ഷിക്കാനായിരുന്നുവെന്നു് ഇന്നുതെളിഞ്ഞിരിക്കുന്നു

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

കേരളത്തിലെ ഇടതുപക്ഷയെമ്മെല്ലേമാ൪കൂടിയിരുന്നു് സീബിയ്യൈയ്യുടെപ്രവ൪ത്തനം കേരളത്തിലു്നിരോധിച്ചതു് (അതായതു് കേരളത്തിലു്വന്നു് സ്വന്തമായിക്കേസ്സെടുക്കാനുള്ളയധികാരം) മുഖ്യമന്ത്രിയുടെമകളെരക്ഷിക്കാനായിരുന്നുവെന്നു് ഇന്നുതെളിഞ്ഞിരിക്കുന്നു. ഇവ൯മാരൊക്കെയിത്രചീപ്പോ? 2016ലു് ഭരണമേറ്റു് 2024ലുംതുടരുന്ന മുഖ്യമന്ത്രിക്കുടുംബം പാ൪ട്ടിയിലും ഭരണത്തിലും എന്തൊക്കെയാണുചെയു്തുവെച്ചിരിക്കുന്നതെന്നു് അതിലു്മുഴുവ൯പങ്കുപറ്റിയിരുന്നു് അതിനുപുറമേ സ്വന്തമായിച്ചിലതുചെയ്യുകകൂടിച്ചെയു്ത ഇവ൯മാ൪ക്കന്നേയറിവുണു്ടായിരുന്നതാണല്ലോ! എന്നായാലും എ൯ഫോഴു്സ്സു്മെ൯റ്റു് ഡയറക്ടറേറ്റും സീബീയ്യൈയ്യുമൊക്കെ അവരുടെഭരണത്തെപ്പിന്തുട൪ന്നു് അവരുടെപുറകേ കേരളത്തിലു്വരുമെന്നു് അവ൪ക്കന്നേ അതുചെയ്യുമ്പോളു്ത്തന്നെ അറിവുണു്ടായിരുന്നതാണല്ലോ!! അപ്പോളു് കേരളത്തിലു് സ്വന്തംനിലയു്ക്കുകേസ്സെടുത്തന്വേഷിക്കാനുള്ള സീബീയ്യൈയ്യുടെയധികാരം നിലവിലു് കാലി൯റ്റടിലു് അടിമകളായിക്കിടക്കുന്നയെമ്മെല്ലേമാരെവെച്ചു് അവ൪കുതറുന്നതിനും കണക്കുപറഞ്ഞുതുടങ്ങുന്നതിനുംമുമ്പു് പി൯വലിച്ചിട്ടു് ഇറങ്ങിപ്പോയി വരുന്നതുനേരിടുകയല്ലേകരണീയം? അതുതന്നെയല്ലേ മുഖ്യമന്ത്രിവിജയ൯മുതലുള്ളയവ൪ചെയു്തതും? പോലീസ്സുപിടിക്കുന്നതിനുമുമ്പു് പൊലീസ്സിനു് പിടിക്കാനുള്ളയധികാരം എടുത്തുമാറ്റുന്നതിനെക്കുറിച്ചു് ഏതുകള്ളനാണുചിന്തിക്കാത്തതു്!

ഈനിരോധനത്തിനുവേണു്ടിയവ൪ പുതിയതായിനിയമമോ ഓ൪ഡിന൯സ്സോ ഒന്നുംകൊണു്ടുവരേണു്ടിവന്നില്ല, അന്തസ്സുള്ളകേരളം ആദ്യമേയനുവദിച്ചിരുന്ന സീബിയ്യൈയു്ക്കുള്ളയധികാരമവ൪ പി൯വലിച്ചു. അന്നനുവദിച്ചതു് അന്നുമുഖ്യമന്ത്രിക്കുടുംബങ്ങളും മന്ത്രിക്കുടുംബങ്ങളും ഉദ്യോഗസ്ഥക്കുടുംബങ്ങളുമൊന്നും ഇതുപോലെവെട്ടിപ്പുക്രിമിനലുകളായിരുന്നില്ല, അതുകൊണു്ടവ൪ സീബിയ്യൈയ്യുടെ ഏതന്വേഷണവും ധൈര്യമായനുവദിച്ചു. ഇന്നങ്ങനെയാണോ? അഴിമതിയിലും വെട്ടിപ്പിലും ക്രിമിനലു്പ്പ്രവ൪ത്തനത്തിലുംമുഴുകാത്ത ഒരുമന്ത്രിയുംമുഖ്യമന്ത്രിയുമെങ്കിലുമിന്നുണു്ടോ? അപ്പോളവ൪ക്കു് സീബീയ്യൈയ്യുടെയായധികാരം എപ്പോളു്വേണമെങ്കിലുംപൊട്ടിവീഴാവുന്ന തലയു്ക്കുമുകളിലു്നിലു്ക്കുന്നൊരുവാളാണു്. അതുവീഴണോവേണു്ടയോയെന്നു് നിശ്ചയിക്കാനുള്ളയധികാരം അവ൪തന്നെസ്വയമെടുത്തു. ഇവരുടെയീ മു൯കൂറനുമതിനലു്കിയിരുന്നതുപി൯വലിക്കലു് നടപടിയിലൂടെ ഇപ്പോളു് മന്ത്രിസഭയനുവാദംനലു്കിയാലേ അല്ലെങ്കിലു് മന്ത്രിസഭയാവശ്യപ്പെട്ടാലേ കേരളത്തിലു് സീബീയ്യൈയു്ക്കൊരുകേസ്സെടുത്തന്വേഷിക്കാ൯പറ്റൂ. പിന്നെങ്ങനെയവ൪ക്കെതിരേകേസ്സെടുക്കും? അവ൪തന്നെയാണല്ലോമന്ത്രിസഭ! അല്ലെങ്കിലു് ജുഡീഷ്യറിസീബീയ്യൈയ്യോടുപറയണം കേസ്സെടുക്കാ൯!!

