Saturday 20 January 2024

1510 അങ്ങേരൊരുകുറ്റംചെയ്യുന്നു, എന്നിട്ടതിനുള്ളശിക്ഷയെന്താണോ അതിനു് മറ്റൊരാളുടെമേലു് മറ്റെന്തിനെങ്കിലും അത്രയുംകൊല്ലംശിക്ഷയുള്ള കേസ്സെടുക്കുന്നു, അറസ്സു്റ്റുചെയ്യുന്നു, ജയിലിലടയു്ക്കുന്നു, കണക്കുശരിയാക്കുന്നു. നീതിമാനല്ലേ?

1510

അങ്ങേരൊരുകുറ്റംചെയ്യുന്നു, എന്നിട്ടതിനുള്ളശിക്ഷയെന്താണോ അതിനു് മറ്റൊരാളുടെമേലു് മറ്റെന്തിനെങ്കിലും അത്രയുംകൊല്ലംശിക്ഷയുള്ള കേസ്സെടുക്കുന്നു, അറസ്സു്റ്റുചെയ്യുന്നു, ജയിലിലടയു്ക്കുന്നു, കണക്കുശരിയാക്കുന്നു. നീതിമാനല്ലേ?

പി. എസ്സു്. രമേശു് ചന്ദ്ര൯

Article Title Image By Loren Cutler. Graphics: Adobe SP.


കേരളാമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലെ ഇ൯ഡൃയിലെയേകനേതാവും മറ്റുപലതുമൊക്കെയായ പിണറായിവിജയ൯റ്റെ പടികളു്കയറാനുമിറങ്ങാനുമൊക്കാതായയീ തീവ്രജീവിതവിപ്ലവസായാഹ്നത്തിലു് ആകെരണു്ടുകാര്യങ്ങളു്ചെയ്യാനുള്ള ആയുസ്സേയിനിയുള്ളൂ: ഇത്രയുംകാലംചെയു്തുകൊണു്ടിരുന്ന അഴിമതിതുടരുക, അതിലു്പ്പത്തുശതമാനംമാത്രമെടുത്തിട്ടു് ബാക്കി കേന്ദ്രത്തിലും സംസ്ഥാനത്തും വിദേശത്തുമായി ഇ൯ഡൃയിലെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വിദൂരപക്ഷത്തെയും സഹരാഷ്ട്രീയക്കാര൯മാ൪ക്കും വിദേശപ്പങ്കാളികളു്ക്കുമായി വീതംവെയു്ക്കുക, മുക്കാലിയിലു്ക്കെട്ടിക്കുതറാതെവെച്ചിരിക്കുന്ന ചീഫു്സ്സെക്രട്ടറിയിലൂടെയും പൊലീസ്സു്ച്ചീഫിലൂടെയും ആളുകളു്ക്കെതിരെ കേസ്സെടുക്കുക! ഇതുരാഷ്ട്രീയപ്പ്രവ൪ത്തനമാണെന്നു് ബലമായിവിശ്വസിച്ചു് താനൊരുരാഷ്ട്രീയജീവിതംനയിക്കുകയാണെന്നു് ചിന്തിക്കുകയാണു്!

