Sunday 7 January 2024

1497. ചിലവിദേശമുതലാളിമാരും മൂലധനനിക്ഷേപകരും ചിലചില്ലറലോക്കലുകളുംകൂടി സംസ്ഥാനഭരണംനടത്തുന്നതിനും കഴിയുന്നത്രയടിച്ചുകൊണു്ടുപോകുന്നതിനുമായി തങ്ങളു്ക്കുംഗവണു്മെ൯റ്റിനുമിടയിലിട്ട ഒരുതടിപ്പാലമായാണുജനങ്ങളു് കേരളാമുഖ്യമന്ത്രി പിണറായിവിജയനെക്കാണുന്നതു്

1497

ചിലവിദേശമുതലാളിമാരും മൂലധനനിക്ഷേപകരും ചിലചില്ലറലോക്കലുകളുംകൂടി സംസ്ഥാനഭരണംനടത്തുന്നതിനും കഴിയുന്നത്രയടിച്ചുകൊണു്ടുപോകുന്നതിനുമായി തങ്ങളു്ക്കുംഗവണു്മെ൯റ്റിനുമിടയിലിട്ട ഒരുതടിപ്പാലമായാണുജനങ്ങളു് കേരളാമുഖ്യമന്ത്രി പിണറായിവിജയനെക്കാണുന്നതു്

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Peter H- Tama66. Graphics: Adobe SP.

ചിലവിദേശമുതലാളിമാരും മൂലധനനിക്ഷേപകരും ചിലചില്ലറലോക്കലുകളുംകൂടി സംസ്ഥാനഭരണംനടത്തുന്നതിനും അതിലു്നിന്നും കഴിയുന്നത്രയടിച്ചുകൊണു്ടുപോകുന്നതിനുമായി തങ്ങളു്ക്കുനടക്കുന്നതിനായി തങ്ങളു്ക്കുംഗവണു്മെ൯റ്റിനുമിടയിലിട്ട ഒരുതടിപ്പാലമായാണുജനങ്ങളു് കേരളാമുഖ്യമന്ത്രി പിണറായിവിജയനെക്കാണുന്നതു്. അതുദ്രവിച്ചെന്നോ ചിതലെടുത്തെന്നോതോന്നുമ്പോളു് അവ൪ രമേശ്ശു്ച്ചെന്നിത്തലയെയോ വീഡീസ്സതീശ്ശനെയോ കെ സുരേന്ദ്രനെയോപോലുള്ള പുതിയൊരുതടിപ്പാലംകൊണു്ടുവന്നിടും- എന്നെസ്സെസ്സോ എസ്സെ൯ഡീപ്പീയോവഴിയാണെങ്കിലു്പ്പോലും എവിടെയെങ്കിലുമൊരു ബീജേപ്പീബന്ധംസൂക്ഷിക്കുമെന്നേയുള്ളൂ. ഇതാണിവരെമുഴുവ൯സംബന്ധിച്ചു് ദീ൪ഘകാലമായുള്ളനിരീക്ഷണത്തിലൂടെ ജനങ്ങളുടെവിലയിരുത്തലു്. അതുതെറ്റിപ്പോയിട്ടുമില്ല. ഇതിനകത്തുരാഷ്ട്രീയമൊന്നുമില്ല- ഹയ൪ ഫൈനാ൯സ്സിംഗി൯റ്റെ തേരോട്ടമേയുള്ളൂ.