ഇതു് അവ൪വലിയൊരുചുണയുംമിടുക്കുമാണു് ചെയു്തിരിക്കുന്നതെന്നാണു് കേരളംകരുതുന്നതെന്നാണു് അവ൪ചിന്തിച്ചുനടക്കുന്നതു്, കേരളത്തിലെക്ക്രിമിനലു്സ്സമൂഹമങ്ങനെ ചിന്തിക്കുന്നുമുണു്ടു്, അതിനവരെയാരാധിക്കുന്നുമുണു്ടു്. മുഖ്യമന്ത്രിവിജയനെപ്പുകഴു്ത്തിക്കൊണു്ടുള്ള ഫേയു്സ്സുബുക്കിലെപ്പോസ്സു്റ്റുകളെല്ലാമവരുടേതാണു്. ഇവ൪വെറുംതറകളായതൊട്ടികളാണെന്നാണു് കേരളംപക്ഷേചിന്തിച്ചുനടക്കുന്നതു്. കേരളമെങ്ങനെകരുതിയാലുമൊരുചുക്കുമില്ല, കാര്യംനടന്നില്ലേയെന്നുചിന്തിച്ചുനടക്കുന്ന, ക്രിമിനലുകളാണവ൪. ക്രിമിനലുകളങ്ങനെയാണുചിന്തിക്കുന്നതു്. നിയമംനടപ്പാക്കാനുള്ള ചുമതലയുമുത്തരവാദിത്വവുംവഹിച്ചു് അതുമാത്രംചെയ്യുന്നതിനുള്ള ശമ്പളമെണ്ണിവാങ്ങുന്നവരാണുതങ്ങളെന്നു് ക്രിമിനലുകളൊരിക്കലും ചിന്തിക്കുകപോലുമില്ല, ക്രിമിനലു്മനസ്സിലത്തരംചിന്തകളു്ക്കിടമില്ല.

ഇതിങ്ങനെയാണെങ്കിലും 2024ലു് തൃശ്ശൂരിലെ പാ൪ലമെ൯റ്റുസീറ്റുജയിക്കുന്നതിനുവേണു്ടി തങ്ങളുടെമുന്നണിയിലു്നിന്നു് അവിടെമത്സരിക്കുന്ന സീപ്പീയ്യൈയ്യെച്ചതിച്ചുകൊണു്ടുള്ള മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെവോട്ടു് കേന്ദ്രബീജേപ്പീയു്ക്കാവശ്യമുണു്ടു്. അതുനലു്കാമെന്നുപറഞ്ഞുകൊണു്ടു് കലു്ക്കത്തയിലു് ജ്യോതിബസുവി൯റ്റെ അനുസു്മരണമുള്ളദിവസംതന്നെ അവിടെപ്പോകാതെ മകളെരക്ഷിക്കണമെന്നുകേണുകൊണു്ടു് കേരളത്തി൯റ്റെമുന്നിലു്പ്പരസ്യമായിത്തന്നെ തന്നെവന്നുകാണണമെന്നാവശ്യപ്പെട്ടമോദിയെ കൊച്ചിയിലു്വന്നദിവസംപോയിക്കണു്ടു് മകളുടെയഴിമതിക്കേസ്സും ത൯റ്റെമാസപ്പടിക്കേസ്സും കരുവന്നൂരിലെത്തങ്ങളുടെബാങ്കുകൊള്ളയടിക്കേസ്സും എല്ലാംകൂടിയൊരുമിച്ചുപറഞ്ഞൊത്തു് ഒരുതീരുമാനമുണു്ടാക്കി മുഖ്യമന്ത്രിപിണറായിവിജയ൯. മോദിവന്നപ്പോഴും കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിലു്നിന്നും തിരികെപ്പോയപ്പോഴും പരാജിതനായയാപ്പിതാവു് തിരുവനന്തപുരത്തുനിന്നോടിച്ചെന്നു് മദമടക്കി ഭവ്യതയോടെയാചിച്ചുതൊഴുതുകൊണു്ടുനിന്നു. ചിരിച്ചുകാണിച്ചാലു് അല്ലെങ്കിലു് മുണു്ടഴിച്ചുതാഴെയിട്ടുതൊഴുതുകൊണു്ടുനിന്നാലു് അതുവെച്ചുതീരുമാനമെടുക്കാവുന്നതേയുള്ളൂ ഇവ൪ക്കുരാജ്യകാര്യങ്ങളു്!

കേന്ദ്രയന്വേഷണങ്ങളിലു്റെക്കാ൪ഡായയീയഴിമതി സീബീയ്യൈയു്ക്കന്വേഷിക്കാനുള്ളയധികാരമവിടെ ക൪ണ്ണാടകത്തിലെമു൯ഗവണു്മെ൯റ്റു് തടഞ്ഞിട്ടുണു്ടെങ്കിലും ഇപ്പോഴത്തെയവിടത്തെക്കോണു്ഗ്രസ്സുഗവണു്മെ൯റ്റു് കേരളാമുഖ്യമന്ത്രിയുടെമകളു്ക്കുമേലിതിലു് സീബീയ്യൈയ്യന്വേഷണമാവശ്യപ്പെടുമെന്നും അതിനുള്ളയനുമതി സീബിയ്യൈയു്ക്കുനലു്കുമെന്നുമാണു് കരുതപ്പെടുന്നതു്- കേരളാമുഖ്യമന്ത്രിയുടെമുണു്ടി൯റ്റടിയിലു്ക്കിടക്കുന്ന കേരളത്തിലെപ്പ്രതിപക്ഷനേതാവു് വീഡീസ്സതീശ്ശ൯നിലവിളിച്ചുകൊണു്ടു് ഹൈക്കമാ൯ഡിനരികിലു്ച്ചെന്നില്ലെങ്കിലു്. എങ്കിലു്പ്പിന്നെയതുവരെയുള്ള എല്ലായറേഞു്ജുമെ൯റ്റുംറദ്ദുചെയു്തുകൊണു്ടു്, കേരളത്തിലെമാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുമായുള്ള എല്ലായവിഹിതബന്ധവുംതെളിയിച്ചുകൊണു്ടു്, കേന്ദ്രഗവണു്മെ൯റ്റിനുള്ളയധികാരമുപയോഗിച്ചു് പ്രധാനമന്ത്രിനരേന്ദ്രമോദിക്കു് സീബീയ്യൈയ്യുടെയായന്വേഷണം വീറ്റോചെയ്യുകയേവഴിയുള്ളൂ, റ്റീപ്പീ ചന്ദ്രശേഖര൯വധഗൂഢാലോചനപോലെ അതേറ്റെടുക്കണു്ടെന്നവരോടുപറയുകയേവഴിയുള്ളൂ.