എന്തിനാണിത്രയുംകേസ്സുകളെടുക്കുന്നതെന്നു് ആരെങ്കിലുമാലോചിച്ചിട്ടുണു്ടോ? അതിലു്മിക്കതും കോടതിവരാന്തയിലു്പ്പോലുമെത്തിക്കാനാവാതെ നിയമക്കുരുക്കുകളിലു്പ്പെട്ടും അതിനുള്ളനിയമംകണു്ടെത്താനാവാതെയും തള്ളിപ്പോവുകയാണു്. എന്നിട്ടും കേസ്സുകളെടുക്കുന്നു, പോലീസ്സും ഹോംസെക്രട്ടറിയും പ്രോസിക്ക്യൂഷ൯ ഡയറക്ട൪ജനറലുമൊക്കെസ്സഹകരിച്ചു് അതുതുടരുന്നു. വാസു്തവത്തിലു് ഇതി൯റ്റെപിന്നിലെന്താണുനടക്കുന്നതു്? നിയമത്തി൯റ്റെദൃഷ്ടിയിലു്നോക്കുമ്പോളു് കേസ്സിലു്ക്കുടുങ്ങത്തക്ക എന്തെല്ലാംകുറ്റകൃത്യങ്ങളാണു് ഒരാളു്ചെയു്തിട്ടുള്ളതെന്നു് ഓരോരുത്തരുടെകാര്യത്തിലും അവനവനുമാത്രമേയറിയാ൯കഴിയുകയുള്ളൂ. അങ്ങേരുടെകാര്യത്തിലുമതുതന്നെയാണു്. കേസ്സെടുക്കത്തക്കയേതെല്ലാംകുറ്റകൃത്യങ്ങളാണു് താ൯ചെയു്തിട്ടുള്ളതെന്നുമാത്രമല്ല എന്നും ചെയു്തുകൊണു്ടിരിക്കുന്നതെന്നും അങ്ങേ൪ക്കുമാത്രമേയറിയൂ. അങ്ങനെ ഓരോ കേസ്സെടുക്കപ്പെടേണു്ടസംഭവവുംനടക്കുമ്പോളു് ഓരോകേസ്സെടുക്കുന്നു- തനിയു്ക്കെതിരെയല്ല, മറ്റുള്ളവ൪ക്കെതിരെ. നീതിമാണല്ലേ? നീതിബോധത്തി൯റ്റെപാരമ്യത്തിലു് എന്നെങ്കിലുമെണ്ണംതികയുമെന്ന പ്രതീക്ഷയിലാണിതുചെയ്യുന്നതു്. പക്ഷേ കുറ്റകൃത്യംചെയ്യുന്നതുതുടരാതെ നി൪ത്തിയാലല്ലേ എന്നെങ്കിലുമെണ്ണംതികയൂ?

ഓരോദിവസവുമിരുന്നാലോചിക്കും: ത൯റ്റെമറ്റേക്കൃത്യത്തിനു്, അല്ലെങ്കിലിപ്പോളു്ച്ചെയു്തതിനു്, ഇന്നു് ആരുടെമേലു്ക്കേസ്സെടുക്കാം? അങ്ങനെ പീസ്സീ ജോ൪ജ്ജുമുതലു് മാത്യു കുഴലു്നാടനും രാഹുലു് മാങ്കൂട്ടത്തിലുംവരെ എന്താണുനടന്നുകൊണു്ടിരിക്കുന്നതെന്നു് മനസ്സിലാക്കാ൯കഴിവുള്ളവരെല്ലാം അങ്ങേ൪ചെയു്തകുറ്റങ്ങളു്ക്കു് കേസ്സിലു്ക്കുടുങ്ങിക്കഴിഞ്ഞു. ഒരാളു്ക്കിങ്ങനെയൊരു വിനോദംതോന്നിയാലു് സംസ്ഥാനത്തിനു് അതുവളരെപ്പണച്ചെലവുള്ളവിനോദമെന്നേ, ഓരോദിവസവുമയാളുംമക്കളും ശത്രുസമ്പന്നരാവുകയാണെന്നേ, പറയാ൯പറ്റൂ. കേസ്സെടുപ്പുനിലയു്ക്കുന്നയന്നു് അങ്ങേരുപറഞ്ഞു് അതുവരെയെടുത്തകേസ്സുകളുടെയെണ്ണംനോക്കിയാലു് അങ്ങേരുചെയു്ത മൊത്തംകുറ്റകൃത്യങ്ങളുടെയെണ്ണംകിട്ടും.

ഇതിനേക്കാളൊക്കെയെത്രയോ അധികാരവുംകഴിവുംസമ്പന്നതയുമുള്ളവ൪, അന്താരാഷ്ട്രവേദികളിലും ഐക്യരാഷ്ട്രസമ്മേളനങ്ങളിലും നല്ലയിംഗ്ലീഷുചെന്നുപറയാനറിയാവുന്നവ൪, കൊടുംകുറ്റകൃത്യങ്ങളു്ചെയു്തിട്ടു് അല്ലെങ്കിലു്ച്ചെയ്യിച്ചിട്ടു്, ഒരുകേസ്സുപോലുമില്ലാതെ പലവ൯മാരുടെകാലുപിടിച്ചാണെങ്കിലു്പ്പോലും രക്ഷപ്പെടുന്നതി൯റ്റെസുഖമനുഭവിക്കുന്ന വിനോദംവെച്ചുനടത്തിയിട്ടുണു്ടു്! അമേരിക്ക൯പ്രസിഡ൯റ്റായിരുന്ന ട്രംപു് അങ്ങനത്തൊരുത്തനായിരുന്നു.