ഒരുതടിപ്പാലത്തിനെത്രയധികാരംകാണും? അതൊരുമരമല്ലേ, വികാരരഹിതമല്ലേ? ഒരധികാരവുംനലു്കിയിട്ടില്ലെന്നതാണുസത്യം. ത൯റ്റെവകുപ്പുകളിലു്പ്പോലുമിടപെടാനുള്ള അധികാരംനലു്കിയിട്ടില്ല. അതിനകത്തെന്താണുനടക്കുന്നതെന്നു് അന്വേഷിക്കാനോ അറിയാനോപോലുമുള്ളയധികാരമില്ല. ഏറ്റവുംനല്ലദൃഷ്ടാന്തം ആഭ്യന്തരവകുപ്പുതന്നെ. അതിലെപ്പോലെ മറ്റുപലവകുപ്പുകളിലും മന്ത്രിയാപ്പീസ്സിലുള്ളവരും മുഖ്യമന്ത്രിയാപ്പീസ്സിലുള്ളവരും വകുപ്പാസ്ഥാനങ്ങളിലുള്ളവരും അവരവരുടെയിഷ്ടവുമാവശ്യവുംപോലെ പരസ്സു്പ്പരവിരുദ്ധമായ ഉത്തരവുകളിറക്കുകയാണു്, ഓരോന്നിലൂടെയുംകിട്ടുന്നപണം സമാഹരിക്കുകയാണു്. ആ സ്ഥാനമുപയോഗിച്ചുല്ലസിക്കാമെന്നതല്ലാതെ മറ്റുള്ളയൊരധികാരവുംനലു്കിയിട്ടില്ല. കേരളത്തിലൊരുമുഖ്യമന്ത്രിക്കു് ഇങ്ങനെയുണു്ടാകുന്നതാദ്യമാണു്. ഇതിനുമുമ്പുഭരിച്ചിരുന്നപ്പോളൊക്കെ മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയവരുടെമുഖ്യമന്ത്രിയെ നിയന്ത്രിച്ചിരുന്നു, ഇപ്പോളു്വന്നവ്യത്യാസം മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെയും മുഖ്യമന്ത്രിയുടെയും ഭരണത്തി൯റ്റെയുമൊക്കെയധികാരം അവരുടെകൈയ്യിലു്നിന്നുപോയി കേന്ദ്രബീജേപ്പീയുമായിക്കൂട്ടുകെട്ടുണു്ടാക്കുകയും ഭരണംപിടിക്കാ൯പണംമുടക്കുകയുംചെയു്ത വിദേശമുതലാളിമാ൪ക്കുപോയി എന്നുള്ളതാണു്.

തമിഴു്നാടുമുതലു് ഉത്ത൪പ്പ്രദേശ്ശും ബിഹാറും കാഷു്മീരുമാസ്സാമുംവരെയുള്ള അവ൪ക്കുതാലു്പ്പര്യവുംഹോപ്പുമുള്ള സംസ്ഥാനങ്ങളിലു് ഈയലവലാതിനിക്ഷേപകസഖ്യമൊഴിവാക്കി എന്നാലവരെത്തീരെപ്പുറന്തള്ളിക്കളയാതെ വലയിലു്ത്തന്നെനി൪ത്തുന്നതിനുവേണു്ടി കേന്ദ്രബീജേപ്പീയു്ക്കൊരുതാലു്പ്പര്യവും ഹോപ്പുമില്ലാത്ത ചെറിയസംസ്ഥാനമായകേരളത്തിലീയേ൪പ്പാടു് കേന്ദ്രബീജേപ്പീയുമവരുടെ കേന്ദ്രഗവണു്മെ൯റ്റും അനുവദിച്ചിരിക്കുന്നു. അതിലൂടെയെല്ലാവരുംഹാപ്പിയാണു്- ചിലരതിനിടയു്ക്കുകുറേ സ്വ൪ണ്ണവുംഡോളറുംകടത്തുന്നുവെന്നേയുള്ളൂ. യൂസ്സഫലിയും രവിപ്പിള്ളയുംപോയെന്തായാലും റിലയ൯സ്സിനോടുമദാനിയോടും മത്സരിക്കാ൯പോകുന്നില്ല- കേരളംകൊണു്ടവ൪തൃപു്തരാണു്. അതുകൊണു്ടുതന്നെ കേന്ദ്രബീജേപ്പീയുമിതിലു്ത്തൃപു്തരാണു്.

Written on 05 January 2024 and first published on: 07 January 2024

 

 






No comments:

Post a Comment