പാ൪ട്ടിനിയമങ്ങളു്ക്കുവിരുദ്ധമായി, അച്ഛനായമുഖ്യമന്ത്രിയുടെ അഴിഞ്ഞുലഞ്ഞപാ൪ട്ടിബോധത്തിലു് പാ൪ട്ടിയാസ്ഥാനമായയഡ്ഡ്രസ്സുവെച്ചു് അഴിമതിക്കുംകൈക്കൂലിക്കും മറ്റുകമ്പനികളിലു്നിന്നു് മാസപ്പടിക്കുംമാത്രംവേണു്ടിത്തുടങ്ങിയ, സ്വന്തംകമ്പനികാര്യങ്ങളുമായിബന്ധപ്പെട്ടുള്ള ക്രിമിനലു്പ്പ്രവ൪ത്തനങ്ങളു്ക്കാണു് കേരളാമുഖ്യമന്ത്രിപിണറായിവിജയ൯റ്റെമകളിപ്പോളു് കേന്ദ്രത്തിലു്നിന്നുള്ള നടപടികളുമന്വേഷണങ്ങളുംനേരിടുന്നതു്. കേന്ദ്രയന്വേഷണമൊരു രാഷ്ട്രീയയിരുളൊത്തുതീ൪പ്പി൯റ്റെഭാഗമായി മരവിപ്പിച്ചാലു്പ്പോലുമതു് നിഷു്ഫലമാക്കുന്നതിനുവേണു്ടി കോടതികളിലുമതിനുപുറത്തെയും അഴിമതിവിരുദ്ധപ്പോരാട്ടക്കാരായ മറ്റുസാമൂഹ്യപ്പ്രവ൪ത്തകരുടെ നിയമപ്പോരാട്ടവുമതിനോടൊപ്പമുണു്ടു്. ഇതിലു് പ്രോസ്സിക്ക്യൂഷനൊഴിവാക്കിക്കൊടുക്കാനാണു് പിണറായിവിജയ൯ കുടുംബത്തിനുവേണു്ടി മാ൪കു്സ്സിസ്സു്റ്റുപ്രസ്ഥാനത്തെ യാതൊരുമാനാഭിമാനവും ലജ്ജയുമില്ലാതെവഞു്ചിച്ചുകൊണു്ടു് പ്രധാനമന്ത്രിയുടെയും കേന്ദ്രയാഭ്യന്തരമന്ത്രിയുടെയുമൊക്കെ കാലിലു്പ്പോയിവീഴുന്നതും അവരതനുവദിക്കാ൯തയാറെടുക്കുന്നതും. ഒര൪ത്ഥത്തിലു് ഇ൯ഡൃയിലെയേറ്റവുംകുപ്പ്രസിദ്ധ അഴിമതിക്കുടുംബങ്ങളിലു്നിന്നും ഒട്ടുംവ്യത്യസു്തമല്ലയീക്കുടുംബവും. ഇതിലേറ്റവുംജനങ്ങളെബു്ഭയന്നുകഴിയുന്നതു് ഇതിനുത്ഭവമായിവ൪ത്തിച്ചു് ഇതിനെല്ലാമിതുവരെച്ചുക്കാ൯പിടിച്ച മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെസംസ്ഥാനക്കമ്മിറ്റിയും സംസ്ഥാനസെക്രട്ടേറിയറ്റുമാണു്.

ഇതിനുപരിചയൊരുക്കിപ്പങ്കുപറ്റുന്നജോലിയാണു് ഈപ്പാ൪ട്ടിയുടെയഖിലേന്ത്യാക്കമ്മിറ്റികളു്ക്കുള്ളതു്. കഴിഞ്ഞയിരുപതുവ൪ഷമായി ഈയഴിമതിക്കുടുംബത്തിനെതിരെ ഒരുസ്വരംപോലുമതിനകത്തുയ൪ന്നിട്ടില്ല. ഒരുകമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയാദ്യംചെയ്യുന്നതു് അതിലെയഴിമതിക്കാരെപ്പുറത്താക്കുകയാണു്. സെ൯ട്രലു്ക്കമ്മിറ്റിയും പോളിറ്റു്ബ്യൂറോയുമടക്കമുള്ളയീ കേന്ദ്രമേലു്ക്കമ്മിറ്റികളു്രണു്ടും ഭീഷണമായയീത്തെളിവുകളുംരേഖകളും ഗൗരവതരമായവെളിപ്പെടുത്തലുകളും അവരുടെപോളിറ്റു്ബ്യൂറോമെമ്പറായവിജയനും അയാളുടെമകളു്ക്കുമെതിരെ അനുദിനംപുറത്തുവന്നു് അവ൪ പത്തുവ൪ഷത്തിലു്ക്കുറയാതെ തടവുശിക്ഷയനുഭവിക്കേണു്ട ക്രിമിനലു്ത്തട്ടിപ്പുകാരിയാണെന്നു് ജനങ്ങളുടെമുന്നിലു്ത്തെളിഞ്ഞതോടെ സംഘടിതശക്തിയുപയോഗിച്ചു് എങ്ങനെ കേന്ദ്രബീജേപ്പീയോടുവിലപേശിക്കാലുപിടിക്കാമെന്നു് ആലോചിക്കുന്നതിനായി 2024 ജനുവരി 28നുതന്നെ രാജ്യംമുഴുവ൯നിന്നുവന്നു് തിരുവനന്തപുരത്തുചേരുകയാണു്. അവരടക്കമകത്തുപോകുന്നകേസ്സാണിതു്, കാരണം അവരുടെപാ൪ട്ടിയാപ്പീസ്സാണു് തട്ടിപ്പുകേന്ദ്രത്തി൯റ്റെയഡ്രസ്സായിച്ചേ൪ത്തിരിക്കുന്നതു്. തട്ടിപ്പുകാരിയുടെ കൂട്ടുപ്രതിയും മാ൪ഗ്ഗനി൪ദ്ദേശകനും ഗുണഭോക്താവും സഹവാസിയും അവരുടെസെ൯ട്രലു്ക്കമ്മിറ്റിമെമ്പറും പോളിറ്റു്ബ്യൂറോമെമ്പറുമാണു്. സൂര്യ൯ നിക്കറുധരിച്ചിട്ടുണു്ടോയെന്നുപോലും ചൂഴു്ന്നുനോക്കിനിരീക്ഷിക്കുന്നയവ൪ 2016ലു് അവരുടെ കേരളഭരണമുണു്ടാകുന്നതിനും രണു്ടുവ൪ഷംമുമ്പു് 2014ലു്ത്തന്നെ ഈക്കുടുംബത്തി൯റ്റെയഴിമതിത്തട്ടിപ്പുനീക്കങ്ങളെപ്പറ്റി അറിയിപ്പുകിട്ടിയിട്ടും ബോദ്ധ്യപ്പെട്ടിട്ടും അന്വേഷിക്കുകയോ നടപടിയെടുക്കുകയോ അഭിപ്രായംപറയുകയോ പുറത്താക്കുകയോചെയു്തിട്ടുമില്ല.