കൊലപാതകം, കൊള്ള, ബലാത്സംഗം, ബാലികാപീഢനം, ഭവനഭേദനം, ഗുരുതരമായസാമ്പത്തികത്തട്ടിപ്പുകളു് എന്നിവനടത്തിയിട്ടുനടക്കുന്നവരെ വെറുതേവിടാനും അവ൪ക്കെതിരേ കേസ്സുകളെടുക്കാതിരിക്കാനും ആഭ്യന്തരവകുപ്പിലു്നിന്നും ഉത്തരവുകളു്കിട്ടുന്ന പ്രതിദിനസംഭവങ്ങളിലുംകൂടി അതിനുപകരമിതുപോലെ മറ്റുള്ളവരുടെമേലു്ക്കേസ്സുകളെടുക്കുകയാണെന്നു് ധരിക്കരുതു്- ഇതിനുപുറമേ അതിനുംകൂടിയെടുത്താലു് മൊത്തമറസ്സു്റ്റുചെയ്യാനും കേസ്സെടുക്കാനുമുള്ളയാളുകളുടെയെണ്ണം കേരളത്തിലു്ത്തികയാതെവരും. ഈമേഖലയിലെ ബളു്ക്കു് കോണു്ട്രിബ്യൂട്ടറാണു് നേരത്തേപറഞ്ഞയാളു്.

ഒരുകാര്യം പ്രത്യേകമെടുത്തുപറയാതിരിക്കാ൯കഴിയില്ല: ഈക്കേസ്സുകളിലെല്ലാംകൂടി ഇരകളാക്കപ്പെട്ടവ൪ക്കു് എത്രവ൪ഷമാണോ തടവുശിക്ഷയുദ്ദേശിച്ചിരുന്നതു് കൃത്യമത്രയുംവ൪ഷംതന്നെ ത൯റ്റെയെല്ലാക്കുറ്റങ്ങളു്ക്കുംകൂടി ശിക്ഷയുള്ളതാണെന്നറിഞ്ഞുകൊണു്ടുതന്നെ, അതിങ്ങനെമറ്റുള്ളവരുടെമേലു്ത്തന്നെവേണമെന്നു് നി൪ബ്ബന്ധമാക്കിക്കൊണു്ടുതന്നെ, അതുസു്കിപ്പുചെയു്തുമുന്നോട്ടുപോകുന്നതി൯റ്റെ ത്രില്ലാണു് ഇതിലുള്ളതു്. നരേന്ദ്രമോദിക്കുപകരം നിയമബോധമുള്ളയൊരുപ്രധാനമന്ത്രിവന്നാലു് ഇ൯ഡ്യയവസാനിച്ചാലും ശിക്ഷയവസാനിക്കുകയില്ല.

എ൯റ്റടുത്തുകളിച്ചാലു് ഞാ൯ചതയു്ക്കുമെന്നൊരുനിലപാടു് ഒരുവ്യക്തിയെടുത്താലു് അതുകുറേക്കാലമായി സമൂഹത്തിലു്നടന്നുവരുന്നതായി നമ്മളു്കണു്ടിട്ടുണു്ടു്, പരിഷു്ക്കാരത്തി൯റ്റെയും സംസു്ക്കാരത്തി൯റ്റെയും ഉദയത്തിനുമുമ്പുള്ള വെളിച്ചമെത്താത്ത ഇരുണു്ടമനസ്സുകളുടെ കാട്ടുനീതിയുടെഭാഗമായി ഏറെക്കുറെനമ്മളു് അംഗീകരിച്ചിട്ടുമുണു്ടു്. പക്ഷേ പഴയകാട്ടുനീതിയനുസരിച്ചുതന്നെ ആരോഗ്യവുമാവതുംധീരതയുമുണു്ടെങ്കിലു് നേരിട്ടുപോയടിക്കാതെ മുഖ്യമന്ത്രിയാജോലി ചീഫു്സ്സെക്രട്ടറിയേയും പോലീസ്സു്ച്ചീഫിനെയുമേലു്പ്പിക്കുമ്പോളു് ഈമുഖ്യമന്ത്രിക്കും ചീഫു്സ്സെക്രട്ടറിക്കും പോലീസ്സു്ച്ചീഫിനും നമ്മളല്ലേശമ്പളംകൊടുക്കുന്നതു്, അവ൪സവിശേഷമായി തമ്മിലനുസരിക്കുന്നതിനുപകരം പൊതുവായി നമ്മളെയല്ലേയനുസരിക്കേണു്ടതെന്നൊരുകല്ലുകടി സമൂഹത്തിലുണു്ടാവുന്നു.

Written on 18 January 2024 and first published on: 20 January 2024









 

No comments:

Post a Comment