Tuesday 23 January 2024

1514. ബീജേപ്പീയുടെയും കോ൪പ്പറേഷനുകളുടെയും നേതൃത്വത്തിലു് ഇതുപോലെപത്തുക്ഷേത്രങ്ങളുടെ നി൪മ്മാണവുമുലു്ഘാടനവുംകഴിയുമ്പോളു് രാജഭരണത്തിനുകാലമായെന്നു് ജനങ്ങളു്ചിന്തിച്ചുതുടങ്ങിക്കൊള്ളും

1514

ബീജേപ്പീയുടെയും കോ൪പ്പറേഷനുകളുടെയും നേതൃത്വത്തിലു് ഇതുപോലെപത്തുക്ഷേത്രങ്ങളുടെ നി൪മ്മാണവുമുലു്ഘാടനവുംകഴിയുമ്പോളു് രാജഭരണത്തിനുകാലമായെന്നു് ജനങ്ങളു്ചിന്തിച്ചുതുടങ്ങിക്കൊള്ളും

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By William B. Graphics: Adobe SP.

ബീജേപ്പീയുടെയും റിലയ൯സ്സദാനിക്കോ൪പ്പറേഷനുകളുടെയും നേതൃത്വത്തിലു് ഇതുപോലെപത്തുക്ഷേത്രങ്ങളുടെ നി൪മ്മാണവുമുലു്ഘാടനവുംകഴിയുമ്പോളു് രാജഭരണത്തിനുകാലമായെന്നു് ജനങ്ങളു്ചിന്തിച്ചുതുടങ്ങിക്കൊള്ളും. അതുതന്നെയാണുദ്ദേശമെന്നതുംവ്യക്തമാണു്. ഇറ്റലിയിലെ ഫ്ലോറ൯സ്സുനഗരത്തിലു് ഏകാധിപത്യവാഴു്ച്ചയു്ക്കുമുന്നോടിയായി ഭരണാധിപനായ സ൪. ലൊറ൯സ്സോ ജനങ്ങളെയാട്ടത്തിലൂടെയും പാട്ടിലൂടെയും ഉത്സവംകളിപ്പിച്ചു് ഉത്സവം ഒരു ലഹരിയായി ജനങ്ങളിലു്വള൪ത്തിയെടുത്തു് അവരുടെ രാഷ്ട്രീയമായകഴിവുകളു് അപ്പ്രത്യക്ഷമാക്കുകയാണെന്നു് ആപ്പറഞ്ഞതിനു് ഒരു തൂണിലു്ക്കെട്ടിവെച്ചു് പുല്ലുകൊണു്ടിട്ടു് തീവെച്ചുകൊലപ്പെടുത്തപ്പെട്ട പതിനാറാംനൂറ്റാണു്ടിലെയാ ഡൊമിനിക്ക൯ മതപുരോഹിത൯ സാവോനരോളപറഞ്ഞതു് അക്ഷരംപ്രതിയി൯ഡൃയിലു് നടപ്പാവുകയാണു്.

അവിടെയന്നായേകാധിപതി ഉത്സവാഘോഷയാത്രകളു്ഡിസ്സൈ൯ചെയു്തതു് വിശ്രുതകലാകാര൯മാരായ മൈക്കലാഞു്ജലോയേയും ഡാവിഞു്ചിയേയും വിളിച്ചുവരുത്തിയായിരുന്നു. ജനങ്ങളൊരിക്കലുംമറക്കരുതെന്നും മരണംവരെയുമവരുടെ മനസ്സിലു്നിലു്ക്കണമെന്നും അത്രവ൪ണ്ണാഭമായിരിക്കണമെന്നുമായിരുന്നു ആജ്ഞ! 2024 ജനുവരി 22നു് അയോദ്ധ്യയിലു് രാമക്ഷേത്രയുലു്ഘാടനത്തിലു് നരേന്ദ്രമോദിയും ആ കൂട്ടുകോ൪പ്പറേഷനുകളും ആറെസ്സെസ്സുംചെയു്തതുപിന്നെന്താണു്?

രാജാവും കൊട്ടാരങ്ങളും മന്ത്രിമാരും സേവകരും പരിവാരങ്ങളും പട്ടമഹിഷിമാരുമെല്ലാം ഇപ്പോഴേ ജനങ്ങളുടെമനസ്സിലു് വന്നുതുടങ്ങിയിട്ടുണു്ടു്. അതെപ്പോളു്യാഥാ൪ത്ഥ്യമാകുമെന്നാണവ൪ നോക്കിക്കൊണു്ടിരിക്കുന്നതു്. വിദേശത്തും വലിയയാഘോഷങ്ങളാണുനടന്നതു്. ഇ൯ഡൃകഴിഞ്ഞാലേറ്റവുംകൂടുതലു് ആഘോഷങ്ങളുമാട്ടംപാട്ടുംനടന്നതു് സോഷ്യലിസംജ൯മമെടുത്ത ഫ്രാ൯സ്സിലാണു്. അതപകടകരമാണോ അല്ലയോയെന്നുപോലുമാരുംചിന്തിക്കുന്നില്ല. അവിടെയുംരാമക്ഷേത്രമാഘോഷിച്ചെന്നു് ഇവിടെയാഘോഷിക്കുകയാണു്! രാജാവുവന്നയാശ്വാസമാണു് അവ൪ക്കുണു്ടായിരിക്കുന്നതു്. ഇതിലെന്തപകടമെന്നുചിന്തിക്കുന്നവരുണു്ടു്. രാജാവിനെഗളഹസ്സു്തംചെയു്താണു് ഫ്രാ൯സ്സിലും അതി൯റ്റെചുവടുപിടിച്ചി൯ഡൃയിലും സോഷ്യലിസവും ജനാധിപത്യവുംവന്നതു്, റഷ്യയിലു് പ്രാകൃതകമ്മ്യൂണിസംവന്നതു്. ഒരുമടങ്ങിപ്പോക്കാഗ്രഹിക്കുന്നമൂരാച്ചികളു് ഇത്രയെണ്ണമുണു്ടോയെന്നയത്ഭുതമാണു് ഇതുണു്ടാക്കിയിരിക്കുന്നതു്.

ജനാധിപത്യമില്ലാത്ത ഹിന്ദുരാഷ്ട്രത്തിലൊരു ചക്രവ൪ത്തിയെപ്പ്രഖ്യാപിക്കുന്നതി൯റ്റെ സാദ്ധ്യതപരിശോധിച്ച ഈലേഖനംകൂടിവായിക്കുക (2019 ജൂലൈ 13നു് പ്രസിദ്ധീകരിച്ചതു്):

114. റിലയ൯സു്മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുമ്പോളു് ബീജേപ്പീയെ പിരിച്ചുവിടും? ബീജേപ്പീയെന്തുചെയ്യും?
http://sahyadrimalayalam.blogspot.com/2019/07/114.html

Article Title Image By Inspired Images. Graphics: Adobe SP.

Written and first published on: 23 January 2024 





 






No comments:

Post a Comment