ഈയഴിമതിപ്പ്രസ്ഥാനത്തി൯റ്റെയഡ്ഡ്രസ്സും കമ്പനിരേഖകളു്പ്രകാരം ഇവരുടെയാസ്ഥാനവും ഇരിപ്പുകേന്ദ്രവുമായ ഏക്കേജി സെ൯റ്റ൪ തിരുവനന്തപുരം എന്നാണു്. കേരളത്തിലു്മറ്റേതെങ്കിലുമൊരു പാ൪ട്ടിനേതാവോ പാ൪ട്ടിമകനോ മകളോ ഈയഡ്ഡ്രസ്സുവെച്ചു് ഇത്രയുംവ൪ഷത്തിനിടയിലു് നല്ലതോ ഇതുപോലെഫ്രോഡോ ആയ ഒരുകമ്പനിയെങ്കിലുംരജിസ്സു്റ്റ൪ചെയു്തിട്ടുണു്ടോ, ഈയഡ്ഡ്രസ്സുവെച്ചു് തുട൪ച്ചയായിത്തട്ടിപ്പുനടത്തിയിട്ടുണു്ടോ? ഇതൊരുപാ൪ട്ടിയാണോ? അത്രവലുതും അംഗബഹുലവും വിപുലവുമാണീയഴിമതിപ്പ്രസ്ഥാനം. ഇതുവരെയീരണു്ടുപേരെയുംന്യായീകരിച്ച ഇവരുടെയിടയിലെമുഴുവ൯പേരുമതിലു് മു൯നിരയംഗങ്ങളാണു്. ഈയഴിമതിസംഘത്തി൯റ്റെ ഇതുവരെയുള്ളമുന്നോട്ടുപോക്കിലു് പോലീസ്സു്മ്മേധാവിയും ചീഫു്സ്സെക്രട്ടറിയുംവഹിച്ചപങ്കു് കേരളത്തിനുമറക്കാ൯കഴിയുന്നതല്ല. കേരളത്തിലെയേറ്റവുംവലിയ ക്രിമിനലു്ഗൂഢാലോചനാസംഘമാണിതു്, ഗൂഢാലോചനാക്കുടുംബസംഗമമാണിതു്.

മര്യാദയു്ക്കുനടക്കുന്നമക്കളെവഴിതെറ്റിക്കുന്നതും അഴിമതിക്കാരുംക്രിമിനലുകളുമാക്കുന്നതും പാ൪ട്ടിയച്ഛ൯മാരാണോ മക്കളു്സ്വയമാണോയെന്നു് മുമ്പുപാ൪ട്ടിസെക്രട്ടറിയും മന്ത്രിയുമൊക്കെയായിരുന്ന കോടിയേരിബാലകൃഷു്ണ൯റ്റെമക൯റ്റെ മയക്കുമരുന്നുഫൈനാ൯സ്സിംഗിനുള്ളയറസ്സു്റ്റി൯റ്റെയും ബാംഗ്ലൂരിലെ ജയിലു്വാസത്തി൯റ്റെയുംസമയത്തുതന്നെ കേരളംമതിയായിച്ച൪ച്ചചെയു്തിരുന്നതാണു്.

Written on 18 January 2024 and first published on: 19 January 2024








1508. പാക്കിസ്ഥാനെക്കൊണു്ടു് ഇറാനെയാക്രമിപ്പിച്ചതുമനസ്സിലാക്കാം, പക്ഷേയതിനുമുമ്പു് അതിനുകാരണമുണു്ടാക്കാ൯ ഇറാനെക്കൊണു്ടു് പാക്കിസ്ഥാനെയാക്രമിപ്പിച്ചതെങ്ങനെയാണു്?

1508

പാക്കിസ്ഥാനെക്കൊണു്ടു് ഇറാനെയാക്രമിപ്പിച്ചതുമനസ്സിലാക്കാം, പക്ഷേയതിനുമുമ്പു് അതിനുകാരണമുണു്ടാക്കാ൯ ഇറാനെക്കൊണു്ടു് പാക്കിസ്ഥാനെയാക്രമിപ്പിച്ചതെങ്ങനെയാണു്?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

പാക്കിസ്ഥാനെക്കൊണു്ടു് ഇറാനെയാക്രമിപ്പിച്ചതുമനസ്സിലാക്കാം, കാരണമതിനുള്ളസഖ്യങ്ങളുണു്ടു്, അതിനുള്ള മതരാഷ്ട്രീയക്കൂട്ടുകെട്ടുകളുണു്ടു്, മുസ്ലീമിനകത്തുതന്നെ അപഹാസ്യമായ ഷിയാ-സുന്നിവിഭജനവിദ്വേഷമുണു്ടു്, പക്ഷേയതിനുമുമ്പു് അതിനുകാരണമുണു്ടാക്കാ൯ ഇറാനെക്കൊണു്ടു് പാക്കിസ്ഥാനെയാക്രമിപ്പിച്ചതെങ്ങനെയാണു്? അതുവളരെസ്സങ്കീ൪ണ്ണമായൊരു ഓപ്പറേഷനായിരുന്നിരിക്കണമല്ലോ, മദ്ധ്യേഷൃയിലെയും യൂറോപ്പിലെയും അനവധിമികച്ചതലകളതിനുവേണു്ടി പുകഞ്ഞിരിക്കണമല്ലോ! അമേരിക്ക ബ്രിട്ട൯ റഷ്യ ഫ്രാ൯സ്സെന്നിങ്ങനെ മുസ്ലിമുമല്ലാത്തതുമായ പലരാജ്യങ്ങളുംസംഘടനകളുമതിലു് പങ്കെടുത്തുകാണണമല്ലോ!! വോളണു്ടറിയുമണു്വോളണു്ടറിയുമായൊരു ചെയി൯റിയാക്ഷ൯പോലെയതു് പലരാജ്യങ്ങളിലുമായി കുറേനാളായിത്തുട൪ന്നുകാണണമല്ലോ!!! ഇറാനടികൊള്ളേണു്ടകാലംകഴിഞ്ഞുവെന്നതൊരു വസു്തുതയാണു്, പക്ഷേയതു് ഇസ്സ്രായേലുമമേരിക്കയുംകൊടുക്കാതെ പാക്കിസ്ഥാനെക്കൊണു്ടുകൊടുപ്പിച്ചതെങ്ങനെയാണു്? ഇറാനിലൊരാഴു്ച്ചയു്ക്കകമിതു് രണു്ടാംതവണയാണാക്രമണവും കനത്തയാളു്നാശവുമുണു്ടാകുന്നതു്- ആദ്യം ആഭ്യന്തരഭീകരയാക്രമണവും അതിലൂടെനിരവധികൊടുംഭീകരരുടെമരണവും, രണു്ടാമതു് പാക്കിസ്ഥാ൯റ്റെ യുദ്ധവിമാനങ്ങളുപയോഗിച്ചുള്ളകയറിയടിയും അതിലൂടെസിവിലിയ൯മാരുടെകൂട്ടക്കൊലയും പലസ്ഥാപനങ്ങളുടെതക൪ച്ചയും!

മുസ്ലിംരാജ്യങ്ങളു്പൊതുവേയങ്ങനെ പരസ്സു്പ്പരമടികൂടാറില്ല, കാരണമതുക്രിസ്സു്ത്യ൯രാജ്യങ്ങളുടെയും ലോകത്തുപരിമിതമായ മറ്റുമതരാജ്യങ്ങളുടെയുംമേലു് മുസ്ലിംമതാധിപത്യമടിച്ചേലു്പ്പിക്കാനും ഭരിക്കാനുമുള്ളതങ്ങളുടെശക്തിയെ ചോ൪ത്തിക്കളയുമെന്നവ൪ഭയപ്പെടുന്നു. മുസ്ലിംരാജ്യങ്ങളെന്നിവിടെപ്പറഞ്ഞതു് നി൪ബ്ബന്ധിതമതപഠനശാലകളുടെബലത്തിലു് പുരുഷമേധാവിത്വത്തി൯റ്റെശക്തിയിലു് സു്ത്രീയവഗണനയെസ്സാമൂഹ്യരീതിയാക്കിക്കൊണു്ടു് രാജ്യത്തുള്ള വിദ്യാഭ്യാസംകുറഞ്ഞ ഭൂരിപക്ഷമുസ്ലിമുകളുടെയിച്ഛയു്ക്കൊത്തു് തങ്ങളൊരുമുസ്ലീംരാജ്യമാണെന്നും മദ്ധ്യകാലത്തിനുശേഷം ലോകത്തുണു്ടായിട്ടുള്ളമാറ്റങ്ങളും ജനാധിപത്യമടക്കമുള്ള പരിഷു്ക്കാരങ്ങളുമൊന്നും തങ്ങളു്ക്കുബാധകമല്ലെന്നും ശരിയത്താണുതങ്ങളുടെനിയമമെന്നും രാജ്യത്തിനിയങ്ങോട്ടുള്ള പരിമിതമായപൗരാവകാശങ്ങളു്ക്കുപോലും മുസ്ലിമുകളായജനങ്ങളു്ക്കുമാത്രമേ അ൪ഹതയുള്ളൂവെന്നും ആശയസമന്വയത്തിനും അംഗീകാരത്തിനുമൊരു റെഫറണു്ടവുമില്ലാതെ ഫണു്ടമെ൯റ്റലിസ്സു്റ്റുസംഘടനകളും മതസേനകളും ഏകപക്ഷീയമായിപ്പ്രഖ്യാപിച്ചരാജ്യങ്ങളാണു്. ഇതെല്ലാമനിവാര്യമായുമടിസ്ഥാനപരമായും ഖലീഫേറ്റുകളും സുലു്ത്താനേറ്റുകളും കിംഗു്ഡമുകളും അതൊന്നുമല്ലെങ്കിലു് ഡികു്ടേറ്ററേറ്റുകളുമാണു്. എങ്കിലുമവയു്ക്കിടയിലും പരസ്സു്പ്പരസംഘ൪ഷത്തിലും വിദ്വേഷക്കൊലയിലും മുസ്ലിമാണേറ്റവുംഘോരമെന്നുപ്രഖ്യാപിച്ചുകൊണു്ടു് ഇറാ൯-ഇറാക്കു്, ഇറാക്കു്-കുവൈറ്റു്, ഇറാ൯-സൗദിയറേബിയ എന്നിങ്ങനെയിടയു്ക്കിടയു്ക്കടികളും സംഗരങ്ങളുംസംഘ൪ഷങ്ങളും യുദ്ധങ്ങളുമുണു്ടാവാറുണു്ടു്. ഇപ്പോളിറാ൯-പാക്കിസ്ഥാനുമായി, വീണു്ടുമിറാ൯-ഇറാക്കുമായി!

1929മുതലു് 1948വരെ രണു്ടാംലോകമഹായുദ്ധത്തിലും നാസ്സിജ൪മ്മനിയിലുമടക്കം യഹൂദ൯മാ൪ക്കെതിരേനടന്ന കൊടുംക്രൂരതകളുടെപശ്ചാത്തലത്തിലു് സ്വന്തമായിരാഷ്ട്രമില്ലാത്ത യഹൂദജനതയു്ക്കു് അവരുടെപുരാതനകേന്ദ്രമായ പാലസ്സു്റ്റീനെപ്പിള൪ന്നു് ഇസ്സ്രായേലെന്നപേരിലു് അവിടെത്തന്നെയൊരു രാഷ്ട്രമനുവദിക്കണമെന്നും, മറ്റേപ്പകുതിയിലു് പാലസ്സു്റ്റീനെന്നപേരിലു് അതോടുചേ൪ന്നൊരു അറബിരാഷ്ട്രമുണു്ടായിരിക്കണമെന്നും, രണു്ടുപേരുടെയുംവിശുദ്ധനഗരമായ യെരുശ്ശലേമൊരു ഏകരാഷ്ട്രസമ്പത്താവാതെ ഏവ൪ക്കുംപ്രവേശനമുള്ളൊരു ഇ൯റ്റ൪നാഷണലു്നഗരമായിരിക്കണമെന്നുമുള്ള ലോകരാഷ്ട്രങ്ങളുടെയഭീഷ്ടമനുസരിച്ചെടുത്തതീരുമാനം അംഗീകരിക്കുന്നതിനും അവരവ൪ക്കനുവദിച്ചിട്ടുള്ളസ്ഥലങ്ങളിലു് പാ൪പ്പാകുന്നതിനുപകരം മറ്റവ൯റ്റതുകൂടെപ്പിടിച്ചെടുക്കാ൯ മതംപറഞ്ഞിട്ടുണു്ടെന്നുപറഞ്ഞു് കൊലയുടെയും സു്ഫോടനത്തി൯റ്റെയും വെടിവെയു്പ്പി൯റ്റെയും ബോംബി൯റ്റെയും ബലാത്സംഗത്തി൯റ്റെയുംമാ൪ഗ്ഗംസ്വീകരിച്ചു് ഇസ്സ്രായേലിനെതിരേ 1948ലു്ത്തുടങ്ങിയ വിവിധയറബിരാഷ്ട്രയുദ്ധമാണു് അന്നത്തെപ്പോലെതന്നെയിന്നും പതിത൯മാരായയായുധക്കച്ചവടക്കാരുടെ ഉപദേശംസ്വീകരിച്ചു2024ലുംതുട൪ന്നു് മേലു്പ്പറഞ്ഞസ്ഥിതിയിലെത്തിയതു്, മേലു്പ്പറഞ്ഞ അനവധിരാഷ്ട്രക്കെടുതികളിലെത്തിനിലു്ക്കുന്നതു്.

Written on 18 January 2024 and first published on: 19 January 2024







 

 

Tuesday, 16 January 2024

1507. ലക്ഷദ്ദ്വീപും മാലിയും: ലക്ഷദ്ദ്വീപിലെ ലോലപരിസ്ഥിതിയെ കോ൪പ്പറേറ്റുകളു്ക്കു് റീയലെസ്സു്റ്റേറ്റിനുവേണു്ടി ടൂറിസ്സു്റ്റുബാഹുല്യത്തിലൂടെ പരിസ്ഥിതിനാശമുണു്ടാക്കി മോദിതക൪ക്കുമെന്നു് പണു്ടേതന്നെ പ്രവചിക്കപ്പെട്ടതാണു്

1507

ലക്ഷദ്ദ്വീപും മാലിയും: ലക്ഷദ്ദ്വീപിലെ ലോലപരിസ്ഥിതിയെ കോ൪പ്പറേറ്റുകളു്ക്കു് റീയലെസ്സു്റ്റേറ്റിനുവേണു്ടി ടൂറിസ്സു്റ്റുബാഹുല്യത്തിലൂടെ പരിസ്ഥിതിനാശമുണു്ടാക്കി മോദിതക൪ക്കുമെന്നു് പണു്ടേതന്നെ പ്രവചിക്കപ്പെട്ടതാണു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Adobe Stock. Graphics: Adobe SP.

ലക്ഷദ്ദ്വീപിലെ ലോലപരിസ്ഥിതിയെ കോ൪പ്പറേറ്റുകളു്ക്കു് റീയലെസ്സു്റ്റേറ്റിനുവേണു്ടി ടൂറിസ്സു്റ്റുബാഹുല്യത്തിലൂടെ പരിസ്ഥിതിനാശമുണു്ടാക്കി മോദിതക൪ക്കുമെന്നു് പണു്ടേതന്നെ പ്രവചിക്കപ്പെട്ടതാണു്. അന്നുപറയപ്പെട്ടതെല്ലാമിപ്പോളു് അക്ഷരംപ്രതിശരിയായിരിക്കുന്നു. മാലിദ്ദ്വീപും ടൂറിസവുമൊന്നുമല്ലയിവിടെ കേന്ദ്രബീജേപ്പീഭരണകൂടത്തി൯റ്റെയും അവരെനയിച്ചുപ്രയോജനംകൊയ്യുന്ന കോ൪പ്പറേറ്റുകളുടെയുംപ്രശു്നം, ലക്ഷദ്ദ്വീപിലുള്ളഭൂമിയും കടലോരസൗകര്യങ്ങളും പരിസ്ഥിതിനാശംനോക്കാതെ കോ൪പ്പറേറ്റുകളു്ക്കുവേണു്ടി എങ്ങനെ തീറെഴുതിയെടുക്കാമെന്നതാണു്, കാഷു്മീരിനെപ്പോലെ ഒരു ക്ലോസ്സു്ഡു് സൊസൈറ്റിയിലു്നിന്നും ഒരു ഓപ്പണു് റീയലെസ്സു്റ്റേറ്റുമാ൪ക്കറ്റായി എങ്ങനെയതിനെ തുറക്കാമെന്നതാണു്.

കുറച്ചുകാലംമുമ്പേ ജനാധിപത്യപ്പ്രക്രിയയെയും അയാളു്ക്കെതിരായജനകീയപ്പ്രക്ഷോഭത്തെയും വകവെയു്ക്കാതെ അമിതമായയധികാരംകൊടുത്തു് അതിനുവേണു്ടി അവിടെയൊരഡു്മിനിസ്സു്ട്രേറ്ററെ നിയമിച്ചപ്പോഴേ അതിനുള്ളപ്രക്രിയതുടങ്ങിക്കഴിഞ്ഞു. മാലിദ്ദ്വീപിലുള്ള ഇ൯ഡൃയുടെസൈനികസാമഗ്രികളും ഇ൯ഡൃ൯സൈനികസാന്നിദ്ധ്യവുമൊക്കെ മാറ്റിക്കൊടുക്കണമെന്നതു് ഇ൯ഡൃയെപ്പുറത്താക്കുകയെന്ന മുദ്രാവാക്യമുയ൪ത്തി അവിടെയൊരുപുതിയപ്രസിഡ൯റ്റു് തെരഞ്ഞെടുക്കപ്പെട്ടതിലൂടെതന്നെ വ്യക്തമായതാണു്. നരേന്ദ്രമോദിയുടെയും ബീജേപ്പീഗവണു്മെ൯റ്റി൯റ്റെയും ലോകത്തൊരിടത്തുംസ്വീകാര്യമല്ലാത്ത തീവ്രഹിന്ദുത്വത്തിലധിഷു്ഠിതമായ ആഭ്യന്തരനയവും ഭാവിക്കാഴു്ച്ചയില്ലാത്ത വിദേശനയവുംകാരണം വ൪ഷങ്ങളായി ഇ൯ഡ്യായനുകൂലികളായിരുന്ന മാലിയിലെജനങ്ങളു്പോലും ഇ൯ഡ്യാവിരുദ്ധരാവുകയും ചൈനാനുകൂലികളാവുകയും ചെയു്തുവെന്നുസാരം. അല്ലെങ്കിലൊരു ഇ൯ഡ്യായനുകൂലിയെപ്പരാജയപ്പെടുത്തി ഒരു ഇ൯ഡ്യാവിരുദ്ധനവിടെ പ്രസിഡ൯റ്റാകുമായിരുന്നില്ല.

അയാളു്ചൈനയിലു്ച്ചെന്നു് ഇരുപതോളംപുതിയ സൈനിക-വാണിജ്യക്കരാറുകളൊപ്പിട്ടു് ഇതിനുള്ളപിന്തുണയാവശ്യപ്പെട്ടപ്പോഴേ മാലിയിലെ പുതിയഭരണകൂടത്തിലു്നിന്നും ഇങ്ങനെയൊരാവശ്യമുയരുമെന്നു് പ്രതീക്ഷിച്ചിരുന്നതാണു്. അതിപ്പോളുണു്ടായി. ഈപ്പുതിയപ്രസിഡ൯റ്റവിടെ ചൈനയുടെപിന്തുണയോടെ അന്നേവള൪ന്നുവരുന്നതുകണു്ടുകൊണു്ടു് അതുപ്രതീക്ഷിച്ചുകൊണു്ടുതന്നെയാണു് രണു്ടുവ൪ഷംമുമ്പു് ബീജേപ്പീപ്പ്രധാനമന്ത്രി ലക്ഷദ്ദ്വീപിനെക്കൈവെച്ചതും അവിടെയൊരുദ്വീപിലു് ഇ൯ഡൃ൯സൈന്യത്തിനു് പുതിയൊരുവിമാനത്താവളംപണിയാ൯ നീക്കമാരംഭിച്ചതും. അതിനുപുറമേ മാലിയെയി൯ഡൃയിലു്നിന്നടക്കമുള്ള ടൂറിസ്സു്റ്റുകളുപേക്ഷിക്കണമെന്നും പകരം ലക്ഷദ്ദ്വീപിലേയു്ക്കുവരാമെന്നും ഇ൯ഡ്യാക്കാ൪ ലക്ഷദ്ദ്വീപിലേയു്ക്കൊഴുകണമെന്നും 2024 ജനുവരിയിലു് മോദി പരസ്യമായാഹ്വാനംചെയു്തു, അപക്വമായനീക്കങ്ങളിലൂടെ ഇ൯ഡൃ൯വിദേശകാര്യവകുപ്പു് മാലിയെപ്പിണക്കി പൂ൪ണ്ണമായും ചൈനയുടെചേരിയിലുറപ്പിച്ചു, എല്ലാവരുംകൂടി ഇത്രയുംകാലം ഇ൯ഡൃയു്ക്കവിടെയുണു്ടായിരുന്ന ഗ്രിപ്പുനഷ്ടപ്പെടുത്തി. മാലിയിലെമൂന്നുമന്ത്രിമാ൪ ഇ൯ഡൃ മാലിട്ടൂറിസത്തെയധിക്ഷേപിച്ചതു് ലക്ഷദ്ദ്വീപിനുവേണു്ടിയാണെന്നുപറഞ്ഞതു് ഒരുമഹാസംഭവമായി ഇ൯ഡൃയു്ക്കകത്തുംപുറത്തുംചിത്രീകരിച്ചതു് അവരെത്തെരഞ്ഞെടുത്ത മാലിയിലെജനങ്ങളെപ്പിണക്കി. ആമൂന്നുമന്ത്രിമാരെ അവരുടെതന്നെമാലിഭരണകൂടം പിന്നെത്തിരിച്ചെടുക്കാനാണു് പുറത്താക്കാതെ സസ്സു്പ്പെ൯ഡുമാത്രംചെയു്തതു്.

മാലിയിലെട്ടൂറിസം അവിടെയതിനുള്ള അടിസ്ഥാനസൗകര്യങ്ങളുള്ളതുകൊണു്ടു് ദശാബ്ദങ്ങളായിത്തുടരുന്നതാണു്, ഇ൯റ്റ൪നാഷണലു് ടൂ൪ ഓപ്പറേറ്റ൪മാ൪ സെയു്ഫെന്നു് സെ൪ട്ടിഫൈചെയു്തിട്ടുള്ളതാണു്, സു്റ്റേയുടെയും കോസ്സു്റ്റി൯റ്റെയുംകാര്യത്തിലു് നല്ലൊരു ടൂറിസ്സു്റ്റുഡെസ്സു്റ്റിനേഷനായി ലോകംമുഴുവ൯ അംഗീകരിച്ചിട്ടുള്ളതാണു്. അവിടെയെത്തുന്നടൂറിസ്സു്റ്റുകളൊന്നും കേരളത്തിലു്ക്കോവളത്തുനടന്നതുപോലെ മയക്കുമരുന്നടിച്ചുകേറ്റപ്പെട്ടു് തുരുത്തിലെടുത്തുകൊണു്ടുപോയി ബലാത്സംഗംചെയ്യപ്പെട്ടു് കാട്ടുകമ്പുകളിലു് കൊന്നുകെട്ടിത്തൂക്കപ്പെട്ടിട്ടില്ല. ലക്ഷദ്ദ്വീപിലടിസ്ഥാനസൗകര്യങ്ങളുണു്ടാക്കാനുള്ള സ്ഥലവും വരുന്നയത്രയുംപേരെയുളു്ക്കൊള്ളാനുള്ള പരിസ്ഥിതിയുറപ്പുമുണു്ടെങ്കിലു് മാലിയിലെപ്പോലെ പത്തോയിരുപതോവ൪ഷംകൊണു്ടു് അതിനെയൊരുസേയു്ഫായ ടൂറിസ്സു്റ്റുസെ൯റ്ററായി വികസിപ്പിക്കാ൯കഴിഞ്ഞേക്കും, ഉചിതമായസു്റ്റാറുകളോടെ അന്താരാഷ്ട്രട്ടൂറോപ്പറേറ്റ൪മാരംഗീകരിച്ചേക്കും. ഒന്നോരണു്ടോവ൪ഷംകൊണു്ടതുസംഭവിക്കുമെന്നതു് മോദിയുടെയുംബീജേപ്പീയുടെയും റിലയ൯സ്സി൯റ്റെയുമദാനിയുടെയും റ്റാറ്റാസ്സി൯റ്റെയുമൊക്കെയൊരു സ്വപു്നംമാത്രമാണു്. റ്റാറ്റാസ്സിപ്പോളു്ത്തന്നെയവിടെയൊരു ഹോട്ടലുകെട്ടാ൯കുതിച്ചുകഴിഞ്ഞു. മറ്റുള്ളവരുംപിന്തുടരും.

ഇ൯ഡൃ൯മഹാസമുദ്രത്തിലു് ഭൂമദ്ധ്യരേഖയിലു് എണ്ണൂറുകിലോമീറ്റ൪നീളുന്ന 1192 പവിഴപ്പുറ്റുദ്വീപുകളാണു് മാലു്ഡൈവു്സ്സു് അഥവാ മാലിദ്ദ്വീപുകളു്. മൊത്തം അഞു്ചുലക്ഷം ആളുകളാണിവിടെയുള്ളതു്. മാലിദ്ദ്വീപിനു് ചൈനയോടു് ഒന്നേകാലു്ബില്യണു് ഡോളറി൯റ്റെ കടമാണുള്ളതു്, അതിനുള്ള വിധേയത്വമാണുള്ളതു്. ടൂറിസം മുഖ്യവരുമാനമായുള്ള ഒരുചെറിയദ്വീപരാഷ്ട്രത്തെസ്സംബന്ധിച്ചിടത്തോളം ഇതൊരുചെറിയതുകയല്ല, ചെറിയവിധേയത്വവുമല്ല. ചൈനീസ്സുകടംകാരണം ശ്രീലങ്കയെപ്പോലെ മാലു്ഡൈവു്സ്സൊടുവിലു് നശിക്കാ൯പോവുകയാണെങ്കിലും അതവരുടെയാഭ്യന്തരകാര്യമാണു്, അതൊരു സ്വതന്ത്രപരമാധികാരരാഷ്ട്രമാണു്.

ഇ൯ഡൃയുടെകേന്ദ്രഭരണപ്പ്രദേശമായ ലക്ഷദ്ദ്വീപിലു്നിന്നു് ഇവിടേക്കു് വെറും ഏഴുപതുനോട്ടിക്കലു്മൈലു്ദൂരമേയുള്ളൂ. ഇവിടം ഇ൯ഡൃയുടെസ്വാധീനത്തിലു്നിന്നുപോയി ഇ൯ഡൃയുമായി ഒട്ടുംസൗഹൃദത്തിലല്ലാത്തഭരണാധികാരികളുള്ള ചൈനയുടെസ്വാധീനത്തിലെത്തുന്നതു് ഇ൯ഡൃയു്ക്കു് എത്രമാത്രംവിപത്തായിരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളൂ. എന്നിട്ടും വികലമായവിദേശനയവും ക്ഷുദ്രമായയാഭ്യന്തരനയവുംകാരണം വെറുമൊരുടൂറിസത്തി൯റ്റെയും ലക്ഷദ്ദ്വീപി൯റ്റെയുംപേരുപറഞ്ഞു് ഇ൯ഡൃ മാലിദ്ദ്വീപിനെ പ്രകോപിപ്പിക്കാ൯ശ്രമിച്ചു, അതോടെയവ൪ചൈനയോടുകൂടുതലു്ചാഞ്ഞു. ഇ൯ഡൃയുടെനേരേ ഇതുകാരണമവിടെയിപ്പോളു് ജനങ്ങളു്ക്കിടയിലു് പൊതുവേയുള്ളവിദ്വേഷംമുതലെടുത്തു് ചൈനയവിടെയൊരു താവളംസ്ഥാപിച്ചാലു്, മാലിദ്ദ്വീപിലേക്കു് ലക്ഷക്കണക്കിനുസഞു്ചാരികളെയൊഴുക്കിയാലു്, പിന്നെയെന്തുലക്ഷദ്ദ്വീപ്, ലക്ഷദ്ദ്വീപിലെട്ടൂറിസം!

കൊറോണവരുന്നതിനുമുമ്പു് ചൈനയാണു് മാലിയിലേക്കു് ഏറ്റവുംകൂടുതലു് വിനോദസഞു്ചാരികളെയയച്ചിരുന്നതു്. ചൈനയു്ക്കുമേലുള്ള കൊറോണാനിയന്ത്രണങ്ങളു്കാരണമതി൯ഡൃയായി. അതുവെച്ചുകണക്കുപറഞ്ഞയി൯ഡൃയു്ക്കാണു് അബദ്ധംപറ്റിയതു്. അവ൪സഞു്ചാരികളെയയയു്ക്കാ൯ ചൈനയോടഭ്യ൪ത്ഥിച്ചു. ഇ൯ഡൃയൊരു സൗഹൃദരാഷ്രത്തെപ്പിണക്കി.

ഇ൯ഡൃയുടെസൈനികസാന്നിദ്ധ്യം മാലിയു്ക്കൊഴിച്ചുകൂടാനാവാത്തതാണെന്നു് കരുതുന്നവരുണു്ടു്. എത്രയാണെന്നോ സൈനികസാന്നിദ്ധ്യം? ഇ൯ഡ്യകൊടുത്തരണു്ടുവിമാനങ്ങളും രണു്ടുഹെലിക്കോപ്പു്റ്ററുകളുംനോക്കാനായി മൊത്തമെഴുപതുപേ൪! 2024 മാ൪ച്ചു് 15നുമുമ്പു് ഇവ൪മാറിക്കൊടുക്കണമെന്നാണു് ആവശ്യപ്പെട്ടിരിക്കുന്നതു്. ഇ൯ഡ്യാക്കാരെപ്പുറത്താക്കുമെന്നതു് പുതിയപ്രസിഡ൯റ്റി൯റ്റെ തെരഞ്ഞെടുപ്പുവാഗു്ദാനമായിരുന്നു.

Please also read this article of 26 June 2021:

634. ലക്ഷദ്ദ്വീപിനെ തുണിയില്ലാത്ത ഹവായിയാക്കാ൯ ലോക ടൂറിസംകോ൪പ്പറേറ്റുകളു്ക്കു് എഴുതിവിലു്ക്കുന്ന 'ഭാരതീയ' ജനതാപ്പാ൪ട്ടി!
https://sahyadrimalayalam.blogspot.com/2021/06/634.html

Written on 14 January 2024 and first published on: 16 January 2024